ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 22, 2014

ആ വിദ്യാലയത്തില്‍ സര്‍ഗഭാവനയുടെ നിറച്ചാര്‍ത്തുണ്ട്.



കലയ്ക്കോട് Govt.യു.പി.എസ്സ് ലേക്ക്
ഏവര്‍ക്കും സ്വാഗതം.
10.10.2014 രാവിലെ 10 മണിയ്ക്ക്
നമ്മുടെ കുട്ടികളുടെ ഭാവനയില്‍ വിരിഞ്ഞ ചായകൂട്ടുകളുടെ പ്രദര്‍ശനം.

ഈ അറിയിപ്പ് നാട്ടില്‍ ചര്‍ച്ചാവിഷയമായി

കുട്ടികള്‍ രക്ഷിതാക്കളോടു പറഞ്ഞു
രക്ഷിതാക്കള്‍ സ്കൂളിലേക്ക് രാവിലെ തന്നെ പുറപ്പെട്ടു.
ചെന്നപ്പോഴോ നിറയെ ചിത്രങ്ങള്‍!
ഒന്നും രണ്ടുമല്ല നൂറുകണക്കിന് !
ഒരു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും ചിത്രമെഴുത്തുകാരാക്കാന്‍ കഴിയുക എന്ന അപൂര്‍വാനുഭവത്തിനാണ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്

കൊട്ടാരക്കര ഡയറ്റില്‍ വെച്ചാണ് ഞാന്‍ കലയ്ക്കോട് Govt.യു.പി.എസിലെ ശ്രീ അജിലാലിനെ കാണുന്നത്. കൈയ്യില്‍ നിറയെ കുട്ടികളുടെ വര്‍ണക്കൂട്ടുകള്‍.
അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രധാന വിവരങ്ങള്‍ വായിക്കൂ
"കുട്ടികളെ കലാപരമായി എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം അതിനെന്താണ് വഴി?
എല്ലാ കുട്ടികളിലും സര്‍ഗഭാവനയും കഴിവുകളുമുണ്ട് അതെങ്ങനെ പുറത്തേക്കുകൊണ്ടുവരാമെന്നാണ് ഞാനാലോചിച്ചത്
വിഷയവുമായി ബന്ധിപ്പിച്ചാണ് ആലോചിച്ചത്
ഉദാഹരണത്തിന് ഒന്നാം ക്ലാസില്‍ മഴയെക്കുറിച്ച് ഒരു പാഠമുണ്ട്? ഞാന്‍ അവരുമായിമഴയെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്താണ് മഴ? എങ്ങനെയാണ് മഴ?അതിനുളള അനുഭവം അവര്‍ക്കു കൊടുക്കുന്നു. കുട്ടികളില്‍ നിന്നും അവരുടെ അനുഭവമാണ് സൃഷ്ടികളായി വരേണ്ടത്. എങ്കിലേ അതിനര്‍ഥമുളളൂ. അതിനാല്‍ ഞാന്‍ അവരുമായി മഴയെക്കുറിച്ച് സംസാരിച്ചു പുറത്തുമഴപെയ്യുന്നതു കാണാനും മഴ നനയാനും അവസരം ഒരുക്കി.അതില്‍തന്നെ ചെളിയില്‍ ചവിട്ടി നടക്കാനും അനുഭവങ്ങളെല്ലാം ക്ലാസില്‍ വന്ന് അഭിനയിച്ചു കാണിക്കാനും പറഞ്ഞു.കുട്ടികളുടെ അഭിനയം കഴിഞ്ഞാല്‍ ഞാന്‍ എന്റെ ഭാവനയില്‍ നിന്ന് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നു. ചില കുട്ടികള്‍ വരയ്കും ചിലര്‍ പാടും ചിലര്‍ നൃത്തം വെക്കും ഇതൊന്നും ചെയ്യാത്തവരുമുണ്ടാകും. അവര്‍ക്ക് കൈത്താങ്ങ് നല്‍കണം. അവരെ ഒപ്പം നിറുത്തണം. അവര്‍ക്കും സന്തോഷമുണ്ടാക്കുന്ന വളരെ മനോഹരമായ അനുഭവം ക്ലാസിലൊരുക്കി.

