ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 3, 2015

രണ്ടാം ക്ലാസിലെ ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍


രണ്ടാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ ഡയറിയിലിങ്ങനെ എഴുതി
"എന്റെ കഴിഞ്ഞ വര്‍ഷത്തെ ഡയറി ഫേസ്ബുക്കിലിട്ടു എന്നു ടീച്ചര്‍ പറഞ്ഞു....ഞങ്ങളതു ഫോണില്‍ കണ്ടു. എനിക്ക് സന്തോഷമായി...ഇതുവരെ ഫേസ്ബുക്കിലുളള എന്റെ ഡയറിക്ക് 11 ലൈക്കും രണ്ട് കമന്‍സും കിട്ടി.”
ആദ്യമേ ആദിത്യന് അനുമോദനം.
പിന്നെ ആദിത്യനെയും കൂട്ടുകാരെയും ഒന്നാം ക്ലാസ് മുതല്‍ ഡയറി എഴുതിച്ച ടീച്ചര്‍ക്ക് ചൂണ്ടുവിരലിന്റെ അഭിവാദ്യം.
ഈ കൊച്ചുഡയറിയുടെ ഒരു ടേമിലെ എല്ലാ കുറിപ്പുകളിലൂടെയും ഞാന്‍ കടന്നു പോയി. നിഷ്കളങ്കതയോടെ ഒരു രണ്ടാം ക്ലാസുകാരന്‍ ലോകത്തെ നോക്കിക്കാണുന്നു. അവന്റെ ചിന്തകളും കാഴ്ചകളും അനുഭവങ്ങളും കേരളത്തിലെ പൊതുവിദ്യാലയത്തെയും സാമൂഹികജീവിതത്തെയും നമ്മുക്ക് കാട്ടിത്തരുന്നു. ഒരു രണ്ടാം ക്ലാസുകാരന്‍ ഇങ്ങനെ എഴുതാന്‍ കഴിവു നേടുന്നത് ആശയാവതരണ രീതി പിന്തുടരുന്ന അധ്യാപിക അവന്റെ ക്ലാസ് ടീച്ചറായി വന്നു എന്നതിനാലാണ്. ആ ടീച്ചര്‍ അവനോടൊപ്പം രണ്ടാം ക്ലാസിലേക്കും പാസ്സായതിനാലുമാണ്.
ഞാന്‍ അധികം പറയുന്നില്ല .വരൂ ദിനാന്ത്യക്കുറിപ്പുകള്‍ വായിക്കൂ. ആദിത്യന്‍ അവന്റെ ഡയറയിലൂടെ ഉദിച്ചുയരുന്നതു കാണൂ.
പ്രവേശനോത്സവദിനത്തെക്കുറിച്ച് ആദിത്യന്‍ ഇങ്ങനെ കുറിച്ചു..
" ഗിരിജടീച്ചര്‍തന്നെ ക്ലാസ് ടീച്ചറായി വരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്കും അമ്മയ്കും വളരെ സന്തോഷമായി." എങ്ങനെ സന്തോഷിക്കാതിരിക്കും 

"ഒരു പഠനപ്രവര്‍ത്തനം എന്ന നിലയില്‍ ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ ഡയറി എഴുതിക്കുന്നു.
ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വേണമെന്നു പറയാറുണ്ട്. സ്കൂളിലെയും വീട്ടിലെയും വിശേഷങ്ങള്‍ എഴുതണം. ഞാന്‍ ഡയറി പരശോധിക്കും .പുതിയകാര്യങ്ങള്‍ക്ക് ഹൈലൈറ്റര്‍ ഉപയോഗിച്ച് മഞ്ഞനിറം നല്‍കും." -ഗിരിജ ടീച്ചര്‍

 പാവപ്പെട്ട കുട്ടികളെ സഹായിക്കാനുളള പഠനാനുഭവം ഇങ്ങനെ തുടങ്ങുന്നു. എല്ലാ ആഴ്ചയിലും പാവങ്ങളെക്കുറിച്ച് ചിന്ത ഉണ്ടാകുന്നത് വലിയമനസിന്റെ ഉടമകളാക്കും ഈ കരുന്നുകളെ. 
ഇനി ചില ക്ലാസ് വിശേഷങ്ങള്‍ നോക്കൂ. അമ്മയും മകനും തമ്മിലുളള ആ സംഭാഷണം ആദിത്യന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനും ഒരു മൂല്യം ഉണ്ടല്ലോ.
 നോട്ടുബുക്കുകള്‍ കളറടിച്ചു ഷെയ്ഡ് ചെയ്തത് വലിയ സംഭവം തന്നെ. ഇടവപ്പാതി ആദിത്യന്‍ അനുഭവിച്ചു. ഭയങ്കര മഴ!

