ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, February 8, 2017

അനുഭവത്തിളക്കമുളള മലയാളത്തിളക്കം

പ്രിയരെ, 
മലയാളത്തിളക്കം സംസ്ഥാന പരിശീലനം പാലക്കാട് പറളി യുപി സ്കൂളിലായിരുന്നല്ലോ. തുടര്‍ന്ന് അതേ വിദ്യാലയത്തിൽ ട്രൈഔട്ട് ക്ലാസ് എടുക്കാനവസരമുണ്ടായി .എന്റെ സ്വന്തം വിദ്യാലയത്തിൽ ക്ലാസ് നടത്തി. ജില്ലാ പരിശീലനത്തിന്റെ ഭാഗമായി സ്കൗട്ട് ഹാളിലും മലപ്പുറംഎയുപി സ്കൂളിലും .വള്ളിക്കുന്ന് മണ്ഡല പരിശീലനം നടന്നത് പാറക്കടവ് ജിഎംയുപിയിൽ.പഞ്ചായത്ത് പരിശീലനം കാലിക്കറ്റ് സിയു കാമ്പസ് എൽപി യിൽ. എല്ലായിടത്തും ട്രൈഔട്ട് ക്ലാസ് സമാപനം രക്ഷിതാക്കൾ ക്കൊപ്പമാണല്ലോ.ആ സെഷൻ കൂടി പൂർത്തിയായി കഴിയുമ്പോഴേക്കും രക്ഷിതാക്കളിൽ കാണുന്ന അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല.കുട്ടികളാകെ സന്തോഷത്തിൽ ..അമ്മമാരോ സന്തോഷത്തിളക്കത്തിൽ.
എന്റെ ഇരുപത്തിമൂന്ന് വർഷത്തെ സർവീസ് ജീവിതത്തിൽ ഇതല്ലാം പുതുമയുള്ളതാണ്.

ഓരോ ക്ലാസ് കഴിയുമ്പോഴും കൂടുതൽ കൂടുതൽ കുട്ടികളോടൊപ്പം ഇഴുകിച്ചേരാൻ എനിക്ക് കഴിയുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു.
എന്നിലെ അധ്യാപകനെ പുതുക്കി പണിയുന്നതിൽ മലയാളത്തിളക്കത്തിന് ഉയര്‍ന്ന സ്ഥാനമാണുള്ളത്.
ജയ് മലയാളത്തിളക്കം. 
സിയു കാമ്പസ് എൽപി യിൽ ഇരുപത്തിയൊന്ന് കുട്ടികളാണ് പങ്കെടുത്തത്.മണ്ഡല തല പരിശീലനം നടന്നതിനാൽ കുറച്ചു കൂടി മികച്ച വരാണ് രണ്ടാം ബാച്ചിലെത്തിയത്.ആദ്യ പരിശീലനത്തിൽ ഒരു ദിവസം പങ്കെടുത്ത ഒരു കുട്ടിയും രണ്ട് ദിവസത്തെ ക്ലാസിലുണ്ടായയിരുന്നു. പ്രീ ടെസ്റ്റ് ... മൂന്നു കുട്ടികൾക്ക് വളരെ കുറച്ച് തെറ്റുകളേ വന്നുള്ളൂ. 
13 ശരാശരിക്കാരും 5 പേർ അതീവ പ്രശ്നമുള്ളവരുമായിരുന്നു. പ്രധാന സെഷനുകളൊടൊപ്പം കോഴിയും കോലൻ പാമ്പും എന്ന സെഷനും ചെയ്യാൻ കഴിഞ്ഞു. ഡയറ്റിലെ റഷീദ് സർ ഒരു സെഷൻ മുഴുവൻ ക്ലാസിലുണ്ടായയിരുന്നു. രക്ഷിതാക്കളൊപ്പമുള്ള സെഷനിൽ ബിപിഓ ഹരീഷ് സർ മുഴുവൻ സമയവും ഇരുന്നു. സ്കൂളിന്റെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. രണ്ട് മൂന്നു കുട്ടികൾ തെറ്റുകൾ ആവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ കാര്യത്തിൽ ടീച്ചർമാരുടെ നല്ല സഹായം ആവശ്യമാണ്. അത് അവർ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
-പവിത്രൻ.മലപ്പുറം
ഇതാ ചെറുവത്തൂരില്‍ നിന്നും ആവേശകരമായ വാര്‍ത്ത. വിദ്യാലയത്തിലെ അധ്യാപകര്‍ ഒന്നാകെ അവധിദിനങ്ങളിലും മലയാളത്തിളക്കത്തെ സാക്ഷാത്കരിക്കുന്നു. രക്ഷിതാക്കള്‍ കൂടെയുണ്ട്.
