മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ടാഗോര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവ ചടങ്ങിനു ശേഷം വളരെ പ്രധാനപ്പെട്ട ഒരു അക്കാദമിക പ്രവര്‍ത്തനം നടന്നു. ഒന്നാം ക്ലാസിലെ നൂറു രക്ഷിതാക്കള്‍ ഒന്നാം മാസത്തെ പഠനനേട്ടങ്ങള്‍ അടങ്ങിയ വളരുന്ന ഫയല്‍ അധ്യാപകരില്‍ നിന്നും ഏറ്റു വാങ്ങി. പഠനനേട്ടങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ചുമതല. അവര്‍ക്ക് ഉപയോഗിക്കാവുന്ന ചെക്ക് ലിസ്ററാണിത്. കുട്ടി ഈ കഴിവ് ആര്‍ജിച്ചോ എന്ന് പരിശോധിക്കാം. ഓരോന്നിനും നേരെ അത് കുട്ടി നേടിയെങ്കില്‍ ശരിയടയാളം നല്‍കി വേണം അടുത്തമാസത്തെ ക്ലാസ് പി ടി എയില്‍ വരാന്‍. അധ്യാപകര്‍ പറഞ്ഞു . എല്ലാ കുട്ടികളും എല്ലാ പഠനനേട്ടവും ആര്‍ജിച്ചിരിക്കും ഉറപ്പ്. നിങ്ങള്‍ നിരാശപ്പെടില്ല.വളരെ ആവേശത്തോടെയാണ് രക്ഷിതാക്കള്‍ ഈ ഫയല്‍ രീതിയെ ഉള്‍ക്കൊണ്ടത്. അക്കാദമിക മോണിറ്ററിംഗിന്റെ ജനകീയ രൂപമാണ് മാരാരിക്കുളത്തെ അധ്യാപികമാര്‍ വികസിപ്പിക്കുന്നത്. അടുത്ത ക്ലാസ് പി ടി എയില്‍ തെളിവുകള്‍ വെച്ച് ഓരോ കുട്ടിയുടെയും നിലവാരം അവതരിപ്പിക്കും. ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ഉണ്ടാകും. കുട്ടികളുടെ പ്രകടനങ്ങളും. അന്നേ ദിവസം ജൂലൈ മാസത്തെ പഠനനേട്ടങ്ങളുടെ ലിസ്റ്റ് പരിചയപ്പെടുത്തും. അവധിക്കാലത്ത് രണ്ട് റസിഡന്‍ഷ്യല്‍ ശില്പശാലകളാണ് ഈ വിദ്യാലയം നടത്തിയത്.സംസ്ഥാനതല ശില്പശാലകള്‍ തന്നെ. രണ്ടാമത്തെ ശില്പശാലയിലാണ് പഠനനേട്ടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഒന്നാം ക്ലാസിലെ മൂന്നു ടേമിലെയും പഠനനേട്ടങ്ങളും അന്താരാഷ്ട്ര പാഠ്യപദ്ധികളും പരിഗണിച്ചിട്ടുണ്ട്. ഗണിതത്തില്‍ സ്പൈറലിംഗ് സാധ്യത ആരാഞ്ഞതിനാല്‍ സമയവും രൂപയും രൂപങ്ങളും എല്ലാം കടന്നു വന്നു ( ഇപ്പോള്‍ ആദ്യത്തെ മാസം കാര്യമായ ഗണിതാശയങ്ങള്‍ ഇല്ല തന്നെ. പ്രീപ്രൈമറി തലത്തിലുളളവയാണ് പലതും. ബാലകൈരളി കടന്നു വന്ന മാരാരിക്കളത്തെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ അഭിസംബോധന ചെയ്യുവിധം അനുയോജ്യവത്കരണം നടത്തിയിട്ടുണ്ട്) പഠനനേട്ടങ്ങള്‍ ഉദാഹരണ സഹിതം , ആവശ്യമായ വിശദീകരണത്തോടെ പരമാവധി വ്യക്തത വരുത്തിയാണ് നല്‍കിയിരിക്കുന്നത്. പാഠപുസ്തകത്തെക്കാള്‍ പഠനനേട്ടങ്ങള്‍ക്കാവും ഊന്നല്‍. ആവശ്യമായ പഠനസാമഗ്രികള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇന്നത്തെ ദിവസം ( പ്രവേശനോത്സവ ദിനം) ഈ വിദ്യാലയത്തില്‍ ഗവേഷണാത്മകമായ ഇടപെടലിന് അധ്യാപകര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനം. ( ഇന്ന് രക്ഷിതാക്കള്‍ക്ക് നല്‍കിയ പഠനേട്ടങ്ങളുടെ ലിസ്റ്റും കുറിപ്പും ചുവടെ നല്‍കുന്നു. )
കലവൂര്‍
ടാഗോര്‍മെമ്മോറിയല്‍ എല്‍
പി സ്കൂള്‍
പ്രീതിക്കുളങ്ങര
വീടൊരുക്കവും
വിലയിരുത്തലും
ജൂണ്‍ 2016
പ്രിയപ്പെട്ട
രക്ഷിതാക്കളേ,
നമ്മുടെ
വിദ്യാലയത്തിന്റെ മികവാര്‍ന്ന
പ്രവര്‍ത്തനങ്ങള്‍
മുഖ്യധാരാമാധ്യമങ്ങള്‍ വളരെ
പ്രാധാന്യത്തോടെയാണ് കേരളം
മുഴുവന്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്.
ഈ
വിദ്യാലയത്തിലെ ഓരോ പ്രവര്‍ത്തനവും
കണ്ടു പഠിക്കാന്‍
വിവിധ ജില്ലകളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് നമ്മുക്കോരോരുത്തര്‍ക്കും അഭിമാനകരമാണ്. ഈ സാഹചര്യത്തില്‍ പ്രീതിക്കുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ സ്കൂളിലെ രക്ഷിതാക്കള്‍ കേരളത്തിനാകെ മാതൃക സൃഷ്ടിക്കേണ്ടവരാണ് എന്നു നാം തിരിച്ചറിയുന്നു. ഈ സ്കൂളില്‍ പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതനിലവാരമുളള പഠനം ഉറപ്പാക്കുന്നതിന് രക്ഷിതാക്കളുടെ സജീവമായ ഇടെപടലും പിന്തുണയും ആവശ്യമാണ്
വിവിധ ജില്ലകളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് നമ്മുക്കോരോരുത്തര്‍ക്കും അഭിമാനകരമാണ്. ഈ സാഹചര്യത്തില്‍ പ്രീതിക്കുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ സ്കൂളിലെ രക്ഷിതാക്കള്‍ കേരളത്തിനാകെ മാതൃക സൃഷ്ടിക്കേണ്ടവരാണ് എന്നു നാം തിരിച്ചറിയുന്നു. ഈ സ്കൂളില്‍ പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതനിലവാരമുളള പഠനം ഉറപ്പാക്കുന്നതിന് രക്ഷിതാക്കളുടെ സജീവമായ ഇടെപടലും പിന്തുണയും ആവശ്യമാണ്
വേറിട്ട
ക്ലാസ് പി ടി എ
- എല്ലാ മാസവും 100% രക്ഷിതാക്കളും പങ്കെടുക്കുന്ന ക്ലാസ് പി ടി എ നാം ലക്ഷ്യമിടുന്നു
- ഓരോ ക്ലാസ് പി ടി എയിലും അടുത്ത മാസം കുട്ടികള്‍ ആര്‍ജിക്കേണ്ട പഠനശേഷികളുടെ അച്ചടിച്ച ലിസ്റ്റ് രക്ഷിതാക്കള്‍ക്ക് കൈമാറും
- എല്ലാ വിഷയങ്ങളിലും ലക്ഷ്യമിട്ട പഠനശേഷി സ്വന്തം കുട്ടി നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുവാന്‍ ഈ ലിസ്ററ് സഹായകമാണ്.
- രക്ഷിതാക്കള്‍ക്ക് മനസിലാകും വിധം പഠനശേഷികള്‍ വിശദീകരിച്ച് നല്‍കുന്നതിനാല്‍ കുട്ടിയെ വീട്ടിലും സഹായി ക്കാനാകും.
- നല്‍കിയ പഠനശേഷിപ്പട്ടിക പ്രകാരം കുട്ടികള്‍ എത്രമാത്രം കഴിവു നേടി എന്ന് തെളിവു സഹിതം അടുത്ത ക്ലാസ് പി ടി എയില്‍ പങ്കിടും. ( കുട്ടികളുടെ രചനകള്‍ പരിശോധിക്കല്‍, തത്സമയപ്രകടനങ്ങള്‍, അധ്യാപകരുടെ വിലയി രുത്തില്‍ കുറിപ്പുകള്‍, ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ പങ്കിടല്‍ തുടങ്ങി രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടും വിധമാ യിരിക്കും അവതരണം.
- കുട്ടിയുടെ പഠനനേട്ടങ്ങള്‍ മനസിലാക്കാനും തടസ്സങ്ങള്‍ മറികടക്കാനും സഹായകമായ പ്രതിമാസ ക്ലാസ് പി ടി എയില്‍ മുടങ്ങാതെ പങ്കെടുത്താല്‍ മാത്രമേ സ്വന്തം കുട്ടിയുടെ പഠനനിലവാരം ആഗ്രഹിക്കുന്ന രീതിയില്‍ എത്തിക്കാനാകൂ.
വീടൊരുക്കം
- പഠിക്കുന്ന കുട്ടിയുടെ വീട് പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം
- ഓരോ ദിവസവും ക്ലാസില്‍/ സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കുട്ടികളോട് ചോദിക്കണം. വിശദീകരിക്കുവാന്‍ ആവശ്യ പ്പെടണം
- വീട്ടില്‍ വെച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ സഹായി ക്കണം. കുട്ടി തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം.
- അധ്യാപികയുടെ കുറിപ്പുകള്‍ നോട്ട് ബുക്കിലുണ്ടാകും . അതു പ്രകാരം കുട്ടി പ്രവര്‍ത്തിക്കുന്നുെന്ന് ഉറപ്പുവരുത്തണം
- പുസ്തകങ്ങള്‍ വായിച്ചുകൊടുക്കണം. അതിന്റെ ഉളളടക്കത്തെക്കുറിച്ച് ചര്‍ച്ച നടത്തണം.
- പത്രത്തില്‍ വരുന്ന ചിത്രങ്ങള്‍, കുട്ടി അറിയേണ്ട വിശേഷങ്ങല്‍ ഇവ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. പത്രം വായിക്കാന്‍ പ്രചോദിപ്പിക്കണം.
- ബാലമാസികകളും ചിത്രകഥകളും വായിക്കുന്നത് തെറ്റല്ല. വായനയുടെ ലോകത്തേക്കുളള ആദ്യപടിയാണത്. പാഠപുസ്തകത്തിനു പുറത്തുളള വായനാസാമഗ്രികള്‍ കുട്ടി പരിചയപ്പെടേണ്ടതുണ്ട്
- സംശയങ്ങള്‍ ഉന്നയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. എന്തുകൊണ്ട്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടി ഉന്നയിച്ചാല്‍ അതിന് ഉത്തരം കണ്ടെത്തിക്കൊടുക്കണം.
- കുട്ടിയുടെ നോട്ട് ബുക്ക്, പുസ്തകം എന്നിവ ആകര്‍ഷകമായി സൂക്ഷിക്കുവാന്‍ പ്രോത്സാഹനം നല്‍കണം
- അധ്യാപികയുമായി ആശയവിനിമയം നടത്തി കുട്ടിയുടെ മികവുകളും കൂടുതല്‍ മെച്ചപ്പെടേണ്ട മേഖലകളും മനസിലാക്കി സഹായിക്കണം
- കുട്ടിയുടെ സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.
- കുട്ടികളുടെ കഴിവു വളര്‍ത്താനും അവ പ്രകടിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്.
- ആയിരം പഠനമണിക്കൂര്‍ കുട്ടിയുടെ അവകാശമാണ്. അതിനാല്‍ത്തന്നെ മുടങ്ങാതെ വിദ്യാലയത്തിലെത്തുന്നു ഏന്നുറപ്പു വരുത്തണം
ചുവടെ
നല്‍കിയിരിക്കുന്ന പഠനശേഷികളാണ്
കുട്ടി ഓരോ വിഷയവുമായി
ബന്ധപ്പെട്ട് ജൂണ്‍മാസം
നേടേണ്ടത്. അവ
നേടുന്ന മുറയ്ക് ബാധകമായ
കോളത്തില്‍ ശരിയടാളം നല്‍കുക.
മാസാവസാനം
ക്ലാസ് പി ടി എയ്ക് വരുമ്പോള്‍
ഈ പരിശോധനാപ്പട്ടിക കൂടി
പൂരിപ്പിച്ച് കൊണ്ടുവരണം
ഭാഷയിലെ
പഠനനേട്ടങ്ങള്‍
- ചിത്രങ്ങള്‍ വ്യാഖ്യാനിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ നാലോ അഞ്ചോ ലഘുവാക്യങ്ങളില്‍ വാചികമായി വിവരിക്കുന്നു . വിശകലനാത്മക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു
- ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍, കഥാപാത്രങ്ങളുടെ പേരുകള്‍, താളാത്മകമായ പദങ്ങള്‍, മനസില്‍ തങ്ങി നില്‍ക്കുന്ന ക്രിയാപദങ്ങള്‍ ,പ്രയോഗങ്ങള്‍ എന്നിവ വാക്യത്തില്‍ നിന്നും ഒറ്റയായി നില്‍ക്കുമ്പോഴും തിരിച്ചറിയുന്നു, വായിക്കുന്നു ( വീട് നല്ല വീട്, തത്ത തത്തി വന്നു, പാറി പാറി, കണ്ടു, വന്നു, താര, അരി, വിതറി, കോഴി, കൂട്, പമ്മി പമ്മി..)
- സമാന താളം, ഘടന എന്നിവ പാലിച്ച് പദങ്ങള്‍ ഉചിതമായ സ്ഥാനത്ത് ചേര്‍ത്ത് ലളിതമായ കവിതകള്‍ പൂരിപ്പിച്ച് പൂര്‍ണമാക്കുന്നു ( വീട് നല്ല വീട് എന്റെ സ്വന്തം വീട്, എന്തു നല്ല വീട് എന്നതു പോലെ, പൂവ് നല്ല പൂവ്, പൂച്ച നല്ല പൂച്ച....)
- കവിതകള്‍ താളത്തില്‍ ഏറ്റു ചൊല്ലി ആസ്വദിക്കുന്നു,
- ആസ്വദിച്ച കവിതകള്‍ മറ്റുളളവര്‍ക്കു മുമ്പാകെ അവതരിപ്പിക്കുന്നു
- സഹായത്തോട ലഘു വാക്യങ്ങളെഴുതുന്നു. (തത്ത വന്നു, കാക്ക പാറി.... )
- കഥകള്‍ , കവിതകള്‍ എന്നിവ കേട്ട് ആസ്വദിക്കുന്നു.
- ആസ്വദിച്ച കഥകള്‍ ഉച്ചാരണവ്യക്തതയോടെ അവതരിപ്പിക്കുന്നു.
ചിത്രകലയിലെ
പഠനനേട്ടങ്ങള്‍
- ആശയങ്ങളും അനുഭവങ്ങളും നിറച്ചേരുവ, സൂക്ഷ്മമായ വിന്യാസം, അനുപാതം, പൂര്‍ണത എന്നിവ പരിഗണിച്ച് തനിമയോടെ ക്രയോണ്‍സ് ഉപയോഗിച്ച് ചിത്രീകരിക്കുന്നു (വീട്, കുടുംബം) -
- കേട്ട കഥകളെയും കവിതകളെയും ആസ്പദമാക്കി ചിത്രം വരയ്കുന്നു.
