ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, October 22, 2013

വിദ്യാലയങ്ങള്‍ ശോഷിക്കുന്ന പ്രവണത എന്നു മുതല്‍?

-->
 ( പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും ..2 )
"ഡി പി ഇ പി പരിഷ്കാരം വന്നതിനു ശേഷം കുട്ടികളുടെ എണ്ണം കുറയാന്‍ തുടങ്ങി. പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ച പരിഷ്കാരമായി അത്
 അടുത്ത കാലത്ത് തിരുവനന്തപുരത്ത് നടന്ന വിദ്യാഭ്യാസസെമിനാറില്‍ സംസ്ഥാനത്തെ ഭരണപക്ഷ അധ്യാപകസംഘടനയുടെ നേതാവ് നടത്തിയ പരാമര്‍ശമാണിത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവര്‍ കണക്കുകള്‍ വെച്ചു പറയുമ്പോള്‍ ആരെന്തിന് അവിശ്വസിക്കണം? അദ്ദേഹം തുടര്‍ന്നു "തൊണ്ണൂറ്റിയാറില്‍ അഞ്ചു ലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. രണ്ടായരത്തി പന്ത്രണ്ടിലെത്തിയപ്പോള്‍ അതു മൂന്നു ലക്ഷമായി..”
ഒരു പ്രവണതയെ വിശകലനം ചെയ്യുന്നതിന്റെ സങ്കുചിത രീതിക്ക് നല്ല ഉദാഹരണമാണിത്. എന്തായിരുന്നു ഡി പി ഇ പി വരുന്നതിനു മുമ്പുളള അവസ്ഥ? അതദ്ദേഹം മറച്ചുവെച്ചു. മറയ്ക്കപ്പെടുന്നവയാണ് സത്യങ്ങള്‍ എന്ന് ഇവര്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുകയാണ്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശനനിരക്ക് നോക്കാം.( ലക്ഷത്തില്‍)

വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
1956-57
5.5
1980-81
6.34
1991-92
5.76
1997-98
4.75
2007
3.89
1957-58
5.4
1981-82
6.45
1992-93
5.64
1998-99
4.64
2008
3.73
1958-59
6.1
1982-83
6.2
1993-94
5.4
1999-2000
4.43
2009

1959-60
5.8
1983-84
6.02
1994-95
5.28
2000-01
4.5
2010
3.38
1965-66
7.5
1984-85
6.17
1995-96
5.1
2001-02
4.51
2011
3.23
1966-67
7.8
1985-86
6.3
1996-97
5.07
2002-03
4.56
2012
3.02
1967-68
7.8
1986-87
6.1


2003-04
4.39
2013
2.9
1968-69
7.9
1987-88
6.3


2004-05
4.25


1969-70
7.9
1988-89
6


2005-06
4.17


1972-73
6.7
1989-90
5.9


1974-75
6.5
1990-91
6.01എഴുപതുകള്‍ മുതല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവു വരാന്‍ തുടങ്ങി.പ്രതിവര്‍ഷം പതിനായിരം മുതല്‍ ഉരുപതിനായിരം വരെ കുട്ടികള്‍ വീതമായിരുന്നു കുറഞ്ഞത്. പത്തു വര്‍ഷം കൊണ്ട് ഒന്നൊന്നര ലക്ഷം കുട്ടികള്‍ കുറയുന്നു. ഇരുപതു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കുട്ടികളുടെ കുറവ് സംഭവിച്ചു. 85-86 (6.3), 2005-06 (4.17). പ്രതിവര്‍ഷം കുട്ടികള്‍ കുറയുന്ന തോത് സമാനമാണ്. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് കുറഞ്ഞത് ഒരു ലക്ഷം കുട്ടികള്‍.അതായത് പതിനായിരം മുതല്‍ ഉരുപതിനായിരം വരെ എന്ന നിരക്ക് തന്നെ. വസ്തുത ഇതായിരിക്കേ പാഠ്യപദ്ധതി പരിഷ്കരണവുമായി കൂട്ടിക്കെട്ടി ഒരുവിഭാഗം ബോധപൂര്‍വം വിശകലനം നടത്തുന്നത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിക്കാനാണ്. തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയായ വിദ്യാഭ്യാസമില്ലാത്തതു കൊണ്ടുകൂടിയാണ്
പത്തു വര്‍ഷം കൂടി കഴിഞ്ഞാലുളള അവസ്ഥ ആലോചിക്കണം. പ്രവേശനനിരക്കിലുണ്ടാകുന്ന ഇത്തരം പ്രവണതകളെ മുന്‍കൂട്ടിക്കണ്ട് മെച്ചപ്പെട്ട വിദ്യാഭ്യാസസംവിധാനം ഒരുക്കാനാണ് ശ്രദ്ധിക്കേണ്ടത്
  •  പഞ്ചായത്തിനെ യൂണിറ്റായി കണ്ട് ആഗോളനിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആലോചിക്കണം. ലോകത്തില്‍ മുന്നിരയിലുളള ഫിന്‍ലാന്റ്, ആസ്ത്രേലിയ, കൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെ പഠനവിധേയമാക്കണം.
  •  ഭൗതികസൗകര്യത്തില്‍‌ വലിയ മുതല്‍ മുടക്കു നടത്തണം.  
  • ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കണം.  
  • മെച്ചപ്പെട്ട പാഠ്യപദ്ധതി നടപ്പിലാക്കണം. ഗവേഷണത്തിന്റെ പിന്‍ബലമില്ലാതെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കരുത്. ഫലം കിട്ടാത്ത പാഠങ്ങള്‍ ഓരോ വര്‍ഷവും നീക്കം ചെയ്യുകയോ മെച്ചപ്പെടുത്തുകയോ വേണം. അക്കാദമിക ഗവേഷക സംഘം തന്നെ പ്രവര്‍ത്തിക്കണം.കൂലി എഴുത്തുകാര്‍ പോര.
  •  അധ്യാപകരുടെ കാര്യശേഷി ഉയര്‍ത്തണം. പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകള്‍ നിശ്ചയിച്ച് അതനുസരിച്ച് മെച്ചപ്പെടാനുളള അവസരം നല്‍കണം.
  • വിദ്യാഭ്യാസ വകുപ്പിനെ ആകെ പുനക്രമീകരിക്കണം.  
അത്തരം ദീര്‍ഘവീക്ഷണത്തോടെയുളള ആലോചനകള്‍ക്കു പകരം കുമിളപ്പരിഷ്കാരങ്ങളാണ് പലപ്പോഴും നടത്തുന്നത്. പുതിയ പാഠ്യപദ്ധതിയ്കായി തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഒത്തിരി സ്വപ്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഘടനാപമായ മാറ്റം വരുത്താതെ പാഠപുസ്തകം മാത്രം പരിഷ്കരിച്ചാല്‍ ലക്ഷ്യം നേടാനാകുമോ എന്ന ചോദ്യമാണ് നാം ഉയര്‍ത്തേണ്ടത്?

(പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും -1 ന്റെ തുടര്‍ച്ച)

No comments: