ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 29, 2012

അയ്യപ്പന്‍കോവില്‍ എല്‍ പി സ്കൂള്‍ വിശേഷങ്ങള്‍


1.സമൂഹപിന്തുണ
രക്ഷിതാക്കള്‍ക്കു സ്വാതന്ത്ര്യമുണ്ട്
പ്രഥമാധ്യാപകന്‍ ശ്രീ: കെ. ജി. സൂഗതകുമാര്‍ പറഞ്ഞു.
രക്ഷിതാക്കളുടെയും പഞ്ചായത്തിന്റെയും പൂര്‍ണ സഹകരണം കിട്ടുന്നതാണ് ഈ സ്കൂളിന്റെ പ്രധാന നേട്ടം. രക്ഷിതാക്കള്‍ക്കു സ്വാതന്ത്ര്യമുണ്ട് എപ്പോള്‍ വേണമെങ്കിലും വരാം. എന്തു ആവശ്യവും പറയാം. തികച്ചും സൗഹൃദപരം. ഈ ബന്ധം സ്കൂളിനു മുതല്‍ക്കൂട്ടാണ്
 എച് എം പണ്ടു പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ആണ് കൂടുതല്‍ രക്ഷിതാക്കളും. വിദ്യാലയത്തെ സഹായിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാണ്. 
2. വിദ്യാലയ മികവുകള്‍ ഭൗതികസൗകര്യങ്ങളില്‍.
  1. ചുറ്റു മതില്‍ -ആകര്‍ഷകമാണ്. രൂപകല്പനയിലല്‍ സര്‍ഗത്മകചിന്ത നടത്തിയതിന്‍റെ പ്രതിഫലനം.
  2. പ്രവേശനകവാടം- മനോഹരം. പുറത്തു നിന്നു നോക്കുന്ന ഏതൊരാള്‍ക്കും മതിപ്പ് തോന്നും.
  3. ചുമരുകള്‍ .ആത്യാകര്‍ഷകമായ രീതിയില്‍ പെയിന്‍റിംഗ് നടത്തി അനുയോജ്യമാക്കിയിട്ടുണ്ട്.
  4. തറ -മിക്ക ക്ലാസുകളുടെയും തറ ടൈല്‍സ് പാകിയതും വൃത്തിയുളളതുമാണ്.
  1. ക്ലാസില്‍ നല്ല വെളിച്ചം- മേല്‍ക്കൂര- ഓടു മേ‌ഞ്ഞതാണ്.ക്ലാസില്‍ മതിയായ വെളിച്ചം ലഭിക്കത്തക്കവിധം ഗ്ലാസ്ഷീറ്റുകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.
  2. വിഭജനമറകള്‍- പൊതു പരിപാടികള്‍ക്കു സഹായകമായി ഇടഭിത്തി നിര്‍മാണം ഒഴിവാക്കി വിഭജനമറ സ്ഥാപിച്ചു .
  3. വൈദ്യുതീകരണം- ഓരോ ക്ലാസിലും പ്ലഗ് പോയന്റ്
  4. ഓഫീസ് റൂം- കേരളം, ഇന്ത്യ എന്നിവയുടെ ഭൂപടം ഭിത്തിയില്‍ വരച്ചിട്ടുണ്ട്., സ്ഥലസൗകര്യമുണ്ട്
  5. പാചകപ്പുര- എല്ലാ സൗകര്യങ്ങളുമുണ്ട്. ഗ്യാസ് കണക്ഷന്‍, സ്റ്റോര്‍ റൂം, ചിമ്മിനിയുളള അടുപ്പ് , പാത്രം കഴുകുന്നതിനുളള ഇടം, പാത്രങ്ങള്‍ സൂക്ഷിക്കുന്നതിനുളള ഭിത്തിയലമാര, വിറകുപുര, ഭക്ഷണശാല, കുട്ടികള്‍‌ക്കു കൈ കഴുകുന്നതിനുളള ടാപ്പുകള്‍ എല്ലാം ഉള്‍പ്പെടുത്തിയ മാതൃകാപരമായി ക്രമീകരണം. എല്ലാ പോതു വിദ്യാലയങ്ങള്‍ക്കും നല്ല പാഠം.
  6. കൈകഴുകാനിടം- ടാപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പിവല
  7. വൃത്തിയുളള ടോയിലറ്റുകള്‍
  8. ആധുനിക സാങ്കേതിക വിദ്യ-കമ്പ്യൂട്ടര്‍ ലാബ് ,ഫോട്ടോ കോപ്പി മെഷീന്‍, പ്രിന്‍ര്‍, ഇന്‍റര്‍നെറ്റ് സൗകര്യം എന്നിവയുണ്ട്.
  9. മികച്ച ലൈബ്രറി
  10. അകമുറി വിനോദം- ഒരു മുറിയില്‍ ഊഞ്ഞാലും, സൈക്കിള്‍ ചവിട്ടുന്നതിനുളള സൗകര്യവും
  11. കളിപ്പാട്ട ശേഖരം
  12. മുറ്റത്ത് കളിയുപകരണങ്ങള്‍
  13. മരച്ചുവട്ടില്‍ വൃത്താകൃതിയില്‍ പച്ചബഞ്ചുകള്‍
  14. മഴവെളള സംഭരണി
    • പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നു.
    • സ്കൂള്‍ യൂണിഫോം.
    • പഞ്ചായത്തുമായി നല്ല സഹകരണം
    • രക്ഷിതാക്കളുടെ വലിയതോതിലുളള പിന്തുണ
    • എം എല്‍ എ ഫണ്ട് ഉപയോഗിച്ചു സ്കൂളിനു വാഹനം
    • നേതൃഗുണമുളള പ്രഥമാധ്യാപകന്‍
    • ടീം വര്‍ക്ക് 
3. അക്കാദമികം
3.1ഞങ്ങള്‍ക്കു അഭിമാനമുണ്ട് ഈ സ്കൂളില്‍ പഠിപ്പിക്കുന്നതില്‍.
നാലാം ക്ലാസിലെ അധ്യാപകന്‍ ശ്രീ: ബാബു. കെ .കെ:-
ഈ സ്കൂളിലെ കുട്ടികള്‍ നാലാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി മറ്റു വിദ്യാലയങ്ങളില്‍ ചെന്നാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളുടെ നിലവാരത്തെപ്പറ്റി മോശം അഭിപ്രായം ആ സ്കൂളുകാര്‍ക്കു പറയാനുണ്ടാവില്ല. ഇതാണ് ഞങ്ങളുടെ പ്രധാന കാര്യം. ഞങ്ങളല്ലല്ലോ മറ്റുളളവരാണല്ലോ ഞങ്ങളെ വിലയിരുത്തി പറയേണ്ടത്. ഞങ്ങള്‍ക്കു അഭിമാനമുണ്ട് ഈ സ്കൂളില്‍ പഠിപ്പിക്കുന്നതില്‍.
മറ്റു അധ്യാപകരും ഇതിനോടു യോജിച്ചു.
3.2ഗവേഷണാത്മക ഇടപെടല്‍.
ഈ വര്‍ഷം ഒരു അധ്യാപിക എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് പഠിപ്പിക്കും. ഇഗ്ലീഷ് പഠനനിലവാരം ഉയര്‍ത്തുന്നതിനുളള ഉത്തരവാദിത്വം ഈ അധ്യാപിക ഏറ്റെടുത്തു. ശ്രീമതി റോസിലിന്‍കുര്യാക്കോസ് ആത്മവിശ്വാസത്തോടയാണ് സംസാരിച്ചത്. ലക്ഷ്യം നേടുക തന്നെ ചെയ്യും. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ,എഴുതാന്‍ കഴിവുളള കുട്ടകളായിരിക്കും നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍.
കട്ടപ്പന ഉപജില്ലയിലെ അയ്യപ്പന്‍കോവില്‍ എല്‍ പി സ്കൂള്‍
ഓരോ ക്ലാസിന്റെയും മികവുകള്‍ പങ്കിടുന്നതിനുളള തയ്യാറെടുപ്പിലാണ്.
എല്ലാ കുട്ടികളുടെയും മികച്ച പഠനത്തെളിവുകള്‍ കാണുന്നതിനു
വീണ്ടും ചെല്ലാന്‍ സ്കൂള്‍ ഞങ്ങളെ ക്ഷണിച്ചു.
പ്രദേശത്തെ അക്കാദമിക മികവിന്റെ
ഊര്‍ജസ്രോതസ്സാകുന്നതിനു ഈ വിദ്യാലയത്തിനു കഴിയും.


Wednesday, July 25, 2012

തിരുത്തല്‍ച്ചിന്ത

ഞാന്‍ നന്മകള്‍  അന്വേഷിച്ചാണ് വിദ്യാലയങ്ങളില്‍ ചെല്ലുന്നത് . വിദ്യാലയങ്ങള്‍ എന്നെ നിരാശ പ്പെടുത്താറില്ല .അധ്യാപകര്‍ പല വിധം ഉണ്ട്. അവരില്‍ ചിലര്‍ എനിക്കു നല്ല പാഠങ്ങള്‍ തരും. അവരെ ഞാന്‍ എന്റെ ഗുരുക്കള്‍ ആക്കും. അവരില്‍ നിന്നും പഠിക്കാനായി ഞാന്‍ സവിനയം കാതു  കൊടുക്കും. അങ്ങനെ ഉള്ള പാഠങ്ങള്‍ ഈ ബ്ലോഗില്‍ ധാരാളം ഉണ്ട് 
രണ്ടാമതൊരു കൂട്ടര്‍ അവര്‍ ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മറ്റുള്ളവരുടെ സഹായം ആഗ്രഹിക്കുന്നവരാണ് . അവര്‍ക്ക് ഇനിയും കൂടുതല്‍ മെച്ചപ്പെടണം എന്നുണ്ട്. അതിനാല്‍ ആരെങ്കിലും സ്കൂളില്‍ ചെന്നാല്‍ അവര്‍ ആ അവസരം നന്നായി പ്രയോജനപ്പെടുത്തും. സംശയങ്ങള്‍ ചോദിക്കും. ക്ലാസ് കാണാന്‍ സ്വാഗതം ചെയ്യും . ഒടുവില്‍ നല്ല ചര്‍ച്ച . 
മൂന്നാമതൊരു കൂട്ടര്‍ സര്‍വജ്ഞ ഭാവം ഉള്ളവര്‍ ആണ് . നാം പറയുന്നത് ഒന്നും അവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇഞ്ചി കടിച്ചതുപോലെ .എന്നാല്‍ അവര്‍ നല്ല അധ്യാപകര്‍ ആണെന്ന് സ്വയം കരുതുന്നു. പഴുതുകള്‍ ഇല്ലാത്ത അധ്യാപനം എന്ന് വിശ്വസിക്കുന്നു. ഈ പാവങ്ങള്‍ നന്നായി മാടിനെ പോലെ പണി എടുക്കുന്നുണ്ട്. പക്ഷെ ചെയ്യേണ്ടത് പോലെ ചെയ്യുന്നില്ല എന്ന് മാത്രം. അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല .അഹന്തയെ ചോദ്യം ചെയ്യണം .പക്ഷെ അത് എങ്ങനെ ? തെളിവുകള്‍ വെച്ച് സംസാരിച്ചാല്‍ പാതി അടങ്ങും .പിന്നെ ഒരു നൂറു കൂട്ടം ആവലാതി മിക്കതും കുട്ടികളുടെ കുഴപ്പം അല്ലെങ്കില്‍ എച് എം ഒന്നും സമ്മതിക്കില്ല, അതുമല്ലെങ്കില്‍ മാനെജ്മെന്റ് പറഞ്ഞു ഇങ്ങനെ പഠിപ്പിച്ചാല്‍ മതി എന്ന്. വേറെയും നമ്പര്‍ ഇറക്കും ബി ആര്‍ സി ട്രെയിനര്‍ ഇങ്ങനെ ആണല്ലോ പറഞ്ഞു തന്നത്. ഈ ന്യായീകരണങ്ങള്‍ ഒക്കെ ക്ഷമയോടെ കേള്‍ക്കണം .പക്ഷെ അത് അടുത്ത പടവ് കയറാനുള്ള തയ്യാറെടുപ്പായി കണ്ടാല്‍ മതി 
ഒരു ക്ലാസില്‍ ഞാന്‍ ചെന്നു .
കുട്ടികള്‍ കണക്കു ചെയ്യുന്നു 
ഞാന്‍ കുട്ടികളുടെ കണക്കു പുസ്തകം നോക്കി 
ഞെട്ടി .
കാരണം എന്താണ് ? ..ഇതാ ഈ ചിത്രം നോക്കൂ 

 പുസ്തകം, ഡെസ്ക് , പേന ഇവയുടെ നീളം കുട്ടി ഊഹിച്ചു എഴുതിയത് നോക്കൂ. കുട്ടിക്ക് അളവിനെ കുറിച്ചുള്ള അവബോധം കുറവ്.
അളന്നു കണ്ടെത്താന്‍ ആണ് അടുത്ത അവസരം . പുസ്തകത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല 
പേനയുടെ നീളം കാല്‍ മീറ്ററില്‍ താഴെ അല്ലെന്നു  അളന്നപ്പോള്‍  കിട്ടി?
ഈ ബുക്കില്‍ ഈ കുട്ടി ഇങ്ങനെ രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ ഞാന്‍ മറ്റുള്ളവരുടെ ബുക്കും നോക്കി. എല്ലാം ഓരോ തരം !?
അടുത്ത കണക്കും ചെയ്തിട്ടുണ്ട് .അത് നോക്കൂ 


 അഞ്ചില്‍ ഒന്ന് ഭാഗം വെണ്ട ,അഞ്ചില്‍ രണ്ടു ഭാഗം പാവയ്ക, അഞ്ചില്‍ ഒന്ന് ഭാഗം ചീര .അഞ്ചില്‍ ഒന്ന് ഭാഗം പയര്‍ ആണ് അടയാള പ്പെടുത്തേണ്ടത് . കുട്ടി തോന്നിയ പോലെ അഞ്ചു(?) കഷണമാക്കി. എന്നിട്ട്ടു അതിനെ പരിഗണിച്ചു രേഖപ്പെടുത്തി. അഞ്ചു തുല്യ ഭാഗങ്ങളില്‍ ഒന്ന് എന്ന ധാരണ ഇല്ല  .ഫലത്തില്‍ അത് ആറു  കഷണം . അഞ്ചില്‍ അഞ്ചും കഴിഞ്ഞിട്ടും ഒരു ഭാഗം എങ്ങനേ എന്ന് ആരും ചോദിച്ചില്ല .അടുത്ത കണക്കു കൂടി നോക്കാം 