പരിസരപഠനത്തിലെ
പഠനനേട്ടങ്ങള്‍
- ലിസ്റ്റ് വായിച്ച് സവിശേഷതകള്‍ പരിഗണിച്ച് തരം തിരിക്കുന്നു ( നടന്നു വന്നവര്‍, പറന്നു വന്നവര്‍)
- ശരിയായ ബന്ധങ്ങള്‍ കണ്ടെത്തി വരച്ചു യോജിപ്പിക്കുന്നു ( ജീവി, പാര്‍പ്പിടം)
- വീട്ടിലെ ഓരോ മുറിയുടെയും ഉപയോഗം വിശദീകരിക്കുന്നു
- വീട്ടുപകരണങ്ങളുടെ വൈവിധ്യവും ഉപയോഗവും പ്രാധാന്യവും മറ്റു സവിശേഷതകളും വിശദമാക്കുന്നു
- വീടിന്റെ മേല്‍ക്കൂര, തറ, ചുമര് എന്നിവയുടെ പ്രത്യേകതകളും പ്രയോജനവും കാര്യകാരണസഹിതം വ്യക്തമാക്കുന്നു
- വാതിലുകളുടെയും ജനാലകളുടെയും പ്രത്യേകതയും ആവശ്യവും തിരിച്ചറിയുന്നു.
- മനുഷ്യനുമാത്രമല്ല വീടുകള്‍ എന്നു തിരിച്ചറിയുന്നു.
- പക്ഷികളുടെ കൂടുകളുടെ പ്രത്യേകതകള്‍ അന്വേഷിച്ചറിയുന്നു . പക്ഷികള്‍ക്ക് സ്ഥിരമായി പാര്‍ക്കാനുളളതല്ല അവയെന്നു തിരിച്ചറിയുന്നു
- വീടിന്റെ ഉപയോഗം വ്യക്തമാക്കുന്നു
പ്രവൃത്തിപരിചയത്തിലെ
പഠനനേട്ടങ്ങള്‍
- വിവിധതരം പാര്‍പ്പിടങ്ങളുടെ ചിത്രം ശേഖരിക്കുന്നു. ആല്‍ബം തയ്യാറാക്കുന്നു. പാര്‍പ്പിടപ്പതിപ്പ്.അടിക്കുറിപ്പെഴുതുന്നു.
- ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നു ( കടലാസ്, ഈര്‍ക്കില്‍, കൂടുകള്‍...) നിര്‍മാണ പ്രോജക്ട്.
ഗണിതത്തിലെ
പഠനനേട്ടങ്ങള്‍
- ഒന്നിലധികം വസ്തുക്കളുടെ വലുപ്പം ഗണിതപരമായി താരതമ്യം ചെയ്യുന്നു. (വണ്ണം, നീളം, ഉയരം, വീതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വലുപ്പം എന്ന ആശയത്തെ വിശദീകരിക്കുന്നു.)
- നീളം, അകലം, ദൂരം,ഉയരം എന്നിവയെ ഒരു ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു. ( നീളം കൂടിയത്, കൂടുതല്‍ ദൂരത്തിലുളളത്, അടുത്തുളളത്, ഏറ്റവും അടുത്തുളളത്, തൊട്ടടുത്തുളളത്, ഉയരം- ആള്‍ പൊക്കം, മരത്തോളം ഉയരം, കെട്ടിടത്തോളം ഉയരം....ബഞ്ചുകള്‍ തമ്മിലുളള അകലം)
- അകത്ത്/ പുറത്ത്, മുകളില്‍/ താഴെ, വലത്ത് / ഇടത്ത്, മുന്നില്‍/ പിന്നില്‍, ആരംഭസ്ഥാനത്തെ ആധാരമാക്കി വിശദീകരിക്കുന്നു.
- രണ്ടു കൂട്ടത്തിലുളള വസ്തുക്കളുടെ എണ്ണത്തെ ഒറ്റ നോട്ടത്തിലും ഒന്നിനൊന്നു പൊരുത്തപ്പെടുത്തിയും കൂടുതല്‍ കുറവ് കണ്ടെത്തി പറയുന്നു. ചിത്രീകരിക്കുന്നു ( അഞ്ചില്‍ താഴെയുളള വസ്തുക്കള്‍)
- ഒന്നു മുതല്‍ അഞ്ചുവരെ സംഖ്യകളെ തിരിച്ചറിയുന്നു.എണ്ണുന്നു. എഴുതുന്നു
- അഞ്ചുവരെയുളള എണ്ണത്തെ പകുതി, തുല്യം, കൂടുതല്‍, കുറവ്, സമം എന്നിങ്ങനെ വിശദീകരിക്കുന്നു.
- ഫൈവ് ഫ്രെയിമില്‍ ഗണിതക്രിയകള്‍ ചിത്രീകരിക്കുന്നു.
- ഒരു രൂപ, രണ്ടു രൂപ, അഞ്ചുരൂപ നാണയങ്ങള്‍ തിരിച്ചറിയുന്നു.
- രണ്ടു രൂപയും ഒരു രൂപയും ഉപയോഗിച്ച് വിവിധതരത്തില്‍ അഞ്ചുരൂപയുടെ ചില്ലറയാക്കി പ്രദര്‍ശിപ്പിക്കുന്നു
- ക്ലോക്കില്‍ നിന്നും സമയം കണ്ടെത്തുന്നു .
- പകുതി എന്ന ആശയത്തെ വിവിധ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നു ( രാവും പകലും, കുപ്പിയിലെ വെളളം, നീളത്തിന്റെ പകതി, വസ്തുക്കളുടെ പകുതി, ( ഇല)
- പകുതിയാക്കാന്‍ പറ്റുന്ന സംഖ്യകളും അല്ലാത്തവയും വസ്തുക്കള്‍ വെച്ച് കണ്ടെത്തി വിശദീകരിക്കുന്നു.( 2,4/3,5 )
- രൂപങ്ങളെ മൂന്നു വശമുളളവ, നാലു വശമുളളവ എന്നിങ്ങനെ തിരിച്ചറിയുന്നു. (2,4)
- വശങ്ങള്‍ ,മൂലകള്‍ എന്നിവ സംബന്ധിച്ച് നിരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കുന്നു
- നാലു വശം, മൂന്നു വശം ഇവയുളള രൂപങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയ്കുന്നു
- അഞ്ചുവരെയുളള സംഖ്യാബന്ധം ( whole, part) ചിത്രീകരിക്കുന്നു ( 5=2+3, 5=3+2,)
- പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു ( ഉദാ, രണ്ടു വ്യത്യസ്തമായ പാത്രങ്ങളില്‍ ജലം. ഏതിലാണ് കൂടുതല്‍? ചുരുട്ടിയ നൂല് , വലിച്ചുകെട്ടിയ നൂല്. ഏതിനായിരിക്കും നീളക്കൂടുതല്‍? രണ്ടു കൂട്ടങ്ങള്‍. ഏതിലാണ് കൂടുതല്‍?)
വിദ്യാര്‍ഥിയുടെ
പേര് ......................................................................
ക്ലാസ്
ഒന്ന്
ഡിവിഷന്‍ ..................
രക്ഷിതാവിന്റെ
പേരും ഒപ്പും
...................................................................................................................................................
(അടുത്ത ലക്കത്തില്‍ സ്കൂളിന്റെ സ്വന്തം വായനാസാമഗ്രികള്‍.)
...................................................................................................................................................
എല്ലാ ക്ലാസുകളിലും ഇതേ പോലെ രക്ഷിതാക്കളുടെ വിലയിരുത്തലുണ്ടാകും. രണ്ട്, മൂന്ന് , നാല് ക്ലാസുകളില്‍ പ്രീടെസ്റ്റ് ഫലം കൂടെ ഉള്‍പ്പെടുത്തിയ പ്രഥമക്ലാസ് പി ടി എ അടുത്താഴ്ച നടക്കും. രക്ഷിതാക്കളുടെ നേതത്വത്തിലുളള വായനാസാമഗ്രി നിര്‍മാണ ശില്പശാല ജൂണ്‍ പതിനൊന്നിന്
(അടുത്ത ലക്കത്തില്‍ സ്കൂളിന്റെ സ്വന്തം വായനാസാമഗ്രികള്‍.)
2 comments:
ABHIVADANANGAL.Thudakkam nannayirikkunnu.Purogathiyum thudarpravarthanangalum ariyikkumallo ?
Nalla thudakkam
Post a Comment