ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 5, 2013

വിദ്യാലയങ്ങളുടെ അണ്‍ എയിഡഡ് വത്കരണവും പാഠ്യപദ്ധതിയും


-->
കേരളത്തില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ഗുണനിലവാരം മെച്ചപ്പെടുത്തുന്നിലും വിദ്യാലയങ്ങളെ ഭൗതികകാര്യങ്ങളില്‍ കാലോചിതമായ സൗകര്യങ്ങള്‍ ഒരുക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലുമാണ് ഇടപെടേണ്ടതെന്ന ധാരണയോടെയുളള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ സമാന്തരമായി മറ്റൊരു പ്രതിലോമ പ്രവണതയും ദൃശ്യമായി.
പൊതുവിദ്യാലയങ്ങളെ അണ്‍ എയിഡഡ് വത്കരിക്കുക അങ്ങനെ വാദ്യാര്‍‌ഥികളെ ആകര്‍ഷിച്ചു പിടിച്ചു നില്‍ക്കുക എന്ന സമീപനമായിരുന്നു ഇത്
 • വാഹനങ്ങള്‍‌ ഏര്‍പ്പെടുത്തി അയല്‍പക്കവിദ്യാലയം (നടന്നെത്താവുന്ന ദുരത്തിലുളള സ്കൂള്‍ ) എന്ന സങ്കല്പത്തെ തകിടം മറിച്ചു.
 • ഒരു താലൂക്കിലെ മുഴുവന്‍‌ കുട്ടികളേയും ലക്ഷ്യമിട്ടുളള വലവീശല്‍ വേറൊരു കച്ചവടസാധ്യതയും തുറന്നിട്ടു. വണ്ടിച്ചാര്‍ജ് സൗജന്യവിദ്യാഭ്യാസത്തെ തളളിക്കളഞ്ഞു . 
 • യൂണിഫോം കച്ചവടം വ്യാപകമാക്കി,  
 • കുട്ടികളുടെ കഴുത്തില്‍ തിരിച്ചറിയല്‍ താലി നിര്‍ബന്ധമാക്കി.  
 • കേരളത്തിന്റെയോ എന്‍‌ സി ഇ ആര്‍ ടിയുടേയോ കരിക്കുലത്തിനു പകരം സ്വകാര്യപ്രസാധകരുടെ പാഠപുസ്തകം (ആരുടേയും അംഗീകാരമില്ലാത്തവ) പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിച്ചു തുടങ്ങി.
 • സമാന്തര ഇംഗ്ലീഷ് മീഡിയം എന്നത് സമാന്തര കരിക്കുലവും വിദ്യാഭ്യാസവുമായി.
 •  കമ്പ്യൂട്ടര്‍ പഠനത്തിനായി പ്രത്യേകം പീരീഡുകള്‍
 • പൊതു വിജ്‌ഞാനത്തിനായി ജി കെ പിരിയഡുകള്‍
 • സന്മാര്‍ഗപാഠാവലിയും പരീക്ഷയും... 
 • പലവിധത്തിലുളള യൂസര്‍ഫി ( വണ്ടി, സ്പോക്കണ്‍ ഇംഗ്ലീഷ്, കംമ്പ്യൂട്ടര്‍ പഠനം, സ്വകാര്യപ്രസാധകരുടെ പാഠപുസ്തകം തുടങ്ങിയവയ്ക്ക്) ഈടാക്കി.  
