വിദ്യാലയങ്ങള്‍
അക്കാദമിക പ്ലാന്‍ തയ്യാറാക്കുകയാണ്.
ശാസ്ത്രപഠനനിലവാരമുയര്‍ത്താനുളള
പരിപാടികള്‍ അതില്‍ ഉണ്ടാകും.
അതിനു
സഹായകമായ ഒരു വിജയമാതൃകയാണ്
ഇവിടെ പങ്കിടുന്നത്
ആമുഖം
ശാസ്ത്ര
പഠനം രസകരവും വിജ്ഞാനപ്രദവുമാണ്.
അതിന്റെ
പ്രധാന കാരണം
ചെയതും പഠിക്കുമ്പോഴാണല്ലൊ പഠനം കൂടുതൽ ആസ്വാദ്യവും ആഴമുളളതുമാമാകുന്നത്. പരീക്ഷണങ്ങൾ സ്വയം ചെയ്യാനും പഠനസാമഗ്രീകൾ തയ്യാറാക്കാനും ഇന്നത്തെശാസ്ത്രപാഠ്യപദ്ധതി കുട്ടികളെ സജ്ജരാക്കുന്നതാണ്. അതുകൊണ്ടുതന്നെ
പാഠഭാഗത്തെ ഓരോ ശാസ്ത്രാശവും സ്വന്തമായി ചെയ്തു പഠിക്കാൻ കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. പക്ഷേ പല വിദ്യാലയങ്ങളിലെയും ശാസ്ത്രലാബുകള്‍ പരീക്ഷണസാമഗ്രികളുടെ സ്റ്റോര്‍റൂം ആണ്. ശാസ്ത്രലാബില്‍ പോയി പരീക്ഷണം ചെയ്യുക എന്നത് വിദ്യാലയത്തിന്റെ വികസനലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഇനമാകണം.
മാടായി
മാതൃക.
GMUPS
madayi ഈ രംഗത്ത്
മാതൃക വികസിപ്പിച്ചിട്ടുണ്ട്.
മാതൃകാശാസ്ത്രലാബില്‍
ഉപജില്ലകളിലെ മറ്റു വിദ്യാലയങ്ങളില്‍
നിന്നും കുട്ടികള്‍
ഒഴിവുദിനങ്ങളിലെത്തി
പരീക്ഷണങ്ങള്‍ ചെയ്യുന്നു.
ഒഴിവുദിനങ്ങള്‍
ഒഴിവില്ലാദിനങ്ങളായി മാറുന്നു.
-
ആഴ്ചയിലെ 5 ശാസ്ത്ര പിരീഡുകളിൽ ഒന്ന് Lab ആണ്. അന്നേ ദിവസം ലാബിൽ നിന്നാണ് പഠനം. (ഇങ്ങനെ പിരീഡ് ക്രമീകരണം നടത്താതെ ലാബില്‍ പരീക്ഷണങ്ങള്‍ ചെയ്യണമെന്നു ആഗ്രഹിച്ചാല്‍ അത് നടന്നെന്നു വരില്ല. ലാബ് പീരീഡ് തന്നെ വേണം. ടൈം ടേബിളില്‍ അത് എഴുതിവെക്കണം. ഓരോ ക്ലാസിനും കൂട്ടിമുട്ടാത്ത രീതിയില്‍ ലാബ് ഉപയോഗിക്കാന്‍ ഇതൊരു മാര്‍ഗമാണ്. കുട്ടികള്‍ പരീക്ഷണങ്ങള്‍ ചെയ്യണമെന്നും പരീക്ഷണോപകരണങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ക്കേ ഇത് ചിന്തിക്കാനാകൂ. അധ്യാപകര്‍ ഡെമോണ്‍സ്ട്രേഷന്‍ നടത്തുന്ന രീതിയല്ലല്ലോ പുതിയ പാഠ്യപദ്ധതി ഡിമാന്റ് ചെയ്യുന്നത്. )
-
കൂടാതെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വച്ചു തന്നെ ചെയ്തു കാണിക്കണം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ( ഓരോ ക്ലാസിലെയും പരീക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. യൂണിറ്റ്, പരീക്ഷണംഎന്നിങ്ങനെ. ആ പരീക്ഷണങ്ങള്‍ക്കാവശ്യമായ സാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ലാബ് ഒരുക്കാന്‍ സൗകര്യമായി)
-
Lap Top, Projector, Smart TV എന്നിവ ശാസ്ത്രലാബിനെ High- Tech ആക്കുന്നു. ഈ മാതൃകാ ഹൈ - ടെക് ശാസ്ത്ര ലാബ് കുട്ടികളുടേതാണ്. ശാസ്ത്രപഠനസംബന്ധമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സൗകര്യം ലാബിലുണ്ട്. നേരിട്ട്നിരീക്ഷിക്കാനാകാത്തവ അങ്ങനെ പഠിക്കാം. കൂടാതെ ഓരോ യൂണിറ്റുമായും ബന്ധപ്പെട്ട പ്രസന്റേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും വിഭവങ്ങള്‍ ശേഖരിച്ച് നല്‍കാം. അങ്ങനെ കട്ടികളുടെ ശാസ്ത്ര കൗതുകവും ശാസ്ത്ര ബോധവും ഇവിടെ വളരുന്നു. ( ശാസ്ത്രപഠന ഐടി വിഭവക്കലവറ എന്നതും ലക്ഷ്യമാകണം. ക്ലാസിലും ലാബിലും വെച്ച് ഇവ കാണിക്കാം.)
-
എൽ.പി, യു.പി ക്ലാസുകൾക്കാവശ്യമായ മുഴുവൻ ലാബ് വസ്തുക്കളും പരീക്ഷണ സാമഗ്രികളും മാടായിയലെ ലാബിൽ ആവശ്യാനുസരണമുണ്ട്. കൂടാതെ ലഘു പരീക്ഷണങ്ങളും ഇംപ്രവൈസ്ഡ് എക്സ്പിരി മെന്റുകളും ടീച്ചിംഗ് എയ്ഡുകളും ലാബിലെ കൗതുക കാഴ്ചകളാണ്.
-
പാഠഭാഗത്തിനപ്പുറത്ത് അധിക പഠന സാധ്യതയൊരുക്കി പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. ശാസ്ത്രപഠനസംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും ശാസ്ത്രമാസികകളും ലാബില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രലാബ് ശാസ്ത്രലൈബ്രറികൂടിയായി മാറുകയാണ് വേണ്ടത്. ശാസ്ത്രമ്യൂസിയത്തിന്റെ സാധ്യതയും ആരായാം.
-
ഇതിനകം ഉപജില്ലയിലെ 8 വിദ്യാലയങ്ങളിലെ കുട്ടികളും മറ്റു പല പ്രദേശങ്ങളില്‍ നിന്നുമായി അമ്പതിലധികം അധ്യാപകരും ലാബ് സന്ദർശിച്ചിട്ടുണ്ട്.
-
പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും ഭിന്ന നിലവാരശേഷിയുള്ള കുട്ടികൾക്കും കാര്യമായ താത്പര്യവും മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് രക്ഷിതാക്കളുടെ അഭിപ്രായപ്പെടുന്നു
-
ഒന്നര ലക്ഷം രൂപയാണ് ഇപ്പോൾ ചിലവാക്കിയത്.SSA യുടെ വക 50000ക.മുകളില്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വിദ്യാലയത്തില്‍ ഹൈടെക്ക് ശാസ്ത്രലാബ് സ്ഥാപിക്കുന്നതിനുളള ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും തയ്യാറാക്കൂ.
ഭാഗം
രണ്ട്.
ഇനി
മാടായി സ്കൂളിലെ ശാസ്ത്രാധ്യാപകനെ
പരിചയപ്പെടുത്താം.
