ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 30, 2019

പാടിക്കല്‍ കാസര്‍കോഡിന് അഭിമാനം


വിദ്യാലയ നന്മതേടിയുളള എന്റെ യാത്രയില്‍ കാസര്‍കോഡ് എന്നും ആവേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ഡോ ഗംഗാധരന് ഒപ്പമാണ് സ്കൂള്‍ സന്ദര്‍ശനം നടത്തിയത്. ആഗസ്റ്റ് ആദ്യവാരം പാടിക്കലിലെത്തി.
പാടിക്കല്‍ ‍ വിദ്യാലയത്തിലെ സംയോജിത ശാസ്ത്ര ലാബ്

തട്ട എന്ന ഉപകരണം ഞാന്‍ ആദ്യം കാണുകയാണ് . എന്റെ ഒപ്പമുണ്ടായിരുന്ന ഡോ ഗംഗാധരന്‍ അതെടുത്തു കുലുക്കി. വലിയ ശബ്ദം. തടിയാണെങ്കിലും നല്ല മുഴക്കം. പണ്ടു കാലത്ത് പശുക്കളുടെ കഴുത്തില്‍ തൂക്കിയിടുന്നതിനാണ് തട്ട ഉപയോഗിച്ചിരുന്നത്. പശു നടക്കുമ്പോള്‍ തട്ട ആടി ശബ്ദമുണ്ടാകും. അഴിച്ചുവിട്ട പശു എവിടെയാണെന്നു കണ്ടെത്താം. മൂന്നു നാലു പശുക്കള്‍ തട്ടയുമായി ഒന്നിച്ചു നടക്കുന്ന രംഗം ഞാന്‍ മനസില്‍ ആലോചിച്ചു. നല്ല വാദ്യമേളം ആയിരിക്കും. പാടിക്കല്‍ ഗവ യു പി എസിലെ സംയോജിത ശാസ്ത്ര ലാബില്‍ വളരെ പഴക്കം ചെന്ന രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും താളിയോല ഗ്രന്ഥം കണ്ട് വിസ്മയിച്ചു പോയി. നിരവധി പുരാവസ്തുക്കള്‍.. അവ മാത്രമല്ല വലിയ മാതൃകകള്‍ നിര്‍മിച്ചൊരുക്കിയിട്ടുണ്ട്. സിന്ധു നദീതടം, ബേക്കല്‍ കോട്ട, നീര്‍മറി പ്രദേശം .. സാമൂഹിക ശാസ്ത്ര വിഭവങ്ങള്‍ ഒരിടത്ത്. ശാസ്ത്ര ലാബാണ് മറ്റൊരു വിഭാഗം. ശാസ്ത്രപാര്‍ക്കിലെ വിഭവങ്ങളും വിദ്യാലയം സ്വന്തമായി വികസിപ്പിച്ചതും ശേഖരിച്ചതുമായ ഇനങ്ങളും കൊണ്ട് സമ്പന്നം. ഗണിതലാബ് ഉപകരണങ്ങളും മൂന്നു നാല് ഷെല്‍ഫുകളിലായി ക്രമീകരിച്ചിരിക്കുന്നു. താരാഗണങ്ങളുടെ ചിത്രച്ചുമരുണ്ട്. ഫോട്ടോ ഗാലറിയുണ്ട്. കുട്ടികള്‍ക്ക് പരീക്ഷണങ്ങള്‍ ചെയ്യാന്‍ പാകത്തിലാണ് ക്രമീകരണം. ഒരു വലിയ ഹാള്‍ സംയോജിത ലാബിനായി നീക്കിവെച്ചിരിക്കുന്നു.
വികസനത്തിനുളള വിഭവസമാഹരണം
ഏതെല്ലാം സ്രോതസുകളില്‍ നിന്നാണ് വിദ്യാലയത്തിന് ധനസഹായം ലഭിച്ചത്? കിട്ടാവുന്നിടത്തെല്ലാം മുട്ടി നോക്കി.
  • വിദ്യാഭ്യാസ വകുപ്പ് എണ്‍പത് ലക്ഷം ( ഡൈനിംഗ് ഹാല്‍)
  • എം എല്‍ എ മുപ്പത്തി മൂന്നു ലക്ഷം ( ക്ലാസ് മുറി)
  • എം പി -പത്ത് ലക്ഷം ( ഓഡിറ്റോറിയം)
  • പഞ്ചായത്ത് ( ഇരുപത് ലക്ഷം)
  • എസ് എസ് എ മൂന്നു ലക്ഷം,  
  • പി ടി എ ഏഴ് ലക്ഷം
പഠനത്തില്‍ പ്രാദേശിക വിഭവങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന വിദ്യാലയമാണിത്
  • തിയറ്റര്‍ ലൈഫ് ( അഭിനയക്കളരി)
  • ചിത്രകല
  • നാടന്‍ കല പരിശീലനം ( അലാമി, കോല്‍ക്കളി)
  • അഭിമുഖം
  • ഗവേഷണം ( കൃഷിയറിവ്, പ്രാദേശിക ചരിത്രം)
പഠനയാത്രകള്‍

