ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 14, 2019

കുരുന്നുകളുടെ വര്‍ത്തമാനം -ആരെയും അസൂയപ്പെടുത്തും ഈ എല്‍ പി സ്കൂള്‍ മാഗസിന്‍

ഫറോക്കില്‍ നിന്നും ഒരു കരുന്നു മാസിക കിട്ടി. അത് വലിയൊരു സംഭവം തന്നെ. എല്‍ പി സ്കൂളിന്റേതാണ് എന്നതാണ് ഒരു സവിശേഷത. കെട്ടിലും മട്ടിലും അതികേമം. കുട്ടികളെയും വിദ്യാലയത്തെയും അഗാധമായി സ്നേഹിക്കുന്ന ഒരു പറ്റം അധ്യാപകര്‍ ഈ വിദ്യാലയത്തിലുണ്ടെന്നതിന്റെ തെളിവ്. മയില്‍പ്പീലി പോലെ സൂക്ഷിച്ചുവെക്കാം.
എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെയാണ് ഈ മാസിക രൂപപ്പെട്ടത്. കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവ നോക്കിയാല്‍ അക്കാദമിക ഉള്‍ക്കാഴ്ച മനസിലാകും
ലക്ഷ്യങ്ങള്‍
  • ഭാഷാ ബോധന തന്ത്രമായിഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധം രൂപപെടുത്താനും.. 
  • കുട്ടികളുടെ സർഗാത്മകത വിവിധ വ്യവഹാര രൂപത്തിൽ ആവിഷ്കരിക്കാനും.. 
  • സ്കൂളിന്റെ സംസ്‍കാരവും ഞങ്ങളുടെ  വിദ്യാലയത്തിലേക്കു കുട്ടികളെ ആകര്ഷിക്കുവാനും 
  •  സമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്താനും..
  • സഹ പഠനവും. സംഘപഠനവും മൂലം കുട്ടികളുടെ ആത്മ വിശ്വാസം വളർത്താനും..
  • ർഎല്ലാവരും ഒന്നാമൻ ആണ് എന്ന്‌ കാണിക്കുവാനും
  • ഭിന്നശേഷിക്കാരെ യും ഉൾപ്പെടുത്തി യാവണം  സ്കൂൾ മാഗസിൻ.എന്ന ആശയം ഉൾകൊള്ളുന്ന ഒരു മാഗസിൻ..അതായിരുന്നു ലക്ഷ്യം.. 
മഗസിന് രൂപപെട്ടത് ഇങ്ങനെ.. 

പ്രക്രിയ ബോധനശാസ്ത്രപരമായി പ്രസക്തമാണ്. ജനായത്ത വിദ്യാലയസങ്കല്പപ്രകാരം പ്രവര്‍ത്തിച്ചിരിക്കുന്നു. കുട്ടികളുടെ ഉടമസ്ഥാവബോധത്തെ ഉജ്വലിപ്പിച്ചും അവരുടെ മുന്‍കൈ അനുവദിച്ചും ശേഷീവികസനത്തിനുളള അവസരമെന്ന നിലയില്‍ പ്രയോജനപ്പെടുത്തിയുമാണ് മുന്നേറിയത്. വിശദാംശങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും


1: സ്കൂൾ അസംബ്ലിയിൽ മാഗസിൻ എന്ന ആശയം അവതരിപ്പിച്ചു. കുട്ടികളുടെ കാഴ്ച്ചപ്പാടിൽ മാഗസിന്‍ എങ്ങനെ ആവണം എന്ന്‌ചോദിച്ചു..അവർക്ക് അവരുടെ നിലപാട് വ്യക്തമാക്കുവാൻ വേണ്ടി ഒരാഴ്ച സമയവും നൽകി
 2.  കുട്ടികൾക്ക് വിവിധ സ്കൂളിലെ മാഗസിൻ നൽകി. ( 3 '4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ചർച്ചയുടെ രണ്ടാംഘട്ടം നടത്തി )
3: മുകളിൽ സൂചിപ്പിച്ച ആശയങ്ങൾ തന്നെ ആവണം എന്നും. വ്യത്യസ്‍ത പുലർത്തണം എന്നും കുട്ടികൾ ആവശ്യപ്പെട്ടു..
3:  കുട്ടികളുടെ ഇടയിൽ നിന്ന്  മാഗസിൻ കമ്മറ്റി രൂപീകരിച്ചു.. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ട് മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചു.
4. തുടർന്ന് അതിൽ നിന്ന് എഡിറ്റോറിയൽ ബോർഡംഗങ്ങളെ തെരഞ്ഞെടുത്തു.
  എഡിറ്റോറിയൽ ബോർഡ്‌ മാഗസിൻ ഇറക്കുന്നതിനെ കുറിച്ചും. മാഗസിനിൽ വരുന്ന ആശയങ്ങളെ കുറിച്ചും അസംബ്ലിയിൽ വിവരിച്ചു
തുടർന്ന് നോട്ടീസ് തയാറാക്കി ഓരോ ക്ലാസ്സിൽ പതിപ്പിക്കുകയും ചെയ്തു.
5: എഡിറ്റോറിയൽ ബോർഡ്‌ ഓരോ ക്ലാസ്സിലെ പ്രതിനിധികളെ സമീപിച്ചു അവർക്കു ചെറിയ ചെറിയ ടാസ്ക് കൾ കൊടുത്തു.
6:  സ്കൂളിൽ ഒരു ബോക്സ്‌ സ്ഥാപിച്ചു. ആ ബോക്സിൽ കുട്ടികൾ സൃഷ്ടികൾ  ഇടുകയും. വൈകുന്നേരം ആ സൃഷ് ടി കൾ  പ്രഥമാധ്യാപികയുടെ സഹായത്തോടെ പരിശോധന നടത്തി. കുട്ടികൾ സ്വന്തമായി എഴുതിയ കവിതകളും കഥകളും അല്ല എന്ന്‌ ബോധപ്പെട്ടപ്പോൾ ഒരു ചെറിയ കവിയരങ് സംഘടിപ്പിച്ചു.. എല്ലാ കുട്ടികളും പങ്കെടുത്തു.. അതിൽ മികച്ചത് സ്കൂൾ മാഗസിനെക്കു മാറ്റി
കുട്ടികളുടെ രചനകൾ വരുന്ന ഭാഗത്തിന് പേര് നിർദേശിക്കാൻ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അവസരം നൽകി.. 
മഞ്ചാടിക്കുരു എന്ന പേര് ലഭിച്ചു
7: കുട്ടികളുടെ വരകൾ ഉൾപെടുത്തുക എന്നതായിരുന്നു അടുത്ത ടാക്സ്.. ഇതിൽ ഒന്ന് ഒന്നിന് മെച്ചം ആയപ്പോൾ കുട്ടികളുടെ ചിത്ര ആൽബം വേറെതന്നെ ഉണ്ടാക്കാൻ തീരുമാനം എടുത്തു
8.  അടുത്തതായി  സ്കൂൾ ചരിത്രം.. സ്കൂൾ മാനേജർ തന്നെ ആവട്ടെ എന്നായി കുട്ടികൾ.. സ്കൂൾ മാനേജർ നെ സഹായിക്കാൻ എഡിറ്റോറിയൽ ബോർഡ്‌ കൂടെ ഉണ്ടായിരുന്നു. അവർ മുൻ അധ്യാപകരെ കാണുകയും അവരുമായി ചർച്ച ചെയ്യുകയും കിട്ടാവുന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.. മാനേജർ നെ ഏൽപ്പിച്ചു..


