ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 12, 2017

ഇംഗ്ലീഷിനൊപ്പം നാട്ടിലൂടെ കുട്ടികള്‍ നടക്കുന്നു


"ഞങ്ങളുടെ ഗ്രാമത്തിലെ പാലയ്ക്കൽത്തകിടി പള്ളിക്കൂടത്തിൽ ഇന്ന് പുതിയ ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടു.... "WALK WITH ENGLISH " . നടന്നു പഠിക്കാം നമുക്ക് ഇംഗ്ലീഷ് . നാട്ടുവഴികളിലൂടെ
സഞ്ചരിച്ച് സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രകൃതി, കാഴ്ചകൾ എന്നിവ കണ്ടും, കേട്ടും, അറിഞ്ഞും ,അനുഭവിച്ചും, അടയാളപ്പെടുത്തിയും, ആശയവിനിമയം നടത്തിയും ഇംഗ്ലീഷ് ഭാഷാനൈപുണ്യമുണ്ടാക്കുന്ന ഈ പദ്ധതിയിൽ ഇംഗ്ലീഷ് നാടകങ്ങൾ, സ്കിറ്റ്, തെരുവ്നാടകങ്ങൾ, ആങ്കറിങ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു.  
എന്റെ പ്രിയ സുഹൃത്ത് ശ്രീരാജ് കോർഡിനേറ്ററായ ഈ പദ്ധതി UP വിഭാഗം കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ശ്രീരാജിനൊപ്പം ആന്റോ വിൻസെന്റ് ,ജേക്കബ് സാർ, ജയപ്രഭ എന്നിവർ ഇന്ന് കുട്ടികളോടൊപ്പം മൂന്നുവഴികളിലൂടെ സഞ്ചരിച്ചു
 പരിചയക്കാരോട് ഇംഗ്ലീഷിൽ കുശലം ചോദിച്ചു....... കടയിൽ കയറി ഇംഗ്ലീഷിൽ സംസാരിച്ച് നാരങ്ങാമിഠായി വാങ്ങി ........ നൂറു വയസ്സായ തോമാച്ചായനോട് ചങ്ങാത്തം കൂടി ....... ഇംഗ്ലീഷ് പാട്ടുകൾ പാടി...... കവിത ചൊല്ലി... ... മരങ്ങളുടെ ഇംഗ്ലീഷ് പേരുകൾ മനസിലാക്കി ....... തോടുകണ്ടു...
.... കുളത്തിലിറങ്ങി ...... കാവിനെ വണങ്ങി - ..... കണ്ണിമാങ്ങ എറിഞ്ഞിട്ടു...... ഉപ്പുമാവും പഴവും ചായയും കഴിച്ചു ..... സർവ്വം ഇംഗ്ലീഷിൽ ...... ആംഗലേയമയം ...... ക്യാമറയും കൊണ്ട് കുട്ടിക്കൂട്ടത്തിന് കൂട്ടായി വിജയകൃഷ്ണനും വിഷ്ണുവും ...... ദൃശ്യങ്ങൾ പകർത്തി മാതൃഭുമി ചാനലും ,ഗ്യാലക്സിയും..... ആഹാരമൊരുക്കി ജയനും കുടുംബവും ...... ചായയും മറ്റ് സൗകര്യങ്ങളുമായി ഇളംകൂറ്റിലെ ഉഷാമ്മയും, മണിസാറും, രവിചേട്ടനും ..... കൂട്ടിന് ഹെഡ്മിസ്ട്രസ് സുനില ചേച്ചിയും, സുബിനും,സേതുലക്ഷ്മി മെമ്പറും, രാജേഷ് ആലപ്പാട്ടും ..... ഒപ്പം പുതിയ വിദ്യാഭ്യാസ ചിന്തകൾക്ക് എന്നും എനിക്ക് കൂട്ടായി കൂട്ടുകാരനായി ശ്രീരാജും: ...  
ഒത്തിരി നാളായി മനസിൽ സൂക്ഷിച്ച സ്വപ്നപദ്ധതി തുടങ്ങിയപ്പോൾ ഏറെ സന്തോഷം...' തുടർന്നുള്ള അവധിദിവസങ്ങളിൽ ഈ കുട്ടികളെ സഹായിക്കാൻ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്യുന്നു.....  
താൽപര്യമുള്ളവർക്ക് walk with English ൽ ക്ലാസെടുത്ത് സഹകരിക്കാം......... നാടിന്റെ സ്വപ്നങ്ങൾക്ക് നന്മ ചാർത്താം ......"
ജ്യോതിഷ് ബാബുമാഷ് ഫെയ്സ് ബുക്കിലിട്ട പോസ്റ്റാണിത്.
 
ഇ ആഴ്ച അദ്ദേഹം ഇങ്ങനെ അനുഭവം പങ്കിട്ടു
WALK WITH ENGLISH ......... ഈ ശനിയാഴ്ച്ചത്തെ നടത്തം തെക്കേടത്ത് കാവിലേക്ക് ..... രാവിലെതന്നെ പാലയ്ക്കൽത്തകിടി പള്ളിക്കൂടത്തിലെത്തിയ കുട്ടികളെ ഹെഡ്മിസ്ട്രസ് സുനീലചേച്ചിയുടെ നേതൃത്ത്വത്തിൽ സ്കൂൾ ബസിൽ തെക്കേടത്ത് എത്തിച്ചു........ 
തോടും, കാവും, വയലും പുരാതന തറവാടും, എല്ലാം കണ്ടും കൊണ്ടും കുട്ടികൾ..... 
വിനീത് പുളിന്താനം, ജയപ്രഭ, നീതുരാജേഷ്, മഞ്ജു എന്നിവർ കുട്ടികൾക്കൊപ്പം പാടിയും, പഠിപ്പിച്ചും, കളിച്ചും, ചിരിച്ചും, കഥപറഞ്ഞും ഒപ്പം കൂടി ....... 
പാടത്തും വരമ്പത്തും നാട്ടുവഴികളിലും പൂമ്പാറ്റകളെപ്പോലെ കുട്ടികൾ ....... 
നാവിൽ ഇംഗ്ലീഷും ...... 
സുനീലച്ചേച്ചി വീട്ടിൽ തയ്യാറാക്കിയ പ്രഭാതഭക്ഷണം കുട്ടികൾക്ക് വിളമ്പി മെമ്പർ ശശിച്ചേട്ടനും തെക്കേടത്ത് കുടുംബാംഗങ്ങളും....... 
തെക്കേടത്തെ അനൂപും ദേവികയും ദീപയും കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിൽ 
സഹായികളായി എത്തി ....: 
വരും ദിവസങ്ങളിൽ ക്ലാസെടുക്കാം എന്ന് ഉറപ്പും നൽകി ..... സന്തോഷം...... 
അടുത്ത ശനിയാഴ്ച്ചയെ സ്വപ്നം കണ്ട് കുട്ടികൾ തിരികെ പള്ളിക്കൂടത്തിലേക്ക് ...... ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും നേരിട്ടും ഒത്തിരി ചങ്ങാതിമാർ ഈ നടത്തത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി...... ഒരു ദിവസം നടക്കാൻ ഒപ്പമുണ്ടാവണേ......... ഈ കുട്ടികൾക്ക് വേണ്ട പഠനസാമഗ്രികൾ ( ലഘു നിഘണ്ടു, ഇംഗ്ലീഷ് കഥകൾ ,നോട്ട്ബുക്കുകൾ, ഫയൽസ്' etc :..) സമ്മാനിക്കുവാൻ താൽപ്പര്യമുള്ള സന്മനസുകൾക്ക് സ്വാഗതം......"

  • സമൂഹത്തെ പഠനവിഭവമാക്കിമാറ്റുന്ന വിദ്യാഭ്യാസപ്രക്രിയയുടെ പ്രയോഗമാണ് ഇവിടെ നടക്കുന്നത്
  • ആധികാരിക ജീവിതസന്ദര്‍ഭത്തില്‍ നിന്നുളള പഠനരീതി പാഠപുസ്തകകേന്ദ്രിത പഠനത്തിന്റെ പരമിതികള്‍ക്ക് ബദലാണ്
  • തത്മയം ഉണ്ടാകുന്ന ആവശ്യങ്ങളോട് പ്രതികരിക്കേണ്ടതിനാല്‍ അനുയോജ്യമായ ഭാഷാപ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് വശമാക്കാന്‍ അവസരം ഒരുങ്ങുന്നു
  • ഒരേ ദിവസം വ്യത്യസ്തമായ ആശയവിനിമയസന്ദര്‍ഭങ്ങള്‍ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രയോജനം
  • പിരീ‍ഡുകളുടെ വേലിക്കെട്ടില്ലാതെ പഠിക്കാന്‍ സാധിക്കുന്നു
  • നാട്ടിലെ വൈദഗ്ധ്യത്തെ പ്രയോജനപ്പെടുത്താനാകും. 
  • ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ ഈ നൂതനപരിപാടിയുമായി സഹകരിപ്പിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ വലിയൊരു മാറ്റത്തിനു വഴിയൊരുക്കും
  • പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന നൂതനരീതിയിലൂടെ അധ്യാപകരുടെ മാത്രം അനുഭവമല്ല കുട്ടികള്‍ക്ക് ലഭിക്കുക. നാടുമുഴുവന്‍ കുട്ടികള്‍ക്കൊപ്പം
ഇതിനെല്ലാം പുറമേ ഇംഗ്ലീഷില്‍ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ പരസ്യമായി സമൂഹവുമായി സംവദിക്കുന്നതിലൂടെ ഇംഗ്ലീഷ് പഠനത്തിന് പൊതുവിദ്യാലയം തന്നെ മതി എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയും
പാഠ്യപദ്ധതി നിര്‍മാതാക്കള്‍ക്കും പാഠപുസ്തക രചയിതാക്കള്‍ക്കും എല്ലാം ഇത്തരം പ്രവര്‍ത്തനം വഴികാട്ടണം

FB പ്രതികരണങ്ങള്‍
ഈ പദ്ധതി ആവേശം വിതറുന്നു എന്നതിന് തെളിവുകളാണ് ചുവടെയുളള പ്രതികരണങ്ങള്‍


Mathew Philip
Mathew Philip Dear Jyothish, Great job and to be appreciated your and Subin's efforts. I shall support these children during my next visit to India.
Syam Muralikrishna നല്ല ആശയം.. നടക്കാൻ ഒരുവട്ടം ഞാനും വരാം. ആശംസകള്‍
Shibu Abraham നല്ല ആശയം ആശംസകൾ നടക്കാൻ ഞാനും വരുന്നു
Suby M Ninan Great work sir...ur vision is very good for the students and keep going sir.heartily wishes.💐💐

Shibu Kesavan
Shibu Kesavan ഗുരുവും, ശിഷ്യരും പഠിതാക്കളായി മാറുന്ന അധ്യയന പ്രക്രിയയ്ക്ക് മന്വന്തരങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നമുക്ക് അധിനിവേശങ്ങൾക്കു അടിയറവെച്ചിട്ടില്ലാത്ത സ്വത്വങ്ങൾ ഇന്നും അവശേഷിക്കുന്നു എന്നു വിളംബരം ചെയ്യുന്ന പഠനയാത്ര !!
ചെറുകാടിനെപ്പോലുള്ള മഹത്വക്കൾ
വരച്ചുകാട്ടിയ, കൈരളിയുടെ മറവിക്കിപ്പുറം നിൽക്കുന്ന വാദ്ധ്യാർ സമഷ്ടികളിൽനിന്നും സമൂഹത്തിലെ എലൈറ്റ് ഗ്രൂപ്പുകളിൽ ഒന്നിലേക്കുള്ള വളർച്ചയ്ക്കിടയിൽ ഇക്കൂട്ടരിൽ ഒരു ന്യൂനപക്ഷം ഒഴികെയുള്ളവർ ബോധപൂർവ്വമോ അല്ലാതെയോ കൈവിട്ടുകളഞ്ഞ ഇത്തരം പാരസ്പര്യത്തിന്റെ വിജ്ഞാന വിഭവ വിതരണ പ്രക്രിയയുടെ ഈ പുതിയ തലം അനുകരണീയം തന്നെ.

വളരുന്ന തലമുറയെ നമ്മുടെ ഭാഷയുടെ അതിർ വരമ്പുകൾക്കപ്പുറമുള്ളതും, ആഗോള സ്വീകാര്യതയുള്ളതുമായ മറ്റൊരു ഭാഷയുടെ വിനിമയ ലോകത്തെത്തിക്കുക എന്ന ഈ യത്നത്തിന്റെ സംഘാടനത്തിനും, പ്രയോഗത്തിനും വേദി ആയിക്കൊണ്ടിരിക്കുന്ന പാലയ്ക്കൽത്തകിടി നമ്മുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പരിശ്രമങ്ങളുടെ ചരിത്രത്താളുകളിൽ മായാതെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
സർവശിക്ഷാ അഭിയാൻ സ്വപ്നം കാണുന്ന പഠന വൈവിധ്യങ്ങളെ ഇത്തരം നൂതന ആശയങ്ങളുടെ കൈയ്യൊപ്പിട്ടു പൊതു വിദ്യാഭ്യാസ സംരക്ഷണത്തോടു ചേർത്തുപിടിക്കാൻ പരിശ്രമിക്കുന്ന ഈ സംരംഭത്തിൽ എനിക്ക് പരിചിതരും അല്ലാത്തവരുമായ കുറെ സുമനസ്സുകൾക്കൊപ്പം പ്രിയപ്പെട്ട ജ്യോതിഷും, ശ്രീരാജ് ഉം ഉൾപ്പെടുന്നു എന്നറിയുന്നതിൽ ഞാനും അഭിമാനിക്കുന്നു . ഒപ്പം സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ പരാജിതനല്ല ഞാൻ എന്ന തിരിച്ചറിവും ....


  


3 comments:

VIMALA V.K said...

Great work! .not only the development of communicative skill. .but it creates a link to the society. Nowadays children are not at all interested in social activities. . It's the way. All the best

VIMALA V.K said...

Great work! .not only the development of communicative skill. .but it creates a link to the society. Nowadays children are not at all interested in social activities. . It's the way. All the best

Akbarali Charankav said...

പ്രശംസനീയം