ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 24, 2019

ആവേശോജ്വലമായ അനുഭവമാതൃകകള്‍ സൃഷ്ടിച്ച പ്രഥമാധ്യാപകന്‍


ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ കണ്ടുവരുന്ന അറ്റന്‍ഡന്‍സ് ട്രാക്കിങ് സിസ്റ്റം(.റ്റി.എസ്.)
എന്ന ഡിജിറ്റല്‍ സംവിധാനമൊരുക്കി ഹൈടെക്കാവുകയാണ് ബാലഗ്രാം പട്ടം മെമ്മോറിയല്‍ ഗവ.എല്‍.പി. സ്‌കൂള്‍ എന്ന വാര്‍ത്ത നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി
എന്താണ് എ.ടി.എസ്.
.റ്റി.എസ്. സംവിധാനം വഴി കുട്ടികളുടെ ഹാജര്‍, പഠന നിലവാരം, സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, മൂല്യനിര്‍ണ്ണയത്തിലെ ഗ്രേഡ്, മറ്റു ശാരീരിക മാനസിക പ്രശ്‌നങ്ങള്‍,സ്‌കൂളില്‍ നിന്നുള്ള അറിയിപ്പുകള്‍ എന്നിവയെല്ലാം തത്സമയം മൊബൈല്‍ ഫോണിലൂടെ രക്ഷിതാക്കള്‍ക്കു ലഭ്യമാകും.
ബാലഗ്രാമിലെ പ്രഥമാധ്യാപകന്‍ നടത്തുന്ന അക്കാദമിക അന്വേഷണങ്ങളുടെ ഭാഗമായിരുന്നു ഇതും . അങ്ങനെ കുട്ടിക്കാനം മരിയന്‍ കോളേജിലെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ കോളേജിലെ എം.സി.. വിദ്യാര്‍ഥികളായ എമില്‍ ജോര്‍ജ്, ഷില്‍വിന്‍ വര്‍ഗ്ഗീസ്, പി.ടി.ഷെബിന്‍, ജിന്‍സ് മൈക്കിള്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്വെയറാണ് സ്‌കൂളില്‍ സ്ഥാപിച്ചു
ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം സ്‌കൂളിലെത്തി നിര്‍വഹിക്കാന്‍ തിരിക്കുമൂലം മന്ത്രി എം.എം.മണിക്ക് കഴിഞ്ഞില്ല. എങ്കിലും തന്റെ യാത്രക്കിടിയില്‍ മന്ത്രി കമ്പംമെട്ടില്‍ വെച്ച് മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ്. സന്ദേശം എ.റ്റി.എസ്. സംവിധാനത്തിലേക്ക് നല്‍കി ഉദ്ഘാടനവും ഡിജിറ്റലാക്കി. സ്കൂളില്‍ ഏര്‍പ്പെടുത്തിയ ആ സംവിധാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകനായ അഗസ്റ്റിന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു.
സ്‌നേഹക്കറി
ബാലഗ്രാം പട്ടം മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ 'സ്‌നേഹക്കറി' പദ്ധതി പഴമയുടെ രൂചിപ്പെരുമയിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയത്.
വീടുകളിലും പറമ്പുകളിലും ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഓരോ വീട്ടില്‍നിന്ന് മുഴുവന്‍ കുട്ടികള്‍ക്കും ഓരോ കറി തയ്യാറാക്കി ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്നതാണ് 'സ്‌നേഹക്കറി' പദ്ധതി.
ഈ പരിപാടിക്ക് അമ്മമാരെ സജ്ജരാക്കാന്‍ പാമ്പാടുംപാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ക്ക് ജീവിതശൈലീരോഗങ്ങള്‍, ആരോഗ്യപരിപാലനം, വ്യക്തി സാമൂഹിക ശുചിത്വം എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസും നല്‍കി.
ടേം പരീക്ഷ പരിക്ഷ കഴിഞ്ഞു പിറ്റേന്നു ഫലം പ്രഖ്യാപിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഞെട്ടിച്ചു
സ്‌കൂളിൽ പരീക്ഷകൾ അവസാനിച്ചത് വ്യാഴാഴ്ച . വെള്ളിയാഴ്ച തന്നെ സ്‌കൂളിൽ ക്ലാസ് പിടിഎ വിളിച്ച് രണ്ടാം ടേം പരീക്ഷയുടെ ഗ്രേഡുകൾ രേഖപ്പെടുത്തിയ പഠനനിലവാരരേഖയും കുട്ടികളുടെ ഉത്തരക്കടലാസുകളും കൈമാറിയാണ് അഗസ്റ്റിന്‍മറ്റൊരു ചരിത്രം സൃഷ്ടിച്ചത്.
കല്ലുപെന്‍സില്‍ മുതല്‍ കംപ്യൂട്ടര്‍ വരെ