ശൂലാപ്പ് കാവ്, കദളീവനം, പാടം ( ജൈവതാളം രജിസ്ററര്‍ തയ്യാറാക്കി. ഇത് തയ്യാറാക്കുന്നതിന് കൃഷി ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ നിഖിലയുടെയും കൃഷിക്കാരനായ മാധവന്റെയും സജീവ പിന്തുണ ) ഹോസ് ദുര്‍ഗ് കോട്ട.
നേട്ടങ്ങളില്‍ പ്രധാനം
ഒമ്പത് യു എസ് എസും അഞ്ച് എല്‍ എസ് എസും ഈ വര്‍ഷം പാടിക്കല്‍ സ്കൂള്‍ സ്വന്തമാക്കി. സമൂഹത്തിന് വിശ്വാസമുളള വിദ്യാലയം. അക്കാദമികമായി ഉയര്‍ന്ന നിലവാരം ഈ പരീക്ഷാ നേട്ടങ്ങളില്‍ നിന്നും മനസിലാക്കാം.
ജൈവവൈവിധ്യ ഉദ്യാനം
പാടിക്കല്‍ സ്കൂള്‍‍ ജൈവവൈവിധ്യ ഉദ്യാനം പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തത്. പലയിടങ്ങളിലായി ധാരാളം വൈവിധ്യമുളള സസ്യങ്ങള്‍ കണ്ടു. രജിസ്റ്ററുമുണ്ട്
എന്റെ ചങ്ങാതി എന്റെ പുസ്തകം
ഒന്നാം ക്ലാസിലെ ക്ലാസ് ലൈബ്രറി എനിക്കിഷ്ടപ്പെട്ടു
അമ്മമാരാണ് വായനക്കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
മനഹോരമായ ചിത്രീകരണം നടത്തിയതും മറ്റാരുമല്ല.
അതിനായി ശില്പശാല സംഘടിപ്പിച്ചു
ഉളളടക്കം നോക്കി
ഭാഷാ സമീപനത്തിനിണങ്ങും വിധമാണ്
പാടിക്കള്‍ സ്കൂളിന്റെ പാചകപ്പുരയെക്കുറിച്ച് പറയാതിരിക്കാനാകില്ല
ഒരു കൊച്ചു കെട്ടിടം
നാലഞ്ചു മുറികള്‍
ഗ്യാസടുപ്പുളള ഒരു മുറി
വിറകടുപ്പുളള മറ്റൊരു മുറി
പാത്രങ്ങള്‍ സൂക്ഷിക്കാന്‍ വേറൊന്ന്
പാചകവിഭവങ്ങള്‍ സൂക്ഷിക്കാനും ഒന്ന്
വൃത്തി, ശുചിത്വം, അടുക്കും ചിട്ടയും ഇത് ആകര്‍ഷകമാണ്
സ്കൂള്‍ പരിസരത്തിന്റെ വൃത്തിയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്
ഒരു മണിക്കൂര്‍ മാത്രമാണ് അവിടെ ചെലവഴിച്ചത്
അക്കാദമിക കാര്യങ്ങളില്‍ ആഴത്തില്‍ പോകാനായില്ല. പ്രഥമാധ്യാപകന് എന്നെ എങ്ങനെ
പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു ചിന്ത. അദ്ദേഹം ഒരു ബുക്കെടുത്തു.പേനയും. എന്നിട്ട് ചോദിച്ചു മാഷെ ഇനി ഇവിടെ ഞങ്ങള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ശ്രദ്ധിക്കേണ്ടത്?
പ്രഥമാധ്യാപകനുംകുറേ സാധ്യതകള്‍ പങ്കുവെച്ചു
ഞാനും ചില ആശയങ്ങള്‍ അവതരിപ്പിച്ചു
ലളിതമായ ചര്‍ച്ച
അദ്ദഹം അതെല്ലാം കുറിച്ചെടുക്കുന്നുണ്ടായിരുന്നു
പൊതുവിദ്യാലയത്തെ ഉയരത്തിലെത്തിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന ഒരു മനസ് അദ്ദേഹത്തിലുണ്ട്
കാസര്‍കോഡിന്റെ അഭിമാനമാണ് പാടിക്കല്‍
മികച്ച പി ടി എയ്കുളള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ( രണ്ടാം സ്ഥാനം) നേടിയത് വിദ്യാലയത്തിന് കൂടുതല്‍ മുന്നേറാന്‍ കരുത്താകും
പാടിക്കല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററെക്കുറിച്ച് ശ്രീ നരായണല്‍ ഒയോളം എഴുതി കുറിപ്പ്
*ഇതാണ് നേതൃത്വം...* 
2018-19 വർഷത്തെ സംസ്ഥാന സ്കൂൾ പി.ടി.എ അവാർഡുകൾ  പ്രഖ്യാപിച്ചപ്പോൾ പ്രൈമറി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്  കാസർഗോഡ് ജില്ലയിലെ ഗവ:യു .പി .സ്കൂൾ പാടിക്കീൽ. അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒപ്പം നിർത്തി ,അഭിമാനാർഹമായ ഈ നേട്ടത്തിലേക്ക് വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയതിന്റെ പൂർണ്ണ ക്രെഡിറ്റ് സ്കൂളിലെ പ്രഥമാധ്യാപകനായ വി.ദാമോദരനു തന്നെ. ഓലാട്ട് എ.യു.പി.സ്കൂളിൽ എന്റെ സഹപാഠിയും കൂളിയാട് ഗവ:യു .പി .സ്കൂളിലെ സഹപ്രവർത്തകനുമായിരുന്നു V D എന്ന് സ്നേഹിതർ വിളിക്കുന്ന വി.ദാമോദരൻ. പ്രഥമാധ്യാപകനായശേഷം, കിട്ടാവുന്ന ഏജൻസികളിൽ നിന്നെല്ലാം പരമാവധി സഹായം തേടിപ്പിടിച്ച് തന്റെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ മറ്റാരെക്കാളും മുന്നിലായിരുന്നു വി.ഡി. 