 നിറം തെറ്റിച്ചു കൊടുത്തു പോയില്ലേ ഇനി എന്ത് ചെയ്യും എന്ന് ടീച്ചര്‍ എന്നോട് ചോദിച്ചു .
എന്നാല്‍ അങ്ങനെ തന്നെ ബുക്കില്‍ കിടന്നോട്ടെ വിവരമുള്ള രക്ഷിതാവ് ടി സിയ്ക്ക് വരും എന്ന് ഞാന്‍ പറഞ്ഞു .അത് ക്ലിക്ക് ചെയ്തു.
ഈ ക്ലാസില്‍ അധ്യാപനം നടക്കുന്നില്ല എന്ന് ഞാന്‍ പറയും. അതിനു ആരും പരിഭവിക്കീരുത്  .
കുട്ടി മൂന്നു പ്രവര്‍ത്തനം ചെയ്തിട്ടും ഗണിതം പഠിച്ചിട്ടില്ല .
ഇവിടെ എനിക്ക് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് ?
  • ടീച്ചറെ, ഈ കുട്ടികളുടെ ഭാവി ഇങ്ങനെ നശിപ്പിക്കുന്നത് എന്തിനാ എന്ന് ചോദിക്കരുത്  
  • ടീച്ചിംഗ് നോട്ടു എഴുതുമ്പോള്‍ ഓരോ കുട്ടിയെയും പരിഗണിക്കാരില്ലേ എന്ന് ചോദിച്ചുകൂടാ  
  • പുതിയ സമീപനം /അറിവ് നിര്‍മാണ പ്രക്രിയ എന്താണ് എന്ന്  ആരായരുത് 
ഇവിടെ ഇതൊന്നുമല്ല വേണ്ടത് 
ക്ലാസില്‍ സ്വീകരിക്കേണ്ട പ്രായോഗികമായ തന്ത്രം എന്താണ് എന്നാണു ചര്‍ച്ച ചെയ്യേണ്ടത് .
അതിനു ടീച്ചര്‍ സന്മനസ് കാട്ടണം 
അല്ലാത്ത അധ്യാപകരോട് ഞാന്‍ എന്തിനു ചര്‍ച്ച ചെയ്യണം ?
  • ഊഹം ബുക്കില്‍ എഴിതിക്കഴിഞ്ഞാല്‍ ടീച്ചര്‍ സമാനമായ ഒരു പട്ടിക ബോര്‍ഡില്‍ വരച്ച്  അതില്‍ എത്ര കുട്ടികള്‍ വവിധ ഊഹങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്ത്തിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക്/ ക്ലാസിനു നീളത്തെ കുറിച്ചുള്ള /മീ റ്റ റിനെ കുറിച്ചുള്ള ധാരണ എങ്ങനെ എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
  • അതിനു ശേഷം അളവ് രീതി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ എല്ലാവരും ഒരു മീ റ്റര്‍ നൂറു സെ മി ആണെന്ന ധാരണയോടെ അളക്കുമായിരുന്നു .
  • റിബന്‍ മുറിച്ചത് ഭിന്ന സംഖ്യാവബോധം ഉള്‍ക്കൊണ്ടാണോ എന്ന് ചര്‍ച്ച ചെയ്യാമായിരുന്നു  
  • റിബണ്‍ കിട്ടിയില്ലെങ്കില്‍ പത്രക്കടലാസ് കീറി നീളത്തില്‍ ഒട്ടിച്ചു റിബണ്‍ ആക്കാമായിരുന്നു  
  • അളന്ന ശേഷം പരസ്പരം പരിശോധിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ കുറെ കുട്ടികള്‍ തിരുത്തിയേനെ 
  • ഓരോ വസ്തുവും എടുത്തു അതിന്റെ അളവ് രേഖപ്പ്പെടുത്തിയ ഏതെങ്കിലും കുട്ടി ക്ലാസ് മുമ്പാകെ വിശദീകരിച്ചിരുന്നെങ്കില്‍ മറ്റു കുട്ടികള്‍ ഇടപെടും തിരുത്തും 
  • ഇനി കുട്ടികള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ചുറ്റി നടന്നു ചില സംശയങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അവര്‍ തിരുത്തുമായിരുന്നു 
 ഭിന്ന സംഖ്യാ രൂപത്തില്‍ അളവ് എഴുതിയത് എല്ലാവരും ഒരേ പോലെ ആണോ മനസ്സിലാക്കിയത് ?  അവരില്‍ ചിലര്‍ക്ക് വ്യാഖ്യാനിക്കാന്‍ അവസരം കൊടുത്തു ചര്‍ച്ച ചെയ്യുമ്പോള്‍ ഈ പ്രശ്നവും പരിഹരിക്കും 
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയ ഇടപെടല്‍ കൊണ്ട് വലിയൊരു പ്രക്രിയപ്രതിസന്ധി മറികടക്കാമാ യിരുന്നു എന്ന് അധ്യാപികയ്ക്ക് തോന്നും. എങ്കില്‍ അടുത്ത ക്ലാസിന്റെ അധ്യാപന കുറിപ്പ് നമ്മള്‍ക്ക് ഒന്നിച്ചു പ്ലാന്‍ ചെയ്താലോ ടീച്ചറെ എന്ന് ചോദിച്ചാല്‍ അത് തെളിച്ചം നല്‍കാനുള്ള മറ്റൊരു വാതില്‍ തുറക്കലായി 
തിരുത്തല്‍ച്ചിന്ത
അല്ലാ ഇത് പരിഹരിചില്ലല്ലോ. ഒരു കറുത്ത സ്കെച് പേന ടീച്ചര്‍ക്ക് കൊടുത്തിട്ട് ഈ ചിത്രങ്ങള്‍ ശരിയായി നിറം കൊടുക്കാമോ എന്ന് ചോദിച്ചു. ഒരു നിമിഷം കൊണ്ട് അത് ടീച്ചര്‍ ശരിയാക്കി .ഈ ഒറ്റ ചോദ്യവും മറ്റൊരു നിറവും ഒരു ചാര്‍ട്ടും ഉപയോഗിച്ചാല്‍ ക്ലാസില്‍ തിരുത്തല്‍ച്ചിന്ത നടക്കുമായ്രുന്നു 
അമ്പടയളത്തിനു നെടുകെയും കുറുകെയും വരച്ച കുട്ടികള്‍ ഉണ്ടല്ലോ അപ്പോള്‍ എന്ത് ചെയ്യും ? ടീച്ചര്‍ എന്നെ നോക്കി .പോം വഴി കിട്ടുന്നില്ല എന്ന് വ്യക്തം .
ഒരു വെള്ളക്കടലാസ് പുസ്തകത്തില്‍ ഒട്ടിച്ചു അതിനു മേലെ ശരിയാക്കി വരച്ചാല്‍ പോരെ ? 
ടീച്ചര്‍ ചിരിച്ചു 
ഇനിയും വരാന്‍  അധ്യാപിക പറയാതിരിക്കുന്നത് എങ്ങനെ?
കുട്ടികളുടെ അവകാശം സംരക്ഷിക്കുക എന്ന് വെച്ചാല്‍ അവരുടെ ജീവിതം സംരക്ഷിക്കുക എന്നാണു അര്‍ഥം .
കാറ്റില്‍ അണയാന്‍ പോകുന്ന ഒരു തിരി  നാം കൈക്കുമ്പിള്‍ കൊണ്ട് പൊതിഞ്ഞു കെടാതെ സൂക്ഷിക്കില്ലേ ?
അത് പോലെ ക്ലാസിലെ വെളിച്ചത്തെ അണയാതെ  നോക്കണം 
അക്കാദമിക ഇടപെടലുകളുടെ പിന്നിലെ ഉദ്ദേശ്യം ഇതാണ് 
അത് നിഷേധിക്കുന്നവര്‍ ഒഴിഞ്ഞ ബഞ്ചുകള്‍ നോക്കി  പഠിപ്പിക്കേണ്ടി വരും 




