വിദ്യാഭ്യാസരംഗത്ത്
മാതൃകകള്‍ സൃഷ്ടിക്കാനും
നിലവിലുളള പ്രശ്നങ്ങള്‍
പരിഹരിക്കാനും ഇടപെടേണ്ട
അക്കാദമികസ്ഥാപനമാണ് ഡയറ്റ്.
പക്ഷേ
പല ഡയറ്റുകളും സമൂഹത്തിന്റെ
പ്രതീക്ഷയ്കൊത്തുയരുന്നില്ല.
ഡയറ്റുകള്‍
നടത്തുന്ന പല പ്രവര്‍ത്തനങ്ങളും
തുടര്‍ച്ചയില്ലാത്തവയോ
വഴിപാട് സ്വഭാവത്തിലുളളതോ ധനലക്ഷ്യം പൂര്‍ത്തീകരിക്കുക മാത്രം അജണ്ടയാക്കിയുളളതോ ആവര്‍ത്തനവിരസതയുളളതോ ആണ്
എന്ന വിമര്‍ശനം നിലവിലുണ്ട്.
ഓരോ വര്‍ഷവും ജില്ലയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍
ആത്മപരിശോധന
നടത്താന്‍ പ്രേരിപ്പിക്കുന്നതും
പ്രചോദിപ്പിക്കുന്നതുമാണ്
കാസര്‍ഗോഡ് ഡയറ്റിന്റെ
ഇടപെടല്‍.
.
- ജില്ലയിലെ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം ആവേശം നല്‍കാന്‍ ഡയററിനു കഴിഞ്ഞു.
- പിന്തുണ ആര്‍ജിക്കാനായി.
- ഔദ്യോഗിക ജനകീയ കൂട്ടായ്മ വളര്‍ത്താനായി.
- അവരുടെ മനസില്‍ ഇടം ഉറപ്പിക്കുകയും ചെയ്തു.
- ടോട്ടല്‍ കവറേജുളള മൂന്നു പ്രവര്‍ത്തനങ്ങളാണവിടെ നടക്കുന്നത്.
- എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ്,
- എല്ലാ ഹൈസ്കൂളുകള്‍ക്കും സ്റ്റെപ്,
- എല്ലാ പ്രൈമറി വിദ്യാലയങ്ങള്‍ക്കും സാക്ഷരം.
- കൂടാതെ വിഭവസിഡികള്‍ ഐ ടി @ സ്കൂളിന്റെ കൂടി സഹായത്തോടെ നല്‍കല്‍
ബ്ലോഗ്
വിദ്യാലയമികവിലേക്കുളള
ഉപാധികൂടിയാണ്.
നമ്മുടെ
പൊതുവിദ്യാലയങ്ങളില്‍ ധാരാളം
മികവുറ്റ പ്രവര്‍ത്തനങ്ങള്‍
ഇന്ന് നടക്കുന്നുണ്ട്.
എന്നാല്‍
ഇവ വേണ്ടത്ര അളവില്‍
രക്ഷിതാക്കളിലേക്കോ ബന്ധപ്പെട്ട
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ
ശ്രദ്ധയിലേക്കോ പൊതുസമൂഹത്തിലേക്കോ
എത്തുന്നില്ല.
മികച്ച
മാതൃകകള്‍ വിദ്യാലയങ്ങള്‍
തമ്മില്‍ പങ്കുവെക്കുന്നതിനുള്ള
സാധ്യതയും കുറവാണ്.
നന്നായി
പ്രവര്‍ത്തിക്കുന്ന പല
വിദ്യാലയങ്ങള്‍ക്കും അവിടുത്തെ
അധ്യാപകര്‍ക്കും അര്‍ഹിക്കുന്ന
അംഗീകാരം കിട്ടുന്നില്ല
എന്നതാണ് ഇതിന്റെ ആത്യന്തികഫലം.
ചെയ്യുന്ന
പല നല്ല കാര്യങ്ങള്‍ക്കും
കൃത്യമായ ഡോക്യുമെന്റേഷനില്ല
എന്നത് മറ്റൊരു പ്രശ്നമാണ്.
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ കൈക്കൊള്ളുന്ന
പല തീരുമാനങ്ങളും എല്ലാ
അധ്യാപകരും അറിയുന്നില്ല
എന്ന പ്രശ്നവും നിലനില്‍ക്കുന്നു.
