പ്രാദേശിക
ഭരണകൂടങ്ങളെ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍
പങ്കെടുപ്പിക്കുന്നതിനെതിരേ
കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ പ്രതിപക്ഷ അധ്യാപകസംഘടനകളും
ഒരു വിഭാഗം മാനേജ്മെന്റുകളും
ഉയര്‍ത്തിയത്.
ഇപ്പോള്‍ എല്ലാവരേയും ഇടപെടുവിക്കാനാണ് തീരുമാനം.ഉത്തരവിറങ്ങി.
ഫോക്കസ്
എസ്
എസ് എ നടത്തുന്ന ഫോക്കസ്
പരിപാടിയ്ക് തദ്ദേശഭരണത്തിലെ
പ്രതിനിധികളെ വേണം.
സ്കൂളിന്റെ
നിലനില്‍പ് പ്രതിസന്ധിയിലാവുകയും
ആയിരക്കണക്കിന് അധ്യാപകര്‍
ബാങ്കിലാവുകയും ചെയ്ത സവിശേഷ
സാഹചര്യത്തിലെങ്കിലും
പ്രാദേശികഭരണകൂടത്തേയും
സമൂഹത്തെയും പങ്കാളികളാക്കി
സമൂഹത്തിന്റെ വിശ്വാസ്യത
നേടാന്‍ ശ്രമിക്കുന്നതിനെ
സ്വാഗതം ചെയ്യണം.
ആലപ്പുഴയിലെ
ഒരു വിദ്യാലയവികസന പരിപാടിയില്‍
ഞാന്‍ പങ്കെടുത്തു.
ജനപ്രതിനിധികള്‍
ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും
സഹായവും വാഗ്ദാനം ചെയ്തു.
വിദ്യാലയയത്തിന്റെ
മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ
നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്.
ഇതുവരെ എന്തുകൊണ്ട് ഈ പിന്തുണസംഘത്തെ പ്രയോജനപ്പെടുത്തിയില്ല?
ഇതുവരെ എന്തുകൊണ്ട് ഈ പിന്തുണസംഘത്തെ പ്രയോജനപ്പെടുത്തിയില്ല?
- സമൂഹത്തിന്റെ നന്മയാണ് വിദ്യാലയം.
- വിദ്യാലയത്തില്‍ നിന്നും സുതാര്യതയുടെ തുറന്ന സമീപനത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ നന്മയുടെ പാഠങ്ങളാണുണ്ടാവേണ്ടത്.
- വിദ്വേഷത്തിന്റേതല്ല. ജനങ്ങള്‍ ഭരിക്കാന്‍ നിയോഗിച്ചവരെ ശത്രുക്കളായി കാണരുത്.
- അവര്‍ നല്ല സംഘാടകരും നാടിന്റെ നേതാക്കളുമാണ് എന്ന ഓര്‍മ വേണമായിരുന്നു
അവകാശനിയമവും
പുതിയ ഉത്തരവും
വിദ്യാഭ്യാസ
അവകാശനിയമത്തില്‍ തദ്ദേശ
സര്‍ക്കാരുകളുടെ അധികാരത്തെക്കുറിച്ച്
പരാമര്‍ശിക്കുന്നുണ്ട്.
ഓരോ
സംസ്ഥാനസര്‍ക്കാരും അതനുസരിച്ച്
ഉത്തരവിറക്കണം.
ഇതു സംബന്ധിച്ച്
കേന്ദ്രമാനവ വിഭവമന്ത്രാലയം
21.05.2013, 31.01,2014 എന്നീ
തീയതികളില്‍ രണ്ടു കത്തുകള്‍
സംസ്ഥാനസര്‍ക്കാരിന് അയച്ചു.
കേരളസര്‍ക്കാരിന്
അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍
തദ്ദേശസ്വയം ഭരസ്ഥാപനങ്ങള്‍ക്ക്
ചുമതല നല്‍കി ഉത്തരവിറക്കേണ്ടി
വന്ന സാഹചര്യം ഇതാണ്.
G.O(P)No.192/2014/GEdn (RTE Act - Notifying local authorities and preparation of activity mapping for local authorities )
G.O(P)No.192/2014/GEdn (RTE Act - Notifying local authorities and preparation of activity mapping for local authorities )
- തങ്ങളുടെ അധികാരപരിധിയിലുളള വിദ്യാലയങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട പാഠ്യപദ്ധതിയാണ് പിന്തുടരുന്നതെന്നുറപ്പാക്കണം ( അനംഗീകൃതപാഠ്യപദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ പൂട്ടിക്കുമോ?)