 അനുഭവക്കുറിപ്പ് രണ്ട്
കൊടുങ്ങല്ലൂർ നിയോജകമണ്ഡലം 'മലയാളത്തിളക്കം' ജനുവരി 18 ന് തുടങ്ങി 25 ന് അവസാനിച്ചു. മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളിൽ ഒന്നുവീതം കേന്ദ്രങ്ങൾ, നഗരസഭയിൽ 2 കേന്ദ്രങ്ങൾ. ആകെ 7 കേന്ദ്രങ്ങളിൽ ട്രൈ ഔട്ട്. 25 നു നടന്ന അവലോകനത്തിൽ ട്രൈ ഔട്ട് നടത്തിയ 14 RP മാരും പറഞ്ഞത് 'മലയാളത്തിളക്കത്തിന് പത്തരമാറ്റ് പൊൻതിളക്കം' എന്നാണ്. മണ്ഡലതല ട്രൈ ഔട്ടിൽ പങ്കെടുത്തപ്പോൾ നിഷ്ക്രിയരായും വിമുഖരായും ഇരുന്ന അധ്യാപകർ സ്വയം ടൈ ഔട്ട് നടത്തിക്കഴിഞ്ഞപ്പോൾ ത്രില്ലടിച്ചു പോയെന്നാന്ന് റിപ്പോർട്ടുചെയ്തത്.   മണ്ഡലതല ട്രൈ ഔട്ടിൽ പങ്കെടുത്ത 20 കുട്ടികളിൽ 18 കുട്ടികളുടെ അമ്മമാരും രണ്ടാം ദിവസം പങ്കെടുത്തു. പഞ്ചായത്ത് / നഗരസഭ കേന്ദ്രങ്ങളിൽ ട്രൈ ഔട്ടിന്റെ രണ്ടാം ദിവസം ബസ്സ് പണിമുടക്കായിട്ടു കൂടി അത് കുട്ടികളുടേയോ രക്ഷിതാക്കളുടേയോ പങ്കാളിത്തത്തെ ബാധിച്ചില്ലെന്നു തന്നെ പറയാം (ചില കേന്ദ്രങ്ങളിൽ ഒന്നോ രണ്ടോ കുട്ടികൾ എത്തിയില്ല).
  ടി.കെ.എസ്.പുരം കെ.പി.എം.യു.പി.സ്കൂളിൽ ബുദ്ധിപരമായ പ്രശ്നങ്ങളുള്ള ഒരു CWSN കുട്ടി പങ്കെടുത്തിരുന്നു (V. മനോജിന്റെ ക്ലാസ്സിലെ കുട്ടി). 3 വർഷം മനോജ് പല ശ്രമവും നടത്തിയെങ്കിലും ആ കുട്ടിയെ എഴുത്തിന്റെ/ വായനയുടെ ലോകത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ട്രൈ ഔട്ടിന്റെ രണ്ടാം ദിവസം ഉച്ചയോടെ ഈ കുട്ടി തെറ്റില്ലാതെ ചിലതൊക്കെ എഴുതുകയും വായിക്കുകയും ചെയ്യുന്നതുകണ്ട് സന്തോഷം അടക്കാൻ വയ്യാതെ ക്ലാസ്സിലിരുന്നു തന്നെ കലാധരൻ മാഷേയും പൗലോസ് മാഷേയും വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു (വിളിച്ചിട്ടു അറ്റന്റ് ചെയ്തില്ല എന്നു പറഞ്ഞു. പിന്നീട് വിളിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.) 
ആനാപ്പുഴ ഗവ.യു.പി.സ്കൂളിൽ കുപ്പി / പാട്ട പെറുക്കി ജീവിക്കുന്ന രക്ഷിതാക്കളുടെ മകൻ (തമിഴ് ബാലൻ) ആദ്യ ദിവസം ഉച്ചവരെനിരവധി തെറ്റുകൾ വരുത്തിയിരുന്നു. രണ്ടാം ദിവസം അവന്റെ 'പശപ്പൂച്ച'യിൽ ഒരു തെറ്റു പോലും ഉണ്ടായിരുന്നില്ല. ക്ലാസ്സ് കഴിഞ്ഞപ്പോൾ 'ടീച്ചറുടെ സ്കൂളെവിടെയാ? ഞാൻ അങ്ങോട്ടു വരാ'മെന്ന് മിനിട്ടീച്ചറോട് ഒരു കുട്ടി! 😜'ടീച്ചറും കുട്ടികളും ഒന്നിച്ചൊരു നദി പോലെ ഒഴുകിയ അനുഭവമായിരുന്നു മലയാളത്തിളക്കം ട്രൈ ഔട്ട്' നൽകിയതെ'ന്നാണ് അപ്സരട്ടീച്ചർ അഭിപ്രായപ്പെട്ടത്. രണ്ടാം ദിവസം ടീച്ചറെ പിരിയാനാവാതെ വികാരനിർഭരമായ രംഗങ്ങൾ ഉണ്ടായ അനുഭവം ലൈസി ടീച്ചർ പങ്കുവെച്ചു. 
അവധിക്കാല അധ്യാപക പരിശീലനത്തിൽ മലയാളത്തിളക്കം ഉൾപ്പെടുത്തണമെന്ന നിർദേശവും. അക്ഷരം പോലും തിരിച്ചറിയാത്ത കുട്ടികളെ വെച്ച് എന്താണ് ചെയ്യുക എന്നു പകച്ച് എന്തും വരെട്ടെ എന്നു കരുതി തുടങ്ങിയ ക്ലാസ്സിൽ രണ്ടാം ദിവസമായപ്പോഴേക്കും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായി ആൻസി ടീച്ചർ. സ്വന്തം ക്ലാസ്സിലെ വൈഷ്ണ എന്ന അക്ഷരമറിയാത്ത  കുട്ടി (കാഴ്ച സംബന്ധമായ പ്രശ്നത്തിന് മുഴുവൻ സമയവും കണ്ണട വെക്കണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ ക്ലാസ്സിൽ 5മനിറ്റു പോലും തികച്ച് അവൾ കണ്ണട വെക്കാറില്ലത്രേ.) രണ്ടാം ദിവസം ആരുടേയും നിർബന്ധമില്ലാതെ മുഴുവൻ സമയവും കണ്ണട വെച്ച് കണ്ടും കേട്ടും തെറ്റില്ലാതെ പലതും എഴുതുകയും വായിക്കുകയും ചെയ്തത് ടീച്ചറെ ഒട്ടൊന്നുമല്ല വിസ്മയിപ്പിച്ചത്. തൊട്ടടുത്ത അൺ എയിഡഡ്  ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഗവ.സ്കൂളിൽ വന്നു ചേർന്ന വഫ എന്ന കുട്ടിയുടെ ക്ലാസ്സ് ടീച്ചർ ഷൈല ട്രൈ ഔട്ട് ക്ലാസ്സിൽ സന്തോഷം കൊണ്ട് കണ്ണീരൊലിപ്പിച്ചു കരഞ്ഞുപോയ അനുഭവവുമുണ്ടായി. 'അ' പോലും തിരിച്ചറിയാനോ വായിക്കാനോ കഴിയാതിരുന്ന കുട്ടിയെ അക്ഷരം പഠിപ്പിക്കാൻ ഷൈലട്ടീച്ചർ പല ശ്രമവും നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. മലയാളത്തിളക്കത്തിന്റെ ട്രൈ ഔട്ട് ക്ലാസ്സിൽ ആർ.പി.യായി വന്നപ്പോൾ അക്ഷരമറിയാത്ത തന്റെ ക്ലാസ്സിലെ 'വഫ 'യേയും ടീച്ചർ കൂടെ കൂട്ടി. സ്വന്തം ക്ലാസ്സിൽ വഫയെ അക്ഷരം പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഷൈലട്ടീച്ചർക്ക് മലയാളത്തിളക്കം മൊഡ്യൂളിലൂടെ കടന്നു പോയപ്പോൾ വഫയെപ്പോലും തെറ്റില്ലാത്ത എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് കൈപിടിച്ചു നടത്താൻ കഴിഞ്ഞു. (ഷൈല ടീച്ചറുടെ ക്ലാസ്സുകണ്ട് രക്ഷിതാക്കൾ അടുത്ത വർഷം കുട്ടികളെ ടീച്ചറുടെ സ്കൂളിൽ ചേർക്കാമെന്നും പറഞ്ഞത്രേ! 😜😂 ). കുട്ടികളിലുണ്ടായ വലിയ മാറ്റം, പഠന സന്നദ്ധത, താല്പര്യം ഒക്കെ എല്ലാ രക്ഷിതാക്കൾക്കും ബോധ്യപ്പെട്ടതായി അവർ തന്നെ പറഞ്ഞു. തീരെ എഴുത്തും വായനയും ഇല്ലാതിരുന്ന കുട്ടി തെറ്റില്ലാതെ എഴുതുന്നതും വായിക്കുന്നതും കണ്ട് വിതുമ്പിക്കരഞ്ഞുപോയി ഒരച്ഛൻ! 
