ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 9, 2019

കുട്ടികൾ മുതിർന്നവരെ എഴുത്തിനിരുത്തി.

  വിദ്യാരംഭ ദിനത്തിൽ കടക്കരപ്പള്ളി ഗവ: എൽ.പി.സ്കൂളിലെ കുരുന്നുകൾ തങ്ങളുടെ അപ്പുപ്പന്മാരെയും
അമ്മുമ്മമാർക്കും ഗുരുക്കൻന്മാരായി .ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും കമ്പ്യൂട്ടറിന്റെയും ബാലപാഠംങ്ങൾ അവർ മുതിർന്നവർക്ക് പകർന്നു നൽകി . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ. കുമാരനപ്പുപ്പനെ (97) കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ടാണ് കുട്ടികൾ ഇന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചത്. അക്ഷരച്ചിറകിൽ പറന്നുയരാൻ വീടൊരു വിദ്യാലയമാക്കിയ മാതാപിതാക്കൾക്ക് നന്ദി .കുമാരനപ്പൂപ്പന് വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വയോജനങ്ങളെ ആദരിക്കാനുളള പരിപാടി സംഘടിപ്പിച്ചപ്പോള്‍ തിളങ്ങിയ താരം. അദ്ദേഹത്തിനും വിദ്യാലയപ്രവര്‍ത്തനങ്ങള്‍ പഠനാനുഭവമാണ്. ആജീവനാന്തപഠനം എന്നൊക്കെയുളള കേട്ടുകേള്‍വിക്ക് കുട്ടികളുടെ മുന്നിലെ മൂര്‍ത്ത രൂപമാണ് കുമാരനപ്പൂപ്പന്‍.
കടകര പള്ളി ആലപ്പുഴ ജില്ലയുടെ അഭിമാനമാണ്. കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കണമെങ്കിൽ അതിനുള്ള നൈപുണി അവർ നേടിയിട്ടുണ്ടായിരിക്കണമല്ലോ. അതാണ് മികവ്. അറിവ് പരീക്ഷക്കെഴുതിവെക്കാനുള്ള ഉത്തരം മാത്രമായി കാണുന്നവരുണ്ടാകും. അറവ് സമുഹത്തിൽ പ്രയോഗിക്കാൻ അവസരമൊരുക്കുകയാണ് കടകരപ്പള്ളി.
അവിടെ ജനം വിശ്വാസമർപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി എഴുത്തിനിരുത്തുന്ന ഫോട്ടോ കണ്ടു. പുരോഗമന സാഹിത്യ പ്രവർത്തകരും. എല്ലാ മതവിഭാഗങ്ങളും ഈ ചടങ്ങ് ഏറ്റെടുത്തതായി കാണുന്നു. ചിലതിനെ അങ്ങനെ എല്ലാവരുടേതുമാക്കണം. മുതിർന്നവരും "വലിയ "വരും മാത്രമേ എഴുതിക്കാവു എന്ന നാട്ടുനടപ്പിനെയാണ് കുഞ്ഞുങ്ങൾ തകിടം മറിച്ചത്. കർഷകത്തൊഴിലാളിയും എഴുത്തിനിരുത്തിന് നേതൃത്വം നൽകട്ടെ.
കുഞ്ഞുങ്ങളുടെ ജീവിതം പഠനമാണ്. അതിന് അവധിയില്ല

