ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, April 14, 2021

940. പ്രാദേശിക പഠനകേന്ദ്രങ്ങളും കൊവിഡും

 1. പൊതാവൂർ മാതൃക

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ഉപജില്ല കയ്യുർ ചീമേനി പഞ്ചായത്തിൽ 1939 ൽ സ്ഥാപിതമാ യവിദ്യാലയം ,


അക്കാദമികവും കോകരിക്കു ല ർ കാര്യങ്ങളിലും സംസ്ഥാന /രാജ്യ ശ്രദ്ധ നേടിയിട്ടുണ്ട് 

2 അന്തർദേശീയ സമ്മേളനങ്ങളി ൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു 

ജൈവ വൈവിധ്യ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ ഒരു പാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

ഹെഡ് മാസ്റ്റർ കെ എം അനിൽകുമാർ

പിടിഎ പ്രസിഡൻ്റ് കെ ബാലൻ

മാനേജർ ടി രാജേശ്വരി

നേരിട്ട പ്രശ്നങ്ങൾ

1. പൊതാവൂരിൽ എല്ലാ ഫോണുകൾക്കും പല സ്ഥലത്തും റെയിഞ്ച് ഇല്ല 

2. അതുകൊണ്ട് തന്നെ മറ്റ് ഗൂഗിൾ മീറ്റ് സൂം തുടങ്ങിയ സാധ്യതകൾ ഉപയോഗിക്കാൻ കഴിയാറില്ല 

3. പല കുട്ടികൾക്കും എഴുതിയ നോട്ടുകൾ അധ്യാപകർക്ക് അയക്കാൻ സാധിക്കാറില്ല, 

പരിഹാരാസൂത്രണം

SRG യോഗങ്ങൾ ആഴ്ചയിൽ ഓഫ് ലൈനായി തന്നെ ചേരാറുണ്ട് ,

  ആഴ്ചയിൽ ഒരിക്കൽ ശനി 3 മുതൽ 5 വരെ കേന്ദ്രങ്ങളിൽ അധ്യാപകർ എത്തി രക്ഷിതാക്കൾ കൊണ്ടു വരുന്ന നോട്ടുകൾ നോക്കി.

 കൂടെ ലൈബ്രറി പുസ്തക വിതരണവും 

 തുടർന്നുള്ള ആഴ്ചകളിൽ അധ്യാപകരെ സെൻ്റർ മാറ്റി നിശ്ചയിച്ചു, 

എല്ലാ ക്ലാസ് പിടിഎകളും വിളിച്ചു മുഴുവൻ രക്ഷിതാക്കളോട്യം ക്ലാസ് തുടങ്ങുന്ന കാര്യം പറഞ്ഞു അവരുടെ  അഭിപ്രായം മിനുട്സിൽ രേഖപ്പെടുത്തി 

പിന്നെ പിടിഎ വിളിച്ച് തീരുമാനം എടുത്തു 

ഓരോ കേന്ദ്രത്തിനും പിടിഎ കാർക്ക് ചുമതല നൽകി 

സാംസ്ക്കാരിക കേ ന്ദ്രങളിൽ ക്ലാസ് ആരംഭിച്ചു 

ഫർണിച്ചർ സ്കൂളിൽ നിന്നും കൊണ്ടു പോയി 

ഞങ്ങൾ പ്രാദേശിക പo ന കേന്ദ്രങ്ങൾവഴി ക്ലാസുകൾ എടുത്തു വരുന്നു '

ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരുദിവസം 3 മണിമുതൽ 5 മണി വരെ കുട്ടികളുടെ നോട്ട് പുസ്തകങ്ങൾ രക്ഷിതാക്കൾ കേന്ദ്രങ്ങളിൽ എത്തിച്ച് അധ്യാപകർ നോക്കി ,

തുടർന്ന് രാവിലെ 9.30 മുതൽ 12' 30 വരെ ക്ലാസുകൾ എടുത്തു


136 കുട്ടികളും കേന്ദ്രങ്ങളിൽ എത്തി .