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ബാലഗ്രാം പി.എം.ജി. എല്‍.പി.സ്‌കൂളില്‍ 'കല്ലുപെന്‍സില്‍ മുതല്‍ കംപ്യൂട്ടര്‍' വരെ എന്ന പേരില്‍ വിദ്യാലയ വിഭവസമാഹരണയജ്ഞം നടപ്പാക്കി. എന്തും വിദ്യാലയത്തിനു സംഭാലന ചെയ്യാം. സുമനസുകളെയാകെ ക്ഷണിച്ചു ഇടുക്കി ജില്ലാ പോലീസ് സഹകരണസംഘം സ്‌കൂളിന് സംഭാവന ചെയ്ത ഫര്‍ണിച്ചറുകള്‍ സംഘം പ്രസിഡന്റ് ജോസ് കുര്യനും 'സുജല്‍ 2017' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം കല്ലാര്‍ ജേസിസ് ക്ലബ് സംഭാവന ചെയ്ത വാട്ടര്‍ പ്യൂരിഫയര്‍ പ്രസിഡന്റ് ജയിസ് ജോസഫും സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. കെ.എസ്..ബി. തൂക്കുപാലം സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ കുട്ടിപുസ്തകശാല അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.കെ.ആദമിയും കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ വക കുട്ടിപുസ്തകശാല ജില്ലാ സെക്രട്ടറി പി.കെ.ശിവദാസനും ഉദ്ഘാടനം ചെയ്തു. സമഗ്ര വിദ്യാലയ വിഭവസമാഹരണയജ്ഞത്തിന്റെ ഉദ്ഘാടനം കമ്പംമെട്ട് ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ ടോമി ജോസഫ് നിര്‍വഹിച്ചു.
ബാലഗ്രാം പി.എം.ജി.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകളും ഗ്ലാസുകളും സംഭാവനയായിരുന്നു. വിദേശ മലയാളിയായ സസ്യാസിയോട സ്വദേശി ബ്രൈറ്റ്‌ കളപ്പുരക്കൽ ആണ് സോൺസർ ചെയ്തത്. ബ്രൈറ്റിന്റെ പിതാവ് തോമസ് കളപ്പുരയ്ക്കൽ പാത്രങ്ങൾ ഹെഡ്മാസ്റ്റർക്കു കൈമാറി.
കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ (കെഎസ്.ആർ.ആർ.ഡി.) ഇടുക്കി ജില്ലാ കമ്മറ്റി.ബാലഗ്രാം പി.എം.ജി.എൽ.പി.സ്കൂളിനു സംഭാവന ചെയ്തത് കുട്ടി പുസ്തകശാല
തൂക്കുപാലം രാജീവ് ഗാന്ധി SH. G ബാലഗ്രാം പി.എം.ജി.എൽ.പി.സ്കൂളിന് സംഭാവന ചെയ്തത് പാവനാടക സ്റ്റേജ്. നാടിന്റെ മുഴുവന്‍ സ്നേഹപരിഗണനകള്‍ ഓരോരോ സംഭാവകനകളായി വിദ്യാലയത്തെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു. സ്നേഹം എസ്.എസ്.എച്ച്‌.ജി.സ്കൂളിന് സംഭാവന ചെയ്തത് പഠനോപകരണങ്ങൾ
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപന
മറ്റൊരു പ്രഖ്യാപനമായിരുന്നു പരിസ്ഥിതി സംരക്ഷണത്തിലേക്ക് ഉറച്ച ചുവടു വെക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ഗ്രാമപഞ്ചായത്തംഗം രാധാകൃഷ്ണപിള്ളയും . എസ് എം സി ചെയര്‍മാന്‍ സി അനില്‍കുമാറും ഒപ്പം കൂടി.
ചൂണ്ടുവിരലില്‍ നേരത്തെയും ബാലഗ്രാം പ്രചോദകപ്രമേയമായിട്ടുണ്ട്. അതിവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം.
1. http://learningpointnew.blogspot.com/2017/02/blog-post_27.html
2. http://learningpointnew.blogspot.com/2018/02/blog-post_13.html
വീട്ടിൽ ഒരു ലൈബ്രറി യജ്ഞം
ബാലഗ്രാം പി.എം.ജി.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ലൈബ്രറി സ്ഥാപിക്കുക എന്നതാണ് വായനാ പരിപോഷണ പരിപാടിയുടെ മൂന്നാം ഘട്ടമായി ഏറ്റെടുത്ത പരിപാടി. രണ്ടാം ക്ലാസിലെ ബി നിഷാസ ജിയുടെ വീട്ടിൽ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു അതിന്റെ തുടക്കം . മുഴുവൻ അധ്യാപകരും എസ്.എം.സി അംഗങ്ങളും ബിനിഷയുടെ അയൽക്കാരുമൊക്കെ ചടങ്ങിൽ പങ്കെടുത്തു. രണ്ടാം ക്ലാസുകാരിയുടെ പുസ്തക ശേഖരത്തിൽ ഇപ്പോൾ 69പുസ്തകങ്ങളുണ്ട്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ ഓരോ കുട്ടികളുടെയും വീടുകളിൽ ഉദ്ഘാടനം നടന്നു. എല്ലാ പരിപാടികളും അവധി ദിവസങ്ങളിലും അല്ലെങ്കിൽ 4.30-ന്നു ശേഷവും ആയിരുന്നു. കുട്ടികൾ വായിച്ചു വളരട്ടെ. ഒപ്പം സ്വന്തമായി ഒരു ലൈബ്രറി വീടുകളിലുണ്ടാവട്ടെ അല്ലേ.
പ്രളയത്തില്‍ സ്കൂള്‍ ഹൃദയപക്ഷത്ത്
സന്യാസിയോടയിൽ ഉരുൾപൊട്ടൽ ബാലഗ്രാം പി.എം.ജി.എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.കഴിയുന്ന സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
അഗസ്റ്റിന്റെ അറിയിപ്പാണിത് .
പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച പ്രധമാധ്യാപകർക്കുള്ള അവാർഡ് ബഹു: വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി ബാലഗ്രാമിലെ പ്രഥമാധ്യാപകനു നല്‍കി. മനുഷ്യത്വത്തിന്റെ കാര്യത്തില്‍ അഗസ്റ്റിന് പിന്നോട്ടു പോകാനാകില്ല.

"ശക്തമായ മഴയിൽ തെക്കേ കുരിശുമലയിൽ നിന്ന് ബാലഗ്രാം സ്കൂളിലേക്ക് കുട്ടികൾ വരുന്ന റോഡ് ഗതാഗതയോഗ്യമല്ലാതായി. കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കി സീനിയർ അസിസ്റ്റന്റ് ജോർജ് സാറിന്റെയും വിനോദ് സാറിന്റെയും നേതൃത്വത്തിൽ രക്ഷിതാക്കളെ സംഘടിപ്പിച്ച് റോഡ് നന്നാക്കി. കല്ല് അടിച്ചു പൊട്ടിക്കുന്നത് ജോർജ് സാറാണ്.ഇത്തരം സഹപ്രവർത്തകരാണ് ബാലഗ്രാം സ്കൂളിന്റെയും എന്റെയും വിജയവും അഭിമാനവും" അഗസ്റ്റിന്റെ വാക്കുകള്‍.
മന്‍സൂറിന്റെ ഡയറി
മൂന്നു വർഷം മുമ്പ് അഗസ്റ്റിൻ മാഷ് പി എം ജി എൽ പി.എസിലെത്തുമ്പോൾ കുട്ടികളുടെ എണ്ണം ആകെ 37. കർമ്മനിരതനായ ഏതൊരധ്യാപകനെയും പോലെ മാഷിനും ആശങ്കയായിരുന്നു. ഒപ്പം അതിജീവിക്കാനാവുമെന്ന പ്രതീക്ഷയും. അവിചാരിതമായ ഒരു മഴക്കാല യാത്രയ്ക്കിടെ ഞങ്ങൾ ഈ സ്കൂളിലെത്തി. 37 കുട്ടികൾ 87 ആയ കഥ കേട്ടിരുന്നു. ഒന്നാം ക്ലാസിൽ ഈ വർഷം രണ്ടു ഡിവിഷനുണ്ടായ കഥ .
പ്രീ പ്രൈമറി ഉൾപ്പെടെ 128 കുട്ടികൾ. കുട്ടികൾക്ക് യാത്ര ചെയ്യാൻ വാഹനം പോലും ഏർപ്പാടാക്കിയിട്ടില്ലാത്ത ഈ അക്ഷരക്കൂട്ടിൽ. ഇടുക്കിയിലെ പാമ്പാടുംപാറ പഞ്ചായത്തിലെ 10-ാം വാർഡിലാണ് സ്കൂൾ . 108 പേജുള്ള 256 പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാനിൽ . പ്രവർത്തനങ്ങൾ തുടങ്ങി. ജൈവവൈവിധ്യ ഡയറി യുടെ ഒന്നാം വോള്യം 5o പേജ് പൂർത്തിയായി. ഈ അധ്യയന വർഷം എല്ലാ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുന്നു. പത്തെണ്ണം ജൂലായിൽ .വൈവിധ്യങ്ങളേറെയുണ്ട് ഇവിടെ. പോർട്ട് ഫോളിയോ ക്യാരിയർ ബാഗുകൾ, ജനകീയ ഇടപെടൽ. എസ്.എസ്.എ തയ്യാറാക്കിയ വായനാ കാർഡുകൾക്കൊപ്പം രക്ഷിതാക്കൾ തയ്യാറാക്കിയ കാർഡുകളും സ്കൂളിന്റെ സ്വന്തം മെഷീനിൽ ലാമിനേറ്റ് ചെയ്ത് വായനക്ക് ഒരുക്കിയിരിക്കുന്നു.
മറക്കില്ല: പ്രീയപ്പെട്ട അഗസ്റ്റിൻ മാഷിന്റെ വിദ്യാലയത്തെയും
അവിടുത്തെ കലപില കൂട്ടുന്ന കുരുന്നുകളെയും
ജോർജ് സേവ്യർ മാഷിന്റെ സഹപ്രവർത്തകരെയും വാർഡ് മെമ്പർ
രാധാകൃഷ്ണ പിള്ളച്ചേട്ടനെയും എട്ട് മണിക്ക് മുമ്പ് സ്കൂളിലെത്തി അധ്യാപകർ എത്തുന്നത് വരെ കുട്ടികൾക്ക് കാവലാളാകുന്ന പി ടി എ പ്രസിഡന്റ് പ്രീയപ്പെട്ട അനിൽകുമാറിനെയും
പള്ളിക്കൂടച്ചോറിന്റെ കൂട്ടായി ചേർത്ത പച്ചമുളക് ചമ്മന്തിയുടെ സ്വാദും.
അല്ല; ഇതൊക്കൊ എങ്ങനെ മറക്കാനാവും ?
2018 ജൂലായ് 10 ചൊവ്വ
ബാലഗ്രാം
തിരുവനന്തപുരം ജില്ലയില്‍ നിന്നും വിദ്യാലയവിശേഷം തിരക്കി ബാലഗ്രാമിലെത്തിയ മന്‍സൂറിന് ഇപ്പോഴും പറയാനേറെ.
അധ്യാപകര്‍ക്കും ഒരു ലൈബ്രറി