 ജി.എഫ്.യു.പി.സ്കൂൾ കീഴൂർ, ജി.യു.പി.സ്കൂൾ കാഞ്ഞിരപ്പൊയിൽ, ജി.എൽ.പി.സ്കൂൾ കയ്യൂർ തുടങ്ങി ഇതിനു മുമ്പ് പ്രഥമാധ്യാപകനായി ജോലി ചെയ്ത വിദ്യാലയങ്ങളെല്ലാം ഈ വസ്തുത സാക്ഷ്യപ്പെടുത്തും. ഭൗതിക വികസനത്തിനൊപ്പം വിദ്യാലയത്തിന്റെ അക്കാദമിക മികവിനായുള്ള  പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.'പത്തുമണിമുതൽ നാലുമണിവരെ ' എന്ന ചട്ടപ്പടി  സമയത്തിനപ്പുറം മാക്സിമം സമയം വിദ്യാലയത്തിനു വേണ്ടി ചെലവഴിക്കുകയെന്നത് ശീലമാക്കിയ  ദാമോദരൻ തന്റെ സഹപ്രവർത്തകരോടും ഇക്കാര്യം പറയുമായിരുന്നു.. ഹെഡ്മാഷ് പറയുന്നതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാതെ 'അധികസമയജോലി' ഇഷ്ടപ്പെടാത്തവരും സഹപ്രവർത്തകർക്കിടയിൽ ഉണ്ടാവുക സ്വാഭാവികം.. അതൊന്നും ഒരു വിഷയമാക്കാതെ വി.ഡി.യാത്ര തുടർന്നു കൊണ്ടേയിരുന്നു.
     നാലു വർഷങ്ങൾക്കു മുമ്പ് സ്വന്തം ഗ്രാമമായ കൊടക്കാട്ടെ പാടിക്കീൽ സ്കൂളിൽ എത്തുമ്പോൾത്തന്നെ ദാമോദരൻ മാഷുടെ മനസ്സിൽ വിദ്യാലയ വികസനം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല അപ്പോഴത്തെ അവസ്ഥ.കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, കളിസ്ഥലം, പാചകപ്പുര, ടോയ്ലറ്റ് തുടങ്ങി എല്ലാം അടിമുടി 
മാറേണ്ടവ.കുട്ടികളുടെ എണ്ണവും നന്നേ കുറവ്.പഠന നിലവാരവും മെച്ചപ്പെടേണ്ടിയിരിക്കുന്നു. 
                ഭാവനാ ശാലിയായ, ദീർഘവീക്ഷണമുള്ള, അർപ്പണ മനോഭാവമുള്ള  പ്രഥമാധ്യാപകൻ വിചാരിച്ചാൽ  ഒരു വിദ്യാലയത്തെ എങ്ങനെ മാറ്റിമറിക്കാം എന്നുള്ളതാണ് പിന്നീട് കണ്ടത്.  വിദ്യാലയ വികസനത്തിന് എവിടെ നിന്നെല്ലാം സഹായം കിട്ടുമോ, അതെല്ലാം അന്വേഷിച്ചറിഞ്ഞ്, ഓഫീസുകൾ കയറിയിറങ്ങി, ചുവപ്പുനാടയുടെ കുരുക്കഴിച്ച് എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും  അതെല്ലാം നേടിയെടുക്കുന്നതിനും പി.ടി.എ യുടെയും വിദ്യാലയ വികസന സമിതിയുടെയും നേതൃത്വത്തിൽ സമയബന്ധിതമായി ഓരോന്നോരോന്നായി പൂർത്തീകരിക്കുന്നതിനും മാഷിന്  കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ്സ് മുറികൾ, ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാൾ ,അസംബ്ലി ഹാൾ, ജൈവവൈവിധ്യ ഉദ്യാനം, സ്കൂൾ ബസ് എല്ലാമെല്ലാം ഇന്ന് സ്കൂളിന് സ്വന്തം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കൂടി സജീവമായപ്പോൾ കുട്ടികളുടെ എണ്ണത്തിലും ഓരോ വർഷവും വർധനവ്ഉണ്ടായി.അനാദായകരപ്പട്ടിക
യിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വിദ്യാലയത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഒന്നാം തരത്തിൽ രണ്ടു ഡിവിഷനിലേ ക്കാവശ്യമായ കുട്ടികൾ എത്തിയിരിക്കുന്നു. അക്കാദമിക മികവിന്റെ കാര്യത്തിലും ഏറെ മുന്നേറിയിരിക്കുന്നു ഈ ഗ്രാമീണ വിദ്യാലയം. 
    ''പത്തു മണിക്ക് മുമ്പും, നാലു മണിക്ക് ശേഷവും ശനിയും ,ഞായറും, മറ്റ് അവധി ദിവസങ്ങളിലുമുൾപ്പെടെ ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാ  സേവനം നടത്താൻ സന്നദ്ധരായ അർപ്പണ മനോഭാവമുള്ള അധ്യാപികമാരും  അധ്യാപകരുമാണ് ഇന്ന് വിദ്യാലയത്തിലുള്ളത്. അവരുടെ  കൂട്ടായ്മയാണ് - ആത്മാർഥമായ പ്രവർത്തനങ്ങളാണ് - സംസ്ഥാനത്തെ ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയത്തെ അർഹമാക്കിയത്‌." പ്രഥമാധ്യാപകനായ ദാമോദരൻമാഷ് ഇങ്ങനെ പറഞ്ഞാലും ഈ കുറിപ്പിന്റെ തുടക്കത്തിൽ അവാർഡിന്റെ ക്രെഡിറ്റ് എന്റെ പ്രിയസ്നേഹിതന് നൽകിയതിൽ നിന്നും ഞാൻ മാറില്ല. കാരണം അവൻ അങ്ങനെയാണ്.
നിശബ്ദമായി പ്രവർത്തിക്കാനായിരുന്നു അവന് എന്നും താല്പര്യം.. പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ചെയ്യാറുമില്ല... ചെയ്തതിന് പബ്ലിസിറ്റി കൊടുത്തിട്ടുമില്ല.. ആരെയും സുഖിപ്പിക്കാനറിയാത്ത,  പരുക്കനായ, കർക്കശക്കാരനായ, നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ... മാതൃകാ പ്രഥമാധ്യാപകൻ.
         പ്രിയ സഹപാഠി V D ക്കും സഹപ്രവർത്തകർക്കും, പി.ടി.എ.യ്‌ക്കും ടീം പാടിക്കീലിനും ഒരായിരം അഭിനന്ദനങ്ങൾ.

🌹നാരായണൻ ഒയോളം🌹

Monday, August 26, 2019

പ്രധാന അധ്യാപക ശിൽപശാല- കോഴിക്കോടന്‍ മാതൃക

     ശ്രീ ലൈജു കോഴിക്കോട് എഴുതിയ ഫീഡ് ബാക്ക് ആദ്യം വായിക്കാം

     ". .ഒ കോൺഫ്രൻസുകൾ പ്രധാന അധ്യാപകർക്കായി എല്ലാ മാസവും നടക്കാറുണ്ടെങ്കിലും മുക്കം ഉപജില്ലയുടെ 2019 ആഗസ് മാസത്തെ കോൺഫ്രൻസ് എന്തുകൊണ്ടും വ്യത്യസ്തമായി.  
പതിവിൽ നിന്ന് വ്യത്യസ്തമായി പ്രധാന അധ്യാപകർക്ക് ക്ലാസ് തല മോണിറ്ററിങ്ങും വിദ്യാലയത്തിലെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതൽ അറിവ് നൽകുന്ന തരത്തിൽ ഉപജില്ലയിലെ ഒരു മികച്ച സ്കൂളിലെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടും  പരിശോധിച്ചും പ്രായോഗിക ജ്ഞാനം നേടുന്നതിന് ഉതകുന്ന തരത്തിൽ ഒരു ദിവസത്തെ ശില്പശാലയായി കോൺഫ്രൻസിനെ മാറ്റിയത് എല്ലാ പ്രധാന അധ്യാപകരുടേയും പ്രശംസ പിടിച്ചു പറ്റി
ശിൽപശാല ആസൂത്രണം ചെയ്ത ഡയറ്റ് സീനിയർ ലക്ചറർ അബ്ദുൾ റഹ്മാൻ മാഷും എ...ഷീല ടീച്ചറും BP0 ശിവദാസൻ മാഷും ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു .പരിപാടി ഉൽഘാടനം ചെയ്ത ഡയറ്റ് പ്രിൻസിപ്പാൾ  പത്മനാഭൻ സാറിന് ഒരു സ്കൂളിൽ പ്രധാന അധ്യാപകന്റെ സ്ഥാനം എന്താണ് എന്ന് തൻമയത്വത്തോടെ അവതരിപ്പിച്ച് പ്രധാന അധ്യാപകരെ ശിൽപ്പശാലയ്ക്ക് കൃത്യമായി സജ്ജരാക്കി തീർക്കുവാൻ കഴിഞ്ഞു. ഉൽഘാടന പരിപാടിക്ക് ശേഷം ഉപജില്ലയിലെ OSMS സന്ദർശനവുമായി ബന്ധപ്പെട്ട കണ്ടെത്തുകളും അവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിചിന്തനവും അവതരിപ്പിച്ചതും തുടർന്ന് വരുന്ന ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധ വിഷയ മേഖലകളുടെ ഫലപ്രദമായ നീരീക്ഷണത്തിനും മോണിറ്ററിങ്ങ് റിപ്പോർട്ട് തയ്യാറാക്കലിനും മികച്ച പാത ഒരുക്കുവാൻ സഹായകമായി
ക്ലാസുകൾ സന്ദർശിച്ചുള്ള ക്ലാസ് വിലയിരുത്തലുകളും പ്രീടെസ്റ്റ്, തുടർ പ്രവർത്തനങ്ങൾ, പിന്നോക്കക്കാർക്കുള്ള പ്രവർത്തനങ്ങൾ, SRG, Subject council ,TM register, AMP, വാർഷിക കലണ്ടർ, പ്രതിമാസ കലണ്ടർ, ITenabled education, ഉച്ചഭക്ഷണ പരിപാടി, ആരോഗ്യ ശുചിത്വ പ്രവർത്തനകൾ, ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി, ലബോറട്ടറി, പ്രീ സ്കൂൾ പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ, ക്ലാസ് റൂമുകളിലെ ഭൗതീക സാഹചര്യങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിങ്ങനെ പ്രധാന അധ്യാപകർ ശ്രദ്ധിക്കേണ്ട വിവിധ മേഖലകൾ കോർത്തിണക്കി 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ഉപജില്ലയിലെ പ്രധാന അധ്യാപകർ കൃത്യമായ വിലയിരുത്തൽ ഫോർമാറ്റ് വച്ച് ഓരോ കാര്യങ്ങളും പ്രത്യേകം പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തൽ നടത്തുകയും അതിന് ശേഷം കുറിപ്പ് തയ്യാറാക്കി ഓരോ ഗ്രൂപ്പിന്റേയും കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്തത് പ്രസ്തുത മേഖലകളിലെ സ്വന്തം സ്കൂളിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനും പ്രധാന അധ്യാപർക്ക് മികച്ച പിന്തുണ നൽകി അവബോധം നൽകുവാൻ പര്യാപ്തമായി. ഓരോ ഗ്രൂപ്പും മികച്ച രീതിയിൽ നിരീക്ഷണകുറിപ്പുകൾ അവതരിപ്പിച്ചു.തുടർന്ന് DGE യുടെ video കോൺഫ്രൻസിലെ  അക്കാദമികമായ അറിയിപ്പുകൾ എ..ഒ നൽകുക കൂടി ചെയ്തപ്പോൾ കോൺഫ്രൻസ് വ്യത്യസ്തവും നൂതനവുമായി തീർന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല"

ഏക ദിന പ്രഥമാധ്യാപക അക്കാദമിക ശിൽപശാല 2019 ആഗസ്റ്റ് 22  വിശദാംശങ്ങള്‍
മുക്കം : ഉപജില്ല - കോഴിക്കോട്
സംഘാടനം : ( ഡയറ്റ് കോഴിക്കോട്ട ട K brc കുന്ദമംഗലം,  HM ഫോറം മുക്കം ഉപജില്ല)
മുന്നൊരുക്കം:
  •  ജൂൺ , ജൂലൈ മാസങ്ങളില്‍ ഉപ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ എ.ഇ ഒ .ഡയറ്റ് ഫാക്കൽടി, ബി.പി.ഒ എന്നിവരുടെ ടീം സന്ദർശനം(os Ms) നടത്തി : കണ്ടെത്തലുകൾ,അക്കദമിക പ്രശ്നങ്ങൾ പരിഹരിച്ച രീതി, മേൽ തട്ടിൽ സ്വകരിക്കേണ്ട നടപടികൾ എന്നിവ ക്രോഡീകരിച്ചു.
  • രണ്ടു മാസത്തിലൊരിക്കൽ ഉപജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിൽ വെച്ച് അക്കാദമി ക കോൺഫ്രൻസുകൾ നടത്തണമെന്ന് ജൂണിൽ തന്നെ തീരുമാനിച്ചു.
  • HM ഫോറം പ്രസിഡന്റ്, സിക്രട്ടറി എന്നിവരുമായികൂടിയാലോചന നടത്തി.
  • ആദ്യ ശിൽപശാല എച്ച് എം. ഫോറം പ്രസിഡണ്ടിന്റെ വിദ്യാലയം ഏറ്റെടുത്തു.
  • ഉച്ച ഭക്ഷണം ചായ തുടങ്ങിയവ വിദ്യാലയം വഹിക്കും. എന്നേറ്റു .
  • മൊഡ്യൂൾ ഉപജില്ലയിൽ തന്നെ തയ്യാറാക്കി.
  • അക്കാദമിക നേതൃത്വം മികച്ച രീതിയിൽ നൽകുന്ന ഏതാനും പ്രഥാമാധ്യാപകരുമായി ഉള്ളടക്കം ചർച ചെയ്തു
  • വിദ്യാലയ പ്രവർത്തനങ്ങൾ അടുത്തറിയുക എന്ന ലക്ഷ്യത്തിന് മുൻഗണന നൽകി.
  • HM ഫോറം പ്രസിഡണ്ടായഅഗസ്റ്റിൻ മാഷ് വിദ്യാലയത്തിൽ SRG യോഗം ചേർന്ന്  എല്ലാവരുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കി.
  • വിവിധ ചുമതലകൾ നൽകി. കൂട്ടായ്മ ഉറപ്പാക്കി.
  • ഉദ്ഘാടന സെഷനിലേക്ക് 30 മിനുട്ട് മാത്രംഡയറ്റ് പ്രിൻസിപ്പാൾ : പൊതു വിദ്യാഭ്യാസ സംരക്ഷണ കോഡിനേറ്റർ എന്നിവരെ ക്ഷണിച്ചു.
ആ മുഖ സെഷനിൽ   OSMS report ppt അവതരിപ്പിച്ചു.
തുടർന്ന് ഒരു HM വിദ്യാലയത്തിൽ മോണിറററിംഗ് & സപ്പോട്ട് നൽകേണ്ട 10 ഇനങ്ങൾ
elicit ചെയ്തു.
അംഗങ്ങളെ 10 ഗ്രൂപ്പകളാക്കി. ( RP തന്നെ ഒരോ ഗ്രൂപ്പിലും നല്ല നേതൃത്യം നൽകാവുന്നവരെ ഉൾപ്പെടുത്തി ഗ്രൂപ്പാക്കി )
ഒരോ ഗ്രൂപ്പും വിലയിരുത്തേണ്ട മേഖലകൾ
വിലയിരുത്തൽ സൂചനകൾ എന്നിവ പരിചയപ്പെടുത്തി.
1. Class observation രണ്ട് പേരുള്ള 4 group 
    Monitoring Tool പരിചയപ്പെടുന്നു.

