ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, May 28, 2012

ജനാധിപത്യവാദിയായ അധ്യാപിക ( സര്‍ഗാത്മക അധ്യാപനം -7)

 സര്‍ഗാത്മക വിദ്യാലയം /അധ്യാപനം ചര്‍ച്ച തുടരുന്നു 

വര്‍ത്തമാനം പറയുന്നത് തെറ്റാണോ?
ഇന്നലെ മാവിന്റെ കൊമ്പില്‍ തൂങ്ങിയ വവ്വാല്‍ കാക്കക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പെട്ട്ടത് ഓര്‍മയിലേക്ക് വന്നത് ബുക്കില്‍ മഴി വീണത്‌ ഒരു വവ്വാലിന്റെ രൂപത്തില്‍ തോന്നിയതിനാല്‍ ആകും.
വവ്വാലിന്റെ വെപ്രാളവും തുടര്‍ന്നുണ്ടായ സംഭവങ്ങളും  സാക്ഷിയായ  അണ്ണാന്റെ  ചിലയ്കലും ..മനസ്സില്‍ നുരഞ്ഞു  പൊന്തിയ ഈ വിശേഷങ്ങള്‍ ചെങ്ങതിയോടു പറയാതിരിക്കുവതെങ്ങനെ.. 
"ടീ  മോളെ  ഇന്നലെ  ഒരു വവ്വാല്‍ ..  '
ചെവിയില്‍ മന്ത്രിക്കാന്‍  തുടങ്ങിയതേ ഉള്ളൂ  അപ്പോഴേക്കും പിടിക്കപ്പെട്ടു.  ടീച്ചര്‍ 'പോലീസായി'. താക്കീതിന്റെ പരസ്യ പ്രഖ്യാപനം. 
രണ്ടു കുട്ടി കുറ്റവാളികള്‍ !. തലതാഴ്ത്തി. 
ക്ലാസില്‍ വര്‍ത്തമാനം പറയുന്നത് തെറ്റാണോ? 
നമ്മള്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ലാസുകള്‍ക്കിടെ വര്‍ത്തമാനം പറയാറില്ലേ. ?
ഉള്ളില്‍ തികട്ടി വന്ന കാര്യം കുട്ടി പറഞ്ഞു പോയി.  ഒന്നോ രണ്ടോ  മിനിട്ട് അവര്‍ അത് പറയട്ടെ. പിന്നേയും ട്രാക്കില്‍ വരുന്നില്ലേല്‍ അടുത്ത് ചെല്ലുക . എന്നോട് കൂടി പറയുമോ ആ വിശേഷം എന്ന് സ്നേഹത്തോട് ചോദിക്കൂ . .അവര്‍ പറഞ്ഞതിനെ അംഗീകരിക്കാം. അടുത്ത ക്ലാസിലേക്ക് ഒരു പഠന പ്രശ്നം കിട്ടുകയും ചെയ്യും..(വവ്വാല്‍ തല കീഴായി തൂങ്ങിക്കിടക്കുന്നത് എന്ത് കൊണ്ട് ?)
ക്ലാസിന്റെ ശ്രദ്ധ -
നിത്യ ചൈതന്യ യതി ഒരു അനുഭവം വിവരിക്കുന്നുണ്ട് .അദ്ദേഹത്തെ അമേരിക്കയില്‍ ഒരു പ്രഭാഷണത്തിനു വിളിച്ചു . ഹാളില്‍ പ്രവേശിച്ചപ്പോള്‍ കുറെ ചെറുപ്പക്കാര്‍ .അവര്‍ പല കൂട്ടങ്ങളായി വര്‍ത്തമാനം പറഞ്ഞും ചായ കുടിച്ചു ഇരിക്കുന്നു. സംഘാടകര്‍ യതിയോടു തുടങ്ങിക്കോ എന്ന് പറഞ്ഞു. ഇത്തരമൊരു ചിതറിയ കൂട്ടത്തിലോ ? 
എങ്കിലും യതി തുടങ്ങി .ക്രമേണ അവിടെയും ഇവിടെയും ചിതറി പല ജോലികളില്‍ ഏര്‍പ്പ്പെട്ടിരുന്നവര്‍ ഒറ്റയ്ക്കും പെട്ടയ്ക്കും കസേരയുമായി വരാന്‍ തുടങ്ങി. ശബ്ദം കുറഞ്ഞു വന്നു .കുറച്ചു കഴിഞ്ഞപ്പോള്‍ സദസ്സ് സംപൂര്‍ണമായും പ്രഭാഷണത്തില്‍ മുഴുകി. നല്ല സംവാദവും നടന്നു. യതിക്കു തൃപ്തി. 
യതി ഈ കഥയിലൂടെ സൂചിപ്പിച്ചത് എന്താണ് ?- അദ്ധ്യാപകന്‍ പരാജയപ്പെടുംപോഴാണ്  കുട്ടികള്‍ മറ്റു കാര്യങ്ങളിലേക്ക്  മനസ്സിന്റെ തേര് തെളിയിക്കുന്നത്
ക്ലാസിന്റെ ശ്രദ്ധ പ്രവര്‍ത്തനത്തിലേക്ക് വരണം എന്ന് എല്ലാ  അധ്യാപകരും ആഗ്രഹിക്കുന്നു 
അതിനുള്ള മുന്നൊരുക്കം നടത്തുമോ ? ഇല്ല. 
ഒരു മേശപ്പുറത്തു അടിച്ചു ശബ്ദം ഉണ്ടാക്കിയത് കൊണ്ടോ . ആജ്ഞകള്‍ നല്‍കിയത് കൊണ്ടോ കാര്യമില്ല. ആകര്ഷകമായ് അവതരണം നടത്തണം 
ഓരോ അഞ്ചു /പത്ത് മിനിട്ട് കഴിയുമ്പോഴും വൈവിധ്യം അനുഭവിക്കാന്‍ ക്ലാസിനു ഭാഗ്യം കിട്ടണം 
ശ്രദ്ധാ പരിമിതി ഉള്ള കുട്ടികള്‍ ഉണ്ട് .( പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കൂട്ടത്തില്‍ പെടും ) അവരു കൂടിയുള്ള  ക്ലാസ് എങ്ങനെ ആയിരിക്കണം .ആലോചിക്കണ്ടേ? ഒരു ലക്കം അതിനെ കുറിച്ച് ചര്‍ച്ച നടത്താം )
സാത്താന്‍ 
അടുത്തയിടെ ചെമ്പകപ്പാറ സ്കൂളില്‍ ഒരു സന്ദര്‍ശനം നടത്തി. ചെന്നപ്പോള്‍ ഒരു ക്ലാസില്‍ ..അദ്ധ്യാപകന്‍ സ്വന്തം അനുഭവം പറയുന്നു. മകളോട് ദേഷ്യപ്പെട്ടു. കാരണം അവള്‍ അച്ഛന്റെ ബാഗ് പരതി. കടുത്ത ശകാരം കേട്ട മകള്‍ കുരിശു മാല  അച്ഛന്റെ മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ചു പറഞ്ഞു" സാത്താനെ കടന്നു പോകൂ " അപ്പോഴാണ്‌ അച്ഛന് മനസ്സിലായത്‌ അവള്‍ക്ക്  പറഞ്ഞു കൊടുത്ത പാഠം. "ദേഷ്യപ്പെടുന്നത് ചീത്ത പറയുന്നത് വഴക്കിടുന്നത് ഒക്കെ സാത്താന്റെ പണി. "
സാത്താന്‍ പെട്ടെന്ന് ഇറങ്ങിപ്പോയി.  അച്ഛാ അച്ഛന്‍ ആയി.
അധ്യാപകരേ 
ഇതൊക്കെ തിരിച്ചറിവുകള്‍ ആണ് .

ക്ലാസ് നിയമ സഭ 
ക്ലാസിന്റെ കാര്യങ്ങള്‍ ഏക പക്ഷീയമായി അദ്ധ്യാപകന്‍ തീരുമാനിക്കുന്ന രീതിയില്‍ ഒരു മാറ്റം വരുത്താന്‍ കഴിയില്ലേ.  
നാലാം ക്ലാസ് മുതല്‍ എങ്കിലും ക്ലാസ് നിയമ സഭയെ കുറിച്ച് ആലോചിക്കാം. 
ക്ലാസിന്റെ നിയമങ്ങള്‍ ഉണ്ടാക്കണം. 
  • കുട്ടികളുടെ ചുമതലകള്‍ കടമകള്‍ സംബന്ധിച്ച നിയമങ്ങള്‍ 
  • അധ്യാപനില്‍ നിന്നും പ്രതീക്ഷിക്കുന്ന/ ലഭിക്കുന്ന  സേവനങ്ങള്‍ ( അദ്ധ്യാപകന്‍ കുട്ടികളുടെ സെര്‍വന്റ്റ്  അല്ലെ ?)
  • ആരോഗ്യകരമായ പഠനാന്തരീക്ഷം സംബന്ധിച്ച നിയമങ്ങള്‍ 
  • മാതാപിതാക്കളുടെ പിന്തുണ സംബന്ധിച്ച നിയമങ്ങള്‍ 
  • ക്ലാസിനു  വേണ്ട വിഭവങ്ങള്‍ അവയുടെ  ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ 
  • അറിവ് എന്ന അവകാശം സംബന്ധിച്ച നിയമം
  • വിവേചനങ്ങള്‍ ക്കെതിരായ  ക്ലാസ് നിയമങ്ങള്‍ .  
കുട്ടികളുമായി ആലോചിച്ചു നിയാങ്ങള്‍ ഉണ്ടാക്കൂ . അവ ഡി ടി പി ചെയ്തു ക്ലാസില്‍ പ്രദര്ശിപ്പിക്കൂ. 
ക്ലാസ് പാര്ലമെന്ടു കൂടി മാസത്തില്‍ ഒരു ചര്‍ച്ചയും വിലയിരുത്തലും കൂടി ആകാം,
നിങ്ങള്‍ ജനാധിപത്യവാദിയായ അധ്യാപിക ആണോ .എങ്കിലേ ഇങ്ങനെ ആലോചിക്കാന്‍ കഴിയൂ  .
(തുടരും ..)
 

