ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 24, 2013

ലാപ് ടോപ്പിലെ ആസൂത്രണക്കുറിപ്പുകളും രേഖകളും കെ വി മോഹനന്‍ മാഷും.


-->
മലയാളം അധ്യാപകനായ കെ വി മോഹനന്‍ മാഷ് കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കകരണത്തിലും പാഠപുസ്തക നിര്‍മാണത്തിലും പങ്കാളിയായിരുന്നു. പറയുന്നകാര്യങ്ങളെല്ലാം അദ്ദേഹം തന്റെ വിദ്യാലയത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചു. (പല റിസോഴ്സ് പേഴ്സണും അങ്ങനെയല്ല.)
അധ്യാപകന്റെ ആസൂത്രണം, അത് സര്‍ഗാത്മകപ്രവര്‍ത്തനമാണ്. മോഹനന്‍ മാഷ് തന്റെ ലാപ് ടോപ്പിലാണ് സമഗ്രാസൂത്രണവും പാഠക്കുറിപ്പുകളും തയ്യാറാക്കുന്നത്.കഴിഞ്ഞ ദിവസം അതു കാണുവാനിടയായി. ഞാന്‍ അത്ഭുതപ്പെട്ടുപോയി, ഒരു യൂണിറ്റിന്റെ ടീച്ചീംങ് മാന്വല്‍ അമ്പത്തി മൂന്നു പേജ്! അത് കൈയ്യെഴുത്താണെങ്കില്‍ ഏകദേശം നൂറോളം പേജു വരും.ഈ പാ
ഠക്കുറിപ്പുകള്‍ യഥാസമയം പ്രിന്റെടുത്ത് പ്രഥമാധ്യാപികയ്ക്കു നല്‍കും. ലാപ് ടോപ്പില്‍ തയ്യാറാക്കുന്നതു കൊണ്ട് ഒത്തിരി ഗുണങ്ങള്‍ ഉണ്ട്
 • ഓരോ വര്‍ഷത്തെയും അനുഭവം പരിഗണിച്ച് കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മെച്ചം.
 • തയ്യാറാക്കിയതില്‍ തന്നെ നിരന്തരം മെച്ചപ്പെടുത്തല്‍ സാധ്യമാണ്
 • ഓരോ യൂണിറ്റിനും ഓരോ ഫോള്‍ഡറായതിനാല്‍ അതാതിന്റെ
  • സമഗ്രാസൂത്രണം,
  • ടീച്ചിംഗ് മാന്വല്‌,
  • ഓഡിയോ വിഡിയോ റിസോഴ്സ് മെറ്റീരിയലുകള്‍,
  • സ്വയം തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍,
  • മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍,
  • കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ശ്രദ്ധേയമായ ഉല്പന്നങ്ങള്‍
  • അനുഭവക്കുറിപ്പുകള്‍ ഇവ സൂക്ഷിക്കാനാകും.
 • സുഹൃത്തുക്കളായ മലയാളം അധ്യാപകര്‍ക്ക് പങ്കുവെക്കാനും ഇതു സഹായകം. മറ്റുളളവര്‍ തയ്യാറാക്കിയ വിഭവങ്ങളുടെ ശേഖരവും മോഹനന്‍ മാഷ് പ്രയോജനപ്പെടുത്തുന്നു. സ്വയം വളര്‍ച്ചയ്ക്ക് പ്രയോജനപ്രദം.
 • ക്ലസ്റ്റര്‍ പരിശീലനം ഇല്ലെങ്കിലെന്ത് ഇതു പോലെ ഓണ്‍ ലൈന്‍ അനുഭവങ്ങള്‍ പങ്കിടല്‍ ആലോചിക്കാമല്ലോ.
 • കംമ്പ്യൂട്ടര്‍ പരിശീലനം കിട്ടിയ അധ്യാപകരാണ് പ്രൈമറി തലം മുതലുളളത്.എല്ലാവര്‍ക്കും ഇങ്ങനെ പാഠങ്ങളെ സമീപിക്കാവുന്നതാണ്.
മലയാളഭാഷ പഠിക്കുന്ന കുട്ടികള്‍ എങ്ങനെയുളളവരാകണം ?
കെ വി മോഹനന്‍ മാഷ് ജനാധിപത്യ വാദിയാണ്. അദ്ദേഹം കുട്ടികളുമായി ആലോചിച്ച് പ്രവര്‍ത്തന ലക്ഷ്യം തീരുമാനിക്കുന്നു.
മലയാളഭാഷ പഠിക്കുന്ന കുട്ടികള്‍ എങ്ങനെയുളളവരാകണം ? അവര്‍ തീരുമാനിച്ചതിങ്ങനെ-
 • അക്ഷരത്തെറ്റു കൂടാതെ ഭാഷ എഴുതി പ്രകടിപ്പിക്കുന്നവര്‍
 • കാവ്യാത്മകമായ ഭാഷ ഉപയോഗിക്കുന്നവര്‍
 • മികച്ച വായനക്കാര്‍-ആനുകാലികങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായിച്ച്
  പ്രതികരിക്കുന്നവര്‍.
 • സ്വന്തമായി സര്‍ഗസൃഷ്ടികള്‍ തയ്യാറാക്കുന്നവര്‍- കഥ, കവിത, ലേഖനം.....
 • മലയാളസാഹിത്യനായകരെ അറിയാനും പരിചയപ്പെടാനും ശ്രമിക്കുന്നവര്‍.
(വളരെ ലളിതമാണ് ലക്ഷ്യങ്ങള്‍. ഏറ്റവും ഉയര്‍ന്ന തലവും താഴ്ന തലവും പ്രതിഫലിപ്പിക്കുന്നവ. നാളത്തെ സമൂഹത്തിലെ മലയാളി ഇങ്ങനെ കഴിവുളളവരായിരിക്കണം.)
അതിന്റെ ഭാഗമായി ഈ വര്‍ഷം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും അവര്‍ തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങള്‍
 • മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനും രണ്ടു മാസത്തിനകം പ്രാപ്തരായിരിക്കും. ( പ്രത്യേക പ്രോജക്ട്)
 • സാഹിത്യതല്പരരാകും- ഓരോ മാസവും ഓരോ മേഖലയിലൂന്നി പ്രവര്‍ത്തനങ്ങള്‍ നടത്തും
 • നാടകസംഘം- ഓരോ ക്ലാസ്സില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ അടങ്ങുന്ന സംഘം
 • ഓരോ മാസവും പ്രത്യേക പരിപാടികള്‍ - ക്രിസ്തുമസ് അവധിക്കാലം സ്കൂള്‍ നാടകോത്സവം.
 • ഓരോ മാസവും ഓരോ സാഹിത്യകാരനെ പരിചയപ്പെടല്‍
 • മൂന്നു ടേമിലും ഒരു ദിവസം വീതമുള്ള ചലച്ചിത്രോത്സവം.-പ്രത്യേക ആശയങ്ങളിലൂന്നി.
 • സ്കൂള്‍ കയ്യെഴുത്തുമാസിക- ടേമില്‍ ഒന്നു വീതം.
 • അച്ചടിച്ച മാസിക -ജനുവരിയില്‍ പുറത്തിറക്കും.
 • ദിനാചരണങ്ങള്‍,
 • ലൈബ്രറി വികസനവും നവീകരണവും.
 • കലാസന്ധ്യകള്‍-കഥകളി, കൂത്ത്, സംഗീതശില്പം.....
 • ഒന്നാംടേമില്‍ പത്താംക്ലാസ്
 • രണ്ടാംടേമില്‍ ഒമ്പതാംക്ലാസ്
 • മൂന്നാംടേമില്‍ എട്ടാംക്ലാസ്
ഒന്ന്, മൂന്ന് വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ആനുകാലികം-ചര്‍ച്ച. ( ഓരോ ആനുകാലികങ്ങള്‍)

