2012
ലാണ്
കേരളത്തിലെ വിദ്യാഭ്യാസവകുുപ്പ്
എസ് എം സി പ്രവര്‍ത്തനമാര്‍ഗരേഖ
പുറപ്പെടുവിച്ചത്
അതു
പ്രകാരം എല്ലാ സര്‍ക്കാര്‍
പ്രൈമറി വിദ്യാലയങ്ങളിലും
എസ് എം സി നിലവില്‍ വന്നു.
എസ്
എം സിയുടെ ചുമതലയായിരുന്നു
വികസനപദ്ധതി രൂപീകരണം
വിദ്യാഭ്യാസവകുപ്പിന്റെ
ചുമതലയായിരുന്നു എസ് എം സി
ശാക്തീകരണം.
ഇടപെടല്‍
ഒന്ന്.
ഞാന്‍
ഈ മേഖലയില്‍ ഇടപെടുന്നത്
പത്തനംതിട്ട എസ് എസ് എയുമായി
സഹകരിച്ചാണ്.
ചാത്തന്‍തറ
വിദ്യാലയത്തില്‍ രണ്ടുദിവസത്തെ
ശില്പശാല.
പങ്കാളിത്ത
രീതിയില്‍ കുറേ വികസനപ്രശ്നങ്ങള്‍
ചര്‍ച്ച ചെയ്തു.പരിപാടിയാക്കി.
അത് ആ
വിദ്യാലയത്തിനു മാത്രം
ബാധകമായവയായിരുന്നു.പ്രാദേശികപ്രസക്തം.
തിരിച്ചറിവ്
- ഓരോ വിദ്യാലയത്തിനും സവിശേഷമായ പ്രശ്നങ്ങള്‍. എസ് എസ് എയുടെ സ്കൂള്‍പ്ലാന്‍ ഫോര്‍മാറ്റില്‍ അവ ഒതുങ്ങില്ല.)
ചാത്തന്‍തറ
പരിപാടിയുടെ തുടര്‍ച്ച
ഉണ്ടായില്ല.
എസ് എസ്
എയ്ക് ഒരു പരിശീലനമോഡ്യൂള്‍
കിട്ടിയാല്‍ മതിയായിരുന്നു.
അതുപയോഗിച്ച്
എല്ലാ വിദ്യാലയങ്ങള്‍ക്കും
പരിശീലനം നല്‍കി അവര്‍
ടാര്‍ജറ്റ് അച്ചീവ് ചെയ്തു!
ഇടപെടല്‍
രണ്ട്.
ഇടുക്കി
ഡയറ്റില്‍ ജോലി ചെയ്യുമ്പോഴാണ്
അടുത്ത ഇടപെടല്‍
ലാബ്
സ്കൂളിലെ എസ് എം സി അംഗങ്ങള്‍ക്ക്
വേണ്ടി രണ്ടുദിവസത്തെ ശില്പശാല
സംഘടിപ്പിച്ചു.
(
ആ വര്‍ഷം
എസ് എസ് എ ശിക്ഷാ കാ ഹക്ക്
പ്രോഗ്രാം നടത്തിയിരുന്നു.
അതിന്റെ
തുടര്‍ച്ചയായിട്ടാണ് ഈ
ശില്പശാല നടത്തിയത് )
വിദ്യാലയമോണിറ്ററിംഗിലാണ്
ഊന്നല്‍ നല്‍കിയത്.
വിദ്യാലയപ്രവര്‍ത്തനങ്ങള്‍
മോണിറ്റര്‍ ചെയ്യുക എന്ന എസ്
എം സിയുടെ ചുമതല നിര്‍വഹിക്കാന്‍
സഹാകയമായ ചര്‍ച്ചയ്കായിരുന്നു
ഊന്നല്‍
തിരിച്ചറിവ്-
- രക്ഷിതാക്കളുടെ ധാരണാനാലവാരം, അധ്യാപകരുടെ മുന്‍വിധിയില്ലാത്ത സഹകരണസമീപനം, പ്രവര്‍ത്തനാസൂത്രണത്തിലെ സൂക്ഷ്മത,തുടര്‍ച്ചയായ പിന്തുണ എന്നിവ ഉണ്ടെങ്കില്‍ മാത്രമേ എസ് എം സി ഫലപ്രദമാകൂ.
ഇടപെടല്‍
മൂന്ന്
ആലപ്പുഴ
ഡയറ്റിന്റെ പ്രത്യേക
ഗവേഷണപദ്ധതിയുടെ (
സമ്പൂര്‍ണ
വിദ്യാലയഗുണമേന്മാ മാനേജ്
മെന്റ്) ഭാഗമായി
എസ് എം സിയുടെ നിലവിലുളള അവസ്ഥ
പഠനവിധേയമാക്കി.
അത്ഭുതപ്പെടുത്തിയ
സംഗതി എസ് എം സി ചെയ്യുന്നത്
സ്കൂള്‍ പി ടി എ യുടെ
ജോലികളാണെന്നതാണ്.!
എസ്
എസ് എ ഈ വര്‍ഷവും എസ് എം സി
അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു.
എന്നാല്‍
പരിശീലനസ്വാധീനം
വിദ്യാലയങ്ങളില്‍ പ്രതിഫലിച്ചിട്ടില്ല
എന്താണ്
കാരണം?
- ബോധവത്കരണവും ശാക്തീകരണവും ഒന്നല്ല
- ഒരു എസ് എം സിയിലെ മൂന്നോ നാലോ അംഗങ്ങളെ പരിശീലിപ്പിച്ചാല്‍ എല്ലാവര്‍ക്കുമുളള പരിശീലനമായി അതു മാറില്ല.
- എസ് എം സി പ്രവര്‍ത്തിപ്പിച്ച് അനുഭവമില്ലാത്തവര്‍ തയ്യാറാക്കുന്ന മോഡ്യൂള്‍ പ്രായോഗികമായ കാര്യങ്ങളില്‍ മൗനം പാലിക്കുന്നത് സ്വാഭാവികം
- സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ നടത്തുന്ന എസ് എം സി പരിശീലനം പലേടത്തും ഏല്പിച്ച ചടങ്ങ് പൂര്‍ത്തീകരിക്കലായി മാറി.
- പ്രാദേശികമായ ആവശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല പരിശീലനം.തുടര്‍ പ്രക്രിയ, പിന്തുണ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ പരിശീലനം .ഫോട്ടോ-എസ് എം സി യോഗം എങ്ങനെ കൂടാം? ട്രൈ ഔട്ട്നിരീക്ഷണഗ്രൂപ്പും നിര്‍വഹണ ഗ്രൂപ്പും
ആലപ്പുഴ
ജില്ലയിലെ തെരഞ്ഞെടുത്ത
പന്ത്രണ്ട് വിദ്യാലയങ്ങളില്‍
എസ് എം സി ശാക്തീകരണത്തിനും
വികസനപദ്ധതിരൂപീകരണത്തിനും
ശ്രമിച്ചു
ഓരോ
അനുഭവവും പാഠമാക്കി.പ്രായോഗികമായ രീതി വികസിപ്പിക്കാന്‍ ശ്രമിച്ചു. അതിന്റെ വിവരങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്