ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, December 26, 2015

കുട്ടികള്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍


( ഇത് ത‍ൃശൂരി‍ലെ ഒരു അധ്യാപകന്‍ ലിസ്റ്റ് ചെയ്തതതാണ്. അധ്യാപകവീക്ഷണത്തിലാണ് വിശകലനം നടത്തിയിരിക്കുന്നത് . ക്ലാസിലെ പിന്നാക്കാവസ്ഥയ്ക് കാരണം കുട്ടികള്‍ തന്നയെണെന്നാണ് ഈ അധ്യാപകന്റെ വിദ്യാലയം കരുതുന്നത്. ഇവ പരിഹരിക്കാമെങ്കില്‍ കുട്ടികളെ വിജയിപ്പിക്കാമത്രേ!)
http://mikeyllo.com/blog/wp-content/uploads/2010/12/frustrated_student.jpg


ഹാജര്‍
  1. സ്കൂളില്‍ കൃത്യസമയത്ത് എത്താതിരിക്കല്‍
  2. ഇടയ്കിടെ സ്കൂളില്‍ വരാതിരിക്കല്‍
  3. സ്കൂളില്‍ വരാത്ത ദിവസത്തെ പാഠങ്ങള്‍ പഠിക്കാനോ നോട്ട് എഴുതാനോ ശ്രമിക്കാതിരിക്കല്‍
ക്ലാസില്‍
  1. ക്ലാസില്‍ ടൈം ടേബിള്‍ പ്രകാരം പാഠപുസ്തകം കൊണ്ടുവരാതിരിക്കല്‍
  2. ക്ലാസെടുക്കുന്ന സമയത്ത് ശ്രദ്ധിക്കാതിരിക്കല്‍
  3. മറ്റു കാര്യങ്ങള്‍ ചെയ്യല്‍
  4. വേണ്ടത്ര വേഗതയില്‍ നോട്ടെഴുതിയെടുക്കാന്‍ കഴിയാത്തത്
  5. ക്ലാസെടുക്കുന്ന വേളയില്‍ കമന്റുകള്‍ പറയുന്നവരെ പ്രോത്സാഹിപ്പിക്കല്‍
  6. ബോര്‍ഡില്‍ എഴുതുന്നത് യുക്തി മനസിലാക്കാതെ പകര്‍ത്തി എഴുതല്‍
വീട്ടില്‍
  1. ഹോം വര്‍ക്ക് ചെയ്തു വരാതിരിക്കല്‍
  2. നിറയെ ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കല്‍
  3. ടി വി കാണല്‍
  4. കാലത്ത് എഴുന്നേറ്റ് പഠിക്കാതിരിക്കല്‍
  5. എന്തുകാര്യവും പിന്നീട് ചെയ്യാനായി നീട്ടിവെക്കല്‍
  6. പഠനത്തിനുളള സമയം കളികളില്‍ ഏര്‍പ്പെടല്‍
  7. കുട്ടികള്‍ കേള്‍ക്കെ മാതാപിതാക്കള്‍ അധ്യാപകരുടെ കുറ്റം പറയുക
  8. പഠനവുമായി ബന്ധമില്ലാത്ത പുസ്തകങ്ങള്‍ വായിച്ച് സമയം പാഴാക്കുക
  9. പാട്ടുകേട്ടിരിക്കുക
  10. പഠിക്കുമ്പോല്‍ പടം വരച്ചിരിക്കുക
കൂട്ടുകാര്‍
  1. കൂട്ടുകാരുമായി പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കല്‍
  2. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാര്‍ നല്ലവരല്ലാതിരിക്കല്‍
  3. കൂട്ടുകാരെ നല്ലവരാക്കുന്നതില്‍ തനിക്ക് പങ്കുണ്ടെന്നു തിരിച്ചറിയാതെ പ്രവര്‍ത്തിക്കല്‍
  4. കൂട്ടുകാരുമായി വഴക്കിട്ടതു ഓര്‍ത്തിരിക്കുന്നതിനാല്‍ ക്ലാസില്‍ ശ്രദ്ധിക്കാനാവാതെ വരുന്നത്
  5. തെറ്റായ രീതിയിലുളള ആണ്‍പെണ്‍ സൗഹൃദം
  6. തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കല്‍
അടിസ്ഥാന ശേഷി
  1. ആത്മവിശ്വാസമില്ലാതിരിക്കല്‍
  2. ഗുണനപ്പട്ടിക അറിയാത്തത്
  3. ഹരിക്കാനറിയാത്തത്
  4. സ്വന്തമായി പ്രശ്നനിര്‍ധാരണം നടത്താത്തത്
  5. കണക്ക് ചെയ്തുപഠിക്കാത്തത്
  6. അടിസ്ഥാന വസ്തുതകള്‍ ഉറയ്കാത്തത്
  7. പാഠങ്ങള്‍ വായിക്കാതെ വരുന്നത്
പഠനരീതി
  1. ശരിയായ പഠനരീതി അവലംബിക്കാതിരിക്കല്‍
  2. ഉറക്കെ വായിക്കേണ്ട പാഠങ്ങള്‍ വായിക്കാതിരിക്കുക
  3. പുസ്തകത്തിലെ പല ഭാഗങ്ങളും പഠിക്കാതെ വിടുക
  4. ഇടക്കിടെ റിവിഷന്‍ നടത്താത്തത്