ഒന്ന് രണ്ട് ക്ലാസുകൾ 7 വീടുകളിൽ ആണ് എടുത്തത് 

ഒരു വീട്ടിൽ പരമാവധി 5 കുട്ടികൾ 

3 മുതൽ 7വരെ ക്ലാസുകൾ ക്ലബ്ബ് വായനശാല തുടങ്ങിയ പൊതു കേന്ദ്രങളിൽ .

ഒരു അധ്യാപകൻ ഒരേ ക്ലാസ് തന്നെ 5 സ്ഥലങ്ങളിൽ എടുക്കേണ്ടി വരും 

അതോടൊപ്പം 2 കേന്ദ്രങ്ങളിൽ LSS , USS പ രി ശീലനവും നടക്കുന്നു ,

പ്രധാന അധ്യാപകൻ അടക്കം എല്ലാവരും സജീവമാണ്

ഓരോ കേന്ദ്രത്തിലെയും വിവരങ്ങൾ പങ്കിടാറുണ്ട്

ചില ഉദാഹരണങ്ങൾ നോക്കുക

1.

പൊതാവൂർ സി.പി.ഐ.ഓഫീസ്.13ൽ 10 പേർ വന്നു. അമേയ (4) ,ആതിര [3] ഇവരുടെ വീട്ടിൽ പോയി. അനവദ്യ [2] സ്ഥലത്തില്ല അമേയ നോട്ടൊന്നും അത്ര എഴുതിയിട്ടില്ല. ആതിരയുടെ നോട്ടിൽ അമ്മയാണ് എഴുതിയിരിക്കുന്നത്‌. ഒന്നും പറഞ്ഞാൽ അനുസരിക്കുന്നില്ലെന്ന് പറഞ്ഞു. ആരാധ്യ (3) യുടെ വീട്ടിൽ ടി.വി.കുറെ നാളായി തകരാറിലാണ്. അടുത്ത വീട്ടിൽ പോയി ക്ലാസ് കാണാറുണ്ട്.

2.

ചെറിയാക്കര കേന്ദ്രത്തിൽ 11 പേരിൽ 9 പേരും വന്നു. വരാത്തത് അഭിൻ നാഥ്.... ആദിത്യൻ... അവൻ അമ്മ വീട്ടിലായിരുന്നു... അമ്മ പറയുന്നു ....തുരുതുരാ ഗ്രൂപ്പിൽ പ്രവർത്തനങ്ങൾ ഇടുന്നു... സ്വന്തം രീതിയിൽ ചെയ്യാൻ പറയുന്നു... അവന് അത് ഏറ്റെടുത്ത് ചെയ്യാൻ പറ്റുന്നില്ല'.... പ്രവർത്തനങ്ങൾ അമ്മ വീട്ടിലേക്ക് അയച്ച് കൊടുക്കാറുണ്ട്... പക്ഷെ ഒന്നും ചെയ്യുന്നില്ല... ആ അവസ്ഥ മാറ്റാൻ ശ്രമിക്കുമെന്ന് പറഞ്ഞു... ലൈബ്രറി പുസ്തകങ്ങൾ മിച്ചമുള്ളവയും... മറ്റു വിവരങ്ങളും നോട്ട് ബുക്കിൽ എഴുതി സെൻ്റർ ചാർജുള്ള തമ്പാനെ ഏൽപിച്ചിട്ടുണ്ട്...

3.

: മയ്യൽ വായനശാല. 24ൽ 16പേർ വന്നു. 8പേർ വന്നില്ല 4പേർ സ്ഥലത്തില്ല. അൻവിയ(1) നോട്ട് complete ആയിട്ടില്ല എന്നു പറഞ്ഞു. ആദിദേവ്(2), മധുപർണ്ണ (1)വരാൻ ആളില്ലത്ത പ്രശ്നം. അവന്തിക(6) .

Amal(6)അക്ഷയ് (4)ശ്രീനന്ദൻ(4)  കുറച്ചു നോട്ട് full ആക്കി കണ്ടില്ല. അത് ചെയ്യാം പറഞ്ഞു. ബാക്കി എല്ലാവരും നന്നായി ചെയുന്നുണ്ട്

4

കനിയന്തോൽ പ0ന കേന്ദ്രത്തിൽ ആകെ വരേണ്ടവർ 8 വന്നവർ 6

വരാൻ പറ്റാത്തത് നിദ നവതന് രണ്ടാം തരം നിദ വിളിച്ചു പറഞ്ഞു പനിയാണെന്ന് അതുകൊണ്ട് കുട്ടിയെ വീട്ടിൽ പോയി കണ്ട് നോട്ട് ബുക്കുകൾ പരിശോധിച്ചു ധ്യാൻചന്ദ് പവൻ ചന്ദ് വന്നിട്ടില്ല സാഹചര്യം ഉണ്ടായിട്ടും വന്നിട്ടില്ല ഫോണിൽ വിളിച്ചു

അനുരാഗ് അഞ്ചാം തരത്തിലെ വീട്ടിൽ പോയി കണ്ടു നോട്ട് എഴുതാൻ പറഞ്ഞിട്ടുണ്ട്

ഉപസംഹാരം

കോവിഡ്  വ്യാപകമായ ഈ ആഴ്ച ക്ലാസ് നിർത്തി 'വിദ്യാലയത്തിലെ 136 കുട്ടികളും 10 അധ്യാപകരും ആഴ്ചയിൽ 6 ദിവസം 3 മണിക്കൂർ സജീവം

രണ്ട് 

മാവിലാടം മാതൃക

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടക്കാൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിലെ മാവിലാകടപ്പുറം ഗവ.എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ0ന വീടുകൾ.ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഏറെക്കുറെ പിൻ വാങ്ങിയ കുട്ടികളെ പ0നത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ0ന വീടുകൾ ആരംഭിച്ചത്.

       സ്കൂളിലെ 209 കുട്ടികളെ

ക്ലാസടിസ്ഥാനത്തിൽ അടുത്തടുത്ത് താമസിക്കുന്ന 5 വീതമുള്ള ( 4 to 7 ) ഗ്രൂപ്പുകളാക്കി 
അതിൽ ഒരു വീട്പOന വീടായി തെരഞ്ഞെടുത്ത് അവിടെ വച്ച് പ്രാദേശിക വിദ്യാഭ്യാസ വളണ്ടിയറുടെ നേതൃത്വത്തിൽ ദിവസം 2 മണിക്കൂർ ക്ലാസെടുക്കുന്ന പരിപാടി. മൊഡ്യൂളുകളും പരിശീലനവും രണ്ടാഴ്ചയിലൊരിക്കൽ സ്കൂളിൽ വെച്ച് നൽകും.
സ്കൂളിന്റെ പരിധിയിലുള്ള 5 വാർഡുകളിലായി ഒരുക്കിയ 40

പഠനവീടുകളിൽ 210 കുട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നടത്തും. അധ്യാപകരായി സേവന സന്നദ്ധരായ വളണ്ടിയർമാരാണ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ, അധ്യാപകപരിശീലനം നേടിയവർ, ബിരുദധാരികൾ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസയോഗ്യതയുള്ള വളണ്ടിയർമാർക്ക് സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ പ്രവർത്തന പാക്കേജും പരിശീലനവും നൽകിയാണ് ക്ലാസെടുക്കാൻ സജ്ജരാക്കിയത്.

വിശകലനം
പ്രാദേശിക പ0ന കേന്ദ്രങ്ങൾ 2005-2010 കാലത്താണ് സർവ്വശിക്ഷ അഭിയാൻ ആരംഭിക്കുന്നത്. അവ ട്യൂഷൻ സെൻ്ററുകളാണ് എന്ന് പറഞ്ഞ് MHRD ധനസഹായം നിഷേധിച്ചു
2018 ൽ സമഗ്ര ശിക്ഷ പ്രാദേശിക പ്രതിഭാ കേന്ദ്രം ആരംഭിച്ചു.
അവയൊക്കെ ധനലഭ്യതയനുസരിച്ച് മുന്നോട്ടു പോയി.
കൊവിഡ് കാലത്ത് പഠനകേന്ദ്രങ്ങൾ മറ്റൊരു രൂപത്തിൽ ആവിഷ്കരിച്ചതിൻ്റെ ഉദാഹരണങ്ങളാണ് മുകളിൽ കണ്ടത്.
സ്കൂൾ തുറക്കുന്നതോടെ അവ ഇല്ലാതാകും

എനിക്ക് നിർദ്ദേശിക്കാനുള്ളത്
പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ മുൻകൈ എടുത്ത് വാർഡു വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കണം
വാർഡു വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ വാർഡിലെ കുട്ടികളുടെ കണക്കെടുക്കണം
* അടിസ്ഥാന ധാരണ വേണ്ട കുട്ടികൾക്കായി പിന്തുണാ സംവിധാനം ഒരുക്കണം
* കുട്ടികൾക്കായി വിക്കിത്വ വികസന ശിൽപശാലകൾ, കലാ സാഹിത്യ ക്യാമ്പുകൾ , ശാസ്ത്ര പരീക്ഷണ പരിപാടികൾ തുടങ്ങിയവ നടത്തണം
* കായിക പരിശീലനാവസരങ്ങൾ ഒരുക്കണം
* കുട്ടികളുടെ ഹാജർ മോണിറ്റർ ചെയ്ത് പ0നത്തിന് ഇടർച്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം
* ബഹുജന വിദ്യാഭ്യാസ സദസുകൾ സംഘടിപ്പിക്കണം
ഇതൊക്കെ നടത്തുനതിനായി പ്രാദേശിക പ0ന കേന്ദ്രങ്ങൾ രൂപപ്പെടണം
സ്ഥാപന കേന്ദ്രിതമായി നടക്കുന്ന വിദ്യാഭ്യാസത്തെ സമൂഹകേന്ദ്രിതം കുടിയാക്കണം
ജനകീയാസൂത്രണത്തിൻ്റെ ഇരുപത് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ആരംഭിക്കാവുന്ന നല്ല മാതൃക

2 comments:

Anonymous said...

കുട്ടികളുടെ കൊ വിഡ് കാല വിദ്യാഭ്യസത്തെ കുറിച്ച് പഞ്ചായത്തു ഫാക്കൽറ്റീസുമായും അക്കാദമീഷൻമാരുമായും ചില അനൗപചാരിക ചർച നടത്തി. പ്രാദേശിക പ0ന കേന്ദ്രങ്ങൾ കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ സാധ്യമോ? അപ്പോൾ പ0ന കേന്ദ്രങ്ങളുടെ എണ്ണം കൂടില്ലേ? സുരക്ഷ ഉറപ്പാക്കൽ സാധ്യമോ?
കുട്ടികളെ ചെറുസംഘങ്ങളാക്കി വിദ്യാലയം തുറന്ന് പ്രവർത്തിച്ചാൽ കുറച്ചു കൂടി സുരക്ഷയും പഠനവും കൃത്യമാക്കാൻ കഴിയില്ലേ? ലഭ്യമായ റിസോഴ്സുകൾ അവിടെയും ഉപയോഗിക്കാമല്ലോ.

Anonymous said...

കുട്ടികളുടെ കൊ വിഡ് കാല വിദ്യാഭ്യസത്തെ കുറിച്ച് പഞ്ചായത്തു ഫാക്കൽറ്റീസുമായും അക്കാദമീഷൻമാരുമായും ചില അനൗപചാരിക ചർച നടത്തി. പ്രാദേശിക പ0ന കേന്ദ്രങ്ങൾ കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ സാധ്യമോ? അപ്പോൾ പ0ന കേന്ദ്രങ്ങളുടെ എണ്ണം കൂടില്ലേ? സുരക്ഷ ഉറപ്പാക്കൽ സാധ്യമോ?
കുട്ടികളെ ചെറുസംഘങ്ങളാക്കി വിദ്യാലയം തുറന്ന് പ്രവർത്തിച്ചാൽ കുറച്ചു കൂടി സുരക്ഷയും പഠനവും കൃത്യമാക്കാൻ കഴിയില്ലേ? ലഭ്യമായ റിസോഴ്സുകൾ അവിടെയും ഉപയോഗിക്കാമല്ലോ.