ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, May 30, 2013

ലോകപരിസ്ഥിതി ദിനം- 2013


വിദ്യാലയശാക്തീകരണത്തിനുളള പിന്തുണാക്കുറിപ്പ്-2
ഡയറ്റ് ഇടുക്കി

ലോകപരിസ്ഥിതി ദിനാചരണപ്രവര്‍ത്തനങ്ങള്‍  2013
      ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രമേയം
ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ
(THINK, EAT.SAVE)

എന്താണ് പ്രമേയത്തിന്റെ പ്രസക്തി?
      ലോകത്ത് പ്രതിദിനം അഞ്ചുവയസില്‍ താഴെയുളള എത്ര കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നുണ്ടാകും?ഇരുപതിനായിരം കുഞ്ഞുങ്ങള്‍  ! എല്ലാ ദിവസം ഏഴുപേരില്‍ ഒരാള്‍ കൊടും പട്ടിണിയനുഭവിക്കുന്നു. അതേ സമയം 1.3 ബില്യണ്‍ ടണ്‍ (1 ബില്യണ്‍ എത്ര എന്ന് കുട്ടികളെ   എങ്ങനെ മനസിലാക്കിക്കും?  ) ആഹാരസാധനങ്ങള്‍ പാഴാക്കുന്നു. പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്ന ഭൂമിയില്‍ ഭക്ഷണം പാഴാക്കുന്നത് ശരിയോ?
      ആഹാരം പാഴാകുന്നുവെന്നു പറഞ്ഞാല്‍ മറ്റു വിഭവങ്ങള്‍ പാഴാക്കുന്നു എന്നാണര്‍ഥം. ഉദാഹരണത്തിന് ഒരു ലിറ്റര്‍ പാലുണ്ടാകാന്‍ ആയിരം ലിറ്റര്‍ ജലം വേണമത്രേ! ലോകത്ത് മൊത്തം ആഹാരോല്പാദനത്തിന്, ആവാസയോഗ്യമായ ഭൂമിയുടെ ഇരുപത്തിയഞ്ച് ശതമാനം ഉപയോഗിക്കുന്നു. ഇതിന് എഴുപത് ശതമാനം ശുദ്ധജലം ആവശ്യമായി വരുന്നു. വനനശീകരണം  ഹരിതഗൃഹവാതകോല്പാദനം എന്നിവയും നടക്കുന്നു. ജൈവവൈവിധ്യശോഷണമാണ് മറ്റൊരു പാര്‍ശ്വഫലം. ഇത്തരം പ്രത്യാഘാതങ്ങള്‍ നമ്മുടെ ആഹാരസാധനങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടുണ്ടാകന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഭക്ഷിക്കുന്നതിനു മുമ്പ് ആലോചിക്കുക എന്നു പറഞ്ഞതിന്റെ സാംഗത്യം വ്യക്തമായല്ലോ. ഇത്തരമൊരു തിരിച്ചറിവ് ഭക്ഷണസാധനങ്ങള്‍ അറിഞ്ഞോ അറിയാതെയോ പാഴാക്കുന്നതിനെ തടയും. ഫലമോ ഭക്ഷണം ലാഭിക്കും. അതായത് ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക എന്നത് ലോകത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനാവശ്യമായ ജീവിത വീക്ഷണമാണ്.

എന്താണ് നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുക?
1. ആഹാരം പാഴാക്കുന്നുണ്ടോ? സര്‍വേ?
വീട്ടില്‍  ഇന്നലെ / ഈ ആഴ്ച ആഹാരം പാഴായോ? ഇനം അളവ്, ആഹാരം പാഴാക്കിയത് ശ്രദ്ധയില്‍പെട്ട്  ഏതെങ്കിലും മറ്റു സന്ദര്‍ഭങ്ങളും  വീട്ടിലുളളവര്‍ക്ക് പറയാനുണ്ടാകും. ഏതൊക്കെ വിധത്തിലാണ് ആഹാരം പാഴാകുന്നത് എന്നും. ഈ വിവരങ്ങള്‍ ക്ലാസില്‍ ക്രോഡീകരിക്കണം. അതേ പോലെ വിദ്യാലയത്തില്‍ ഭക്ഷണം പാഴാകുന്നുണ്ടോ? കാരണം ?വീട്ടില്‍ നിന്നും കൊണ്ടു വന്ന ആഹാരം പൂര്‍ണമായി കഴിക്കാത്തവര്‍ , ഉച്ചഭക്ഷണം മിച്ചം വന്നോ? തുടങ്ങിയ വിവരങ്ങളും അങ്ങനെ സംഭവിച്ചെങ്കില്‍ അതിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്തുക.
2.   നാട്ടറിവുകള്‍ ശേഖരിക്കല്‍
പലവിധത്തിലാണ് ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ വളരെ നാള്‍ സൂക്ഷിച്ചുവെച്ച്  ഉപയോഗിക്കുന്നത്. ഏതെല്ലാം വിധത്തില്‍ ഏതെല്ലാം സാധനങ്ങള്‍ സൂക്ഷിക്കുന്നു. പ്രായമായവരില്‍       നിന്നും വിവരം ശേഖരിക്കൂ. ഇന്നിവയില്‍ ഏതെല്ലാം രീതികള്‍ പ്രയോജനപ്പെടുത്തുന്നു എന്നും   കണ്ടെത്തൂ.
ഭക്ഷണം ദീര്‍ഘകാലത്തേക്കു സൂക്ഷിക്കുന്ന രീതി
ഭക്ഷണസാധനങ്ങള്‍
ഇന്ന് ഈ രീതി നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കുന്നുണ്ടോ
ഉണക്കി
1.  മരച്ചീനി
2.   

















3. പ്രദര്‍ശനം
      പലവിധത്തില്‍ കേടുകൂടാതെ സൂക്ഷിച്ച ആഹാരസാധനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കല്‍. രീതികള്‍ ഡെമോമ്‍സ്ട്രേറ്റ് ചെയ്യല്‍, പാചകക്കുറിപ്പകളുടെ പതിപ്പ് തയ്യാറാക്കല്‍
4. ചിത്ര /ചാര്‍ട്ട് പ്രദര്‍ശനം
      അമിതാഹാരം മൂലമുളള ആരോഗ്യ പ്രശ്നരങ്ങള്‍, ഭക്ഷണം പാഴാകുന്നതിന്റെ ചിത്രങ്ങള്‍, പട്ടിണിയുടെ ഭീകരത ബോധ്യപ്പെടുത്താവുന്ന ചിത്രങ്ങള്‍
5. നാടന്‍ വിഭവങ്ങളും ജൈവവൈവിധ്യവും
      നമ്മുടെ ആഹാരവുമായി ബന്ധപ്പെട്ട സസ്യ ജന്തു വൈവിധ്യം കണ്ടെത്തല്‍ പ്രോജക്ട്. ഉദാഹരണം എത്ര തരം വാഴകള്‍? വാഴയില്‍ നിന്നുളള ആഹാര സാധനങ്ങള്‍ 
സസ്യം
ആഹാരത്തിന്റെ പേര്
കൂടുതല്‍ കാലം സൂക്ഷിക്കാവുന്നത്
നെല്ലിനങ്ങള്‍ (….........)
ചോറ്, ഇഡ്ഢലി, പുട്ട്, ദോശ, അപ്പം, അവല്‍,അട, പായസം,കഞ്ഞി,കൊഴക്കട്ട....
അവല്‍..