-JASMIN-KODUNGALLUR
അനുഭവക്കുറിപ്പ് മൂന്ന്
മലയാളത്തിളക്കം തവനൂർ മണ്ഡല ശില്പശാല സമാപിച്ചു. നല്ല പ്രതികരണമാണ് പൊതുവിൽ ലഭിച്ചത്. എടപ്പാൾ BRC യിലെ 2 CRC അധ്യാപകരുൾപ്പടെ 31 പേരാണ് ഉണ്ടായിരുന്നത്. 15 try out (ഇതിനെന്താ മലയാളം ?!! ) സെന്ററുകൾ ഉണ്ടായി. മൊത്തം 299 കുട്ടികൾ ഇതിന്റെ ഭാഗമായി. (165 ആൺകുട്ടികൾ, 134 പെൺകുട്ടികൾ) 30 കുട്ടികൾ രണ്ടാം ദിനം വന്നില്ല. 197 രക്ഷിതാക്കൾ അവസാന സെഷനിൽ പങ്കെടുത്തു. ഒരു മാറ്റവും വരുത്താൻ സാധിക്കാത്ത വളരെ കുറച്ചു പേർ ഉണ്ട്. ഭൂരിഭാഗം പേരിലും പരിഗണനീയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. തെറ്റുകൾ ആവർത്തിക്കപ്പെടുന്ന കുട്ടികളിലും മനോഭാവത്തിലുണ്ടായ മാറ്റം അധ്യാപകർ എടുത്തു പറഞ്ഞു. എപ്പോഴും ഉറക്കം തുങ്ങിയിരുന്ന ഹാജറ എഴുതാനും എഴുതിയത് കാണിച്ചു തരാനും കാണിച്ച ഉത്സാഹം AMLP കടകശ്ശേരിയിലെ tryout അധ്യാപകരെ അത്ഭുതപ്പെടുത്തി. ഹാജറ തിങ്കളാഴ്ചക്കായി കാത്തിരിക്കുകയാണ് അവളുടെ ക്ലാസ് ടീച്ചറെ ഒട്ടേറെ ശരികളുള്ള തന്റെ പുസ്തകം കാണിക്കാൻ. രണ്ടാം ദിവസം ഉമ്മ വരില്ലെന്നു ഹാജറ പറഞ്ഞപ്പോഴാണ് ഓർഫനേജിൽ നിന്നാണ് അവൾ വരുന്നതെന്ന് മനസിലാക്കുന്നത്. രണ്ടു മൂന്നു മാസം കൂടുമ്പോഴാണ് ഏതോ വീട്ടിൽ പണിക്കു നിൽക്കുന്ന ഉമ്മയും തത്തയും കാണാൻ വരിക. താത്ത സ്കൂളിൽ പോകന്നില്ല. താത്തയെ പഠിപ്പിക്കുന്ന ഉത്തരവാദിത്വം കൂടെ ഹാജറ ഏറ്റെടുത്തിട്ടുണ്ട്. ഇത്രയും അനുഭവം പറയുമ്പോൾ കരയാതിരിക്കാൻ ശോഭന ടീച്ചർ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. പിന്നോക്കം നിൽക്കുന്നവരുടെ ഒപ്പം ഇരുന്നപ്പോൾ പ്രശ്നങ്ങൾ ആഴത്തിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഇത് നിലനിർത്താൻ സാധിക്കണം.
-RETHNAKARAN- PO ,MALAPPURAM
അനുഭവക്കുറിപ്പ് നാല്
ത്ര സിപ്പിക്കുന്ന fed back എന്റെ ക്ലാസിലെ ഒരു കുട്ടി'ആവണിയുടെ അമ്മ ഇന്ന് മൈക്കിൽ അനുഭവം പങ്ക വച്ച് കരഞ്ഞു.
