സൈജട്ടീച്ചര്‍ വാട്സാപ്പില്‍ കൂടി തുരുതുരെ അയച്ച കുറിപ്പുകളും ഫോട്ടോകളുമാണിത്. ഒരു അധ്യാപിക പാഠപുസ്തകത്തിനപ്പുറമുളള പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തി കുട്ടികളെ എഴുത്തുകാരാക്കിയതിന്റെ ആവേശോജ്വലമായ അനുഭവങ്ങള്‍ വായിക്കൂ.
"സ്വന്തം ആശയങ്ങൾ തെറ്റ് കൂടാതെ ഉചിതമായ വ്യവഹാര രൂപത്തിൽ എഴുതി അവതരിപ്പിക്കുന്നു,സ്വന്തം അനുഭവങ്ങൾ സ്വതന്ത്രമായി എഴുതുന്നതിന് . തുടങ്ങിയ പഠന നേട്ടങ്ങൾ പ്രൈമറി ക്ലാസുകളിൽ വ്യത്യസ്ത നിലവാരത്തിൽ ക്രമാനുഗതമായി സിലബസ് ഗ്രിഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തരം പ0ന നേട്ടങ്ങൾ കുട്ടിക്ക് ലഭ്യമാകണമെങ്കിൽ പ്രവർത്തനങ്ങൾ പാഠ ഭാഗങ്ങൾക്കപ്പുറത്തേക്ക് വെളിച്ചം വീശുക തന്നെ വേണം എന്നത് സ്വാനുഭവ സാക്ഷ്യം. അതിനായി ഞങ്ങൾ ഉപയോഗപ്പെടുത്തിയ വ്യത്യസ്ത പഠനോപകരണങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണ് യുറീക്ക ശാസ്ത്ര മാസിക.
1. കുട്ടികളുണ്ടാക്കിയ യുറീക്ക. . ഈ ലക്കത്തിൽ ഞങ്ങളുടെ സ്കൂളിലെ 5 കുട്ടികൾ ചിത്രം വരച്ചിട്ടുണ്ട്. പിന്നെയോ, ഇതിന്റെ മൊട്ടീഫ് വരച്ചത് ഞങ്ങളുടെ നാലാം ക്ലാസിലെ അദ്വൈതാണ്. (ഒരു കാര്യം , ഞങ്ങളുടെ അദ്വൈതിനെ ടീച്ചർ എപ്പോഴും അല്പം കൂടുതൽ ശ്രദ്ധിക്കും. അതങ്ങനെ വേണമത്രെ. ഈ യുറീക്ക കണ്ടപ്പോൾ അദ്വൈതിന് ഒത്തിരി സന്തോഷമായി. അദ്വൈതിന്റെ വീട്ടിൽ അത് ഷോകേസിൽ സൂക്ഷിച്ചിരിക്കുകയാണ്.)
2. ഗ്രൂപ്പ് രചനകള്‍ യുറീക്കയില്‍ -പരിസര പഠനത്തിൽ ജലജീവികളെ പറ്റി പഠിച്ചപ്പോൾ ക്ലാസിൽ ഒരു അക്വേറിയം ഉണ്ടാക്കി. അതിന്റെ വിശേഷങ്ങൾ എല്ലാ ദിവസവും എല്ലാവരും എഴുതും. ഞങ്ങളുടെ ഗ്രൂപ്പ് രചനകൾ ടീച്ചർ യുറീക്ക മാമന് അയച്ചുകൊടുത്തു. അതിലൊന്ന് മാമൻ പ്രസിദ്ധീകരിച്ചു. . ഞങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും അതിലുണ്ട്. വായിക്കു...
3. വായനാനുഭവം പങ്കിട്ടു.
അമ്പിളിമാമനെ കടിച്ച് തിന്നതാരാ എന്ന പേരിൽ ശ്രീമതി കെ. രമ എഴുതിയ ലേഖനം വായിച്ച് രാധാ സരോജ് എഴുതിയ വായനാനുഭവം.യുറീക്ക പ്രസിദ്ധീകരിച്ചു . ഇത് വായിച്ചാൽ നമുക്കും ആ ലേഖനം വായിക്കാൻ തോന്നും.
4. കത്തുകള്‍ അച്ചടിച്ചു വന്നു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് യുറീക്കയില്‍ ഭൂമി ഓസോൺ പാളിക്ക് കത്തെഴുതുന്നു എന്ന പ്രവർത്തനം നടത്തി. കത്തെഴുത്ത് ഞങ്ങളുടെ പ0ന നേട്ടത്തിന്റെ ഭാഗമാകയാൽ ഞങ്ങളും ഭൂമിയായി കത്തെഴുതി. രണ്ടാം ക്ലാസിലെ അഭിനവിന്റേയും മൂന്നാം ക്ലാസിലെ രാധാ സരോജിന്റേയും മീനാക്ഷിയുടേയും കത്തുകൾ യുറീക്കാമാമൻ പ്രസിദ്ധീകരിച്ചു.
5. 'ഓണത്തിന്റെ ജൈവവൈവിധ്യം എന്ന മൽസര പ്രൊജക്ട് യുറീക്കയിൽ വന്ന സമയം ഞങ്ങൾ
പൂത്തും തളിർത്തും, കുഴിയാന മുതൽ കൊമ്പനാന വരെ എന്നീ പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ ആവേശത്തോടെ ഇഷ്ടത്തോടെ പ്രൊജക്ട് ഏറ്റെടുത്ത് ചെയ്തു. യുറീക്കയ്ക്ക് അയച്ചും കൊടുത്തു. ഹുദ ഫാത്തിമയ്ക്ക് ഒന്നാം സ്ഥാനവും സിദ്ധാർത്ഥി ന് പ്രോൽസാഹന സമ്മാനവും ലഭിച്ചു. ഹുദയക്ക് 1500 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി കിട്ടുമത്രെ. പിന്നേ ഞങ്ങൾ കുടുംമ്പ മൊത്താണ് ഈ പ്രൊജക്ട് ചെയ്തത്. ഒത്തിരി കാര്യങ്ങൾ ഞങ്ങം ഒത്ത് പഠിച്ചു.
6. ഇന്നാളൊരു ദിവസം ഞങ്ങളുടെ സ്കൂളിൽ ഒടിഞ്ഞ ബഞ്ചുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒരു അരണയെ കണ്ടു. ആരോ പറഞ്ഞ് അത് പാമ്പാണെന്ന്. ടീച്ചർ വന്നു. സാറ് വന്നു. കടയിലെ മാമൻ വന്നു.. അരണ ബാഗിൽ കയറി , ചാടിയോടി, ആകെ ബഹളമയം . ഒക്കെ കഴിഞ്ഞ് നാലാം ക്ലാസിൽ അരണ വന്ന അനുഭവ വിവരണം എഴുതിച്ചു.. എന്തു രസമായിരുന്നു എല്ലാവരും എഴുതിയത് വായിക്കാൻ. എല്ലാവരുടേയും രചനകൾ ടീച്ചർ പതിപ്പാക്കി. അതിലൊന്ന് യുറീക്കക്കും അയച്ചു കൊടുത്തു. ആദി ഷിന്റേത്. അത് വായിച്ച് ഞങ്ങളെപ്പോലെ യുറീക്ക മാമനും ഒത്തിരി ചിരിച്ചുന്ന് തോന്നുന്നു. മാമൻ അത് രണ്ട് അരണക്കഥകൾ എന്ന പേരിൽ ചിത്രകഥയാക്കി രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു.
7. ഇത് കണ്ടോ QR കോഡ് പുതിയ സാങ്കേതിക വിദ്യ . ഇപ്പൊ കാര്യങ്ങളെല്ലാം oപ്പേ ന്നാണ്. ഈ ലേഖനം വായിച്ച ദിവസം തന്നെ ടീച്ചറിന്റെ ഫോണിൽ ഞങ്ങൾ QR കോഡ് റീഡർ ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ. ഇതുപയോഗിച്ച് യുറീക്കയിലെ പാട്ടും കഥയും സിനിമയുമൊക്കെ ഞങ്ങൾ ഇന്റർനെറ്റിൽ നിന്നെടുക്കും.
നോക്കൂ: എന്താ രസം ല്ലേ
അതിനെ കുറിച്ചുള്ള പ്രതികരണം മൂന്നാം ക്ലാസിലെ നിരഞ്ജൻ എഴുതിയത് കണ്ടോ?
9. ഷിനോജ് രാജ് എഴുതിയ ആരുടെ കരച്ചിൽ എന്ന ചിത്രകഥ വായിച്ച് അരീന എഴുതിയ വായനക്കുറിപ്പ് കണ്ടോ? ചിരിപ്പിക്കുന്ന കഥ. കഥാവസാനത്തിലെ ചോദ്യത്തിന് അനീ ന ഉത്തരവും എഴുതിയിട്ടുണ്ട്.
ആദ്യമൊക്കെ യുറീക്ക കിട്ടിയാൽ ടീച്ചറുടെ മുഖമുണ്ടോ എന്ന് മാത്രമായിരുന്നു ഞങ്ങൾ നോക്കുന്നത്.. ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാനും വായിക്കാനും എഴുതാതും വരയ്ക്കാനുമൊക്കെയായി ധാരാളം വിഭവങ്ങളുണ്ട്.
പ്രിയമുള്ളവരേ , ഇല്ലാത്ത അങ്കിളിന് നടക്കാത്ത സ്വപ്നങ്ങൾ എഴുതി ലെറ്റർ പൂർത്തിയാക്കിയ പരീക്ഷാപേപ്പർ ഓർക്കുന്നുവോ? ഔട്ട് ലൈൻ സ്റ്റോറിയിൽ ഡാഷിൽ. ബ്രാക്കറ്റിലെ വാക്കുകൾ ചേർത്ത് എഴുതി കഥാ യാക്കിയത് ഓർക്കുമോ? ആരുടെയൊക്കെയോ അനുഭവങ്ങൾ കന്നാ പാഠം പഠിച്ച് ഛർദ്ദിച്ചത് ഓർക്കുമോ? ഞാൻ ദാഷ പഠിക്കുനതും പരിസരപഠനം പഠിക്കുന്നതും ഗണിതം പഠിക്കുന്നതും എനിക്കു വേണ്ടിയാകണം. ഇപ്പോൾ തോനുന്നു. പ്രൈമറി യിൽ 1 മുതൽ 4 വരെയും ഉദ്ഗ്രഥന സമീപനമാണ് ഉചിതമെന്ന്
സൈജ കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന ടീച്ചറാണ്
യുറീക്കയിലും എഴുതുന്നു
ഇങ്ങനെയുളള ടീച്ചര്‍മാരാണ് വിദ്യാലയങ്ങളില്‍ വേണ്ടത്
പാഠപുസ്തകത്തിനടിമയാകുന്ന അധ്യാപകര്‍ കുട്ടികളെ നശിപ്പിക്കും എന്ന് ഗാന്ധിജി പറഞ്ഞത് ഓര്‍ക്കുന്നു
.

- യുറീക്ക ഞങ്ങളെ വായനാ ലോകത്തേക്ക് കൊണ്ടു പോകുക മാത്രമല്ല ഇപ്പോൾ ചെയ്യുന്നത്.
- എന്റെ കുട്ടികളെ എഴുതാൻ പ്രേരിപ്പിക്കുന്നു,
- വരയ്ക്കാൻ പ്രേരിപ്പിക്കുന്നു, ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രേരിപ്പിക്കുന്നു.
- ഞങ്ങളുടെ എഴുത്തും വരയും അച്ചടിച്ച് പ്രസിദ്ധീകരിക്കുക വരെ ചെയ്യുന്നു.
- അങ്ങനെ ഞങ്ങളുടെ രചനകൾ കേരള മെമ്പാടുമുള്ള കുഞ്ഞിനെ കൈകളിലെത്തുകയും ചെയ്യുന്നു.

2 comments:
ചില സാങ്കേതിക കാരണങ്ങളാൽ താമസം കണ്ണനല്ലൂർ നിന്നും ചാത്തന്നൂർക്കു താമസം മാറേണ്ടി വന്നപ്പോൾ കഴിഞ്ഞ വർഷമാണ് 2ആം ക്ലാസ്സിൽ എന്റെ മകൾ അനീനയെ ചാത്തന്നൂർ Govt. Lps ൽ ചേർത്തത് എന്നാൽ പിന്നീട് ആ തീരുമാനം ശരിയായിരുന്നു എന്ന് എനിക്ക് മനസിലായി കാരണം കൊല്ലത്തെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച സമയത്തെയും ഈ കാലയളവിലെ പുരോഗതിയും വിലയിരുത്തുമ്പോൾ നിസംശയം പറയാം ചാത്തന്നൂർ govt lps ലെ പഠനം എന്റെ മകൾക്ക് ഞാൻ കരുതിയതിലും ഏറെ better ആണെന്ന് എല്ലാ ടീച്ചേഴ്സിനും സ്പെഷ്യലി saija ടീച്ചർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ
👌👌
Post a Comment