9: പിന്നീട് സ്കൂളിൽ നടന്ന ഓരോ സംഭവവികാസങ്ങളും കോർത്തിണക്കി കൊണ്ടുള്ള വിഭവങ്ങള്‍ ആയിരുന്നു. നേട്ടങ്ങളുടെ നെറുകയിലെക്കു എന്ന പേരും കണ്ടെത്തി. ഓരോ ക്ലാസ്സിനും കൂടാതെ ഓരോ ക്ലബ്ബിനും വ്യക്തിഗതമായും ഓരോ ടോപ്പിക്ക് നൽകി.. 
10.  കുട്ടികൾ തങ്ങൾക്കു ലഭിച്ച ടോപ്പിക്ക് കൾ ആവശ്യമായ ചർച്ചകൾ നടത്തി ഗ്രുപ്പ് ഉല്പന്നമായി രൂപപ്പെടുത്തി 
11: പിന്നീട് അധ്യാപകരുടെ രചനകൾ കിട്ടുവാൻ വേണ്ടി എഡിറ്റോറിയൽ ബോർഡ്‌ നോട്ടീസ് ഉണ്ടാക്കി. അധ്യാപകരെ കാണിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ ഏൽപ്പിക്കണം എന്നും പറഞ്ഞു
12: രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... ചില പക്തികൾ ഉൾപ്പെടുത്തുവാൻ വേണ്ടി ബഹുമാനപ്പെട്ട ഡോ. കെ. കെ. എൻ. കുറിപ്പ്,, ഡോ.റസീന റിയാസ്, കെ. ജയകുമാർ ഐ എ എസ്   എന്നിവരുമായി മായി  ഫോണിൽ സംസാരിക്കുകയും. അവരുടെ ലേഖനം കിട്ടുവാൻ വേണ്ടി  ഹെഡ് മാസ്റ്റർ മുഖാന്തരം e.മെയിൽ അഭ്യര്‍ഥന അയച്ചു
13..അവർ വായിച്ച സ്കൂൾ എന്ന പേരിൽ കുട്ടികളുടെ ഭാവന യിൽ അധ്യാപകരെ പറ്റിയും സ്കൂളിനെ പറ്റിയും എഴുതിയത് . ചർച്ചക്ക് വെച്ചു.. അതിൽ രസകരമായ ചില കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു
14.  സ്കൂളിലെ വേറിട്ട താരങ്ങളെ കണ്ടെത്തി.. അവരെ ഉൾപെടുത്തുക എന്നതായിരുന്നു.. ചർച്ച ചെയ്തു  എല്ലാരും ഒരേ സ്വരത്തിൽ പറയുന്ന വേറിട്ട താരങ്ങളെ പരാമർശിച്ചു .സൈബർപള്‍സി ബാധിച്ച രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിൽ. അവരുടെ വീട്ടിൽ ഇടക്കിടക്ക് മറ്റു കുട്ടികൾ പോകുമായിരുന്നു. അങ്ങനെ അവരെയും ഉൾപ്പെടുത്തി.
   നേട്ടം കൈവരിച്ച   അധ്യാപകരെയും, പാചകതൊഴിലാളിയെയും ഉൾപ്പെടുത്തണം എന്ന് കുട്ടികൾ ആവശ്യപ്പെട്ടതും അവരെ ഉൾപ്പെടുത്തി ചെറിയ കുറിപ്പുകൾ തയ്യാറാക്കിയതും

ഘട്ടം 2

കിട്ടിയ  സൃഷ്ടികൾ എഡിറ്റ്‌ ചെയ്യുക എന്നതായിരുന്നു അടുത്ത ശ്രമം. ശനി, ഞായർ അവധി ദിനങ്ങൾ ഉത്സവമാക്കി എഡിറ്റോറിയൽ ടീം എഡിറ്റ്‌ ചെയ്തു
3. എഡിറ്റ്‌ ചെയ്തവ ടൈപ്പ് ചെയ്യണം.. അതിനു വേണ്ടി നാലാം ക്ലാസിലെ താല്പര്യം ഉള്ള കുട്ടികളെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ചു.. ചില കുട്ടികൾ പഠിച്ചു. പക്ഷെ അതിൽ മൂന്ന് കുട്ടികൾക്ക് മാത്രമേ നന്നായി ടൈപ്പ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ.. കൂടാതെ ഇംഗ്ലീഷ് കുട്ടികൾ തന്നെ ടൈപ്പ് ചെയ്തു. അറബിക് അധ്യാപകൻ അറബിക് ടൈപ്പ് ചെയ്തു.
4: പരസ്യം കിട്ടുവാൻ വേണ്ടി  ബാങ്കിനെ സമീപിച്ചു.. ഹോസ്പിറ്റലിൽ പോയി ആവശ്യപ്പെട്ടു
5: ലേഔട്ട്. സ്കൂളിൽ ശിപശാലകളിൽ വരുന്ന ഒരു അധ്യാപകന്റെയുസ്കൂളിലെ അറബിക് അധ്യാപകന്റെ യും സഹായം തേടി.


6: മാഗസിന് ഒരു പേര് നിര്ദേശിക്കുവാൻ കുട്ടികൾക്ക് അവസരം നൽകിഅതിൽ തേൻ മൊഴി എന്ന പേര് ഒന്നാം ക്ലാസ്സിൽ ആദ്യമായി ചേർന്ന കുട്ടിയുടേതായിരുന്നു.
7. പ്രൂഫ് റീഡിങ്  അവധി ദിവസങ്ങളിൽ എഡിറ്റോറിയൽ ബോർഡ്‌  തന്നെ നടത്തി
  9. സ്കൂൾ വാര്‍ഷികത്തിനേക്ക് ഒരു കോപ്പി തയ്യാറാക്കി പ്രകാശനം ചെയ്തു.