 ഉറക്കത്തില്‍ പെയ്ത മഴയും ഓര്‍മയിലെ മഴപ്പാട്ടും


 ഇംഗ്ലീഷ് അസംബ്ലി നടത്തുമ്പോള്‍ പാവം രണ്ടാം ക്ലാസുകാരെ ഓര്‍ക്കണമായിരുന്നു. ആദിത്യന്‍ അത് ഇങ്ങനെ കുറിച്ചു.
 ഗണിതക്കിറ്റും ചന്തമുളള ചന്ദ്രനും
 സ്കൂളില്‍ കൊണ്ടുപോകാനാരുമില്ല.........
പിന്നെ കൊതുകുരാവുകളും
 ഇന്ന് വിദ്യാഭ്യാസസമരം 
 വലിയ മഞ്ചാടി മരം. അതില്‍ നിറയെ മഞ്ചാടിക്കുരു
 പാഠപുസ്തകത്തിനു വേണ്ടിയുളള സമരം. ...
....ചാര്‍ട്ട് പേപ്പറില്‍ പച്ചക്കറിയുടെ പ്രിന്റ് ചെയ്തു..ഒരു വീടുവരച്ച് അതില്‍...
 പാഠപുസ്തകം കിട്ടി!
 ഇന്നെനിക്ക് ഗണിതക്കിറ്റ് കൊണ്ടുപോകാന്‍ ഒരു സഞ്ചി കിട്ടി...
 ഐ ഡി കാര്‍ഡിനുവേണ്ടി മുപ്പത് രൂപാ കൊടുക്കണമെന്നു കേട്ടപ്പോള്‍ ശേഖരണക്കുടുക്കയെക്കുറിച്ച് ആദിത്യന്‍ ഓര്‍ത്തതെന്തുകൊണ്ടാകും?
 ഈ വര്‍ഷം നാല് കുട്ടികള്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്നു. ഇംഗ്ലീഷ് മീഡിയം മടുത്തു വരുന്നവരാകുമോ?
പൂച്ച അമ്മയെ അളളി...
 എന്റെ ടയര്‍ വണ്ടി

"ഒന്നാം ക്ലാസ് മുതല്‍ ലൈബ്രറി പ്രവര്‍ത്തനവും ആരംഭിക്കുന്നു.കുഞ്ഞുലൈബ്രേറിയന്മാരുണ്ട്. ചുമതലകള്‍ നിര്‍വഹിക്കാനുളള അവസരം കൂടിയാണിത്. ലൈബ്രറി രജിസ്റ്റര്‍ ഉണ്ട്. ഒരാഴ്ചയില്‍ ഒരു പുസ്തകം. നേരത്തേ വായിച്ചു തീര്‍ന്നാല്‍ പുസ്തകം മാറ്റി കിട്ടും. പുസ്തകക്കുറിപ്പ് എഴുതണം.പുസ്തകത്തെക്കുറിച്ച് കുറച്ച് വാക്യങ്ങള്‍ ക്ലാസില്‍ പറയുകയും വേണം. 5 കുട്ടികള്‍ നല്ല വായനക്കാരും എഴുത്തുകാരുമാണ്. എന്റെ കുട്ടികള്‍ ഭാഷയില്‍ വളരെ മുന്നോക്കമാണ്. നല്ല രീതിയില്‍ കവിത,കഥ , വിവരണം എന്നിവ എഴുതും. എന്നാല്‍ ചിലര്‍ അത്ര രചനാപാടവം പ്രകടിപ്പിക്കുന്നില്ല." - ഗിരിജടീച്ചര്‍