6. ഭക്ഷണ പരിസ്ഥിതി ക്വിസ്
      ഭക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ക്വിസ്
7. ജൈവവൈവിധ്യശോഷണം നടക്കുന്നുണ്ടോ? പഠനം
      നാട്ടില്‍ പണ്ടുണ്ടായിരുന് നഏതെല്ലാം സസ്യങ്ങള്‍ ഇപ്പോള്‍ അപൂര്‍വമായി? ഏഴിലം പാല? കാഞ്ഞിരം? കൂവളം? പേഴ്? പൂവരശ്? മരുതി? നറുനീണ്ടി?... സസ്യങ്ങളുടെ ചിത്രങ്ങളും പ്രയോജനവും അപൂര്‍വമാകാനുളള കാരണവും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകണം. പഠനറിപ്പോര്‍ട്ട് സ്കൂള്‍ തല സെമിനാറില്‍ അവതരിപ്പിക്കണം. മികച്ചവ സബ്ജില്ലാതല സെമിനാറില്‍ അവതരിപ്പിക്കണം.
8. വിദ്യാലയം പരിസ്ഥിതി സൗഹൃദമാക്കല്‍
      കുട്ടികളുടെ പാര്‍ലമെന്റ് കൂടി വിദ്യാലയപരിസ്ഥിതി നയം രൂപീകരിക്കട്ടെ.ലക്ഷ്യങ്ങളും പ്രവര്‍ത്തനപദ്ധതിയും ചുമതലാവിഭജനവും സൂചിപ്പിക്കണം. എന്തെല്ലാം പ്രവര്‍ത്തനസാധ്യതകള്‍?
·         പരിസര ശുചീകരണം,
·         പ്ലാസ്റ്റിക് വിമുക്തവിദ്യാലയം,
·         പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയക്കുന്നതിനുളള തന്ത്രങ്ങള്‍,
·         ജലസംരക്ഷണത്തിനുളള പ്രായോഗിക മാര്‍ഗങ്ങള്‍,
·         പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുളള പരിപാടികള്‍,
·         ഹരിത സേനയുടെ പ്രവര്‍ത്തനം,
·         പരിസ്ഥിതി ബുളളറ്റിന്‍ ബോര്‍ഡ്,
·         വിവധ ക്ലാസുകളിലെ പരിസ്ഥിതി പാഠങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന പ്രവര്‍ത്തനപരിപാടി രൂപപ്പെടുത്തല്‍..
·         പരിസഥിതി സഹവാസ ക്യാമ്പ്.
·         അതിഥിക്ലാസുകള്‍... കൂടുതല്‍ സാധ്യതകള്‍ അന്വേഷിക്കട്ടെ.
9. മഴയും ജലക്ഷാമവും ഊര്‍ജപ്രതിസന്ധിയും
      ചര്‍ച്ച, സെമിനാര്‍, ഉപന്യാസ രചനാമത്സരം ഇവ സംഘടിപ്പിക്കാം. മഴക്കുഴികള്‍ വീട്ടിലും വിദ്യാലയത്തിലും നിര്‍മിക്കാം. ജലോപയോഗം കുറയ്ക്കുന്നതിനുളള പ്രവര്‍ത്തനമാതൃകകള്‍ ആലോചിക്കാം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവരം ശേഖരിക്കാം.
10. നാടകം, കാര്‍ട്ടൂണ്‍, കാവ്യശില്പം,പാവനാടകം, കഥാപ്രസംഗം
      പരിസ്ഥിതി സംരക്ഷണം, ഭക്ഷണം പാഴാക്കുന്നതിന്റെ സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇവയെ ആധാരമാക്കി നാടകം രചിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ഒരുക്കാം. പരിസ്ഥിതി കഥകള്‍ , ലേഖനങ്ങള്‍ എന്നിവ സമാഹരിക്കാം.
11.        വസ്തുക്കളുടെ പുനരുപയോഗം (ഒന്നും പാഴല്ല )
12.        പരിസ്ഥിതി സിനിമാ പ്രദര്‍ശനം
13.        പരിസ്ഥിതി പത്രവാര്‍ത്താശേഖരം
14.        പരിസ്ഥിതി ആല്‍ബനിര്‍മാണം
15.പരിസ്ഥിതിദിനാചരണവും വിഷയ പഠനവും ( എല്ലാ വിഷയങ്ങളും പരിസ്ഥിതി പ്രമേയമാക്കി ജൂണ്‍ അഞ്ചിന് പഠിപ്പിക്കാന്‍ ആലോചിക്കണം. ദിനാചരണങ്ങളെ വിഷയപഠനവുമായി ഉദ്ഗ്രഥിക്കുന്നതിന്റെ ട്രൈ ഔട്ട് ആകട്ടെ ഇത്തവണത്തെ പരിസ്ഥിതിദിനാചരണം)
ഗണിതം
നാം ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവെത്ര? ഭക്ഷണം ലിസ്റ്റ് ചെയ്യല്‍. ഹോട്ടല്‍ വിലയനുസരിച്ച് വിലയിടല്‍. എങ്കില്‍ ഒരു മാസത്തെ ഒരു വര്‍ഷത്തെ ചെലവ് എത്ര വരും? സമീകൃതാഹാരം ചേരുവ അളവുകള്‍ പട്ടിക തയ്യാറാക്കല്‍ (അളവ് പഠനം ) ഉച്ചക്കഞ്ഞിഗണിതം.ഭക്ഷണത്തിലെ ഇനങ്ങളുടെ അനുപാതം കണക്കാക്കല്‍ ,പച്ചക്കറിക്കൃഷി തടമൊരുക്കല്‍ തുടങ്ങി ഭക്ഷണധാരണയും ഗണിതധാരണയും  രൂപീകരിക്കല്‍.
ഇംഗ്ലീഷ് /ഹിന്ദി
പരിസ്ഥിതി സംബന്ധമായ വാര്‍ത്താ ചിത്രങ്ങളെ ആധാരമാക്കിയുളള ചര്‍ച്ചയില്‍ നിന്നും വിവരണം തയ്യാറാക്കല്‍, ചിത്രത്തിലെ സംഭവത്തിനു മുമ്പും ശേഷവും നടന്നകാര്യങ്ങള്‍ ഗ്രൂപ്പില്‍‌ ആലോചിക്കല്‍, കഥ വികസിപ്പിക്കല്‍, നാടകമാക്കി അവതരിപ്പിക്കല്‍,പരിസ്ഥിതിദിനാചരണം വാര്‍ത്ത ,ഡയറി, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ .
മലയാളം
പരിസഥിതി കവിതകള്‍ അവതരണം, ആസ്വാദനക്കുറിപ്പ്, വായനാക്കുറിപ്പ്, പ്രഭാഷണം, പരിസ്ഥിതി ദിനത്തിലെ പത്രവാര്‍ത്തകള്‍ ലേഖനങ്ങള്‍ ഇവ വായിച്ച് ലഘുലേഖ തയ്യാറാക്കല്‍.
കലാവിദ്യാഭ്യാസം .
ചിത്രരചന, കാര്‍ട്ടൂണ്‍ രചന, രംഗാവിഷ്കാരം,
പ്രവൃത്തിപരിചയം
ബാഡ്ജ് നിര്‍മാണം, പേപ്പര്‍ ബാഗ്  നിര്‍മാണം, കൂടുതല്‍ സാധ്യത ആലോചിക്കുക