8:  ഹെഡ്മാസ്റ്ററുടെ പരിശോധനക്ക് ശേഷം അദ്ദേഹം സൈൻ ചെയ്ത ഫൈനൽ pdf  പ്രിന്റിംഗ് ചെയ്തു. 500 കോപ്പി
9: സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കോപ്പി വീട്ടിൽ കൊണ്ട് പോയി കൊടുത്തു. കൂടാതെ മാഗസിൻ BRC,  AEO OFFICE, അയൽപക്ക വിദ്യാലയത്തിൽ, സ്കൂളിലെ പ്രവർത്തങ്ങളിൽ ഇടപെടുന്നവർ.. അങ്ങനെ മാഗസിൻ  എത്തിച്ചു കൊടുത്തു.
10: സ്കൂൾ തുറക്കുന്ന അന്ന്. പുതുതായി ചേർന്ന് എല്ലാ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കും.. നഴ്സറി വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിൽ. നൽകി.


   ഓരോ ക്ലാസ് ലൈബ്രറി യിലും സ്കൂൾ മാഗസിൻ ഉണ്ട്. വായിച്ചാലും വായിച്ചാലും തീരാത്ത പോലെ കുട്ടികൾ ഇപ്പോഴും അത് വായിക്കും. കൂടാതെ സ്കൂൾ ലീഡർ സ്കൂളിൽ വന്നെത്തുന്ന ഗസ്റ്റ്‌ കൾക്കും നൽകും. മാഗസിൻ അവർ ഒരുപാട് നെഞ്ചിൽ ഏറ്റു എന്നതിന് തെളിവാണ്.. 
    ഇടക്കിടക്ക് കുട്ടികൾ തന്നെ മാഗസിൻ ഉള്ള കാര്യങ്ങൾ സ്കൂൾ ആകാശവാണിയിൽ ചർച്ച ചെയ്യുന്നത്
നാലാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ മാഗസിന്റെ മികവും പോരായ്മയും എന്ന വിഷയത്തിൽ ചർച്ചയും നടത്തി.


എന്താണ് എനിക്കുണ്ടായ തിരിച്ചറിവുകള്‍?
  1. അധ്യാപകരും കുട്ടികളും മാനേജരും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് ഒരു വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ക്രോഡീകരിക്കുന്നത് നന്നായിരിക്കും
  2. കുട്ടികളുടെ ഭാഷാപരമായ ശേഷിയെ അതിന്റെ ഔന്നിത്യത്തിലെത്തിക്കാന്‍ അവര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ സാധിക്കുന്നു.
  3. ആശയക്രമീകരണം, ലേ ഔട്ട്, വിഭവങ്ങളുടെ തെരഞ്ഞെടുപ്പ്, തീരുമാനങ്ങളെടുക്കല്‍ എന്നിവയ്ക് അവസരം ലഭിക്കുന്നു
  4. വിദ്യാര്‍ഥികള്‍ തന്നെ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു എന്നത് ആദരിക്കപ്പെടേണ്ട കാര്യമാണ്. പ്രത്യേകിച്ചും ഹൈടെക്ക് രീതിയിലേക്ക് വിദ്യാലയങ്ങള്‍ മാറുന്ന സാഗചര്യത്തില്‍
  5. ഓരോ പേജും വ്യത്യസ്തമായിരിക്കുന്നതിന് വളരെ കരുതല്‍ പ്രകടിപ്പിച്ചതായി കാണാം.
  6. കഴിഞ്ഞ വര്‍ഷത്തെ ഉല്പന്നമാണ്. ഒരു വര്‍ഷം കഴിഞ്ഞാണ് എനിക്ക് കിട്ടുന്നത്. ഇപ്പോഴും നാളെയും ഇതിന്റെ അക്കാദമിക മൂല്യം തിളങ്ങി നില്‍ക്കും.
  7. തീര്‍ച്ചയായും അധ്യാപകരുടെ പിന്തുണയും ഇടപെടലും ഉണ്ടായിട്ടുണ്ട്. മുതിര്‍ന്ന പഠനപങ്കാളി എന്ന നിലയില്‍ അത് അനിവാര്യവുമാണ്. അധ്യാപകരും അവരുടെ പ്രോഫഷണലിസം വികസിപ്പിക്കുകയായിരുന്നു എന്നു പറയാം.
  8. ആധികാരിക പഠനസന്ദര്‍ഭമാണ് വിദ്യാലയം ഒരുക്കിയത്. കുട്ടികള്‍ക്ക് അവരുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് അവസരം ലഭിച്ചപ്പോള്‍ അവര്‍ നല്‍കിയ മുന്‍ഗണനകള്‍ അനുഭവവേരുകള്‍ പടര്‍ന്നവയാണ്.
  9. സര്‍ഗാത്മക രചനകള്‍ , റിപ്പോര്‍ട്ടുകള്‍, അനുഭവക്കുറിപ്പുകള്‍.... വൈവിധ്യം ഏറെ . അത്രയും വൈവിധ്യം നിലനിറുത്താനായി നടത്തിയ പ്രയത്നം ലക്ഷ്യബോധത്തോടെയുളള പ്രവര്‍ത്തനം എല്ലാത്തിനെയും മാനിക്കണം.
  10. ....................നിങ്ങളുടെ വിലയിരുത്തലിനുളളതാണ് പത്താമത്തെ മുതലുളള ഇനങ്ങള്‍..

അപ്പൂപ്പന്‍താടിയില്‍ നിന്നും പറന്നുണ്ടായതാണോ ഈ ലിപികള്‍? എത്ര മനോഹരമായ ചിത്രീകരണം?










'

4 comments:

Anonymous said...

വ്യത്യസ്തവും ആധികാരവുമായ ഈ പ്രവർത്തനത്തെ പൂർണമായ അർത്ഥത്തിൽ ഉൾക്കൊള്ളാനും ചേർന്നു നിന്ന് പ്രവർത്തിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു എന്നതും പ്രവർത്തന മികവിന്റെ വലിയൊരു കാരണമാണ്.

Unknown said...

ഇതാണ് ശരിക്കും സർഗാത്മകത .
പിന്നിൽ പ്രവർത്തിച്ചവർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ !

Preetha tr said...

ഓരോ ഘട്ടങ്ങളും ജനാധിപത്യരീതിയിൽ നടന്നു. വ്യത്യസ്തതയുണ്ട്. സർഗാത്മാത്മകതയും ചരിത്രവും പങ്കാളിത്ത വൈവിധ്യവും ICT സാധ്യതകൾ കുട്ടികളെക്കൊണ്ട് ഉപയോഗിച്ചതും എല്ലാം മികവുകൾ തന്നെ. വെക്കേഷൻ ട്രെയിനിംഗ് ഇതിന്റെ രൂപപ്പെടുത്തലിനെ base ചെയ്ത ചർച്ച ഉണ്ടായാൽ മറ്റു സ്കൂളുകൾക്കും ഉപകാരപ്പെടും. ഇങ്ങനെയുള്ള സുതാര്യമായ ആസൂത്രണഘട്ടം മുതൽ വ്യക്തമായ കാഴ്ചപ്പാട് ഉള്ള ലേഖനങ്ങൾ അപ്പൂപ്പൻ താടിയേക്കാൾ ഉയരത്തിൽ പറക്കും ആഴത്തിൽ വേരോടിയ്ക്കുന്ന ലിപികളായി മാറും. ആരെയും അറിയിയ്ക്കാതെ ചിലരെ മാത്രം വിളിച്ചു കൂട്ടി നടത്തുന്ന കുട്ടിക്കൂട്ടലിന് ശേഷം ആ സ്കൂളുകൾ മാത്രം പ്രസിദ്ധീകരിയ്ക്കുന്ന നേട്ടങ്ങളുടെ ലിസ്റ്റ് ക്രോഡീകരിയ്ക്കലല്ല ഈ ലേഖനത്തിന്റെ തായ് വേര് എന്നത് സന്തോഷകരമാണ്. മറ്റ് സ്കൂളുകൾ ഈ വക കാര്യങ്ങൾ നോക്കി നിൽക്കുന്ന കാഴ്ചക്കാരാക്കുന്നത് ലക്ഷ്യബോധമില്ലാതെ പ്രസിദ്ധീകരിയ്ക്കുന്ന പഠനക്കുറിപ്പുകളും പഠന നേട്ടങ്ങളുമാണ്. ഈ post ന് കാരണഭൂതരായ അധ്യാപകർക്കും സ്കൂളിനും അഭിനന്ദനങ്ങൾ.

Sabu Kottotty said...

ആശംസകൾ....