ദിനേഷ്
കുമാര്‍ എന്ന അധ്യാപകന്‍
ശാസ്ത്രവിദ്യാഭ്യാസത്തിനായി
സ്വയം സമര്‍പ്പിച്ച ആളാണ്.(
DINESHKUMAR
THEKKUMBAD, GMPUPS MADAYI, Madayi. Sub. Dt Kannur. Dt. 94474488 22)
-
13 വർഷത്തിലേറെക്കാലമായി വീട്ടിൽ ഒരുക്കിയ സയൻഷ്യ സയൻസ് ഗാലറിയിൽ നിന്നായിരുന്നു ടീച്ചിംഗ് എയ്ഡ്സും, പരീക്ഷണ സാധനങ്ങളും നിരന്തരം കൊണ്ടു വന്നിരുന്നത്. സ്കൂളില്‍ത്തന്നെ ശാസ്ത്രലാബ് വേണം എന്ന ചിന്തയുമായി നടന്നപ്പോഴാണ് SS A ഒരു വലിയ താങ്ങായി വന്നത്. സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. തിരിച്ചും പറയാം. രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃകാശാസ്ത്രലാബ് സ്ഥാപിക്കാന്‍ എസ് എസ് എ പറ്റിയ വിദ്യാലയങ്ങള്അന്വേഷിച്ചപ്പോഴാണ് ദീനേഷിന്റെ വിദ്യാലയം മുന്‍ഗണനയിലേക്ക് വന്നത്. അവിടെ ഇക്കോമ്യൂസിയവും വേറിട്ട പ്രവര്‍ത്തനങ്ങളും നക്കുന്നുമുണ്ടല്ലോ.
-
ദിനേഷ് കഴിഞ്ഞ 25 വർഷമായി GMUPS madayi ൽ ജോലിചെയ്യുന്നു. ശാസ്ത്ര ബോധവും, മനുഷ്യസ്നേഹവും, അന്വേഷണ ശീലവും വളർത്തിക്കൊണ്ട് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അദ്ദേഹം നടത്തി വരുന്ന ശാസ്ത്ര പരീക്ഷണക്കളരി 20 വർഷം കൊണ്ട് 1700 വേദികൾ പിന്നിടുകയാണ്. പരീക്ഷണങ്ങളെ പരീക്ഷണമുറികളിൽ നിന്നും പൊതു ഇടങ്ങളിലേക്ക് പറിച്ചു നടുന്നു.
-
കഴിഞ്ഞ 15 വർഷമായി ശാസ്ത്രമേളകളിൽ LP മുതൽ HSS വരെയുള്ള വിദ്യാർഥികളെ(മഞ്ചേശ്വരം മുതൽ മാഹി വരെ) ലഘു പരീക്ഷണങ്ങളും, ഇംപ്രവൈസ്ഡ് എക്സ് പിരിെമന്റ് മുതലായവ നിർമ്മിച്ച് പഠിപ്പിച്ച് സഹായിക്കുന്നു.
-
കൂടാതെ മേളകളിൽ പങ്കെടുകാത്ത സ്കൂളുകളെ അതിലേക്ക് എത്തിക്കുന്നു.
-
ടീച്ചിംഗ് എയ്ഡ് ശില്പശാലകൾ നടത്തുന്നു.
അവാർഡുകളും,
അംഗീകാരങ്ങളും
-
കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Universal Record Forum (URF) ഈ വർഷത്തെ LIFE TIME ACHIEVEMENT AWARD നവമ്പർ 25 ന് കൊൽക്കത്തയിൽ വച്ചു നൽകി
-
June 27 ന്
പയ്യന്നൂർ വെള്ളൂരിൽ വെച്ച്
പൊതുവിദ്യാഭ്യാസം മികവിന്റെ
പാതയിൽ എന്ന സന്ദേശം
ഉയർത്തിപ്പിടിച്ച് 12
മണിക്കൂർ
തുടർച്ചയായി ശാസ്ത്ര പരീക്ഷണങ്ങൾ
നടത്തി( രാവിലെ
8 മണി
മുതൽ രാത്രി 8
മണി വരെ)
റിക്കാർഡ്
നേടി. 6500 പേർ
ഒറ്റ ദിവസം പരിപാടി കാണാൻ
വന്നു.
No comments:
Post a Comment