എന്റെ സ്കൂളിന് ഒരു ദിവസം എന്നോരു സവിശേഷ പ്രവര്‍ത്തനം ആ വിദ്യാലയത്തിലുണ്ട്
അന്ന് എല്ലാവരും സ്കൂളിനുവേണ്ടി ഒത്തു ചേരും. കോട്ടയം ഡയറ്റിലെ ഇമ്മാനുവല്‍ സാറായിരുന്നു ഇത്തവണത്തെ വിശിഷ്ടാതിഥികളില്‍ ഒരാള്‍.  രാവിലെ മുതല്‍ സായാഹ്നം വരെ ആളുകളുണ്ടായിരുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് ഈ പരിപാടി കടന്നിരിക്കുന്നു.
ടാലന്റ് ലാബ് എന്ന ആശയം പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാലയമാണിത്. സംസ്ഥാനതല മികവിന്റെ കൈപ്പുസ്തകത്തില്‍ ഇവിടുത്തെ കുട്ടികളുടെ പടം കവര്‍ചിത്രമായി നല്‍കിയതോര്‍മ വരുന്നു
ശുചിത്വം വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടിയുടെ ഭാഗമായി ഓരോ കുട്ടിയും തയ്യാറാക്കിയ കു‍ഞ്‍ഞിച്ചൂല്‍ ഉപയോഗിച്ചാണ് അവരവരുടെ വീട് അവര്‍ വൃത്തിയാക്കിയത്. തൊഴില്‍വിഭജനവിവേചനം ചെറിയതോതില്‍ ലംഘിക്കാനുളള പാഠവുമായി അത് മാറി. 
മനോരമ നല്ലപാഠം പുരസ്കാരം തുടര്‍ച്ചയായി എഴാം തവണ വാങ്ങുന്ന വിദ്യാലയമാണത്.
നാട്ടില്‍ കിട്ടുന്ന ഏത് ആധികാരിക സന്ദര്‍ഭവും പഠനസന്ദര്‍ഭമാക്കി മാറ്റുന്നതിന് കടകരപ്ഫളളി ശ്രദ്ധിക്കാറുണ്ട്.
കടകരപ്പള്ളി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേര്‍ന്നു. അന്ന് ഒരു നിവേദകസംഘത്തെ വരവേല്‍ക്കലായിരുന്നു പ്രധാന അജണ്ട. ആ നിവേദസംഘം കടകരപ്പള്ളി സ്കൂളിലെ കുട്ടികളായിരുന്നു. ആ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച് അവര്‍ സമഗ്രമായ റിപ്പോര്‍ട്ട് ഭരണസമിതിക്ക് കൈമാറി. അത് പരിഗണിക്കുമെന്ന് ഭരണസമിതിയും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പത്മിനിയും മെമ്പര്‍മാരായ ചന്ദ്രികടീച്ചറും ഗീതമ്മയും ജഗദീഷും വില്ലേജ് ഓഫീസര്‍ ഗിരീഷും അവരെ അഭിനന്ദിച്ചു. ഒരു വിഷയത്തെ സമഗ്രമായി എങ്ങനെ സമീപിക്കാം എന്ന പഠനമാണിവിടെ കുട്ടികള്‍ ഏറ്റെടുത്തത്.  
ഓരോ ദിവസവും കടകരപ്പള്ളി സ്കൂള്‍ അവരുടെ വിശേഷം എനിക്ക് വാട്സാപ്പ് ചെയ്യും. അത് ആഹ്ലാദകരമായ ഒന്നാണ്. എന്റെ ഓരോ ദിനവും ഇങ്ങനെയാണ് ധന്യമാകുന്നത്.
അനുബന്ധം
ഞാന്‍ ഫേസ്ബുക്കില്‍ കടകരപ്പള്ളിയിലെ കുട്ടികള്‍ മുതിര്‍ന്നവരെ പഠിപ്പിച്ച വിവരം എഴുതിയപ്പോഴുളള പ്രതികരണങ്ങള്‍ ചുവടെ നല്‍കുന്നു. അത് കടകരപ്പള്ളിയെ കൂടുതല്‍ അറിയുന്നതിന് സഹായകമാകും 

    K P Krishnankutty Kpk എന്തിനാ ഇതൊക്കെ വിദ്യാരംഭ ദിവസം തന്നെ നടത്തുന്നത്?

    Sivan ND Mattakkara സകല നേതാക്കളും ഇന്ന് എഴുത്തിനിരുത്തുകയായിരുന്നു .... ആചാരം സംരക്ഷിക്കേണ്ടേ.
  • Glpschool Kadakkarappally അതു മാത്രമല്ല: ''' സ്കുളിന് അവധി ദിവസമാണല്ലോ :കഴിഞ്ഞ കുറച്ചുഞായറാഴ്ച കളിലായിഞങ്ങൾ നല്ല കുറെ കാര്യങ്ങൾ ചെയ്തിരുന്നു: ''എല്ലാത്തിനയും വിമർശിക്കാൻ എളുപ്പമാണ്'''''' ചെയ്യുവാൻ പ്രയാസവും
  • Ramanunni Sujanika ഗവ. എൽ. പി. സ്കൂൾ!
  • DrSheejapangode Pangode പാവം കുമാരനപ്പൂപ്പൻ !! വാർത്തകൾ എങ്ങനെയുണ്ടാക്കാം എന്ന് ഗവേഷണം നടത്തുകയാ! നൂതനാശയ പ്രവർത്തനം തുടർ പ്രവർത്തനം ഉണ്ടാകുമോ? ഇന്നവസാനിക്കുമോ?