ഫോണ്‍
വഴിയോ മെയില്‍ വഴിയോ
കോണ്‍ഫറന്‍സുകള്‍ വഴിയോ
നല്‍കുന്ന സന്ദേശം പലയിടത്തും
ഹെഡ് മാസ്റ്റര്‍മാരില്‍
ഒതുങ്ങുകയാണ്.
ഇത്
വിവരച്ചോര്‍ച്ചയ്ക്ക്
കാരണമാകുന്നുണ്ട്.
കാര്യങ്ങളുടെ
ഫലപ്രാപ്തിയെ ഇതൊക്കെയും
ബാധിക്കുന്നുണ്ടെന്നതില്‍
സംശയമില്ല.
ഇത്തരം
പല പ്രശ്നങ്ങള്‍ക്കുമുള്ള
പരിഹാരമെന്ന നിലയിലാണ് എല്ലാ
സ്ഥാപനങ്ങള്‍ക്കും ബ്ലോഗുകള്‍
നിര്‍മിക്കാനും അവ തമ്മില്‍
ബന്ധിപ്പിക്കാനും ബ്ലോഗുകള്‍
വഴിയിള്ള വിവരവിനിമയം
സാധ്യമാക്കാനുമുള്ള പദ്ധതി
ഡയറ്റ് മുന്നോട്ടുവെച്ചത്.
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും
വിദ്യാഭ്യാസ ഓഫീസുകളെയും
ബ്ലോഗുകള്‍ വഴി പരസ്പരം
ബന്ധിപ്പിക്കുന്ന നൂതനപരിപാടിയാണ്
'ബ്ലെന്റ്
'.
കാസര്‍ഗോഡ്
ഡയറ്റ്,
കാസര്‍ഗോഡ്
ഐ ടി @
സ്കൂള്‍
പ്രോജക്റ്റിന്റെ സാങ്കേതികസഹായത്തോടെ
ആവിഷ്കരിച്ച ഈ പദ്ധതി ജില്ലാ
വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തിലാണ് ജില്ലയിലെങ്ങും
നടപ്പിലാക്കുന്നത്.
നാള്‍വഴികളിലൂടെ
1.
ഡയറ്റിലെ
ഫാക്കല്‍ട്ടി യോഗത്തില്‍
'ബ്ലെന്റി'ന്റെ
കര്‍മപദ്ധതി ചര്‍ച്ച ചെയ്തു.
2.
എല്‍
പി,
യു
പി,
ഹൈസ്കൂള്‍,
ടി
ടി ഐ,
വിവിധ
വിദ്യാഭ്യാസ ഓഫീസുകള്‍
എന്നിവിടങ്ങളില്‍ നിന്നും
ഒരാള്‍ക്കുവീതം പരിശീലനം
നല്‍കാനും എല്ലാ സ്ഥാപനങ്ങള്‍ക്കും
ബ്ലോഗുകള്‍ നിര്‍മിക്കാനും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന
ഡയറ്റിന്റെ പ്രോഗ്രാം അഡ്വൈസറി
കമ്മിറ്റി യോഗത്തില്‍
തീരുമാനിച്ചു.
3.
ഡയറ്റിലെ
ഇ ടി ഫാക്കല്‍ട്ടി അംഗങ്ങള്‍,
ഐ
ടി @
സ്കൂള്‍
കോര്‍ഡിനേറ്റര്‍,
മാസ്റ്റര്‍
ട്രെയിനര്‍മാര്‍ എന്നിവരുടെ
സംയുക്തയോഗത്തില്‍ വെച്ച്
പദ്ധതിക്ക് പ്രായോഗികരൂപം
നല്‍കി.
4.
തെരഞ്ഞെടുക്കപ്പെട്ട
റിസോഴ്സ് അധ്യാപകര്‍ക്ക്
ഐ ടി @
സ്കൂളിന്റെ
സഹായത്തോടെ നാലു ദിവസത്തെ
പരിശീലനം നല്‍കി
5.
വിദ്യാഭ്യാസ
ഓഫീസുകളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ട
ജീവനക്കാര്‍ക്ക് നല്‍കിയ
രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ
എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും
ബ്ലോഗ് എന്ന ലക്ഷ്യം നേടി
6.
ജില്ലയിലെ
മുഴുവന്‍ എല്‍ പി,
യു
പി,
ഹൈസ്കൂള്‍,
ടി
ടി ഐ കളില്‍ നിന്നും ഐ ടി
പരിചയമുള്ള ഒരധ്യാപകനെ വീതം
കണ്ടെത്തി.
26 ബാച്ചുകളിലായി
രണ്ടു ദിവസം വീതമുള്ള രണ്ട്
ഘട്ടങ്ങളിലൂടെ നാലുദിവസത്തെ
ബ്ലോഗ് നിര്‍മാണ പരിശീലനം
നല്‍കി.
പരിശീലനങ്ങളില്‍
പല കാരണങ്ങളാല്‍ എത്തിച്ചേരാത്ത
ചുരുക്കം സ്കൂളുകള്‍ക്ക്
പ്രത്യേകബാച്ച് നടത്തിക്കൊണ്ട്
എല്ലാ വിദ്യാലയങ്ങള്‍ക്കും
ബ്ലോഗ് എന്ന ലക്ഷ്യവും
കൈവരിച്ചു.
7.
പല
ബ്ലോഗുകളും തുടങ്ങിയേടത്തു
നില്‍ക്കുന്നു എന്ന കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
പ്രശ്നങ്ങള്‍ അപ്പപ്പോള്‍
പരിഹരിക്കുന്നതിന് ഏകദിന
ഓണ്‍ലൈന്‍ ക്ലിനിക്ക് നടത്തി.
8.
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക് ബ്ലോഗുകള്‍
കൈകാര്യം ചെയ്യാനും കമന്റുകള്‍
നല്‍കാനും പോസ്റ്റിങ്ങ്
നടത്താനുമുള്ള ഏകദിന പരിശീലനം
നല്‍കി.
ഈ
പരിശീലനത്തില്‍ ഓഫീസുകളില്‍
ഇപ്പോള്‍ ബ്ലോഗിന്റെ ചുമതല
വഹിക്കുന്ന ജീവനക്കാരെയും
ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളെയും
പങ്കെടുപ്പിച്ചു.
9.
ഓരോ
ഉപജില്ലയിലും കേന്ദ്രീകരിച്ചു
നടത്തിയ തല്‍സമയസഹായത്തിലൂടെ
എല്ലാ ബ്ലോഗുകളെയും ചുരുങ്ങിയ
നിലവാരത്തിലെങ്കിലും
എത്തിക്കുക,
ലിങ്കുകള്‍
മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കുക
എന്നീ ലക്ഷ്യങ്ങള്‍ സാധ്യമാക്കി.
10.
അധ്യാപകരെയും
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും
മറ്റും പരിചയപ്പെടുത്തിക്കൊണ്ടുള്ള
ചടങ്ങില്‍ വെച്ച് വിദ്യാലയ
ബ്ലോഗുകള്‍ ഔപചാരികമായി
ഉദ്ഘാടനം ചെയ്യപ്പെട്ടു.
11.
എല്ലാ
എ ഇ ഒ,
ഡി
ഇ ഒ മാരുടെയും കീഴിലുള്ള
സ്കൂള്‍ ബ്ലോഗുകളും ഓഫീസ്
ബ്ലോഗുകളും പൂര്‍ത്തിയായതിന്റെ
പ്രഖ്യാപനച്ചടങ്ങ് നടന്നു.
12.
ബ്ലോഗിന്റെ
ഉപയോഗം മെച്ചപ്പെടുത്താനുള്ള
ഉപാധിയെന്ന നിലയില്‍ മികച്ച
വിദ്യാഭ്യാസ ബ്ലോഗുകളെ
പുരസ്കാരം നല്‍കി അംഗീകരിക്കാന്‍
തീരുമാനിച്ചു.
വിദ്യാഭ്യാസജില്ലകളിലെ
മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍
തെരഞ്ഞെടുത്തു.
നേട്ടങ്ങള്‍
ഇതുവരെ
- എല്ലാ എല്‍ പി, യു പി, ഹൈസ്കൂള്‍, ടി ടി ഐ ( സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് ) ബ്ലോഗുകളും നിലവില്‍ വന്നു.
- എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും ( AEO, BPO, DEO, SSA, RMSA, DDE, DIET ) ബ്ലോഗുകള്‍ നിലവില്‍ വന്നു
- എല്ലാ ബ്ലോഗുകളെയും പരസ്പരം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു
- സ്കൂളില്‍ നടക്കുന്ന വിവിധ അക്കാദമിക, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ബ്ലോഗില്‍ നല്‍കുന്ന രീതി ഒരുപരിധി വരെ നിലവില്‍ വന്നു. റിപ്പോര്‍ട്ടിനൊപ്പം പല സ്ഥാപനങ്ങളും ഫോട്ടോകളും അപൂര്‍വമായി വീഡിയോയും ചേര്‍ക്കുന്നുണ്ട്
- സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ബ്ലോഗ് അധിഷ്ടിത ജില്ല എന്ന ലക്ഷ്യം കാസര്‍ഗോഡിന് കരഗതമായി.
- ബ്ലോഗുകളിലൂടെ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും പരസ്പരം താരതമ്യം ചെയ്യാനും കഴിയും എന്നു വന്നതോടെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി സജീവമായി.
- ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ ബ്ലോഗുകള്‍ വഴി നല്‍കുന്ന രീതി പ്രാവര്‍ത്തികമായി. സ്കൂള്‍ അധികൃതര്‍ ഔദ്യോഗികവിവരങ്ങള്‍ക്ക് ബ്ലോഗ് ഉപയോഗപ്പെടുത്താന്‍ തുടങ്ങി.
- രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ഓഫീസുകളില്‍ നിന്ന് നല്‍കുന്ന വിവരങ്ങളും നേരിട്ടറിയാനുള്ള അവസരമൊരുങ്ങി. വിദേശത്തും മറ്റുമുള്ള രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി മാറി.
- സ്കൂളിന്റെ നേട്ടങ്ങള്‍, അധ്യാപകരുടെ രചനകള്‍, കുട്ടികളുടെ രചനകള്‍, വിദ്യാലയചരിത്രം, വിവിധ വിഷയങ്ങളില്‍ ഉപയോഗിക്കാവുന്ന റിസോഴ്സുകള്‍ എന്നിവ താത്പര്യമുള്ള ആരുമായും പങ്കുവെക്കാമെന്ന നിലവന്നു. മെച്ചപ്പെട്ട റിസോഴ്സുകള്‍ ഉള്ള ബ്ലോഗുകള്‍ മറ്റുള്ള സ്കൂളുകാരും നോക്കാന്‍ തുടങ്ങി.
- ബ്ലെന്റുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും വെള്ളി, ശനി ദിവസങ്ങളിലാണ് നടത്തിയത് എന്നതിനാല്‍ ക്ലാസ് നഷ്ടപ്പെടുന്നുവെന്ന പരാതി കുറയ്ക്കാനായി
- എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ്, മലയാളം / കന്നട ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരാളുണ്ടെന്ന് ബ്ലോഗ് പരിശീലനത്തിലൂടെ ഉറപ്പിക്കാനായി. ഇത് മറ്റു പല കാര്യങ്ങളിലും സ്കൂളുകള്‍ക്ക് പ്രയോജനകരമായി.അഭിമാനകരമാണ് ഈ നേട്ടങ്ങളെങ്കിലും ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും പദ്ധതി നേരിടുന്നുണ്ട്.
- പല എല്‍ പി, യു പി സ്കൂളുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനില്ല. അത് അവരുടെ പോസ്റ്റിങ്ങിനെ ബാധിക്കുന്നുണ്ട്. അധ്യാപകര്‍ വീടുകളിലെ സൗകര്യമുപയോഗിച്ചാണ് ഇത് മറികടക്കാന്‍ ശ്രമിക്കുന്നത്.
- പ്രവര്‍ത്തനക്ഷമമായ ഒരു കമ്പ്യൂട്ടര്‍ പോലും ഇല്ലാത്ത ചുരുക്കം സ്കൂളുകളും നിലവിലുണ്ട്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ കൂട്ടായ ഒരു പരിശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ആവശ്യമാണ്.
- ചില സ്കൂളുകളുടെ ബ്ലോഗുകള്‍ ഇപ്പോഴും തൃപ്തികരമായ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. പരിശീലനത്തില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ കഴിയാതെ പോയത്, നെറ്റിന്റെ വേഗതയിലെ പ്രശ്നങ്ങള്‍, നേതൃത്വത്തിന്റെ പരിമിതി, മോണിറ്ററിങ്ങിന്റെ കുറവ് എന്നിവ ഇതിനു കാരണമാണ്.
- പല സ്കൂളുകളുടെ കാര്യത്തിലും പോസ്റ്റുകളുടെ എണ്ണം തൃപ്തികരമല്ല. പോസ്റ്റുകള്‍ പലതും യാന്ത്രികമോ ശുഷ്കമോ ആണെന്ന പ്രശ്നവും ഉണ്ട്. ബന്ധപ്പെട്ടവരുടെ സമയക്കുറവ്, കൂട്ടായ്മയുടെ അഭാവം, ജോലിത്തിരക്ക് തുടങ്ങിയവ ഇതിനു കാരണമായി പറയാം.
