ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, December 22, 2017

അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ കലാവിദ്യാഭ്യാസം വരുമോ?


പലരും വിശദീകരണം ചോദിക്കുന്നു. എല്ലാവര്‍ക്കും മാതൃകവേണം. അത് നന്നാവില്ല എന്നു ഞാന്‍. വൈവിധ്യചിന്തയെ തടയാതിരിക്കാനാണ്. ആവശ്യം കൂടി വരുന്ന സ്ഥിതിക്ക് ഒരു ഉദാഹരണം കൂടി നല്‍കാം. ഇത് കരടാണ്. കരടിന്റെ കരടാണ്. മാതൃകയല്ല. ഒരു സാധ്യത മാത്രം 

അക്കാദമിക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനായി കൂടി എസ് ആ ര്‍ജി യോഗത്തില്‍ കണ്‍വീനര്‍ തന്നെയാണ് ഈ ചോദ്യം ഉന്നയിച്ചത്.. തുടര്‍ന്നുണ്ടായ ചര്‍ച്ചയും ആശയരൂപീകരണവും ചുവടെ നല്‍കുന്നു.
"കലാവിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയാനുഭവങ്ങള്‍ അക്കാദമിക പ്ലാനില്‍ വരണ്ടേ?”
"അതെന്താ സംശയം? പിരീഡുളളതല്ലേ? പ്രധാന വിഷയവുമല്ലേ?”
"എന്നാല്‍ ഇന്ന് നമ്മുക്ക് അക്കാര്യം ചര്‍ച ചെയ്യാം.”
"ആമുഖം, കാഴ്ചപ്പാട് എന്തായിരിക്കണം എന്നു ആദ്യം ചര്‍ച്ച ചെയ്താലോ?”
"കലാപരമായ കഴിവുകള്‍ വികസിപ്പിക്കണം, അവസരം ഒരുക്കണം
എന്നു പറഞ്ഞാല്‍ കാഴ്ചപ്പാടാകുമോ?”
"പിന്നെ?”
"എല്ലാ കുട്ടികളും കായികക്ഷമതയുളളവരാകും"
"വ്യത്യസ്ത കഴിവുളളവരാണ്, അഭിരുചിയുളളവരാണ് കുട്ടികള്‍. ആ കഴിവുകളെല്ലാം വികസിപ്പിക്കണം.”
"ഏതാണോ താല്പര്യം അതു വികസിപ്പിക്കണം"
"പ്രാദേശിക വൈദഗ്ധ്യം ഉറപ്പാക്കും"
"അത് തന്ത്രമല്ലേ ടീച്ചറേ?”
"വിദ്യാലയത്തിലെത്തുന്ന എല്ലാ കുട്ടികളെയും കലാ കായിക പ്രവൃത്തി പരിചയമേഖലയില്‍ കഴിവുളളവരാക്കിത്തീര്‍ക്കും"
"അത് ലക്ഷ്യമല്ലേ?”
"പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മാര്‍ഗരേഖയിലെന്തെങ്കിലും പറയുന്നുണ്ടോ? “
"ഏതു പേജിലാ?”
"മുപ്പത്തിയെട്ടില്‍ കുറേ പ്രോജക്ട് പറയുന്നുണ്ട് അത് നോക്കിയാലോ?”
"പേജ് പതിമൂന്നില്‍ പറയുന്നത് സമഗ്രവിദ്യാഭ്യാസത്തെക്കുറിച്ചാണ്.അതായാലോ?”
അതേപോലെ എഴുതേണ്ട. വായിക്ക്. കേല്‍ക്കട്ടെ"
"ഇത് മാററി എഴുതണം ...”
"ടീച്ചറെഴുതി നോക്ക്.”
"ശരി , ഒരു മിനിറ്റ് ശ്രമിക്കട്ടെ"
"ഗുണനിലവാരമുളള വിദ്യാഭ്യാസം കുട്ടികളുടെ സമഗ്രമായ വികാസം ഉറപ്പാക്കണം. സര്‍ഗപരവും കലാപരവുമായ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുകയുംകൂടി ചെയ്യുമ്പോഴാണ് വിദ്യാലയം മികവന്റെ കേന്ദ്രമായിമാറുക. ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്കൂള്‍ പ്രായം മുതല്‍ കളികള്‍ക്കും വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും കായിക ക്ഷമത വികസിപ്പിക്കുന്നതോടൊപ്പം ഈ മേഖലയിലെ പ്രതിഭകളെ കണ്ടെത്തേണ്ടതുണ്ട്. “
"ഗംഭീരം ഇതുതന്നെയാ ഞാനും ആലോചിച്ചത്
"ദേ കണ്ടോ ചിന്തയുടെ ക്രഡിറ്റ് അടിച്ചുമാറ്റാനൊരാള്‍"
"ചിന്താപരമായ പങ്കാളിത്തം വേണം. ഇനി ഉറക്കെ ചിന്തിച്ചാല്‍ മതി"
"ഇനി എന്താ ലക്ഷ്യല്ലേ വേണ്ടത്?”
"ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഇങ്ങനെയായാലോ?”
 • വിദ്യാലയത്തിലെത്തുന്ന എല്ലാ കുട്ടികളെയും കലാ കായിക പ്രവൃത്തി പരിചയമേഖലകളില്‍ കഴിവുളളവരാക്കിത്തീര്‍ക്കുക"
"സര്‍ ,കുട്ടികള്‍ക്ക് കഴിവില്ല എന്ന ധ്വനി വരുന്നുണ്ടോ? എല്ലാവര്‍ക്കും കഴിവുണ്ട് അത് വികസിപ്പിക്കുകയല്ലേ ചെയ്യുന്നത്? ലക്ഷ്യപ്രസ്താവന പുതുക്കി എഴുതണമെന്നാണ് എന്റെ പക്ഷം"
"ശരി ഓരോരുത്തരും പുതുക്കി എഴുതണം. ഒന്നോ രണ്ടോ ലക്ഷ്യങ്ങള്‍ കൂടി എഴുതണേ..
 1. വിദ്യാലയത്തിലെത്തുന്ന എല്ലാ കുട്ടികളുടെയും കലാ കായിക പ്രവൃത്തി പരിചയമേഖലകളി കഴിവുകള്‍ വികസിപ്പിക്കുക
 2. ടാലന്റ് ലാബ് എന്ന ആശയം സാക്ഷാത്കരിക്കുക
 3. വിദ്യാലയത്തിന്റെ പരിമിതികള്‍ മറികടക്കുന്നതിനായി പ്രാദേശിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുക
 4. കലാകായിക പ്രവൃത്തിപരിചയ വിദ്യാഭ്യാസത്തിന് ഹൈടെക് സാധ്യത പ്രയോജനപ്പെടുത്തുക
 5. ...........................................................................................................................................
നാളെ അവധിയല്ലേ . വാട്സ് ആപ്പില്‍ ചര്‍ച്ച ചെയ്യാം.
വാട്സ് ആപ്പ് ചര്‍ച്ച ഇങ്ങനെ..

അടുത്ത ദിവസം വാട്സ് ആപ്പ് ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ എസ് ആര്‍ ജിയില്‍ ക്രോഡീകരിച്ചതിങ്ങനെ
പ്രവര്‍ത്തനങ്ങള്‍
 1. കഴിവിന്റെ മേഖലകളുടെ ലിസറ്റ് തയ്യാറാക്കല്‍,
  ഓരോ മേഖലയിലും വരുന്ന ഇനങ്ങള്‍ എന്തെല്ലാമാണ്?
 2. ഓരോ കുട്ടിയുടെയും താല്പര്യമേഖലകള്‍ കണ്ടെത്തുക ( ക്ലാസടിസ്ഥാനത്തില്‍ തരം തിരിച്ച് ക്രോഡീകരിക്കുക)
 3. വിവിധ ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനു കഴിവുളള പ്രാദേശിക വിദഗ്ധരുടെ ലിസറ്റ് തയ്യാറാക്കി സേവനം ലഭ്യമാക്കുക
 4. വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കല്‍
 5. എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്ക വിധം പ്രവര്‍ത്തനപദ്ധതി തയ്യാറാക്കല്‍
 6. ആവശ്യമായ ഉപകരണങ്ങള്‍ ലിസ്റ്റ് ചെയ്യല്‍, സമാഹരിക്കല്‍
 7. സ്കൂള്‍ കോമ്പൗണ്ട് വിവിധ ക്ലാസുകളിലെ കുട്ടികളുടെ കായികപരിശീലനത്തിന് അനുഗുണമാക്കി മാറ്റല്‍
 8. പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നവ
  1. കലാ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ (ടേമില്‍ ഒന്ന്)
  2. കരകൗശല നിര്‍മാണ ശില്പശാല, പ്രദര്‍ശനം സംഘടിപ്പിക്കല്‍ ( വര്‍ഷത്തില്‍ ഒന്ന്)
  3. സ്കൂള്‍ തലത്തില്‍ പ്രവൃത്തി പരിചയശില്പശാല
  4. എസ് എം സിയുടെ സഹകരണത്തോടെ കായികമത്സരങ്ങള്‍, നാടന്‍കളി പരിശീലനം എന്നിവ ഓണക്കാലത്ത് സംഘടിപ്പിക്കല്‍
  5. നാടന്‍പാട്ട് പരിശീലനം ( വര്‍ഷത്തില്‍ ഒരു തവണ)
  6. വാദ്യോപകരണപരിശീലനം ( പ്രതിമാസം )
  7. തിയേറ്റര്‍ പരിശീലനം( അഭിനയ ശില്പശാല) രണ്ടുതവണ
  8. കോറിഡോര്‍ ആര്‍ട്ട് ഗാലറി
  9. സ്കൂള്‍ ചിത്ര, ശില്പപ്രദര്‍ശനം ( നാട്ടിലെ കലാകാരന്മാരുടെ സേവനം പ്രയോജനപ്പെടുത്തി)
   ഫോട്ടോഗ്രാഫി പരിശീലനം, പ്രദര്‍ശനം
  10. പാഠഭാഗവുമായി ബന്ധിപ്പിച്ച് നാടകം, സംഗീതശില്പം, ചിത്രീകരണം, നിര്‍മാണ പ്രവര്‍‍ത്തനങ്ങള്‍ എന്നിവയുടെ സാധ്യത ലിസറ്റ് ചെയ്യല്‍, നടപ്പിലാക്കല്‍
  11. സ്കൂള്‍ ഒളിമ്പിക്സ്
  12. കായിക പരിശീലനം എല്ലാ ക്ലാസുകാര്‍ക്കും എല്ലാ ആഴ്ചയിലും. ഓരോ മാസത്തിലും പുതിയ ഇനങ്ങള്‍
  13. കിഡ്സ് അത് ലറ്റിക്സ്
  14. കൂട്ടുവിദ്യാലയവുമായുളള സൗഹൃദമത്സരം ( കായിക പരിശീലന ട്വിന്നിംഗ് പ്രോഗ്രാം)
 9. കോര്‍ണര്‍ പി ടി എയില്‍ കുട്ടികളുടെ കലാസന്ധ്യ
 10. അസംബ്ലിയില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഒരുക്കല്‍
 11. അസംബ്ലി, ദിനാചരണങ്ങള്‍, ബാലസഭ എന്നിവയെ കലാപരമായ ശേഷീ വികാസത്തിനുളള അവസരമാക്കി മാറ്റല്‍ ( വൈവിധ്യമുളള ഇനങ്ങള്‍ ഉള്‍പ്പെടുത്തല്‍)

1 comment:

Unknown said...

മികവിന്റെ പടവുകളിൽ വൈവിധ്യമാർന്ന ഏഴുനിറങ്ങൾ ...
നിറങ്ങളുടെ സമന്വയം നമ്മുടെ വിദ്യാലയങ്ങളെ ശ്വേതവും അർത്ഥപൂർണ്ണവുമായ സാംസ്കാരിക ലബോറട്ടറികളാക്കി മാറ്റും ...
അതിനാവട്ടെ നമ്മുടെ മാസ്റ്റർപ്ലാൻ ...