ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, July 25, 2012

തിരുത്തല്‍ച്ചിന്ത

ഞാന്‍ നന്മകള്‍  അന്വേഷിച്ചാണ് വിദ്യാലയങ്ങളില്‍ ചെല്ലുന്നത് . വിദ്യാലയങ്ങള്‍ എന്നെ നിരാശ പ്പെടുത്താറില്ല .അധ്യാപകര്‍ പല വിധം ഉണ്ട്. അവരില്‍ ചിലര്‍ എനിക്കു നല്ല പാഠങ്ങള്‍ തരും. അവരെ ഞാന്‍ എന്റെ ഗുരുക്കള്‍ ആക്കും. അവരില്‍ നിന്നും പഠിക്കാനായി ഞാന്‍ സവിനയം കാതു  കൊടുക്കും. അങ്ങനെ ഉള്ള പാഠങ്ങള്‍ ഈ ബ്ലോഗില്‍ ധാരാളം ഉണ്ട് 
രണ്ടാമതൊരു കൂട്ടര്‍ അവര്‍ ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മറ്റുള്ളവരുടെ സഹായം ആഗ്രഹിക്കുന്നവരാണ് . അവര്‍ക്ക് ഇനിയും കൂടുതല്‍ മെച്ചപ്പെടണം എന്നുണ്ട്. അതിനാല്‍ ആരെങ്കിലും സ്കൂളില്‍ ചെന്നാല്‍ അവര്‍ ആ അവസരം നന്നായി പ്രയോജനപ്പെടുത്തും. സംശയങ്ങള്‍ ചോദിക്കും. ക്ലാസ് കാണാന്‍ സ്വാഗതം ചെയ്യും . ഒടുവില്‍ നല്ല ചര്‍ച്ച . 
മൂന്നാമതൊരു കൂട്ടര്‍ സര്‍വജ്ഞ ഭാവം ഉള്ളവര്‍ ആണ് . നാം പറയുന്നത് ഒന്നും അവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇഞ്ചി കടിച്ചതുപോലെ .എന്നാല്‍ അവര്‍ നല്ല അധ്യാപകര്‍ ആണെന്ന് സ്വയം കരുതുന്നു. പഴുതുകള്‍ ഇല്ലാത്ത അധ്യാപനം എന്ന് വിശ്വസിക്കുന്നു. ഈ പാവങ്ങള്‍ നന്നായി മാടിനെ പോലെ പണി എടുക്കുന്നുണ്ട്. പക്ഷെ ചെയ്യേണ്ടത് പോലെ ചെയ്യുന്നില്ല എന്ന് മാത്രം. അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല .അഹന്തയെ ചോദ്യം ചെയ്യണം .പക്ഷെ അത് എങ്ങനെ ? തെളിവുകള്‍ വെച്ച് സംസാരിച്ചാല്‍ പാതി അടങ്ങും .പിന്നെ ഒരു നൂറു കൂട്ടം ആവലാതി മിക്കതും കുട്ടികളുടെ കുഴപ്പം അല്ലെങ്കില്‍ എച് എം ഒന്നും സമ്മതിക്കില്ല, അതുമല്ലെങ്കില്‍ മാനെജ്മെന്റ് പറഞ്ഞു ഇങ്ങനെ പഠിപ്പിച്ചാല്‍ മതി എന്ന്. വേറെയും നമ്പര്‍ ഇറക്കും ബി ആര്‍ സി ട്രെയിനര്‍ ഇങ്ങനെ ആണല്ലോ പറഞ്ഞു തന്നത്. ഈ ന്യായീകരണങ്ങള്‍ ഒക്കെ ക്ഷമയോടെ കേള്‍ക്കണം .പക്ഷെ അത് അടുത്ത പടവ് കയറാനുള്ള തയ്യാറെടുപ്പായി കണ്ടാല്‍ മതി 
ഒരു ക്ലാസില്‍ ഞാന്‍ ചെന്നു .
കുട്ടികള്‍ കണക്കു ചെയ്യുന്നു 
ഞാന്‍ കുട്ടികളുടെ കണക്കു പുസ്തകം നോക്കി 
ഞെട്ടി .
കാരണം എന്താണ് ? ..ഇതാ ഈ ചിത്രം നോക്കൂ 

 പുസ്തകം, ഡെസ്ക് , പേന ഇവയുടെ നീളം കുട്ടി ഊഹിച്ചു എഴുതിയത് നോക്കൂ. കുട്ടിക്ക് അളവിനെ കുറിച്ചുള്ള അവബോധം കുറവ്.
അളന്നു കണ്ടെത്താന്‍ ആണ് അടുത്ത അവസരം . പുസ്തകത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല 
പേനയുടെ നീളം കാല്‍ മീറ്ററില്‍ താഴെ അല്ലെന്നു  അളന്നപ്പോള്‍  കിട്ടി?
ഈ ബുക്കില്‍ ഈ കുട്ടി ഇങ്ങനെ രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ ഞാന്‍ മറ്റുള്ളവരുടെ ബുക്കും നോക്കി. എല്ലാം ഓരോ തരം !?
അടുത്ത കണക്കും ചെയ്തിട്ടുണ്ട് .അത് നോക്കൂ 


 അഞ്ചില്‍ ഒന്ന് ഭാഗം വെണ്ട ,അഞ്ചില്‍ രണ്ടു ഭാഗം പാവയ്ക, അഞ്ചില്‍ ഒന്ന് ഭാഗം ചീര .അഞ്ചില്‍ ഒന്ന് ഭാഗം പയര്‍ ആണ് അടയാള പ്പെടുത്തേണ്ടത് . കുട്ടി തോന്നിയ പോലെ അഞ്ചു(?) കഷണമാക്കി. എന്നിട്ട്ടു അതിനെ പരിഗണിച്ചു രേഖപ്പെടുത്തി. അഞ്ചു തുല്യ ഭാഗങ്ങളില്‍ ഒന്ന് എന്ന ധാരണ ഇല്ല  .ഫലത്തില്‍ അത് ആറു  കഷണം . അഞ്ചില്‍ അഞ്ചും കഴിഞ്ഞിട്ടും ഒരു ഭാഗം എങ്ങനേ എന്ന് ആരും ചോദിച്ചില്ല .അടുത്ത കണക്കു കൂടി നോക്കാം 

 നിറം തെറ്റിച്ചു കൊടുത്തു പോയില്ലേ ഇനി എന്ത് ചെയ്യും എന്ന് ടീച്ചര്‍ എന്നോട് ചോദിച്ചു .
എന്നാല്‍ അങ്ങനെ തന്നെ ബുക്കില്‍ കിടന്നോട്ടെ വിവരമുള്ള രക്ഷിതാവ് ടി സിയ്ക്ക് വരും എന്ന് ഞാന്‍ പറഞ്ഞു .അത് ക്ലിക്ക് ചെയ്തു.
ഈ ക്ലാസില്‍ അധ്യാപനം നടക്കുന്നില്ല എന്ന് ഞാന്‍ പറയും. അതിനു ആരും പരിഭവിക്കീരുത്  .
കുട്ടി മൂന്നു പ്രവര്‍ത്തനം ചെയ്തിട്ടും ഗണിതം പഠിച്ചിട്ടില്ല .
ഇവിടെ എനിക്ക് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് ?
  • ടീച്ചറെ, ഈ കുട്ടികളുടെ ഭാവി ഇങ്ങനെ നശിപ്പിക്കുന്നത് എന്തിനാ എന്ന് ചോദിക്കരുത്  
  • ടീച്ചിംഗ് നോട്ടു എഴുതുമ്പോള്‍ ഓരോ കുട്ടിയെയും പരിഗണിക്കാരില്ലേ എന്ന് ചോദിച്ചുകൂടാ  
  • പുതിയ സമീപനം /അറിവ് നിര്‍മാണ പ്രക്രിയ എന്താണ് എന്ന്  ആരായരുത് 
ഇവിടെ ഇതൊന്നുമല്ല വേണ്ടത് 
ക്ലാസില്‍ സ്വീകരിക്കേണ്ട പ്രായോഗികമായ തന്ത്രം എന്താണ് എന്നാണു ചര്‍ച്ച ചെയ്യേണ്ടത് .
അതിനു ടീച്ചര്‍ സന്മനസ് കാട്ടണം 
അല്ലാത്ത അധ്യാപകരോട് ഞാന്‍ എന്തിനു ചര്‍ച്ച ചെയ്യണം ?
  • ഊഹം ബുക്കില്‍ എഴിതിക്കഴിഞ്ഞാല്‍ ടീച്ചര്‍ സമാനമായ ഒരു പട്ടിക ബോര്‍ഡില്‍ വരച്ച്  അതില്‍ എത്ര കുട്ടികള്‍ വവിധ ഊഹങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്ത്തിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക്/ ക്ലാസിനു നീളത്തെ കുറിച്ചുള്ള /മീ റ്റ റിനെ കുറിച്ചുള്ള ധാരണ എങ്ങനെ എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
  • അതിനു ശേഷം അളവ് രീതി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ എല്ലാവരും ഒരു മീ റ്റര്‍ നൂറു സെ മി ആണെന്ന ധാരണയോടെ അളക്കുമായിരുന്നു .
  • റിബന്‍ മുറിച്ചത് ഭിന്ന സംഖ്യാവബോധം ഉള്‍ക്കൊണ്ടാണോ എന്ന് ചര്‍ച്ച ചെയ്യാമായിരുന്നു  
  • റിബണ്‍ കിട്ടിയില്ലെങ്കില്‍ പത്രക്കടലാസ് കീറി നീളത്തില്‍ ഒട്ടിച്ചു റിബണ്‍ ആക്കാമായിരുന്നു  
  • അളന്ന ശേഷം പരസ്പരം പരിശോധിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ കുറെ കുട്ടികള്‍ തിരുത്തിയേനെ 
  • ഓരോ വസ്തുവും എടുത്തു അതിന്റെ അളവ് രേഖപ്പ്പെടുത്തിയ ഏതെങ്കിലും കുട്ടി ക്ലാസ് മുമ്പാകെ വിശദീകരിച്ചിരുന്നെങ്കില്‍ മറ്റു കുട്ടികള്‍ ഇടപെടും തിരുത്തും 
  • ഇനി കുട്ടികള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ചുറ്റി നടന്നു ചില സംശയങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അവര്‍ തിരുത്തുമായിരുന്നു 
 ഭിന്ന സംഖ്യാ രൂപത്തില്‍ അളവ് എഴുതിയത് എല്ലാവരും ഒരേ പോലെ ആണോ മനസ്സിലാക്കിയത് ?  അവരില്‍ ചിലര്‍ക്ക് വ്യാഖ്യാനിക്കാന്‍ അവസരം കൊടുത്തു ചര്‍ച്ച ചെയ്യുമ്പോള്‍ ഈ പ്രശ്നവും പരിഹരിക്കും 
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയ ഇടപെടല്‍ കൊണ്ട് വലിയൊരു പ്രക്രിയപ്രതിസന്ധി മറികടക്കാമാ യിരുന്നു എന്ന് അധ്യാപികയ്ക്ക് തോന്നും. എങ്കില്‍ അടുത്ത ക്ലാസിന്റെ അധ്യാപന കുറിപ്പ് നമ്മള്‍ക്ക് ഒന്നിച്ചു പ്ലാന്‍ ചെയ്താലോ ടീച്ചറെ എന്ന് ചോദിച്ചാല്‍ അത് തെളിച്ചം നല്‍കാനുള്ള മറ്റൊരു വാതില്‍ തുറക്കലായി 
തിരുത്തല്‍ച്ചിന്ത
അല്ലാ ഇത് പരിഹരിചില്ലല്ലോ. ഒരു കറുത്ത സ്കെച് പേന ടീച്ചര്‍ക്ക് കൊടുത്തിട്ട് ഈ ചിത്രങ്ങള്‍ ശരിയായി നിറം കൊടുക്കാമോ എന്ന് ചോദിച്ചു. ഒരു നിമിഷം കൊണ്ട് അത് ടീച്ചര്‍ ശരിയാക്കി .ഈ ഒറ്റ ചോദ്യവും മറ്റൊരു നിറവും ഒരു ചാര്‍ട്ടും ഉപയോഗിച്ചാല്‍ ക്ലാസില്‍ തിരുത്തല്‍ച്ചിന്ത നടക്കുമായ്രുന്നു 
അമ്പടയളത്തിനു നെടുകെയും കുറുകെയും വരച്ച കുട്ടികള്‍ ഉണ്ടല്ലോ അപ്പോള്‍ എന്ത് ചെയ്യും ? ടീച്ചര്‍ എന്നെ നോക്കി .പോം വഴി കിട്ടുന്നില്ല എന്ന് വ്യക്തം .
ഒരു വെള്ളക്കടലാസ് പുസ്തകത്തില്‍ ഒട്ടിച്ചു അതിനു മേലെ ശരിയാക്കി വരച്ചാല്‍ പോരെ ? 
ടീച്ചര്‍ ചിരിച്ചു 
ഇനിയും വരാന്‍  അധ്യാപിക പറയാതിരിക്കുന്നത് എങ്ങനെ?
കുട്ടികളുടെ അവകാശം സംരക്ഷിക്കുക എന്ന് വെച്ചാല്‍ അവരുടെ ജീവിതം സംരക്ഷിക്കുക എന്നാണു അര്‍ഥം .
കാറ്റില്‍ അണയാന്‍ പോകുന്ന ഒരു തിരി  നാം കൈക്കുമ്പിള്‍ കൊണ്ട് പൊതിഞ്ഞു കെടാതെ സൂക്ഷിക്കില്ലേ ?
അത് പോലെ ക്ലാസിലെ വെളിച്ചത്തെ അണയാതെ  നോക്കണം 
അക്കാദമിക ഇടപെടലുകളുടെ പിന്നിലെ ഉദ്ദേശ്യം ഇതാണ് 
അത് നിഷേധിക്കുന്നവര്‍ ഒഴിഞ്ഞ ബഞ്ചുകള്‍ നോക്കി  പഠിപ്പിക്കേണ്ടി വരും 
1 comment:

ബിന്ദു .വി എസ് said...

ഗണിത ക്ലാസ്സ് സ വിശേഷമായ ഒന്നാക്കി മാറ്റുവാനും എല്ലാ കുട്ടികളിലും ഗണിത ചിന്ത വളര്‍ത്തുവാനും ടീച്ചര്‍ വളരെ നന്നായി ടി .എം തയാറാക്കേണ്ടി വരും .ഒരു ചോദ്യത്തിന്‍റെ അഭാവം കൊണ്ട് വിഷമ വൃത്തത്തില്‍ വീണു പോയ ഘട്ടം എനിക്ക് ഉണ്ടായിട്ടുണ്ട് .ടി .എല്‍ എം ഇല്ലാതെയും ഗണിതം മുന്നോട്ടു പോകില്ല.ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആലോചനയില്‍ വന്ന കാര്യം രക്ഷിതാവിന്‍ ഇടപെടലിനെ ക്കുറിച്ചുകൂടിയാണ് .അവര്‍ നോട്ട് ബുക്ക്‌ പ്രധാന തെളിവായി സ്വീകരിക്കുന്നു , കുട്ടി ഗണിത പ്രശ്നം പരിഹരിച്ചതിന്‍ തെളിവായി അവന്‍റെ മുഴുവന്‍ ചിന്താ പ്രക്രിയ യുടെയും രേഖ പ്പെടുത്തല്‍ ഉണ്ടായിരിക്കണം എന്ന് വ്യക്തം . ഒരു ഡയറ്റ്‌ ഫാക്കല്‍റ്റി യുടെ ജോലി ഇതൊക്കെയാണ് അല്ലെ!അത്ഭുതം തിരുവനന്തപുരം കാരിയായ .ഞാന്‍ കരുതിയത്‌ ഡയറ്റ്‌ എന്ന സ്ഥാപനം ടി .ടി .സി പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നു പോകാനു ള്ളതാനെന്നാണ് ! ആ ധാരണ ചൂണ്ടു വരല്‍ തി രുത്തി .ട്രെയിനര്‍മാര്‍ ഇപ്പോള്‍ എണ്ണത്തില്‍ കുറവല്ലേ .അവര്‍ എണ്ണം കൂടിയാല്‍ ക്ലാസുകളിലെത്തി ചില സഹായങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷ .ഏതായാലും ഈ ഗണിത പോസ്റ്റ്‌ ചിന്തനീയം ഏവര്‍ക്കും .