Saturday, July 21, 2012

ഒരു കുട്ടിയും ഒരു മാഷും മാത്രമുള്ള ഒന്നാം ക്ലാസ്

പതനംതിട്ട ജില്ലയിലെ പല പൊതു വിദ്യാലയങ്ങളിലും സ്ഥിതി ഇതാണ് .അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല .ഒരു കുട്ടി മാത്രമുള്ള ക്ലാസ് ,അവിടുത്തെ അധ്യയനം എങ്ങനെ ആണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ  ചെയ്യുന്നത്.
ചില അധ്യാപകര്‍  പറയുന്നു :-
"ക്ലാസ് ഒരു രസോം ഇല്ലേ.. ഒരാളെ വെച്ച് എങ്ങനെ പഠിപ്പിക്കാന്‍ ? "
ഈ ചിന്തയുടെ ഫലമോ കുട്ടികള്‍ കുറവുള്ള ക്ലാസുകളിലെ കുട്ടികള്‍ അറിവിലും കുറവുള്ളവരായി തീരുന്നു(തീര്‍ക്കുന്നു ).
അങ്ങനെയുള്ള സ്കൂളുകള്‍ എനിക്കറിയാം 
ഇടുക്കിയിലെ മാത്യു സാര്‍ പറഞ്ഞ അനുഭവം ഇങ്ങനെ :-. ഒരു സ്കൂള്‍ .ക്ലാസുകളില്‍ ഒന്നോ രണ്ടോ  കുട്ടികള്‍  വീതം.
അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍ എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു .അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
മാത്യു സാര്‍ ചോദിച്ചു..
  • എന്തിനാ ടീച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ.? ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ ഒറ്റക്കുട്ടി വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ? ( ഇവര്‍ വീട്ടിലും ഹാജര്‍ പുസ്തകം സൂക്ഷിക്കുമോ?)
  • ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ.?
  • ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ?
ഈ സ്കൂളിലെ അധ്യാപകര്‍ക്ക് കുട്ടികളുടെ രക്ഷിതാക്കളെ അറിയില്ല !
ക്ലാസ് പിടി എ വിളിക്കില്ല. രണ്ടു പേര്‍ക്കായി എന്ത് ക്ലാസ് പി ടി എ ?
കുട്ടികളെ കുറിച്ചും നല്ല അറിവില്ല ...
. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ്‌ നല്ലൊരു മനുഷ്യന്‍  .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു .
പറഞ്ഞു വരുന്നത് ഒറ്റക്കുട്ടി ക്ലാസുകളുടെ അകം മനസ്സ് എങ്ങനെ ആയിരിക്കും  എന്നാണല്ലോ .
ഇത് ഒരു കെയിസ്  സ്റ്റഡി .പതനം തിട്ടയില്‍ നിന്നും 
ആദര്‍ശിന്റെ മാത്രം ക്ലാസ്  
ഞാന്‍  ആദര്‍ശ് ....അപ്പു എന്ന്  വിളിക്കും ..എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രമേ ഉള്ളൂ .........അല്ല സാറും ഉണ്ട്
1 സാര്‍  എന്റെ വീട്ടില്‍  
സാര്‍  എന്റെ വീട്ടില്‍ വന്നു .അച്ഛനെ കാണാന്‍ .
അച്ഛന് സുഖമില്ലായിരുന്നു .
2 പഠന യാത്ര 
കുറച്ചുനേരം കഴിഞ്ഞു ഞങ്ങള്‍  മണ്ണാരമല കാണാന്‍ പോയി .ചേട്ടന്മാരും വന്നു.എന്നോട് ഒരുപാടു ചോദ്യങ്ങള്‍ സാര്‍  ചോദിച്ചു.ചേട്ടന്മാര്‍ ഉത്തരം പറഞ്ഞപ്പോള്‍ സാറ്  സമ്മതിച്ചില്ല
മണ്ണാരമല അമ്പലത്തിനു മുന്‍പില്‍ ഞാന്‍ നിന്നപ്പോള്‍ സാര്‍  എന്റെ ഫോട്ടോ പിടിച്ചു .
3 സാര്‍  എന്റെ കൂട്ടുകാരന്‍ 
എന്റെ ക്ലാസ് നല്ല രസം . കളിക്കാനും പഠിക്കാനും സാര്‍ കൂടും .
4. എനിക്ക് സാര്‍  എല്ലാം തരും .
നിറം പഠിക്കുവാ .......ഒത്തിരി  സി ഡി  കിട്ടിയിട്ടുണ്ട്............അതിന്മേല്‍ കളര്‍  അടിക്കുവാ .
ഇപ്പോള്‍ എങ്ങനെയുണ്ട്? 
..5 എഴുത്ത് 
 പുള്ളിക്കുട ....
.ഒന്ന് എഴുതി നോക്കട്ടെ!

ഞാന്‍ എഴുതുന്നത്‌  ഒട്ടിക്കാനും മറ്റും വലിയ സ്ക്രീന്‍ ഉണ്ട് .
6.ഈ  സാധനം കൊള്ളാം ..........നല്ലതാ  എണ്ണാന്‍ 
7. കഥാ പുസ്തകങ്ങള്‍ 
"ഇനി പാല് വേണ്ടമ്മേ  "..... പുസ്തകം സാര്‍  വായിച്ചു തന്നു. ഇഷ്ടപ്പെട്ട കഥയിലെ ആള്‍  ആരെന്നു ചോദിച്ചു? പൂച്ചക്കുട്ടി .ഞാന്‍ പൂച്ചകുട്ടി ആയതാ 
8.എന്റെ നോട്ട് പുസ്തകം

 എണ്ണം സാറ്  പറഞ്ഞു . ഞാന്‍ കുട വരച്ചു ........ആദ്യം എണ്ണം തെറ്റി ...........വട്ടം വരച്ചു എണ്ണം ശരിയാക്കി 
9 കമ്പ്യൂട്ടര്‍ എനിക്കും  
ഇന്ന് രാവിലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയിലായിരുന്നു.
ഓരോന്നിന്റെയും പേര്  സാര്‍  പറഞ്ഞു തന്നു. 
എന്നെക്കൊണ്ട്  പടം വരപ്പിച്ചു.
 പിന്നെ എ ബി സി ഡി  ഞാന്‍ എഴുതി .കട്ടയില്‍ ഞെക്കുമ്പോള്‍ അക്ഷരം വരും.
 10. എന്റെ സ്വന്തം പാഠങ്ങള്‍ 
ഇന്നലെ ഞാന്‍ ആശുപത്രിയില്‍ പോയി.................ദേഹത്ത് വേദന ...............
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സാര്‍  ബോര്‍ഡില്‍  എഴുതി 
എന്നെക്കൊണ്ട്  വായിപ്പിച്ചു 
"സാറ്  പറയുന്ന  വാക്കുകള്‍ കാണിച്ചു കൊടുക്കുന്ന  കളിയാ "
'ഇവരും  എന്തോ പറയുകയാണല്ലോ ?' എന്താവും പറയുന്നത്  എന്ന് എന്നോട് ചോദിച്ചു.
'ആന ഡോക്ടര്‍  ആണ് ,ആമ മരുന്നിനു വന്നതാ?'എന്നാല്‍ അവര്‍ തമ്മില്‍  എങ്ങനെയാ സംസാരിച്ചത് .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍  സര് ബോര്‍ഡില്‍ എഴുതി  പിന്നെ ചാര്‍ട്ടില്‍  എഴുതി വെച്ച്.
ആനയ്ക്ക് പേര് വേണമെന്ന് ഞാന്‍ പറഞ്ഞു  എഴുതി വെയ്ക്കാന്‍  സാര്‍  പറഞ്ഞു.ഞാനിട്ട പേര് കണ്ടോ?കൊള്ളാമോ?
 ഞാന്‍ അനയായതാ ..
 കൊള്ളാമോ?


രണ്ടാം ക്ലാസ്സുകാര്‍  'ആന  കറുത്തതാ  എന്നുപറഞ്ഞു. 
സാറ് സ്പോഞ്ചില്‍ മഷി  മുക്കി തന്നു .തേക്കാന്‍ പറഞ്ഞു.ഞാന്‍ തേച്ചു .കൊമ്പും കറുപ്പിച്ചു.കറുത്തകൊമ്പോ?പേപ്പര്‍  ഒട്ടിച്ചു സര്‍  കൊമ്പ്  വെളുപ്പിച്ചു
 11. വര്‍ക്ക് ഷീറ്റ് 
സാറിന്നു   കഥ  പറയുന്ന  സമയത്ത്  ചില പേപ്പറും തന്നു .

നിറം നല്‍കാനും എണ്ണാ നും എഴുതാനും പറഞ്ഞു .
 കണക്കു പഠിക്കാന്‍ വള്ളം .........ഇത് ഒരെണ്ണം  ഞാനുണ്ടാക്കിയതാ 
സാറ് കത്രിക കാണിച്ചു പറഞ്ഞു ....... വെട്ടലും ഒട്ടിക്കലുമാണ് അറിയാവുന്ന  പൂക്കളുടെ  പേര്  എഴുതാന്‍  പറഞ്ഞു ........ഞാനൊന്നു എഴുതി നോക്കട്ടെ............ ( ഈ ക്ലാസിനെ കുറിച്ച് എന്താണ് അഭിപ്രായം?. ഒരു കുട്ടിയും മാഷും ഒരു സ്നേഹ കൂട്ടായ്മ ,പഠന കൂട്ടായ്മ ആകുന്ന അപൂര്‍വ അനുഭവം . ആദര്‍ശ് ഭാഗ്യവാനാണ് സര്‍വശിക്ഷാ അഭിയാന്‍ കെ എസ്  ടി യെ ജില്ലാ കമ്മറ്റി അംഗം ആണെന്ന് പറഞ്ഞു രാജേഷ് സാറിനെ പറഞ്ഞു വിട്ടത് അവനു അനുഗ്രഹമായി.രാജേഷ് ഒന്നാം ക്ലാസ് അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കിടുന്നു . ആ ക്ലാസില്‍ എന്ത് സംഭവിക്കുന്നു എന്ന് നമ്മള്‍ക്ക് അറിയാന്‍ )onnamklass.blogspot .com സന്ദര്‍ശിക്കൂ 
















 

 ..





Tuesday, July 17, 2012

എപ്പോഴാണ് അധ്യാപകര്‍ ഇടതു പക്ഷവും വലതു പക്ഷവും ആകുന്നതു?

ചൂണ്ടുവിരലില്‍ വന്ന ഒരു കുറിപ്പ് എതിര്‍ ദിശ എന്ന മാസിക പ്രസിദ്ധീകരിച്ചു. 
ജൂണ്‍ ലക്കത്തില്‍ -വിദ്യാഭ്യാസ പതിപ്പില്‍ .
ആ  ലേഖന രൂപം ചുവടെ കൊടുക്കുന്നു
എപ്പോഴാണ് അധ്യാപകര്‍ ഇടതു പക്ഷവും വലതു പക്ഷവും ആകുന്നതു?

Sunday, July 15, 2012

അധ്യാപകര്‍ നല്‍കുന്ന സന്ദേശം

 (ഫേസ് ബുക്കില്‍ ഞാന്‍ ഒരു കുറിപ്പിട്ടു . അത് ചൂണ്ടുവിരലില്‍  ഒപ്പം അതിനോടുള്ള പ്രതികരണങ്ങളും.)
 "കട്ടപ്പനയില്‍ ഒരു അധ്യാപിക ചില്ലക്ഷരം തെറ്റിച്ചതിന് മൂന്നാം ക്ലാസിലെ കുട്ടിയെ തല്ലി.ദേശീയ കമീഷന്‍ കേസെടുത്തു
കേരളത്തില്‍ കൊടുത്ത പരാതികള്‍ക്ക് നീതി കിട്ടാതായപ്പോഴാനു കേദ്രത്തെ രക്ഷിതാവ് സമീപിച്ചത്
ഇവിടെ നിയമം ആരുടെ പക്ഷത്ത്?
അധ്യാപനത്തിന്റെ അക്ഷരതെറ്റുകളാണ് ഇത്തരം അധ്യാപകര്‍.
നന്നായി പഠിപ്പിക്കല്‍ എന്നാല്‍ തല്ലി പഠിപ്പികലാണ് എന്ന് ഇപ്പോഴും കരുതുന്ന അധ്യാപകര്‍ ഒരു തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എന്താണ് ?
എനിക്ക് ഇഷ്ടമാകുന്നതു ചെയ്യാത്ത ഏവരെയും നേരെയാക്കാന്‍ ആയുധം ഉപയോഗിക്കാം
സ്കൂളില്‍ നിന്നാണ് അക്രമ പ്രത്യശാസ്ത്രം . അടിച്ചമര്‍ത്തല്‍ സംസ്കാരം വളര്‍ത്തി എടുക്കുന്നത്
ശുചിത്വ കേരളം സുന്ദര ന്കെരളം പ്രോഗ്രാമില്‍ കണ്ടെത്തെപ്പെടാതെ പോയ മാലിന്യങ്ങള്‍ ആണ് ഇത്തരം അധ്യാപകര്‍"
പ്രതികരണങ്ങള്‍ -
Dinesh Kt അതിനുമപ്പുറം ഇതൊരു വിശ്വാസ പ്രമാണത്തിന്റെ പ്രശ്നമാണ് . 'ന്റെ കുട്ടീനെ നല്ലോണം തല്ലിക്കോ മാഷേ, പേടിപ്പിച്ചാലെ അവന്‍/ അവള്‍ പഠിക്കു..' എന്ന് പറയുന്ന രക്ഷിതാകളും അനവധിയുണ്ട് . അധ്യാപനത്തെയും പഠനത്തെയും കുറിച്ചുള്ള സമൂഹത്തിന്റെ ബോധത്തില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ കൂടി മാത്രമേ ഇത്തരം നാണക്കെടില്‍ നിന്ന് നമുക്ക് പൂര്‍ണ മോചനം സാധ്യമാകു: 
Prasannan Thamarakshan ‎"ശുചിത്വ കേരളം സുന്ദര ന്കെരളം പ്രോഗ്രാമില്‍ കണ്ടെത്തെപ്പെടാതെ പോയ മാലിന്യങ്ങള്‍ ആണ് ഇത്തരം അധ്യാപകര്‍ "...................മാലിന്യങ്ങലല്ലാത്ത ഒരുപാട് അധ്യാപകര്‍ ഇവിടെയുണ്ട് മാഷെ ...പക്ഷെ അവരെല്ലാം കാനാമര യത്താണ് .തങ്ങളുടെ പ്ര്‍വ്ര്‍ത്തനഗലുമായി അവര്‍ മുന്‍പോട്ടു പോകുന്നു .....
Arya Shaj nalla trs onnadichalm oru parentum cmplaint paraylla