പരിസ്ഥിതി പോര്‍ട്ട് ഫോളിയോ ഓരോ കുട്ടിക്കും.
അത് ക്ലാസ് പിടി എ വിലയിരുത്തട്ടെ.

9 comments:

MMP said...

നന്നായിട്ടുണ്ട്. Chicken a la Carte എന്ന short film പ്രദര്‍ശനം കൂടി ഉള്‍പ്പെടുത്താം

jjkollam said...

valare nannayirikkunnu ithu njan prayojanappeduthum kaladharamashe

Unknown said...

nirdhesangal upakarapradhamakum` neethipoorvamaya vitharanam nadannal thanne pattini illathaakaam.

gupschirayinkeezhu said...

http://www.youtube.com/watch?v=o1bOteXhwrw

gupschirayinkeezhu said...

http://www.youtube.com/watch?v=o-hkYmSRTa8

gupschirayinkeezhu said...

http://www.youtube.com/watch?v=1b8O1goYM6o

Unknown said...
This comment has been removed by the author.
Unknown said...

ലോക പരിസ്ഥിതി ദിനത്തെ കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു ഞാനടക്കക്മകുള്ള സമൂഹത്തിലെ നിരവധിപേരുടെ അറിവില്ലായ്മയും ശ്രദ്ധയില്ലായിമയുംമൂലം പരിസ്ഥിതിക്ക് ഏൽക്കുന്ന പരിക്ക്ഗുതരമാണെന്നും ബോധ്യപ്പെടുത്തിത്തന്നതിന് നന്ദിരേഖപ്പെടുത്തുന്നു

Unknown said...
This comment has been removed by the author.