പുസ്തകങ്ങളുടെ പ്രത്യേകതകള്‍
• ഭാവനയുണര്‍ത്തുന്ന കഥകള്‍
• ജിജ്ഞാസയുടെ വിത്തുകള്‍ നിറഞ്ഞ പുസ്തകങ്ങള്‍
• വിസ്മയിപ്പിക്കുന്ന പ്രമേയങ്ങള്‍
• ഉള്ളടക്കത്തിലെ വൈവിധ്യം
• മികച്ച മിഴിവുള്ള ചിത്രങ്ങള്‍
• പാഠപുസ്തക ലിപിയില്‍ അച്ചടിച്ചവ
• അവതരണപ്പുതുമ
• പുതിയ ലോകജീവിതാനുഭവങ്ങളുമായി കോര്‍ത്തിണക്കിയവ
• ശാസ്ത്രീയമനോഭാവവും മാനവികതയും വളര്‍ത്തുന്നവ
• പുതിയ ജീവിതപാഠങ്ങള്‍ പ്രദാനം ചെയ്യുന്നവ
• പാഠപുസ്തക രചയിതാക്കളും കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരുമായ ഷിനോജ് രാജ്, സൈജ. എസ്, ഡോ. ടി. പി. കലാധരന്‍ എന്നിവരെഴുതിയ കഥകള്‍
മൊത്തം ഇരുപത്തിനാല് പുസ്തകങ്ങള്‍
പതിനാല് മലയാളം പുസ്തകങ്ങള്‍
പത്ത് ഇംഗ്ലീഷ് പുസ്തകങ്ങള്‍ ( അതില്‍ ഒന്ന് കോഡ് സ്വിച്ചിംഗ് രീതിയിലുള്ളത്)
മുഖ വില- 2300 രൂപ
അഞ്ച് സെറ്റായി പുസ്തകങ്ങള്‍ ലഭിക്കും
* 5 സെറ്റുകൾ ഒന്നിച്ചെടുത്താൽ 30% ഡിസ്കൌണ്ട്. നാല് സെറ്റുകൾ എടുത്താലും 30% കിഴിവുണ്ടാകും
* രണ്ട് മുതല്‍ 3 സെറ്റ് വരെ എടുത്താല്‍ 25% ഡിസ്കൌണ്ട്
* ഒരു സെറ്റ് മാത്രം എടുത്താല്‍ 20% ഡിസ്കൌണ്ട്
- പഠിച്ച വിദ്യാലയത്തിനോ ബന്ധുക്കളുടെ മക്കൾക്കോ
- പഠിപ്പിക്കുന്ന ക്ലാസിനോ
- സ്വന്തം മക്കൾക്കോ
സഹപ്രവർത്തകർ, സുഹൃത്തുക്കൾ, രക്ഷിതാക്കൾ എന്നിവരെ ഈ സ്കീം പരിചയപ്പെടുത്തണം എന്ന് അഭ്യർഥിക്കുന്നു
"വാ വാ വാവേ വായിക്കാം"
എല്ലാ കഥകളും വായിച്ചു. സാധാരണ
ഒരു കഥ വായിക്കുന്ന ലാഘവത്തോടെ വായിക്കാതിരിക്കുക.
മൂന്ന്
എഴുത്തുകാരുടെയും കഥകൾ
വായിച്ചിട്ടുണ്ട്.
കുട്ടികൾക്ക്
പരിചിതമാണ്. എന്നാൽ
എല്ലാ കഥകളും അതിൽ നിന്ന്
വേറിട്ട് നിൽക്കുന്നു.
ഒന്നും
തന്നെ ഒരു മടുപ്പിക്കൽ കഥ
പറച്ചിലിന്റെ രീതിയിലല്ല
കടന്നുപോകുന്നത്.
ചിത്രങ്ങളെല്ലാം
അതിമനോഹരമാണ്.
എന്നു മാത്രമല്ല ചിത്രങ്ങളിൽ നിന്ന് പുതിയ കഥകൾ വേണമെങ്കിലും ഉണ്ടാക്കാൻ കഴിയും.
