ഓരോ വിദ്യാലയവും ഓരോ പ്രവര്‍ത്തനമേഖലകളിലും ലക്ഷ്യങ്ങള്‍ തീരുമാനിക്കണം.
ക്ലബ് പ്രവര്‍ത്തനങ്ങളെ ഉദാഹരണായി എടുക്കുക. എന്തായിരുന്നു വാര്‍ഷിക ലക്ഷ്യങ്ങള്‍?
അതെത്രമാത്രം നേടി എന്ന് എങ്ങനെ അറിയും?
നാം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കും. കണ്‍വീനറെ തീരുമാനിക്കും. എന്തായിരുന്നു ലക്ഷ്യം?
അതു മുന്‍നിറുത്തിയുളള പ്രവര്‍ത്തന പദ്ധതി പ്രകാരമാണോ എസ് ആര്‍ ജി യോഗങ്ങള്‍?
യാന്ത്രികമായി ചടങ്ങുകള്‍ നടത്തി തീര്‍ക്കലിനപ്പുറം ഗുണമേന്മയുടെ വീക്ഷണം ഇവയിലെല്ലാം വേണ്ടേ? വിദ്യാലയങ്ങള്‍ വികസനലക്ഷ്യങ്ങള്‍ തീരുമാനിക്കുക എന്നത് വിദ്യാലയ വികസനപദ്ധതി രൂപീകരണത്തിന്റെ ആദ്യപടിയാണ്. നേരിട്ട് വികസനപരിപാടികളിലേക്ക് പോവുകയല്ല വേണ്ടത്.
കായംകുളം തേവലപ്പുറം സ്കൂള്‍ ആലപ്പുഴ ഡയറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയ വിദ്യാലയ വികസനപദ്ധതിയില്‍ അവരുടെ ലക്ഷ്യങ്ങള്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.
ക്ലബ് പ്രവര്‍ത്തനങ്ങളെ ഉദാഹരണായി എടുക്കുക. എന്തായിരുന്നു വാര്‍ഷിക ലക്ഷ്യങ്ങള്‍?
അതെത്രമാത്രം നേടി എന്ന് എങ്ങനെ അറിയും?
നാം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കും. കണ്‍വീനറെ തീരുമാനിക്കും. എന്തായിരുന്നു ലക്ഷ്യം?
അതു മുന്‍നിറുത്തിയുളള പ്രവര്‍ത്തന പദ്ധതി പ്രകാരമാണോ എസ് ആര്‍ ജി യോഗങ്ങള്‍?
യാന്ത്രികമായി ചടങ്ങുകള്‍ നടത്തി തീര്‍ക്കലിനപ്പുറം ഗുണമേന്മയുടെ വീക്ഷണം ഇവയിലെല്ലാം വേണ്ടേ? വിദ്യാലയങ്ങള്‍ വികസനലക്ഷ്യങ്ങള്‍ തീരുമാനിക്കുക എന്നത് വിദ്യാലയ വികസനപദ്ധതി രൂപീകരണത്തിന്റെ ആദ്യപടിയാണ്. നേരിട്ട് വികസനപരിപാടികളിലേക്ക് പോവുകയല്ല വേണ്ടത്.
കായംകുളം തേവലപ്പുറം സ്കൂള്‍ ആലപ്പുഴ ഡയറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയ വിദ്യാലയ വികസനപദ്ധതിയില്‍ അവരുടെ ലക്ഷ്യങ്ങള്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.
ത്രിവത്സരവികസന
ലക്ഷ്യങ്ങള്‍
- വിദ്യാലയത്തിന്റെ പരിധിയില്‍ വരുന്ന പ്രൈമറി വിദ്യാഭ്യാസപ്രായത്തിലുളള എല്ലാവരേയും വിദ്യാലത്തിലേക്ക് ആകര്‍ഷിക്കുക
- പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരവും പങ്കാളിത്തവും നല്‍കി അവരുടെ നാനാവിധമായ കഴിവുകള്‍ വികസിപ്പിക്കുക .
- ഇംഗ്ലീഷില്‍ അനായാസം ആശയവിനിമയം നടത്താന്‍ കഴിവുളളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുക
- പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹത്തെ ബോധ്യപ്പെടുത്തി പിന്തുണ ആര്‍ജിക്കുക
- വിദ്യാലയത്തിന്റെ ഭൗതികസൗകര്യം ശിശുസൗഹൃദപരമാക്കുക
- ആകര്‍ഷകവും ആധുനികസൗകര്യങ്ങളോടു കൂടിയതുമായ പഠനാന്തരീക്ഷം ഉറപ്പാക്കുക.
