ഹൈസ്കൂളിനോട് ചേർന്ന LP വിഭാഗത്തിലെ ഒന്നാം ക്ലാസിൻ്റെ വാർഷിക പ്പരീക്ഷ ഫെബ്രുവരി 28ന് ആരംഭിച്ചു.
![]() |
പുതിയ പുസ്തകം ,പുതിയ രീതി.
എന്ത് മാറ്റം ഉണ്ടായി എന്നറിയുന്നതിന് അധ്യാപകരിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ചുവടെ.
👉 മുയൽ കണ്ട കാഴ്ചകൾ ആയിരുന്നു സ്വതന്ത്രരചനാ പ്രവർത്തനം
👉ആശയഗ്രഹണ വായനക്ക് നിർദ്ദേശം വായിച്ച് ആശയം ഉൾക്കൊണ്ട് നിറം നൽകലും
ഈ രണ്ട് ഭാഷാ പ്രവർത്തനങ്ങൾക്ക് പുറമേ പരിസര പ0നത്തിൻ്റെ ചോദ്യവും ഗണിത ചോദ്യവും ഉണ്ടായിരുന്നു.
കേരളപാഠാവലിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ചുവടെ.
1️⃣🔆
പ്രാർത്ഥനയോടെ പരീക്ഷാഹാളിൽ🙏
36 കുട്ടികളിൽ 34 പേരും സ്വന്തമായി എഴുതി.രണ്ടു പേർ കുറച്ചു വാക്കുകൾ എഴുതി. കുട്ടികൾ, പട്ടം, വിമാനം,വല എന്നൊക്ക 👍എങ്കിലും വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു ഇന്ന്. മുൻ വർഷങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുമ്പോൾ അവരുടെ ഇടയിലൂടെ ഓടി നടന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു.ഇന്നാ ദ്യമായി അവർ പരീക്ഷ എഴുതുന്നത് ഞാൻ നോക്കിക്കാണുകയായിരുന്നു. സംയുക്ത ഡയറിയുടെയും സ്വതന്ത്ര രചനയുടെയും പ്രാധാന്യം നാം എടുത്തു പറയുമ്പോൾ പുതിയ പാഠപുസ്തകം പാഠഭാഗങ്ങൾ ഏറെയുണ്ടെങ്കിലും വൈവിധ്യമാർന്ന രസകരമായ പഠന പ്രവർത്തനങ്ങൾക്ക്/ പഠനാനുഭവങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
❤️ മിസ്സേ, ഇതാണോ പരീക്ഷ ഇത് എന്തൊരു സിമ്പിളാ 🥰 ഒരു കൊച്ചുമോന്റെ കമന്റ്.
❤️ മിസ്സേ ഇത് നമ്മുടെ 'ത്ര' അല്ല. നമുക്ക് നമ്മുടെ 'ത്ര' ഇടാം എന്ന് മറ്റൊരു മോന്റെ കമന്റ്.
ഇനിയും തുടർന്നുള്ള ദിവസങ്ങളിലും നമ്മുടെ കുട്ടികളുടെ പരീക്ഷ ഇതുപോലെ തന്നെയാവും എന്ന പ്രതീക്ഷയോടെ 🙏🙏
റജീന ടീച്ചർ
ജി എച്ച് എസ് മണിക്കപ്പറമ്പ്
[2/28, 4:40 PM] +91 94958 20960: ഇന്നത്തെ *പരീക്ഷ എളുപ്പമായിരുന്നു.*
2️⃣🔆
[2/28, 5:24 PM] +91 97457 38513: ഇന്നത്തെ *പരീക്ഷയ്ക്ക് വിശദീകരണത്തിന്റെ ആവശ്യം ഇല്ലായിരുന്നു* . എല്ലാ ചോദ്യങ്ങളും കുട്ടികൾ *സ്വയം വായിച്ച് എഴുതി.*
3️⃣🔆
[2/28, 5:33 PM] Shahna Ak: കുട്ടികൾ easy ആയി exam എഴുതി.. *80% കുട്ടികളും സ്വന്തമായി വായിച്ചെഴുതി* ❤️❤️
4️⃣🔆
[2/28, 5:36 PM] +91 81568 63595: *Easy* ആയിരുന്നു 😊😊
5️⃣
🔆
[2/28, 5:37 PM] Preeja Anil: *90% കുഞ്ഞുങ്ങളും* *സ്വന്തമായി വായിച്ചെഴുതി* .😊
6️⃣🔆
[2/28, 5:38 PM] +91 82817 44595: കുട്ടികൾ സ്വയം ചെയ്തു. *സന്തോഷമായി*
7️⃣
🔆
[2/28, 5:38 PM] +91 94973 12132: *എല്ലാ കുട്ടികളും സ്വന്തമായി എഴുതി. സന്തോഷം* ❤️
8️⃣🔆
[2/28, 5:39 PM] +91 94969 23172: കുട്ടികൾ തന്നെ വായിച്ചു *ഉത്തരം കണ്ടെത്തിയവർ 85%*
ടീച്ചറുടെ സഹായത്തോടെ ബാക്കി കുട്ടികളും പൂർത്തിയാക്കി
9️⃣🔆
[2/28, 5:40 PM] Shahna Ak: മുയൽ കണ്ട കാഴ്ചകൾ കുട്ടികൾ നന്നായിട്ടെഴുതി... *രചനോത്സവരചനകൾ ആണ് അതിനവരെ പ്രാപ്തരാക്കിയത്* ..
നിറം നൽകുന്നതും സ്വന്തമായി ചെയ്തു
🔟🔆
[2/28, 5:40 PM] +91 94467 48098: 18 കുട്ടികളിൽ *2* *പേർ ഒഴിച്ച് ബാക്കി എല്ലാവരും തനിയെ വായിച്ച് എഴുതി.* *വിവരണം നന്നായിട്ടെഴുതി.*
1️⃣1️⃣🔆
[2/28, 5:44 PM] +91 99617 14865: ഇന്നത്തെ പരീക്ഷ എളുപ്പമായിരുന്നു. വിവരണം 34പേരിൽ *31 പേരും സഹായമില്ലാതെ എഴുതി*
1️⃣2️⃣🔆
[2/28, 5:45 PM] Preeja Anil: മുയൽ കണ്ട കാഴ്ചകൾ വിവരണം കുഞ്ഞുങ്ങൾ *2 പേർ ഒഴികെ* എല്ലാവരും *സഹായം കൂടാതെ നന്നായി എഴുതി* .
കുട്ടികൾ - 21
1️⃣3️⃣🔆
[2/28, 5:46 PM] +91 97457 38513: കുട്ടികൾക്ക് നന്നായി എഴുതാൻ കഴിഞ്ഞു. കുറച്ചു വലുതാക്കി എഴുതുന്ന കുട്ടികൾക്ക് സ്ഥലം തികഞ്ഞില്ല.
*കുട്ടികളുടെ എഴുത്തുകൾ സംതൃപ്തി* *നൽകുന്നവയാണ്* .
വളരെ കുറച്ച് സമയം കൊണ്ട് തന്നെ നിറം നൽകി. നമുക്ക് *ഇടപെടലുകൾ ഒന്നും തന്നെ നടത്തെണ്ടി വന്നില്ല.* എല്ലാവരും വേഗം തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു.
