ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 11, 2016

നങ്കൂരപദങ്ങളും വായനാപാഠങ്ങളും


ലേഖനപ്രശ്നങ്ങള്‍ പരിഹരി്കുന്നതിനാ്യി വായാനാസാമഗ്രി തയ്യാറാക്കമ്പോള്‍ അക്ഷരങ്ള്‍ മുഴച്ച നില്‍ക്കുന്ന അനുഭവം ഉണ്ടാകാറുണ്ട്. പാറു പറയെടുത്തു .ചോറു വിളമ്പി.എന്ന വാക്യങ്ങള് നോക്കുക. പാറു പറ, ചോറ് എന്നിങ്ങനെ ആവര്ത്തിച്ചു എന്നതുകൊണ്ട് അവ കുട്ടിയുടെ മനസില് പതിയണമെന്നില്ല. ഊന്നല് നല്കാന് ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ നങ്കൂരപദങ്ങളില് വരണം. എന്താണ് നങ്കൂരപദങ്ങള് എന്ന് അറിവില്ലാതെ വായനാസാമഗ്രികള് തയ്യാറാക്കിയുപയോഗിച്ചാല് അത് വേണ്ടത്ര ഫലം ചെയ്യില്ല.ചുവടെ മൂന്ന് ഉദാഹരണങ്ങളാണ് നല്കുന്നത്. ഒന്നാമത്തെ പാഠം ശ,ഷ എന്നിവ തെറ്റിപ്പോകുന്നതായി ശ്രദ്ധയില് പെട്ടപ്പോള് തയ്യാറാക്കിയതാണ്.
പശപ്പൂച്ചയുടെ കഥ പറ്ഞ്ഞ ശേഷം കട്ടികളോട് മനസില്‍ ത്ങ്ങി നില്‍ക്കന്ന രംഗം വരയ്കാന്‍ ആവശ്യപ്പെട്ടു. അതിനു താഴെ എഴുതാനും. പശയില്‍ വീണ പൂച്ച, മഷിപ്പൂച്ച എന്നെല്ലാം എഴുതി. അവ ബോര്‍ഡില്‍ എഴുതിച്ച ശേഷം കഥ ഓര്‍ത്തെഴുതിച്ചു. പല തവണ കട്ടികള്‍ ശ, ഷ എന്നീ അക്ഷരങ്ങള്‍ എഴുത്തില് ഉപയോഗിച്ചു. പദപ്പട്ടിക പൂരിപ്പിക്കലോ, യാന്ത്രികമായ ആവര്ത്തനമോ ഇല്ലാതെ.പശ ശാ പശ പോലെയുളള പ്രയോഗങ്ങള് അവര് മറക്കാതെ ചേര്ത്തു
ഈ അക്ഷരധാരണ നിലനില്ക്കുന്നുണ്ടോ എന്നറിയാന് അടുത്ത ദിവസം ക്ലാസില് ദോശ ചുട്ടു. (അഭിനയം) ചിത്രീകരണഹിതം അതിന്റെ വിവരണം എഴുതി. ദോശ നങ്കൂര പദമാണ്.

, ഴ എന്നിവ പരസ്പരം മാറിപ്പോകുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പാഠം തയ്യാറാക്കിയത്. മുയല്, പഴം, വയറ് എന്നിവ കഥയിലെ പ്രധാന വാക്കുകളാണ് .അവയില്ലാതെ കഥ പറയാനാകില്ല. അനിവാര്യമായ പദങ്ങള് തന്നെയാണ് നങ്കൂരപദങ്ങള്. അത് കുട്ടിയുടെ മനസില് നങ്കൂരമിടും.

കോഴി, കൊന്ന, കോലന് പാമ്പ്, കൊക്കക്കൊ കോ എന്നിവയെ നങ്കൂരപദങ്ങളാക്കി. ചിഹ്നബോധം ശക്തിപ്പെടുത്താനായിരുന്നു ഈ വായനാാമഗ്രി .ഇരട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടികള് തെറ്റു വരുത്തുന്നു. ഉച്ചാരണവുമായി പൊരുത്തപ്പെടുത്തിയ വായനാാമഗ്രിയാണ് അതിനായി ഉപയോഗിച്ചത്. കാക്ക കൂട് വെച്ചു. കാക്കക്കൂട് എന്നിവ ഉച്ചരിക്കുമ്പോള് തന്നെ വ്യത്യാസം കിട്ടണം. ഈ വായനാാമഗ്രിയുടെ ലക്ഷ്യം വ്യക്തമായല്ലോ
വായനാാമ്ഗ്രികള് എല്ലാം പരിശോധിക്കുക
 • കുട്ടികള്ക്ക് താല്പര്യമുണ്ടാക്കുന്ന എന്തെങ്കിലും അംശം അതിലുണ്ടാകും
 • പുതുമ നിലനിറുത്തിയിട്ടുണ്ട്
 • വൈവിധ്യം പാലിച്ചിട്ടുണ്ട്
 • ചെറിയ പാഠങ്ങളാണ്
 • കുട്ടികള് നേരിടുന്ന ഓരോ പ്രശ്നവും പരിഹരിക്കാന് പര്യാപ്തമായ വായനാാമഗ്രികളാണ് വേണ്ടത്
 • തുടര് ചര്ച്ചയ്ക് അവസരം ലഭിക്കുന്നതാകണം ( കൊന്നപ്പൂവിന് കോഴി കാവല് നിന്നതെന്തിനാകും?)
 • ചിത്രീകരണത്തെ അനുവദിക്കുന്ന മുഹൂര്ത്തങ്ങള്ക്കിടം വേണം
 • ഊന്നല് നല്കുന്നവ സംബന്ധിച്ച് എല്ലാ കുട്ടികള്ക്കും രചനാവസരം ലഭിക്കത്തക്ക വിധം പ്രക്രിയ
  • ആദ്യം കേള്ക്കല്
  • രണ്ടാമത് കുട്ടികളുടെ രചന
  • മൂന്നാമത് വായനാാമഗ്രിയുമായി പൊരുത്തപ്പെടുത്തല് എന്നിങ്ങനെ ക്രമം നിശ്ചയിച്ചു
വേറെയയും സാധ്യതയുണ്ട്. കണ്ടെത്തൂ. വായനാാമ്ഗ്രികള് തയ്യാറാക്കുമ്പോള് അതിന് പല മാനങ്ങള് വേണം. ആ്സ്വാദ്യത നഷ്ടപ്പെടരുത്
...........................
അടുത്ത ലക്കത്തില് 
മാരാരിക്കുളത്തെ പതിനൊന്നു വാര്ഡുകളിലായി ഇരുനൂറ് രക്ഷിതാക്കള് വായനാദിനത്തില് വായനാസാമഗ്രികള് തയ്യാറാക്കുന്നതിന്റെ വിശേഷങ്ങള്4 comments:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

നങ്കൂരപദങ്ങൾ! നല്ല സാധ്യത. ഇതുപോലെ നങ്കൂരചിഹ്നങ്ങളും പരീക്ഷിക്കാവുന്നതല്ലേ.

Dr Kaladharan TP said...

മനോജ്
kozhiude kaval -കോഴി കൊന്ന കൊക്കക്കൊകോ എന്നീ വാക്കുകള് ശ്ദ്ധിച്ചില്ലേ. ആഗ്രഹിക്കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യയങ്ങളും ഉള്പ്പെടുന്നതാകണം നങ്കൂരപദങ്ങള്

malayali said...

Really great sir
Jaanith adutha classil upayogikum
Feed back nalkaam

Indusree Eravimangalam said...

Njan varshangalkumunp ithupole(randamtharathilekk)vayana chathurangal,undakkiyathu ormavarunnu..tr creativity add cheyyan ee tip activity dahayikkum...congrats