  • Manojkumar Perintalmanna ആര്യ ഷാജിന്റെ അഭിപ്രായം കണ്ടില്ലെ, ഇതാണു പ്രശ്നം. അടി ആവശ്യമാണെന്ന ധാരണ എവിടെയൊക്കോ നിലനില്കുന്നു. 'പഠിപ്പിക്കലി'ന് അടി കൂടിയേതീരു എന്ന് വിശ്വസിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലം എനിക്കുണ്ട്. തിരിച്ചറിവുകളാണ് എന്നെ മാറ്റിയെടുത്തത്. ഇനിയും വൈകിക്കൂട, അധ്യാപക സമൂഹം മാറേണ്ടിയിരിക്കുന്നു.
    Arya Shaj adi venannalla manoj mashe nhn paranhath....rparentsnu nalla thiricharivundenna...they rate each trs...
    Sobha Kumary K എന്റെ ഒരനുഭവം കുറിക്കട്ടെ , ഒരു കുട്ടി ഒരിക്കലും യുണിഫോം വൃത്തിയായി ധരിച്ചു വരില്ല , ആവും പോലെയൊക്കെ പറഞ്ഞു നോക്കി ശങ്കരന്‍ പിന്നേം തെങ്ങേല്‍. ഇപ്പോഴവന്‍ എട്ടാം ക്ലാസ്സില്‍ തൊട്ടടുത്ത ഹൈ സ്കൂളില്‍. വെള്ളിയാഴ്ച്ച വൈകുന്നേരം സ്കൂള്‍ വിട്ടു വരും വഴി എന്നെക്കാണാന്‍ വന്നു . അവന്റെ വൃത്തിയുള്ള വേഷം എന്നെ അത്ഭുതപ്പെടുത്തി . ചോദിച്ചപ്പോള്‍ പറഞ്ഞത്‌ , " അവിടെ എച്ചേം നല്ല അടി തരും " , ഇത് വരെ കിട്ടിയില്ല, എന്നാലും തല്ലു കൊള്ളും എന്നാ പെടിയുണ്ടാത്രേ , ഞാനെന്തായാലും തല്ലില്ല എന്ന് അവനരിയാമാത്രേ
    അപ്പൊ തല്ലിയില്ലെന്കിലും ആ ഒരു പേടി കുട്ടികള്‍ക്കുണ്ടാവുന്നത് നല്ലതാണല്ലേ . ഇനിയിപ്പോ എങ്ങനെയാ അതുണ്ടാക്കുക ?
     
    kaladharantp:- ഒരു പേടി കുട്ടികള്‍ക്ക് ഉണ്ടാവണ്ടേ? എന്താ ടീച്ചറെ ഇങ്ങനെ പറയുന്നേ? അധ്യാപകരോട് കുട്ടികള്‍ക്ക് സ്നേഹം കൊടുത്താല്‍ പോരെ
    എന്ന് പറഞ്ഞു കൂടെ?തിരിച്ചു കുട്ടികളും കൂടുതല്‍ സ്നേഹം നല്‍കാന്‍ കഴിയുന്നവര്‍ ആകട്ടെ . സ്നേഹം ആണ് തല്ലല്ല വേണ്ടത്. (ഭാര്യമാരെ തല്ലുന്ന ആണുങ്ങളും ഇങ്ങനെ അല്ലെ പറയുന്നത് .അല്പം പേടി വേണം. ..)

