ക്ലാസ് : ഒന്ന്
യൂണിറ്റ് : 3
പാഠത്തിൻ്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : സഞ്ജയ് കെ
മാച്ചേരി ന്യൂ യു പി സ്കൂൾ
കണ്ണൂർ നോർത്ത്.
മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 6
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : .......
തീയതി : ..…../ 2025
പിരീഡ് ഒന്ന് |
പ്രവര്‍ത്തനം : കങ്കാരു ഓട്ടം
പഠനലക്ഷ്യങ്ങള്‍-
വിവിധ കളികളിലൂടെ ആവശ്യാനുസരണമുളള ശാരീരിക ചലനം, ഏകോപനം, തീരുമാനമെടുക്കാനുളള കഴിവ് എന്നിവ നേടുന്നു.
വിവിധജീവികളുടെ സഞ്ചരണരീതികള്‍ അനുകരിക്കുന്നു
പ്രതീക്ഷിത സമയം - 30 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- 4 ബോൾ
പ്രക്രിയാവിശദാംശങ്ങള്‍-
കങ്കാരു ഓട്ടം (Kangaroo Run)
കുട്ടികളെ നാല് ഗ്രൂപ്പുകളാക്കുക. നാല് ഗ്രൂപ്പും സ്റ്റാർട്ടിംഗ് ലൈനിന് മൂന്നിൽ വരിവരിയായി നിൽക്കുക.
സ്റ്റാർട്ടിംഗ് ലൈനിൽ നിന്നും 5 മീ. അകലെ ഓരോ ഗ്രൂപ്പിനും മൂന്നിലായി ഓരോ കോൺ വയ്ക്കുക.
അധ്യാപിക സിഗ്നൽ നൽകുമ്പോൾ ഓരോ ഗ്രൂപ്പിലും തന്നിരിക്കുന്ന ബോൾ വരിയുടെ മുന്നിൽ നിൽക്കുന്ന കുട്ടിയുടെ കാൽമുട്ടിന് ഇടയിൽ വച്ച്, ഇരുകാലുകളും ഉപയോഗിച്ച് ചാടി, മുന്നിൽ വച്ചിരിക്കുന്ന കോൺ വലം വച്ച്, സ്റ്റാർട്ടിംഗ് ലൈനിൽ പൂർത്തീകരിക്കുക.
അതിനുശേഷം രണ്ടാമത്തെ കുട്ടി ഈ പ്രവർത്തനം തുടരുക.
ഗ്രൂപ്പിലെ എല്ലാ കുട്ടികളും ഇതേ പ്രവർത്തനം ആവർത്തിച്ച്, ആദ്യം ഫിനിഷ് ചെയ്യുന്ന ഗ്രൂപ്പിനെ വിജയിയായി പ്രഖ്യാപിക്കുക
പിരീഡ് രണ്ട് |
പ്രവർത്തനം - വര
പഠനലക്ഷ്യങ്ങൾ.
തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിർദേശിക്കുന്നതോ ആയ സന്ദർഭങ്ങൾ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.
സ്വന്തം ചിത്രങ്ങളിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കിടുന്നു
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
പ്രതീക്ഷിത സമയം -30മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- ചിത്രം വരയ്കുന്നതിനും നിറം നല്‍കുന്നതിനുമുള്ള വസ്തുക്കള്‍
പ്രക്രിയാവിശദാംശങ്ങൾ -
ഈ പാഠവുമായി ബന്ധപ്പെട്ട് കളിച്ചതോ മറ്റ് ഇഷ്ടപ്പെട്ട കളിയുടെയോ ഏതെങ്കിലും ഒരു രംഗം ചിത്രീകരിക്കണം.
ആദ്യം ഇഷ്ടപ്പെട്ട കളികളോരോരുത്തരും പറയട്ടെ
കേട്ടവയിൽ നിന്നും ഓരോരുത്തർക്കും ഒരു കളി തെരഞ്ഞെടുത്ത് ചിത്രം വരയ്കാം.
ചിത്രത്തിന്റെ ഭംഗിയിൽ ടീച്ചർ നിർബന്ധിക്കരുത്.
വരച്ചത് എന്താണോ ആ കളിയുടെ പേര് അടിയിൽ എഴുതണം ( ആവശ്യക്കാർക്ക് സഹായം നൽകാം)
ഓരോരുത്തരായി വന്ന് ചിത്രം പ്രദർശിപ്പിച്ച് കളിയെക്കുറിച്ച് ഒന്നോ രണ്ടോ കാര്യം പറയണം. ചിത്രത്തിലെ രംഗം വിശദീകരിച്ചാലും മതി.
ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കാം.
വിവിധതരം കളികളുടെ ചിത്രങ്ങൾ പത്രമാസികകളിൽ നിന്നും ശേഖരിച്ചതും ഇതിനോടൊപ്പം പ്രദർ്ശിപ്പിക്കാം.
പ്രതീക്ഷിത ഉല്പന്നം- ചിത്രങ്ങൾ
പിരീഡ് മൂന്ന് |
പരസ്പരവിലയിരുത്തൽ
കുട്ടികളുടെ പരസ്പര വിലയിരുത്തലാണ് നടക്കേണ്ടത്. ഈ യൂണിറ്റിൽ ഇതുവരെ സചിത്രപുസ്തകത്തിലും പാഠപുസ്തകത്തിലും രേഖപ്പെടുത്തിയവയാണ് വിലയിരുത്തലിന് വിധേയമാക്കേണ്ടത്.