ബാലഗ്രാം പി. എം.ജി.എൽ.പി.സ്കൂളിൽ അധ്യാപകർക്കായി ലൈബ്രറി തയ്യാറാക്കി. അധ്യാപകർക്ക് അധിക വിഭവ സമാഹരണത്തിനാവശ്യമായ റഫറൻസ് പുസ്തകങ്ങൾ ലോക ക്ലാസിക്കുകൾ സെൽഫ് ഹെൽപ് പുസ്തകങ്ങൾ എന്നിവയെല്ലാം ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വാര്‍ത്ത ഫേസ് ബുക്കിലൂടെ അറിഞ്ഞ മറ്റു പ്രഥമാധ്യാപകര്‍ അത് മാതൃകയാക്കി.
എന്റെ വിദ്യാലയം എന്റെ അഭിമാനം
ഇതാണ് അഗസ്റ്റിന്റെ മുദ്രാവാക്യം. എത്രയെത്ര പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്?
  • ഹലോ ഇംഗ്ലീഷ് ന്റെ ഭാഗമായുള്ള APPLEഇംഗ്ലീഷ് പരിശീലന പരിപാടി.
  • ഓരോ ക്ലാസിനും ഓരോ നിറത്തില്‍ മുഴുവൻ കുട്ടികൾക്കു മുള്ള പോർട്ട് ഫോളിയോ ഫയൽ തയ്യാറാക്കി.
  • ജൈവവൈവിധ്യരജിസ്റ്റര്‍ തയ്യാറാക്കല്‍
  • അവധിദിനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ജൈവവൈവിധ്യ ഉദ്യാനം വിപുലമാക്കല്‍ഒരു അക്കാദമിക വര്‍ഷത്തെ പോരായ്മകൾ പരിഹരിച്ച് അടുത്ത വർഷം കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ അധ്യയനവർഷത്തിന്റെ അവസാന ദിവസം .സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒന്നിച്ചിരുന്ന് ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തല്‍.
  • രണ്ടാം ശനിയാഴ്ചയിലെ പഠനയാത്രകള്‍

  • ഓരോ ക്ലാസുകളുടെയും ബിഗ് ബുക്കുകളുടെ പ്രകാശനം
  • 112 പേജുകൾ .16 അധ്യായങ്ങൾ 10 പ്രവർത്തനമേഖലകൾ.6 ഉപമേഖലകൾ. ചെറുതും വലുതുമായ 238 പ്രവർത്തനങ്ങൾ .. ഇതാണ് അവരുടെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
  • സാമൂഹ്യ പങ്കാളിത്തത്തോടെ ബാല ഗ്രാം പി.എം.ജി.എൽ.പി.സ്കൂളിൽ 12 ദിവസങ്ങൾ കൊണ്ടു സമാഹരിച്ച ആയിരത്തോ പുസ്തകങ്ങളുടെ പ്രദർശനം
പൊതു വിദ്യാഭ്യാസ മേഖലനിലനില്‌കാരം വരും തലമുറയോടു നീതി പുലർത്താനും അഗസ്റ്റിന്‍ എന്ന ഈ പ്രഥമാധ്യാപകന്‍ ഈ പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവര്‍ത്തിച്ചത്.
പ്രിയസ്നേഹിതന്‍ അഗസ്റ്റിന്‍ ഈ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിടപറയുകയാണ്
ഈ സന്ദര്‍ഭത്തില്‍ ചൂണ്ടുവിരല്‍ ബ്ലോഗിലൂടെ ഞാന്‍ അങ്ങയെ എന്റെ സ്നേഹവും ആദരവും അറിയിക്കുന്നു
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രഥമാധ്യാപകര്‍ക്ക് വലിയ വലിയ പങ്കാണുളളതെന്നും ഏതു പ്രതിസന്ധിയിലും മുന്നേറാന്‍ കഴിയുമെന്നും തെളിയിച്ച അഗസ്റ്റിന്‍ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കെന്നും പ്രചോദനം തന്നെ


4 comments:

T T Paulose Pazhamthottam said...

ഇത്തരം അധ്യാപകരാണ് ഞങ്ങൾക്കാവേശം

drkaladharantp said...

Prem Jith എഴുതുന്നു.. ചൂണ്ടുവിരലിൽ ശ്രീ കലാധരൻ മാഷ് ശ്രീ അഗസ്റ്റിൻ സാറിനെ കുറിച്ച് എഴുതിയ വരികൾ ഏതൊരധ്യാപകനെയും ആവേശം കൊള്ളിക്കുന്നതാണ് ... അഗസ്റ്റിൻ സാറിനെയും സാറിന്റെ വിദ്യാലയത്തെയും കുറിച്ച് അഭിമാനത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ... കലാധരൻ സാർ വിവരിച്ച സാറിന്റെ വിദ്യാലയത്തിന്റെ നന്മകൾ പലതവണയായി നവ മാധ്യമങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞിട്ടുള്ളതാണ് ... നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ളവ....
പെൻഷൻ പറ്റാൻ ദിവസവും മാസവും എണ്ണി കാത്തിരിക്കുന്ന... തന്റെ DCRG തുകയിൽ നഷ്ടം വരുമോ എന്ന് മാത്രം ചിന്തിക്കുന്ന ... അതിന് വേണ്ടി ഭരണപരമായ രേഖകളിൽ മാത്രം ശ്രദ്ധ വയ്ക്കുന്ന പ്രഥമാധ്യാപകർ ശ്രീ അഗസ്റ്റിൻ സാറിന്റെ പ്രവർത്തനത്തിന്റെ ചരിത്രം പഠിക്കണം .കുറഞ്ഞ പക്ഷം ബ്ലോഗിലെ കാര്യങ്ങൾ വായിക്കുകയെങ്കിലും വേണം...
ഞങ്ങളുടെ മുക്കുറ്റി ജൈവ വൈവിധ്യ രജിസ്റ്ററടക്കം പലതിനും പ്രേരക ശക്തിയായത് ബാലഗ്രാം പി.എം ജി സ്കൂളിന്റെ മാതൃകയാണ്. പൊതു വിദ്യാലയങ്ങൾക്ക് കരുത്താകുന്ന അക്കാഡമിക മാറ്റങ്ങൾക്ക് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന നിമിഷം വരെ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന ശ്രീ അഗസ്റ്റിൻ മാഷിന് ചുണ്ടവിളാകം സ്കൂളിന്റെ ബിഗ് സല്യൂട്ട് ....

Preetha tr said...

അഗസ്റ്റിൻ സാറിന്റെ സ്കൂൾ കണ്ടിട്ടില്ല, പ്രവർത്തനങ്ങൾ വായിച്ചിട്ടുണ്ട്. നട്ടെല്ലുള്ള അധ്യാപകൻ. തെറ്റ് തെറ്റെന്ന് പറയാൻ കാട്ടുന്ന ഒരു അധ്യാപകന്റെ ആർജ്ജവം അഗസ്റ്റിൻ സാറിലുണ്ട്. അദ്ധ്യാപനത്തിൽ മാർഗ്ഗദർശി എന്നതിലുപരി അധ്യാപക വൃക്തിത്വത്തിനും മാർഗ്ഗദർശി. മനസ് കൊണ്ട് നമിച്ചു പോകുന്ന അധ്യാപകൻ. ഈ മാഷിനെപ്പോലുള്ളവർ റിട്ടയർ ചെയ്യാതിരിയ്ക്കാൻ വല്ല നിയമവും ഉണ്ടായിരുന്നെങ്കിൽ....

Unknown said...

അഭിനന്ദനങ്ങൾ.. ഈ അധ്യാപക പ്രതിഭയിൽ നിന്ന് ഞാനും ഒട്ടേറെ കാര്യങ്ങൾ കണ്ടുപഠിച്ചു വരുന്നു. അക്കാദമിക മേഖലയിൽ നല്ല സഹായങ്ങളും ചെയ്തിരുന്നു;