ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, December 24, 2016

ശാസ്ത്രഹായി ഒരു വിദ്യാലയത്തിന്റെ സംഭാവന

അക്കാദമികമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വിദ്യബ്ലോഗുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചൂണ്ടുവിരല്‍ എഴുതിയിട്ടുണ്ട്. പല ശ്രദ്ധേയമായ ബ്ലോഗുകളും കേരളത്തിലുണ്ട്. ശാസ്ത്രഹായി വേറിട്ടരു ബ്ലോഗാണ്
കാരണം അത് ഒരു വിദ്യാലയത്തിന്റേതാണ്
സയന്‍സ് ക്ലബ്ബിന് അധ്യാപകരെയും ലക്ഷ്യമിടാം എന്നാണ്  ഈ ബ്ലോഗ് സൂചിപ്പിക്കുന്നത്.
രണ്ടു ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ എന്നത് നിസാര കാര്യമല്ല
മെയ് മാസം മുതല്‍ ഇതുവരെ എഴുപതിനോടടുത്ത് പോസ്റ്റുകള്‍
ക്ലാസ് തിരിച്ചും വിഷയം തിരിച്ചും വിഭവങ്ങള്‍ ലഭ്യമാണ്
ഇവയാണ് ഉളളടക്കം
വിഡിയോ,ടീച്ചിംഗ് മാന്വല്‍ റഫരന്‍സ്, യൂണിറ്റ് ടെസ്റ്റ്, വര്‍ക് ഷീറ്റ്, ചിത്രങ്ങള്‍ എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്
ഇത്തരം ഇടപെടലുകള്‍
  • പ്രാദേശികമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കും
  • വിഭവങ്ങള്‍ അതേ പോലെ ഉപയോഗിക്കുന്നതിനു പകരം അധ്യാപര്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം
  • കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇങ്ങനെയുളള വിദ്യാലയങ്ങളും ഉണ്ട് എന്നത് പ്രധാനപ്പെട്ട സംഗതിയാണ്
  • പ്രതിഫലം കൂടാതെയുളള ഇത്തരം പ്രവര്‍ത്തനം അക്കാദമിക സ്ഥാപനങ്ങള്‍ പഠിക്കുകയും മാതൃകയാക്കുകയും വേണം
 ....
എല്ലാ വിഷയങ്ങളിലേക്കും പോകാതെ ശാസ്ത്രസഹായി ആയിത്തന്നെ നില്‍ക്കുന്നതായിരുന്നു എനിക്കിഷ്ടം
എങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ മഹാസംഭവമാകുമായിരുന്നു
സ്വന്തം വിദ്യാലയത്തെ പ്രയോഗനുഭവങ്ങളുടെ ചൂടുളള പങ്കിടല്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നു
കുട്ടകളുടെ പ്രതികരണങ്ങളും തെളിവുകളും എല്ലാം വേണം.
 

Sunday, December 18, 2016

കുട്ടിയുടെ പഠനവളര്‍ച്ചയും പ്രഥമാധ്യാപകരും

പ്രഥമാധ്യാപകര്‍ക്കാണ് പ്രധാന ഉത്തരവാദിത്വം. വിദ്യലയത്തെ അക്കാദമികമായി നോക്കിനടത്തേണ്ട ചുമതല
പുതിയസാഹചര്യത്തില്‍ കൂടുതല്‍ സൂക്ഷ്മമായി ഇടപെടേണ്ടതുണ്ട്
വടക്കേ വാഴക്കുളം  സ്കൂളിലെ മിനിടീചര്‍ (HM) വ്യത്യസ്തമായ ഇടപെടല്‍ സാധ്യത പരിചയപ്പെടുത്തുന്നു
കുട്ടികളുടെ നോട്ട് ബുക്കിലെ രചനകളെ ക്ലാസ് മറച്ചുവെച്ച് ) സഹാധ്യാപകര്‍ക്ക്  വിലയിരുത്താന്‍ നല്‍കി.
നാലിലെ കുട്ടിക്ക് മൂന്നിലെ നിലവരം. മൂന്നിലെ കുട്ടിക്ക് നാലിലെ നിലവാരം!
അതായത് ക്ലാസ് നിലവാരത്തിനനുരിച്ച് വളര്‍ച്ച പ്രകടമാകും വിധം പ്രവര്‍ത്തനം നടക്കുന്നില്ല
അധ്യാപകര്‍ ടീച്ചിംഗ് നോട്ടെഴുതുന്നു. പഠിപ്പിക്കുന്നു. എല്ലാം കൃത്യം. പക്ഷേ..
എന്താ വഴി?
ഓരോ കുട്ടിയുടെയും രചനാതലം വിശകലനം ചെയ്യുക
എത്തിച്ചേരേണ്ട നിലവാരം കൃത്യതപ്പെടുത്തുക
വിടവ് പരിഹരിക്കാന്‍ നല്‍കേണ്ട പിന്തുണ തീരുമാനിക്കുക 
കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കുക
എസ് ആര്‍ ജിയില്‍ ഇത് സജീവമായ അജണ്ടയാക്കുക
എനിക്ക് കുറേ കുട്ടികളുടെ രചനകള്‍ അയച്ചുതന്നു. നാലു ഘട്ടങ്ങളിലെ വളര്‍ച്ചവരെ അതിലുണ്ട്. നിരന്തരം പിന്തുടരുന്നു എന്നതിന്‍റെ സൂചന.
ഇന്ദ്രജിത്തിന്‍റെ രചന നോക്കൂ. വളരെ കുറച്ചു മാത്രം എഴുതുന്ന കുട്ടി