  5. ശരിയായ ടൈം മാനേജ്മെന്റ് പാലിക്കാതിരിക്കല്‍
  6. പഠനത്തിനായി വേണ്ടത്ര സമയം ഓരോ ദിവസവും വിനിയോഗിക്കാതിരിക്കല്‍
  7. അധ്യാപകരുടെയും അധ്യാപനത്തിന്റെയും ദോഷവശങ്ങള്‍ മാത്രം കാണുക
  8. അക്ഷരങ്ങള്‍ വളരെ വലുപ്പത്തില്‍ എഴുതുന്നത്
  9. മോശമായ കൈയക്ഷരം
പരീക്ഷ
  1. പരീക്ഷയ്ക് ചോദ്യം മനസിലാക്കാതെ ഉത്തരം എഴുതല്‍
  2. കോപ്പി അടിച്ച് ജയിക്കാന്‍ പറ്റുമെന്ന വിശ്വാസം
  3. പരീക്ഷയ്ക് വേണ്ടി തയ്യാറെടുപ്പ് നടത്താത്തത്
  4. വ്യക്തമായ ലക്ഷ്യമില്ലാത്തത്
  5. പഠിച്ചില്ലെങ്കിലും വിജയിക്കുമെന്ന ധാരണ
മറ്റു കാരണങ്ങള്‍
  1. പഠനവൈകല്യം
  2. വ്യക്തിത്വവികസനത്തിന് സഹായകമായ പുസ്തകവായനയോ പരിശീലനമോ ലഭിക്കാത്തത്
  3. സര്‍ഗാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെ്ട്ടാലുളള സന്തോഷം അറിയാത്തത്
  4. അനുയോജ്യമായ പേന ഉപയോഗിക്കാതിരിക്കല്‍
  5. അനുസരണശീലമില്ലാത്തത്
  6. ആവശ്യത്തിന് വെളളം കുടിക്കാത്തതിനാലുളള ശാരീരിക പ്രശ്നങ്ങള്‍
റിട്ടയര്‍ ചെയ്ത  ഒരു പ്രഥമാധ്യാപകന്‍ ഈ കുറിപ്പിനോട് പ്രതികരിച്ചത് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്ന കാരണങ്ങള്‍ നോക്കൂ.
കുട്ടി തോല്‍ക്കുന്നതിന് അധ്യാപകരുടെ പങ്ക്
  1. ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍ മനസിലാക്കാതിരിക്കല്‍
  2. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ക്ലാസെടുക്കല്‍
  3. എല്ലാവര്‍ക്കും മനസിലാകും വിധം പഠിപ്പിക്കാന്‍ ശ്രദ്ധിക്കാതിരിക്കല്‍
  4. പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
  5. നിരന്തര വിലയിരുത്തില്‍ നടത്താത്തത്
  6. തത്സമയ സഹായം നല്‍കാത്തത്
  7. ക്ലാസില്‍ പോകാന്‍ വിമുഖത
  8. സ്കൂളില്‍ വരാതെ മറ്റ് ഔദ്യോഗിക ചുമതലകള്‍ ചെയ്യുന്നതില്‍ സംതൃപ്തികണ്ടെത്തല്‍
  9. കുട്ടിക്ക് താല്പര്യമുണ്ടാക്കും വിധം പഠിപ്പിക്കാത്തത്
  10. കുട്ടികളെ ശകാരിക്കുകയും പ്രോത്സാഹിക്കാതിരിക്കുകയും
  11. മനസര്‍പ്പിച്ച് ടീച്ചിംഗ് നോട്ടെഴുതാതിരിക്കല്‍
  12. വിദ്യാലയത്തിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാട്ടല്‍
  13. ചില കുട്ടികളോട് പ്രത്യേകം താല്പര്യവും പരിഗണനയും
  14. പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കല്‍
  15. കുട്ടികള്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് തിരക്കാതിരിക്കല്‍
  16. എല്ലാം കുട്ടിയുടെ കുഴപ്പമാണെന്നും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന വിശ്വാസം
  17. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീര്‍ക്കാത്തത്
  18. ഒരേ രീതിയില്‍ തന്നെ എന്നും പഠിപ്പിക്കല്‍
  19. കുട്ടികള്‍ക്ക് ചിന്തിക്കാനും പ്രതികരിക്കാനും അവസരം നല്‍കാതെ എല്ലാം വിശദീകരിക്കാന്‍ ശ്രമിക്കല്‍
  20. കുട്ടികളുടെ നോട്ട് ബുക്ക് നോക്കാതിരിക്കല്‍
  21. പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കല്‍
  22. നീയൊന്നും നന്നാകില്ല എന്ന മനോഭാവത്തോടെ കുട്ടികളോട് പെരുമാറല്‍
  23. അനാവശ്യമായ താരതമ്യം
  24. എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്നും പഠിക്കാനാകുമെന്നും വിശ്വാസമില്ലാത്തത്
  25. ഗവേഷണമനോഭാവത്തോടെ സമീപിക്കാത്തത്
  26. എസ് ആര്‍ ജി, സബ്ജക്ട് കൗണ്‍സില്‍ എന്നിവയില്‍ അക്കാദമിക പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാത്തത്
  27. നൂതനാശയ പ്രവര്‍ത്തനങ്ങളുടെ സന്തോഷം അനുഭവിക്കാത്തത്
  28. മികച്ച അധ്യാപനമാതൃകകള്‍ പരിചയപ്പെടാന്‍ താല്പര്യം കാട്ടാത്തത്
  29. സ്വന്തം കാര്യക്ഷമത ഉയര്‍ത്താനുളള പ്രവര്‍ത്തനം നടത്താത്തത്
  30. റഫറന്‍സ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
  31. താഴ്ന ക്ലാസുകളിലെ അധ്യാപകരില്‍ പഴിചാരല്‍
  32. അധ്യാപനവൃത്തിയോട് മമതയില്ലാത്തത്
  33. പഠിപ്പിക്കേണ്ട കാര്യത്തില്‍ അടിസ്ഥാനധാരണയില്ലാത്തത്
  34. യൂണിറ്റ് ടെസ്റ്റുകള്‍ നടത്താത്തത്
  35. വ്യക്തിഗത പിന്തുണ നല്‍കാത്തത്
  36. പിന്നാക്ക പരിഗണനയോടെ പഠിപ്പിക്കാനറിയാത്തത്
  37. ജനാധിപത്യരഹിതമായ പെരുമാറ്റം
  38. കുട്ടികളുടെ വിശ്വാസം ആര്‍ജിക്കാത്തത്
  39. കുട്ടികളിലെ കഴിവുകള്‍ പ്രയോജനപ്പെടുത്തി പഠിപ്പിക്കാത്തത്
  40. കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിക്കാത്തത്
  41. ബോര്‍ഡ് ഉപയോഗിക്കാത്തത്
  42. ശരിയായ രീതിയില്‍ ക്ലാസ് ക്രോഡീകരണം നടത്താത്തത്.
  43. കുട്ടിക്ക് മനസിലാകും വിധം തെളിവുകളും ഉദാഹരണങ്ങളും അവതരിപ്പിക്കാത്തത്
  44. പാഠപുസ്തകത്തിലെ കാര്യങ്ങള്‍ മാത്രം പഠിപ്പിക്കല്‍
  45. ജിവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
  46. ഗൈഡുകള്‍ വാങ്ങാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കല്‍
  47. പഴയപഠനരീതിയാണ് എറ്റവും മെച്ചമെന്ന ധാരണ പുലര്‍ത്തല്‍
  48. പഠനവേഗത, പഠനശൈലി എന്നിവ പരിഗണിക്കാതെയുളള അധ്യാപനം
  49. ആശയവിനിമയപരിമിതി.
  50. ഒരു രീതിയില്‍ പഠിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ അതേ കാര്യം അവതരിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
  51. ഒരു പിരീഡിനുളളില്‍ കുട്ടിക്ക് താങ്ങാവുന്നതിലധികം കാര്യങ്ങള്‍ അവതരിപ്പിക്കല്‍
  52. മുന്നറിവ് പരിഗണിക്കാതെ പഠിപ്പിക്കല്‍
  53. ഏതാനും കുട്ടികളുടെ പ്രതികരണത്തെ മാത്രം മാനിച്ച് ക്ലാസ് നയിക്കല്‍
  54. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ട കടമ തിരിച്ചറിയാതിരിക്കല്‍
  55. രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടാതിരിക്കല്‍
  • രണ്ടു വീക്ഷണങ്ങള്‍.
  • ഇനിയും പലരും പലരേയും കാരണക്കാരായി ചൂണ്ടിക്കാട്ടാം
  • അതല്ലല്ലോ പ്രശ്നം
  • പ്രവേശനോത്സവം നടത്തി മധുരം നല്‍കി വരവേറ്റത് എന്തിനാണ്
  • തോല്പിക്കാനാണോ? മാന്യമായി വിജയിപ്പിക്കാനാണോ?
  • എന്ന ചോദ്യത്തിനുത്തരമുണ്ടെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ മാത്രം പ്രവേശനോത്സവം നടത്തിയാല്‍ മതി എന്നു തീരുമാനിക്കണം.

