ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 27, 2018

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് കയ്യൂർ ചീമേനിയിൽ സ്പെഷൽ ഗ്രാമസഭകൾ-ചീമേനി: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പൊതുവിദ്യാഭ്യാ സസംരക്ഷണയഞ്ജത്തിന്റെ വിജയത്തിനായി സംഘ;ടിപ്പിച്ച് പ്രവർത്തനങൾ ആരംഭിച്ചു.
  • ഗ്രാമപഞ്ചായത്തിലെ 6100 വീടുകളിൽ 350 സ്ക്വാഡുകളായി വിദ്യാഭ്യാസസർവ്വെ നടത്തി
  • - 3 നും 15 നും ഇ ട യിൽ പ്രായമുള്ള 3541 കുട്ടികൾ പഞ്ചായത്തിൽ ഉണ്ട്.
  • 2738 കുട്ടികള്‍ സ്കൂളില്‍ പോകുന്നവരാണ്
  • 1910 കുട്ടികൾ സർക്കാർ സ്കൂളിലും 474 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും 354 കുട്ടികൾ (18%) അംഗീകാരമില്ലാത്ത അൺ എയിഡഡ്‌ സ്കൂളുകളിലും പഠിക്കുന്നു.
  • അൺ എയിഡഡ്‌ സ്കൂളുകളിലെ കുട്ടികളെ തിരിച്ച് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വിദ്യാഭ്യാസസസമിതി ആലോചിക്കുന്നു.
മെയ് 3 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സ്പെഷൽ ഗ്രാമസഭകൾ ചേരുന്നു

വരവേൽപ്പ് - സമഗ്ര വിദ്യാലയ പ്രവേശന യജ്ഞം കോഴിക്കോട്
. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം 10% മുതൽ 20% വരെ ഉയർത്തുന്നതിനുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന യജ്ഞമാണ് വരവേൽപ്പ്.
എല്ലാ കുട്ടികളും അയൽപ്പക്ക വിദ്യാലയങ്ങളിലേക്ക് എല്ലാ വിദ്യാലയങ്ങളും മികവിലേക്ക് -
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും മുഴുവൻ കുട്ടികളെയും പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്കോഴിക്കോട്സയറ്റിന്റെ നേതൃത്വത്തിൽ സമുചിത ഗവൺമെൻറുകളും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാംസ്കാരിക പ്രവർത്തകരും വിദ്യാലയ സമൂഹവും സന്നദ്ധ സംഘടനകളും ഒന്നുചേർന്ന് ഓരോ പ്രദേശത്തെയും കുട്ടികളെയും അയൽപ്പക്ക വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുകയാണ് " വരവേൽപ്പ് " എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ കാമ്പയിനിലൂടെ.ഇതിന്റെ ഭാഗമായി 3 ഘട്ടങ്ങളുള്ള പ്രവർത്തന പരിപാടികൾ അയൽപ്പക്ക വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് നടക്കും.
ഘട്ടം 1 - ഞങ്ങളും ഒപ്പമുണ്ട് (ജനകീയ ഗൃഹസന്ദർശനം) ഏപ്രിൽ 25 മുതൽ മെയ് 5 വരെ എം.എൽ എ മാർ എം.പിമാർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പൊതു സമൂഹത്തോടൊപ്പം ചേർന്ന് വീടുകൾ സന്ദർശിക്കുകയും പ്രദേശത്തെ വിദ്യാലയത്തിന്റെ പ്രവേശന ഫോറം രക്ഷിതാക്കളെ ഏൽപ്പിക്കുന്നു.രാഷ്ട്രീയപ്പാ
അയൽപ്പക്ക വിദ്യാലത്തിന്റെ പ്രാധാന്യം പൊതു വിദ്യാലയത്തിന്റെ നന്മകൾ മികവുകൾ സൂചിപ്പിക്കുന്ന പ്ലക്കാർ ഡുകൾ ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാം. സന്ദർശനത്തിന്റെ ഭാഗമായി ഒരോ വീട്ടിൻ നിന്നും പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ, ക്രയോൺസ്, നിറം നൽകാനുള്ള ചിത്രങ്ങൾ എന്നിവ നൽകണം.
ഘട്ടം: 2 കേളികൊട്ട് - വിളംബര ജാഥ. മെയ് 5 മുതൽ 10 വരെ.
കവലകൾ, ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ കേ ന്ദ്രീകരികരിച്ച് വൈകുന്നേരങ്ങളിൽ വിളംബര ജാഥ.
ഗൃഹസന്ദർശന പരിപാടിയിൽ സൂചിപ്പിച്ച മുഴുവൻ ആളുകളെയും പങ്കാളികളാക്കണം'.
പ്രാദേശിക സാധ്യതകൾ പ്രയോജനപ്പെടുത്തി ആകർഷകമാക്കും.
ഘട്ടം - 3. വരവേൽപ്പ്:
മെയ്10നും 20നും ഇടയിൽ നവാഗതരെ സ്വീകരിക്കുന്ന ചടങ്ങ് വിദ്യാലയാങ്കണങ്ങളിൽ.
വൈകുന്നേരങ്ങളിലായി ക്രമീകരിക്കുന്ന് ജനപങ്കാളിത്തം കൂട്ടുന്നതിന് സഹായകമാകും
ഓരോ വിദ്യാലയത്തിലേക്കും കുട്ടികളെ സ്വീകരിക്കുന്ന വലിയ ചടങ്ങായി മാറണം.
പ്രദേശത്തെ പൗരപ്രമുഖർ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിക്കും.
കുട്ടിയെയും രക്ഷിതാവിനെയും ഒന്നിച്ച് സ്വീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുക.
ഗൃഹസന്ദർശനവേളയിൽ കുട്ടികൾക്ക് നൽകിയ ചിത്രങ്ങളിൽ നിറം നൽകിയതിന് ചടങ്ങിൽ വെച്ച് സമ്മാനം നൽകണം.
കുട്ടികൾക്കുള്ള പുസ്തകങ്ങൾ യൂണിഫോം, ബാഗ് / കുട എന്നിവ സമ്മാനമായി നൽകുന്നതിനുള്ള സജി ക ര ണ ങ്ങളാരുക്കം'
വരവേൽപ്പ് പരിപാടി സംസ്ഥാന തലത്തിലെ തന്നെ മാതൃകാ പരിപാടിയാക്കി മാറ്റും. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ഇതിൽ പങ്കാളികളാവും. എല്ലാ പഞ്ചായത്തുകളിലും പി..സി ചേർന്ന് ഓരോ പ്രാദേശിക വിദ്യാലയത്തിലെയും വരവേൽപ്പ് പരിപാടി സംബന്ധിച്ച ആസൂത്രണം നടത്തും
പ്രിൻസിപ്പാൾ
ഡയറ്റ്.

 

No comments: