(Oct
12/2014 ന് അരുണ്‍
പി. ഗോപി
മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ
കുറിപ്പാണിത് )
‘‘ഇരുളിലാണ്ടവര്‍ക്ക്
മുമ്പില്‍ ദൈവം പലരൂപത്തില്‍
പ്രത്യക്ഷപ്പെടില്ലേ,
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)
കൊട്ടിയൂരിലെ
ടി.കെ.
രമയെ
ഓര്‍മയില്ലേ;
ഒരുപക്ഷെ,
അവരെക്കാള്‍
നിങ്ങള്‍ക്കു പരിചിതം അക്ഷരയെയും
അനന്ദുവിനെയും ആയിരിക്കും.
എയ്ഡ്സ്
എന്ന രോഗത്തിന്‍െറ പേരില്‍
പുരോഗമന കേരളം ഭ്രഷ്ട്
കല്‍പിച്ച രണ്ടു മക്കളുടെ
ഹതഭാഗ്യയായ അമ്മയാണ് രമ.
അതുവരെ
അജ്ഞാതമായി മാത്രം കേട്ടിരുന്ന
എയ്ഡ്സ് എന്ന നാലക്ഷരത്തിന്‍െറ
ഭീതിയില്‍ സമൂഹം ഇവരെ ഒറ്റുകാരായി
ചിത്രീകരിച്ചു.
പലപ്പോഴും
ആത്മഹത്യയുടെ വക്കിലത്തെിയ
ഈ അമ്മ പറക്കമുറ്റാത്ത തന്‍െറ
കുട്ടികള്‍ക്ക് വേണ്ടി മാത്രം
ജീവിക്കുകയായിരുന്നു.
ഒരിക്കലും
തളരാത്ത ആ മനസ്ഥൈര്യം
നഷ്ടപ്പെട്ടത് രോഗത്തിന്‍െറ
പേരില്‍ അക്ഷരക്കും അനന്ദുവിനും
വിദ്യാഭ്യാസം നിഷേധിച്ചപ്പോഴായിരുന്നു.
പഠിക്കാനുള്ള
തന്‍െറ പൊന്നോമനകളുടെ
അവകാശം നിഷേധിച്ചതാകട്ടെ
മറ്റ് കുട്ടികളുടെ മാതാപിതാക്കളും.
എച്ച്.ഐ.വി
ബാധിതര്‍ എന്ന മുദ്രകുത്തി
അക്ഷര ദാഹം നിഷേധിച്ച അക്ഷരക്കും
അനന്ദുവിനുമായി ഒരുപാട്
ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന
കാലം. വിദ്യാഭ്യാസം
നിഷേധിച്ചതിനെതിരെ രൂപപ്പെട്ട
സമരമുഖത്തിന് നേതൃത്വം
നല്‍കികൊണ്ട് ശാസ്ത്രസാഹിത്യ
പരിഷത്തും സയന്‍സ് വിഷന്‍
പ്രവര്‍ത്തകരും കടന്നുവന്നു.
ഒടുവില്‍
അന്നത്തെ മുഖ്യമന്ത്രിയായ
എ.കെ.
ആന്‍റണി
ഇടപെട്ട് പൊതുവിദ്യാലയത്തില്‍
പഠിക്കാനുള്ള അവകാശം ഈ
കുരുന്നുകള്‍ക്ക് നല്‍കുകയായിരുന്നു.
പക്ഷേ,
പ്രശ്നമവസാനിച്ചില്ല.
എച്ച്.ഐ.വി
ബാധിതരായ കുട്ടികള്‍ പഠിക്കുന്ന
വിദ്യാലയത്തില്‍ തങ്ങളുടെ
കുട്ടികളെ വിടില്ളെന്ന്
മറ്റ് രക്ഷിതാക്കളും
തീരുമാനമെടുക്കുന്നു.
അവസാനം
ഒരൊത്തുതീര്‍പ്പ്.
അക്ഷരെയെയും
അനന്ദുവിനെയും പഠിപ്പിക്കാനായി
പ്രത്യേകമായൊരു ക്ളാസ്റൂം
ഒരുക്കുക.
സാംസ്കാരിക
കേരളം ലജ്ജിച്ച നടപടിയായിരുന്നു
അത്. 14 വയസ്
വരെ നിര്‍ബന്ധിതവും
സാര്‍വത്രികവുമായി
വിദ്യാഭ്യാസമെന്നത്
മൗലികാവകാശമായുള്ള ഒരു
രാഷ്ട്രത്തിലായിരുന്നു
രോഗത്തിന്‍െറ പേരില്‍ ഈ
വിവേചനം.