4 comments:

ASOK KUMAR said...

സത്യസന്ധമായ വിലയിരുത്തല്‍........
ഒരു നാണയത്തിലെ ഇരുവശങ്ങളെന്ന പോലെ അധ്യാപകരും കുട്ടികളും കുട്ടികള്‍ പരാജയപ്പെടുന്നതില്‍ കാരണമാകാറുണ്ട്.
മേലധികാരികളുടെ (HM,DEO,DDE.DPI,DIET,SSA,BRC,AEO) കൃത്യനിര്‍വ്വഹണവും മോണിറററിങ്ങും ചര്‍ച്ച ചെയ്യപ്പെടാതെ
പോകരുത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം വിലയിരുത്തലുകൾ തന്നേയാണ്
പാശ്ചാത്യരാജ്യങ്ങളിലും നടക്കുന്നത്.പിന്നെ കുട്ടികളുടെ
ഏറ്റവും കഴിവുള്ള മേഖലകളിലേക്ക് പിന്നീട് അവരെ തിരിച്ച്
വിടുകയും ചെയ്യ്യുന്നു ( കായിക താല്പര്യം , കലാ വൈഭവങ്ങൾ , മറ്റ് സ്കില്ലുകൾ...etc )

Akbarali Charankav said...

നല്ല നിരീക്ഷണം.

dietsheeja said...

നോട്ട് കൊടുക്കുന്നതെന്തിന്? ക്ലാസെടുക്കുമ്പോള്‍ കമന്റുപറയുന്നതെന്തുകൊണ്ട്?കുട്ടിയ്ക്ക് യുക്തി ബോധ്യപ്പെടാന്‍ അവസരം നല്‍കേണ്ടതാര്?ടിവി കാണേണ്ടതല്ലേ? എല്ലാകുട്ടികളും കാലത്തെഴുന്നേറ്റ് പഠിക്കണമെന്ന് ശഠിക്കേണ്ടതുണ്ടോ?പാട്ട് കേള്‍ക്കേണ്ടതല്ലേ?എല്ലാ പുസ്തകങ്ങളും എന്തെങ്കിലും പഠിപ്പിക്കുന്നില്ലേ?ഗണിതത്തിലെ അടിസ്ഥാനശേഷി ഉറയ്ക്കാത്ത കുട്ടി എങ്ങനെ പ്രശ്ന നിര്‍ദ്ധാരണം നടത്തും?മോശമായ കൈയക്ഷരെ എങ്ങനെ പഠനപിന്നോക്കാവസ്ഥയിലെത്തിക്കും? അധ്യാപകന് കുട്ടിയുടെ നോട്ട്ബുക്ക് എഡിറ്റ് ചെയ്യാന്‍ പ്രയാസമാകുമെങ്കില്‍ കുട്ടിയ്ക്ക് എഡിറ്റ് ചെയ്യാമല്ലോ?അവസരം നല്‍കണമെന്ന് മാത്രം അക്ഷരങ്ങള്‍ വലിപ്പത്തിലെഴുതട്ടേ? എങ്ങനേയാ അത് പഠനപിന്നാക്കാവസ്ഥയാകുന്നത്?സന്തോഷപ്രദമായ സര്‍ഗപ്രവര്‍ത്തനം ലഭിച്ചാല്‍ സന്തോഷിക്കാത്തതാര്?സന്തോഷിക്കണ്ടായെന്ന് വിചാരിക്കുന്നവരും കുട്ടികളിലുണ്ടോ?ഞാന്‍ പാട്ട് കേട്ടുകൊണ്ടാണ് ഗണിതം പഠിക്കുന്നത് എന്നെ പ്രശംസിക്കുന്നതല്ല എപ്പോഴും എനിക്ക് ഗണിതത്തിന് ഫുള്‍ മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.എനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണ് ഒരിക്കലും രാവിലെ എഴുന്നേറ്റ് പഠിച്ചിട്ടില്ല.എന്റെ ക്ലാസിലെ ഒരു മിടുക്കനായിരുന്നു സന്തോഷ് എഴുതുന്നത് തീരേമോശം അതുകൊണ്ട് തന്നെ നമുക്കുള്ളത് അല്ലെങ്കില്‍ രക്ഷിതാക്കള്‍ നമുക്ക്തന്നശീലങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത് എന്ന് എന്റെ പക്ഷം