    ഇന്നലെ കട്ടപ്പനയില്‍ തന്നെ ഉള്ള ഒരു സ്കൂളില്‍ ചെന്ന്. ഞാന്‍ ക്ലാസില്‍ കയറി. നല്ല പ്രഭാതം പോലെയുള്ള കുട്ടികള്‍. ഞാന്‍ കുട്ടികളെ വിളിച്ചു " മക്കളേ" .ആ വിളിക്ക് മുമ്പില്‍ കുട്ടികള്‍ പകച്ചു പോയി. "കുട്ടികളേ, പിള്ളേരെ "എന്നൊക്കെ കേട്ട് ശീലിച്ച കൊണ്ടാകും. എല്ലാം ഒരു അതിരിട്ടു കാണുന്നത് കൊണ്ടാണ്.
    മാത്യു സാര്‍ പറഞ്ഞ അനുഭവം. ഒരു സ്കൂള്‍ .ക്ലാസില്‍ ഒരു കുട്ടി വീതം. അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍ എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു .അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
    മാത്യു സാര്‍ ചോദിച്ചു..എന്തിനാ ടീഅച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ. ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ. ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ. ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ്‌ നല്ലൊരു അദ്ധ്യാപകന്‍ .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു . അടിത്തറ ആണ് പ്രശനം അടിയല്ല.
    Sobha Kumary K എന്റെ കുട്ടികളെ ഞാനിത് വരെ മോനെ, മോലെര്‍ മക്കളെ ന്നല്ലാതെ വിളിച്ചിട്ടില്ല . കുട്ടികള്‍ വളരെ കുറവുള്ള സര്‍ക്കാര്‍ സ്കൂളാണ് എന്റേത . ഒരിക്കല്‍ ഇടി വെട്ടിയപ്പോള്‍ കുട്ടികള്‍ ഒട്ടചാട്ടത്ത്തിനു എന്റെ മടിയിലും തോളിലും കയറിയതും ഓര്‍ക്കുന്നു . പഠിപ്പിച്ചു കൊണ്ടിരിക്കെയാണ് , സഹാവാസക്യാംപിലോ സ്കൌടിന്റെ ക്യാംപിലോ വിടാന്‍ രക്ഷ കര്ത്താകള്‍ക്കും മടിയില്ല ശോഭ ടീച്ചറല്ലേ എവിടാച്ച കൊണ്ട് പോക്കൊലൂന്നാണ് പറയാറ് . പക്ഷെ ആ കുട്ടി പറഞ്ഞത്‌ യൂനിഫോരം ചീത്തയാക്കാതെ വൃത്തിയായി സ്കൂളില്‍ പോകുന്നതിനു കാരണം എചെമ്മിനെ പെടിച്ച്ചിട്റ്റ്‌. ""ടീച്ചര്‍ എന്തായാലും എന്നെ തല്ലില്ലല്ലോ, ആ എചെം ചിലപ്പോ തല്ലിയെക്കും" എന്ന് അതിനെന്താണ് ഞാന്‍ പറയുക ?
    Mohanan Nambissan ജൂണ്‍ ആദ്യവാരം സി പി ടി എ യില്‍ ഒരു രക്ഷിതാവു സ്വകാര്യമായി പറഞ്ഞു എന്റെ കുട്ടി ഒന്നും പഠിക്കില്ല്ല്യ വളരെ മോശമാണു.മാഷ് അവന് നല്ല തല്ല് കൊടുക്കണം,ഞാ‍ന്‍ ചോദിക്കാന്‍ വരില്ല്യ എന്നു.ഞാന്‍ പറഞ്ഞു”നിങ്ങള്‍ എന്നെ വിശ്വസിച്ച് എനിക്കു എല്ലാ സ്വാതന്ത്രവും തരുന്നതില്‍ സന്തോഷം.”പിന്നെ പൊതുവായി ഞാന്‍ അറിയിച്ചൂ:നിങ്ങളുടെ ആരുടേയും കുട്ടിയെ തല്ലാനുള്ള അനുവാദം എനിക്കു ആവശ്യമില്ല.തല്ലു കൊടുത്താല്‍ കുട്ടി അധികം പഠിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.കുട്ടി പഠിക്കുമ്പോള്‍ എവിടെ ആണു പ്രയാസം എന്നു കണ്ടെത്തുന്നതിനും അതു പരിഹരിക്കുന്നതിനും ഉള്ള പ്രവറ്ത്തനങ്ങളില്‍ നിങ്ങളാല്‍ കഴിയും വിധം എന്നോടൊപ്പം നില്ക്കുക ആണു വേണ്ടത്. പിന്നെ അടി ...നിങ്ങള്‍ അനുവാദം തന്ന്ട്ടാണെങ്കിലും നിങ്ങളുടെ കുട്ടി തെറ്റു ചെയ്തിട്ടാണെങ്കിലും നിങ്ങലുടെ കുട്ടിയുടെ മേല്‍ ഒരു അടി വീഴുമ്പോള്‍ നിങ്ങളുടെ നെഞ്ചിനകത്ത് ഒരു വിങ്ങല്‍ ഉണ്ടാകും ,എന്നാലും അവന്‍ നേരെ ആകാനല്ലെ എന്നു ആശ്വസിക്കും എന്നു മാത്രം.തെറ്റു ചെയ്യുന്നവറ്ക്കാണു സാധാരണ ശിക്ഷ.പഠിയാതിരിക്കുന്നത് കുട്ടിയുടെ തെറ്റല്ല.മറ്റെന്തൊ അവനു തടസ്സം ഉണ്ടാക്കിയതാണു.ഇനി മറ്റെന്തെങ്കിലും തെറ്റു ചെയ്താല്‍ കൂടി കേവലം അടിക്കുന്നതില്‍ കാര്യമില്ല.ചെയ്തതു തെറ്റാണു എന്ന് അവന് തിരിച്ചരിവു വരുത്തുക ആണു വേണ്ടത്”ഞാന്‍ പറഞ്ഞു നിരുത്തി.ആരും ഒന്നും പറഞ്ഞില്ല.വാല്‍ക്കഷണം:നാലാം ക്ലാസ്സു കഴിഞ്ഞ് അഞ്ചിലെത്തുമ്പോള്‍ പുതിയ അധ്യാപകര്‍ തിരിച്ചറിയുന്നു -കുട്ടികള്‍ക്ക് അക്ഷരമില്ല,എന്നു. ഉടനെ മനപാഠം പുസ്തകം നോക്കി ഒരു വിധത്തില്‍ അക്ഷരങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു കൊടുക്കുന്നു.ഒന്നു വായിച്ചു കൊടുക്കുക പോലും ചെയ്യാതെ,അതില്‍ നിന്നു അക്ഷരം ഉള്ളവനും ഇല്ലാത്തവനും എല്ലാം എഴുതി എടുക്കുവാന്‍ നിര്‍ദേശിക്കുന്നു.എന്നും അതില്‍ ഓറോ അക്ഷരവും ഒരു പേജ് നിറയെ എഴുതണം.അറിയാത്തവന്‍ ഒന്നും അറിയാതെ തന്നെ ഒരു പേജ് നിറയെ ചിത്രം വരക്കുന്ന പോലെ എഴുതുന്നു,അറിയാത്തവന്‍ എന്തിനാഎന്നറിയാതെ(നാമം ആവറ്തിച്ചെഴുതിയാ‍ല്‍ പാപം തീരും എന്നു വ്ശാസം ഉള്ളതു പോലെ) തന്റെ പാപം തീറ്ക്കുന്നു.ഒന്നോര്‍ത്താല്‍ മേല്‍ പറഞ്ഞ ടീച്ചറേക്കാള്‍ ക്രൂരത അല്ലേ ഈ ടീച്ചറ് ചെയ്യുന്നത്.....റിപീറ്റ് ..റെക്കറിങ്ങ് എന്നിവ തമ്മിലുള്ള വ്യത്യാസം,ശിശു സൌഹ്ര്ദ സമീപനം എന്നി വാക്കുകള്‍ അധ്യാപക പരിശീലനത്തിലൂടെ ഒരു പേജ് എഴുതിക്കണോ,അതോ പുതിയസന്ദറ്ബങ്ങളിലൂടെ സ്വാംശീകരിക്കാന്‍ അവസരം ഒരുക്കണോ.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല ന്റെ മാഷേ...ഞങ്ങള്‍ എന്തിനും കുറുക്കു വഴി കണ്ടെത്തും ...അല്ല പിന്നെ   
  .......................................................................................
 ഈ അടുത്ത ദിനങ്ങളില്‍ ഫേസ്  ബുക്കില്‍ വന്ന ചില  കുറിപ്പുകള്‍ 
"കുട്ടികളെ ഒരു ക്ലാസ്സിലും തോല്‍പ്പിക്കാന്‍ പാടില്ല എന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ഇത് വലിയൊരു പാതകമായിപ്പോയി എന്ന മട്ടിലാണ് കുറെ രക്ഷിതാക്കളും കുറെ അധ്യാപകരും.പഠിക്കാത്ത കുട്ടി തോല്‍ക്കേണ്ടവന്‍ തന്നെ എന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.എന്നാല്‍ ആ കുട്ടിയെക്കൂടി പഠിപ്പിച്ച മാഷെ എന്തേ ആരും തോല്പ്പിക്കാത്തത്.തോറ്റ കുട്ടിയുടെ അച്ഛനും അമ്മയും പോലും ഇത് തന്റെ കുട്ടിയുടെ മാത്രം കുറ്റമാണ് എന്ന മട്ടില്‍ കാണുകയും ചെയ്യുന്നു.ഈ കുട്ടിയെ കൂടി പഠിപ്പിക്കാനുള്ള ശമ്പളമാണ് അധ്യാപകന്‍ വാങ്ങിയത് എന്ന കാര്യം ആ പാവങ്ങള്‍ അറിയുന്നുമില്ല.തന്റെ കൂടെ പഠിച്ച മുഴുവന്‍ പേരേയും സ്കൂള്‍ തുറക്കുന്ന ദിവസം ടീച്ചര്‍ പേരു വിളിച്ച് അടുത്ത ക്ലാസിലേക്ക് പറഞ്ഞയക്കുമ്പോള്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് (തോറ്റതാണ് എന്ന് അറിയാമെങ്കിലും) ഇരിക്കുന്ന കുട്ടി ഒടുവില്‍ തന്റെ പേര് ടീച്ചര്‍ വിളിക്കില്ല എന്ന് തിരിച്ചറിഞ്ഞ് ക്ളാസ് കയറ്റം കിട്ടിപ്പോകുന്ന ഉറ്റ ചങ്ങാതികളെ ദയനീയമായി നോക്കുന്ന ഒരു നോട്ടമുണ്ട് ആ നോട്ടം ഒരിക്കല്‍ കണ്ടാല്‍ ആര്‍ക്കും തോന്നില്ല ഒരു കുട്ടിയെയും തോല്‍പ്പിക്കാന്‍.   "   Pt Manikandan Manikandan

സ്വന്തം കുട്ടിയെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി സാധാരണക്കാരന്റെ മക്കളെ പഠിപ്പിക്കാതിരിക്കുന്ന ടീച്ചര്‍ക്ക് പറ്റിയ ഒരു പേര് നിര്‍ദ്ധേശിക്കാമോ?

 
 
 

Saturday, July 7, 2012

ഇതാണോ ശിശു സൗഹൃദം ?

 എല്‍ പി സ്കൂളുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം എസ് എസ് എ കൊടുക്കുന്നു ( തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്കുആണ് നല്‍കുക എന്ന് പറയുന്നു. എങ്കിലും ചില ജില്ലകളില്‍ ഇത് ഇരുന്നൂറു സ്കൂളുകളോളം വരും  )
വളരെ നല്ല കാര്യം
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം.
അന്ന് ഗുജറാത്തിലും മറ്റു രാജ്യങ്ങളിലും ഉള്ള നല്ല അനുഭവമാതൃകകള്‍ അധ്യാപകരെ പരിചയപ്പെടുത്തിയിരുന്നു. കേരളീയമായ ആവശ്യങ്ങള്‍ പരിഗണിച്ചു എങ്ങനെ ചെയ്യാം എന്ന് അധ്യാപക പരിശീലന ചുമതലയുള്ള റിസോഴ്സ് ടീം ആലോചിച്ചു. അന്ന് പണം ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയില്ല. കുറെ സ്കൂളുകള്‍ ഇടപെട്ടു .
ചില സ്കൂളുകള്‍  പെയിന്റ് അടിക്കലാണ് ശിശു സൌഹൃദ വിദ്യാലയം എന്നി തെറ്റിദ്ധരിച്ചു .
അന്ന് ചൂണ്ടു വിരല്‍ ചില മാതൃകകള്‍ പരിചയപ്പെടുത്തി.(അവ ക്ലിക്ക് ചെയ്യൂ . മറ്റുള്ളവര്‍ക്ക് തെളിച്ചം നല്‍കാന്‍ പ്രയോജനപ്പെടും )
  1. ഇതാണ് വിദ്യാലയം

  2. ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.

  3. ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍

  4. പള്ളിക്കൂടം യാത്രകള്‍ തുടരുന്നു

  5.  ക്ലാസില്‍ കച്ചവട മൂല

  6. ഗണിതം വാഴുന്ന ക്ലാസുകള്‍

  7. സി ഡി പുഷ്പങ്ങള്‍

  8. ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും

  9. ഗണിത ജാലകം

  10. വളയിട്ട ജനലഴികള്‍.

  11. ഈ വിദ്യാലയത്തില്‍ ബാല

  12. ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു..

  13. ഇഞ്ചിയാനി സ്കൂള്‍ -കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം-

ഇങ്ങനെ നിരവധി ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം കേവലം സിവില്‍ വര്‍ക്കായി കണ്ടു സ്കൂളുകളില്‍ ചിത്രകഥകള്‍ വരച്ചു വെച്ചാല്‍ അത് പണ സൌഹൃദപരം ആകുമെങ്കിലും ശിശു സൌഹൃദ പരം ആകില്ല
ഈ വര്ഷം എസ് എസ് യെ യുടെ മേല്‍നോട്ടത്തില്‍ സൌഹൃദ മാക്കിയ ഒരു സ്കൂളിലെ ദൃശ്യങ്ങള്‍ കാണൂ

  • സൂര്യന്റെ പ്രകാശം ഒരു വസ്തുവില്‍ വീണാല്‍ നിഴലിനു പകരം പ്രകാശം ഉണ്ടാകുന്നു എന്ന് പഠി പ്പിക്കുന്ന അക്കാദമിക ധാരണ സ്കൂള്‍ ചുമരില്‍ വരച്ചു വെച്ച് കൂടായിരുന്നു.
  • സ്കൂളിന്റെ  കിണര്‍ പുറത്തുള്ളപ്പോള്‍    അതിന്റെ ചിത്രം വരച്ചു വെച്ചവരുടെ അനുഭാവാധിഷ്ടിത പഠന കാഴ്ചപ്പാട് ഊഹിക്കാവുന്നതേ ഉള്ളൂ 

അധ്യാപകരോട് ആലോചികാതെ ചുമരാകെ പടം വരച്ചു .

ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാനും   പോര്‍ട്ട്‌ ഫോളിയോ വെക്കാനും സ്ഥലം എവിടെ ?.

    • അധ്യാപകര്‍ ശിശു സൗഹൃദം അറിയാവുന്നവരായതിനാല്‍ മുഗണന ശിശുക്കള്‍ക്ക് നല്‍കി. 

      ഔചിത്യമില്ലാതെ വരച്ച പടങ്ങള്‍ അങ്ങനെ മറയ്ക്കപ്പെട്ടു. പണം പോയ വഴി ?

  • വരച്ചു വെക്കുന്ന ചിത്രങ്ങളുടെ പുനരുപയോഗ സാധ്യത ആലോചിച്ചില്ല.

അതിനാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മൂല്യം ശൂന്യമാകുന്ന ചിത്രങ്ങള്‍ ധാരാളം 

  • ആശയാവതരണ രീതി നടക്കുന്ന ക്ലാസില്‍ ഹിന്ദി അക്ഷരങ്ങള്‍ വരച്ചു വെച്ചാല്‍ ഹിന്ദി പഠിക്കുമെന്ന്  മിഥ്യാ ധാരണ.
  •  ഇപ്പോള്‍ മനസ്സിലായി കാണും ക്ലസ്റര്‍ പരിശീലനവും മറ്റും ഇല്ലതായത്തിന്റെ രഹസ്യം

പലര്‍ക്കും നല്ല ധാരണ ഇല്ല.
അത്ര തന്നെ.


പക്ഷെ ശിശുസൌഹ്രദം പറഞ്ഞു വേണമായിരുന്നോ എന്ന് ചോദിച്ചു പോവുകയാണ്
( ഒരു ജില്ലയിലെ വെച്ച് സാമാന്യ വാത്കരിക്കുന്നില്ല. പക്ഷെ ഒരിടത്ത് പോലും  ഇങ്ങനെ സംഭവിച്ചു കൂടാ. ജില്ലാ തല ഉദ്ഘാടനം നടന്ന സ്കൂളിന്റെ  ചിത്രം ആണ് നിങ്ങള്‍ കാണുന്നത്  )
പണം കിട്ടിയ   സ്കൂളുകള്‍ അക്കാദമിക ധാരണ ഉള്ളവരെ വിളിച്ചു നൂറായിരം  ആശയങ്ങള്‍ ഉത്പാദിപ്പിച്ച ശേഷമേ ഏറ്റവും ഉചിതമായത് തെരഞ്ഞെടുക്കാവൂ
നൂറു നൂറു മോഡലുകള്‍ ഉണ്ടാകട്ടെ. ഇത് സിവില്‍ വര്‍ക്കല്ല .

  പഞ്ച തന്ത്രം കഥകളിലെ ചിത്രങ്ങള്‍ ചുമരില്‍ വരച്ചാല്‍ ശിശു സൌഹൃദപരം ആകുമോ?

അക്കാദമിക നേതൃത്വം  രൂപപ്പെടുന്നത് പൊതു വിദ്യാഭ്യാസം  നന്നാകണം എന്നുള്ള സമര്‍പ്പിത സമീപനം ഉണ്ടാകുമ്പോഴാണ്. അത് നിരന്തര അന്വേഷണം സംസ്കാരമായവര്‍ക്ക് മാത്രം സാധ്യവുമാണ്‌.