3 comments:

Sreekumar B said...

നായ്ക്കള്‍ക്ക് തീറ്റ കൊടുക്കുന്നത് പോലെ ആണ് ടീച്ചര്‍മാര്‍ക്ക് ശമ്പളം സ്വകാര്യ സ്വാശ്രയ സ്കൂളുകളില്‍.. അവരെ കൊണ്ട് എടുപ്പിക്കാവുന്നതും അവരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിനും ഒരു പരിധി വേണം. അയ്യായിരം രൂപക്കും അതിലും താഴെ ആണ് കൊടുക്കുന്നത് മാസം...

Sreekumar B said...

അര വയറായ പെണ്ണിനെ പെരുവയര്‍ ആക്കാന്‍ എങ്ങിനെ കഴിയും എന്ന് ചിന്തിക്കുകയാണ് വിദ്യാഭ്യാസ രംഗത്തെ ഏമാന്മാര്‍ !!

ശ്രീലാൽ മഞ്ഞപ്പാലം said...

ജനാധിപത്യവത്യവാദിയായ അധ്യാപികയവാന്‍ സമഭാവനയോടെ എല്ലാവരെയും കാണാന്‍ കഴിയേണ്ടതുണ്ട്... ക്ലാസ്സിനകത്തു പഠിക്കാന്‍ മിടുക്കുള്ളവനെന്നും ഇല്ലാത്തവന്‍ എന്നും ഉള്ള വേര്‍തിരിവ് ഒരു കാലത്തും അവസാനിക്കാതെ തുടരുന്നു... കുട്ടികളോട് അധ്യാപകന് ഉണ്ടാവേണ്ട മനോഭാവത്തെ കുറിച്ച് സാറിന്റെ അഭിപ്രായങ്ങള്‍ പങ്കു വയ്ക്കുന്നത് ഉപകാരമാവും.. കുട്ടികളുടെ ഭിന്നനിലവാരത്തെ കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും....