ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, August 7, 2016

ഒന്ന് രണ്ട് ക്ലാസുകളിലെ ഭാഷാപഠനവും ഐസി ടിയും ഒരു സാധ്യത


മിനിടീച്ചര്‍ അയച്ചുതന്ന കുറിപ്പാണ് ചുവടെ നല്‍കിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയരേഖ 2016 ഐ സി ടി വിദ്യാഭ്യാസത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു സൂചിപ്പിക്കുന്നുണ്ട്. ആചര്‍ച്ചയില്‍ അവര്‍ ശിക്ഷാ പ്രോജക്ടിനെ ഉദാഹരിക്കുന്നു. ചെറിയ ക്ലാസുകളില്‍ ഐ സി ടി ഉയോഗിച്ചു പഠിപ്പിച്ചപ്പോള്‍ നിലവാരം കൂടി എന്നാണ് സൂചന. ( അനുബന്ധം നോക്കുക). ഈ സന്ദര്‍ഭത്തില്‍ മിനിടീച്ചറുടെ ( മിനിമാത്യു -പ്രഥമാധ്യാപിക, വടക്കേ വാഴക്കുളം യു പി എസ്, എറണാകുളം) ഇടപെടലിനു സവിശേഷമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്ന പ്രക്രിയ പല തലങ്ങളിലും ആരംഭിച്ച പശ്ചാത്തലത്തില്‍. കത്ത് വായിക്കൂ. 

"സർ,
SSA യിൽ ട്രെയ്നർ ആയി പ്രവർത്തിക്കുമ്പോൾ ആണ് അന്ന് ഒന്നാം ക്ലാസിൽ ICT യിലൂടെ പഠനം എങ്ങനെ സുഗമമാക്കാം എന്ന പഠനം തുടങ്ങിയത്. അന്ന് MT LPS വെങ്ങോല, GupAllapra, Jama ath Thandekkad എന്നിവിടങ്ങളിൽ ഒന്നാം ക്ലാസിൽ ഇടപെടലുകൾ നടത്തിയിരുന്നതിന്റെ റിപ്പോർട്ട് എന്റെ ബ്ലോഗിൽ ഇട്ടിരുന്നു.. സാറിന് അത് ഷെയർ ചെയ്തിരുന്നു . പിന്നെ HM ആയി പോന്നപ്പോൾ അക്കാദമിക തലത്തിൽ സത്യത്തിൽ ഞാൻ 5കൊല്ലം പുറകോട്ടു പോയ പോലായായി .
ICT യിലൂടെ പഠനം ഒന്നാം ക്ലാസിൽ എന്ന ചിന്ത തെളിഞ്ഞു വന്നത് ഈ വർഷത്തെ വയാനാവാരത്തിലാണ്. വായനാവാരം വായനാ വസന്തം എന്ന പേരിൽ ഒരു മാസം നീണ്ടു നിന്നു. വായനാ പ്രവർത്തനങ്ങളുടെ ഭാഗമായി KG ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി  തയ്യാറാക്കിയ മന്ദാരം എന്ന അക്ഷര പാട്ടു പുസ്തകം തയ്യാറാക്കുമ്പോഴാണ് വീണ്ടും ICT സാധ്യതാ തെളിഞ്ഞു വന്നത്. അതിനു മുൻപ് ഓരോ ക്ലാസും പ്രതിവാര റിപ്പോര്‍ട്ടിൽ  ICT യിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അതിനെ ശാസ്ത്രീയമായി ചെയ്തിരുന്നില്ലഎന്നാൽ ഇവിടം മുതൽ ഇതൊരു പഠനമാക്കി എടുക്കാൻ തീരുമാനിച്ചു. പിന്നോക്കക്കാരുടെ അക്ഷര ങ്ങൾ ഉറപ്പിക്കൽ ആയിരുന്നു ഒന്നാമത്തെ ലക്ഷ്യം .
1 ,2 ക്ലാസുകളിലെ കുട്ടികളുടെ ICTയിലൂടെ ഉള്ള ഇടപെടൽ എന്ത് മാത്രം ഭാഷപഠനം സുഗമമാക്കുന്നു എന്നത് ആദ്യം പറയാം. മന്ദാരം എന്ന പുസ്തകത്തിനായി എല്ലാ സ്വരാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടും വിധം പാട്ടുകൾ ലോക്കൽ text രൂപത്തിൽ തയ്യാറാക്കി.മഞ്ജു. സിന ,റജീല , ശാലിനി. മായ എന്നിവരുടെയും എന്റെയും രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
ഇത് കുട്ടികൾ കമ്പൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ അവരുടെ ചിന്തയിൽ ആ അക്ഷരങ്ങൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന്
പയ്യെ പയ്യെ തിന്ന് പയ്യെ
പുല്ല് പയ്യെ തിന്ന് പയ്യെ
എന്ന വരികൾ ടൈപ്പ് ചെയ്യുമ്പോൾയും യ്യ യും ഉറപ്പിക്കാം .മാത്രമല്ല അവർ എല്ലാ അക്ഷരങ്ങളിലൂടെയും സെർച്ച് ചെയ്യുന്നു.. ഇത് പലവട്ടം ആകുമ്പോൾ അവർ അക്ഷരങ്ങളുടെ tabലെ വിന്യാസം അക്ഷരമാലക്രമത്തിൽ തിരിച്ചറിയുന്നു
(അക്ഷരമാല പകർത്തണ്ട ... അവർ സ്വയം തിരിച്ചറിഞ്ഞുകൊള്ളും)
ടൈപ്പ് ചെയ് ത രീതി ഇങ്ങനെ
വേർഡ് ഫയൽ ഓപ്പൺ ചെയ്ത് അതിൽ കുട്ടികൾ 2 പേർ വീതം അക്ഷരങ്ങൾ ക്ലിക് ചെയ്താണ് വരികൾ ടൈപ്പ് ചെയ്തത്. രണ്ടാം ക്ലാസുകാരെയാണ് ആദ്യം പഠിപ്പിച്ചത്. പെട്ടെന്ന് മറന്നു പോകുന്ന ഒരു കുട്ടിയാണ് ഗീതു. അവളുടെ കൂടെ ഇരുന്ന ആര്യ ലക്ഷ്മിയാണ് വേഗത്തിൽ കാര്യങ്ങൾ ഗ്രഹിച്ചത്. വളരെ കുറച്ച് മാത്രമേ നമുക്ക് ഇടപെടേണ്ടി വന്നുള്ളു. ഒരു റൗണ്ട് കഴിഞ്ഞപ്പോൾ ആ ടീമിൽ ആര്യക്ഷ്മി പ്രവർത്തനം ഏറ്റെടുത്ത് ഗീതുവിനെ പഠിപ്പിക്കാൻ തുടങ്ങി.. വളരെ വേഗം ഗീതു അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങി... ..അതോടെ ആര്യക്ക് ആവേശമായി  അന്നു മുതൽ വളരെയേറെ പിന്നോക്ക വസ്ഥയിലായിരുന്ന ഗീതുവിന്റെ ഉത്തരവാദിത്വം അമ്മു എന്ന ആര്യ ഏറ്റെടുത്തു. വയനാകാർഡുകൾ ഇപ്പോൾ ഗീതു തനിയെ വായിക്കാൻ തുടങ്ങി എന്നതാണ് ഏറ്റവും വലിയ സന്തോഷം
അങ്ങനെ 3 System ഉപയോഗിച്ച് കുട്ടികൾ മാറി മാറി ടൈപ്പ് ചെയ്തു.. ഈ കുട്ടികൾ ലിഡ് ചെയ്തു കൊണ്ടാണ് ഒന്നാം ക്ലാസിലെ കുട്ടികൾ ടൈപ്പിംഗ് നടത്തുന്നത്. അവരും വളരെ വേഗം അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് ടൈപ്പ് ചെയ്യുന്നുണ്ട്
പിന്നിട് ചെയ്തത് ഊന്നൽ നൽകേണ്ട അക്ഷരങ്ങൾക്ക് കളർ നൽകലാണ്..അതിനായി അവരോട് ചോദിച്ചത് ഏറ്റവും കൂടുതൽ വരുന്ന അക്ഷരമേതാണ് എന്നാണ്? പെട്ടെന്ന് എണ്ണിയെടുക്കാൻ എന്താണ് മാർഗ്ഗം... കളർ മാറ്റിയാലോ? അങ്ങനെ കളർ മാറ്റാൻ പഠിപ്പിക്കുമ്പോൾ നമ്മുടെ ലക്ഷ്യം ആ അക്ഷരങ്ങൾ പ്രത്യേകിച്ച് കൂട്ടക്ഷരങ്ങൾ ഉറപ്പിക്കൽ ആണ്.ഇത് പല പാട്ടുകളും പല കുട്ടികൾ ആണ് ടൈപ്പ് ചെയ്തത്. അതു കൊണ്ട് എല്ലാ കൂട്ടക്ഷരങ്ങളിലൂടെയും എല്ലാ കുട്ടികളും കടന്നു പോകണമെന്നില്ല..Hyper ആക്ടീവ് ആയ ഫസൽ, മറവി കടുതലുള്ള വൈശാലി ഇവർക്കാണ് കൂടുതൽ അവസരം നൽകുന്നത്.. കുട്ടികൾ സ്വയം പഠിപ്പിച്ചു കൊള്ളും..ടിച്ചറിന് വലിയ ഭാരമൊന്നുമില്ല.. ആവശ്യത്തിന് കമ്പ്യൂട്ടർ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി..
ഇംഗ്ലീഷും ഐ സി ടിയും
ഇംഗ്ലിഷ് ക്ലാസിലെ പ്രവർത്തനം ഇങ്ങനെയൊക്കെ. വേർഡ് ഫയലിൽ വിവരിക്കേണ്ട ചിത്രം ഇ ൻസർട്ട് ചെയ്യുന്നു.. ചിത്രത്തെക്കുറിച്ച് interaction നടത്തുന്നു..
അവർ പറയുന്ന കാര്യങ്ങൾ അപ്പപ്പോൾ ആദ്യം ടീച്ചർ ടൈപ്പ് ചെയ്യുന്നു.. പിന്നീട് കുട്ടികൾ വന്ന് ഓരോ കാര്യം ടൈപ്പ് ചെയ്യുന്നു. red line ,green line വരാൻ കാരണം അവർക്കറിയാം ഇപ്പോൾ.. red Iine വന്നാൽ Spelling മാറ്റി ഊഹിച്ചടിക്കാൻ പറയുന്നു. രക്ഷയില്ലെങ്കിൽ കമ്പൂട്ടർ മാമൻ ശരിയാക്കിക്കാണിക്കുന്നു.. ഇതും വളരെ വിജയകരമായി തോന്നി
കമ്മ്യൂണിക്കേഷൻ സാധ്യത ഫോക്കസ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
2
മൂന്ന് ക്ലാസുകളുടെ കമ്മൂണിക്കേഷൻ തലം 1CT യിലൂടെ കമ്പാരിറ്റീവ് സ്റ്റഡി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നല്ല വ്യത്യാസം ഉണ്ടാകും എന്ന് ഉറപ്പുണ്ട്.
ഗണിതം 
റജീല ടിച്ചർ തുടങ്ങിയിട്ടുണ്ട് .ചില ആശയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പ്രോഗ്രസ് എന്തായി എന്ന റിപ്പോർട്ട് തരാം
മറ്റെല്ലാ ക്ലാസിലേക്കും ആവശ്യമായ വീഡിയോ, PPT യുടെ വലിയ സ്റ്റോക്ക് തന്നെ സ്കൂൾ തുറക്കും മുൻപേ കരുതിയിരുന്നു.. പക്ഷെ അവശ്യത്തിന് computer ,Projector ഇല്ല. രണ്ട് പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ഒരു പ്രൊജക്ടർ തന്നതോടെ LP ക്കും up ക്കും ഒന്നു വിതമായി .
it School State പ്രൊജക്ട് ഡയറക്ടർ ഇടപെട്ടിട്ടുണ്ട്. നാളെ it @ School മാസ്‌റ്റേഴ്സ് ട്രൈയ്നേഴ്സ് വരുമെന്നും വിൻഡോസ് ഉപയോഗം വിട്ട്  ഉബണ്ടുവിലെ സഹായം നൽകാമെന്നും.. മോശമായ കമ്പൂട്ടറുകൾ നന്നാക്കി തരാമെന്നും പറഞ്ഞിട്ടുണ്ട്"
അനുബന്ധം
അനുബന്ധം രണ്ട്



7 comments:

N.Sreekumar said...

വായനദിനം -ശരി
വായനാദിനം വേണ്ട

sa said...

കേരളത്തിലെ വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മികച്ച വിദ്യാലയവികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് പൊതുവിദ്യാലയ സ്നേഹികള്‍.യഥാര്‍ത്ഥത്തില്‍ അന്താര്ഷ്ട്രനിലവാരം എന്നൊന്നുണ്ടോ?അതോ ലഭ്യമായ വിഭവങ്ങളയും പഠനസാധ്യതകളെയും ഫലപ്രദമായ ഉപയോഗപ്പെയുത്താനുള്ള ശ്രമങ്ങളെയല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത്.നടക്കാവ് മോഡല്‍ എന്ന് ആവര്‍ത്തിക്കുമ്പോഴെല്ലാം ഇത്രയും പണം ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കിക്കൊണ്ട് ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ എന്ന മെസേജ് കൂടി നാം നല്‍കുന്നുണ്ട്.ഇനി ഹൈടെക്ക് ആണെന്ന് നാം വിചാരിക്കുന്ന വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിലെ പഠനം ഹൈടെക്കും ശിശുസൗഹൃദവു ഫലപ്രദവുമാണോ?കേരളസാഹചര്യത്തില്‍ ഒരെ പോലെയുള്ള 1000 വിദ്യാലയങ്ങളല്ല ആവശ്യം,മറിച്ച് തങ്ങളുടെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ 1000 ഗുണമേന്മാവിദ്യാലങ്ങളാണ് ആവശ്യം.10 സെനന്റ് സ്ഥലവും 10 ഏക്കര്‍ സ്ഥലവുമുള്ള വിദ്യാലയങ്ങളെ ഒരേ വികസനകാഴ്ചപ്പാടിലാണോ നാം നോക്കിക്കാണേണ്ടത്? ഈ ആലോചനയില്‍ ആദ്യ പരിഗണന പ്രൈമറി വിദ്യാലങ്ങള്‍ക്കാണ് നല്‍കേണ്ടത്. 40 വര്‍ഷം മുന്നേ കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ നിന്നും മെച്ചപ്പെട്ട ഇരിപ്പിടസൗകര്യങ്ങളും ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ടായിരുന്നു.ഇന്ന് 2016 ല്‍ ഗൃഹാന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ വിദ്യാലയത്തിലുണ്ടാകേണ്ട സൗകര്യങ്ങളെ കുറിച്ച് എന്ത് കാഴ്ചപ്പാടാണ് നമ്മള്‍ രൂപീകരിക്കേണ്ടത്? മിനിടീച്ചര്‍ സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകുന്ന പ്രധാനാധ്യാപികയാണ്.പിന്നെ ഒന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തുവില നല്‍കിയും ആത് പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജവവും ടീച്ചര്‍ക്കുണ്ട്.ഇങ്ങനെയുള്ള അധ്യാപകരുടെ കൂടെയുള്ള കുട്ടികള്‍ എത്ര ഭാഗ്യവാന്മാരാണ്? ആശംസകള്‍ പ്രിയ ടീച്ചര്‍...................

minimathew said...

മഹേഷ് പറഞ്ഞ പോലെ അന്താരാഷ്ട്ര നിലവാരം എന്ത്? എങ്ങനെ? ഞാൻ ഒത്തിരി ചിന്തിച്ചിട്ടുണ്ട്. അത് ആപേക്ഷികമല്ലേ? ആകർഷകങ്ങളായ കെട്ടിടങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും മാത്രമാണ് സമൂഹത്തിന്റെ ചിന്ത ഉടക്കിക്കിടക്കുന്നത്. രക്ഷിതാക്കളുടെ ചിന്തയിൽ വളർത്തിയിരിക്കുന്ന ആ Hi - Tech മനോഭാവം അത് അവരുടെ കണ്ണുമൂടി കെട്ടിയിരിക്കുന്നു

minimathew said...
This comment has been removed by the author.
minimathew said...
This comment has been removed by the author.
drkaladharantp said...

മഹേഷ് ചൂണ്ടിക്കാണിച്ച് ഈ കാര്യം തന്നെയാണ് പ്രധാനം
"40 വര്‍ഷം മുന്നേ കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ നിന്നും മെച്ചപ്പെട്ട ഇരിപ്പിടസൗകര്യങ്ങളും ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ടായിരുന്നു.ഇന്ന് 2016 ല്‍ ഗൃഹാന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ വിദ്യാലയത്തിലുണ്ടാകേണ്ട സൗകര്യങ്ങളെ കുറിച്ച് എന്ത് കാഴ്ചപ്പാടാണ് നമ്മള്‍ രൂപീകരിക്കേണ്ടത്?"
അതിനാല്‍ കേരളത്തെ എതു കുട്ടിക്കും ആധുനികസൗകര്യങ്ങളഉളള പൊതുവിദ്യാലയത്തില്‍ പഠിക്കാന്‍ അവകാശമുണ്ട്.പാഠപുസ്തകത്തിനു പഉരത്ത് സമഗ്രവികാസത്തിനുളള ഭൗതികപരിസരം ലഭിക്കണം. അത് കലാ പരിശീലനമാകാം, കായിക പരിശീലനമാകാം, സാങ്കേതികവിദ്യാപരിശീലനമാകാം, വ്യക്തിത്വവിതകസനപരിപാടികളാകാം.
നടക്കാവ് വേറിട്ട ചിന്തയാണ്. അത് ആരും കോപ്പി ചെയ്യേണ്ടതില്ല.
ആലപ്പുഴ അക്കാദമിക മികവും ഭൗതികമികവും ഒപ്പത്തിന് ഒപ്പം കൊമ്ടുപൊകാന്‍ ആഗ്രഹിക്കുന്നു
നമ്മുടെ കുട്ടികള്‍ ലോകത്തിലെ ഏതൊരു കുട്ടിയോടും കിടപിടിക്കുന്ന നിലവാരമുളളവരാകണം . അതാണ് അന്താരാഷ്ട്ര മികവ്
അത് പരിസ്ഥിതി അവബോധത്തിലാകാം, മതേതരവീക്ഷണത്തിലാകാം, ജനാധിപത്യപെരുമാറ്റസംസ്കാരത്തിലാകാം, ആശയവിനമയത്തിലാകാം. വൈജ്ഞാനികവികാസത്തിലാകാം, മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലാകാം. നാം നിര്‍വിചിക്കണം. അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന പ്രധാന ശേഷികള്‍. അത് കേരളത്തില്‍ അസാധ്യമല്ല. ഇരട്ടവരയില്‍ കോപ്പി എഴുതിക്കലല്ല വിദ്യാഭ്യാസം. അതിനാല്‍തന്നെ നാം നമ്മുടെ വിദ്യാഭ്യാസം ലോകനിലവാരമുളളതാക്കും

@$hiQ'zZz said...

ചെറിയ കുട്ടികൾക്ക് അക്ഷരവും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിന് നൽകാവുന്ന പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കുകയോ റിസോഴ്സ് ഫയൽ മെയിൽ ചെയ്യുകയോ ചെയ്യാമോ??

Ashiputhalam@gmail.com