എന്റെ മകൾ പത്രണ്ടു മണി രാത്രിയായിട്ടു വായിക്കണം പഠിക്കണം എന്നു പറഞ്ഞു എനിക്ക് അവളെ ശ്രദ്ധിക്കാൻ സമയം കിട്ടാറില്ലയിരുന്നു.
 രണ്ടു ദിവസത്തെ ക്ലാസ് ഞാൻ തനിച്ചാണെടുത്തത് ഇന്ന് ഉദ്ഘാടനത്തിന് ഞാനില്ലായിരുന്നു'ഞൻ കണ്ണൂർ ക്ക് പോന്നു  മെറ്റീരിയൽ എല്ലാം സെറ്റു ചെയ്തിട്ടാണ് പോന്നത്. ബി.പി.ഒ ഹെലൻ ടീച്ചർ വിളിച്ചാ പറഞ്ഞത്. ആ അമ്മ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്രേ!
ലിജി - ആലപ്പുഴ
അനുഭവക്കുറിപ്പ് അഞ്ച്
മലയാളത്തിളക്കം ട്രൈ ഔട്ട് പരിപാടി ഇന്നലെയും ഇന്നുമായി ഷൊർണൂരിൽ നടന്നു. പങ്കെടുത്ത SRG പരിശീലനം മുതൽ തന്നെ ഈ പദ്ധതിയെ വിമർശനാത്മകമായി സമീപിച്ച ആളാണ് ഞാൻ.വലിയ മാറ്റം രണ്ടു ദിവസം കൊണ്ട് സാധ്യമാവില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ട്രൈ ഔട്ട് അവസാനിക്കുമ്പോൾ അധ്യാപകരുടെ ആശ്ചര്യം നിറഞ്ഞ മുഖങ്ങളിലും രക്ഷിതാക്കളുടെ നിറഞ്ഞു പോയ കണ്ണുകളിലും കുട്ടികളുടെ വിടർന്ന പുഞ്ചിരിയിലും ഞാൻ കണ്ടത് മലയാളത്തിന്റെ പുതിയ തിളക്കമായിരുന്നു എന്ന് ആത്മാർത്ഥതയോടെ ഇവിടെ കുറിക്കട്ടെ. കൃത്യമായ Pre - test വഴി തെരഞ്ഞെടുത്ത സ്വന്തം പേരുപോലും എഴുതാൻ കഴിയാതിരുന്ന കുട്ടികൾ ഒരു തെറ്റു പോലും വരുത്താതെ വലിയ വാചകങ്ങള്‍ എഴുതുന്നതു കണ്ടറിഞ്ഞ അനുഭവത്തിന്റെ ബലത്തിൽ ഞാനും ഉറക്കെ പറയുന്നു - ഇത് മലയാളത്തിളക്കം.
-അജോയ് ശങ്കര്‍, പാലക്കാട്
അനുഭവക്കുറിപ്പ് ആറ്
ജില്ലാ തല ട്രൈഔട്ടിലെ ചില അനുഭവങ്ങൾ നേരത്തെ പങ്കുവെച്ചിരുന്നൂ.   ബിആർസി ഹാളിലായിരുന്നു ക്ലാസ്. ഒന്നാം ദിവസം വൈകുന്നേരം രണ്ടുകുട്ടികൾ പരസ് പരം പറഞ്ഞത് ഇതാണ്. എടാ എനിക്ക് ഇന്നാണ് ശ, യും ഷ,യും എഴുതേണ്ടത് മനസിലാ യത് ആദ്യേ ഈസ്കൂളിൽ ചേർ ന്നാൽ മതിയായിരുന്നു. എന്നാണ്.... അനന്തിതയു ടെ അമ്മ രേഖ രണ്ടു ദിവസം മുഴുവൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു ..മിണ്ടാപ്പൂച്ചയായിരുന്ന മോൾ മൈ ക്കിലൂടെ അഭി പ്രാ യം പറയുന്നത് അദ്ഭുതത്തൊടെയാണ് അവർ കേട്ടിരു ന്നത് .ക്ലാ സ് കഴിഞ്ഞ് എല്ലാവരും പോയിട്ടും അവൾ പോ യില്ല "ടീച്ചർ എൻ്റെ മോൾ ഇത്ര സന്തോഷ ത്തൊടെ ഒ രിക്കലും ക്ലാസിലി രുന്നി ട്ടി ല്ല നിങ്ങളോ ടൊപ്പം മോ ളുടെ ഒരു ഫൊട്ടൊയെടുത്തൊട്ടെ"പറയുമ്പൊൾ അവരുടെ കണ്ണുനിറഞ്ഞിട്ടുണ്ടായിരുന്നു എൻെറയും ...?..
2006മുതൽ ssaയൂ ടെ ഭാഗമായും അല്വാതെയും നിരവധി ക്ലാസുകൾ പലവിഭാഗത്തിലായി
കൈ കാര്യം ചെയ്തിട്ടുണ്ട് ഇത്രയും ഹൃദയസ്പർശിയായ അഭിനന്ദനവും പ്രതികരണവും ആദ്യം.   എസ് എസ് ഏറെറ ടുത്തു നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവൂം മികച്ച ഒന്നാണ് മലയാളത്തിളക്കം എന്ന് കാലം തെളിയിക്കും തീർച്ച.
മലയാളത്തിളക്കം ആറ്റsപ്പ സൗത്ത്.UPS- ൽ : നാലാം ക്ലാസിൽ പഠിക്കുന്ന ശ്രീനന്ദ   ക്ലാസിൽ ഒരു വർത്തമാനവും പറയില്ല; പുറത്തു വിട്ടാൽ വളരെ ഒതുങ്ങി, ആരോടും ഒന്നും മിണ്ടാതെ നടക്കും    ഇന്ന് അവൾ ഉച്ചയോടെ വായിക്കുന്നു; എഴുതുന്നു; പ്രകടമായ മാറ്റം Hm-നെ പോലും അതിശയിപ്പിച്ചു😀 നാസില എന്ന കുട്ടി വളരെ തത്പരതയോടെ ക്ലാസിൽ ഇടപെട്ടത് ഏറെ കൗതുകത്തോടെ അവളുടെ ടീച്ചർമാർ വീക്ഷിച്ചു.കഥയും പാട്ടും പാടാൻ അവൾ ഓടി വരുന്നത് കണ്ട് അധ്യാപകർ സന്തോഷിച്ചത് ഞങ്ങൾക്ക് ഏറെ സംതൃപ്തിയുണ്ടാക്കി
എന്നാൽ അർജുൻ എന്ന ശാരീരിക ശേഷി വളരെ കുറഞ്ഞ കുട്ടിയുടെ ചിരിയും ഉത്സാഹവും ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്   വൈകുന്നേരം 4 മണിക്ക് അമ്മൂമ്മ കൂട്ടാൻ വന്നിട്ടും 'ഞാൻ പിന്നെ വരാമെന്നു' പറഞ്ഞ് അവൻ ക്ലാസിൽത്തന്നെ ഇരിക്കാൻ ശ്രമിച്ചു
 -സരസ്വതി, കണ്ണൂര്‍
അനുഭവക്കുറിപ്പ് ഏഴ്
ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിലിരുന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നു .... ഇനി എന്ത് ചെയ്യണം, തുടർച്ച എങ്ങനെ എന്നെല്ലാം നൂറ് സംശങ്ങൾ ..... ട്രെഔട്ട് ചെയ്തപ്പോൾ വന്ന മാനസിക പരിവർത്തനങ്ങൾ ഒരു പാട് ... നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ തിളക്കം ഇവിടം മുതലാവട്ടേ....
വയനാട് റിപ്പോര്‍ട്ട് 
അനുഭവക്കുറിപ്പ് എട്ട്
കേരളത്തിന്റെ പൊതു വിദ്യാലയ ചരിത്രത്തിൽ തങ്കലിപികളാൽ പുതിയ ഏടുകൾ തുന്നിച്ചേർത്ത് മലയാളത്തിളക്കം ജൈത്രയാത്ര തുടരുന്നു
ട്രൈ ഔട്ടിൽ പങ്കുകൊണ്ട വിദ്യാർത്ഥികളുടെയും അതു നടത്തിയ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കണ്ണുകളിൽ ജ്വലിച്ചു നിന്ന ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പൊൻതിളക്കം മാത്രം മതി മലയാളത്തിളക്കത്തെ ഉരച്ചു നോക്കാൻ
വേങ്ങര ബി.ആർ.സി ക്കു കീഴിൽൺ ഔട്ടും പരിശീലനവും വിജയകരമായി പര്യവസാനിച്ചു 
പല കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളുടെ മങ്ങിപ്പോയ തെളിച്ചവും പ്രഭാവവും വീണ്ടെടുക്കാനുള്ള പ്രതിജ്ഞയുമായി,
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് തിളക്കത്തിനു മേൽ തിളക്കം വിളക്കിച്ചേർക്കാനുള്ള ഉറച്ചു തീരുമാനവുമായി പ്രിയപ്പെട്ട അധ്യാകസുഹൃത്തുക്കൾ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പടിയിറങ്ങി
തങ്ങളുടെ മനോഭാവത്തിലും അവബോധത്തിലും ഇടപെടലിലും കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന മലയാളത്തിളക്കത്തെ നെഞ്ചിലേറ്റി:...