ചില
കഥകളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കാൻ
കഴിയുന്ന തരത്തിലുള്ളതുമുണ്ടായിരുന്നു.
ഉദാഹരണത്തിന്
കാറ്റേ കാറ്റേ മുയൽക്കാറ്റേ....
കഥ...
കിലുക്കാം
കോട്ടയും സിംഹവും.....
കുട്ടികൾക്ക്
കൂടുതൽ ചിന്തിക്കാനും
കുടുംബാന്തരീക്ഷവുമായി
താരതമ്യം ചെയ്യാനും ഫലപ്രദമായി
വിനിയോഗിക്കാം. (
വയസ്സാകുമ്പോൾ
എന്തൊക്കെ പ്രത്യേകതകൾ
മനുഷ്യർക്ക് ഉണ്ടാകാം )
ഒരു
താരതമ്യ പഠനത്തിന് അവസരം
ഒരുക്കുന്നു.
കോമയിലിന്റെ
വാൽത്തൂവൽ വേറിട്ടൊരു അനുഭവമാണ്
ഉണ്ടാക്കുന്നത്.
കാക്കക്കൂട്ടിൽ
മുട്ടയിട്ട കുയിലിന്റെ കഥ
കുട്ടികൾക്ക് പരിചിതമാണ്.
ഏറ്റവും ആകർഷകമായി തോന്നിയത് പരുന്ത് റാഞ്ചുമ്പോൾ മയിൽ കുഞ്ഞുങ്ങൾ കോഴിയമ്മയുടെ ചിറകിനടിയിൽ ഒളിക്കാൻ പോകുന്നത്.
കുട്ടികളുടെ
ഭാവന ഉണർത്താൻ കഴിയുന്ന
തരത്തിലാണ് എല്ലാ കഥകളും
ചിത്രീകരിച്ചിരിക്കുന്നത്.
പാൽക്കടൽ
കുടിച്ച കുറുമി.... അമ്മ
അവസാനം പറഞ്ഞുകൊടുക്കുന്ന
സൂത്രം വളരെ രസകരമായി തോന്നി.
കുട്ടികൾക്കും ഈ കഥ വളരെയധികം ഇഷ്ടപ്പെടും.
ആന്റി
നോസിയും റിങ് റിങ്ടോണും,
മലായ്
റൂസ്റ്ററും, ഇലത്തുള്ളി
റോക്കറ്റും ഇലവിമാനവും
വേറിട്ട അനുഭവം നൽകുന്ന കഥകളാണ്.
മുയൽ
വളർത്തിയ പുലിക്കുട്ടികൾ.ചില
ഘട്ടങ്ങളിലെങ്കിലും
പെറ്റമ്മയെക്കാളും പോറ്റമ്മയെ
സ്നേഹിക്കുന്ന ചില സംഭവകഥകൾ
നമ്മൾ കേട്ടിട്ടുണ്ട്.
ഇവിടെയും
മുയലമ്മയെ സ്നേഹിക്കുന്ന പുലിക്കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
കാറ്റേ
കാറ്റേ മുയൽക്കാറ്റേ...ഓരോ
ദിവസവും കാറ്റ് വരുന്നതും
അവസാനം പൂക്കളെ തോൽപ്പിക്കാനാകില്ലെന്ന്
കാറ്റിന് മനസ്സിലാകുന്നതും
എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു
എഴുതിയിരിക്കുന്നു.
ഒന്നാം
ക്ലാസിലെ അധ്യാപിക എന്ന നിലയിൽ
ഞാൻ വളരെ കൗതുകത്തോടെ എല്ലാ
കഥകളിലൂടെയും കടന്നു പോവുകയും
ഒന്നാം ക്ലാസിലെ കുട്ടികളുടെ
മനസ്സ് പോലെ ചിന്തിക്കാൻ
ശ്രമിക്കുകയും ചെയ്തു.
എല്ലാ
കഥകളും ചിത്രീകരണവും ഗംഭീരമാണ്.
എനിക്ക്
ഇഷ്ടമായി.
കുട്ടികൾക്ക്
ചിത്രം വരയ്ക്കാൻ തോന്നുന്ന
തരത്തിലുള്ള ചിത്രീകരണമാണ്
എല്ലാ കഥകളിലും കാണുന്നത്.
ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട ആദരണീയ എഴുത്തുകാരായ ശ്രീ. കലാധരൻ മാഷ്, smt. സൈജ tr, ശ്രീ. ഷിനോജ് രാജ് സാർ
ചിത്രീകരണം നടത്തിയ പ്രിയപ്പെട്ട എല്ലാ ആദരണീയ ചിത്രമെഴുത്തുകാർക്കും
ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്തിരിക്കുന്ന പ്രശസ്ത വ്യക്തികൾക്കും നമോവാകം.
അഭിനന്ദനങ്ങൾ
ശ്യാമ. എസ്
ടീച്ചർ
ഗവ. ജെ. ബി. എസ്.
നെയ്യാറ്റിൻകര
എഴുത്തുകാരെ അറിയാം
ഷിനോജ് രാജ്
വാ വാ വാവേ വായിക്കാം കുഞ്ഞാവക്കഥപ്പുസ്തകങ്ങളിലും world of wonder words ലും ഷിനോജ് രാജിന്റെ കഥകളുണ്ട്.
കരുന്നുകളുടെ മനസ്സിനൊപ്പം ചിറകടിക്കുന്ന ഭാവനയും ഭാഷയും കൊണ്ട് മലയാള ബാലസാഹിത്യരംഗത്ത് തന്റേതായ ഇടം സ്ഥാപിച്ച ന്യൂജന്‍ എഴുത്തുകാരനാണ് ഷിനോജ്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറികുട്ടികള്‍ക്ക് പരിചിതനാണ് ഷിനോജ്. അദ്ദേഹം *ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ചുവടെ.*
1. മുയലുകളുടെ ടാറ്റു
2. ലാജാവ്
3. അനിയൻ പഴം പൊരി
4. കിടുകിടു കടുവ
5. കട്ട് കിഡ് പിന്നെ ടിക്ക് ടിക്
6. മീശ
7. ഓട്ടം
8. ആകാശത്തേക്കൊരു കേക്ക്
9. സ്വീറ്റ് ട്രെയിൻ
10. ഉറുമ്പുറുമ്പ് കുറുമ്പുറുമ്പ്
11. കളിക്കാൻ കൂട്ടുമോ?
12. ഭ്രാ ഘാ
13. ഉം ഉം ഉമ്മ
14. വായിച്ചു വായിച്ചു വായിച്ചു പോവുന്ന കഥകൾ
15. കണ്ടവരുണ്ടോ?
16. ടിക് 10/10
17. ചിരിപ്പപ്പടം
18. ശ്രൂന്ന് ഒരു വിമാനം
19. ചരിത്രം മാറ്റിയെഴുതിയ വിപ്ലവങ്ങൾ
20. അന്ധവിശ്വാസങ്ങളെ പൊളിക്കുന്ന മൈ ഫസ്റ്റ് ബുക്ക് ഓഫ് സുവോളജി
21. ഒലിവർ ട്വിസ്റ്റ് (പരിഭാഷ)
22. അടുക്കളപ്പുര
23. ആ നീലക്കിളിയെ കണ്ടുവോ
24. ലോലിപ്പോപ്പ്
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,ചിന്ത പബ്ലിക്കേഷൻസ് കറണ്ട് ബുക്ക്സ്, ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്, എൻ ബി എസ്, ബുക്ക് മാർക്ക് എന്നിവരാണ് പ്രസാധകര്‍.
ആനുകാലികങ്ങളിലും വാരാന്ത്യ പതിപ്പുകളിലം എഴുതുന്നു.
ഷിനോജ് രാജ് കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഒന്ന്, മൂന്ന് ക്ലാസുകളിലെ പാഠപുസ്തകരചനാ സമിതി അംഗം കൂടിയാണ്.
2
സൈജടീച്ചര്‍
പ്രകൃതിച്ചങ്ങാത്തവും കൗതുക നിരീക്ഷണവും ഇഴചേർത്ത രചയിതാവ് കുഞ്ഞാവക്കഥകളുമായി എത്തുന്നു*
സൈജടീച്ചറുടെ പുസ്തകമില്ലാത്ത ഒരു പ്രൈമറി സ്കൂളും കേരളത്തിലുണ്ടാവില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.
ചെറുപ്രായത്തിലെ
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന
രചനകൾ പതിനായിരത്തിലധികം
കോപ്പികൾ വിറ്റഴിഞ്ഞവയാണ്.
സൈജടീച്ചറിൻ്റെ
കഥകളിൽ പലതും ശാസ്ത്രത്തിൻ്റെ
ഇഴകൾ ചേർത്ത് കോർത്തവയാണ്.
ഒരു
വായന കൊണ്ട് അവസാനിക്കാത്ത
രചനകൾ.
സൈജ
ടീച്ചറുടെ ഇതുവരെ പ്രകാശിപ്പിക്കപ്പെട്ട
കൃതികൾ ഇവയാണ്
1. ഇത് ഞാനാ
2. നിലാവിലെ പാട്ടുകാർ
3. ഞങ്ങൾ അമ്പിളിമാമൻ്റെ ഫാനാ നിങ്ങളോ?
4. ഗുഡ്നൈറ്റ്
5. ഫെയ്സ്ബുക്ക്
6. അമ്പിളിക്ക് പനിയാ
7. ഡ്രോൺ ഡ്രോൺ ഡൗൺ ഡൗൺ
8. തൊപ്പി പോയ പൂച്ച
9. മുയലിന് തുമ്മല് പിടിച്ച കഥ
10. രണ്ട് ഡൈനോസർ കുട്ടികൾ
11. മധുമധുരം
12. ഹാപ്പി ബർത്ത്ഡേ
13. ശ് ശ് ഞങ്ങൾ പൂമ്പാറ്റകൾക്ക് പിറകെയാ
14. എൻ്റെ ഹൃദയത്തിലെ ബാപ്പുജി
15. മിന്നാമിന്നി പെൺ വണ്ടി
16. കുഞ്ഞിക്കുന്നിൻ്റെ കുഞ്ഞിക്കഥ
17. കളം നിറഞ്ഞ് ഹൃദയത്തിലേറിയവർ
18. വിൻ്റും വിച്ചും
19. Shall we get wet ?
20. The elephant rain
ബാലസാഹിത്യ
ഇൻസ്റ്റിറ്റ്യൂട്ട്,
ചിന്ത
പബ്ലിക്കേഷൻസ്,
കറണ്ട്
ബുക്സ്,
ബുക്ക്മാർക്ക്,
സമഗ്രശിക്ഷ
കേരള, എന്നിവരാണ്
പ്രസാധകർ
അധ്യാപിക എന്ന നിലയിൽ ഗവേഷണാത്മക ഇടപെടൽ നടത്തുന്ന സൈജ.എസ് സ്വന്തം വിദ്യാലയത്തിൽ പ്രയോഗിച്ചു വിജയിപ്പിച്ച പOന രീതികൾ പിന്നീട് കേരളം ഏറ്റെടുക്കുകയുണ്ടായി.
NCERT
യിൽ തൻ്റെ
നൂതന അധ്യാപന രീതികൾ
അവതരിപ്പിക്കുകയുണ്ടായി.
