ഇത്
അരയി -
വിദ്യാഭ്യാസ
ഭൂപടത്തില്‍ ആരാലും
ശ്രദ്ധിക്കപ്പെടാതിരുന്ന
ഗ്രാമം ഇന്ന് കാസര്‍കോട്
ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്.
മറ്റൊന്നും
കൊണ്ടല്ല വേറിട്ട വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളിലൂടെ ഒരു
ഗ്രാമം തന്റെ ആത്മാവ്
തിരിച്ചെടുക്കുമ്പോള്‍ അതിലെ
ജീവിക്കുന്ന ഇതിഹാസമായി ഒരു
നാടും പൊതു വിദ്യാലയവും.
അരയി
ഒരുമയുടെ തിരുമധുരം പദ്ധതിയുടെ
ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളുടെയും
കേന്ദ്രീയ വിദ്യാലയങ്ങളുടേയും
നീരാളിപ്പിടുത്തത്തിനിടയില്‍
നഷ്ടപ്പെട്ടുപോയ സ്വത്വത്തെ
വീണ്ടെടുക്കാന്‍ അരയി
ഗവ.യു.പി.സ്‌കൂള്‍
നടത്തുന്ന ഐതിഹാസികമായ
പ്രതിരോധത്തിന്റെ മകുടോദാഹരണമായി
സൗഹൃദത്തിന്റെ സ്‌നേഹത്തുരുത്തായി
ഒരുക്കിയ ഓണസദ്യ,
സങ്കുചിത
താല്‍പര്യത്തിന്റെ നിലപാടില്‍
നിന്ന് പരസ്പരം പോരടിക്കുന്ന
പുതിയ തലമുറയെ പാരമ്പര്യ
തികവിന്റെ നന്മയിലേക്ക്
തിരിച്ചുകൊണ്ടു വരുവാനും
ഒരു പൊതു വിദ്യാലയത്തെ എങ്ങനെ
നാടിന്റെ സാംസ്‌ക്കാരിക
ചരിത്രത്തില്‍ പ്രതിഷ്ഠിക്കാമെന്നുളള
ഉജ്ജ്വലമായ ശ്രമത്തിന്റെ
ഭാഗമായിരുന്നു അരയിലെ ഓണസദ്യ. പാരമ്പര്യത്തിന്റെ
തികവും സംഘാടനത്തിന്റെ മികവും
ഒത്തൊരുമിച്ച ഓണസദ്യയും
ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക്
സ്‌നേഹ വിരുന്നൊരുക്കി.ആരാണ് അരയി സ്കൂളിന്റെ സാരഥി.?
ഒറ്റ വര്‍ഷം മതി ഈ പ്രഥമാധ്യാപകന്.
ഒറ്റ വര്‍ഷം മതി ഈ പ്രഥമാധ്യാപകന്.
ഈ പ്രഥമാധ്യാപകന്‍ വ്യത്യസ്തനാണ്. അദ്ദേഹം ഒരു വര്‍ഷം ഒരു വിദ്യാലയത്തില്‍ എന്ന ശീലക്കാരനാണ് . ഒറ്റ വര്‍ഷം കൊണ്ട് ആ വിദ്യാലയത്തെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കും. വിദ്യാലയം ഉയരത്തിലെത്തും.അതിന്റെ തന്ത്രം ജനകീയതയാണ്.സര്‍ഗാത്മക ചിന്തയാണ്. പ്രതിബദ്ധതയാണ്.
കൂട്ടക്കനിയും മുഴക്കോമും ബാരയും കാഞ്ഞിരപ്പൊയിലും എല്ലാം ഉദാഹരണം
ഇപ്പോള്‍ ഇതാ അരയി യു പി സ്കൂള്‍ ..
ഇപ്പോള്‍ ഇതാ അരയി യു പി സ്കൂള്‍ ..
നഴ്സറി ക്ലാസില്‍ കളിചിരികളുടെ മാമ്പഴക്കാലം, അയല്‍പക്കവായന ,മാതൃകാ അംഗന്‍വാടികള്‍ ,ഇന്റര്‍ നാഷണല്‍ പ്രീ-പ്രൈമറി സ്കൂള്‍, അറിവുത്സവം മികവുത്സവം, ഗണിതവും ഇംഗ്ലീഷും എല്ലാവര്‍ക്കും, എന്റെ ക്ലാസ്മുറി എന്റെ കൊച്ചുവീട് ,ചുമര്‍ കവിത ചുമര്‍ കഥ ചുമര്‍ ഗണിതം ഭാഷാഭിത്തി ,എല്ലാവര്‍ക്കും ഡയറി ,കാര്‍പ്പറ്റ് വിരിച്ച ക്ലാസ്മുറി, ടോയിലറ്റ് അറ്റാച്ച്ഡ് ക്ലാസ്റൂം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍ ,പഠനോദ്യാനം, മള്‍ട്ടിമീഡിയ ക്ലസ് റൂം, സ്കൂള്‍ പോസ്റ്റ് ഓഫിസ് ,സ്കൂള്‍ ബാങ്കിംഗ്, സ്റ്റുഡന്റ് പോലീസ് സ്റ്റേഷന്‍, കുട്ടികളുടെ പ്രൊഫൈല്‍/പോര്‍ട്ട്ഫോളിയോ, നീന്തല്‍ കുളം ,അക്വേറിയം, പച്ചക്കറിത്തോട്ടം, ഓരോ കുട്ടിക്കും ലാപ്ടോപ്പ്, സ്കൂള്‍ തിയേറ്റര്‍ ,ഫിലിം ക്ലബ്ബ്, ആര്‍ട്ട് ഗാലറി, സ്പോട്സ് അക്കാദമി, ഔഷധോദ്യാനം ,അറിവുത്സവ കേന്ദ്രങ്ങള്‍...സാഹിത്യ മ്യൂസിയം ,ഗണിത ലാബ് ,ശാസ്ത്ര സാങ്കേതിക മ്യൂസിയം, അരയി വാണി ,അരയി വിഷന്‍ ചാനല്‍, ഹിസ്റ്ററി പാര്‍ക്ക് ,അധ്യാപക ശാക്തീകരണം അതെ ഒത്തിരി സ്വപ്നങ്ങള്‍ ഒറ്റ വര്‍ഷം കൊണ്ടു സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനത്തിലാണ് കൊടക്കാട് നാരായണന്‍. ഇതാ അവ യാഥാര്‍ഥ്യമാകുന്നതിന്റെ ചില തെളിവുകള്‍..