എല്‍ പി സ്കൂളുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം എസ് എസ് എ കൊടുക്കുന്നു (
തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്കുആണ് നല്‍കുക എന്ന് പറയുന്നു. എങ്കിലും ചില
ജില്ലകളില്‍ ഇത് ഇരുന്നൂറു സ്കൂളുകളോളം വരും )
വളരെ നല്ല കാര്യം
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം.
അന്ന് ഗുജറാത്തിലും മറ്റു രാജ്യങ്ങളിലും ഉള്ള നല്ല അനുഭവമാതൃകകള്‍ അധ്യാപകരെ പരിചയപ്പെടുത്തിയിരുന്നു. കേരളീയമായ ആവശ്യങ്ങള്‍ പരിഗണിച്ചു എങ്ങനെ ചെയ്യാം എന്ന് അധ്യാപക പരിശീലന ചുമതലയുള്ള റിസോഴ്സ് ടീം ആലോചിച്ചു. അന്ന് പണം ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയില്ല. കുറെ സ്കൂളുകള്‍ ഇടപെട്ടു .
ചില സ്കൂളുകള്‍ പെയിന്റ് അടിക്കലാണ് ശിശു സൌഹൃദ വിദ്യാലയം എന്നി തെറ്റിദ്ധരിച്ചു .
അന്ന് ചൂണ്ടു വിരല്‍ ചില മാതൃകകള്‍ പരിചയപ്പെടുത്തി.(അവ ക്ലിക്ക് ചെയ്യൂ . മറ്റുള്ളവര്‍ക്ക് തെളിച്ചം നല്‍കാന്‍ പ്രയോജനപ്പെടും )
ഇങ്ങനെ നിരവധി ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം കേവലം സിവില്‍
വര്‍ക്കായി കണ്ടു സ്കൂളുകളില്‍ ചിത്രകഥകള്‍ വരച്ചു വെച്ചാല്‍ അത് പണ സൌഹൃദപരം ആകുമെങ്കിലും ശിശു സൌഹൃദ പരം ആകില്ല
പലര്‍ക്കും നല്ല ധാരണ ഇല്ല.

ഇതാണ് വിദ്യാലയം
ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.
ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍
പള്ളിക്കൂടം യാത്രകള്‍ തുടരുന്നു
ക്ലാസില്‍ കച്ചവട മൂല
ഗണിതം വാഴുന്ന ക്ലാസുകള്‍
സി ഡി പുഷ്പങ്ങള്‍
ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
ഗണിത ജാലകം
വളയിട്ട ജനലഴികള്‍.
ഈ വിദ്യാലയത്തില്‍ ബാല
ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു..
ഇഞ്ചിയാനി സ്കൂള്‍ -കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം-
ഇങ്ങനെ നിരവധി ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം കേവലം സിവില്‍
വര്‍ക്കായി കണ്ടു സ്കൂളുകളില്‍ ചിത്രകഥകള്‍ വരച്ചു വെച്ചാല്‍ അത് പണ സൌഹൃദപരം ആകുമെങ്കിലും ശിശു സൌഹൃദ പരം ആകില്ല
ഈ വര്ഷം എസ് എസ് യെ യുടെ മേല്‍നോട്ടത്തില്‍ സൌഹൃദ മാക്കിയ ഒരു സ്കൂളിലെ ദൃശ്യങ്ങള്‍ കാണൂ
- സൂര്യന്റെ പ്രകാശം ഒരു വസ്തുവില്‍ വീണാല്‍ നിഴലിനു പകരം പ്രകാശം ഉണ്ടാകുന്നു എന്ന് പഠി പ്പിക്കുന്ന അക്കാദമിക ധാരണ സ്കൂള്‍ ചുമരില്‍ വരച്ചു വെച്ച് കൂടായിരുന്നു.
- സ്കൂളിന്റെ കിണര്‍ പുറത്തുള്ളപ്പോള്‍ അതിന്റെ ചിത്രം വരച്ചു വെച്ചവരുടെ അനുഭാവാധിഷ്ടിത പഠന കാഴ്ചപ്പാട് ഊഹിക്കാവുന്നതേ ഉള്ളൂ
അധ്യാപകരോട് ആലോചികാതെ ചുമരാകെ പടം വരച്ചു .
ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാനും പോര്‍ട്ട് ഫോളിയോ വെക്കാനും സ്ഥലം എവിടെ ?.
അതിനാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മൂല്യം ശൂന്യമാകുന്ന ചിത്രങ്ങള്‍ ധാരാളം
- ആശയാവതരണ രീതി നടക്കുന്ന ക്ലാസില്‍ ഹിന്ദി അക്ഷരങ്ങള്‍ വരച്ചു വെച്ചാല്‍ ഹിന്ദി പഠിക്കുമെന്ന് മിഥ്യാ ധാരണ.
- ഇപ്പോള്‍ മനസ്സിലായി കാണും ക്ലസ്റര്‍ പരിശീലനവും മറ്റും ഇല്ലതായത്തിന്റെ രഹസ്യം
1 comment:
ശിശുസൌഹൃദവിദ്യാലയങ്ങള്‍ സാക്ഷാതകരിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ബി ആര്‍ സി യി ലെ വിദ്യാലയങ്ങളിലും ഒരു ലക്ഷം രൂപ വീതം വിതരണം ചെയ്തിരുന്നു . ഇത് ലഭിക്കുന്നതിന് മുമ്പ് തന്നെ ആകര്‍ഷകമായി പെയിന്റു ചെയ്തചിത്രങ്ങള്‍ വരച്ച വിദ്യാലയങ്ങളാണ് ഞങ്ങളുടെ ബി ആര്‍ സി യില്‍ പലതും . അതുകൊണ്ട് തന്നെ ഓരോ വിദ്യാലയത്തിനും അനുയോജ്യമായ രീതിയില്‍ ആസൂത്രണം നിര്‍വഹിച്ച് ഈ തുക ചെലവഴിക്കാനാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത് .... പല മാതൃകകളും ഞങ്ങള്‍ അതിനുവേണ്ടി തെരഞ്ഞെടുക്കാനായി വിദ്യാലയങ്ങള്‍ക്ക് നല്‍കി
പ്രവര്ത്തനാധിഷ്ട്ടിത പഠനത്തിനു അനുയോജ്യമായ ക്ലാസ്സ് മുറി സജ്ജീകരിക്കല്‍ (കുട്ടികളുടെ സൃഷ്ട്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ഗച്ചുവരുകള്‍ , പോര്‍ട്ട് ഫോളിയോ ഭംഗിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ , വായനമൂല , ക്ലാസ്സ് ശാസ്ത്രമൂല ....)
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായതും വിലയിരുത്തലിനു സഹായകവുമായ ഓഫീസ് സംവിധാനങ്ങള്‍ ( കൂട്ടുകാരുടെ മികവിന്‍റെ പ്രദര്‍ശനത്തിനു സ്ഥിരം സംവിധാനം ,സ്കൂള്‍ കലണ്ടര്‍ ,ഓര്‍മ്മിക്കാന്‍ , സ്കൂള്‍ വിശേഷങ്ങള്‍ ഒറ്റനോട്ടത്തില്‍ , ചുമതലകള്‍ ...)
മുറ്റത്തും മര്ച്ചുവടുകളിലും കളിയിടങ്ങള്‍ ( വേസ്റ്റായ ടൈല്‍കഷണങ്ങള്‍ ,ചുടുകല്ലുകള്‍എന്നിവ തറയില്‍ ഉറപ്പിച്ച് അതിനു പുറത്ത് പെയിന്റ്ടു ചെയ്ത് സംഖ്യാചക്രങ്ങള്‍ , ഏണിയുംപാമ്പും , മാന്ത്രികച്ചതുരം ,മറ്റു കളികള്‍ക്കുള്ള മിനി കോര്‍ട്ടുകള്‍ .....)
മനോഹരമായ പൂന്തോട്ടം ( ചട്ടികളിലും മറ്റും ഗണിത രൂപങ്ങള്‍ )
സ്കൂള്‍ കെട്ടിടങ്ങളിലും ജനല്‍ , വാതില്‍ , ഫാന്‍ ......എന്നിവയിലും ബാലയുടെ സാധ്യതകള്‍
ഔഷധത്തോട്ടം , കൃഷിത്തോട്ടം എന്നിവയ്ക്ക് ചുറ്റും ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച്കമ്പി വലിച്ചു കെട്ടി അവയ്ക്കിടയില്‍ ചെമ്പരത്തിയും ശംഖുപുഷ്പവും മറ്റും നാട്ടു ജൈവവേലി നിര്‍മ്മിക്കല്‍ , അവയ്ക്ക് മനോഹരമായ ബോര്‍ഡും ജൈവ ഗേറ്റും സ്ഥാപിക്കല്‍
ഇടച്ചുവരുകളില്‍ ബിഗ് കാന്‍വാസ് ഒരുക്കല്‍
ഇവയെല്ലാം പ്രഥമ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു
Post a Comment