 
 ഇടപെടലിനു ശേഷമുണ്ടായ മാറ്റം നോക്കൂ

 അധ്യാപിക ഹൈലൈററ് ചെയ്യുന്നത് സൂക്ഷ്മനിരീക്ഷണം, പ്രയോഭംഗി, കരുത്തുളള ഭാഷാചേരുവകള്‍ തുടങ്ങിയവയ്കാണ്. കുട്ടികള്‍ ഇത് പരസ്പരം കാണുകയും സ്വാംശീകരിക്കുകയും ചെയ്യും
ഇനി നിരഞ്ജന്‍റെ രചന നോക്കാം. . എല്ലാ വാക്യങ്ങളും ഒരേ പോലെ തുടങ്ങുന്നു. ആശയം മാത്രമേ പരിഗണിക്കുന്നുളളൂ. ഭാഷയ്ക് പ്രാധാന്യം കുറവ്

കുറേ മുന്നേറാന്‍ കഴി‍‍ഞ്‍‍‍‍ഞു. കൂടുതല്‍ പിന്തുണ നല്‍കി വരുന്നു.

മൂന്നാം ക്ലാസ്സുകാരിയായ സാന്ദ്ര വിനോദ് .
സാന്ദ്രയുടെ വളര്‍ച്ച നോക്കൂ.ചിന്തകളെ കൂടി ആവിഷ്കരിക്കുന്നു. Image may contain: 1 person, standing and outdoor


ഇങ്ങനെ പ്രകടമായ വളര്‍ച്ച ബോധ്യപ്പെടണ്ടേ പ്രഥമാധ്യാപകരും സഹാധ്യാപകരും. ക്ലാസ് പി ടി എയില്‍ പങ്കെടുക്കുന്നവര്‍ ആവേശത്തോടെ മടങ്ങണം
അതിനു കഴിയണമെങ്കില്‍ അക്കാദമിക ധാരണയും സന്നദ്ധതയും വിദ്യാലയനേതൃത്വത്തിനും വേണം
മിനിക്ക് അഭിനന്ദനങ്ങള്‍

Friday, November 25, 2016

എസ് ആര്‍ ജി അജണ്ട ഫോര്‍മാറ്റിന്റെ ആവശ്യകത



ചെറിയചെറിയ ഇടപെടലുkള്‍ വലിയ മാറ്റം വരുത്തും. 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പങ്കാളികളാകുന്ന അധ്യാപകര്‍ അവരവരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ചിട്ടപ്പടുത്തലുകളും മെച്ചപ്പെടുത്തലും നടത്തണം.  
ഇത് അത്തരൊരു അനുഭവം
എച്ച് എച്ച് ടി എം യു പി എസ് പാലച്ചിറ, വര്‍ക്കല
അവതരിപ്പി്കുന്ന എസ് ആര്‍ ജി ഫോര്‍മാറ്റ്-

എസ് ആര്‍ ജി അജണ്ട ഫോര്‍മാറ്റിന്റെ ആവശ്യകത
  • എസ് ആര്‍ ജി മീറ്റിംഗുകള്‍ അധ്യാപകരുടെ കൃത്യമായ പ്രവര്‍ത്തന ഫലം അവതരിപ്പിക്കുന്ന തരത്തിലായിരുന്നില്ല
  • ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ക്ലാസ് പഠന പ്രവര്‍ത്തനങ്ങളും ചുമതലകളും കൃത്യതയോടെ അവതരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞിരുന്നില്ല
  • അസംബ്ലി പ്രവര്‍ത്തനത്തെ ഏറ്റവും ശക്തമായി കാണാന്‍ തീരുമാനമെടുത്തിരുന്നു, ക്ലബ് വാര്‍ഷിക പ്രവര്‍ത്തന പദ്ധതി രൂപീകരിച്ചിരുന്നു, ക്ലാസ് റൂം പ്രവര്‍ത്തന പോരായ്മകള്‍, പരിഹാരങ്ങള്‍, മികവുകള്‍, പിന്തുണ ആവശ്യകതകള്‍ എസ് ആര്‍ജിയില്‍ ഉന്നയിക്കാന്‍ തീരുമാനമെടുത്തിരുന്നു. സൂക്ഷ്മതലത്തില്‍ ഇത്തരം കാര്യങ്ങള്‍ എസ് ആര്‍ ജി പങ്കുവെക്കാനോ പരിഹരിക്കാനോ സാധിച്ചിരുന്നില്ല.
  • പരിശീലനത്തില്‍ ലഭിച്ച കാര്യങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല
  • അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്നതില്‍ ഉദ്ദേശിച്ച വിജയം കൈവരിക്കാനായില്ല
  • സവിശേഷ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് പ്രഥമാധ്യാപകന് ബോധ്യപ്പെട്ടെങ്കിലും എസ് ആര്‍ ജിയുടെ അവതരണത്തില്‍ ഉണ്ടായില്ല
ഇത്തരം പ്രശ്നങ്ങള്‍ പ്രഥമാധ്യാപകന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയത്
    നടപ്പാക്കല്‍ രീതി
  • വ്യാഴാഴ്ചകളില്‍ മൂന്ന് മണിമുതലാണ് എസ് ആര്‍ ജി മീറ്റിംഗ് (9.30 മുതല്‍ 3.30വരെയാണ് സ്കൂള്‍ സമയം. 30മിനിട് സ്വയം നിയന്ത്രിത പ്രവര്‍ത്തനം കുട്ടികള്‍ക്ക് നല്‍കുകയും 30-45 മിനിടുകള്‍ വരെ സ്കൂള്‍ സമയത്തിനു ശേഷം സ്വീകരിച്ചു കൊണ്ടും 45മിനിടു മുതല്‍ 1മണിക്കൂര്‍ 15 മിനിടു വരെ എസ് ആര്‍ ജി യോഗം നടക്കും)
  • എല്ലാ അധ്യാപകരും എസ് ആര്‍ ജി അജണ്ട ഫോര്‍മാറ്റ് പൂരിപ്പിച്ച് ചൊവ്വാഴ്ച്ച എസ് ആര്‍ ജി കണ്‍വീനറെ ഏല്പിക്കും
  • എസ് ആര്‍ ജി കണ്‍വീനറും പ്രഥമാധ്യാപകനും ചേര്‍ന്ന് ഫോര്‍മാറ്റ് വിശകലനം ചെയ്ത് പ്രശ്ന പരിഹാരം ചെയ്യാന്‍ ശ്രമിക്കും
  • കഴിയാത്ത പ്രശ്നങ്ങള്‍ എസ് ആര്‍ ജി അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യും
  • എസ് ആര്‍ ജി ദിവസം അടുത്ത ഫോര്‍മാറ്റ് വിതരണം ചെയ്യും
  • എല്ലാ അധ്യാപകരുടേയും ഫോര്‍മാറ്റുകള്‍ ശേഖരിച്ച് ഫയല്‍ ചെയ്യുന്നു
മികവ്
  • ആവശ്യകതയില്‍ ബോധ്യമായ എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിട്ടുണ്ട് ( ഉദാ. അസംബ്ലി ചുമതല കൃത്യതപ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴു മുതല്‍ മൂന്നുവരെ ക്ലാസുകള്‍ക്കും ശനിയാഴ്ച്ച പ്രവൃത്തി ദിനമാണെങ്കില്‍ രണ്ടാം ക്ലാസിനുമാണ് ചുമതല.രണ്ടാഴ്ചയില്‍ ഒരു ദിനം ഒന്നാം ക്ലാസിന് അസംബ്ലി ചുമതല ക്രമീകരിക്കും. ദിവസ വിശേഷം, ക്വിസ്, വാര്‍ത്ത, മഹത് വചനം, മഹാത്മജിയുടെ ആത്മകഥാഭാഗം, കേരളത്തിന്റെ പ്രമുഖര്‍...തുടങ്ങിയ അവതരണം നടത്തുകയും അവ ദിനം തോറും അസംബ്ലി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. ക്ലബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ശുചിത്വസേനയുടെ വ്യക്തിശുചിത്വ റിപ്പോര്‍ട്ടും പരിസരശുചിത്വ റിപ്പോര്‍ട്ടും അസംബ്ലിയില്‍ അവതരിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.പ്രഥമാധ്യാപകന് ഈ രജിസ്റ്ററുകള്‍ പരിശോധിച്ച് ചുമതലാഭംഗം വരുത്തുന്ന അധ്യാപരെ കണ്ടെത്താനും വീഴ്ചക്ക് പരിഹാരം എസ് ആര്‍ ജിയില്‍ രൂപപ്പെടുത്താനും കഴിയും)
  • പഠന പിന്തുണാവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും പ്രഥമാധ്യാപകന് അത് പരിഗണിക്കാനും പരിഹരിക്കാനും ഒരുക്കിക്കൊടുക്കാനും സാധിക്കുന്നു
  • പരിശീലന റിപ്പോര്‍ട്ടിംഗ് കൃത്യതപ്പെടുത്താന്‍ കഴിയുന്നു
  • പറഞ്ഞ് ഫലിപ്പിക്കുന്നതിനെക്കാള്‍ എഴുതി നല്കുമ്പോള്‍ ഉണ്ടാകുന്ന കൃത്യത ഇതുമൂലം ബോധ്യപ്പെട്ടിട്ടുണ്ട്
  • അധ്യാപകര്‍ പാഠാസൂത്രണതത്തിന്റെ ഒരു ഘട്ടം മുന്‍കൂട്ടി തയ്യാറാക്കാന്‍ നിര്‍ബന്ധിതരാകുന്നു
  • പ്രഥമാധ്യാപകന്റെ പിന്തുണാവീഴ്ചകള്‍ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നു
എസ് ആര്‍ ജി അജണ്ട ഇനങ്ങള്‍
എച്ച് എച്ച് ടി എം യു പി എസ് പാലച്ചിറ
കഴിഞ്ഞ എസ് ആര്‍ ജി യോഗ അവലോകനം