2.  Pre  Test തുടർ പ്രവർത്തനങ്ങൾ ./ പിന്നാക്കക്കാർക്കുള്ള പ്രവർത്തനങ്ങൾ
3. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
4.  SRG, സബ്ജക്ട് കൗൺസിൽ,
5. AMP.  വാർഷിക കലണ്ടർ   പ്രതിമാസ കലണ്ടർ , ടീച്ചിംഗ് മാന്വൽ റജിസ്റ്റർ
6.   പ്രീ സ്കൂൾ വിദ്യാഭ്യാസം
7 ക്ലാസിലെ ഭൗതിക സൗകര്യം,
വിദ്യാലയ നൂതന ( തനത്  പ്രവർത്തനം
8. ഉച്ച ഭക്ഷണം, ആരോഗ്യ ശുചിത്വം
9. ICT Enabled education
10  class library. School library.   Lab Activities

പ്രക്രിയ?
  • ഒരോ ഗ്രൂപ്പും 11.45 മുതൽ 12.45 വരെ വിവര ശേഖരണം നടത്തി.
  • ഒരോ ഗ്രൂപ്പിനെ സഹായിക്കാൻ വിദ്യാലയത്തിലെ 10 പേർ മെന്റർമാരായി നിയോഗിച്ചു.
  • എല്ലാവരും വിവര ശേഖരണം നടത്തി
  • 12.45 മുതൽ 1.15 വരെ ക്രോഡീകരണം എഴുതി A4 ൽ  
  • മേഖല            പ്രധാന മികവ് / കണ്ടെത്തലുകൾ              മെച്ചപെടുത്താവുന്നവ
  •       എന്നിങ്ങനെ ടൈറ്റിലുകളിൽ എഴുതി തയാറാക്കി 
  • ഒരോ ഗ്രൂപ്പും അവതരിപ്പിച്ചു.
  • 3.30 വരെ അവതരണം നീണ്ടു.
  • ഒരോ ഗ്രൂപ്പും അവതരിപ്പിക്കുമ്പോൾ
ചർച്ചയും RP യുടെ കൂട്ടിച്ചേർ ക്കലുകൾ (മികച്ച മാത്യ കകൾ പരിചയ പ്പെടുത്തി കൊണ്ട്
... ദാ   
   Class library
    TLM for early literacy And numeracy
    TM register tryout material etc)

3.30 മുതൽ 
AEO,BPO,ഡയറ്റ്,അറിയിപ്പുകൾ നൽകി
4.30 മുതൽ 4 .45 ഫീഡ്ബാക്ക് നടന്നു.
ദേശീയ ഗാനത്തോടെ പിരിഞ്ഞു.
ശില്പശാല നടന്ന വിദ്യാലയത്തില്‍
  • പരിശീലനവിജയത്തിന്മികച്ച ഒരുക്കം HM ഉറപ്പു വരുത്തി.
  • ക്ലാസ് നിരീക്ഷണം ആരുടെയൊക്കെയെന്ന് മുൻകൂട്ടി നൽകിയില്ല അത് കൊണ്ട് എല്ലാവരും സജ്ജമായി
  • മെന്റർ മാർ നല്ല ഹോം വർക്ക് ചെയ്തു.
  • ഒരോ ഗ്രൂപ്പും നിരീക്ഷിക്കുന്ന മേഖലകൾ HM നെ തലേദിവസം അറിയിച്ചു.
  • ഇത് സമയബന്ധിതമായി Task പൂർത്തിയാക്കാൻ സഹായിച്ചു.
  • വിഭവ സമൃദ്ധമായ ഭക്ഷണം നൽകി.
  • HM നെ സഹായിക്കാൻഒരു ടീം തന്നെയുണ്ടായി
  • ഒരോ ഗ്രൂപ്പിന്റെയും റിപ്പോട്ട് HM നെ ഏൽപ്പിച്ചു.
  • ഇത് പിന്നീട് HM ന്SRG യിൽ ചർച്ച ചെയ്യാം
 കേരളത്തിലെ എല്ലാ ഡയറ്റുകള്‍ക്കും  ഉജില്ലാ ഓഫീസര്‍മാര്‍ക്കും മാതൃകയാക്കാവുന്ന ശ്രദ്ധേയമായ ഇടപെടലാണ് കോഴിക്കോട്ട് നടന്നത്
അക്കാദമിക ഗുണത ഉയര്‍ത്താനായി പ്രഥമാധ്യാപകരെ സജ്ജരാക്കുന്ന പ്രായോഗികമായ രീതി
സംഘാടകര്‍ക്ക് അഭിവാദ്യങ്ങള്‍



Sunday, August 25, 2019

കലവൂര്‍ സ്കൂളില്‍ പ്രാദേശിക അക്കാദമിക ശില്പശാല



കലവൂര്‍ സ്കൂളിലെ അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ '"നാടൊരുക്കം'" പരിപാടിയുടെ ഭാഗമായി കലവൂര്‍ വൈ.എം.. ബാലകൈരളിയില്‍ പ്രാദേശിക അക്കാദമിക ശില്പശാല ( അധ്യാപക രക്ഷാകര്‍തൃ വിദ്യാര്‍ഥി ശില്പശാല) നടന്നു.