- പല പേജുകളിലും ഉചിതമായ ഉള്ളടക്കം ചേര്‍ക്കപ്പെട്ടിട്ടില്ല. ഇത് ക്രമേണ പരിഹരിച്ചുവരികയാണ്.
വ്യാപനത്തിനുള്ള
സാധ്യത
- ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. അതത് ജില്ലകളില്‍ ഡയറ്റിന്റെ ഫണ്ട് പരിശീലനത്തിനായി ഉപയോഗിക്കാം. ഐ ടി @ സ്കൂളിന്റെ സാങ്കേതികപരിജ്ഞാനം പ്രയോജനപ്പെടുത്താം.
- ജില്ലാതലത്തിലുള്ള ഡി ഡി ഇ ബ്ലോഗുകളെ ഡി പി ഐ, എസ് സി ഇ ആര്‍ ടി, സീമാറ്റ്, ഐ ടി @ സ്കൂള്‍, എസ് എസ് എ, ആര്‍ എം എസ് എ തുടങ്ങിയ ഓഫീസുകളുടെ നിലവിലുള്ള വെബ്സൈറ്റുമായി ബന്ധിപ്പിക്കാം. ഇതോടെ മൂന്നു ക്ലിക്കുകളിലൂടെ സംസ്ഥാനത്തെ ഏതൊരു വിദ്യാലയത്തിലും നടക്കുന്ന അക്കാദമിക, വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതല ഉദ്യോഗസ്ഥന്മാര്‍ക്ക് നേരിട്ടു മനസ്സിലാക്കാനാവും.
- പരിശീലനത്തിനു വരുന്ന ചെലവ് മാറ്റി നിര്‍ത്തിയാല്‍ ബ്ലോഗുകളുടെ നിര്‍മാണത്തിനോ നിലനിര്‍ത്തലിനോ പ്രത്യേകിച്ച് തുക മുടക്കേണ്ടതില്ല.
- ഏതെങ്കിലും പദ്ധതിയിലൂടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ചുരുങ്ങിയത് ഒരു കമ്പ്യൂട്ടറും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെന്ന് ഉറപ്പുവരുത്താനായാല്‍ ഈ പരിപാടി സംസ്ഥാനത്തെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മെച്ചപ്പെട്ട ഒരു ഉപാധിയാക്കി മാറ്റാനാവും.
- ഓരോ സ്കൂളിന്റെയും ലഘുവായ ചരിത്രം ബ്ലോഗുകളില്‍ വായിക്കാം.
- പ്രധാനാധ്യാപകന്‍, പി ടി എ പ്രസിഡന്റ്, മാനേജര്‍, സ്കൂള്‍ ലീഡര്‍, അധ്യാപകര്‍ എന്നിവരെ ഫോട്ടോകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
- സ്കൂളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ഹോം പേജില്‍ വരുന്ന പോസ്റ്റുകളില്‍ മുഖ്യം.
- ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകള്‍ പല ബ്ലോഗുകളിലും വായിക്കാം. കുട്ടികളുടെ രചനകള്‍, അധ്യാപകരുടെ സൃഷ്ടികള്‍ എന്നിവ ചേര്‍ക്കാനുള്ള പേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- സ്കൂളില്‍ ആരൊക്കെ ഈ വര്‍ഷം സന്ദര്‍ശിച്ചു എന്ന് ബ്ലോഗില്‍ നിന്ന് അറിയാം. സ്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍, ഫോട്ടോ ഗാലറി, ബന്ധപ്പെടാനുള്ള വിലാസങ്ങള്‍ എന്നിവയും ബ്ലോഗില്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരുന്നു.
- അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെടുന്ന റിസോഴ്സുകളാണ് മറ്റൊരു ഉള്ളടക്കം. പത്താം ക്ലാസിലെ പഠിതാക്കള്‍ക്ക് ആവശ്യമായ കൈപ്പുസ്തകങ്ങളും ചോദ്യശേഖരങ്ങളും ചേര്‍ത്ത് ബ്ലോഗിനെ സമ്പുഷ്ടമാക്കിയവരുണ്ട്.
- ഫോമുകളും സര്‍ക്കുലറുകളും ചേര്‍ത്ത് ബ്ലോഗുകളുടെ പ്രയോജനം വര്‍ധിപ്പിക്കാനും പല സ്കൂളുകളും ശ്രമിച്ചിട്ടുണ്ട്.