  • Ramanunni Sujanika എഴുത്തിനു വെക്കുന്ന ആശാൻമാർ (സെലിബ്രിറ്റി) തുടർ പരിപാടി - പഠിപ്പിക്കൽ പതിവില്ല.

    Glpschool Kadakkarappally  വാർത്തകൾ ഉണ്ടാക്കാനല്ല :: മികച്ച പ്രവർത്തനങ്ങൾ കാരണം 85 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ 300 കുട്ടികൾ ...... നേരിൽ വരാം കാണാം

  • DrSheejapangode Pangode  സർ ആ വിദ്യാലയത്തിൽ എന്ത് പ്രവർത്തനം നടക്കുന്നുവെന്നറിയില്ല കണ്ടതിന്റെ അഭിപ്രയം പറഞ്ഞുവെന്ന് മാത്രം. ഇതിൽ എന്താണ് മികവ് 97 വയസായ അപ്പൂപ്പനെ കമ്പ്യൂട്ടർ പഠിപ്പിക്കലോ ഇംഗ്ലീഷ് പഠിപ്പിക്കലോ ? എഴുതാനും വായിക്കാനും അറിയാത്ത അപ്പൂപ്പനെ സ്വന്തം പേരെങ്കിലും എഴുതാൻ പഠിപ്പിക്കുന്നത് നമ തന്നെയാണ്.!

    Glpschool Kadakkarappally  നാലാം ക്ലാസ്സുകാരായ 58 കുട്ടികൾ തുടർച്ചയായി ഒഴിവു സമയങ്ങളിൽ അവരുടെ മാതാപിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നുണ്ട് '''''ഇത് ഒരു ചെറിയ കാര്യമാണോ

    Glpschool Kadakkarappally 97 വയസ്സുകാരന് തുടങ്ങി എന്നേ ഉളു''''' ഇന്ന് ഒത്തിരി കുട്ടികൾ ഹിന്ദി /ഇംഗ്ലിഷ് പരിശീലനം രക്ഷിതാക്കൾക്കു നൽകി

    DrSheejapangode Pangode  58 കുട്ടികൾക്കും കമ്പ്യൂട്ടർ നന്നായി അറിയാമോ? മലയാളം ടൈപ്പിംഗ്, റിപ്പോർട്ട് തയ്യാറാക്കൽ, ജിയോജിബ്ര ,കളിപ്പെട്ടി മറ്റ് വിദ്യാഭ്യാസ സോഫ്റ്റ് വെയറുകൾ എങ്കിൽ അഭിനന്ദനങ്ങൾ! ഇവർ അവ പ്രയോജനപ്പെടുത്തി പ0ന വിഭവങ്ങൾ ഉണ്ടാക്കട്ടെ.

    Glpschool Kadakkarappally  അപ്പുപ്പൻ വളരെ നന്നായി ഭാഷ കൈകാര്യം ചെയ്യും. വളരെ ആരോഗ്യ വാനും'' '' ഭാഷ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല
  • DrSheejapangode Pangode ആ കുട്ടികൾക്ക് പഠിക്കാനുള്ള സമയം അവർ പഠിക്കട്ടെ. തന്റെ നേട്ടങ്ങൾ അപ്പൂപ്പന് കാണിച്ചു കൊടുക്കട്ടെ
  • Glpschool Kadakkarappally വീടാണ് ആദ്യ വിദ്യാലയം'' '' മാതാപിതാക്കൾ അദ്ധ്യാപകരും: വീട്ടിൽ നിന്ന് നല്ല പാഠംങ്ങൾ പഠിക്കട്ടെ: '''' അതിനാൽ അവധി ദിവസങ്ങളിൽ നല്ല ചില കാര്യങ്ങൾ ചെയ്യുന്നു: അവധി ദിവസം ജോലി ചെയ്യാൻ അധ്യാപകരും തയ്യാറാണ്'' ... അല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിയല്ല: '.'.' ഇന്നാത്ത പ്രവർത്തനങ്ങൾക്കു ശേഷംസ്കൂൾ ബസ് നന്നാക്കാൻ പോയി ഇപ്പോൾ വീട്ടിൽ എത്തിയതേ ഉള്ളു....
  • DrSheejapangode Pangode സർ ഞാൻ വിശ്വസിക്കുന്നത് ഒരു വിദ്യാലയത്തിന്റെ മികവ് അവിടത്തെ ഓരോ കട്ടിയുടേയും മികവാണ്. കുട്ടികളാകണം തെളിവ്.
  • DrSheejapangode Pangode മാഷേ... മാഷിന്റെ ആത്മാർഥതയെ അംഗീകരിക്കുന്നു. എനിക്ക് കണ്ടപ്പോൾ തോന്നിയത് പങ്കിട്ടു. മറ്റു ചിലർ പറയില്ല എന്നു കരുതി അവർക്കൊന്നും അഭിപ്രായം ഇല്ലെന്ന് അർഥം കൽപിക്കാമോ? മികവാർന്ന പ്രവർത്തനങ്ങൾ തുടരുക. ആശംസകൾ
  • Glpschool Kadakkarappally  ശരിയാണ് 10 വർഷം മുൻപ് ജില്ല കലക്ടറും MLA ആരിഫ് സാറും 'SS ADpo സുരേഷ് സാറും ഇരുന്ന വേദിയ ഞങ്ങളുടെ കുഞ്ഞു മക്കളുടെ സമ്പbർണ്ണകമ്പ്യൂട്ടർ സാക്ഷരത പരിപാടി നടത്തുകയും തൽസമയം കുട്ടികൾ 1 മുതൽ 4 വരെ ..... അവർ പറയുന്ന പ്രവർത്തനങ്ങൾകമ്പ്യൂട്ടറിൽ ചെയ്യുകയും ചെയ്തും

    DrSheejapangode Pangode മാഷേ ന്ന് വിളിക്കട്ടെ അധ്യാപികയാണോന്നറിയില്ല. ഒരു ഞായറാഴ്ച അവധി ദിവസം ഒരു സ്ത്രീക്ക് എന്തെല്ലാം ജോലിയുണ്ടെന്ന് മാഷിനറിയുമോ? നിങ്ങൾ പുരുഷന്മാർ ചെയ്യുന്നതിന്റെ ഇരട്ടി പണിയാണ് അവർ ചെയ്യുന്നത്. ഒപ്പം അല്പം വിശ്രമവും അല്ലം ആസൂത്രണവും ഒക്കെ വേണം. എങ്കിലേ ശരിയായി ക്ലാസെടുക്കാനാകൂ അത് തിരിച്ചറിയാതെ അധികഭാരം നൽകുന്നത് ഗുണത്തെ ബാധിക്കും.

  • Glpschool Kadakkarappally ഞാനും മാഷ് തന്നെയാണ്: കഴിഞ്ഞ ഡയറ്റ് താൽകാലിക നിയമനത്തിന് അപേക്ഷിച്ചിരുന്നു..... എന്റെ സ്കുളിനെ വിട്ടു പോകാനുള്ള മടി കൊണ്ട് പോയില്ല പഠനം മാത്രമല്ലഅമ്മയെ ഞായറാഴ്ചസഹായിക്കാൻ ഒരു കുഞ്ഞു ചുൽ - വീട്ടിൽ ഒരു മരം, വായന കൂട്ടം, കൃഷി കുട്ടം, '''''ഇതൊക്കൊ കുട്ടികൾക്കും മാതാപിതാക്കൾക്കും
    വളരെ ഇഷ്ടമാണ്''''''കുട്ടി മണ്ണറിഞ്ഞ് മനം നിറഞ്ഞ് പഠിക്കട്ടെ
     