അവര്‍ കണ്ടനുഭവിച്ച മഴ, പാഠപുസ്തകത്തിലെ മഴയല്ല, അവരോടു ചിത്രമാക്കാന്‍ പറഞ്ഞു
അത്ഭുതമാണ് സംഭവിച്ചത്. ഓരോരുത്തരും അവരുടെ സ്വന്തം മഴ ചിത്രീകരിച്ചു....ത് ചിലപ്പോള്‍ വീട്ടിലെ മഴയാകും. പറമ്പിലെ മഴയാകും. മുറ്റത്തെ മഴയാകും...പലമഴകള്‍..
രണ്ടാം ക്ലാസില്‍ മരത്തില്‍ പടര്‍ന്നു കയറുന്ന ഒരു മത്തന്‍ ചെടിയുണ്ട്
മരവും മത്തനും തമ്മിലൊരു സംസാരം .
നിനക്കെങ്ങനെ ഉയരത്തിലേക്ക് വരാന്‍ പറ്റും?
എനിക്ക് ചില്ലകളുളളതിനാല്‍ ഞാന്‍ ഉയരത്തിലോക്ക് ഉയര്‍ന്നു പോകും
എനിക്ക് നിന്നില്‍ ചുറ്റിപ്പടര്‍ന്നു കയറാനുളള കഴിവുണ്ട്?
കാറ്റടിച്ചാല്‍ നീ വീണുപോകില്ലേ
ഇല്ല പറ്റിപ്പിടിച്ചിരിക്കാനുളള വളളികളാണെന്റേത്? എന്നു മത്തന്‍ മറുപടി പറയുന്നു
ഈ സംസാരത്തെ അഭിനയാനുഭവമാക്കി മാറ്റിയശേഷം ചിത്രമാക്കി
അവര്‍ അത് പരസ്പരം കൈമാറി ആസ്വദിക്കണം. വിലയിരുത്തണം.
അതിനു ശേഷം എന്റെ ചിത്രീകരണവും ഉണ്ടാകും. ടീച്ചര്‍ വേര്‍ഷന്‍ . അതു നിറച്ചേര്‍ച്ച, സ്ഥലവിന്യാസം എന്നിവ സംബന്ധിച്ച ചിന്തയ്ക്ക് അവസരം നല്‍കും
ആറാം ക്ലാസിലെ എന്റെ കുടുംബം എന്ന പാഠമാണ് ചിത്രീകരണത്തിനുപയോഗിച്ചത്. കുടുംബത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ചചെയ്തു.വൈകാരികമായ തലത്തിലേക്ക് ചര്‍ച്ച വികസിച്ചു.
സ്വന്തം അനുഭവം അവര്‍ ആവിഷ്കരിച്ചു
ഏഴാം ക്ലാസില്‍ അമ്മയെക്കുറിച്ചുളള പാഠമാണ് തെരഞ്ഞെടുത്തത്

ഒരു കുട്ടി വരച്ചത് കാലില്‍ ചങ്ങലയുളള അമ്മയെ ആണ്
അത് അത് സ്വന്തം അനുഭവം
ഇത്തരം സൃഷ്ടികളെ നമ്മള്‍ ക്ലാസ്മുറിയിലോ അലമാരയിലോ അടുക്കി വെക്കുകയല്ല വേണ്ടത്
പുറത്തുളളവര്‍ അറിയണം
അതിനായി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു
കുട്ടികളുടെ ചിത്രങ്ങള്‍ക്ക് ഞാന്‍ ചെറിയഫ്രെയിം നല്‍കി.അല്പം ആകര്‍ഷകമാക്കി.
ചിത്രപ്രദര്‍ശനത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും നടത്തി
പോസ്റ്റര്‍ അച്ചടിച്ചു, ബാനല്‍ തയ്യാറാക്കി. ആര്‍ച്ച് ഉണ്ടാക്കി
രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും സഹായവും പങ്കാളിത്തവും തേടി
സ്കൂള് ബ്ലോഗ്, ഫേസ് ബുക്ക് ( എന്റെയും സ്കൂളിന്റെയും ) പ്രചരണവേദിയാക്കി
എണ്ണൂറു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്
എല്ലാം ഈ വര്‍ഷത്തെ വര്‍ക്ക്
ആദ്യമൊക്കെ രക്ഷിതാക്കള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പഠിക്കാനുളള സമയം പടം വരച്ചുപാഴാക്കുന്നു എന്നാണ് പലരും കരുതിയത്. എന്നാല്‍ പാഠമാണ് പടമാകുന്നതെന്നും തങ്ങളുടെ കുട്ടികള്‍ക്ക് തങ്ങള്‍ വിചാരിക്കുന്നതിലധികം കഴിവുണ്ടെന്നും മനസിലായപ്പോള്‍ അവര്‍ പിന്തുണയ്കാന്‍ തയ്യാറായി.”
കലാപഠനം എല്ലാ വിഷയങ്ങളുമായും ബന്ധിപ്പിച്ച് ചെയ്യാന്‍ സാധിക്കും
നമ്മുടെ വിദ്യാഭ്യാസം കുട്ടിയുടെ ഭാവനയെ, സര്‍ഗശേഷിയെ നിരുത്സാഹപ്പെടുത്തുന്നതാകരുത്
ആദ്യം ഇത്തരം സാധ്യതകളുടെ ശക്തി ബോധ്യപ്പെടണം
അജിലാല്‍ കേരളത്തിലെ അധ്യാപകര്‍ക്ക് നല്‍കുന്ന സന്ദേശം വളരെ പ്രസക്തമാണ്
ഇന്നലെ വിദ്യാലയത്തിലെ നാടകക്കളരിയുടെ പോസ്റ്റ് ഫേസ് ബുക്കില്‍ .
അതെ വിദ്യാഭ്യാസത്തിന്റെ എല്ലാ മാനങ്ങളേയും ആഘോഷിക്കുകയാണ് അവിടെ
നിങ്ങളുടെ അധ്യാപനമാനക്കേട് തീര്‍ക്കാനൊരു വഴി കാട്ടിത്തരികയും.
ആശംസകള്‍ അജിലാല്‍
താങ്കളെ കാണാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യം തന്നെ.







6 comments:

M M Surendran said...

Excellent!a great job...congrats to Ajilal mash

M M Surendran said...
This comment has been removed by the author.
jayasree.k said...

ചിത്രമെഴുത്തിന്റെ അറിവ് നിര്‍മ്മാണ പ്രക്രിയ !!ഒരു സ്കൂളിലെ മുഴുവന്‍ കുട്ടികളെയും ചിത്രകലയുടെ അനുഭവം നുകരാന്‍ പര്യാപ്ത മാക്കിയ ഈ ശ്രേഷ്ഠ അധ്യാപകന് പ്രണാമം

jayasree.k said...
This comment has been removed by the author.
Unknown said...

പ്രിയപ്പെട്ട മാഷെ , സമ്മതിച്ചിരിക്കുന്നു.....കഴിവും,നന്മയുമുള്ള ഒരു പുത്തൻ തലമുറകാന് നിങ്ങൾ വെള്ളവും , വളവും നല്കുന്നത്...താങ്കളുടെ എല്ലാ ശ്രമങ്ങളും ഫലമണിയട്ടെ....നന്ദി .....

Unknown said...

Excellent.... A Hard work done by shri V S AJILAL with a smiling face ....