പാഠപുസ്തകരചനാ
സമിതിയംഗം, സംസ്ഥാന
കോർ റിസോഴ്സ് ഗ്രൂപ്പംഗം
എന്നിങ്ങനെ അക്കാദമിക രംഗത്തും
നേതൃത്വപരമായ പങ്ക്
ഡോ. ടി.പി. കലാധരന്‍
കുട്ടികൾക്കായി സ്വപ്‌നങ്ങൾ നിറയ്ക്കുന്ന കഥാമനസ്സിനുടമ
ബാലസാഹിത്യം അതിൻ്റെ പുതുമകൾ കൊണ്ടും പുതുക്കലുകൾ കൊണ്ടും പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുമ്പോഴുമാണ് കുട്ടി അത് നെഞ്ചിലേറ്റുന്നതും സ്വപ്നം കാണുന്നതിനപ്പുറത്തേക്ക് സർഗാത്മകത ഇതൾ വിരിയുന്നതും.
അത്തരത്തിലുള്ള കഥ മെനയലുകളാണ് ഡോ.ടി.പി കലാധരനെ ശ്രദ്ധേയനാക്കുന്നത്.
അദ്ദേഹത്തിൻ്റെ "പാഠം ഒന്ന് അധ്യാപനം സർഗാത്മകം" എന്ന പുസ്തകത്തിൽ ചെറിയ കുട്ടികൾക്ക് രചനോത്സവം നടത്തിയ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. വായിക്കേണ്ടതും അറിയേണ്ടതുമാണത്.
അതെല്ലാം നൽകിയ ഊർജമാണ് വീണ്ടും കലാധരൻ മാഷിൻ്റെയടക്കം കുഞ്ഞാവപ്പുസ്തകങ്ങൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിന് തീരുമാനിച്ചത്.
കേരളത്തിൻ്റെ കുഞ്ഞു മനസ്സുകളിൽ തേനിറ്റിച്ചു കൊണ്ട് ഡോ. ടി പി കലാധരൻ എഴുതുന്ന സർഗാത്മക ബാലസാഹിത്യ രചനകൾ ആസ്വദിക്കേണ്ടതു തന്നെയാണ്.
ഓരോ കുഞ്ഞാവകളും വാ വാ വാവേ വായിക്കേണ്ടതാണ്. രക്ഷിതാക്കളും അധ്യാപകരും അവർക്ക് വായിച്ചു കൊടുക്കേണ്ടതാണ്.
ഉറുമ്പു ജീവിതത്തിൻ്റെ അദ്ഭുതഅറകൾ മറനീക്കി പുറത്തെത്തിക്കുന്ന ആൻ്റിനോസിയും ഡോ ഫോമിക്കോയും ശാസ്ത്ര ബാലസാഹിത്യത്തിൻ്റെ പുതിയൊരു വാതിലാണ് തുറന്നിടുന്നത്.
എത്ര സരസമായാണ് പ്രാണി ജീവിതവും നൂതന കണ്ടെത്തലുകളും ആ കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്!
പാൽത്തിര പതഞ്ഞെത്തുന്ന "പാൽക്കടൽ കുടിച്ച കുറുമിയെ " വായിച്ച് കേരളമാകെ കുഞ്ഞുങ്ങൾ പാൽപ്പുഞ്ചിരി പൊഴിക്കും എന്നതിൽ തർക്കമില്ല.മുതിർന്നവർ പെട്ടിച്ചിരിക്കുകയും ചെയ്യും.
സഹജീവിസ്നേഹം തുളുമ്പുന്ന അലോമിയെ വായിക്കുന്നവർ കൂടുതൽ അലോമിമാരെ ചേർത്തു പിടിക്കും. ശാസ്ത്രത്തിൻ്റെ നിരീക്ഷണം തൊട്ടറിയും. പക്ഷികളുടെ
ദേശാടനവും പ്രകാശമലിനീകരണ വിരുദ്ധ മനോഭാവവും കുഞ്ഞുമനസ്സുകളിൽ മുദ്രിതമാകും.
വായന വളരുമ്പോൾ ഒപ്പം വളരുന്ന കഥയാണെന്നതിന് മികച്ച ഉദാഹരണം കൂടിയാണിത്.
മഴത്തുള്ളി റോക്കറ്റെന്ന് കേൾക്കുമ്പോൾ തന്നെ കുളിരല്ലേ മനസ്സിലേക്ക് ഓടിയെത്തുക. പിന്നെ മഞ്ഞു തുള്ളിയുടെ ചില്ലുകൂട്ടിലിരിക്കുമ്പോഴത്തെ അവസ്ഥ പറയണോ? ഇത്തരം പുതിയ കാലത്തെ സർഗാവിഷ്ക്കാരം വളരെ അപൂർവമായി മാത്രം നടക്കുന്ന ഒന്നാണ്. വാ വാ വാവേ വായിക്കാം എന്ന സെറ്റിലെ ത്രസിപ്പിക്കുന്ന ഒരു കുഞ്ഞാവപ്പുസ്തകമാണിത്.
" ഗർർ ഗർർRRR "പുലിയുടെ തലയെടുപ്പോടെ പാവമൊരു പൂച്ചക്കുഞ്ഞിനെപ്പോലെ കുഞ്ഞാവക്കഥകളിലുടനീളം ഒഴുകി പരക്കുകയാണ് കലാധരൻ മാഷിൻ്റെ ബാലസാഹിത്യ ആവിഷ്ക്കാരങ്ങൾ.
വാ വാ വാവേ വായിക്കാം -കുഞ്ഞാവക്കഥകളിലും വണ്ടര്‍ ബുക്സിലും ഇത്തരത്തിൽ സർഗാത്മക സവിശേഷതയുള്ള5 പുസ്തകങ്ങളാണ് കലാധരൻ മാഷ് തരുന്നത്. അഭിമാനത്തോടെ ഏറെ സ്നേഹത്തോടെ ഞങ്ങളിത്
കേരളത്തിലെ പുതുതലമുറയ്ക്കും
അവരുടെ രക്ഷിതാക്കൾക്കും
അധ്യാപകർക്കുമായി തരികയാണ്
ഇതിനോടകം പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികള്‍.
ഇനി
പാല് വേണ്ടമ്മേ,
കിണി
കിണിപ്പൂച്ച,
മാനത്തെ
പാൽക്കിണ്ണം,
കരടി
ബലൂൺ,
പൂമ്പാറ്റ
പറന്നപ്പോൾ,
അതെന്താ
ഒരു ശബ്ദം,
മ്യാവൂസ്
പള്ളിക്കൂടം,
നിറങ്ങളേ
മടങ്ങി വരൂ,
പാവം
മാമൻ,
മന്ദാരക്കിളി,
ആകാശ
മത്സ്യം,
ഓടി
വായോ കിയോ കിയോ
മുത്തശ്ശിയും കുഞ്ഞുടുപ്പും
അതുല്യം അംബേദ്ക്കര്‍
അവതരണ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തനിമ കൊണ്ടും കഥാ വൈവിധ്യം കൊണ്ടും ഏറെ ആകർഷകമാണ്.
പാഠപുസ്തക രചനാ സമിതി അധ്യക്ഷൻ കൂടിയായ രചയിതാവ് കഥയെ പഠനത്തിനുള്ള ശക്തമായ സാധ്യതയാക്കി മാറ്റുന്നു. പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നവ. വളരുന്നവർക്കും വളർത്തുന്നവർക്കും ഉപയോഗിക്കാവുന്നവ.
ചില്ലാട്ടക്കല്യാണം എന്ന നോവലും പാഠം ഒന്ന് അധ്യാപനം സർഗാത്മകം എന്ന വിദ്യാഭ്യാസ ഗ്രന്ഥവും രചിച്ച ഡോ.ടി.പി.കലാധരൻ ചൂണ്ടുവിരൽ ബ്ലോഗിലൂടെ ആയിരത്തിലധികംവിദ്യാഭ്യാസ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ രചനകൾ നടത്തുന്നു.
ഒരേ സമയം മുതിർന്നവർക്കായും കുട്ടികൾക്കായും അനായാസേന രചനകൾ നിർവ്വഹിക്കുന്നു








No comments:
Post a Comment