ഇരട്ടിമധുരം
മോഡ്യൂള്‍
ഒന്ന്-
-
ഇത് ഗണിതപഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ചില ഇടപെടല്‍ ചിന്തകളാണ്. നിശ്ചിതമായ ഒരു ക്രമം പാലിക്കാതെയാകാം അവതരണം. ഓരോ തവണയും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അപ്പോള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയോ അടുത്ത ദിവസം അഭിസംബോധന ചെയ്യുകയോ വേണം. ബഹുമുഖബുദ്ധി സിദ്ധാന്തത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയുമുണ്ട്. മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.
-
ഒന്നാം മോഡ്യൂളില്‍ ഇരട്ടി കണ്ടെത്താന്‍ കഴിയുന്ന കുട്ടിക്ക് രണ്ട്, നാല് , എട്ട് എന്നീ സംഖ്യകളുപയോഗിച്ചുളള ഗുണനം, ഗുണനപട്ടികയുടെ സഹായമില്ലാതെോ ഗണിതപരമായ യുക്തിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാകും എന്ന ആശയമാണ് അവതരിപ്പിക്കുന്നത്.
-
ചിത്രകലയും പ്രവൃത്തിപരിചയവും മുഖ്യശേഷികളായി പരിഗണിക്കുന്നു. അതായത് ഗണിതം പഠിക്കാനുളള അനുബന്ധ വിഷയമായി നിറുത്താതെ ഈ മൂന്നു വിഷയങ്ങളെയും അര്‍ഹിക്കുന്ന ആദരവ് നല്‍കി സമീപിക്കുന്നു.