1️⃣4️⃣🔆
[2/28, 5:48 PM] +91 94969 34093: *സ്വയം വായിച്ച് എഴുതി.*
1️⃣5️⃣🔆
[2/28, 5:49 PM] +91 94976 01240: കുട്ടികൾ സ്വന്തമായി വായിച്ചു മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. *85% കുട്ടികളും വാക്യങ്ങൾ വാക്ക കലം പാലിച്ച് എഴുതാൻ ശ്രദ്ധിച്ചു.*
1️⃣6️⃣🔆
[2/28, 5:50 PM] +91 62824 95598: *90% കുട്ടികളും തനിയെ വായിച്ചു എഴുതി.*
1️⃣7️⃣🔆
[2/28, 5:52 PM] +91 89211 79914: കുട്ടികൾ *സ്വന്തമായി ചോദ്യങ്ങൾ വായിച്ച് ഉത്തരം കണ്ടെത്തിയിട്ടുണ്ട്*
1️⃣8️⃣🔆
Ranjini
ചക്രങ്ങൾ ഇല്ലാത്ത വാഹനങ്ങൾ
റോക്കറ്റ്, ഹെലികോപ്റ്റർ എന്നിവ കുട്ടികൾ എഴുതിയപ്പോൾ ആണ് *ഞാൻ ഇവയ്ക്കൊന്നും ചക്രങ്ങൾ ഇല്ലല്ലോ എന്ന് ശ്രദ്ധിച്ചത്.*
1️⃣9️⃣🔆
2/28, 5:56 PM] +91 70128 50535: ഇന്നത്തെ പരീക്ഷയുടെ ചോദ്യപേപ്പർ കണ്ടപ്പോൾ കുറച്ച് ആശ്വാസമായി കുട്ടികൾ *എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി* *വിവരണം ഒക്കെ അവർ സുഖമായി എഴുതി*
2️⃣0️⃣🔆
[2/28, 5:56 PM] +91 97785 66619: അതെ *കുട്ടികൾക്ക് തനിയെ വായിച്ചു ചെയ്യാൻ കഴിഞ്ഞു*
2️⃣1️⃣🔆
[2/28, 5:57 PM] +91 70128 50535: ചക്രങ്ങളില്ലാത്ത വാഹനങ്ങൾ എന്ന ചോദ്യത്തിന് ഉത്തരമായി അധിക കുട്ടികളും തോണി എന്ന് എഴുതി
2️⃣2️⃣
[2/28, 5:58 PM] +91 70128 50535: റോക്കറ്റ് എന്നും കുറച്ചു കുട്ടികൾ എഴുതി
2️⃣3️⃣🔆
[2/28, 5:59 PM] Rejeena: *36 കുട്ടികളിൽ 34 പേരും സ്വന്തമായി എഴുതി* 👍👍
2️⃣4️⃣🔆[2/28, 6:00 PM] +91 99612 61186: *90% കുഞ്ഞുങ്ങളും സ്വന്തമായി* വായിച്ചെഴുതി. 🥰
2️⃣5️⃣🔆
[2/28, 6:01 PM] +91 94466 15436: ഒന്നാം ദിവസം കുട്ടികൾക്കു
സ്വന്തമായി എഴുതാൻ പറ്റുന്ന ചോദ്യങ്ങൾ തയാറാക്കി തന്നതിന് വളരെ നന്ദി 🙏
**ഇത്രയും ദിവസം വളരെ സമ്മർദ്ദം*
ഉണ്ടായിരുന്നു*
textbook പ്രവർത്തനങ്ങൾ
ഉൾപെടുത്തിയത് ഗുണകരമായി
*15 പേരിൽ 14 പേര് പ്രവർത്തനം ചെയ്തു*
ഒരാൾക്കു പഠനപ്രശ്നങ്ങൾ ഉണ്ട് slow learner
2️⃣6️⃣🔆
[2/28, 6:03 PM] +91 97450 93057: കുട്ടികൾക്ക് *തനിയെ ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും* *വിശദീകരണം ഇല്ലാതെ തന്നെ ഉത്തരം എഴുതാനും* കഴിഞ്ഞു.മൂന്നു കുട്ടികൾക്ക് മാത്രമേ വിശദീകരണം വേണ്ടി വന്നുള്ളൂ. *നല്ല പരീക്ഷ എന്നാണ് കുട്ടികൾ പറഞ്ഞത്*
2️⃣7️⃣🔆
[2/28, 6:03 PM] +91 94978 39994: വാഹനങ്ങളെ തരം തിരിച്ചെഴുതുന്നതും മുയൽ കണ്ട കാഴ്ചകളുമെല്ലാം കുട്ടികൾ *സ്വയം വായിച്ചു കണ്ടെത്തി.* 2 കുട്ടികൾക്ക് സഹായം ആവശ്യം വന്നു. ഒരു കുട്ടിക്ക് അക്ഷരം എഴുതാൻ പ്രയാസമുണ്ട്. വളരെ കുറച്ചു അക്ഷരങ്ങൾ മാത്രമേ ഇപ്പോഴും എഴുതുന്നുള്ളൂ
2️⃣8️⃣🔆
[2/28, 6:05 PM] +91 94466 15436: Print ഇങ്ങനെയാണ് ഉണ്ടായത്
കുട്ടികൾക്ക് ഈ രീതിയിൽ പറഞ്ഞുകൊടുത്തില്ലായിരുന്നു
2️⃣9️⃣🔆
[2/28, 6:08 PM] +91 97457 38513: *ചക്രങ്ങൾ* എന്ന് എഴുതിയത് കണ്ടപ്പോൾ *കുട്ടികൾ വന്ന് ചോദിച്ചു.*
🔆
പ്രവർത്തനം ഒന്ന് കുട്ടികൾ നന്നായി കളർ ചെയ്തു. എല്ലാവരും മഴവില്ലും പുല്ലും, കുട്ടിക്ക് പുള്ളി ഉടുപ്പും ഒക്കെ ചേർത്ത് ചിത്രം വളരെ ഭംഗിയാക്കി.പൂമ്പാറ്റയും പൂക്കളും കുട്ടിയുടെ ഷൂവും ഒക്കെ വൃത്തിയായി കളർ ചെയ്തു.രണ്ടാമത്തെ പ്രവർത്തനത്തിൽ നക്ഷത്രത്തിന്റെ പ്രത്യേകതകൾ തമ്മിലുള്ള വ്യത്യാസങ്ങൾ പറയാൻ പറഞ്ഞപ്പോൾ വളരെ സിമ്പിൾ ആയി എല്ലാ കുട്ടികളും പറഞ്ഞിട്ടുണ്ട്.കൂടാതെ അത് വായിച്ച് കളർ ചെയ്യാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.22കുട്ടികളിൽ 18കുട്ടികളും ഓരോ വരിയും ഒരുതവണ മാത്രമാണ് വായിച്ചത്.ഉത്തരമെഴുതാം എന്ന പ്രവർത്തനം വളരെ പെട്ടെന്ന് എഴുതിക്കഴിഞ്ഞിരുന്നു.മൂന്നാമത്തെ പ്രവർത്തനത്തിൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിക്കൽ എന്ന പ്രവർത്തനം വിശദീകരിക്കേണ്ടി വന്നില്ല.