    DrSheejapangode Pangode 10 വർഷം മുമ്പ് കമ്പ്യൂട്ടർ സാക്ഷരരായ വിദ്യാലയത്തിലെ കുട്ടികൾ ഡിജിറ്റൽ വായനാ കാർഡുകൾ തയ്യാറാക്കട്ടെ.ഡിജിറ്റൽ മാഗസിൻ തയ്യാറാക്കട്ടെ. വിദ്യാലയതല ഡോക്യുമെന്റേഷൻ തയ്യാറാക്കട്ടെ അവ കണ്ട് മറ്റ് വിദ്യാലയങ്ങൾ മാതൃകയാക്കട്ടെ.
  • Glpschool Kadakkarappally കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം.iiii
  • DrSheejapangode Pangode മാഷേ സ്ത്രീകൾക്ക് ജോലി കൂടുതലാണ്.പുരുഷന് അത് അറിയില്ല. അറിയാൻ ശ്രമിക്കില്ല അതാ മാ ഷാണോന്ന് സൂചിപ്പിച്ചത്
  • Glpschool Kadakkarappally ശരിയാ, എന്റ ഭാര്യയും ഒരു സർക്കാർ സ്കുളിലെHSA ആണ് ദിവസം ' 140 കിലോമീറ്റർ യാത്ര ചെയ്താണ് സ്കൂളിൽ പോകുന്നത്: ''''
  • Sathyanadhan Vakayil നിറുത്തികൂടെ ഈ മേനിപറച്ചിൽ ? I
  • DrSheejapangode Pangode  ടീച്ചറേ അവധി ദിവസവും വിദ്യാലയത്തിൽ പറഞ്ഞു വിട്ട് കഷ്ടപ്പെടുത്തരുത്. അവധി എന്തിനാ വിശ്രമത്തിനും ആസൂത്രണത്തിനും വിനോദത്തിനും അത് കുട്ടിക്കായാലും അധ്യാപക നായാലും അതൊക്കെ തിരിച്ചറിയാതെ ഓരോ selfi കൾ കണ്ട് കുട്ടികളേം അധ്യാപകരേം കഷ്ടപ്പെടുത്തരുത് എന്നേ പറയാനുള്ളൂ
  • Glpschool Kadakkarappally ടീച്ചർ വീട്ടിൽ ഉണ്ട് .... ഞാനാണ് വിദ്യാലയത്തിൽ പോയത് ::.. ഏതായാലും ഒന്നേ പറയാനുള്ളു: നമുക്ക് നമ്മുടെ കർമ്മം ചെയ്യാം: '.... എല്ലാം നല്ലതിന് '' ''കർമ്മഫലം നമുക്ക് ലഭിക്കട്ടെ

2 comments:

Preetha Tr said...

ഈവക അംഗീകാരം ലഭിയ്ക്കേണ്ടവയെ പ്രമോട്ട് ചെയ്യുന്നത് അധ്യാപകർക്ക് ഉൾക്കൊള്ളാനാവും. ബഹുമാനിയ്ക്കും.പാഴ്ജനുസുകൾ ചൂണ്ട്വിരലിലൂടെ മഹത്വല്ക്കരിയ്ക്കപ്പെട്ടാൽ ബ്ളോഗിൻ്റെ വിശ്വാസ്യത തകരും. കമൻ്റ് എഴുതിയിരിയ്ക്കുന്ന ഷീജ പാങ്ങോട് ടീച്ചറിൻറെ പ്രാക്ടിക്കലായ അഭിപ്രായങ്ങളെ ആദരവോടെ അഭിനന്ദിയ്ക്കുന്നു.അധ്യാപകർ അധ്യാപകർ മാത്രമല്ല, അവർക്ക് വ്യക്തിപരമായ ജീവിതവും ഉണ്ട്. കടകരപ്പള്ളിയിലെ സാറിൻ്റെ നൂതനമായ ആശയം, ആത്മാർത്ഥത, ആവേശം ആത്മാർപ്പണം etc കാണുമ്പോൾ നിങ്ങളെപ്പോലുള്ളവർ ആണ് ഡിപ്പാർട്ട്‌മെൻ്റിലെ മുത്തുകൾ എന്ന് പറയാതെ വയ്യ. ഇന്നിൻ്റെ ലോകത്തെ മണ്ടരും മാഷിനെപ്പോലുള്ളവർ. ആ മണ്ടരെ വച്ച് മഹത്വല്ക്കരിയ്ക്കപെടുന്ന തമ്പ്രാക്കളുമുണ്ട്. ഈ മാഷിനെ പരിചയപ്പെടുത്തിയ കലാധരൻ മാഷിനെ ബഹുമാനിയ്ക്കുന്നു.

Unknown said...

ഹാറൂൺ മാഷെ അഭിനന്ദിക്കുന്നു