ക്ലാസ് / വിഷയാടിസ്ഥാനത്തിലുള്ള മികവുകള്‍ / പ്രശ്നങ്ങള്‍








പഠന പിന്തുണാവശ്യങ്ങള്‍










സവിശേഷ പ്രവര്‍ത്തനങ്ങള്‍












അടിയന്തിര പരിഹാരം ആവശ്യമായ പ്രശ്നങ്ങള്‍










പ്രതികരണപ്പേജ്








പ്രസക്തമായ മറ്റ് അക്കാദമിക കാര്യങ്ങള്‍






പ്രതിമാസ കലണ്ടര്‍ അനുസരിച്ച് ഏറ്റെടുക്കേണ്ട തനതു പരിപാടികള്‍








വാര്‍ഷിക പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍










പരിശീലനങ്ങളുടെ വിശദീകരണം










പ്രതിഫലമാത്മക പ്രതികരണം (യൂണിറ്റ് അവലോകനം)













എസ് ആര്‍ ജിയുടെ തീയതി....................................................

ക്ലാസ് ...............................അധ്യാപിക.................................അധ്യാപികയുടെ ഒപ്പ് ..................................

പ്രഥമാധ്യാപകന്റെ ഒപ്പ്...................................എസ് ആര്‍ ജി കണ്‍വീനറുടെ ഒപ്പ്............................

Monday, November 21, 2016

ബി ആര്‍ സികള്‍ സജീവമാകുമോ?

  പുതിയ സാരഥികള്‍ ബി ആര്‍ സികളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. പ്രതീക്ഷയ്ക് വക നല്‍കുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങി. തോടന്നൂര്‍ ബി ആര്‍ സി യുടെ വിശേഷം വായിക്കുക.
BRC THODANNUR
      *
ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*
"          കുതിക്കുന്ന വിവര സാങ്കേതിക വിദ്യക്കൊപ്പം നമ്മുടെ പതിവു ക്ലാസ്സ് മുറികളും മാറുകയാണല്ലോ. അവ പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നു. അധ്യപകൻ എന്നതില്‍ നിന്നും സ്മാര്‍ട്ട് ടീച്ചര്‍ എന്ന സങ്കല്പത്തിലേക്ക് ചുവടു വെക്കുന്നു.
                
                 
ഇവിടെ ഞങ്ങള്‍ *BRC Thodannur*അത്തരം ഒരു സാധ്യതയിലേക്ക് അധ്യാപക സമൂഹത്തോടൊപ്പം ആദ്യ ചുവടു വെക്കുന്നു. അതിലേക്കായി BRC പരിധിയിലെ മുഴുവന്‍ ഒന്നാം ക്ലാസ്സിലെയും അധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങളും മെറ്റീരിയലുകളും നല്‍കി എല്ലാവരും ഒരു Laptop ഉം ആയി ക്ലാസ്സില്‍ പോയി പഠിപ്പിക്കുന്ന *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന പദ്ധതി ആരംഭിക്കുന്നു. ഒരു Laptop ൻെറയും ചെറിയ Multi media speaker ൻെറയും സഹായത്തോടെ എങ്ങനെ പഠനപ്രവർത്തനങ്ങൾ നടത്താം എന്നാണ് പരിശീലനം നല്കുന്നത്. സഹായകമായ e materials കളും ഒപ്പം BRC സമാഹരിച്ചു നല്കും. 4 പഞ്ചായത്തകളിലൂടെ ഘട്ടം ഘട്ടം ആയി പദ്ധതി നടപ്പിലാക്കും.
               
                 *
ഡിജിറ്റൽ ഒന്നാം ക്ലാസ്സ്*പരിപാടിയെ ഏറെ ഉത്സാഹത്തോടെയാണ് അധ്യാപക സമൂഹം സ്വാഗതം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം 27/10/2016 ന് BRC ഹാളിൽ വെച്ച് നടന്നു. തിരുവള്ളൂര്‍ പഞ്ചായത്തിലെ 24 ഒന്നാം ക്ലാസ്സിലെ അധ്യാപകർക്കാണ് ആദ്യ ഘട്ട പരിശീലനം നല്കിയത്. രണ്ടാം ഘട്ടം പരിശീലനം 12/11/2016 ന് നടക്കും. അന്ന് മുഴുവന്‍ പേരും സ്വന്തം Laptop കളുമായി പങ്കെടുക്കും. മികച്ച പിന്തുണയും പ്രതികരണവുമാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ക്ക് ലഭിച്ചത്.
         
             
പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്തുണാ സംവിധാനം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന ആശയം മുന്നോട്ട് വെക്കുന്നത്. നമ്മുടെ പഠനമുറികളെ വിവര വിനിമയ സാങ്കേതിക വിദ്യയോടൊപ്പം നടത്താനുള്ള ശ്രമത്തിൻെറ ഭാഗമായുളള ഒരു ചെറിയ കാൽ വെപ്പാണിത്. പ്രതിജ്ഞാ ബദ്ധരായ അധ്യാപക സമൂഹത്തോടൊപ്പം ചേര്‍ന്ന് *ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*മാതൃകാ പരമായ ഒരു വലിയ വിജയമാക്കാം എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു."

തോടന്നൂരിന്‍റെ പ്രത്യാശ സഫലമാകട്ടെ
മറ്റു ബി ആര്‍ സികളും വിഭവകേന്ദ്രങ്ങളെന്ന നിലയില്‍ ഉയരണം
അതിനുളള സുവര്‍ണാവസരമാണിത്.

Tuesday, November 1, 2016

ജ്യോതി ടീച്ചറുടെ ക്ലാസ് ഒന്നാം ക്ലാസ് തന്നെ

അധ്യാപിക ഗവേഷകയാണ്. ഗവേഷണമാകട്ടെ അക്കാദമിക മികവിനു വേണ്ടിയും. സ്ഥിതിവിവരങ്ങളെ ക്രോഡീകരിച്ച് അതില്‍ നിന്നും പ്രവണതകള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തി കണ്ടെത്തലും നിര്‍ദേശങ്ങളും അവതരിപ്പിക്കുകയാണല്ലോ ഗവേഷകരും ചെയ്യുന്നത്? അതിന്റെ ക്ലാസ്റൂം രൂപമാണ് ജ്യോതി ടീച്ചര്‍ വികസിപ്പിച്ചത്
ഗുണാത്മകവും ഗണാത്മകവുമായ അപഗ്രഥനം.

വിശകലനം
  • മണവും മധുരവും എന്ന പാഠം പൂര്‍ത്തിയാകാതിരുന്നത് മലയാളത്തില്‍ പ്രശ്നം സൃഷ്ടിച്ചു
  • നിറം നല്‍കാം, പാട്ടുണ്ടാക്കാം എന്നീ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടായി
  • കസേരക്കാലുകള്‍ കുട്ടികള്‍ക്ക് എണ്ണാന്‍ പ്രയാസം നേരിട്ടു.
  • ആകെ 36 കുട്ടികള്‍
  • വിവരണമെഴുതുന്നതില്‍ 50% A ഗ്രേഡുകാരുണ്ട് (B -21%)
  • വരികള്‍ ചേര്‍ക്കുന്നതില്‍ 66% A‌ ( B1-7%)
  • ചിത്രം വരയ്കാം എഴുതാം 56% A ( B-19%)
  • കഥയും ചിത്രവും 81% A ( B -6%)
  • എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിക്കുകയാണെങ്കില്‍ പകുതിയിലധികം കുട്ടികള്‍ ഉയര്‍ന്ന ഗ്രേഡുകാരാണ്
  • ലഘുവാക്യങ്ങളില്‍ വിവരണം നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികള്‍ ക്ലാസിലുണ്ട്. പുതിയ പദങ്ങള്‍ ചേര്‍ത്ത് കവതാപൂരണം നടത്താനും കഴിയുന്നുണ്ട്.
  • എന്നാല്‍ വിവരണത്തില്‍ 19% കുട്ടികള്‍ ഡി ഗ്രേഡിലുണ്ട്.
  • കസേരകളുടെ എണ്ണം, എണ്ണം നോക്കി നിറം നല്‍കാം, വിജയി ആര് എന്നീ മൂന്നു പ്രവര്‍ത്തനങ്ങളായിരുന്നു
  • ഇവയില്‍ എ ഗ്രേഡുകാര്‍ യഥാക്രമം 91,81,69% വീതം
  • മൂന്നാം പ്രവര്‍ത്തനത്തില്‍ 11% C, 3% D ഗ്രേഡിലുണ്ട്
  • പരിസരപഠനത്തില്‍ മൂന്നു പ്രവര്‍ത്തനങ്ങള്‍- എ ഗ്രേഡുകാര്‍ യഥാക്രമം 100, 97,91 % വീതമാണ്
  • മികച്ച പ്രകടനം പരിസരപഠനത്തിലാണ്
  • ഇംഗ്ലീഷ് എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിക്കുകയാണെങ്കില്‍ 81 മുതല്‍ 88 ശതമാനം വരെ എ ഗ്രേഡുകാരുണ്ട്
  • ഡി ഗ്രേഡുകാരില്ല
  • ഒന്നാം ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുളളത്
മികവുകളും പരിമിതികളും
  • പരിസരപഠനത്തിലും ഇംഗ്ലീഷിലും മികച്ച നിലവാരം
  • ഒന്നാം ടേം കഴിഞ്ഞപ്പോഴേക്കും പകുതിപ്പേര്‍ക്ക് ലഘുവാക്യങ്ങളില്‍ വിവരണമെഴുാതാനായി.
  • എന്നാല്‍ മലയാളത്തില്‍ പകുതിയോളം പേര്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
  • പദങ്ങള്‍ എഴുതുന്നതിനപ്പുറം ലഘു വാക്യങ്ങളിലൂടെ ആശയം പ്രകാശിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് കഴിയുന്നില്ല
  • അക്ഷരത്തിട്ടമില്ലാത്ത കുട്ടികളുണ്ട്
പരിഹാര പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാകാം?
  • ഏതൊരു കാര്യവും (വസ്തു, കഥാപാത്രം, സംഭവം, അനുഭവം) ചര്‍ച്ച ചെയ്യുമ്പോള്‍ അവയെക്കുറിച്ച് ലഘു വാക്യങ്ങള്‍ പങ്കാളിത്ത രീതിയില്‍ എഴുതിക്കണം ( ഉദാ- തത്ത, പച്ചത്തത്ത, മരത്തില്‍ തത്ത, പറക്കുന്ന തത്ത, തത്ത പാടും )
  • വിശകലനാത്മക ചോദ്യത്തിലൂടെ വാക്യങ്ങള്‍ വികസിപ്പിക്കും ( തത്ത എവിടെയാണ്? എന്തു നിറമാണ്?)
  • ചിത്രങ്ങള്‍ക്ക് ചെറുവാക്യ അടിക്കുറിപ്പ് എഴുതിക്കും
  • കേട്ട കഥകളിലെ ഇഷ്ടപ്പെട്ട ഭാഗത്തിന്‍റെ ചിത്രം വരച്ച് ചെറു വാക്യം എഴുതിക്കും
  • ഒറ്റപ്പെട്ട പദങ്ങള്‍ എഴുതിക്കില്ല. പദസൂര്യനില്‍ നിന്നും വിവരണം
  • ചിത്രീകരണസഹിതമുളള എഴുത്തിനെ പ്രോത്സാഹിപ്പിക്കും
  • ടീച്ചര്‍ വെര്‍ഷന്‍ ചിത്രസഹിതമാിരിക്കും
  • വായനാകാര്‍ഡുകള്‍ പ്രയോജനപ്പെടുത്തും
  • നിര്‍മിക്കും
  • ചെറിയ കഥാപുസ്തകങ്ങളും കവിതാപുസ്തകങ്ങളും വീട്ടിലേക്ക് കൊടുത്തുവിടും
  • അതിലെ ഇഷ്ടപ്പെട്ടവ പകര്‍ത്തി എഴുതി പടം വരച്ച് വരണം
  • രക്ഷിതാക്കളുടെ സഹായത്തോടെ ഡയറി എഴുത്ത് ആരംഭിക്കും
  • തിട്ടമില്ലാത്ത അക്ഷരങ്ങള്‍ക്ക് ഊന്നല്‍ ലഭിക്കുന്ന ചെറുപാഠങ്ങള്‍ നിര്‍മിച്ച് പരിചയപ്പെടുത്തും ( കഥ, പാട്ട്) അവ എഴുതിക്കും, ബോര്‍ഡെഴുത്ത് നടത്തും. ഒത്തുനോക്കലും തിരുത്തിയെഴുത്തും അനുവദിക്കും.
  • ( ഉദാ- വൃ- പൂച്ച നല്ല പൂച്ച, വൃത്തിയുളള പൂച്ച, പാലുവെച്ച പാത്രം വൃത്തിയാക്കി വെച്ചു)
  • ഈ അക്ഷരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലോ ക്രിയാപദങ്ങളിലോ വരുന്ന ചെറിയതും ആകര്‍ഷകവുമായ കഥകള്‍ കേള്‍പ്പിച്ച ശേഷം ചീത്രീകരണസഹിതം എഴുതിക്കും (ഉദാ - /ക്ഷ- വിഷു പക്ഷിയുടെ കഥ – കഥയില്‍ വിഷമം സന്തേഷം ക്ഷീണം ഭക്ഷണം വൃക്ഷം എന്നീ പദങ്ങള്‍ പ്രാധാന്യം ലഭിക്കുവിധം വരണം )- (തയ്യാറാക്കാമോ?)