 എന്റെ ഡയറി എഴുത്തിലെ സംശയങ്ങള്‍
 എനിക്ക് വിഷമമുണ്ട്
 കുട്ടികള്‍ കഥകളും കുട്ടിക്കവിതകളും ശേഖരിക്കുന്നുണ്ട്. നൂറെണ്ണം തികച്ചാല്‍ സമ്മാനം കിട്ടും
മുപ്പത്തിയേഴ് കുട്ടികളുളള രണ്ടാം ക്ലാസ്
എല്ലാ കുട്ടികളും ഡയറി എഴുതുന്നു
അവരില്‍ എട്ടുകുട്ടികളുടെ രചനകള്‍ മികച്ചത്
ഇത്തവണത്തെ നാലാം ക്ലാസിലെ ഒന്നാം ടേം പരീക്ഷയില്‍ ഓണാനുഭവക്കുറിപ്പെഴുതാനുണ്ടായിരുന്നു. പല വിദ്യാലയത്തിലെയും കുട്ടികള്‍ക്ക് അരപ്പേജ് പോലും എഴുതാന്‍ കഴിഞ്ഞില്ല. ആദിത്യന്‍ നിത്യവും അനുഭവക്കുറിപ്പെഴുതുന്നതിനാല്‍ ഇത്തരം പരീക്ഷാ ചോദ്യങ്ങള്‍ നല്‍കി ആദിത്യനെ പരിഹസിക്കരുത്.

 ആറ്റിങ്ങള്‍ ഠൗണ്‍ എല്‍ പി എസിലെ രണ്ടാം ക്ലാസ് കൂട്ടുകാര്‍ക്ക് പൊതുവിദ്യാലയങ്ങളുടെ പേരില്‍ സ്നേഹാദരവുകള്‍ 
കുട്ടികളുടെ കഴിവിലും ആശയാവതരണ രീതിയിലും വിശ്വാസമുളള അധ്യാപകരുടെ ക്ലാസില്‍
അറിവിന്റെ ആദിത്യശോഭ 
പകരം വെക്കാനാകാത്ത വിധത്തില്‍ 
അനുഭവിക്കാനാകും 



6 comments:

ajith said...

കൊച്ചുകൊച്ചു സന്തോഷങ്ങൾ
വലിയ വലിയ ആശയങ്ങൾ

ആദിത്യനു സ്നേഹവും ആശംസകളും
മാഷ്ക്ക് നന്ദി

sa said...

നന്നായിരിക്കുന്നു.

Dr. P V Purushothaman said...

പ്രക്രിയകള്‍ കൃത്യമായി പിന്‍തുടരുന്നതിന്റെ ഫലം വ്യക്തം. ആശയാവതരണരീതി ഒരു പരാജയമല്ല തന്നെ !

M M Surendran said...

മാറിയ ഭാഷാപഠനത്തിന്റെ മേന്മയ്ക്ക് ഇതില്‍പരം എന്തു തെളിവുകള്‍ വേണം! ഈ ടീച്ചറെപ്പോലെ നേരായി പഠിപ്പിക്കണം.കുട്ടികള്‍ ഭാഷകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കും...

jayasree.k said...

ഭാഷാസമഗ്രതാദര്‍ശനത്തി (Whole language approach )ന്റെയും ആശയ അവതരണ രീതിയുടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണിവ .കുട്ടി തെറ്റുകള്‍ തുടച്ച് എഴുതിയതാണെന്ന് ചില ഭാഗങ്ങള്‍ കണ്ടാല്‍ തോന്നും .സ്വാഭാവികമായ എഡിറ്റിംഗ്.രണ്ടാംക്ലാസ്സിന്റെ അവസാനത്തിലേ മുഴുവന്‍ അക്ഷരങ്ങളും കൂട്ടി വായിക്കൂ എന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഈ തെളിവുകള്‍ തന്നെ .എത്ര ജൈവികമായ രചന .

© Mubi said...

ആദിത്യന്‍റെ ഡയറിക്കുറിപ്പുകള്‍ സന്തോഷവും പ്രതീക്ഷയും നല്‍കുന്നു... ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍! മാഷേ നന്ദി, ഇതിവിടെ പങ്കുവെച്ചതിന്..