വര്‍ഷാദ്യത്തെ പ്രവര്‍ത്തനം പരിചയപ്പെടാം.
പുതുവര്‍ഷത്തെ വരവേല്ക്കാന്‍ 'റോസ് 'പഠനോത്സവം
മഞ്ചേരി-വിജ്ഞാനത്തിന്റെ ചെപ്പു തുറന്ന് 'റോസ് ' പഠനോത്സവം മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ്ഹൈസ്കൂളില്‍ അരങ്ങേറി. മെയ് 2 ന് പത്താംക്ലാസിലേക്കു ജയിച്ച മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനോത്സവമാണ് നടന്നത്. റോസ് പദ്ധതിയുടെ ഭാഗമായി നടന്ന പ‌ഠനോത്സവം മഞ്ചേരി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ കണ്ണിയന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ശ്രീമതി സുബൈദ ചെങ്ങരത്ത് സംസാരിച്ചു. പി.ടി. എ പ്രസി‍ഡന്റ് ശ്രീ അബ്ദുല്‍നാസര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ശ്രീ. കെ.വി മോഹനന്‍ 'റോസ്' പദ്ധതി വിശദീകരിച്ചു. ശ്രീ ഇസ്മായില്‍ പൂതനാരി സ്വാഗതം പറഞ്ഞു.
സര്‍വ്വശ്രീ.
  1)ദിനേശന്‍ പാഞ്ചേരി ( മലയാളം/ അഭിനയം)
  2)സതീശന്‍മാസ്റ്റര്‍- ഇംഗ്ലീഷ്
  3)എന്‍.കെ. മണി (ശാസ്ത്രം)
  4)സുധീഷ്ഷേണായി (സാമൂഹ്യശാസ്കം)
  5മനോജ് (നാടന്‍പാട്ട്)
  6അഷ്റഫ് (ഹിന്ദി)
  7)നാരായണനുണ്ണി /വേണു പുഞ്ചപ്പാടം (ഗണിതം)
  8)ഷാജിമാസ്ററര്‍ --ചിത്രം
  തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. രാവിലെ 9 മണിക്കാരംഭിച്ച കേമ്പ് വൈകിട്ട് 5 മണിക്ക് സമാപിച്ചു
 • ഏതു പ്രവര്‍ത്തനം കഴിഞ്ഞാലും കുട്ടികളുടെ വിലയിരുത്തലുണ്ടാകും. ഇതാ പ്രതികരണങ്ങള്‍
പഠനോത്സവത്തെക്കുറിച്ച് കുട്ടികള്‍ പറയുന്നു.
 • മഞ്ചേരി ജി.ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം മറ്റൊരു സ്കൂളിലും ഇത്തരമൊരു ക്ലാസ് കിട്ടിയിട്ടുണ്ടാവില്ല.
 • എനിക്ക് ഈ വിദ്യാലയത്തോട് വെറുപ്പായിരുന്നു. എന്നാല്‍ ഈ ക്യാമ്പോടെ ഞാന്‍ ഈ വിദ്യാലയത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങി...
 • ഈ ബാച്ചിന്റെ ഭാഗ്യമാണ് ഈ ക്ലാസ്. ഇതു ഞങ്ങള്‍ക്ക് ആത്മവിശ്വാസം തന്നു.
 • ഇന്നത്തെ ക്ലാസ് ഒരു ക്ലാസല്ലായിരുന്നു..മറിച്ച് ഒരനുഭവമായിരുന്നു.
 • ഓരോ ക്ലാസും തുടങ്ങിക്കഴിയുമ്പോഴേക്കും സമയം പെട്ടെന്നു തീര്‍ന്നുപോകുന്നു
 • ആരോ വാച്ചിലെ സൂചി തിരിച്ചു വെക്കുന്നതുപോലെ... 4.30 ആയപ്പോഴേക്കും
 • എന്റെ മനസ്സില്‍ ഒരു വേദന..സത്യം പറഞ്ഞാല്‍ വീട്ടിലേക്കു പോകാന്‍തന്നെ തോന്നുന്നില്ല.
 • പാട്ടും വിഷയങ്ങളുടെ പ്രയാസമില്ലായ്മയും...ബെല്ലടിക്കല്ലേ എന്നു വിചാരിച്ചുപോയി...
 • ഇതേ രീതിയില്‍ അറബിയുടെ ക്ലാസും വേണം.
 • ഓരോ അധ്യാപകന്റെയും അവതരണശൈലിയും സംസാരരീതിയും വ്യത്യസ്തവും
  ആകര്‍ഷണീയവുമായിരുന്നു.
 • കടുത്ത ചൂടിലും ഇവിടുന്നു കിട്ടിയ കുളിര്‍മ മനസ്സിലെ എല്ലാ ചിന്തകളെയും മാറ്റി..
 • ക്ലാസുകളെടുത്തവര്‍ക്കും ഞങ്ങള്‍ക്കും ചായയും മറ്റും വിതരണം ചെയ്തത് ഇവിടത്തെ
  അധ്യാപകരുടെ വലിയ മനസ്സാണ്. ഞങ്ങളെ ഇത്രയധികം ശ്രദ്ധിക്കുന്നതിനും ഞങ്ങള്‍ക്കായി പ്രയാസപ്പെടുന്നതിനും നന്ദി..
 • ചുരുങ്ങിയ സമയംകൊണ്ട് കണക്കിനോടുള്ള എന്റെ ഭയം മാറ്റി താല്പര്യമുണര്‍ത്തി..
 • എല്ലാ സാറന്മാരുടെയും സ്വഭാവം നന്നായിരുന്നു. അവര്‍ സുഹൃത്തുക്കളെപ്പോലെയാണ്
  ക്ലാസുകളെടുത്തത്.
 • ഞങ്ങളുടെ മടിയും പേടിയും നാണവുമെല്ലാം മാറ്റി സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ന്ന
  സ്ഥാനത്തെത്താന്‍ ഞങ്ങളെ സഹായിച്ച ക്ലാസ്...
 • ഇങ്ങനെയുള്ള ക്ലാസുകള്‍ ഇനിയും കിട്ടുകയാണെങ്കില്‍ എനിക്കും കൂട്ടുകാര്‍ക്കും ഉന്നത
  വിജയം നേടാന്‍ കഴിയും. അതോടൊപ്പം ഈ സ്ഥാപനത്തിന്റെ അഭിമാനമാവാനും..
 • പത്താംക്ലാസിന്റെ തുടക്കം ഇങ്ങനെ ഒരു ക്യാമ്പിലൂടെയായത് നന്നായി...
 • വാത്സല്യത്തിന്റെയും ലാളിത്യത്തിന്റെയും ലോകത്തേയ്ക്കൊരു കുതിച്ചുചാട്ടം.
 • കോഴിക്കോട്ടുനിന്നും എറണാംകുളത്തുനിന്നും വഴിക്കടവുനിന്നുമെല്ലാം വന്ന
  അധ്യാപകര്‍....അധ്യാപിക എന്ന മഹത്തായ വാക്കിന്റെ അര്‍ത്ഥം ഇന്നറിഞ്ഞു.
  ഇപ്പോള്‍ മനസ്സില്‍ ഒരു കാര്യം മാത്രം..വിജയം
 • എന്തൊരു നല്ല തുടക്കം..!! ഒടുക്കവും ഇതുപോലെയാവട്ടെ.... ഈ ഒരു വര്‍ഷം എങ്ങനെ നയിക്കണം എന്ന് ഒരു ദിവസം കൊണ്ടാണ് പഠിച്ചത്. ജി.ജി.എച്ച്.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണോ ഇങ്ങനെയൊരുഗ്രന്‍പരിപാടി എന്നറിയില്ല. ആദ്യമായിട്ടാണെങ്കില്‍ ഇത്രത്തോളം നന്നായത് ക്ലാസ് എടുത്ത മുഴുവന്‍ അധ്യാപകരുടെയും അര്‍പ്പണമനോഭാവം കൊണ്ടു മാത്രമാണ്. ഞങ്ങള്‍ക്ക് ഇതു ലഭിച്ചത് എസ്.എസ്.എല്‍.സി യുടെ ഭാഗമായിട്ടാണ്. ഇനി ഞങ്ങളുടെ പിന്‍പിലൂടെ 10 ലേക്ക് കയറി വരുന്ന കൂട്ടുകാര്‍ക്ക് ഇത് ചെറിയ ക്ലാസിലേ നല്കാന്‍ നമ്മുടെ സ്കൂളിനു കഴിയേണ്ടതുണ്ട്. അത് വിജയത്തിന്റെ മുന്നോടിയാണ്. ക്ലാസെടുക്കാന്‍ വന്ന അധ്യാപകരെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടോ എന്നെനിക്കറിയില്ല. വളരെ നല്ല അധ്യാപകന്‍. അവരെ ഇങ്ങോട്ടെത്തിച്ചവര്‍ അതിലും സ്നേഹം നിറഞ്ഞ അധ്യാപകര്‍. ക്ലാസുകളിലിരുന്ന് മുഷിയില്ല. ഉറക്കം വരില്ല. ഉണര്‍ന്ന് ഉന്മേഷത്തോടെ ക്ലാസെടുക്കാന്‍ ഇവര്‍ക്കെങ്ങനെയാണ് കഴിയുന്നത്? ഇന്റര്‍വെല്ലുകളില്ലാതെ, ഒരു കുട്ടിപോലും പുറത്തുപോകാനാഗ്രഹിക്കാതിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തം ഒരു വിഷമമേയല്ലായിരുന്നു. അപ്പോഴും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു-ഓരോ ക്ലാസിന്റെയും മേന്മയെക്കുറിച്ച്. ഇവരെല്ലാരുമുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥിയാകാന്‍ ഞാനും ആഗ്രഹിക്കുന്നു. ഭാവിയില്‍ അങ്ങനെയൊരു ഭാഗ്യം തരണേയെന്നു പ്രാര്‍ഥിക്കുന്നു......
ആത്മവിശ്വാസം പകര്‍ന്ന് മോട്ടിവേഷന്‍ ക്ലാസ്
മഞ്ചേരി-2013-14 വര്‍ഷത്തില്‍ പത്താംക്ലാസിലേക്കു വിജയിച്ചമുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ് ഏപ്രില്‍ 26,27,29,30 തിയ്യതികളില്‍ സ്കൂള്‍ മള്‍ട്ടിമീഡിയാഹാളില്‍ നടന്നു. ,ബി,സി/ഡി..എഫ്,/ജി.എച്ച്, /ജെ,കെ എന്നിങ്ങനെ നാലു ബാച്ചായാണ് ക്ലാസ് നടന്നത്. രാവിലെ 10 മുതല്‍ 12.30 വരെ കുട്ടികള്‍ക്കും ഉച്ചയ്ക്ക്2മുതല്‍ 4 വരെ രക്ഷിതാക്കള്‍ക്കും വേണ്ടിയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചത്. കുട്ടികള്‍ നേരിടുന്ന പ‌ഠനപ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതി നോടൊപ്പം ഭാവിയില്‍ ഏറ്റെടുക്കാന്‍ പോകുന്ന'റോസ്" പ്രവര്‍ത്തനപദ്ധതിയും കേമ്പില്‍ ചര്‍ച്ച ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടികള്‍ സ്വാഗതം ചെയ്യുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം നല്കുകയും ചെയ്തു. നാലു ദിവസവും ശ്രീ. കെ.വി മോഹനന്‍മാസ്റ്റര്‍ ക്ലാസ്സിനു നേതൃത്വം നല്കി. ഹെഡ് മിസ്ട്രസ് ശ്രീമതി സുബൈദ ചെങ്ങരത്ത് കേമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ കോയമാസ്റ്റര്‍, വിജയഭേരി കണ്‍വീനര്‍ ഇസ്മായില്‍പൂതനാരി, സൈതലവിമാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മോട്ടിവേഷന്‍ ക്ലാസിനെക്കുറിച്ച് കുട്ടികള്‍
-ഇത്തരമൊരനുഭവം ആദ്യം......
-എല്ലാ വിഷയങ്ങളിലും A+ നേടാനുള്ള ആത്മവിശ്വാസം കൈവന്നു....
-ലക്ഷ്യത്തിലേക്കു കുതിക്കണമെന്ന തോന്നലുണ്ടായി...
-പരീക്ഷയെക്കുറിച്ച് പേടിയില്ലാതായി......
-അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും സഹായത്തോടെ
-100 ശതമാനം വിജയമെന്ന വിദ്യാലയത്തിന്റെ സ്വപ്നം സഫലമാക്കും.
-മറ്റു ക്ലാസിലെ കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസ് നല്കണം....
-രാവിലെ മടിച്ചുമടിച്ചാണ് വന്നത്..ഇപ്പോള്‍ ഈ ക്ലാസില്‍
പങ്കെടുത്തിരുന്നില്ലെങ്കില്‍ വലിയൊരു നഷ്ടമായിരുന്നെന്നു തോന്നുന്നു.
-മനസ്സിന് ആശ്വാസം ലഭിച്ചതുപോലെ ....
-ഇത്തരം ക്ലാസുകള്‍ രക്ഷിതാക്കള്‍ക്കും നല്കണം.........
-കഠിനമായി ശ്രമിക്കണമെന്നും ശ്രമിച്ചാല്‍ എന്തും നേടാമെന്നും തോന്നി...
വിഷയസമിതി
വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണമെങ്കില്‍ അതിന്റെ ആസൂത്രണം മെച്ചപ്പെടണം. മഞ്ചേരി ഹൈസ്കൂളിലെ സ്കൂള്‍ സബ്ജക്ട് കൗണ്‍സില്‍ യോഗത്തിലേക്കുളള ആസൂത്രണക്കുറിപ്പാണ് ചുവടെ
വിഷയസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭാഗം-1- എസ്.ആര്‍.ജി തീരുമാനം റിപ്പോര്‍ട്ടുചെയ്യല്‍- പരമാവധി10മിനിട്ട്
 • *ഒന്നാം ടേം പരീക്ഷയിലെ പൊതു നിലവാരം -ഗ്രേഡ് - പിറകോട്ടു പോകാനുള്ള കാരണം.
*ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
 • -വൈകുന്നേരം 4 മുതല്‍ 5 വരെ ക്ലാസ്സ് . തിങ്കളാഴ്ച്ച മുതല്‍-പങ്കാളിത്തം നിര്‍ബന്ധം.
 • -മുന്നോക്കം നില്‍ക്കുന്നവര്‍ക്കം വൈകിട്ട് 4 മുതല്‍ ക്ലാസ്. ഏതാണ്ട് 160 കുട്ടികള്‍.
 • -മറ്റു കുട്ടികള്‍ക്ക് രാവിലെ 9 മണി മുതല്‍ ക്ലാസ്സ്.
 • -മലയാളം ക്ലാസ്സ് രാവിലെ 8 .30 മുതല്‍,
 • -ഇതിനായി മുന്നോക്കം ( 6 +നു മുകളില്‍ സ്കോര്‍ നേടിയ കുട്ടികള്‍) പിന്നോക്കം നില്‍ക്കുന്നവരുടെയും പട്ടിക തയ്യാറാക്കല്‍. വിഷയത്തിനാവശ്യമായ മൊഡ്യൂള്‍ തയ്യാറാക്കല്‍.
 • -ഓരോ വിഷയവും മോട്ടിവേഷന്‍ ക്ലാസ്സായി മാറണം.
 • -കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് തുടര്‍ച്ചയായി 5 ദിവസവും മറ്റു വിഷയങ്ങള്‍ക്ക് 2ദിവസം വീതവുമാണ് ക്ലാസ് ലഭിക്കുക.
 • -ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ, പലഹാരം നല്കണം. ഏതാണ്ട് 90 ദിവസം. പ്രതീക്ഷിക്കുന്ന ചെലവ് 125000.-സാമ്പത്തികം ഒരു കുട്ടി 50 രൂപ.(പത്താംക്ലാസ് മാത്രം) ബാക്കി സ്പോണ്‍സറിംഗ് വഴി കണ്ടെത്താന്‍ പി.ടി.എ തീരുമാനിക്കണം. ഒരു ദിവസത്തെ ചെലവിന് 1000 രൂപ വീതം.സ്പോണ്‍സറിംഗിന് താല്പര്യമുള്ളവരുടെ പേരു ശേഖരിക്കല്‍.
-ജനുവരി 1 മുതല്‍ രാവിലെ 7.30 മുതല്‍ മുന്നോക്ക/ പിന്നോക്കക്കാര്‍ക്ക് ക്ലാസ്. കൂടുതല്‍
സഹായം ആവശ്യമുള്ളവര്‍ക്ക് വൈകിട്ട് 4മുതല്‍ 5.30 വരെ ക്ലാസ്. രക്ഷിതാക്കളുടെ സഹായസഹകരണങ്ങള്‍ ആവശ്യമാണ്.
-NMMS, NTS, LSS,USS പരീക്ഷകള്‍ക്ക് പ്രത്യേക പരീശീലനം അടുത്ത ആഴ്ചമുതല്‍.
-എസ്,സി കുട്ടികളുടെ പഠനാവസ്ഥ കണ്ടെത്തല്‍. ഇതിനായി 10 ,ബി,,ജെ ക്ലാസ്സുകളില്‍
വിലയിരുത്തല്‍ നടത്തണം. ആവശ്യമെങ്കില്‍ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ
പ്രത്യേക പരിശീലനങ്ങള്‍ നല്കണം.
-സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ പാഠഭാഗങ്ങളില്‍ നിന്നുള്ള വര്‍ക്ക് ഷീറ്റുകള്‍
തയ്യാറാക്കി നവംബര്‍ 5നു മുമ്പ് എസ്.ആര്‍.ജി കണ്‍വീനറെ ഏല്പിക്കണം. നവംബര്‍ 9ന്
കുട്ടികള്‍ക്ക് നല്കണം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30-!.55 വരെ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം..ടൈംടേബിള്‍ പൊതുവായി നല്കും.
-പത്താം ക്ലാസ് പാഠഭാഗങ്ങള്‍ ഡിസംബര്‍ 31 നു മുമ്പ് തീര്‍ക്കണം.
-പൂര്‍വവിദ്യാര്‍ത്ഥിനീസംഘടനരൂപീകരണം- വിവിധ ഘട്ടങ്ങളായി നവംബര്‍ 15 നു മുന്‍പ്
പൂര്‍ത്തിയാക്കണം.
ഭാഗം- 2 മറ്റധ്യാപകരുടെ പ്രതികരണം പരമാവധി 10 മിനിട്ട്
ഭാഗം-3 ചര്‍ച്ച- തീരുമാനമെടുക്കല്‍-ചുമതല നല്കല്‍. 15 മിനിട്ട്
നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ധനാത്മകമായി കണ്‍വീനറുടെ ക്രോഡീകരണം.
CPTA
സബ്ജക്ട് കൗണ്‍സില്‍ മാത്രമല്ല ക്ലാസ് പി ടി എ സംവിധാനവും വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്താന്‍ വളരെ ഫലപ്രദമാണ്. അതിന്റെ ആസൂത്രണക്കുറിപ്പിങ്ങനെ
ചര്‍ച്ച ചെയ്യേണ്ടത്.
 • -കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ- അവതരണം -കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍- കൂട്ടായ പരിഹാരം.
 • ഈ വര്‍ഷത്തെ ലക്ഷ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിശകലനം.
 • -ക്ലാസ് പരീക്ഷകളിലെത്തി നില്‍ക്കുന്ന അവസ്ഥ.
 • -ടേം മൂല്യനിര്‍ണയത്തില്‍ നാം പ്രതീക്ഷിക്കുന്ന സമ്പൂര്‍ണവിജയം.
 • ഇനി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
  • -വിവിധ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ക്ലാസ്സുകള്‍.
  • -വിജയഭേരി ക്ലാസ്സുകള്‍.
  • -ഒന്നാം ഘട്ട ഗൃഹസന്ദര്‍ശനം. (റംസാനു ശേഷം)
  • -വിഷയക്ലബ്ബുകളു‌ടെ പ്രവര്‍ത്തനം.
 • -സൈബര്‍ക്രൈം ചര്‍ച്ച
 • -വിവിധ സ്കോളര്‍ഷിപ്പുകള്‍ പരിചയപ്പെടുത്തല്‍.
സ്വയം വിലയിരുത്തല്‍
കുട്ടികള്‍ക്ക് സ്വയം വിലയിരുത്താനുളള ഫോര്‍മാറ്റ് ഇങ്ങനെ. ഇതു ക്രോഡീകരിച്ച് കൂടുതല്‍ സഹായം വേണ്ടതില്‍ പ്രവര്‍ത്തനം നടത്തും.

സ്വയം വിലയരുത്തല്‍ ആസ്വാദനം ഉപന്യാസം കഥാപാത്രനിരൂപണം വിശകലനക്കുറിപ്പ് താരതമ്യക്കുറിപ്പ് യാത്രാവിവരണം സമര്‍ഥനം കത്ത് വിവരണം തിരക്കഥ കാവ്യഭംഗി സംവാദക്കുറിപ്പ് ഡയറി അഭിനന്ദനക്കത്ത് കഥാവിശകലനം ഔചിത്യം പ്രതികരണക്കുറിപ്പ് എഡിറ്റിംഗ് വാങ്മയചിത്രം പ്രയോഗസഭംഗി എഡിറ്റോറിയല്‍ പ്രഭാഷണം
A-മികച്ച നിലവാരത്തില്‍ തയ്യാറാക്കാന്‍ കഴിയുംB-ശരാശരി നിലവാരംC-ചെറിയ സഹായത്തോടെ ചെയ്യാന്‍ കഴിയുംD-കൂടുതല്‍ സഹായം വേണംപരസ്പര വിലയിരുത്തല്‍
ക്ലാസിലെ പരസ്പരവിലയിരുത്തലിന്റെ രീതി മോഹനനന്‍ മാഷ് പങ്കിട്ടു. രചന കഴിഞ്ഞാല്‍ കുട്ടികളുടെ ഗ്രൂപ്പുകള്‍ പരസ്പരം കൈമാറി അവ വിലയിരുത്തി സ്കോര്‍ നല്‍കും. പത്തിലാണ് സ്കോര്‍. എന്തു കൊണ്ട് സ്കോര്‍ കുറഞ്ഞു എന്നു വിശദീകരിക്കേണ്ട ചുമതല സ്കോര്‍ നല്‍കിയ ഗ്രൂപ്പിനുണ്ട്. ആസ്വാദനക്കുറിപ്പില്‍ കാവ്യഭാഷ വിശകലനം ചെയ്യാത്തതിനാലാണ് സ്കോര്‍ കുറച്ചത് എന്നു പറഞ്ഞാല്‍ പോര അവരിരാരെങ്കിലും എഴുതിയ ഉദാഹരണം നല്‍കണം.ഇങ്ങനെ ഉദാഹരണസഹിതം അവതരിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും വ്യക്തമായ ധാരണ ലഭിക്കും. അധ്യാപകന്റെ കൂട്ടിച്ചേര്‍ക്കലും നടത്തിയാല്‍ ഗംഭീരമാകും. വിലയിരുത്തില്‍ പഠനത്തിനാണെന്നു പറഞ്ഞാല്‍ പോര കുട്ടികള്‍ക്കു ബോധ്യപ്പെടണം. അതു നിലവാരം ഉയര്‍ത്താനുളള ഫലപ്രദമായ മാര്‍ഗമാണ്.
ഇനിയും ഏറെ പറയാനും പങ്കുവെക്കാനും ഉണ്ട്.ഇനിയും ഏറെ പറയാനും പങ്കുവെക്കാനും ഉണ്ട്
ഇത്തരം അധ്യാപകരെ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പങ്കാളികളാക്കുക തന്നെ വേണമായിരുന്നു. എന്തുകൊണ്ടോ ഇപ്പോള്‍ മോഹനന്‍ മാഷെ വിളിച്ചില്ല.
മനസില്‍ ഒരു ചോദ്യചിഹ്നം കിടക്കട്ടെ.
Photo

13 comments:

malayali said...

മാഷെ
ഇത് ആത്മാര്‍ത്ഥതയുടെ നക്‍‍ഷത്ര‍ത്തിളക്കം
ഇതില്‍ ഒപ്പം ചേരാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദത്തോടെ
ദിനേശ്

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

മോഹനന്‍ മാസ്റ്ററുടെ ഈ വിജയയാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞുവെന്ന ആഹ്ലാദം ഞാനും പങ്കുവയ്ക്കട്ടെ. ഒപ്പം ഈ നല്ല മാതൃക പ്രചോദനമാകുന്നുവെന്ന സന്തോഷവും.

ഷാജി said...

മോഹനൻ മാഷിനു് അഭിവാദ്യങ്ങൾ. ഇങ്ങനെയുള്ള അദ്ധ്യാപകർ ഓരോ സ്ക്കൂളിലും ഒരാൾ വീതമെങ്കിലും ഉണ്ടായിരുന്നെങ്കിൽ! എല്ലാവർക്കും പോർഷൻ തീരുന്നില്ല എന്ന പരാതിയാണു്. അതുകൊണ്ട് മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ കുട്ടി പഠിക്കുന്ന സ്ക്കൂളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്ത് 1,5,8 ക്ലാസ്സുകളിലെ കാൽക്കൊല്ല പരീക്ഷയുടെ പരീക്ഷപേപ്പറുകൾ വാങ്ങി നോക്കി. അഞ്ചാം ക്ലാസ്സിൽ ഒരു കുട്ടിക്ക് മാത്രമാണ് A ഗ്രേഡ് ഉള്ളത്! എട്ടിൽ ഒരാൾക്കുമില്ല! അദ്ധ്യാപകർ എപ്പോഴും കുട്ടി നന്നായി പഠിക്കുന്നു എന്നാണത്രെ പറയാറ്. പക്ഷെ കുട്ടി നന്നായി മലയാളം പോലും വായിക്കുന്നില്ല എന്ന് രക്ഷിതാവിന്റെ പരാതി. പത്താം ക്ലാസ്സിൽ നല്ല വിജയശതമാനം ഉള്ള സ്ക്കൂളാണ് ഇത് എന്നു കൂടി അറിയുമ്പോൾ അത്ഭുതപ്പെടാതിരിക്കാനാവുന്നില്ല.
മോഹനൻ മാഷെ പോലുള്ളവരെ മാതൃകയാക്കാൻ കുറച്ച് അദ്ധ്യാപകർ എങ്കിലും തയ്യാറായെങ്കിൽ!!!

sukhadan said...

happy to see mohan sir

sukhadan said...

happy to see mohan sir

ഹലോ said...

മോഹനന്‍ മാഷിന് അഭിവാദനങ്ങള്‍
ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ക്കൊരു മാതൃകതന്നയാണ്. ഇത് കൂടുതല്‍ ആധ്യാപകരിലേക്കെത്തിക്കുന്നതിന് ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്. എന്താണു ചെയ്യേണ്ടത്

Kaladharan TP said...

മോഹനന്‍മാഷിന്റെ കൂട്ടായ്മയില്‍ പങ്കുചേരുക
8547540851

Kaladharan TP said...

മോഹനന്‍മാഷിന്റെ കൂട്ടായ്മയില്‍ പങ്കുചേരുക
8547540851

പ്രേമന്‍ മാഷ്‌ said...

മാതൃകാപരം... കെ.വി. മോഹനന് അഭിനന്ദനങ്ങള്‍...

Nidhin Jose said...

മോഹനന്‍ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഞാനും കുറച്ച് നാളായി ഈ രീതി പിന്‍തുടരുകയാണ്. ശാസ്ത്രത്തിലും ഗണിതത്തിലും. കഴിഞ്ഞ ക്ലസ്റ്ററില്‍ ഈ രീതി ഞാന്‍ അവതരിപ്പിക്കുയുണ്ടായി. ചെറിയൊരു കയ്യടിയും നേടി. പ്രതികരണങ്ങളും പഠനത്തെളിവുകളും പ്രതിരണകോളത്തില്‍ - വീഡിയോ ഫോട്ടോകള്‍ ഹൈപ്പര്‍ ലിങ്ക് ഉപയോഗിച്ച്. എല്ലാം രസകരസും തുടര്‍സാധ്യതകള്‍ ഉള്ളതുമാണ്. ഞാന്‍ കുട്ടികളേം കൊണ്ട് ഒരു സോഡാക്കമ്പനിയില്‍ ഫീല്‍ഡ് ട്രിപ്പ് നത്തി അവിടെ വച്ചുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍ വീഡിയോ, ചിത്രങ്ങള്‍ എല്ലാം പ്രതികരണ പേജിലുണ്ട്. നമുക്കിത് ഒരു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരണം. വിഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള മാര്‍ഗങ്ങളെ പറ്റി ആലേചിക്കേണ്ടിയിരിക്കുന്നു.

Nidhin Jose said...

പിന്നെ പ്രിന്റെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു മരത്തിന്റെ ഒരു ചില്ലയെങ്കുിലും നമുക്ക് സംരക്ഷിക്കാം. എന്റെ HM ഗീതടീച്ചര്‍ എന്റെ നയത്തില്‍ എനിക്കൊപ്പമുണ്ട്. ടീച്ചര്‍ക്ക് പ്രിന്റ് വേണ്ട. കണ്ടാല്‍ മതി. full support. FULLY DIGITAL TM. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.GOOGLE DOC വഴി അത് എനിക്ക് എന്റെ ഫോണിലും ഏത് സമയവും ലദ്യമാണ്. REFER TM ON THE GO.

എല്ലാത്തിനും കൂടെ സമയം ???? അതാണ് പ്രധാനപ്രശ്നം. ഒത്തു പിടിച്ചാല്‍ നടക്കും തീര്‍ച്ച.

Rathnakaran K P said...

വലിയ ഒരു സാധ്യതയെക്കുറിച്ചുള്ള ചര്ച്ചക്കാണ് വാതിൽ തുറന്നിരിക്കുന്നത് - ഇത് പ്രായോഗിക തലത്തിൽ തുടരണം

Kaladharan TP said...

ഞാനീ വഴിയിലാണിപ്പോള്‍
ടീച്ചിംഗ് മാന്വല്‍, ക്ലാസ് റൂം പ്രക്രിയ, ഒ എസ് എസ് , അവലോകനയോഗങ്ങള്‍, എല്ലാം ഐടി അധിഷ്ഠിതമാകക്കുകയാണ്. മൊബൈല്‍ ക്യാമറ വലിയോരു സാധ്യതകൂടി തുറന്നിടുന്നു. കുട്ടികളുടെ പോര്‍ട്ട് ഫോളിയോ പകര്‍ത്താം സൂക്ഷിക്കാം. അവരുടെ പ്രകടനങ്ങള്‍ തത്സമയം റിക്കാര്‍ഡ് ചെയ്യാം.ടീച്ചിംഗ് മാന്വലില്‍ ഫോട്ടോ സഹിതം പ്രതികരണപ്പേജെഴുതാം..