- ആരോഗ്യശീലങ്ങള്‍ പാലിക്കല്‍, പൊതുസ്ഥാപനങ്ങള്‍ ശുചിയായി സൂക്ഷിക്കല്‍ എന്നിവ തന്റെ കടമയാണെന്നു മനസിലാക്കി പ്രവര്‍ത്തിക്കാനുളള ശീലം വിദ്യാലയത്തില്‍ നിന്നും സ്വാംശീകരിക്കാനുളള അവസരം ഒരുക്കല്‍
- എല്ലാ കുട്ടികള്‍ക്കും ആരോഗ്യസംരക്ഷണം, പോഷകാഹാരം, ശുചിത്വാന്തരീക്ഷം എന്നിവ ഉറപ്പുവരുത്തല്‍
- എല്ലാ കുട്ടികളേയും വായനാശീലമുളളവരാക്കി മാറ്റുക
- എല്ലാ വിദ്യാര്‍ഥികളുടെയും രചനാപരമായ കഴിവ് വളര്‍ത്തുക
- സമൂഹ പങ്കാളിത്തത്തോടെ സ്കൂള്‍ ലൈബ്രറി വികസിപ്പിക്കുക
- ആധുനികസാങ്കേതിക വിദ്യയില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പിന്നിലാകില്ലെന്നുറപ്പു വരുത്തുക (നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു കുട്ടി കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാനും നെറ്റില്‍ നിന്നും വിവരം ശേഖരിക്കാനും സ്വന്തം ഫോള്‍ഡറില്‍ വിഭവങ്ങള്‍ സൂക്ഷിക്കാനും കഴിവുളള ആളാകണം)
- കംമ്പ്യൂട്ടര്‍ ഉപോഗിച്ചുളള അധ്യാപനത്തിലൂടെ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുക.
- കുട്ടികളില്‍ ശാസ്ത്ര പ്രക്രിയാശേഷികള്‍ വികസിപ്പിച്ചു കൊണ്ട്ശാസ്ത്ര പഠനം ശക്തിപ്പെടുത്തുക
- കുട്ടിശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുക
- എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കി അക്കാദമിക മികവിനായി പ്രാദേശിക പഠനയാത്രകള്‍ / ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ച് സ്വയം പഠനശേഷി വികസിപ്പിക്കുക
- അവകാശനിയമം അനുശാസിക്കുന്ന വിധം എല്ലാ ക്ലാസിലും എല്ലാ പഠനേപകരണങ്ങളും ഉറപ്പാക്കുക
- പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പഠനപിന്നാക്കാവസ്ഥ പരിഹരിക്കുക
- കായികക്ഷമതയുളള തലമുറയെ വളര്‍ത്തിയെടുക്കുക
- പ്രവൃത്തിപരിചയനൈപുണികളില്‍ എല്ലാവര്‍ക്കും പ്രാവീണ്യം നേടാന്‍ അവസരമൊരുക്കുക
- കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ ഇനങ്ങളിലെല്ലാം പങ്കാളിത്തം ഉറപ്പാക്കുക
- കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്ന വേദിയായി സ്കൂള്‍ അസംബ്ലിയെ പുനസംഘടിപ്പിക്കുക
- സഭാകമ്പമില്ലാതെ സദസിനെ അഭിസംബോധന ചെയ്യാനുള്ള ശേഷി എല്ലാ കുട്ടികളിലും വളര്‍ത്തുക
- സവിശേഷ ദിനങ്ങളുടെ പ്രത്യേകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുക
- ദിനാചരണങ്ങളെ അക്കാദമിക പ്രവര്‍ത്തനങ്ങളുമായി (ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി) ബന്ധിപ്പിക്കുക.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ സ്കൂളിന്റെ സ്വീകാര്യത ഉയര്‍ത്തുക
- ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കുക
- കുട്ടികളില്‍ നേതൃത്വപാടവം, ആശയവിനിമയ ശേഷി, ശാസ്ത്രാവബോധം, ജനാധിപത്യ ബോധം എന്നിവ വളര്‍ത്തുന്നതിനും കുട്ടികളിലെ കലാ സാഹിത്യ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അവസരമൊരുക്കുക
- കുട്ടികളില്‍ സര്‍ഗത്മകത വികസിക്കുന്നതിന് അവസരമൊരുക്കുക.സാഹിത്യകാരന്‍മാരേയും കൃതികളേയും അറിയുന്നതിന് വേദിയൊരുക്കുക.
- വിമര്‍ശനാത്മത ചിന്ത, വിശകലനാത്മക ചിന്ത തുടങ്ങിയ ഉയര്‍ന്ന കഴിവുകള്‍ നേടാനവസരമൊരുക്കുക
- വിദ്യാലയവികസന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇടം നല്‍കുക
- ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരമൊരുക്കുക
- ഭിന്നശേഷിയുളള കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടത് തന്റെകൂടി കടമയാണെന്ന ധാരണയോടെ പ്രവര്‍ത്തിക്കാന്‍ സഹപാഠികളെ പ്രാപ്തരാക്കുക
- അനുരൂപീകരണപഠനസാധ്യതകള്‍ കണ്ടെത്തുക
- വിദ്യാലയത്തിന്റെ പുരോഗതിയില്‍ തല്പരരായ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വിദ്യാലയവികസനത്തിന് ലഭ്യമാക്കുക
- എസ് എം സി, ക്ലാസ് പി ടി എ എന്നിവ ശക്തമാക്കുക
- വിദ്യാലയമികവുകള്‍ സമൂഹവുമായി പങ്കിടുന്നതിനുളള വേദികള്‍ സൃഷ്ടിക്കുക
- വിദ്യാലയ മികവുകള്‍ സമൂഹത്തെ അറിയിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് മനസിലാക്കുന്നതിന് അവസരം സൃഷ്ടിക്കുകഈ ലക്ഷ്യങ്ങള്‍ പരിഗണിച്ച് പ്രവര്‍ത്തനാസൂത്രണം നടത്തുമ്പോള്‍ അതു വികസനപദ്ധതിയെ സമഗ്രമാക്കുംഒരു ഉദാഹരണം നോക്കാംനിരന്തരവിലയിരുത്തല് നടത്തണമെന്ന് നാം ആഗ്രഹിക്കുന്നു. വിദ്യാലയതലത്തില്‍ എന്തെല്ലാമാണ് അതിന്റെ പരിധിയില്‍ വരിക? എന്നാലോചിച്ചിട്ടുണ്ടോ? കേവലം ടീച്ചിംഗ് മാന്വലും വിലയിരുത്തല്‍ പേജും പരിഹാരബോധനവും മാത്രമാണോ അത്? ഒരു വികസനപദ്ധതിയിലെ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ നോക്കൂ..
നിരന്തര വിലയിരുത്തല്ജൂണ് - വിദ്യാലയത്തിന്റെ സമീപനരേഖ
എല്ലാ
മാസവും നടക്കേണ്ടത്
- പോര്‍ട്ട് ഫോളിയോ
- ഓരോ ക്ലാസിലെയും പ്രതിമാസ പോര്‍ട്ട് ഫോളിയോയില്‍ വരേണ്ട ഉല്പന്നങ്ങളെക്കുറിച്ച് എസ് ആര്‍ ജിയില്‍ കൃത്യതപ്പെടുത്തല്‍
- നോട്ട് ബുക്ക് / ഫോര്‍ട്ട് ഫോളിയോ കുട്ടിയുടെ വളര്‍ച്ചയെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തുകയും സമഗ്രമാക്കുകയും ചെയ്യണം. മികച്ചവക്ക് അംഗീകാരം നല്‍കണം
- ടീച്ചിംഗ് മാന്വല്‍
- ടീച്ചിംഗ് മാന്വലില്‍ നിരന്തര വിലയിരുത്തല്‍ സാധ്യതകള്‍ രേഖപ്പെടുത്തണം
- പ്രതികരണപ്പേജിലെ രേഖപ്പെടുത്തലിന്റെ തുടര്‍ച്ചയായി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം
- കുട്ടികളുടെ പഠനനേട്ടപുരോഗതിയുടെ തെളിവുകള്‍ പ്രതികരണപ്പേജില്‍ രേഖപ്പെടുത്തണം
- ഗുണനിലവാര സൂചകങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തുന്ന വിധം പ്രക്രിയാസൂത്രണം
- സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും സാധ്യതകളും രീതികളും ടീച്ചിംഗ് മാന്വലില്‍
- യൂണിറ്റ് ടെസ്റ്റ്
- ഓരോ യൂണിറ്റ് പൂര്‍ത്തിയാകുമ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തി ക്ലാസ് പി ടി എയില്‍ പഠനനില, പഠനപുരേഗതി എന്നിവ രക്ഷിതാവിനെ അറിയിക്കണം
- കുട്ടികളുടെ നോട്ട് ബൂക്കുകളഉടെ സമഗ്രതയ്ക് യൂിനിറ്റ് ടെസ്റ്റില്‍ സ്കോര്‍ ലഭിക്കണം ( എല്‍ എസ് എസ് മാതൃക)
- കുട്ടികള്‍ തയ്യാറാക്കുന്ന ചോദ്യങ്ങളുപയോഗിച്ചുളള യൂണിറ്റ് ടെസ്റ്റ്
- ക്ലാസ് പി ടി എ
- ഓരോ ക്ലാസിലും ഓരോ യൂണിറ്റിലും കുട്ടി നേടേണ്ട ആശയങ്ങള്‍,ശേഷികള്‍ (പഠന നേട്ടം) എന്നിവ മുന്‍കൂട്ടി അധ്യാപിക തയ്യാറാക്കി രക്ഷിതാക്കളെ അറിയിക്കണം(ക്ലാസ് പി ടി എയില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ ഇതും ഉള്‍പ്പെടുത്താം). അത് നേടാനുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍, രക്ഷിതാവ് എങ്ങനെ കുട്ടിയെ സഹായിക്കണം എന്നും പറയണം
- എല്ലാ കുട്ടികളുടേയും നോട്ട് ബുക്ക് / പോര്‍ട്ട് ഫോളിയോ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ക്ലാസ് പി ടി എയില്‍ പ്രദര്‍ശിപ്പിക്കണം കുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കാനുളള ഇടപെടലുകള്‍ രീതി ചര്‍ച്ച .ക്ലാസ് പി ടി എയില്‍ മാതൃക പ്രദര്‍ശിപ്പിച്ച് ബോധ്യപ്പെടുത്തല്‍
- കുട്ടികളുടെ നോട്ട് ബുക്ക്, പോര്‍ട്ട് ഫോളിയോ എന്നിവ രക്ഷിതാക്കള്‍ സൂചകങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്നു. പൊതു വിലയിരുത്തലിന് ക്ലാസ് പി ടി എയിലും, കോര്‍ണര്‍ പി ടി എയിലും പ്രദര്‍ശിപ്പിക്കുന്നു
- പ്രതികരണപ്പേജിലെ രേഖപ്പെടുത്തലുകളില്‍ നിന്നും ക്രോഡീകരിച്ച കണ്ടെത്തലുകള്‍ ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കല്‍
- ഒന്നാം ടേം മൂല്യനിര്‍ണ്ണയം ക്ലാസ് പിടിഎയില്‍ വിലയിരുത്തല്‍
- കുട്ടികളുടെ ഉല്പന്നങ്ങള്‍ പോര്‍ട്ട് ഫോളിയോ, യൂണിറ്റ് ടെസ്റ്റ് വിലയിരുത്തല്‍ രേഖകള്‍ ഓരോരുത്തരുടേയും ഫയല്‍ ചെയ്ത് രക്ഷിതാക്കള്‍ക്ക് നല്കും
- വര്‍ക്ക് ഷീറ്റുകള്‍
- പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വര്‍ക്ക് ഷീറ്റുകളുടെ സാധ്യത പ്രയോജനപ്പെടുത്തണം
- സഹവൈജ്ഞാനിക മേഖല
- വൈജ്ഞാനിക മേഖലയെപ്പോലെ സഹവൈജ്ഞാനിക മേഖലക്കും ഊന്നല്‍ നല്‍കണം. കുട്ടികളുടെ ആ മേഖലയിലെ കഴിവുകളെ അംഗീകരിക്കണം
- വിദ്യാലയ അസംബ്ലി, സാഹിത്യസമാജം, ക്ലബ് പ്രവര്‍ത്തനം, ദിനാചരണം എന്നിവയെ വിലയിരുത്തലിനുളള വേദിയാക്കല്‍
- ടേം മൂല്യനിര്‍ണ്ണയ ഫലങ്ങള്‍
- ടേം മൂല്യനിര്‍ണ്ണയ ഫലങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യണം. പങ്കവെക്കണം. പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.
- അതുമൂലം ഉണ്ടായ പഠനപുരോഗതി എസ് ആര്‍ ജിയില്‍ അവതരിപ്പിച്ച് മറ്റ് ക്ലാസുകളില്‍ വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കണം
- രണ്ടാം ടേമിന്റെ ഫലം ഒന്നാം ടേമുമായി താരതമ്യം ചെയ്യണം
- കുട്ടികളുടെ മികച്ച ഉത്തരങ്ങള്‍ വിശകലനം ചെയ്യണം
- എറര്‍ അനാലിസിസ് ചെയ്യണം
- എന്റെ കുട്ടികള്‍-
- രേഖ തയ്യാറാക്കണം.സമഗ്രമാക്കണം
- ഏതെല്ലാം കാര്യങ്ങള്‍ എഴുതണം( അസംബ്ലി, ക്ലബ് പ്രവര്‍ത്തനം, ദിനാചരണം, സാഹിത്യസമാജം, പഠനപ്രവര്‍ത്തനങ്ങള്‍, കലാകായിക പ്രവൃത്തിപരിചയം തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന എല്ലാ തെളിവുകളും പ്രയോജനപ്പെടുത്തണം.
- പരിഹാരബോധനവും ക്രിയാഗവേഷണവും
- ഭാഷ,ഗണിതം എന്നീ വിഷയങ്ങളിലെ മികവുകളും പ്രശ്നങ്ങളും പ്രതികരണപ്പേജില്‍ നിന്നും ക്രോഡീകരിക്കല്‍
- ഗുണനിലവാര സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പഠനനേട്ടത്തിന്റെയും ക്ലാസിലെ അവസ്ഥ കണ്ടെത്തല്‍
- പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടുവരാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളുമായി ചര്‍ച്ച, ആസൂത്രണം
- ക്രിയാഗവേഷണ ഫലങ്ങള്‍ ചര്‍ച്ച ചെയ്യല്‍
(ആലപ്പുഴ ഡയറ്റിന്റെ അനുഭവം തുടര്‍ന്നും പങ്കിടാം)
8 comments:
നന്നായിരിക്കുന്നു
അടുത്ത അധ്യയന വര്‍ഷത്തേക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഉപകരിക്കും.
ഞങ്ങളുടെ വിദ്യാലയ വികസന പദ്ധതി
രൂപപ്പെടുത്താന്‍ ഈ പോസ്റ്റുകള്‍ പ്രേരണയും പിന്തുണയും നല്‍കി എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടെ !
ഞങ്ങളുടെ വിദ്യാലയത്തിന്റെ വാര്‍ഷികപദ്ധതി തയ്യാറാക്കുന്നതിന് വളരെയധികം സഹായകമാണ് ഈ പോസ്റ്റുകള്‍ ....തീര്‍ച്ചയായും ഇവയുടെ നടപ്പിലാക്കല്‍ ഘട്ടങ്ങള്‍ ,പ്രവര്‍ത്തനങ്ങള്‍ , അവയുടെ പ്രക്രിയ എന്നിവ കലാധരന്‍ മാഷിനെ കൂടി അറിയിക്കും . വിശദമായ ആസൂത്രണത്തിനുള്ള ഒരു കൂട്ടായ്മയും മറ്റും ഇപ്പോഴില്ല എന്ന പരിമിതിയുണ്ട് . എന്നാലും ഞങ്ങളുടെ കുഞ്ഞുവിദ്യാലയത്തിന് കഴിയുന്ന തരത്തില്‍ ഇതു ഭംഗിയായി നടപ്പിലാക്കും .
വിദ്യാലയ വികസന പദ്ധതി തയ്യാറാക്കാൻ ഈ പോസ്റ്റ് സഹായകരമായി .നന്ദി
വിദ്യാലയ വികസന പദ്ധതി തയ്യാറാക്കാൻ ഈ പോസ്റ്റ് സഹായകമായി .നന്ദി
Post a Comment