ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 11, 2015

സാമൂഹികജ്ഞാനനിര്‍മിതി വാദപ്രകാരമുളള പഠനം പരാജയമായിരുന്നില്ല

കേരള കരിക്കുലം ഫ്രെയിം വര്‍ക്ക് 2007  പ്രകാരം  നാം പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. അന്നു മുതല്‍ ഒരു സംഘം അതിനെതിരേ പ്രചരണവും തുടങ്ങി.
കുട്ടികള്‍ പഠിക്കില്ല. ഭാഷാജ്ഞാനം ലഭിക്കില്ല എന്നെല്ലാം വാദങ്ങള്‍
മതമില്ലാത്ത ജീവനെ മുന്‍ നിറുത്തി ആക്രമണം അഴിച്ചുവിട്ടു.
ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയാനാരും തയ്യാറായില്ല.
അസീസ് കമമറ്റി വന്നു
പാഠപുസ്തകം നിലവാരമില്ലാത്തതാണെന്നു വിധിച്ചു
പുസ്തകം മാറ്റി.
ഇപ്പോള്‍ നമ്മുക്ക് ചില റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്
അഞ്ചാം ക്ലാസിലെ നിലവാരത്തെക്കുറിച്ച് 2010 November മുതല്‍ 2011 March വരെയുളള കാലയളവില്‍ NCERT ( New Delhi) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഒന്ന്.
അതില്‍ കേരളത്തിലെ കുട്ടികള്‍ക്ക് വായിക്കാനും എഴുതാനും അറിയില്ലെന്നാണോ കണ്ടെത്തിയിട്ടുളളത്?
നോക്കൂ

 ദേശീയ തലത്തില്‍ കേരളം മൂന്നാം സ്ഥാനത്താണ്. അതു കേരളക്കാര്‍ക്ക് മാത്രം ദഹിക്കുന്നില്ല.കാരണം പൊതുവിദ്യാഭ്യാസം നിലവാരമില്ലാത്തതാണെന്നു സ്ഥാപിച്ചെടുക്കണം. എന്നാലല്ലേ കച്ചവട വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാനാകൂ. ഉയര്‍ന്ന നിലവാരം വായനയില്‍ ഉണ്ടെന്നു പറഞ്ഞാലെന്താ അര്‍ഥം?
 • വായിച്ചു ഗ്രഹിക്കലില്‍ മൂന്നു ബൗദ്ധിക പ്രക്രിയകളാണ് പരിഗണിച്ചത്. വിവര നിര്‍ണയം നടത്തുക( locating information) ; ആശയം  മനസിലാക്കുക (grasping ideas), വ്യാഖ്യാനിക്കുകയും നിഗമനരൂപീകരണം നടത്തുകയും വിലയിരുത്തുകയും ചെയ്യുക ( interpreting , inferring and evaluating)
 • മൂന്നു നിലവാരത്തിലാണ് പഠിതാക്കളെ തരം തിരിച്ചത്. താഴ്ന നിലവാരക്കാര്‍  (200 to 240 scale score ലഭിച്ചവര്‍ ) മധ്യനിലക്കാര്‍ (240 to 275 scale score) ഉയര്‍ന്ന നിലക്കാര്‍ ( 275 നു മുകളില്‍ സ്കോര്‍ ലഭിച്ചവര്‍)
 • താഴ്ന നിലവാരക്കാര്‍ക്ക് ഒരു പട്ടികയിലെ വിവരം കണ്ടെത്താനും ഉപയോഗിക്കാനും ലളിതമായ നിഗമനങ്ങളിലെത്തിച്ചേരാനും കഴിയുന്നുണ്ട്.
 • മധ്യനിലവാരക്കാര്‍ വൈവിധ്യമുളള വായനാപാഠങ്ങളില്‍ നിന്നും  സംഭവങ്ങളുടെ കാരണങ്ങള്‍,ആവൃത്തി, കാലയളവ്, ക്രമം എന്നിവ കണ്ടെത്തുന്നു. കാര്യകാരണബന്ധം സ്ഥാപിക്കുന്നു. കഥാപാത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും സവിശേഷതകളും പരിഗണിച്ച് സങ്കീര്‍ണമായ നിഗമനങ്ങള്‍ രൂപീകരിക്കുന്നു.
 • ഉയര്‍ന്ന നിലവാരക്കാരാകട്ടെ മുകളില്‍ സൂചിപ്പിച്ചതിനു പുറമേ കേന്ദ്രാശയം കണ്ടെത്തുന്നു. ആശയങ്ങളുടേയും സംഭവങ്ങളുടെയും പ്രവണതകളുടേയും പരസ്പരബന്ധം കണ്ടെത്തുന്നു. പാഠത്തിലെ കഥാപാത്രങ്ങളുടെ ചിന്തകളെ തിരിച്ചറിയുകയും ചെയ്യുന്നു.
കേരളത്തിലെ കുട്ടികളുടെ വായനയിലെ സ്ഥാനം ഉയര്‍ന്ന ഗ്രൂപ്പിലാണ് എന്ന അഭിമാനം നാം ആഘോഷിക്കണം
ഇതിലേക്ക് കുട്ടികളെ നയിച്ച പാഠപുസ്തകത്തിന് നിലവാരമില്ലെന്നു പറഞ്ഞ അധ്യാപകസംഘടനകളും മാധ്യമങ്ങളും മതനേതൃത്വവും മാപ്പു പറയണം. അതെ സാമൂഹി ജ്ഞാനനിര്‍മിതി പ്രകാരം തയ്യാറാക്കപ്പെട്ട പാഠപുസ്തകങ്ങള്‍ അത്ര മോശമായിരുന്നില്ല
എട്ടാം ക്ലാസ് എന്തു പറയുന്നു
എട്ടാം ക്ലാസിന് എട്ടു വര്‍ഷത്തെ അനുഭവം പറയാനുണ്ട്. ഡി പി ഇ പി യുടെ തുടര്‍ച്ചയാണത്.
 • പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിന്റെ പടവുകളിലൂടെ കടന്നു പോയ കുട്ടികളാണവര്‍.
 • ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഉദ്ഗ്രഥിത പാഠപുസ്തകം പഠിച്ചവര്‍
 • അക്ഷരാവതരണരീതിയില്‍ പഠിക്കാത്തവര്‍
 • കേട്ടെഴുത്തിനും പകര്‍ത്തെഴുത്തിനും ചേര്‍ത്തെഴുത്തിനും യാന്ത്രികമായ ഉരുവിട്ടുപഠിക്കലിനും വഴങ്ങാതെ പഠിച്ചവര്‍
 • ആശയാവതരണരീതിയും ക്ലാസിലെ എഡിറ്റിംഗ് പ്രക്രിയയും ആഖ്യാനത്തെ ആസ്പദമാക്കിയുളള ചിന്തയും പ്രതികരണവും അന്വേഷണാത്മക പഠനവും അവരുടെ അനുഭവങ്ങളിലുണ്ട്. അവര്‍ക്കെന്താണ് സംഭവിച്ചത്?
എന്‍ സി ഇ ആര്‍ ടിയുടെ പഠന റിപ്പോര്‍ട്ട് അതിനുളള ഉത്തരം നല്‍കും
2011-12 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് 2014 ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലു വിഷയത്തിന്റെ ഫലം നോക്കുക. ഭാഷയില്‍ കേരളം ഒന്നാം സ്ഥാനത്ത്!

ആദ്യം ഭാഷയുടെ വിവരം പരിശോധിക്കൂ..


ഗണിതം
 ശാസ്ത്രം
 സാമൂഹിക ശാസ്ത്രം
എന്താണ് ഈ പഠനറിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശം?
ഗണിതത്തില്‍ നാം മെച്ചമല്ല. അതിനാല്‍ കൂടുതല്‍ ഇടപെടലുകള്‍ വേണ്ടത് അതിലാണ്. ഗവേഷണം നടക്കണം. പൂര്‍ണമായും പ്രക്രിയാധിഷ്ഠിത ഗണിതപഠനം സാധ്യമായിട്ടില്ല. കാരണം ഡി പി ഇ പി തുടങ്ങിവെച്ച ഗണിത പഠനസമീപനത്തില്‍ വെളളം ചേര്‍ത്തതാണോ എന്നു പരിശോധിക്കണം.
എസ് എസ് എ നൂറ്റിക്കു നൂറ് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈസി മാത്സ് എസ് സി ഇ ആര്‍ ടി അവഗണിച്ചതെന്തിനെന്നും ആലോചിക്കണം?
ചെറുവത്തൂരിലെ ഗണിതാധ്യാപകര്‍ വികസിപ്പിച്ച അനുഭവാധിഷ്ഠിത ഗണിതപഠനം എന്ന ആശയത്തെ മാനിക്കാന്‍ കൂടി ആരും തയ്യാറായില്ല.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അന്വേഷണങ്ങളെ അറിയാന്‍ ശ്രമിച്ചില്ല
യൂണിവേഴ്സിറ്റി വിദഗ്ധരുടെ കൈയ്യില്‍ ഗണിതപാഠപുസ്തകങ്ങളെ ബലി നല്‍കാതെ സ്കൂള്‍ അധ്യാപകരുടെ പ്രായോഗികാനുഭവത്തെ പ്രയോജനപ്പെടുത്തണമായിരുന്നു.
മറ്റു വിഷയങ്ങളില്‍ നാം മോശമല്ലെന്നു തിരിച്ചറിയണം.
പ്രത്യേകിച്ചും ഭാഷയില്‍.
( എന്നുവെച്ച് അക്കാലത്തെ പുസ്തകങ്ങള്‍ കുററമറ്റതാണെന്ന അഭിപ്രായമെനിക്കില്ല. കുറേ വിയോജിപ്പുകള്‍ ഉണ്ട്. ഒന്നാമതായി പുസ്തകങ്ങള്‍ ഇങ്ങനെ ചുട്ടെടുക്കരുത്. മൂന്നോ നാലോ വര്‍ഷത്തെ പ്രക്രിയ വേണം. ഫീല്‍ഡില്‍ പ്രയോഗിച്ച് മെച്ചപ്പെടുത്തണം. ഒന്നോ രണ്ടോ പേരുടെ മാത്രം തലയില്‍ നിന്നുമല്ല പുസ്തകം രൂപപ്പെടുത്തേണ്ടത്.കരട് പുസ്തകം വിപുലമായ ചര്‍ച്യ്ക്ക വിധേയമാക്കണം. അധ്യാപകസംഘടനാനേതാക്കളും സ്കൂളില്‍ പഠിപ്പിച്ച് അനുഭവമില്ലാത്ത കോളേജ്മാഷന്മാരും സമ്മതിക്കുന്നു എന്നതിന്റെ പേരില്‍ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടുകൂടാ. പക്ഷേ കേരളത്തില്‍ പാഠപുസ്തകരൂപീകരണത്തിന് ഗവേഷണാത്മക സമീപനം അന്നുമില്ല ഇന്നുമില്ല)
വിദ്യാഭ്യാസത്തിന് നിലവാരമുണ്ടെങ്കില്‍ പിന്നെന്തേ കുട്ടികള്‍ പൊതുവിദ്യാലയങ്ങളെ അവഗണിക്കുന്നു? ഈ ചോദ്യവും ഇംഗ്ലീഷ് വിദ്യാഭ്യാസവും തമ്മില്‍ ബന്ധമുണ്ട്. സമൂഹത്തിന്റെ വിദ്യാലയസങ്കല്പവുമായും താല്പര്യങ്ങളുമായും ബന്ധമുണ്ട്. അത്തരം കാര്യങ്ങള്‍ പഠനവിധേയമാക്കണം.
ഇംഗ്ലീഷിന്റെ നിലവാരത്തെക്കുറിച്ചുളള  പഠനവും വായിക്കേണ്ടതുണ്ട്.

1. Report - State Institute for English, Kerala

2. കണ്ണൂര്‍ ജില്ലിയിലെ ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളുകളില്‍ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് നോക്കുക
English Language Competence of Teachers’ and Students Achievement in English Medium Primary Schools of Kannur District (Mr. Umer Farooque, SLP)
പ്രയോജനപ്പെടുത്തിയ ടൂളുകളിലൊന്ന്  CIEFL Hydrebad വികസിപ്പിച്ച Language Proficiency Test  ആണ്. 833 കുട്ടികളിലാണ് പഠനം നടത്തിയത്. അതേ വിദ്യാലയങ്ങളിലെ 108 അധ്യാപകരിലും.
 • There is a significant relationship between English language proficiency
of teachers and learners’ achievement in English. 
 • There is a significant difference between mean score of Government school and CBSE affiliated school teachers’ proficiency in English language in comprehension. The Government school teachers are having higher proficiency in English language in comprehension than that of CBSE affiliated teachers do have
 • There is no significant difference between mean score of Government school and CBSE affiliated school teachers’ proficiency in précis writing in English language. 
  • There is no significant difference between mean score of Government
  school and CBSE affiliated school teachers’ proficiency in situational
  communication in English language.
  • There is no significant difference between mean score of Government
  school and CBSE affiliated school teachers’ proficiency in writing
  English. 
  • There exists no significant difference between mean score of
  Government school and CBSE affiliated school teachers in English
  Language Proficiency. 
 • There is a significant difference in the mean scores of teachers’ proficiency in comprehension in English language based on their qualifications. The mean score of teachers’ proficiency in comprehension is high in the case of those who are having qualification of BA/BSc and BEd/TTC. The teachers whose qualification is +2, TTC have secured a very low score
 • There is a significant relationship between English language proficiency of teachers and learners’ achievement in English
 • The results of the study indicated that a majority of the available teachers in these English medium primary schools had no specialized training especially like TTC in the elementary education
 • This investigation has thrown light on the finding that every English medium school in Kannur district is functioning with a good number of teachers who are not having adequate proficiency in English language
  • The finding of the study indicates that existing qualification does not helpthe teachers to acquire good English language competency. Therefore,government should initiate steps to modify the curriculum of B.Ed./TTC forthe improvement of English Language Proficiency of teachers.

 വലിയമെച്ചമൊന്നും ഇംഗ്ലീഷ് മീഡിയം സിബി എസ് ഇ വിദ്യാലയങ്ങള്‍ക്ക് അവകാശപ്പെടാനില്ലെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.എന്നിട്ടും എന്തേ അവിടെ നിലവാരമുണ്ടെന്ന് പൊതുസമ്മിതി രൂപപ്പെടുന്നു? (ചര്‍ച്ച ആവശ്യം)

 1. നിലവിലുളള അധ്യാപനയോഗ്യതാകോഴ്സ് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ എത്രമാത്രം പര്യാപ്തമാണെന്ന് പരിശോധിക്കണം. പ്രത്യേകിച്ചും ഡി എഡ് ( ടി ടിസി ) അവിടെ നിന്നുമാണ് ആദ്യം പരിഷ്കാരം ആരംഭിക്കേണ്ടിയിരുന്നത്? അത് ഇപ്പോള്‍ ചെയ്തതുപൊലെ ആയിക്കൂടാ

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ...

അനുബന്ധം
ഇവയും വായിക്കൂ

കരുത്തുളള പൊതുവിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസത്തെ അര്‍ധസത്യങ്ങള്‍ കൊണ്ട് അപമാനിക്കരുത്

1 comment:

jayasree.k said...

ഭാഷയില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനവും ശാസ്ത്ര വിഷയങ്ങളില്‍ രണ്ടോ മൂന്നോ സ്ഥാനങ്ങളും ആണ് ഈ പഠനത്തില്‍ ലഭിച്ചിരിക്കുന്നത് .ഉദ്ഗ്രധിത സമീപനത്തില്‍ ഭാഷ പഠിച്ചു വന്ന കുട്ടികളില്‍ സ്വതന്ത്ര വായന പ്രോത്സഹിപ്പിക്കപ്പെട്ടിരുന്നു .2009ലെ പുസ്തക പരിഷ്ക്കരണത്തെ തുടര്‍ന്ന് അധ്യാപകര്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കിയിരുന്നു .ക്ലസ്റ്ററുകള്‍ വഴിയും തത്സമയ സഹായം വഴിയും ഒക്കെ കൈത്താങ്ങ്‌ നല്‍കാന്‍ എസ് എസ് എ ശ്രമിച്ചിരുന്നു .മികവിന്‍റെ അവതരണങ്ങളും വ്യാപനവും നടന്നിരുന്നു .ഭാഷയില്‍ എത്രയോ സര്‍ഗാത്മക പ്രവര്‍ത്തങ്ങള്‍ നടന്ന കാലമായിരുന്നു .ഫീല്‍ഡ് വളരെ സജീവമായിരുന്നു എന്ന് പറയാന്‍ കഴിയും .ക്ലാസ്സ് മുറികള്‍ ചലനാത്മകമായിരുന്നു .ശാസ്ത്രത്തിനും ഗണിതത്തിനും ഒക്കെ ധാരാളം അന്വേഷണങ്ങള്‍ നടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു .ഇതൊക്കെ നല്‍കിയ പുത്തന്‍ ഉണര്‍വ് കുട്ടികളുടെ പ്രകടനത്തില്‍ പ്രതിഫലിചിരിക്കാം ഭാഷയിലെ ഉയര്‍ന്ന ശേഷിയായ ആശയ ഗ്രഹണം ആണ് പഠനത്തില്‍ പരിഗണിച്ചത് എന്നാണ് കാണാന്‍ കഴിയുന്നത്‌ .

ഈ പഠനഫലങ്ങള്‍ കുറെ ചോദ്യങ്ങള്‍ മുന്നോട്ട് വക്കുന്നുണ്ട് .
1.ഭാഷാ പഠനത്തില്‍ വന്ന മാറ്റം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കി എങ്കിലും ഭാഷയില്‍ കേരളം മുന്നോട്ടു വച്ച ഭാഷാസമഗ്രതാ വാദത്തിന്റെ (whole language approach ) പ്രത്യക്ഷമായ അംഗീകാരമല്ലേ എട്ടാം ക്ലാസ്സിലെ കുട്ടികള്‍ കൈവരിച്ച ഈ വിജയം .പിന്നെ ഒരു പഠനവും നടത്താതെ എന്തിന് അതില്‍ നിന്നും ഈ പുസ്തക പരിഷ്കരണത്തില്‍ നാം പിറകോട്ട് പോയി ?
2.ഭാഷാ പഠനത്തില്‍ ഈ നേട്ടം നമുക്ക് നില നിര്‍ത്താന്‍ ആകുന്നില്ല എങ്കില്‍ ഭാഷാ സമീപനത്തില്‍ വന്ന മാറ്റം ഒരു കാരണം ആയിക്കൂടെ ? മറ്റ് കാരണങ്ങള്‍ എന്തൊക്കെ ?
3.ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങള്‍ ഉള്ളടക്ക വിവരങ്ങള്‍ കുത്തി നിറച്ച ഒന്നായി മാറുമ്പോള്‍ ഈ നേട്ടം നില നിര്‍ത്താന്‍ ആകുമോ ?അതിനു അടുത്ത പഠനഫലം വരുന്നത് വരെ കാത്തിരിക്കണോ ?
4.വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത് പോലെ ശാസ്ത്രീയമായ പഠനങ്ങള്‍ ഏറ്റെടുത്തു നടത്തി ,അതിനനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടെന്നു പൊതുജനം കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റുമോ?
5.ഈപഠനത്തിന്റെ വെളിച്ചത്തില്‍ ഗണിത പഠനം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ശ്രമം നടത്തേണ്ടത് അല്ലേ ?
ശാസ്തീയമായ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഗവേഷണ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ക്രമം കേരളത്തില്‍ എന്നെങ്കിലും വരുമോ ?