 • സാമ്പത്തികനിലവാരം അനുസരിച്ച് കുട്ടികള്‍ രണ്ടു തട്ടായി. മലയാളം മീഡിയം ദരിദ്രരുടേയോ അതിദരിദ്രരുടേയോ ഇടമായി. വിവേചനത്തിന്റെ ബഹുരൂപങ്ങള്‍ പ്രകടമായി. പരിഗണന ഇംഗ്ലീഷ് മീഡിയത്തിലേക്കു കേന്ദ്രീകരിച്ചു.
 • കെട്ടിലും മട്ടിലും അണ്‍ എയിഡഡ് വിദ്യാലമായി സ്വയം മാറി. ശരീര വില്പനനടത്തി ധനികരാകുന്ന വ്യക്തികളെ പോലെ ചിലര്‍ പ്രതാപികളായി. ചില വിദ്യാലയങ്ങളാകട്ടെ എന്നിട്ടും രോഗകളായി
 • സമാന്തര മീഡിയം ആരംഭിക്കുന്നതിനുളള മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ രജിസ്റ്ററില്‍ മലായാളം മീഡിയവും പ്രയോഗത്തില്‍ ഇംഗ്ലീഷ് മീഡിയവും നടപ്പിലാക്കി. കേരളസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മലയാളം മീഡിയം പുസ്തകങ്ങള്‍ ചിതലിനു വിട്ടുകൊടുത്തു2011ലെ കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത് .ഇപ്പോള്‍ ഇതിലും എത്രയോ കൂടുതലായിരിക്കും പൊതുവിദ്യാലയങ്ങളിലെ സമാന്തരം. ( മീഡിയത്തെക്കുറിച്ചുളള ചര്‍ച്ച അടുത്ത ലക്കത്തില്‍)
  ആഭ്യന്തരമായി വളര്‍ന്നു വന്ന ഈ വിഷബാധയുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നതിനോ വേണ്ടവിധം പ്രതികരിക്കുന്നതിനോ സമൂഹത്തിനും നടത്തിപ്പു സംവിധാനത്തിനും കഴിയാതെ പോയി. ഒരേ വിദ്യാലയത്തില്‍ അറിവു നിര്‍മാണപ്രക്രിയയുടെ ദര്‍ശനം ഉള്‍ക്കൊളളുന്ന കേരള സിലബസും ബിഹേവിയറിസത്തിന്റെ പാഠാവലികളും പഠിപ്പിക്കുന്നിതില്‍ മനസാക്ഷിക്കുത്ത് തോന്നാത്ത അധ്യാപകര്‍ ക്രമേണ അനായാസം പ്രയോഗിക്കാന്‍ കഴിയുന്ന ക്രിയാത്മകത ആവശ്യമില്ലാത്ത വ്യവഹാരവാദപാഠാവലിക്കുവേണ്ടി വാദിക്കുവാന്‍ തുടങ്ങി. ക്ലസ്റ്റര്‍ പരിശീലം ഇല്ലാതെയായതോടെ കൂട്ടായി ചിന്തിക്കാനിടം നഷ്ടപ്പെട്ടത് പുതിയ പാഠ്യപദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കി.
വിദ്യാഭ്യാസത്തെ ആകെ മാറ്റി മറിക്കുന്ന ഈ പ്രവണതയോടു തോറ്റുകൊടുത്തുകൊണ്ട് പൊതുവിദ്യാഭ്യാസത്തെ നിലനിറുത്താനാകില്ല.
-->

അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍.

ഏതു ഭരണകാലയളവുകളിലാണ് അണ്‍ എയിഡഡ് മേഖല ശക്തമാകുന്നത്

കാലം
അംഗീകാരം നല്‍കപ്പെട്ട അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍
ഹൈസ്കൂള്‍
യു പി സ്കൂള്‍
പ്രൈമറി സ്കൂള്‍
ആകെ
67-70
6


6
80-820
87-91
2
3

5
96-01
15


15
2006-11
41


41
Total
64
3
0
67


കാലം
അംഗീകാരം നല്‍കപ്പെട്ട അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍
ഹൈസ്കൂള്‍
യു പി സ്കൂള്‍
പ്രൈമറി സ്കൂള്‍
ആകെ
70-80
12
10
6
30
82-87
45
51
96
192
91-96
97
57
33
182
2002-06
148
89
119
316
Total
247
207
254
758
ഇടതുപക്ഷനയം എന്താണ് എന്നു വ്യക്തം. പക്ഷേ ഇടതുപക്ഷത്തെ പ്രധാന പ്രവര്‍ത്തകുരുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടി വരുമ്പോള്‍ വലതുപക്ഷ നയം സ്വീകരിക്കുന്ന പ്രവണതയുണ്ടോ എന്നു പരിശോധിക്കണം. ജനത ആരെ മാതൃകയാക്കണം? ശരിയായ പാതയേതെന്നു നിശ്ചയമില്ലാത്ത സമൂഹത്തില്‍ ഏതു പാഠ്യപദ്ധതി വന്നാലും അതു എത്ര മേന്മയുണ്ടെങ്കിലും സ്വീകരിക്കണമെന്നില്ല.
പൊതുവിദ്യാഭ്യാസ ഡയറകട്ര്‍ എഴുതിയ കുറിപ്പിലെ വാക്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു .
"ജില്ലാ പ്രാഥമികവിദ്യാഭ്യാസ പരിപാടി വന്നപ്പോള്‍ അതു ലോകബാങ്കിന്റെ ഹിഡന്‍ അജണ്ടയാണെന്നും സായിപ്പ് കണ്ടുപിടിച്ച പാഠ്യപദ്ധതി കേരളത്തിലെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. വടിയും ചോക്കും കൊണ്ട് ക്ലാസില്‍ വരുന്ന അധ്യാപകനു പകരം പ്രവര്‍ത്തനാധിഷ്ടിതപഠനരീതി അവതരിപ്പിക്കുന്ന ആളായി മാറാന്‍ നമ്മുടെ അധ്യാപകസമൂഹത്തിനു വൈമനസ്യം ഉണ്ടായിരുന്നു. "
അതായത് മാറ്റത്തെ പ്രതിരോധിക്കുന്ന ഒരു വിഭാഗം അധ്യാപകര്‍ ഉളളിലുണ്ടെന്നര്‍ഥം. അവരാണ് പ്രത്യക്ഷമായും പരോക്ഷമായും അണ്‍ എയിഡഡ് വത്കരണത്തെ സ്വാഗതം ചെയ്യുന്നവര്‍. ഇത്തരം കാര്യങ്ങളെല്ലാം മാറ്റി വെച്ച് പാഠ്യപദ്ധതി പരിഷ്കരണം ചര്‍ച്ച ചെയ്തിട്ടെന്തു കാര്യം.  
 

2 comments:

Saija S said...

nadappu padyapadhathikku enthengilum porayma vannitundengil 99 percent responsibilityum adhyapakarku thanneyanu

Sunu Azhakath said...

കണ്‍സ്റ്റ്രക്റ്റിവിസ്റ്റ് ക്ളാസ്റൂം എന്ന ആശയത്തെ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളാന്‍ ഇനിയും തയാറാവാത്ത ഒരു വിഭാഗം അദ്ധ്യാപകര്‍, പൊതു സമൂഹത്തിന്റെ അം ഗീകാരം നേടിയെടുക്കുന്നതില്‍ വന്ന വീഴ്ച, അണ്‍ അയിഡഡ് ലോബിയെ പരസ്യമായിത്തന്നെ പ്രോത്സാഹിപ്പിക്കുകയും സ്വന്തം മക്കളെ അവിടെ ചേര്‍ത്തി അഭിമാനം കൊള്ളുകയും ചെയ്യുന്ന അധ്യാപകസമൂഹം പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ പലരും അണ്‍ അയ്ഡഡ് ഭക്തന്മാരായി കാണപ്പെടുന്ന അവസ്ഥ...ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ചര്‍ച്ച സത്യസന്ധമായിരിക്കണം എന്നു മാത്രം. ഭാഷാപഠനത്തില്‍ ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ക്കുണ്ടായ മികവ് വളരെ കൃത്യതയോടെ വിശദീകരിക്കാന്‍ എനിക്ക് കഴിയും. പുതിയ ദേശാഭിമാനി വാരികയിലെ പുതുമൊഴി യിലെ രചനകളില്‍ 6 എണ്ണം ഞങ്ങളുടെ സ്ക്കൂള്‍ എഴുത്തുകൂട്ടത്തിന്റെ ഉല്‍പന്നങ്ങളാണെന്ന് അഭിമാനത്തോടെ പറയാം.
സുനന്ദന്‍ എച്ച് എ യു പി സ്ക്കൂള്‍, അക്കര