എനിക്ക് മാരാരിക്കുളം ടാഗോര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ അവധിക്കാലത്ത് രണ്ടു തവണ പോകാന്‍ അവസരം കിട്ടി .
സ്കൂള്‍ വികസന പരിപാടികളെ കുറിച്ച് ആലോചിക്കുനതിനായിരുന്നു ആ കൂടിച്ചേരലുകള്‍ . പഞ്ചായത്ത് പ്രസിടണ്ട് , പിടി എ പ്രസിടണ്ട് . വാര്‍ഡു മെമ്പര്‍ , അധ്യാപകര്‍ , രക്ഷിതാക്കള്‍ ..ഞങ്ങള്‍ മുപ്പതു പ്രവര്‍ത്തന മേഖലകള്‍ ലിസ്റ്റ് ചെയ്തു .
ഇനി അവയുടെ സൂചകങ്ങള്‍ തയ്യാറാക്കും.
അതിന്‍ പ്രകാരം സ്കൂള്‍ സുതാര്യമാകും.
ആഗസ്റ്റ് ആകുമ്പോഴേക്കും സോഷ്യല്‍ ഓഡിറ്റിനായി സ്കൂള്‍ സമൂഹത്തെ ക്ഷണിക്കും.
ഞാന്‍ ആദ്യമേ ഒരു കാര്യം പറഞ്ഞു:- "അധ്യാപകര്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ളതോന്നും ചെയ്യേണ്ട.
അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മുന്നോട്ടു പോകാം.
അധ്യാപകരുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ കാണണം.
ആരും ഉപദേശകരായി ചെല്ലേണ്ട."
ഒന്നാം ദിവസം തന്നെ പഞ്ചായത്ത് പ്രസിടന്റ്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഓഫീസ് റൂം ക്രമീകരിച്ചു.
അപ്പോള്‍ ചെയ്യാന്‍ പറ്റുന്നത് അപ്പോള്‍ തന്നെ ചെയ്യണം.
ഇതാണ് സമീപനം.
രണ്ടാം ശില്പശാലയ്ക്ക് മുന്‍പ്
അധ്യാപകര്‍ ചില ഇടപെടല്‍ നടത്തി.
അധ്യാപകര്‍ ചില ഇടപെടല്‍ നടത്തി.
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ടാം ശില്പശാല മൂന്നു മണിക്ക് അവസാനിപ്പിച്ചു. പിന്നീട്
ക്ലാസ് ലൈബ്രറി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി.
ക്ലാസ് ലൈബ്രറി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി.
ഓരോ ക്ലാസിനും കുറഞ്ഞത് എണ്‍പതു പുസ്തകങ്ങള്‍ എങ്കിലും വേണം.
ഇപ്പോള്‍ ഉള്ളവ അന്ന് തന്നെ തരം തിരിച്ചു.ലിസ്റ്റ് തയ്യാറാക്കി ഇനി വേണ്ടവ പി ടി എ കൊടുക്കും.
"ഞാന്‍ വായിച്ച പുസ്തകം" എന്ന പേരില്‍ വായനാ കുറിപ്പെഴുതാന്‍ കാര്‍ഡു നല്‍കും. തുടക്കത്തില്‍ ഓരോ കുട്ടിക്കും പത്ത് കാര്‍ഡു.
അവരുടെ കുറിപ്പുകളുടെ സ്വഭാവം ക്ലാസ് നിലവാരത്തിനു അനുസരിച്ച് അധ്യാപകര്‍ തീരുമാനിക്കും. സൂചകങ്ങളും ഉണ്ടാക്കും.
വായിച്ച പുസ്തകങ്ങളെ കുറിച്ച് സ്കൂള്‍ അസംബ്ലിയില്‍ അവതരണം നടക്കും. എല്ലാവര്ക്കും അവസരം ലഭിക്കത്തക്ക വിധം അത് ചിട്ടപ്പെടുത്തും.
നല്ല വായനക്കാര്‍ക്ക് പ്രോത്സാഹന പുസ്തകങ്ങള്‍ നല്‍കും
വായനാ കുറിപ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കും
ഇങ്ങനെ അവധിക്കെ തുടങ്ങി.
സ്കൂള്‍ തുറക്കും മുമ്പ് രണ്ടു ദിവസത്തെ പഠനോപകരണ ശില്പശാല .
ഈ സ്കൂള്‍ സര്‍ഗാത്മകം ആകുന്നതിനു ആഗ്രഹിക്കുന്നു.
ഇവിടെ സ്വീകരിച്ച രീതി ഇങ്ങനെ
1. പ്രവര്‍ത്തന മേഖലകള്‍ തീരുമാനിച്ചു .
2. അതിന്റെ ലക്ഷ്യ പ്രസ്താവന തയ്യാറാക്കി
3. നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്തു
4. സൂചകങ്ങള്‍ വികസിപ്പിച്ചു
5.ഫലം എങ്ങനെ എന്ന് രക്ഷിതാക്കളുമായി പങ്കിടുമെന്നും തീരുമാനിച്ചു
6. ഇതിനു വേണ്ട പിന്തുണ , സാമ്പത്തികം ഇവയും ആലോചിച്ചു.
ഒരു മാറ്റം ഇ വര്ഷം സ്കൂളില്‍ അധ്യാപകര്‍ സ്വപ്നം കാണുന്നു.
സ്കൂള്‍ നാടിന്റെ റിസോഴ്സ് സെന്റര്‍ ആകും എന്ന് പ്രതീക്ഷിക്കാം.
ക്ലാസ് റൂം ലൈബ്രറി സൂചകങ്ങള്‍ ഇത് മതിയോ ?
1. ആകര്‍ഷകം ആയിരിക്കണം. എല്ലാ കുട്ടികള്‍ക്കും പുസ്തകത്തിന്റെ മുഖം കാണാന്‍ കഴിയും വിധം ക്രമീകരിക്കണം
( ഭിത്തിയില്‍ / ഡസ്കുകളുടെ മുന്‍ ഭാഗത്തുള്ള അറകളില്‍ / ചരിവ് പ്രതലത്തില്‍.. )
2. വളരുന്ന ലൈബ്രറി ആയിരിക്കണം ( അധ്യാപകര്‍, പി ടി എ കമ്മറ്റി അംഗങ്ങള്‍, കുട്ടികള്‍ ഇവരുടെ ജനമദിന സമ്മാനം )
3. വിഭവ വൈവിധ്യ മുള്ളതാകണം .
(പുസ്തകങ്ങള്‍ മാത്രമല്ല കുട്ടികളുടെ പ്രസിദ്ധീകരണങ്ങളും സ്കൂള്‍ / ക്ലാസ് മാഗസിനും
പത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇനങ്ങളും ഫോട്ടോകളും )
4 .വായന പ്രചോദിപ്പിക്കുന്ന അധ്യാപകര്‍ നേതൃത്വം നല്‍കും
(അധ്യാപിക ആഴ്ചയില്‍ ഒരു പുസ്തകം വീതം പരിചയപ്പെടുത്തും .പുസ്തക ലിസ്റ്റ് ചാര്‍ട്ടില്‍ .
വായനയുടെ പുരോഗതി ഗ്രാഫായി രേഖപ്പെടുത്തും )
5 . കുട്ടികളുടെ ഉത്തരവാദിത്വം വിതരണ രീതി / ചുമതല എന്നിവയില്‍ ഉറപ്പാക്കുന്നതായിരിക്കും
6. രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാകും ( വായനയില്‍ രക്ഷിതാക്കളും, ക്ലാസ് പി എ യില്‍ വിലയിരുത്തല്‍, വായനകുറിപ്പുകളുടെ അവലോകനം )
7 .വായനയുടെ വിവിധ തലങ്ങള്‍ പരിഗണിക്കും
(പാഠം ഡിമാന്റ് ചെയ്യുന്ന വായനയും, സ്വതന്ത്ര വായനയും, ആവിഷ്കാരത്തിനുള്ള വായന , ദിനാചരണങ്ങളുടെ ഭാഗമായ വായന . എഴുത്ത് കൂട്ടം വായനകൂട്ടം സര്‍ഗാത്മക സന്ദര്‍ഭങ്ങള്‍ ഒക്കെ )