പങ്കാളിത്തം
24/08/2019 അവധി ദിവസമായിട്ടും എച്ച്.എം. അടക്കം പത്ത് അധ്യാപകര്‍ ഈ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി പ്രീതികുളങ്ങര ബ്ലോക്ക് ജങ്ഷന്‍ പ്രദേശത്തെ കുട്ടികളും രക്ഷകര്‍ത്താക്കളും അധ്യാപകരുമടക്കം എണ്‍പത്തിനാല് പേര്‍ പങ്കെടുത്തു.
ലക്ഷ്യം
വിവിധ വിഷയ മേഖലകളില്‍ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുവാനും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍സഹായിക്കുവാന്‍ രക്ഷകര്‍ത്താക്കളെ ഒരുക്കിയെടുക്കുവാനും ലക്ഷ്യമിട്ട് അധ്യാപകര്‍ അവതരണങ്ങള്‍ നടത്തി.

പ്രക്രിയ
അഞ്ച് മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍വ്യത്യസ്ത് ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. ( വിശദാംശങ്ങള്‍ പിന്നീട് പങ്കിടാം)
എച്ച്.എം. വിജയകുമാരി ടീച്ചര്‍ ഉത്ഘാടനം നിര്‍വഹിച്ച പരിപടിയിയ്ക്ക് അധ്യാപികമാരായ ശ്രീമതി, ഷീബ, സന്ധ്യ, ജിഷ,, ഷീല, , മിനി, ഷര്‍മിള,എലിസബത്ത്‌,ശ്രീ. ബിനോയ്, മണികണ്ഠന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.
മികച്ച മൂല്യബോധത്തിനുടമകളായ അക്കാദമിക രംഗത്ത് നൂതന മാതൃകാ പ്രവര്‍ത്തനങ്ങളടക്കംഏറ്റെടുക്കുവാന്‍ കെല്‍പുള്ള മികവുറ്റ കുട്ടികളായി ഈ പ്രദേശത്തെ
കുട്ടികളെയോന്നാകെ മാറ്റിയെടുക്കുന്നതിന് കലവൂര്‍ സ്കൂള്‍ ആവിഷ്ക്കരിച്ച നാടൊരുക്കം പത്ധതിയില്‍ ഈ സെന്റില്‍ ഈ ജൂണ്‍ മാസത്തിനു ശേഷം നടക്കുന്ന നാലാമത്തെ പരിപാടിയായിരുന്നു ഇത എന്നത് ശ്രദ്ധേയമാണ്.
സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസ് പി.ടി..
അണ്‍ എയിഡഡ് സ്കൂളില്‍ നിന്നും ഇത്തവണ ആദ്യമായി എട്ടാം ക്ലാസ്സില്‍ എത്തിയ കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസ് പി.ടി..യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞ വര്‍ത്തമാനം ഇതായിരുന്നു. '" കുട്ടിയെ ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനിച്ചത് എത്രയോ നന്നായി '" .ഇപ്പോഴത്തെ ജനപ്രതിനിധിയും മുന്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആ അച്ഛന്റെ മുഖത്തെ അഭിമാനവും ആത്മവിശ്വാസവും ‍പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഏറെ കരുത്ത് നല്‍കുന്നു.
സ്കൂളില്‍ നടന്ന അധ്യാപക ശില്‍പശാലയിലെ ഒരു തീരുമാനമായിരുന്നു മുഴുവന്‍ ക്ലാസ് പി.ടി.എ കളും ഡിജിറ്റല്‍ അവതരണങ്ങളിലൂടെ വേണമെന്നത് . ലിറ്റില്‍ കൈറ്റിലെ അറുപതംഗസംഘമാണ് ഓരോ ക്ലാസിലേക്കമുളള ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുക

ക്ലാസിലെത്തിയ രക്ഷിതാക്കൾ സ്വന്തം കുട്ടികൾ ക്ലാസിൽ നടത്തുന്ന പഠന പ്രവർത്തനങ്ങൾ ബിഗ് സ്ക്രീനിൽ കാണുകയാണ്. ക്ലാസിലെ എല്ലാ കുട്ടികളും ഏതെങ്കിലുമൊരു പ്രവർത്തനത്തിൽ പങ്കാളിയായ വീഡിയോകളാണ് കാണുക. തുടർന്നാണ് സായാഹ്നക്ലാസ് പി.ടി.എ നടക്കുക. 
എട്ടാം ക്ലാസ് ഇ ഡിവിഷനില്‍‍ സുധ ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളിലെ ആദ്യത്തെ ഡിജിറ്റല്‍ ക്ലാസ് പി.ടി.. ഇന്ന് നടന്നു. കഴിഞ്ഞ മാസത്തെ കുട്ടികളുടെ മികവുകള്‍ സ്ക്രീനില്‍ കണ്ടപ്പോള് ഹൈ ടെക് സംവിധാനങ്ങളുടെ മേന്മയില്‍‍ അഭിമാനപൂര്‍വം ക്ലാസ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് രക്ഷകര്‍ത്താക്കള്‍ സജ്ജരായി.
ഓരോ ക്ലാസ് പി ടി എയും വ്യത്യസ്ത അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. മികച്ച ക്ലാസ് പി ടി എയ്ക് സ്കൂള്‍ അംഗീകാരം നല്‍കും. എട്ടാം ക്ലാസ്സിന് മാത്രമായുള്ള ആദ്യ പ്രിന്റെഡ്‌ ഡയറിയുടെ വിതരണോത്ഘാടനം എച്ച്.എം. വിജയകുമാരി ടീച്ചര്‍ നടത്തി
കുടുംബതല പ്ലാനും വ്യക്തിഗത പ്ലാനും തയ്യാറാക്കാന്‍ ഭവനസന്ദര്‍ശനം
ഓരോ കുട്ടിയെക്കുറിച്ചും കരുതലുളള ക്ലാസുകളാണ്. അതിന് കുട്ടിയെ അറിയണം കുടുംബത്തെ അറിയണം. അധ്യാപകര്‍ പല രീതിയിലാണ് ഈ അറിയല്‍ പ്രക്രിയ നടത്തുന്നത്. ആറാം ക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി അനില , തന്റെ ക്ലാസിലെ രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ നാലപ്പത്തിയൊന്ന് കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു ഓരോ കുട്ടിയുടെയും കുടുംബ അന്തരീക്ഷത്തിലെ ഗുണ-ദോഷ വിശകലനം നടത്തി ആദ്യത്തെ '" കുടുംബതല
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ '"തയ്യാറാക്കി എച്ച്.എം. ന് കൈമാറി. ഇതിലൂടെ തന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും കുടുംബങ്ങളില്‍ മികച്ച പഠന പിന്തുണ ഉറപ്പാക്കുകയാണ് ടീച്ചര്‍.
സ്കൂളിലെ മുഴുവന്‍ ക്ലാസ് ടീച്ചര്‍മാരും ഇതിന്റെ പണിപ്പുരയിലാണ്. വരും ദിവസങ്ങളിലെ സ്കൂള്‍ അസ്സംബ്ലിയില്‍ എല്ലാ ക്ലാസ്സിലെയും അവതരണങ്ങള്‍ നടക്കും.
ചിങ്ങം ഒന്നിന് നന്മയുടെ രേഖ
കലവൂര്‍ സ്കൂളില്‍ അക്കാദമിക രംഗത്ത്
വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്നത്തെ ദിനം തുടക്കം കുറിക്കുകയുണ്ടായി.
കഴിഞ്ഞ മാസം ക്ലാസ് തലത്തിലുണ്ടായ വലിയ മുന്നേറ്റത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എട്ടാംക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി ഷീബ ടീച്ചര്‍ '" നന്മയുടെ രേഖ '" ഹെഡ് മിസ്ട്രെസ്സ് വിജയകുമാരി ടീച്ചറിന് കൈമാറി. തുടര്‍ന്നുള്ള ദിനങ്ങളില്‍ മുഴുവന്‍ ക്ലാസിലെയും നന്മ റിപ്പോര്‍ട്ട് കൈമാറും. ഓരോ ക്ലാസിലും ഓരോ മാസവും ഉണ്ടായ നേട്ടങ്ങളും നന്മകളും മേന്മകളുമാണ് നന്മയുടെ രേഖയിലുണ്ടാവുക. അത് തയ്യാറാക്കേണ്ടത് കുട്ടികളാണ്.
പുതുവര്‍ഷദിനത്തില്‍ കലവൂര്‍ സ്കൂള്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശ്രീരേഖ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒട്ടേറെ ആകര്‍ഷക പരിപാടികള്‍ അവതരിപ്പിച്ചു. ശ്രീമതി ശ്രീഷ്മ , ജിഷ,മിനി തുടങ്ങി ഏതാണ്ട് മുഴുവന്‍ ടീചെര്മാരും ഒപ്പം ചേര്‍ന്നു .
ഓരോ ക്ലാസ്സിനും കുട്ടിപ്പാര്‍ലമെന്റ്
അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ മറ്റൊരു ഇനമാണ് സ്കൂളിലെ മുപ്പത് ഡിവിഷനുകള്‍ക്കും ഓരോ കുട്ടിപ്പാര്‍ലമെന്റ എന്നത്.

മുഴുവന്‍ ക്ലാസ്സുകള്‍ക്കും ആ ക്ലാസ്സിലെ മുഴുവന് കുട്ടികള്‍ക്കും ബാധകമായ നിയമങ്ങള്‍‍ പാര്‍ലമെന്‍റ കൂടി തീരുമാനിക്കാം. നിയമങ്ങള്‍ തെറ്റിച്ചാലുള്ള പരിഹാരവും നിശ്ചയിക്കാം. നിയമം, ആഭ്യന്തരം , വിദ്യാഭ്യാസം. ശുചിത്വം , ആരോഗ്യം,കായികം ,എന്നീ മേഖലയിലും വകുപ്പ് മന്ത്രിമാരുണ്ട്. അവര്‍ അതതു വകുപ്പുകള്‍ക്കുള്ള ബില്ലുകള്‍ അവതരിപ്പിക്കുകയും സഭയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ മുപ്പത് ക്ലാസ്സുകളിലെയും പാര്‍ലമെന്റുകള്‍ കൂടി അതതു ക്ലാസുകള്‍ക്കാവശ്യമായ നിയമങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
സ്കൂളിലെ ആദ്യ മാതൃകാ പാര്‍ലമെന്റ എട്ടാം ക്ലാസ് എ ഡിവിഷനില്‍ ഷീബ ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് നടന്നു. പല ക്ലാസ്സുകളിലും പാര്‍ലമെന്റ പ്രവര്‍ത്തനങ്ങള്‍‍ പുരോഗമിച്ചു വരുന്നു. ഷീബ ടീച്ചര്‍-നും കുട്ടികള്‍ക്കും കയ്യാളുകളായി പ്രവര്‍ത്തിച്ച മുഴുവന്‍‍ രക്ഷകര്‍ത്താക്കള്‍ക്കും സ്കൂള്‍ എസ്.എം.സി. യുടെ നന്ദി രേഖപ്പെടുത്തി


Saturday, August 17, 2019

നന്മയുടെ പാഠങ്ങള്‍

"മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...
കഴിഞ്ഞ പ്രളയകാലത്താണ്..
CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.സാധാരണക്കാരാണ് കൂടുതലും.ഒരു ദിവസംപ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു.ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം,ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്‌.അടുത്ത് ചെന്ന് ഞാൻ കാര്യം തിരക്കി."
വെള്ളം കേറി ദുരിതപ്പെടുന്നവർക് മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാൻ പറ്റുമോ മോളേ..കുറച്ചു പൈസ ഉണ്ട് കയ്യിൽ..പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകൾക്(പുള്ള എന്നാൽ മോൻ/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയിൽ) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ..ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ
വിധിയെങ്കിൽ,ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..?
പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്ളാസ്റ്റിക് കവർ എനിക്ക് നീട്ടി ആ 'അമ്മ.
"ഇതെത്ര രൂപയുണ്ട്.."
അറിയില്ല..വീട്ടിലിരുന്നു എണ്ണിപെറുക്കിയാ പുള്ളോള് കാണും..പിന്നീ ഇടല് നടക്കൂല്ല.."ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ
ഒരു രസീത് പൂരിപ്പിക്കണം..
അമ്മേടെ ഒരു ഒപ്പ് വേണം..
".. അതൊന്നും വേണ്ട ...പുള്ള ഇതെങ്ങിട്ടാൽ മതി."
ഒടുവിൽ ഞാൻ നിർബന്ധിച്ച് വൗച്ചറിൽ പേരും ഒപ്പും വാങ്ങി,ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം(വാങ്ങിയില്ലെങ്കിൽ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട്‌ മാത്രം സമ്മതിച്ചു)എന്ന ഉറപ്പിൻ മേൽ ആളെ വിട്ടു..
അകത്തു കൊണ്ടുപോയി പൊതി തുറന്നു.
കുറേ പേപ്പർ പൊതികളിലായിരുന്ന നോട്ടുകൾ എല്ലാം കൂടി എന്നീ എടുത്തപ്പോൾ,44100/-രൂപ..!!
ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്കു അറിയിലെങ്കിലോ...എന്തോ ഞാൻ ആ പൈസ ഇട്ടില്ല...
കുറേ കഴിഞ്ഞ്പ്പോൾ ആളെത്തി.
"അമ്മേ ഇതു ഇത്തിരി കൂടുതൽ ഉണ്ടല്ലോ..ഇത്രേം ഇടണോ..?
"എല്ലാങ്കുടെ എത്രെണ്ട്‌.."
"44100/-"
ന്റെ പുള്ളേ.. അവറ്റോൾടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്..
ഈ പൈസകൊണ്ടു എന്താവാനാ..
അതങ്ങു ഇട്ടേരെ..
അവരുടെ കണ്ണു നിറഞ്ഞു..
എന്റേം.
അകൗണ്ടിൽ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകൾ കൂട്ടി പിടിച്ച് കണ്ണ് ചേർത്തു..
പോകാനിറങ്ങിയപ്പോ വീണ്ടും ഓർമിപ്പിച്ചു "പുള്ളോള് അറിയേണ്ട.അവർക്ക് ഇഷ്ടപ്പെട്ടില്ലെലോ.."
സത്യം..അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓർക്കാൻ പറ്റുന്നില്ല.
പക്ഷെ,പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളിൽ.
അവരെപ്പോലുള്ളവരുടെ നാടാണ് കേരളം...
നമ്മൾ കരകേറുക തന്നെ ചെയ്യും.."
( ബാങ്ക് ഉദ്യോഗസ്ഥയായ വസുജ കുറിച്ചത്)
2






 3
കൊച്ചി; ടിവിയിൽ പ്രളയകെടുതി കാണുന്നതിനിടെയാണ്‌ കുഞ്ഞുവിഘ്‌നേശ്വർ  തന്റെ സൈക്കിൾ മോഹം ഉപേക്ഷിച്ചത്‌.  ‘എനിക്ക് സൈക്കിൾവേണ്ട . അതിനുള്ള പൈസ നമുക്ക്‌ ദുരിതാശ്വാസത്തിന്‌ കൊടുക്കാം’. വിഘ്‌നേശ്വർ അച്‌ഛനോട്‌ പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങിക്കുന്നതിനായി കുടുക്കയിൽ ശേഖരിച്ച നാണയതുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് . രാവിലെ പള്ളുരുത്തി പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് ജോൺ ഫെർണാണ്ടസ് എംഎൽഎ വിഘ്‌നേശ്വറിൽ  നിന്ന് ഫണ്ട് ഏറ്റുവാങ്ങി. 4080 രൂപയുണ്ടായിരുന്നു .
 4
 ഡോ തോമസ് ഐസക്ക് കുറിക്കുന്നു
തിരുവനന്തപുരം കോർപറേഷനിൽ പരിചയപ്പെട്ട ശ്യാം കുമാർ എന്ന സന്നദ്ധപ്രവർത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ. എന്നാൽ ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.
ഞാൻ ചെല്ലുമ്പോൾ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാർ. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോൾ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിൾ‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്ബോൾ‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.
പക്ഷേ, കൂടുതൽ സംസാരിച്ചപ്പോൾ കൌതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിൻ്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയും. വലതുവശത്ത് രണ്ടുവൃക്കകൾ‍ ഒന്നിനു മുകളിൽ‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർ‍ത്തനം സാധാരണനിലയ്ക്കല്ല.
ശ്യാമിൻ്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരൻ്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാൽ വൃക്കകളിൽ‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്ലെക്ട് ആക്ഷൻ‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോൾ‍ മൂത്രം പുറത്തേക്കെടുക്കുന്നത്.
ശ്യാമിൻ്റെ വലതുകാൽ‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവർ‍ത്താനാകാതെ വന്നപ്പോൾ‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്.
ഇതിനോടകം പതിനാല് ശസ്ത്രക്രിയകൾ‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകൾ‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജിൽ‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.
ഇപ്പോൾ‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാൻ‍ ശ്യാമിനാകില്ല. ഭാരമൊന്നും ഉയർ‍‍ത്താനാകില്ല. കളക്ഷൻ‍ സെൻ്ററിൽ പായ്ക്കിംഗും കോർഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി.
രോഗത്തിൻ്റെ മൂർ‍ധന്യാവസ്ഥ കാരണം ഇപ്പോൾ‍ സൈക്ലിംഗ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോൾ‍ ശ്യാമിൻ്റെ കണ്ണു നിറയുകയും വാക്കുകൾ‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീർ‍ണമാണ്. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാൽ‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങൾക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപിൽ‍ ഓടി നടക്കുന്നത്.
ആ മനക്കരുത്തിനു മുന്നിൽ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.
ശ്യാമിൻ്റെ നമ്പർ‍: 7907424988
 5

നന്മയുടെ പാഠങ്ങള്‍ പങ്കിടാം.