- നിര്‍ദിഷ്ടസാധ്യായദിനലഭ്യത, സ്കൂള്‍ പ്രവൃത്തനം എന്നി മോണിറ്റര്‍ ചെയ്യുക ( അവധിദിനങ്ങളുടെ കവരല്‍ പ്രക്രിയ എങ്ങനെ തടയും? )
- മോശം പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ യോഗം വിളിച്ച് അവകാശനിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതിന് സമ്മര്‍ദം സൃഷ്ടിക്കണം ( ഇത് വിവേകപൂരണമായി കാണണം. അധ്യാപകസംഘടനകള്‍ ആവശ്യമില്ലാത്ത ബഹളം വെക്കരുത്, വിദ്യാലയങ്ങള്‍ സമൂഹപിന്തുണയോടെ മെച്ചപ്പെടട്ടെ)
- കൃത്യമായ ഇടവേളകളില്‍ വിദ്യാലയത്തിന്റെ പഠനനിലവാരപുരോഗതി പരിശോധിക്കണം ( മോണിറ്റര്‍ ചെയ്യാനുളള മാര്‍ഗരേഖ തയ്യാറാക്കണം.സൗഹൃദപരമാകണം.സമൂഹത്തിനു ബോധ്യപ്പെടണം)
- അക്കാദമിക കലണ്ടര്‍പ്രകാരം വിദ്യാലയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നുറപ്പു വരുത്തണം
വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു
അവകാശനിയമം | തദ്ദേശഭരണസംവിധാനത്തിന്റെ ചുമതല (ഗ്രാമപഞ്ചായത്ത്) |
എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക |
|
വിദ്യാലയസൗകര്യമില്ലാത്തിടങ്ങളില്‍ മൂന്നു വര്‍ഷത്തിനകം വിദ്യാലയങ്ങള്‍ സ്ഥാപിക്കണം |
|
ദുര്‍ബലജനവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ യാതൊരുവിധ വിവേചനവും നേരിടുന്നില്ലെന്നുറപ്പാക്കണം |
|
ജനിച്ച ദിവസം മുതല്‍ പതിനാലു വയസു പൂര്‍ത്തിയാകും വരെ തങ്ങളുടെ അധികാരപരിധിയിലുളള എല്ലാ കുട്ടികളുടേയും , പതിനെട്ടു വയസുവരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടേയും രജ്സ്റ്റര്‍ സൂക്ഷിക്കുക |
|
തദ്ദേശഭരണസ്ഥാപനം തങ്ങളുടെ അധികാരപരിധിയില്‍പെടുന്ന ഓരോ വിദ്യാര്‍ഥിയുടേയും ഹാജര്‍നില, പഠനനേട്ടം, മറ്റൊരു ഉയര്‍ന്ന ക്ലാസിലേക്കുളള മാറ്റം, പ്രൈമറിഘട്ടം പൂര്‍ത്തിയാക്കല്‍ എന്നിവ മോണിറ്റര്‍ ചെയ്യണം |
|
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യം ( കെട്ടിടം, ഫര്‍ണിച്ചര്‍, പഠനോപകരണം,അക്കാദമിക ജീവനക്കാര്‍ )എന്നിവ ഒരുക്കണം |
|
ആറുവയസിനുമുകളിലുളള വിദ്യാര്‍ഥികള്‍ക്ക് പ്രായത്തിനനുയോജ്യമായ ക്ലാസുകളില്‍ പ്രവേശനം നല്‍കേണ്ടി വരുമ്പോള്‍ പ്രത്യേകപരിശീലനം നിര്‍ബന്ധിതമായി നല്‍കണം |
|
മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന ഗുണനിലവാരമുളള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക |
|
പാഠ്യപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്നുറപ്പു വരുത്തുക |
|
അധ്യായാപകര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഒരുക്കുക |
|
തദ്ദേശഭരണസ്ഥാപനം തങ്ങളുടെ അധികാരപരിധിയില്‍പെടുന്ന വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യണം |
|
അക്കാദമിക കലണ്ടര്‍ തയ്യാറാക്കണം |
|
ഓരോ കുട്ടിക്കും സമഗ്ര ആരേഗ്യരേഖ സൂക്ഷിക്കണം |
|
ഈ ഉത്തരവ് പ്രായോഗികമാക്കാന്‍ എല്ലാവരും അണിനിരക്കണം. തദ്ദശവികസനത്തിലെ പ്രധാന അജണ്ടയാകണം പൊതുവിദ്യാലയസംരക്ഷണം. അനധികൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുളള ആര്‍ജവം ആദ്യം കാട്ടി അധ്യാപകരുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടേയും മനസില്‍ ഇടം നേടണം.
അവകാശം സംരക്ഷിക്കപ്പെടണം. ആദ്യം കുട്ടിയുടെ അവകാശത്തിന് മുന്‍ഗണന വേണം.
അവകാശം സംരക്ഷിക്കപ്പെടണം. ആദ്യം കുട്ടിയുടെ അവകാശത്തിന് മുന്‍ഗണന വേണം.
ചര്‍ച്ച ആരംഭിക്കാം
തുടങ്ങിവെക്കൂ...
2 comments:
അധ്യാപകസംഘടനകളുടെ പ്രതികരണം മാതൃഭൂമിയില്‍. ഈ പ്രതികരണവും ഉത്തരവിന്റെ സദുദ്ദേശവും തമ്മില്‍ പൊരുത്തപ്പെടുത്തണം.
തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അക്കാദമിക പരിശോധനയ്ക്ക് തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കില്ലെന്ന് ഭരണ, പ്രതിപക്ഷ ഭേദമന്യെ അധ്യാപക സംഘടനകള്‍ നിലപാടെടുത്തു. ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപന പ്രതിനിധികള്‍ സ്‌കൂളുകളില്‍ അക്കാദമിക പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കെ.പി.എസ്.ടി.യു ചൂണ്ടിക്കാട്ടി. അക്കാദമിക പരിശോധനയ്ക്ക് യോഗ്യതയുള്ള ഇരുനൂറിലധികം ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പില്‍ തന്നെയുണ്ട്. സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍, പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി എന്നിവയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുമുള്ള ചുമതലയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ളത്. അക്കാദമിക കാര്യങ്ങളിലുള്ള ഇടപെടല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും- സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു.
അധ്യാപകരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കാനുമേ ഇത് സഹായിക്കൂവെന്ന് അധ്യാപക സംഘടനാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി. വിദ്യാലയ പരിശോധനയ്ക്കും വിലയിരുത്തലിനും നിരവധി സംവിധാനങ്ങളുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറപറ്റി വിദ്യാഭ്യാസ ഓഫീസര്‍മാരല്ലാത്തവരെ ഇത്തരം ചുമതല ഏല്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ.എന്‍. സുകുമാരന്‍ പറഞ്ഞു.
അക്കാദമികകാര്യങ്ങള്‍ വിലയിരുത്താന്‍ നിലവില്‍ സംവിധാനമുണ്ടെന്നിരിക്കെ പഞ്ചായത്തുകളെ ഈ ജോലി ഏല്‍പിക്കുന്നത് വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിന് ഇടയാക്കുമെന്ന് എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ പറഞ്ഞു.
അധ്യാപകരില്‍ ചിലര്‍ക്ക് പേടി കാണും അവര്‍ മര്യാദയ്ക്ക് പഠിപ്പിക്കുന്നില്ല എന്നത് നാട്ടുകാര്‍ തിരിച്ചറിയുമെന്നത്. മാനേജ്മെന്റുകളില്‍ ചിലതിനു പേടി കാണും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുക സ്കൂളുകളുടെ സൌകര്യം മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്നത് നാട്ടുകാര്‍ അറിയുമെന്നത്. രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ക്കെങ്കിലും തന്‍പൊരിമ കാണിക്കാം എന്ന വിചാരവും കാണും. നമുക്ക് വേണ്ടത് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നത് ആണു. അതിനുള്ള സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുക എന്നത്.
സ്കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുവാനും പുറത്ത് നിന്നുള്ള സാമ്പത്തിക സഹായം അവര്‍ക്ക് സ്കൂളുകള്‍ വഴി ലഭ്യമാക്കുവാനും കൂടുതല്‍ സഹായകരമാകുന്ന ഒന്നാണു പഞ്ചായത്തുകളും സമൂഹം വിദ്യാലയങ്ങളില്‍ ഇടപെടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളില്‍ ഒന്ന്...
Post a Comment