ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, February 11, 2011

ഞങ്ങളുടെ മനസ്സ് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം

തീരവാണി ബ്ലോഗില്‍ നിന്നും ഒരു കുറിപ്പ്.

(നാരായണന്‍ മാഷും സ്കൂളും കുട്ടികള്‍ക്കൊപ്പം ഏതു വെല്ലുവിളികളെയും നേരിടാന്‍തയ്യാര്‍. അത് വായിക്കൂ സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്‍റെ സാധ്യത ഒപ്പം സെന്‍സസ് പ്രതിസന്ധിയ്ക്ക് ബദല്‍)

ഈ കുഞ്ഞുങ്ങളെ നോക്കൂ..എന്തൊരു സന്തോഷമാണ് ഇവരുടെ മുഖത്ത്!

സ്കൂള്‍ അന്തരീക്ഷം അത്ര മാത്രം ഇവര്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞു.....
പഠിപ്പിക്കാന്‍ ടീച്ചര്‍ ഇല്ലാത്തതിനാല്‍ നാളെ മുതല്‍ സ്കൂളില്‍ വരേണ്ട എന്ന് ഞാന്‍ എങ്ങനെ ഇവരോട് പറയും?
ഇല്ല,അതിനു കഴിയില്ല...അധികൃതരുടെ ദീര്‍ഘ വീക്ഷണ മില്ലായ്മ കാരണം ഇവരുടെ .സന്തോഷം മായരുത് ......ക്ലാസ്സ് മുറിക്കു പുറത്തുള്ള പഠനപ്രവര്‍ത്തനങ്ങളും ഇവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു!
കിണറില്‍ നിന്നും തൊട്ടടുത്ത മരത്തിലേക്കുള്ള ദൂരം എത്രയുണ്ട് എന്ന് കണ്ടെത്തുകയാണ് ഈ കുഞ്ഞുങ്ങള്‍..
(.സഹായിയായി ടീച്ചര്‍ ഉണ്ടെങ്കില്‍,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി....ഏതു പ്രവര്‍ത്തനവും ഇവര്‍ ഏറ്റെടുത്തോളും! )

നാളെ മുതല്‍ ടീച്ചര്‍ ഇല്ലെങ്കിലോ?
പഠനവും,പ്രവര്‍ത്തനവും വേണ്ടെന്നു വെക്കണോ?
ഏതായാലും അതിനു ഞങ്ങളില്ല!
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിച്ചേ പറ്റൂ!!...ഇതാ,ക്ലാസ്സ് മുറിക്കകത്ത് മറ്റൊരു ഗണിത
പ്രവര്‍ത്തനം!അടുത്ത കൂട്ടം എങ്ങനെ
വേണമെന്ന് സംഘമായി ആലോചിച്ചു
കണ്ടെത്തുകയാണ് കൊച്ചു കൂട്ടുകാര്‍!
അറിയാതെ..അറിയാതെ ത്രികോണ
സംഖ്യകളെക്കുറിചു പോലും അവര്‍ ആശയ രൂപീകരണം നടത്തുന്നു!
ഇവിടെയും വേണമല്ലോ
സഹായിയായി ഒരു ടീച്ചര്‍...
ആ ടീച്ചറെ മറ്റു ജോലിക്ക്
പറഞ്ഞയചാലോ!


നോക്കാം , മറ്റു മാര്‍ഗം അന്വേഷിക്കാതെ പറ്റില്ലല്ലോ! .

........ഈ ഭാഷാ പ്രവര്‍ത്തനം നടക്കണമെങ്കിലും ടീച്ചരുടെ കൃത്യമായ ഇടപെടല്‍ കൂടിയെ തീരൂ...എഴുതിയ കുറിപ്പുകള്‍ ഗ്രൂപ്പില്‍ പങ്കു വെച്ച് വിലയിരുത്തുക യാണിവര്‍.(മെച്ചപ്പെടലിനു ടീച്ചറുടെ സഹായം അവശ്യം
ആവശ്യം!)
പരിസര പഠനത്തില്‍ പരീക്ഷണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണിവര്‍..സാധനങ്ങളൊക്കെ റെഡി!
(ഒരു നിര്‍ദേശം മാത്രം മതി ..
)
പക്ഷെ,മാഷെ സ്കൂളിലേക്ക് വിടാതെ മറ്റെവിടെയെങ്കിലും വിട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം ആര് നല്‍കും?
ആരും ഇല്ലാതെ പറ്റില്ലല്ലോ.....നോക്കാം....


....ഇവരുടെ ചിരി മായാതിരിക്കാന്‍,ഉത്സാഹം
നഷ്ടപ്പെടാതിരിക്കാന്‍,പഠിക്കാനുള്ള ഇവരുടെ അവകാശത്തെ
അംഗീകരിക്കാന്‍ ഞങ്ങള്‍ ,അധ്യാപകരും രക്ഷിതാക്കളും ചില
തീരുമാനങ്ങള്‍ എടുത്തു.
* സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട മൂന്നു
അധ്യാപികമാരും ഒരേ ദിവസം ലീവ്
എടുക്കരുത്.ദിവസവും ഒരാള്‍ സ്കൂളില്‍ ഉണ്ടാവണം.
* ഡ്യൂട്ടിക്ക് പോകുന്ന രണ്ടു അധ്യാപികമാരുടെ ക്ലാസ്സുകള്‍
കൈകാര്യം ചെയ്യാന്‍ എസ്.എസ്‌.ജി,അംഗങ്ങളുടെ സേവനം ഉറപ്പു വരുത്തണം.ഇവര്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അധ്യാപികമാര്‍എഴുതി നല്‍കണം.
*ഫലത്തില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ നാല് ടീച്ചര്‍മാര്‍ പതിവുപോലെ സ്കൂളില്‍ ഉണ്ടാവും..പഠന
പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കും!
*ഒരു വിദ്യാലയത്തിലെ നാലില്‍ മൂന്ന് അധ്യാപികമാരെയും സെന്‍സസ് ജോലിക്ക് നിയമിച്ച് ഉത്തരവ്
നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ ഇങ്ങനെ പ്രതികരിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ!
കാരണം,ഞങ്ങളുടെ മനസ്സ് കുട്ടികള്‍ക്കൊപ്പമാണ്..... 'ഗുണ മേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന മുദ്രാവാക്യം ഞങ്ങള്‍ കുറെ വിളിച്ചതാണല്ലോ...അതിന്റെ അന്തസ്സത്ത നശിപ്പിക്കാന്‍ എന്തായാലും ഞങ്ങളില്ല...* ഗുണ മേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ!
*

4 comments:

കലാധരന്‍.ടി.പി. said...

ഇനി ഈ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യണം എന്ന ഒരു പോസ്റ്റ്‌ തീരവാണിയില്‍ വന്നപ്പോള്‍ അതിനോട് പ്രതികരിക്കണമെന്ന് തോന്നി.ചെയ്തില്ല.രാജ്യത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട ഒരു കര്‍മത്തില്‍ തീരെ നെഗടീവായ സമീപനം വേണോ എന്നാണു ചോദിക്കാന്‍ ആഗ്രഹിച്ചത്‌
.തീരത്തെ കുഞ്ഞുങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധത കൊണ്ട് എഴുതിയതിനെ മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചു,
നമ്മുടെ അധ്യാപകര്‍ എല്ലാവരും തീരവാനി സ്കൂളിലെ പോലെയല്ല.(നിങ്ങള്‍ ക്രിസ്മസ് അവധിക്കു കുട്ടികളുടെ വീട് വീടാന്തരം കയറി ഇറങ്ങി വിവര ശേഖരണം നടത്തിയത് അഭിമാനകരം ).
നമ്മുടെ എല്ലാ അധ്യാപകരും നാട്ടിലിറിങ്ങി ജന ജീവിതം പഠിക്കുന്നത് സെന്‍സസ് പോലുള്ള ഇത്തരം അവസരങ്ങളിലാണ്.
അവര്‍ കണ്ണ് തുറന്നു കാണട്ടെ ബി പി എല്‍ ജീവിതങ്ങള്‍. മധ്യവര്‍ഗത്തിന്‍റെ പ്രതിനിധികള്‍ക്ക് കേരള വികസനത്തെ കുറിച്ച് ചിന്തിക്കാനുള്ള അവസരം.
പ്രാദേശിക പ്രസക്തമായ പാഠങ്ങള്‍ നമ്മുടെ സ്വപ്നമാണ്.അതിനും നാടിന്‍റെ തുടിപ്പുകള്‍ അറിയണം.
കുട്ടികളെ അറിഞ്ഞുള്ള അധ്യയനം ആണ് നാം ആഗ്രഹിക്കുന്നത്.ആ അറിയല്‍ പ്രക്രിയ ഇതിലൂടെ നടക്കുംങ്കില്‍ അതും ഒരു സാധ്യത
സെന്സസിനു മറ്റു വകുപ്പുകാരെയും ആനുപാതികമായി ചുമതലപ്പെടുത്ത്തനം എന്നതില്‍ തര്‍ക്കമില്ല.
പത്ത് വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന ഈ പഠന നഷ്ടം നമ്മുക്ക് രാജ്യ താല്പര്യം മുന്‍ നിറുത്തി നേരിടാം.
ബദലുകള്‍ അന്വേഷിച്ചു മറികടക്കാം അതാണിപ്പോള്‍ തീരവാനി ചെയ്തത്.
അത് മികവു തന്നെ

theeravani said...

കലാധരന്‍ മാഷ്‌ ,
താങ്കളെപ്പോലുള്ള ആരെങ്കിലുമൊക്കെ പ്രതികരിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് 'ഇനി ഈ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യണം ?'എന്ന പോസ്റ്റ് തീരവാണി പ്രസിദ്ധീകരിച്ചത്. ...വൈകിയാണെങ്കിലും അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.സെന്‍സസ് പോലുള്ള ദേശീയ പരിപാടിയോട് നെഗറ്റീവായ സമീപനമേ തീരവാണിക്കില്ല...ഒരു സ്കൂളിലെ മുഴുവന്‍ അധ്യാപികമാരെയും ഡ്യൂട്ടിക്ക് നിയോഗിക്കുകയും,പകരം സംവിധാനത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കൈ മലര്‍ത്തുകയും ചെയ്യുന്ന അധികൃതരുടെ നടപടി ചോദ്യം ചെയ്യുന്നത് ശരിക്കും പോസിറ്റീവ് ആയ സമീപനം തന്നെയാണെന്ന് തീരവാണി കരുതുന്നു...ഒരു അധ്യാപകനെപ്പോലും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കാത്ത വിദ്യാലയങ്ങള്‍ ഞങ്ങളുടെ അടുത്തു തന്നെയുണ്ട്‌!മറ്റു ഓഫീസുകളിലും ഈ പണിക്കു പറ്റിയ ധാരാളം ആളുകള്‍ ഉണ്ട്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്,ഒരധ്യാപികയെയെങ്കിലും ഒഴിവാക്കിത്തരമോ എന്ന് കേണപെക്ഷിക്കുംപോള്‍ 'ഇത് സെന്‍സസ് ആണ്,ഏല്‍പ്പിക്കുന്ന പണി ചെയ്തെ പറ്റൂ'എന്ന് അധികാര സ്വരത്തില്‍ പറയുന്ന അധികാരികളോട് എന്ത് സമീപനം സ്വീകരിക്കണം എന്നറിയില്ല!അധ്യാപകര്‍ക്ക് സമൂഹവുമായുള്ള ബന്ധം ഊട്ടി യുറപ്പിക്കാനും ,തിരിച്ചറിവ് പകരാനും ഇത്തരം ഡ്യൂട്ടികള്‍ ഉപകരിക്കും എന്ന താങ്കളുടെ വാദത്തോട് യോജിക്കുന്നു..ഈ ഒരു മാസക്കാലം വിദ്യാലയങ്ങള്‍ക്കു അവധി നല്‍കി ഏപ്രില്‍ മാസം പ്രവൃത്തി ദിനങ്ങള്‍ ക്രമീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ!200 പ്രവൃത്തി ദിനങ്ങള്‍ തികച്ചു എന്ന് ഈ വര്‍ഷവും നമുക്ക് പറയാം,പക്ഷെ പഠന ദിനങ്ങളോ? കുട്ടികളുടെ അവകാശങ്ങള്‍ എങ്ങനെ നാം അംഗീകരിക്കും?....എന്തായാലും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കാന്‍ ഞങ്ങളില്ല .....പറയേണ്ടത് പറയും! ചെയ്യേണ്ടത് ചെയ്യും!! 'അണ്ണാര ക്കണ്ണനും തന്നാലായത് 'എന്ന പഴംചൊല്ല് കോപ്പി എഴുതിക്കാന്‍ മാത്രമുള്ളത് ആകരുതല്ലോ....

കലാധരന്‍.ടി.പി. said...

സെന്‍സസ് കാലയളവില്‍ അധ്യാപക നിയമനം
കാസര്‍കോട്: സെന്‍സസ് കാലയവളില്‍ അധ്യാപക അഭാവം പരിഹരിക്കുന്നതിന് സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ബി.എഡ്, ടി.ടി.സി. റിട്ടയേഡ് അധ്യാപകരെ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഖേന പകരം അധ്യാപകരായി നിയമിക്കുന്നു. ഇവര്‍ക്കുള്ള ഏകദിന ഓറിയന്‍േറഷന്‍ 16 ന് ബി.ആര്‍.സി. കളില്‍ നടക്കും.

കാഡ് ഉപയോക്താവ് said...

നിങ്ങളെപ്പോലെയുള്ള അധ്യാപകരുടെ ചിന്തയും പ്രവർത്തനങ്ങളും അഭിനന്ദനാർഹം !