തൊണ്ണൂറ് അധ്യാപകർ 45 വിദ്യാലയങ്ങളിലായി നടത്തിയ ട്രൈ ഔട്ടിൽ പങ്കെടുത്ത 890 കുട്ടികളിൽ 860 കുട്ടികളിലും പ്രകടവും ആശാവഹവുമായ മാറ്റമാണ് ദൃശ്യമായത്. 
വലിയ തോതിലുള്ള മുന്നൊരുക്കങ്ങൾ നടത്തി അൽപം പ്രയാസം സഹിച്ചും ട്രൈ ഔട്ടും പരിശീലനവും ആഹ്ളാദകരമായ അനുഭവമാക്കി മാറ്റിയ പ്രിയ അധ്യാപക സുഹൃത്തുക്കൾക്ക് ഹൃദ്യമായ അഭിനന്ദനമറിയിക്കുന്നു
എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കും തെരക്കുകൾക്കുമിടയിൽ എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രധാനാധ്യാപകർ പ്രതീക്ഷക്കൊത്തുയർന്നിരിക്കുന്നു. അഭിനന്ദനങ്ങൾ
ട്രൈ ഔട്ട് കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോഴും പരിശീലന കേന്ദ്രങ്ങളിൽ അവലോകനം നടത്തിയപ്പോഴും,
കുട്ടികളിൽ ലേഖനത്തിലും വായനയിലും ആത്മവിശ്വാസത്തിലുമുണ്ടായ വിസ്മയകരമായ മാറ്റത്തിന് നേർസാക്ഷ്യമാവാൻ അവസരമുണ്ടായി
സി.പി.ടി എ ക ളിൽ പങ്കെടുത്ത 550 രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ അധ്യാപകർക്ക് ഗൗരവകരമായ ചില തിരിച്ചറിവുകൾ സമ്മാനിക്കുന്നതായിരുന്നു 
വിവിധ വിദ്യാലയങ്ങളിൽ നിന്ന് ട്രൈ ഔട്ട് അനുഭവം ലഭിച്ചവരുൾപ്പെടെ 130 ഓളം അധ്യാപകർ മലയാളത്തിളക്കത്തിന്റെ ഭാഗമായി. 
പരിശീലനത്തിന് മാർഗദർശനം നൽകിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. വിശാല ടീച്ചർ, അക്കാഡമിക് കോർഡിനേറ്റർ ഡോ: റഷീദ്, ബി.പി.ഒ. ഹരീഷ് കുമാർ
ഇവർക്ക് അഭിമാനിക്കാം
ബി.ആർ.സി കുടുംബാംഗങ്ങൾ ഒരുമയോടെ പ്രവർത്തിച്ചു
30 മണിക്കൂർ പരിശീലനം വിദ്യാലയങ്ങളിൽ പലപ്രദമായി പൂർത്തീകരിക്കുകയെന്നതാണ് ഇന്നു മുതൽ നമ്മുടെ ദൗത്യം. അതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കേണ്ടതുണ്ട്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ മുറ്റങ്ങളിൽ നിന്നും വിദ്യാഭ്യാസ പ്രവർത്തകരിൽ നിന്നുമുള്ള വിജയഘോഷം കേരളീയ പൊതു സമുഹത്തിൽ ശബ്ദമുഖരിതമാക്കട്ടെ
നമുക്കതിനായി കൈകോർക്കാം കാതോർക്കാം
          സുലൈമാൻ.യു
(ട്രൈനർ ബി.ആർ.സി.വേങ്ങര)
 


No comments: