ഓൺ ലൈൻ പഠനം മൂന്നു തരം അധ്യാപകരെ സൃഷ്ടിക്കുന്നുണ്ട്. ഒന്നാം ഗ്രൂപ്പ് സർഗാത്മകമായി ഇടപെടും. രണ്ടാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നതു. മറ്റു മാർഗങ്ങളിലൂടെ ലഭിക്കുന്നതും കുട്ടികൾക്ക് നൽകും.മൂന്നാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നവ മാത്രം ചെയ്യും.
ഒന്നാം ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളാണ് പ്രതീക്ഷ. തവനൂർ കെ ജി എം യു പിസ്കൂളിലെ റോബിൻ നടത്തിയ ഇടപെടൽ ചർച്ചയ്ക്കായി അവതരിപ്പിക്കുകയാണ്.
ലക്ഷ്യമിട്ട കാര്യങ്ങൾ
• ഓൺലൈൻ ക്‌ളാസ്സിന്റെ പല സാധ്യതകൾ പരിശോധിച്ചു നോക്കുക.
• വ്യത്യസ്ത ഓൺലൈൻ രീതികൾ പ്രയോഗിച്ചുകൊണ്ട് എല്ലാ കൂട്ടികളിലേക്കും ക്ലാസ്സ് പ്രവർത്തനങ്ങളെത്തിക്കുക
• വാട്സാപ്പിലൂടെ സ്വന്തം അധ്യാപകന്റെ ശബ്ദം മാത്രം കേട്ടുമടുക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകനെ കണ്ടുകൊണ്ടു കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കുക
ചെയ്തു നോക്കിയ ക്‌ളാസ്സുകൾ
• ക്ലാസ് 5 അടിസ്ഥാന ശാസ്ത്രം മലയാളം മീഡിയം ആകെ കുട്ടികൾ 121
• ക്ലാസ് 6 അടിസ്ഥാന ശാസ്ത്രം മലയാളം മീഡിയം ആകെ കുട്ടികൾ 119
• ക്ലാസ് 6 അടിസ്ഥാന ശാസ്ത്രം ഇംഗ്ലീഷ് മീഡിയം ആകെ കുട്ടികൾ 119
ഇത് വരെ നടന്ന ക്‌ളാസ്സുകൾ
• അഞ്ചാം ക്ലാസ് മലയാളം മീഡിയം 2 ക്‌ളാസ്സുകൾ (03/06/ 2021 ബുധൻ & 05/ 06/ 2021 ശനി) 121 കുട്ടികൾ
• ആറാം ക്ലാസ്സ് മലയാളം മീഡിയം 1 ക്ലാസ് (05/ 06/ 2021 ശനി ) 119 കുട്ടികൾ
• ആറാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം 1 ക്ലാസ് (05/ 06/ 2021 ശനി ) 52 കുട്ടികൾ
ഇത്തിരി മുന്നറിവുകൾ കഴിഞ്ഞ വർഷത്തിൽ നിന്നും
കഴിഞ്ഞ വർഷം നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ അനുഭവത്തിൽ ഒരു കാര്യം വ്യക്തമായിരുന്നു. വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്‌ളാസ്സുകളെക്കാൾ കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ സ്വന്തം അധ്യാപകരുടെ മുഖം തന്നെയായിരുന്നു.
കഴിഞ്ഞ വർഷത്തെ വാട്സ് ആപ്പ് ഓഡിയോ ക്‌ളാസ്സുകൾ കുട്ടികളെ വിരസതയുടെ ലോകത്തേക്കാണ് നയിച്ചത്. മാത്രമല്ല കുട്ടിയും ടീച്ചറും ഒരിക്കൽ പോലും മുഖാമുഖം വന്ന് സംസാരിക്കുന്നില്ല.
ഇവിടെയാണ് ഗൂഗിൾ മീറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞത്. പക്ഷെ വാട്സ് ആപ്പ് അധ്യാപകർക്ക് നൽകുന്ന ഒരു ഒരു സേഫ് സോൺ ഉണ്ട്. എവിടെനിന്നും ഓഡിയോ സന്ദേശങ്ങൾ അയച്ചു കൊണ്ട് ക്ലാസ് നടത്താൻ സാധിക്കും. അടുക്കളയിലോ, സ്വീകരണമുറിയിലൊ, എന്തിനേറെ പറയുന്നു യാത്രയിൽ പോലും ക്ലാസ്സുകൾ എടുക്കാം. പക്ഷെ കുട്ടിയെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. അയക്കുന്ന ശബ്ദ സന്ദേശത്തിലെ ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്ന പ്രഷർ കുക്കറിലെ ആവി വരുന്ന ശബ്‍ദം കേട്ടിട്ടോ വാഹനങ്ങളുടെ ഹോൺ ശബ്‍ദം കേട്ടിട്ടോ എന്നറിയില്ല ടീച്ചർ എവിടെയാണെന്ന് കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞു.
ഇത്തവണ ചെയ്ത രീതികൾ
• ഞാനും എന്റെ കുട്ടികളും നേരിൽ കണ്ടു ക്ലാസ് നടത്തണം എന്ന ലക്‌ഷ്യം മനസ്സിലുണ്ടാക്കി
• അതിനായി ഞാനെടുക്കുന്ന അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന് ക്ലാസ്സു തല ഗ്രൂപ്പുകൾ ഉണ്ടാക്കി
• സ്കൂൾ ടൈം ടേബിൾ അനുസരിച്ചു ക്‌ളാസ്സിന്റെ അറിയിപ്പുകൾ നൽകി
• ക്‌ളാസ്സെടുക്കുന്ന പ്ലാറ്റഫോം ഗൂഗിൾ മീറ്റ് ആക്കി
• കൃത്യസമയത്തു ലിങ്കുകൾ ഗ്രൂപ്പിൽ നൽകി
• ലിങ്കിലൂടെ ക്‌ളാസ്സിലേക്കു കുട്ടികൾ വരുന്നതിനു മുൻപ് വാട്സാപ്പ് ഗ്രൂപ്പിൽ പ്രസന്റ് പറയിപ്പിച്ചു
• കൂടാതെ ഒരു ക്‌ളാസ്സിനു ഉള്ള മൂന്ന് മിനുട്ടിന്റെ പ്രവേശക വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ നൽകുകയും അത് കണ്ടതിനു ശേഷം ഗൂഗിൾ മീറ്റിൽ ലിങ്കിലൂടെ എത്താനും കുട്ടികളോട് പറഞ്ഞു. ഗൂഗിൾ മീറ്റിലെ സ്ക്രീൻ ഷെയറിങ് എന്ന സാങ്കേതികത്വം കൃത്യമായി നടക്കാത്തത് ഒഴിവാക്കാനാണ് ഇങ്ങനൊരു സമീപനം സ്വീകരിച്ചത്
ഇത്തരത്തിൽ ക്ലാസ് നടന്നപ്പോൾ ഉണ്ടായ അറ്റന്റൻസ് താഴെ കൊടുക്കുന്നു
• അഞ്ചാം ക്ലാസ് മലയാളം മീഡിയം 2 ക്‌ളാസ്സുകൾ
03/06/ 2021 ബുധൻ 90/ 121
05/ 06/ 2021 ശനി 88 / 121
• ആറാം ക്ലാസ്സ് മലയാളം മീഡിയം 1 ക്ലാസ്
05/ 06/ 2021 ശനി 78/ 119
• ആറാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം 1 ക്ലാസ്
(05/ 06/ 2021 ശനി ) 45/ 52
• ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ എണ്ണം കൃത്യമായി മനസ്സിലാക്കി
• ആ കുട്ടികൾക്കും ഗൂഗിൾ മീറ്റ് ക്‌ളാസിൽ നടന്നത് എന്താണെന്നറിയാൻ ഉള്ള അവകാശം ഉണ്ടെന്നു തിരിച്ചറിഞ്ഞു
• അതിന്റെ ഭാഗമായി ആ ഗൂഗിൾ മീറ്റിൽ എടുത്ത കണ്ടെന്റ് പങ്കെടുക്കാത്ത കുട്ടികൾക്കും കൂടി മനസ്സിലാകുന്ന രീതിയിൽ 8 മിനുട്ടിൽ ഒതുങ്ങുന്ന ക്ലാസ്സ് വീഡിയോ സ്വയം ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത് വിഷയതല വാട്സ് ആപ്പ് ഗ്രൂപ്പിൽ നൽകി.
• ഈ വിഡിയോയിൽ കൂടിയാണ് തുടർപ്രവർത്തങ്ങളായ വർക്ഷീറ്റുകൾ പരിചയപ്പെടുത്തി നൽകിയത്.
കിട്ടിയ തിരിച്ചറിവ്
• ആദ്യ ഗൂഗിൾ മീറ്റ് ക്ലാസ് കഴിഞ്ഞപ്പോൾ അതിൽ പങ്കെടുക്കാൻ കഴിയാതെ പരിഭ്രാന്തരായും നിരാശരായും വിളിച്ച കുട്ടികളെയും രക്ഷിതാക്കളെയും ഇത്തരത്തിൽ ഒരു വീഡിയോ നൽകിയതിലൂടെ ആത്മവിശ്വാസമുള്ളവരാക്കാൻ കഴിഞ്ഞു.
• അതിന്റെ തെളിവാണ്, കൊടുത്ത വർക്ഷീറ്റുകൾ 95 ശതമാനം പേരും തിരിച്ചയച്ചപ്പോൾ ഞാൻ മനസ്സിലാക്കിയത്
• ബാക്കി അഞ്ചു ശതമാനത്തെ ഫോൺ വിളിച്ചന്വേഷിച്ചപ്പോൾ ഉടൻ അയക്കാമെന്ന മറുപടിയും കിട്ടി
• വാട്സാപ്പിലെക്കയക്കാൻ വീഡിയോ എടുത്തതും എഡിറ്റ് ചെയ്തതും എന്റെ മൊബൈലിൽ ഞാൻ ഒറ്റയ്ക്ക് തന്നെയാണ്
• ചെറിയ വിഡിയോകൾ ആണ് അയക്കുന്നതെങ്കിലും അത് ഡൌൺ
' ലോഡ് ചെയ്ത് സൂക്ഷിക്കാൻ ഉള്ള സൗകര്യം കുട്ടികൾക്കില്ലാത്തതിനാൽ ഇനി മുതൽ യൂട്യൂബ് അപ്‌ലോഡ് നടത്തി ലിങ്ക് കൊടുക്കുന്ന രീതിയും ആലോചിക്കുന്നു
വാൽക്കഷ്ണം
• എത്ര നാൾ ഈ രീതിയിൽ കുട്ടികളെ പിടിച്ചുനിർത്താനാകും എന്നറിയില്ല
• ക്ലബ് ഹൗസ് പോലുള്ള ചില സാധ്യതകൾ ട്രൈ ഔട്ട് ചെയ്യുന്നു
ഇതൊരു ട്രൈ ഔട്ടാണ്
നിങ്ങളുടെ അനുഭവങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും ആകാം
5 comments:
റോബിൻ മാഷിൻ്റെ പരിശ്രമങ്ങൾ വളരെയധികം സ്വാഗതാർഹമായ ഒന്നാണ്. അഭിനന്ദനങ്ങൾ.
ദിശാബോധം നൽകുന്ന പ്രവർത്തനങ്ങൾ
അഭിനന്ദനങ്ങൾ
ഗൂഗ്ൾ മീറ്റ് സാധ്യത പരിശോധിക്കാനായി ചെറിയ സർവ്വേ നടത്തിയിരുന്നു. അൻപത് ശതമാനത്തോളം കുട്ടികൾ TV യെ മാത്രം ആശ്രയിക്കുന്നു എന്നത് തടസ്സമാവുന്നു. കഴിഞ്ഞ വർഷം വാട്സാപ് ക്ലാസിലും ഇതേ പ്രശ്നമുണ്ടായി. സദ്യശം എന്ന പേരിൽ വിവിധ വിഷയങ്ങളുടെ പ്രിൻറഡ് വർക്ക് ഷീറ്റുകൾ ബുക്ക് രൂപത്തിൽ തയ്യാറാക്കി നൽകിയാണ് പരിമിതമായ തോതിലെങ്കിലും പ്രശ്നം പരിഹരിച്ചത്. ഗൂഗ്ൾ മീറ്റിലേക്ക് വരുമ്പോൾ സ്മാർട്ട് ഫോൺ ലഭ്യത സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു. കുട്ടികൾക്ക് ഒരേ ടൈം സ്ലോട്ടിൽ ഫോൺ ലഭ്യമാകുന്നില്ല എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. യൂടൂബ് ലിങ്ക് നൽകി വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചയിലൂടെ ഫോൺ ലഭ്യത സമയവുമായി ബന്ധപ്പെട്ട തടസം മറികടക്കാനാവുന്നുണ്ട്.
മറ്റുള്ളവരെ മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ റോബിൻ സാർ വി ദക്തനാണ് ചുരുക്കി പറഞ്ഞാൽ ഒരു സകലകലാവല്ലഭൻ.. ഇത്തരത്തിലേക്ക് മുഴുവൻ അധ്യാപകരും മാറേണ്ടിയിരിക്കുന്നു. സാറിന് അഭിനന്ദനങ്ങൾ!!
മറ്റുള്ളവരെ മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ റോബിൻ സാർ വി ദക്തനാണ് ചുരുക്കി പറഞ്ഞാൽ ഒരു സകലകലാവല്ലഭൻ.. ഇത്തരത്തിലേക്ക് മുഴുവൻ അധ്യാപകരും മാറേണ്ടിയിരിക്കുന്നു. സാറിന് അഭിനന്ദനങ്ങൾ!!
Post a Comment