പരീക്ഷാനന്തര ഗുണനിലവാരപരിശോധനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്ന അധ്യാപകര്‍ മാതൃകകള്‍ സൃഷ്ടിക്കും
ഇത്തരം അനുഭവങ്ങള്‍ ഈ ക്ലസ്റ്ററില്‍ പങ്കെടുമല്ലോ?

Sunday, October 16, 2016

തത്തമംഗലം സ്കൂളില്‍ പുസ്തകവായനയ്ക് അംഗീകാരം


 തത്തമംഗലത്തെ രണ്ട് വിശേഷങ്ങള്‍ 
ഒന്ന് പഠനപുരോഗതി രേഖയാണ്. വലിയ ഒരു രജിസ്റ്റര്‍. ഒന്നാം ടേം മൂല്യനിര്‍ണയമടക്കം നാലു തവണ കുട്ടികളെ വിലയിരുത്തി. ഓരോ കുട്ടിയുടെയും നിലവാരം സംബന്ധിച്ച ഗ്രേഡും ഗുണാത്മകകുറിപ്പും എഴുതും
ക്ലാസ് പി ടി എയില്‍ പങ്കുവെക്കും
 
വിനീത എസ് എല്‍ 
തതത്തമംഗലം
ജി യു പി എസ്
ആകെ കുട്ടികള്‍ 47
വിവിധ കാലയളവില്‍ നടത്തിയ വിലയിരുത്തലില്‍ വിവിധ ഗരേഡ് നിലവാരത്തിലുളളവര്‍
ഗ്രേഡ്
ഒന്നാം വിലയിരുത്തല്‍
രണ്ടാം വിലയിരുത്തല്‍
മൂന്നാം വിലയിരുത്തല്‍
നാലാം വിലയിരുത്തല്‍







12
10
16
20






ബി
15
11
11
15






സി
13
15
15
11






ഡി
5
8
6
2







3
3
0
0























ഓരോ കുട്ടിയെക്കുറിച്ചും കുറിപ്പുകള്‍ ഉണ്ടാകുമെന്നു പറഞ്ഞല്ലോ ഉദാഹരണം നോക്കൂ
അഭിജിത്ത്
  1. മലയാളം നന്നായി വായിക്കാന്‍ കഴിയുന്നുണ്ട്. ചെറിയ തെറ്റുകള്‍ ലേഖനത്തില്‍ വരുത്തുന്നുണ്ട്. ആശയവ്യക്തതയോടെ സ്വതന്ത്ര രചനയ്ക് കഴിയുന്നുണ്ട്. ഇംഗ്ലീഷില്‍ വാക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. വായിക്കാന്‍ കഴിയുന്നുണ്ട്. വസ്തുക്കളെ നിരീക്ഷിച്ച് വര്‍ഗീകരിക്കാന്‍ കഴിയുന്നുണ്ട്. കൂട്ടല്‍ ഒരു സംഖ്യില്‍ നിന്നും ഒരു സംഖ്യ കുറയ്കല്‍ ഉറച്ചിട്ടുണ്ട് .സംഖ്യാവ്യാഖ്യാനം വാചികമായി എഴുതാന്‍ ശ്രമിക്കുന്നുണ്ട്
  2. മലയാളം, ഇംഗ്ലീഷ് എന്നിവ വായിക്കും. ഇംഗ്ലീഷില്‍ സ്വതന്ത്ര രചനയ്ക് കഴിയുന്നില്ല. മലയാളത്തില്‍ കഴിയും.മൂന്നക്ക സംഖ്യകളുടെ വ്യാഖ്യാനവും കൂട്ടലും ഉറച്ചിട്ടുണ്ട്. കോണ്‍വര്‍സേഷന്‍ എഴുതിയാല്‍ തെറ്റുകള്‍ വരാറുണ്ട്. നിരീക്ഷിച്ച് വ്ര്‍ഗീകരിക്കുവാന്‍ കഴിയുന്നുണ്ട്
  3. ഇംഗ്ലീഷിലും മലയാളത്തിലും സംഭാഷണം എഴുതുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികളും ഇടയില്‍ എഴുതുന്നു.വിവിരണം എഴുതുമ്പോള്‍ വാക്യ രചനാക്രമം പാലിക്കാന്‍ കഴിയുന്നില്ല.മൂന്നക്ക സംഖ്യകളുടെ സങ്കലനം ഉറച്ചിട്ടുണ്ട് . നിരീക്ഷണ വിവിരങ്ങള്‍ എഴുതുമ്പോള്‍ വാക്യങ്ങള്‍ ക്രമീകരിച്ചെഴുതാന്‍ കഴിയുന്നില്ല
  4. മലയാളം ഇംഗ്ലീഷ് പരീക്ഷകള്‍ വളരെ നന്നായി എഴുതിയിട്ടുണ്ട്. ഗണിതത്തിലും പരിസരപഠനത്തിലും ഉറയ്കേണ്ട ശേഷികളില്‍ പട്ടിക പൂര്‍ത്തിയാക്കാം , എണ്ണാം എഴുതാം എന്നിവ ഉറയ്കേണ്ടതുണ്ട്. മനസിലെ ആശയങ്ങള്‍ പരിസരപഠനവുമായി ബന്ധപ്പെട്ടത് ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിക്കാന്‍ പ്രയാസമുണ്ട്
ഈ വിവരണക്കുറിപ്പുകള്‍ ഓരോ വിലയിരുത്തല്‍ കഴിയുമ്പോഴുമാണ് എഴുതുന്നത്. ഓരോ കുട്ടിയ്കും ഓരോ പേജ് മാറ്റി വെച്ചിരുന്നെങ്കില്‍ വളര്‍ച്ച കൃത്യമായി പ്രതിഫലിപ്പിക്കും വിധം എഴുതാമായിരുന്നു.
എങ്കിലും ഈ പ്രവര്‍ത്തനം ഒരു സാധ്യത തുറന്നിടുന്നു
പഠനപുരോഗതി രേഖയെ കൂടുതല്‍ സര്‍ഗാത്മകമാക്കാനായാല്‍ അത് കേരളത്തില്‍ മുതല്‍ക്കൂട്ടാകും. 
നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേയുളളൂ. കൂടുതല്‍ അക്കാദമിക മികവ് ആഗ്രഹിച്ച് പ്രവര്‍ത്തിക്കാവുന്നതേയുളളൂ, ലക്ഷ്യം നേടാവുന്നതേയുളളൂ
 
തത്തമംഗലം സ്കൂളില്‍ പുസ്തകവായനയ്ക് അംഗീകാരം
ഞാന്‍ ഈ സ്കൂളിലെ കലവറ, പുത്തകപ്പുര എന്നീ പതിപ്പുകള്‍ പരിശോധിച്ചു. പുത്തകപ്പുരയുടെ കവര്‍ എനിക്ക് ഇഷ്ടമായി
കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അവര്‍ വായനാകാര്‍ഡുകള്‍ ഉണ്ടാക്കുന്നു
അത് സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ്. സംഗ്രഹമാണ് എഴുതുക. പക്ഷേ പുസ്തകത്തിന്‍റെ ഉളളടക്കത്തെ പ്രതിഫലിപ്പിക്കണം
ഓരോ കുട്ടിയും വ്യത്യസ്തമായ രീതി അന്വേഷിക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി. ഗ്രാഫിക് ഓര്‍ഗനൈസേഴ്സിന്‍റെ സാധ്യത ആ സങ്കേതത്തെക്കുറിച്ച് വേണ്ടത്ര മുന്‍ധാരണയില്ലാത്ത കുട്ടികള്‍ പ്രയോജനപ്പെടുത്തി എന്നതാണ് എന്നെ ആഹ്ലാദിപ്പിക്കുന്നത്
അത് നോക്കൂ

 
 
 

അവധിക്കാല അധ്യാപക പരിശീലനത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ പ്രയോഗരൂപമാണ് നാം കാണുന്നത്
അവധിക്കാല പരിശീലനത്തില്‍ മോഡ്യൂളില്‍ ചര്‍ച്ചചെയ്ത  ആശയം (മോഡ്യൂള്‍ ഭാഗം) ഇതായിരുന്നു.
moduleകുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാനും,വായിച്ച ആശയങ്ങളുെട പുനവരവതരണത്തിനും വേണ്ടിയാണ് ഈ പ്രവര്‍ത്തനം  നല്‍കിയത്.വായനാവാരത്തില്‍ തുടങ്ങി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായാണ് ഇത് അവതരിപ്പിച്ചത്.ഇപ്രകാരം തയ്യാറാക്കുന്ന വായനാകാര്‍ഡുകള്‍ ഭാവിയില്‍ ലൈബ്രററി കാറ്റലോഗ് ആക്കി മാറ്റാന്‍ കഴിയും. കുട്ടികള്‍ എഴുതിത്തയ്യാറാക്കുന്ന  വായനാകാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് കാറ്റലോഗ് ആക്കി കമ്പ്യൂട്ടറില്‍ ചെറിയൊരു പ്രോഗ്രാം രൂപത്തില്‍ സൂക്ഷിച്ചാല്‍ ഒരു പുസ്തകം തിരയുമ്പോള്‍ അതിനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ലഭിക്കും വിധം ഉപയോഗപ്പെടുത്താമെന്നും പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.എന്നാല്‍ ഇത് സാവകാശം മതിയെന്നും വായനാകാര്‍ഡ് നിര്‍മ്മാണത്തില്‍ കുട്ടികള്‍ പാഠപുസ്തകത്തിനപ്പുറത്ത് പുസ്തകങ്ങള്‍ വായിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യമെന്നും പറഞ്ഞിരുന്നു.
 പരിശീലന ആശയങ്ങളുടെ പ്രതിഫലനം  തത്തമംഗലം   ജി.യു.പി സ്കൂളില്‍  വായനാകാര്‍ഡുകള്‍ ബൈന്‍ഡ് ചെയ്തത്
  • യു.പി മലയാളം പരിശീലനാശയങ്ങള്‍ സ്കൂള്‍ എസ്.ആര്‍ജിയില്‍ അവതരിപ്പിച്ചു.
  • ഈ പ്രവര്‍ത്തനം ഒന്നാം ക്ലാസ്സ് മുതല്‍ നടപ്പാക്കാമെന്ന് തീരുമാനിച്ചു
  • എല്ലാ അധ്യാപകരും വായനാകാര്‍ഡ് നിര്‍മ്മിച്ച് സ്വയം പരിശീലിച്ചു
  • എല്ലാകുട്ടികള്‍ക്കും പുസ്തകം വായിക്കാനും വായനാകാര്‍ഡ് നിര്‍മ്മിക്കാനും അവസരം നല്‍കി
  • പുസ്തകത്തിന്റെ കുറവുനികത്താന്‍ പുസ്തകശേഖരണം നടത്തി.
  • ഏതാണ്ട് മുന്നൂറോളം കുട്ടികള്‍ വായിച്ച പുസ്കകത്തെ അടിസ്ഥാനമാക്കി  കാര്‍ഡ് നിര്‍മ്മിച്ചു.
  • പിന്നോക്കക്കാരെ സഹായിക്കാനായി  ഇടക്ക് എഡിറ്റിങ്ങ് പ്രവര്‍ത്തനം നടത്തി.
  • മികച്ചാകാര്‍ഡുകള്‍ ചേര്‍ത്ത് ബൈന്‍ഡ് ചെയ്ത് പുത്തകപ്പുര എന്ന വായനാകാര്‍ഡ് പുസ്തകം രൂപപ്പെടുത്തി.
എല്ലാവരേയും പരിഗണിക്കാനായി  കുറവുകളുള്ളവ ഉള്‍പ്പെടുത്തി കലവറ എന്ന പേരില്‍ രണ്ടാമതൊരു പുസ്കകവും ബൈന്‍ഡുചെയ്തു.
ഈ രണ്ട് വായനാകാര്‍ഡ് പുസ്തകങ്ങളും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും സാഹിത്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രകാശനംചെയ്തു.
ഈ വായനാ  പ്രവര്‍ത്തനം  ഇപ്പോഴും തുടരുന്നു
വായനാകാര്‍ഡ് new-doc-27_14 new-doc-27_11