കുട്ടികളെ നാലുപേരടങ്ങുന്ന ഭിന്നനിലവാരഗ്രൂപ്പുകളാക്കുന്നു
സചിത്രപുസ്തകത്തിലെ ഈ യൂണിറ്റുമായി ബന്ധപ്പെട്ട് ഓരോ പേജിലും എല്ലാ രേഖപ്പെടുത്തലുകളുമുണ്ടെങ്കിൽ ഓരോ സ്റ്റിക്കർ സ്റ്റാർ നല്കാം. അവരവരല്ല സ്റ്റാർ ഒട്ടിക്കേണ്ടത്. സഹപാഠികളാണ്.
ഒരേസമയം എല്ലാവരും ഒരേ പേജ് നിവർത്തി വെച്ച് പരസ്പരം പരിശോധിക്കണം. ആരെങ്കിലും അപൂർണമമായാണ് രേഖപ്പെടുത്തൽ നടത്തിയിട്ടുളളതെങ്കിൽ പൂര്‍ണ്ണമാക്കാന്‍ സഹായിക്കണം.
വായനപാഠങ്ങള്‍ |
ഒന്നാം യൂണിറ്റ് മുതലുള്ള സംഭവങ്ങളെയും മുഖ്യകഥാപാത്രങ്ങളെയും കോര്‍ത്തിണക്കിയുള്ള വായനപാഠങ്ങളാണ്. ഓരോന്നിനും തുടര്‍ച്ചയുണ്ട്. പരിചയപ്പെട്ട മിക്ക അക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിച്ചിട്ടുമുണ്ട്.
പഠനക്കൂട്ടങ്ങളില്‍ കൂട്ടുവായന നടത്താം.
ചങ്ങല വായനയുടെ പ്രക്രിയ സ്വീകരിക്കാം
ആശയഗ്രഹണവായനയുടെ തന്ത്രം സ്വീകരിക്കാം ( വായിച്ച് ചിത്രീകരിക്കല്‍)
കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് ഉപപാഠമായി ഉപയോഗിക്കാം.
1
മരത്തിൽ പഴം
ചുവന്ന പഴം
പഴം തിന്നാന്‍
പറവ വന്നു
2
പഴത്തിൽ കിളി കൊത്തി.
പഴത്തിന് രുചിയുണ്ട്
കലപില കലപില പാടി
തനതിന തനതിന പാടി
3
പഴവും കൊത്തി പറന്നു
കിളി പറന്നു
ചുണ്ടില്‍ നിന്നും വീണു
പഴം വീണു.
4
വിത്ത് മുളച്ചു
ചെടി വളർന്നു
ഇല വന്നു
ഇല പച്ച.
5
പുഴു വന്ന് തിന്നിട്ടും
ആട് വന്ന് തിന്നിട്ടും
ചെടി വളർന്നു.
തളരാതെ വളർന്നു
6
കൊടും വെയിൽ കൊണ്ടിട്ടും
പെരു മഴ കൊണ്ടിട്ടും
ചെടി വളർന്നു.
തളരാതെ വളർന്നു.
7
ചെടി പൂത്തു
ചേലുള്ള പൂവ്
തേൻ കുടിക്കാൻ
കുരുവി പാറി വന്നു
പൂവ് കാണാൻ
പട്ടം പാറി വന്നു
8
കൂട്ടുകാരേ അത് കണ്ടോ?
കൂട്ടുകാര്‍ മാനത്ത് നോക്കി
അതാ ചേലുള്ള പട്ടം
ആ പട്ടം കിട്ടിയാൽ
പറത്തി കളിക്കാം.
9
പൂവ് വിളിച്ചു
കൂട്ടുകാരേ കൊച്ചു കൂട്ടുകാരേ
ചിങ്ങം പിറന്നു
പൊന്നോണം വരുന്നു
അത്തപ്പൂക്കളം ഇടണ്ടേ?
കൂട്ടുകാർ പൂവ് തേടി പോയി
10
കൂട്ടുകാർ പൂക്കളം തീർത്തു
പൂക്കളം കാണാൻ മാവേലി വരുമോ?
ഇന്ന് വരുമോ?
നാളെ വരുമോ?
കൂട്ടുകാർ കാത്തിരുന്നു
11
പൊന്നോണ നാളിൽ
പൂക്കളം കാണാൻ വന്നു.
ഇതാരാ?
ഞാൻ മാവേലി.
12
കൂട്ടുകാർ ആർത്ത് പാടി
മാവേലിയും കൂടെ പാടി.
തിരു തിരു തിരു തിരു തിരുവോണം
തക തക തക തക പൊന്നോണം
തക തക തക തക തന്നാരോ
തക തക തക തക തന്നാരോ
അനുബന്ധം
മുന്‍ പാഠങ്ങള്‍ക്ക് ക്ലിക് ചെയ്യുക
- മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 6
- മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 7
- മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 8
- മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 9
- വിലയിരുത്തലിൻ്റെ പുതുമാതൃക
- മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 10
No comments:
Post a Comment