എളുപ്പത്തിൽ ചെയ്തു. കൂടാതെ വാഹനം തിരിച്ചെഴുതിയതും വേഗം ചെയ്തു. ചക്രങ്ങളില്ലാത്ത വാഹനത്തിന്റെ പേര് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു കുട്ടികൾ റോക്കറ്റ്, ഹെലികോപ്റ്റർ എന്നിങ്ങനെ എഴുതിയിരുന്നു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് എൻറെ മനസ്സിൽ തോണി,കപ്പൽ,ബോട്ട് ഇവ ഏതെങ്കിലും ഒന്നാണ് കുട്ടികൾ എഴുതുക എന്നതായിരുന്നു.റോക്കറ്റും ഹെലികോപ്റ്ററും എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി.ഗണിതത്തിൽ തീവണ്ടി,കാർ എന്നിവ വാങ്ങാൻ ആകെ എത്ര രൂപയാകും എന്ന ചോദ്യത്തിന് ചില കുട്ടികൾക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. ഒന്ന് എക്സ്പ്ലൈൻ ചെയ്തു കൊടുത്തപ്പോഴാണ് ഉത്തരത്തിലേക്ക് എത്താൻ ചില കുട്ടികൾക്ക് കഴിഞ്ഞത്. അഞ്ചാമത്തെ പ്രവർത്തനം ഒന്നും പറയേണ്ടി വന്നില്ല കുട്ടികൾ സ്വയം വായിച്ച് വളരെ വേഗത്തിൽ എഴുതി കൊണ്ടുവന്നു.ഇങ്ങനെ ഒരു പരീക്ഷ കുട്ടികൾ എഴുതി തീരുമ്പോഴാണ് അധ്യാപകരായ നമ്മൾക്ക് സംതൃപ്തി ഉണ്ടാവുന്നത്.ഒരു പ്രയാസവും ഇല്ലാതെ നമ്മുടെ ഒരു സഹായവും കൂടാതെ കുട്ടികൾ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ കൂടുതലൊന്നും ആലോചിക്കാതെ എഴുതുന്നത് കണ്ടപ്പോൾ *സത്യത്തിൽ ഈ വർഷത്തെ നമ്മുടെ അധ്വാനത്തിന് ഫലം ഉണ്ടായി എന്ന് തോന്നി.*
രഞ്ജിനി ടീച്ചർ
3️⃣0️⃣
🔆
[2/28, 6:15 PM] +91 94466 15436: *എല്ലാരും എഴുതിയത് കണ്ടു സന്തോഷത്തിൽ*
ഈ പ്രവർത്തനം മാത്രമേ ഫോട്ടോ എടുത്തുള്ളൂ 😊
3️⃣1️⃣🔆
[2/28, 6:19 PM] VincyThomas TC 12: തനിയെ വായിച്ചു എഴുതുന്നത് ഒരു *രക്ഷിതാവ് നേരിട്ട് കണ്ടു. ഒരുപാടു സന്തോഷമായി* .... മിക്കവരും തനിയെ വായിച്ചു ചെയ്തു...
3️⃣2️⃣
🔆
[2/28, 6:21 PM] +91 94959 66303: *ത്ര കൺഫ്യൂഷൻ ഉണ്ടാക്കി*
3️⃣3️⃣🔆
[2/28, 6:25 PM] +91 85940 55910: *എല്ലാവരും സ്വന്തമായി വായിച്ച് ഉത്തരമെഴുതി* . മുയൽ കണ്ട കാഴ്ച്ചകൾ 2 പേർ മാത്രം വാക്കുകളാണ് എഴുതിയത്. ബാക്കി എല്ലാവരും വിവരിച്ചു തന്നെ എഴുതി
3️⃣4️⃣🔆
[2/28, 6:28 PM] Shahna Ak: എന്റെ മക്കൾ എല്ലാവരും പൂവ് പോലുള്ള നക്ഷത്രം എന്ന എഴുതിയത്.. മുകളിൽ വായിച്ചത് അതേ പോലെ എഴുതിയെന്ന് തോന്നുന്നു
3️⃣5️⃣🔆
[2/28, 6:32 PM] +91 94959 66303: എന്റെ കുട്ടികളും പൂവ് പോലുള്ള നക്ഷത്രം എന്നാണ് ezhuthiyath
3️⃣6️⃣🔆
[2/28, 6:37 PM] +91 94968 65037: *കുട്ടികൾ തന്നെ സ്വന്തമായി വായിച്ചു ഉത്തരം എഴുതി* .
3️⃣7️⃣🔆
[2/28, 6:41 PM] +91 90486 05587: എൻ്റെ 22 കുട്ടികളിൽ *17 പേർക്കും സഹായങ്ങളൊന്നും വേണ്ടിയിരുന്നില്ല.*
ബാക്കി 5 പേർ വായിക്കാൻ അറച്ചപ്പോൾ ഓരോരുത്തരെയും അടുത്തു നിർത്തി വായിപ്പിച്ചു.
അവരും ചെറിയ സഹായത്തോടെയാണെങ്കിലും സ്വന്തമായി വായിച്ചു തന്നെയാണ് പ്രവർത്തനം ചെയ്തത്.
ലിപി പരിഷ്കരണം ചോദ്യപേപ്പറിലും ആകാമായിരുന്നു എന്നു തോന്നി.
3️⃣8️⃣🔆
[2/28, 6:57 PM] +91 62824 95598: *90%കുട്ടികൾക്ക് സ്വന്തമായി വായിച്ച് എഴുതാൻ കഴിഞ്ഞു.* അധ്യാപികയുടെ ഇടപെടൽ വളരെ കുറച്ചു മാത്രം. *നേരത്തെ ഉണ്ടായിരുന്ന പോലെ നമ്മൾ* *വിവരണം വായിച്ചു കൊടുക്കേണ്ട ആവശ്യമേ വന്നില്ല* .
3️⃣9️⃣🔆
[2/28, 7:06 PM] 😍സGന 😍: കുട്ടികൾ *സ്വന്തമായി വായിച്ചു എഴുതി*
4️⃣0️⃣🔆
[2/28, 7:10 PM] +91 99467 08583: *എല്ലാവർക്കും നന്നായി എഴുതാൻ 'സാധിച്ചു*
4️⃣1️⃣🔆
[2/28, 7:18 PM] +91 97459 65440: 23 ൽ *21 പേരും സ്വന്തമായി വായിച്ച് എഴുതി.* 2 പേർക്ക് സഹായം വേണ്ടി വന്നു.
42
[2/28, 8:25 PM] +91 82819 08156: ക്ലാസ്സിലെ എല്ലാ തരത്തിലും പെട്ട കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ തനിയെ വായിച്ച് എഴുതി
43
[2/28, 8:26 PM] +91 94959 66303: 9/14 പേർ ചോദ്യം വായിച്ചു ഉത്തരം എഴുതി. 5പേർക്ക് ചോദ്യം വായിച്ചു കൊടുത്തപ്പോൾ ഉത്തരം സ്വയം എഴുതി
44
[2/28, 8:30 PM] +91 85479 08135: ഇന്നത്തെ പരീക്ഷ ക്ലാസിലെ എല്ലാ കുട്ടികൾക്കും നന്നായി ചെയ്യാൻ സാധിച്ചു..എൻ്റെ ക്ലാസ്സിലെ ഒരു കുട്ടി നീണ്ടകാലത്തെ അവധിക് ശേഷം കഴിഞ്ഞ ആഴ്ചയാണ് വരാൻ തുടങ്ങിയത്..അവനെ എഴുതിപ്പികൻ പ്രയാസം ഉണ്ടായി...
45
[2/28, 8:32 PM] +91 94978 48680: എല്ലാവർക്കും നന്നായി എക്സാം എഴുതാൻ കഴിഞ്ഞു. കുട്ടി കളിലും അവർക്ക് സ്വന്തമായി വായിച്ചെഴുതാൻ കഴിഞ്ഞതിന്റെ വളരെയേറെ സന്തോഷം കാണാൻ കഴിഞ്ഞു. ഓരോ പ്രവർത്തനങ്ങളും വളരെ ഉത്സാഹത്തോടെയാണ് കുഞ്ഞുങ്ങൾ ചെയ്തത്. സാർ നൽകിയ ഓരോ രച നോത്സവ പ്രവർത്തനങ്ങളുമാണ് അവരെ അതിന് പ്രാപ്തരാക്കിയത്. വളരെയേറെ സന്തോഷവും ആത്മവിശ്വാസവും ഇന്നത്തെ പരീക്ഷ കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടു🙏❤️
46
[2/28, 8:32 PM] +91 94007 08341: 90 ശതമാനംകുട്ടികൾക്കും സ്വയം വായിച്ച് എഴുതാൻ കഴിഞ്ഞു എന്നുള്ളതാണ് ഇന്നത്തെ പരീക്ഷയുടെ പ്രത്യേകത. ആദ്യത്തെ പ്രവർത്തനം കണ്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ ഏറ്റെടുത്തു.
47🔆
ഒന്നാം ദിവസം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ *90% കുട്ടികളും സ്വന്തമായി വായിച്ചു് എഴുതി.*
2 കുട്ടികൾക്ക്മാത്രമാണ് സഹായം
ആവശ്യമായി വന്നത്.
പ്രവർത്തന് 1 -ന് എല്ലാവരും നന്നായി നിറം നൽകി.വായിക്കൂ നിറം നൽകൂ പ്രവർത്തനത്തിന് 19 കുട്ടി ളും സ്വന്തമായി വായിച്ച് നിറം നൽകുകയും നടുവിൽ മഞ്ഞനിറം നൽകേണ്ടത് പൂപോലുള്ള നക്ഷത്രത്തിന് എന്ന് എഴു തുകയും ചെയ്തു.
രണ്ട് പേർക്ക് വായനയ്ക്ക് സഹായം വേണ്ടി വന്നു.
പൂവ് പോലുള്ള നക്ഷത്രം എന്ന് അവർ എഴുതി.
വാഹനങ്ങളെ തരം തിരി ക്കൽ പ്രവർത്തനത്തിലും 19 പേർ സഹായം കൂടു തെതന്നെ
വെള്ളത്തിലൂടെ,
ആകാശത്തിലൂടെ
ഇങ്ങനെ വാഹനങ്ങളെ തരംതിരിച്ച് എഴുതി.
മുയൽ കണ്ട കാഴ്ചകൾ
വിവരണം സഹായമില്ലാതെ തന്നെ എഴുതാൻ സാധിച്ചു.
പുഴ , തോണി , മല, വല, പട്ടം, കുട്ടികൾ , തീവണ്ടി എന്നിവയ്ക്കുമപ്പുറം വിവരണം നന്നായി തന്നെ കുഞ്ഞുങ്ങൾ എഴുതി.
രചനോത്സവവും
സംയുകത ഡയറി എഴുത്തും കാഴ്ചകൾ കണ്ടതു പോലെ പറയാൻ അവസരം ക്ലാസ് മുറികളിൽ നൽകിയതിൻ്റെയും നേർക്കാഴ്ച തന്നെയാണ് കുഞ്ഞുങ്ങൾ എഴുതിയ വിവരണം.
ലിപികൾ രണ്ടു രീതിയിലും പരിചയപ്പെടുത്തിയിരുന്നതിനാൽ ക്ര, ത്ര പ്രശ്നം അനുഭവപ്പെട്ടില്ല.
നല്ല രീതിയിലുള്ള മൂല്യനിർണയ പ്രവർത്തനമായിരുന്നു ഒന്നാം ദിവസത്തേത്.
ജി എച്ച് എസ് എസ് വലിയഴിക്കൽ
കുട്ടികൾ - 21
ടീച്ചർ 'പ്രീജ യു
48🔆
ഏറെ ആശങ്കയോടെയാണ് ഇന്നത്തെ പേപ്പർ തുറന്നത്. കുട്ടികൾക്കു വിതരണം ചെയ്ത ഉടനെ എല്ലാവരും പ്രവർത്തനങ്ങൾ ഉറക്കെ വായിക്കുന്നതു കണ്ടപ്പോൾത്തന്നെ അല്പം ആശ്വാസമായി. പ്രവർത്തനം 3 ലെ മണ്ണുമാന്തി യന്ത്രം അല്പം പരിചയക്കുറവുപോലെ തോന്നി. ആദ്യ വായനയിൽ 4 പേർക്ക് വായിക്കാൻ പ്രയാസം തോന്നിയിരുന്നു. പിന്നീട് ആഖ്യാനം അവതരിപ്പിച്ച ശേഷം പ്രവർത്തനം 2 ന് രണ്ടു പേർക്ക് വായിക്കാൻഎൻ്റെ സഹായം വേണ്ടി വന്നു. പ്രവർത്തനം 3 ൽ ചക്രങ്ങൾ ഇല്ലാത്ത വാഹനം ' ക്ര' നമ്മൾ പഠിപ്പിച്ച രീതിയിൽ അല്ലാത്തതിനാലാണോ എന്നറിയില്ല, ചക്രങ്ങൾ എന്നാണോ എന്നു കുറച്ചു പേർ ചോദിച്ചു. വിവരണം എഴുതിച്ചപ്പോൾ ജിറാഫ് കണ്ടപോലെ ആയിരിക്കില്ലല്ലോ മുയൽ കണ്ടത് ടീച്ചറേ മുയലിൻ്റെ കൈയിൽ ബൈനാക്കുലറില്ലേ എന്ന അശ്വിൻ്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. അതുപോലെ അമ്മയുടെ മരണശേഷം ഒരു മാസത്തോളമായി വരാതിരുന്ന അവനിക്കും റയുടെ ചിഹ്നം വരുന്ന വാക്കുകൾ ഒഴിച്ച് എല്ലാം തനിയെ വായിക്കാൻ പറ്റി. വിവരണവും ചെറിയ വാക്യങ്ങളാണെങ്കിലും തെറ്റുകൂടാതെ അവൾക്കെഴുതാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം.
ബിജി . N .S
ഡി.ഡി. സഭഹൈസ്കൂൾ
കരിമ്പാടം
ചേന്ദമംഗലം
എറണാകുളം
49🔆
ഞാൻ ഒന്നാമത്തെ പ്രവർത്തനം
ഓരോരുത്തരെ വിളിച്ചു തനിയെ വായിപ്പിച്ചു
വായിച്ചു കഴിഞ്ഞു അവർ തന്നെ നിറം കൊടുത്തു
ഒരാൾക്കു മാത്രം വായിക്കാൻ ആയില്ല
അക്ഷരങ്ങൾ മാത്രം ഞാൻ സഹായിച്ചു
വിവരണം തയാറാക്കാൻ textbook ഇന്നലെ revision ചെയ്തത് ഓർമിപ്പിച്ചു
കൂട്ടുകാർ വിമാനത്തിൽ പോകുമ്പോൾ കണ്ട കാഴ്ചകൾ അവർക്ക് ഓർമയുണ്ടായിരുന്നു
അത് എളുപ്പത്തിൽ എഴുതി
ചിലർക്ക് ചിഹ്നങ്ങൾ കൂട്ടക്ഷരങ്ങൾ തെറ്റിയിട്ടുണ്ട്
എന്നാലും 14 പേർക്കു സ്വന്തമായി
എഴുതാൻ കഴിഞ്ഞു
ഒരാൾക്കു മാത്രം പ്രശ്നമുണ്ട്
ഡയറി സ്ഥിരമായി എഴുതാത്തവരും
വിവരണം എഴുതി 👍🙏
ASYA SAHANAS
GHS KADAMBAR
MANJESHWARAM
KASARAGOD
50🔆
നക്ഷത്രങ്ങൾക്ക് നിറം കൊടുക്കാനുള്ള പ്രവർത്തനം 41 ൽ 36 കുട്ടികൾ സ്വന്തമായിവായിച്ച് ചെയ്തു 3 കുട്ടികൾ ഭിന്ന ശേഷി ആണ്. മുയൽ കണ്ട കാഴ്ചകൾ ഒരു വാക്യ മെങ്കിലും എഴുതാത്ത രണ്ടു കുട്ടികളാണുള്ളത്. അവർ സ്കൂളിൽ വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമേ ഹാജരായിട്ടുള്ളു.
GHS Kooliyad Kasaragod Dt.
51🔆🔆
എന്നെ സംബന്ധിച്ചോളം വിരലിൽ എണ്ണാവുന്ന കുട്ടികളേ ഉള്ളൂ രക്ഷിതാക്കളുടെ സപ്പോർട്ട് വളരെ കുറവാണ്. കുട്ടികളാണെങ്കിൽ പ്രീപ്രൈമറി അനുഭവമില്ലാത്തവരും. ഇതുവരേയുള്ള മക്കളുടെ പ്രവർത്തനങ്ങളിൽ ഒരു രക്ഷിതാവിനെ പോലെ തന്നെയാണ് ഞാൻ നിന്നിട്ടുള്ളത്. ഇന്നത്തെ പരീക്ഷ യിൽ അവർ സ്വന്തമായി *ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതിയത് കണ്ടപ്പോൾ. മനസ്സ് നിറഞ്ഞു.*
ജി എച്ച് എസ് പേരാമ്പ്ര പ്ലാന്റേഷൻ
മുതുകാട്
കോഴിക്കോട്
52
വാർഷിക മൂല്യനിർണയം ഒന്നാം ദിവസം കഴിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി..... കുട്ടികൾ ഭൂരിഭാഗം പേരും തനിയെ തന്നെ വായിച്ച് ഉത്തരം എഴുതുകയാണ് ചെയ്തത് ...... അതിൽ പ്രവർത്തനം 5 മുയൽ കണ്ട കാഴ്ചകൾ എത്ര മനോഹരമായാണ് കുട്ടികൾ എഴുതിയത് ...... ഒരു കുട്ടി പോലും ഒന്നും എഴുതാതെ മാറി നിന്നില്ല എന്നുള്ളതാണ്......
ആദ്യമായി ഒന്നാം ക്ലാസിൽ മലയാള ഭാഷ സംസാരിക്കാൻ പഠിച്ചു തുടങ്ങിയ അന്യ സംസ്ഥാന കുട്ടി അൽഷിഫ പോലും അവൾക്ക് ആകുന്ന രീതിയിൽ ഭംഗിയായി എഴുതി....വളരെ യേറെ സന്തോഷം തോന്നി......🥰🥰🥰
ജി എച്ച് എസ് തത്തപ്പിള്ളി
നോർത്ത് പറവൂർ
[2/28, 9:22 PM] +91 94958 05329: ഇന്നത്തെ പരീക്ഷ കുഞ്ഞുങ്ങൾക്ക് എളുപ്പമാരുന്നു. 90%കുട്ടികളും തന്നെ വായിച്ചു എഴുതി. 3,4കുട്ടികൾക്ക് സഹായം ആവശ്യമായി വന്നു. വളരെ സന്തോഷവും സംതൃപ്തിയും തോന്നി
[2/28, 9:33 PM] +91 97442 49290: ഒന്നാം ദിവസത്തെ പരീക്ഷ 90% കുട്ടികൾക്കും എളുപ്പമായിരുന്നു. വായിക്കാം നിറം നൽകാം, മുയൽ കണ്ട കാഴ്ചകൾ ഈ പ്രവർത്തനങ്ങൾ വളരെ നന്നായി തന്നെ കുട്ടികൾ ചെയ്തു എന്നതിൽ സന്തോഷം. ഇനിയുള്ള ദിവസങ്ങളും ഇങ്ങനെ തന്നെയായിരിക്കട്ടെ.
ജി എച്ച് എസ്
നൊച്ചിമ, ആലുവ
[2/28, 9:34 PM] +91 97446 25208: ഇന്നത്തെ പരീക്ഷ മിക്ക കുട്ടികൾക്കും നല്ലത് പോലെ എഴുതാൻ കഴിഞ്ഞു... കുട്ടികളിൽ ആത്മവിശ്വാസം വരുത്താൻ കഴിയുന്ന തരത്തിൽ നിലവരമുള്ള ചോദ്യപേപ്പർ തയ്യാർ ചെയ്തതിനു നന്ദി... വരും ദിവസങ്ങളിലും ഇത്തരത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അധ്യാപർക്കും കുട്ടികൾക്കും സംതൃപ്തി നൽകി.. കുട്ടികൾ പരിചയപ്പെട്ട ലിപി അല്ലാത് മാത്രം ഒരു പോരായ്മ ആയി..
[2/28, 9:36 PM] +91 94953 83589: കുട്ടികൾ സ്വന്തമായി വായിച്ചു എഴുതി. നല്ല എക്സാം ആയിരുന്നു.
[2/28, 9:46 PM] +91 99460 35307: Sir,
ഒന്നാം ദിവസത്തെ പരീക്ഷ സന്തോഷത്തോടെ പൂർത്തിയാക്കാൻ സാധിച്ചു. നിറം കൊടുക്കാനുള്ള പ്രവർത്തനം വളരെ ഭംഗിയായി എല്ലാ കുട്ടികളും ചെയ്തിട്ടുണ്ട്.. തുടർന്നുവരുന്ന ഓരോ പ്രവർത്തനങ്ങളും കുട്ടികൾ വളരെ വേഗം വായിച്ച് എഴുതുന്നുണ്ടായിരുന്നു..
18 കുഞ്ഞുമക്കളിൽ രണ്ടു കുഞ്ഞുങ്ങൾക്ക് മാത്രമേ ടീച്ചറിന്റെ വിശദീകരണം ആവശ്യമായി വന്നുള്ളൂ..
സ്കൂളിൽ കുട്ടികളെ വിളിക്കാൻ വന്ന അമ്മമാർക്കും കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ട് സന്തോഷമായി.. 🙏🙏🙏🙏
[2/28, 9:46 PM] +91 75618 48455: ഒന്നാം ക്ലസ്സുകാരെ പരിഗണിച്ചു, അവരുടെ മനസ്സറിഞ്ഞു എക്സാമിന്റെ ഒന്നാം ദിവസം കുട്ടികൾ സന്തോഷത്തോടെ എഴുതി
[2/28, 9:49 PM] +91 81568 63595: നിറഞ്ഞ മനസ്സോടെ അധ്യാപകരും 😊😊
[2/28, 9:49 PM] +91 96336 06162: ഒന്നാം ദിവസത്തെ പരീക്ഷ കുട്ടികൾക്കും, അധ്യാപകർക്കും ഒരു പോലെ മനസ്സ് നിറഞ്ഞു. ഇനിയുള്ള പരീക്ഷകൾ ഇതു പോലെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻
[2/28, 10:12 PM] +91 93886 81046: ഒന്നാം ദിവസത്തെ പരീക്ഷ കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുയോജ്യമായിരുന്നു കുട്ടികളെല്ലാവരും നന്നായി വായിക്കുകയും താല്പര്യത്തോടെ ഉത്തരങ്ങൾ കണ്ടെത്തി എഴുതുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി പരിഗണിക്കുന്നചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒട്ടേറെ ആശങ്ക കളോടെ ആയിരുന്നു നമ്മളുടെ ഈ അധ്യയന വർഷം കടന്നുപോയതെങ്കിലും ഒന്നാം ദിവസത്തെ പരീക്ഷ മനസ്സിന് സംതൃപ്തിയും, സന്തോഷവും നൽകി. ഞങ്ങളുടെ ഒപ്പം നിന്ന് ഞങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി ഞങ്ങളെ സഹായിച്ച സാറിനും മറ്റ് എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
[2/28, 10:17 PM] +91 99478 52228: ഇന്നത്തെ പരീക്ഷ കുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്ന നിലവാരത്തിലുളള ചോദ്യങ്ങൾ ആയിരുന്നു. എന്റെ ക്ളാസ്സിലെ
30 കുട്ടികളിൽ 25 പേർ ചോദ്യങ്ങൾ തനിയെ വായിച്ച് ഉത്തരം എഴുതി.5 കുട്ടികൾക്ക് സഹായം ആവശ്യമായി വന്നു. വരും ദിവസങ്ങളിലെ പരീക്ഷകളും ഇതുപോലെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
GHS Pazhayarikandom, Idukki
[2/28, 11:19 PM] +91 94976 65292: ഇന്നത്തെ പരീക്ഷയിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് അനുയോജ്യമായിരുന്നു. ഭിന്നശേഷിയുള്ള കുട്ടിക്കും അനുയോജ്യമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.🙏👍
[3/1, 7:39 AM] +91 83010 34773: ഒന്നാം ദിവസത്തെ മുല്യനിർണയം സന്തോഷവും സംതൃപ്തിയും നൽകി. പ്രത്യേക പരിഗണന നൽകേണ്ടവർക്ക് മാത്രമാണ് സഹായം വേണ്ടിവന്നത്.
രണ്ടാം ദിവസം
[3/1, 4:26 PM] +91 74031 71052: ഇന്നലെ നടന്ന ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ നിലവാരം പുലർത്തിയിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് വളരെ പ്രയാസമായി അനുഭവപ്പെട്ടു സംഭാഷണവും , കഥയും
[3/1, 4:34 PM] VincyThomas TC 12: കഥ എഴുത്തു പരിചയമായില്ല... വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു....
[3/1, 4:55 PM] +91 97457 38513: സംഭാഷണം എഴുതാൻ ബുദ്ധിമുട്ടില്ലായിരുന്നു. കഥ എഴുതുമ്പോൾ ചില കുട്ടികൾക്ക് തുടക്കം കിട്ടാൻ ബുദ്ധിമുട്ടി.തന്നിരിക്കുന്ന ചിത്രത്തിന് പാഠഭാഗവുമായി ചെറുതായെങ്കിലും ബന്ധമുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് പെട്ടെന്ന് connect ആയേനെ. എങ്കിലും ചിത്രത്തിൽ കണ്ട കാര്യങ്ങൾ വച്ച് കുട്ടികൾ എഴുതി.
[3/1, 4:58 PM] +91 81568 63595: സംഭാഷണം, എഴുതാൻ പ്രയാസമുണ്ടായിരുന്നു.
[3/1, 5:02 PM] +91 99954 60303: സംഭാഷണം , കഥ എന്നിവ പ്രയാസമായിരുന്നു
[3/1, 5:04 PM] +91 94959 66303: സംഭാഷണം, കഥ എന്നിവ 9/14 കുട്ടികൾക്ക് വിഷമം നേരിട്ടു. സ്വയം വാക്യങ്ങൾ പറഞ്ഞെങ്കിലും എഴുതാൻ കഴിഞ്ഞി ല്ല. Tr ടെ ഭാവനയിലെ ലഘു വാക്യങ്ങൾ കഥ യായി എഴുതി. 5 പേർ നന്നായി പ്രവർത്തനങ്ങൾ ചെയ്തു
[3/1, 5:07 PM] +91 97450 93057: സംഭാഷണവും കഥയും കുട്ടികൾക്ക് കുറച്ചു പ്രയാസമായിരുന്നു.എന്നാലും നന്നായി എഴുതിയവരും ഉണ്ട്.സംഭാഷണത്തിന്റെ സന്ദർഭം കുട്ടികൾക്ക് കുറച്ചു കൂടി പരിചിതമായ ത് ആകാമായിരുന്നു
[3/1, 5:14 PM] +91 97459 65440: കഥയും സംഭാഷണവും കുറച്ച് പ്രയാസമായിരുന്നു. എങ്കിലും നന്നായി എഴുതിയവരും ഉണ്ട്. കുട്ടികൾക്ക് പരിചിതമായ കഥാപാത്രങ്ങളും സന്ദർഭവുമായിരുന്നെങ്കിൽ കുറച്ച് കൂടി എഴുതിയേനെ.
[3/1, 5:15 PM] +91 99618 99656: സംഭാഷണം എല്ലാവരും നന്നായി എഴുതി. കഥ എഴുതാൻ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
[3/1, 5:48 PM] +91 75618 48455: എളുപ്പത്തിനൊരു ഞെരുക്കം എന്നാ പോലെ രണ്ടാം ദിവസം കുട്ടികൾ പ്രയാസപ്പെട്ടു
[3/1, 5:48 PM] +91 97442 49290: സംഭാഷണം നന്നായിരുന്നു, കഥാസന്ദർഭം പരിചിതമായിരുന്നെങ്കിൽ കഥ എളുപ്പമായേനേ.
[3/1, 5:50 PM] +91 90486 05587: സംഭാഷണവും കഥയും ചെറിയ പ്രയസമായിരുന്നു.
എന്നാലും നന്നായി എഴുതുന്നവർ നന്നായി തന്നെ എഴുതി
ഒന്നും എഴുതാതിരുന്നവർ ആരും തന്നെയില്ല എന്നതിൽ സന്തോഷം
[3/1, 5:54 PM] +91 98952 06610: സംഭാഷണം എല്ലാവരും നന്നായി എഴുതി. കഥ എഴുതാൻ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
എന്നാലും നന്നായി എഴുതുന്നവർ നന്നായി തന്നെ എഴുതി
[3/1, 6:23 PM] +91 97446 25208: മിക്ക കുട്ടികൾക്കും കൂട്ടങ്ങൾ ആക്കാനും നല്ല ആരോഗ്യ ശീലത്തിന് വേണ്ടവയെ കണ്ടെത്താനും കഴിഞ്ഞു.. സംഭാഷണം എഴുതാൻ 80% ത്തോളം കുട്ടികൾക്കും കഴിഞ്ഞു.. കുറച്ചു കുട്ടികൾ പിന്തുണയോടുകൂടി എഴുതി.. കഥ എഴുതാൻ മിക കുട്ടികൾക്കും പ്രയാസം അനുഭവപ്പെട്ടു.. പെൻസിന് ചിറക് കിട്ടിയാൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചപ്പോഴാണ് കുട്ടികൾ കഥ എഴുതാൻ തുടങ്ങിയത്.. ഇന്നലത്തെ പരീക്ഷയുടെ അനുഭവം വച്ച് ആകാശത്തുനിന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് മിക്ക കുട്ടികളും കഥയായി എഴുതിയത്.. അതിൽ നിന്ന് വേറിട്ട ഒന്നായിരുന്നു ശ്രീഹരി എന്ന കുട്ടിയുടെ ചിറക് എന്ന കഥ.. 👆👆👆
[3/1, 6:27 PM] Deepa.V മലപ്പുറം: മിക്കവാറുംകുട്ടികൾ നന്നായി എഴുതി
[3/1, 6:31 PM] +91 85471 36950: ഒന്നാം ദിവസത്തെ ചോദ്യം പോലെ
കഥയും സംഭാഷണവും
പാഠഭാഗവുമായി ബന്ധമുള്ളതായിരുന്നെങ്കിൽ കുറേക്കൂടി എഴുതാൻ കഴിയുമായിരുന്നു.
രചനോത്സവം എഴുതുന്ന കുട്ടികൾ നന്നായി ചെയ്തു.
[3/1, 8:43 PM] +91 94466 15436: ഇന്നത്തെ പറക്കുന്ന പെൻസിൽ
മിക്കവരും ഇന്നലത്തെ പ്രവർത്തനത്തെ ബന്ധിപ്പിച്ചു കൊണ്ട് എഴുതി
കണ്ടകാ ഴ്ചകൾ ഉൾപ്പെടുത്തി
പക്ഷേ സംഭാഷണം എഴുതാൻ കുട്ടികൾക്കു പകുതി പേർക്കു സഹായം വേണ്ടിവന്നു
റോൾപ്ലേ നടത്തി
പിന്നീട് എഴുതിപ്പിച്ചു
സംഭാഷണം ക്ലാസ്സിൽ റോൾപ്ലേ ചെയ്യാറുണ്ടായിരുന്നു കഴിഞ്ഞവർഷം
ഇത്തവണ അങ്ങനെയുള്ള പ്രവർത്തനങ്ങൾ ആവർത്തിച്ചു ചെയ്യാൻ എനിക്ക് പറ്റിയില്ല
അത് ഈ പ്രവർത്തനത്തിൽ
[3/1, 8:51 PM] Preeja Anil: രണ്ടാം ദിനം മൂല്യനിർണ്ണയം
സംഭാഷണം 14പേർ
സഹായം കൂടാതെ തന്നെ എഴുതി. മറ്റു കുഞ്ഞുങ്ങൾക്ക് ചെറിയ സഹായം വേണ്ടി വന്നു.
കഥ എഴുതാം പ്രവർത്തനം 80% കുഞ്ഞുങ്ങളും സ്വന്തമായിത്തന്നെ എഴുതി
മറ്റുള്ളവർക്ക് ചെറിയ സഹായം വേണ്ടി വന്നു.
രണ്ടു കുഞ്ഞുങ്ങൾ
പെൻസിലിന്
ചിറക് വന്നു
പറന്നു കാഴ്ചകൾ കണ്ടു എന്നിങ്ങനെ എഴുതി.
കഥയ്ക്ക് വ്യത്യസ്തമായ തലക്കെട്ടുകൾ കുഞ്ഞുങ്ങൾ നൽകി.
മായാജാലക്കാരൻ പെൻസിൽ
പറക്കും പെൻസിൽ
പെൻസിലും ഋതികയും etc
ആശയങ്ങൾ കണ്ടെത്തി എഴുതാൻ കുഞ്ഞുങ്ങൾ ശ്രമിക്കുന്നുണ്ട് എന്നത് തന്നെ നല്ല സന്തോഷം നൽകുന്നു.
കഥ പറയൽ, [ 'ദിവസം രണ്ട് പേര് ]
രചനോത്സവം,
സാങ്കല്പിക ഡയറി എഴുത്ത് എന്നിവ കുഞ്ഞുങ്ങളുടെ എഴുത്തിനെ നന്നായി സ്വാധീനിക്കുന്നുണ്ട് എന്നതിന് സംശയമില്ല.
[3/1, 9:51 PM] +91 97457 38513: ഇന്നലത്തെ പോലെ സംതൃപ്തി കുട്ടികൾക്ക് ഇന്ന് കിട്ടിയിട്ടില്ലായിരിക്കും. എന്റെ ഒരു രക്ഷിതാവ് അയച്ച ഓഡിയോ ആണിത്.👇
[3/1, 10:16 PM] 😍സGന 😍: കഥ എല്ലാ കുട്ടികളും പൂർത്തിയാക്കി. സഹായം വേണ്ടി വന്നില്ല
സംഭാഷണം പകുതി കുട്ടികൾക്കും പൂർത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ക്ലാസ്സിൽ റോൾ പ്ലേ നടത്തി ധാരണ രൂപീകരിച്ചു, സംഭാഷണം പൂർത്തിയാക്കി.
[3/2, 2:57 AM] +91 94959 66303: എന്റെ ക്ലാസ്സിൽ രചനോൽത്സവം ഫ്ലോപ്പ് ആണ് എന്നു തന്നെ പറയാം.നാലഞ്ച് പേരാണ് കഥ എഴുതി വരാറുള്ളത്. അവർക്കു മെച്ചവും ഉണ്ട്.അവർക്കു രക്ഷിതാക്കളുടെ സഹായം കിട്ടുന്നത് കൊണ്ടാണ് കഥ പൂർത്തിയാക്കാൻ പറ്റുന്നത്.പക്ഷെ ബാക്കി കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായം കിട്ടുന്നില്ല. അവർ രചനോൽത്സവത്തിൽ ഭാഗഭാക്കആവുന്നില്ല. രക്ഷിതാക്കളുടെ സഹായം ഇല്ലാതെ ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ട് ആണ്.ഇന്നലെ ഭാവന വിരിഞ്ഞില്ല എന്റെ കുട്ടികൾക്ക്. Tr ചോദിച്ച ചോദ്യങ്ങളിലൂടെ വാക്യങ്ങൾ പറഞ്ഞ് അത് കഥയായി മാറി. അതിനാൽ കഥ എഴുതിയ കുട്ടികളുടെ കഥ ഒരു പോലെ വന്നു. ഭാവന വിരിയാൻ താമസം വന്നു.
[3/2, 7:38 AM] +91 94959 66303: ക്ലാസ്സിൽ pta യിൽ രചനോൽത്സവം കഥ എഴുതൽ ഡെമോൺസ്ട്രഷൻ നടത്തി.... എന്നിട്ടും കുറച്ചു കുട്ടികൾക്ക് രക്ഷിതാക്കളുടെ പിന്തുണ കിട്ടുന്നില്ല.... ചെയ്യുന്നവർക്കെങ്കിലും കിട്ടട്ടെ എന്നു കരുതി രചനോൽത്സവ പ്രവർത്തനങ്ങൾ poorthiyakki
[3/2, 8:39 AM] Deepa.V മലപ്പുറം: രചനോത്സവം മുഴുവൻ ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും കുറച്ചു പ്രവർത്തനങ്ങൾ ചെയ്തു അത് കുട്ടികളിൽ നല്ല മാറ്റം ഉണ്ടാക്കി
[3/2, 8:39 AM] Deepa.V മലപ്പുറം: കുട്ടികൾക്ക് എന്നും വായനക്കാർഡുകൾ നൽകിയിരുന്നു വായിക്കാൻ അതാണ് കൂടുതൽ ഫലപ്രദമായത്
[3/2, 8:46 AM] +91 94958 20960: കുട്ടികൾ നന്നായി വായിക്കും പക്ഷേ എഴുതുമ്പോൾ ചിഹ്നങ്ങൾ വിട്ടു പോകുന്നു
മൂന്നാം ദിവസം
[3/11, 7:32 PM] Preeja Anil: മൂല്യനിർണയം മൂന്നാം ദിനം
വരികൾ കൂട്ടിച്ചേർക്കാം പ്രവർത്തനം കുഞ്ഞുങ്ങൾ രണ്ടു പേർ ഒഴികെ നന്നായി ചെയ്തു. രണ്ട് പേർക്ക്
ചെറിയ സഹായം വേണ്ടി വന്നു.
ഇഴയൻ പുഴു പട്ടികപൂർത്തിയാക്കാൻപ്രവർത്തനം എല്ലാവരും വളരെ വേഗം തന്നെ പൂർത്തി യാക്കി.
കുഞ്ഞുങ്ങൾ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതി.
😊
[3/11, 7:51 PM] +91 62824 95598: കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു. അവർ തനിയെ വായിച്ച് ഉത്തരം എഴുതി. 3/4 പേർക്ക് മാത്രം ചെറിയ സഹായം വേണ്ടിവന്നു. നമ്മുടെ വിവരണം ഒന്നും അവർക്ക് ആവശ്യം ഉണ്ടായിരുന്നില്ല. വളരെ വേഗം ചെയ്തു കഴിഞ്ഞു.
[3/11, 7:54 PM] +91 97785 66619: കുട്ടികൾ വളരെ പെട്ടന്ന് തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. വരികൾ കണ്ടെത്താൻ തുടക്കത്തിൽ ഒന്ന് പ്രയാസപ്പെട്ടെങ്കിലും പിന്നീട് പുതിയ പുതിയ വരികൾ കണ്ടെത്തി എഴുതി.
[3/11, 7:55 PM] +91 97459 65440: ഇന്ന് കുട്ടികൾക്ക് യോജിച്ച പ്രവർത്തങ്ങൾ ആയിരുന്നു.
കുട്ടികൾക്ക് തന്നെ വായിച്ച് ഉത്തരം എഴുതാൻ കഴിഞ്ഞു.ചുരുക്കം ചിലർക്ക് ചെറിയ സഹായം വേണ്ടി വന്നു.
[3/11, 7:55 PM] +91 94466 15436: വരികൾ കൂട്ടിച്ചേർത്തു എഴുതാൻ കുട്ടികൾക്കു പ്രയാസമുണ്ടായില്ല
ഇഴയൻ പുഴുവിന്റെ പ്രവർത്തനത്തിൽ
പഴുതാരയുടെ പേര് പറഞ്ഞുകൊടുത്തു
ഒച്ചിന്റെയും പേര് കിട്ടിയില്ല
ചെറിയ വിശദീകരണം കൊടുത്തു
കുട്ടികൾക്കു ചെയ്യാൻ കഴിഞ്ഞു ഇന്നത്തെ പ്രവർത്തനങ്ങൾക്ക് സമയം തികഞ്ഞു
[3/11, 7:56 PM] +91 81568 63595: ഇന്ന് എക്സാം പൊതുവേ നല്ല രീതിയിൽ തന്നെ കുട്ടികൾ എഴുതി വരികൾ കണ്ടെത്തുന്നത് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും എല്ലാവരും തന്നെ നന്നായിട്ട് ചെയ്തു
[3/11, 7:58 PM] +91 75618 48455: കുട്ടികൾ പുഞ്ചിരിച്ചു കൊണ്ട് പൂമ്പാറ്റയെ കുറിച്ച് എഴുതുന്നത് കാണാൻ സാധിച്ചു. കൂടുതൽ വിവരണങ്ങൾ വേണ്ടി വന്നില്ല. എല്ലാ കുട്ടികളെയും പരിഗണിച്ചു എല്ലാവർക്കും സന്തോഷമായി മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ.
[3/11, 7:58 PM] +91 99618 99656: കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു. അവർ തനിയെ വായിച്ച് ഉത്തരം വളരെ വേഗം ചെയ്തു കഴിഞ്ഞു.
Reana SKaria
എല്ലാം കുഞ്ഞുങ്ങളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു.3,4പേർക്ക് ചെറിയ സഹായം വേണ്ടി വന്നു. കുഞ്ഞുങ്ങൾ വളരെ happy ആയിരിന്നു
[3/11, 8:46 PM] +91 70122 18354: ഇന്നത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയാസമില്ലാതെ എഴുതാൻ പറ്റിയവ ആയിരുന്നു. പ്രവർത്തനം 12 ൽ ചെറുജീവികൾ എന്ന പട്ടികയിൽ പശുവിനെയും മറ്റു മൃഗങ്ങളെയും കൊടുക്കണമായിരുന്നോ ( ഓന്ത്, അരണ, അണ്ണാൻ, പല്ലി എന്നിവർ ഉണ്ടല്ലോ?) HB യിൽ എങ്ങനെ എന്ന് വ്യക്തമാക്കിയിരുന്നില്ല.പ്രവർത്തനം 13 എളുപ്പമുള്ളതായിരുന്നെങ്കിലും കുട്ടികൾക്ക് അതിൽ ഓരോ കുട്ടികൾക്കും തോന്നിയപോലെ മിഠായി വാരികൊടുത്തത് എന്തേ ടീച്ചറേ എന്ന് എല്ലാവരും ചോദിച്ചു. സാഹചര്യം മാറ്റമായിരുന്നു.
[3/11, 8:48 PM] +91 97449 05870: പൂമ്പാറ്റയെക്കുറിച്ച് കവിത എഴുതിയപ്പോൾ ഒരിക്കൽ ഞാൻ ക്ലാസ്സിൽ പറഞ്ഞു കൊടുത്ത അറിവ് (പൂമ്പാറ്റ കാലുകൾ കൊണ്ട് രുചി അറിയുന്നു )3,4 കുട്ടികൾ കവിതയിലെ വരികൾ ആക്കി. ഒരുപാട് സന്തോഷം തോന്നി. നിലവാരം ഉള്ള ചോദ്യങ്ങൾ ആയിരുന്നു 👍
അനുബന്ധം
No comments:
Post a Comment