- കൂടാതെ വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. മറ്റനേകം തരത്തിലുള്ള പേജുകളും ചില ബ്ലോഗുകളില്‍ കൂട്ടിച്ചേര്‍ത്തതായി കാണാം. ഭൂരിപക്ഷം ബ്ലോഗുകള്‍ക്കും ആകര്‍ഷകമായ ഹെഡ്ഡറുകള്‍ നല്‍കിയിട്ടുണ്ട്.
- കൂടാതെ ഇരുവശങ്ങളിലുമുള്ള ഗാഡ്ജറ്റുകളിലൂടെ ഹിറ്റ് നമ്പര്‍, തത്സമയവാര്‍ത്തകള്‍, ഓഫീസ് ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ തുടങ്ങി ഒട്ടനേകം സാധ്യതകളും പ്രയോജനപ്പെടുത്താന്‍ മത്സരബുദ്ധിയോടെ സ്കൂളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
- ഓഫീസ് ബ്ലോഗുകളിലും സമാനമായ അനേകം പേജുകള്‍ കാണാം. ഓരോ ദിവസവും ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളും ഓഫീസ് ഉത്തരവുകളും ചേര്‍ത്ത് ഔദ്യോഗികവിവരങ്ങള്‍ യഥാസമയം സ്കൂളുകള്‍ക്കും പൊതുസമൂഹത്തിനും ലഭ്യമാക്കുന്നതിനാണ് ഓഫീസ് ബ്ലോഗുകള്‍ പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. പ്രസ്തുത ഓഫീസ് പരിധിയിലുള്ള മുഴുവന്‍ വിദ്യാലയ ബ്ലോഗുകളിലേക്കുമുള്ള ലിങ്കുകള്‍ ലഭ്യമാക്കി എന്നതാണ് ഓഫീസ് ബ്ലോഗുകളുടെ പ്രധാനനേട്ടം. ഒപ്പം മറ്റ് ഓഫീസുകളുടെ ലിങ്കും നല്‍കിയതിനാല്‍ ഏത് ഓഫീസ് ബ്ലോഗുകളില്‍ നിന്നും സ്കൂള്‍ ബ്ലോഗില്‍ നിന്നും ആര്‍ക്കും ജില്ലയിലെ മറ്റ് ഏത് ഓഫീസ് ബ്ലോഗുകളിലേക്കും സ്കൂള്‍ ബ്ലോഗുകളിലേക്കും ഏതാനും ക്ലിക്കുകളിലൂടെ എത്തിച്ചേരാനാവും. ഫലത്തില്‍ മറ്റ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതില്‍നിന്ന് പഠിക്കാനും ആര്‍ക്കും കഴിയുന്ന വിധത്തില്‍ നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നതിന്റെ മുഖ്യറോള്‍ ഓഫീസ്ബ്ലോഗുകള്‍ നിര്‍വഹിക്കുന്നതായി കാണാം.
ബ്ലോഗുകളുടെ
ഉള്ളടക്കം
സ്കൂള്‍
പ്രവര്‍ത്തനങ്ങളുടെ
ജീവസ്സുറ്റ പ്രകാശനവേദികളായി
പല സ്കൂള്‍ ബ്ലോഗുകളും
മാറിക്കഴിഞ്ഞു.
എന്റെ നിര്‍ദ്ദേശങ്ങള്‍
- ഡയറ്റ് പ്രതിവാരം ബ്ലോഗുകളെ അവലോകനം ചെയ്തു കുറിപ്പുകള്‍ ഡയറ്റിന്റെ ബ്ലോഗില്‍ ഇടണം
- വിവിധ വിദ്യാലയബ്ലോഗുകളിലെ വിഭവങ്ങള്‍ അധ്യാപക പരിശീലനത്തിനു പ്രയോജനപ്പെടുത്തണം
- ജില്ലാതല ്വലോകനയോഗങ്ങളില്‍ അതാത് ഉപജില്ലയിലെ വിദ്യാലയമികുവുകള്‍ ഉപജില്ലാ ഓഫീസര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാലയബ്ലോഗ് മോണിറ്റര്‍ ചെയ്തതിന്റെ കൂടി അടിസ്ഥാനത്തില്‍ അവതരിപ്പിക്കാവുന്നതാണ്.
- ബ്ലോഗുകളില്‍ പരിപാടിയുടെ വാര്‍ത്ത മാത്രം പോര. നേട്ടങ്ങളും തെളിവു സഹിതം പങ്കിടണം
- പ്രധമാധ്യാപക യോഗങ്ങളെത്ര മാത്രം കുറയ്കാനും വിദ്യാലയങ്ങളുമായുളള ആശയവിനിമിയം കാലതാമസമില്ലാതെ നടത്താനും ഓഫീസ് ബ്ലോഗ് മുഖാന്തിരം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശ്രമിക്കണം
- ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളുടെ അക്കാദമിക സന്ദര്‍ശന റിപ്പോര്‍ട്ട് ബ്ലോഗുകളില്‍ വരണം. അതു വിദ്യാലയങ്ങള്‍ക്ക് പ്രചോദനം നല്‍കും. കാഴ്ചക്കാരായിട്ടല്ല സഹായികളായി ചെന്ന് സഹായിച്ച് ബോധ്യപ്പെടുത്തിയതിന്റെ ഫലം പോസ്റ്റില്‍ വരണം
- ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് ബാലരാമപുരം എ ഇ ഒ തന്റെ ബ്ലോഗില്‍ ( മുത്ത്) എഴുതുന്ന ഡയറി പോലെയുളള സാധ്യത ആരായാം
- ക്ലാസിലെ മികവുകള്‍ പങ്കിടണം. അതിനായി പ്രതിമാസ പ്രവര്‍ത്തനകലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ബ്ലോഗിലേക്കുളള ഇനങ്ങളുടെ പോസ്റ്റിംഗ് തീയതിയും വിഷയവും ആലോചിക്കാം
- വ്യത്യസ്തത പ്രധാനമാണ്. മാതൃകകളുടെ വിശദാംശങ്ങള്‍ നല്‍കണം. എങ്കിലേ അതു വായിക്കുന്നവര്‍ക്ക് പ്രയോഗിക്കാനാകൂ. അപ്പോഴാണ് സന്ദര്‍ശനങ്ങള്‍ കൂടുക.
- ബ്ലോഗ് ഉളളടക്കം മെച്ചപ്പെടുത്താല്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ അക്കാദമികക്കണ്ണോടെ വിദ്യാലയത്തിലെത്തി വിദ്യാലയത്തിലെ മികവുകള്‍ എസ്‍ ആര്‍ ജിയില്‍ ചര്‍ച്ച ചെയ്ത് തത്സമയം ബ്ലോഗ് പോസ്റ്റാക്കണം
- രക്ഷിതാക്കളുടെ ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കണം
- ബ്ലോഗ് ലിങ്ക് ഇ മെയില്‍ മുഖാന്തിരം വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികള്‍ക്ക് അയച്ചുകൊടുക്കണം
- വിദ്യാലയത്തിന്റെ തനത് ഗവേഷണാത്മക ഇടപെടലുകള്‍ക്ക് പ്രാധാന്യം ലഭിക്കണം.
(വിദ്യാഭ്യാസ ഗുണനിലവാരവും വിദ്യാബ്ലോഗുകളും-
വിദ്യാബ്ലോഗിന്റെ സവിശേഷതകള്‍
7 comments:
കാസര്‍കോട്: സമ്പൂര്‍ണ ബ്ലോഗ് പദ്ധതി ജില്ലയില്‍ നടപ്പായതോടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ജീവസ്സുറ്റ പ്രകാശ വേദികളായി പല സ്കൂള്‍ ബ്ലോഗുകളും മാറി. Desabhimany
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ പ്രധാനാധ്യാപകര്‍ ബ്ലോഗ് ചാര്‍ജ്ജുള്ള അധ്യാപകര്‍ എന്നിവരുടെ കൃത്യമായ ഇടപെടല്‍ തുടര്‍ന്നുണ്ടായിട്ടുണ്ടെങ്കില്‍ മാത്രമെ ഈ നേട്ടം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും കഴിയുകയുള്ളൂ. ഏതായാലും കലാധരന്‍സാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്യുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറെറടുക്കുകയും ചെയ്യും.
കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും ബ്ലോഗുവഴി ബന്ധിപ്പിക്കാനുള്ള ഡയറ്റിന്റെ ശ്രമം പ്രശംസനീയം തന്നെ.അതിനു പിന്നില്‍ അക്ഷീണ പരിശ്രമം നടത്തിയ ഡയറ്റ് അധ്യാപകരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.ആ ശ്രമം എന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം.എല്ലാ ബ്ലോഗുകളും ഒരു പോലെയായിരിക്കണമെന്ന നിര്‍ബന്ധം ഡയറ്റിനുണ്ടായിരുന്നു.അത് അപകടമാണെന്നുതോന്നുന്നു.തങ്ങളുടെ ബ്ലോഗ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യം അതാതു സ്ക്കൂളുകള്‍ക്ക് ഉണ്ടായിരിക്കണം.എങ്കിലേ അതു ക്രിയേറ്റീവ് ആകൂ.സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുവേണ്ടിയായിരിക്കണം ബ്ലോഗ് എന്ന കാഴ്ചപ്പാടും ശരിയല്ല.അപ്പോള്‍ അതിന് ഔദ്യോഗിക സ്വഭാവം വരും.അത് യാന്ത്രികമാകും.വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമല്ല.അത് അന്വേഷണങ്ങളും തിരിച്ചറിവുകളുമാണ്.ബ്ലോഗും അതുപോലെയായിരിക്കണം.
സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുവേണ്ടിയായിരിക്കണം ബ്ലോഗ് എന്ന കാഴ്ചപ്പാടുല്ല ഡയറ്റിനുള്ളത് എന്ന് സുരേന്ദ്രന്‍ മാഷിനു തന്നെ അറിയാമെന്നു തോന്നുന്നു.മറ്റൊന്ന് എല്ലാ ബ്ലോഗുകളും ഒരു പോലെയായിരിക്കണമെന്ന നിര്‍ബന്ധം ഡയറ്റിനുണ്ടായിരുന്നില്ല.പക്ഷേ ഒരുസ്ഥാപനത്തിന്റെ ബ്ലോഗും ഒരു വ്യക്തിയുടെ ബ്ലോഗും തമ്മിലുള്ള വ്യത്യാസം അറിയാമല്ലോ. അതുകൊണ്ടു തന്നെ മിനിമം പേജുകള്‍ ഇന്നതൊക്കെയാകാം എന്ന ചില നിര്‍ദ്ദേശങ്ങള്‍ ആര്‍ പി പരിശീലനവേളയില്‍ ഉരുത്തിരിഞ്ഞിരുന്നു.സ്ക്കൂള്‍ ബ്ലോഗ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യം അതാതു സ്ക്കൂളുകള്‍ക്ക് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
1.ബ്ലോഗിന് യൂണിഫോം വേണ്ട എന്നാണ് എന്റെ അഭിപ്രായം.കെട്ടും മട്ടും മാത്രമല്ല എഴുത്തുരീതി പോലും സമാനമാകുന്നത് ശരിയാകില്ല.
2.വിദ്യാലയസര്‍ഗാത്മകത ബ്ലോഗില്‍ പ്രതിഫലിക്കണം. കാനത്തൂര്‍പെരുമയെ എന്റെ അവതരണത്തില്‍ പരാമര്‍ശിച്ചത് ആ ഉദ്ദേശ്യത്തോടെയായിരുന്നു.
3.ഞാന്‍ ചില ബ്ലോഗുകള്‍ സന്ദര്‍ശിച്ചു തെരഞ്ഞെടുക്കപ്പെ്ടവ തന്നെ.പക്ഷേ കൂടുതല്‍ പോസ്റ്റ് വായിക്കാനുളള ആഭ്യന്തര പ്രചോദനം അവ തന്നില്ല.
എന്നാല്‍ ഒന്നു രണ്ടു ബ്ലോഗുകള്‍ മുഴുവന്‍ പോസ്ററുകളിലേക്കും എന്നെ നിര്‍ബന്ധിച്ചതും ഇവിടെ സൂചിപ്പിക്കട്ട.
4.വിശദാംശങ്ങള്‍ നല‍്കുന്നതില്‍ ഡയറ്റും പിശുക്കു കാണിക്കുന്നു.( ചൂണ്ടുവിരലില്‍ നിന്നും ബ്ലെന്‍ഡിനെക്കുറിച്ചു കിട്ടാവുന്നത്ര വിവരങ്ങള്‍ ഡയറ്റ് ബ്ലോഗില്‍ നിന്നും കിട്ടില്ല.)
5.സ്വയം സംസാരിക്കണം പോസ്റ്റുകള്‍
നിര്‍ദ്ദശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.മാറ്റങ്ങള്‍ പ്രതീക്ഷിക്കാം..
Post a Comment