ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 28, 2021

ഓൺലൈൻ കാലത്തെ ശബ്ദ പുസ്തകം

 കൈപ്പകഞ്ചേരി സ്കൂളിലെ നാലാം ക്ലാസ് അധ്യാപികയായ സിജി ടീച്ചർക്ക് ചൂണ്ടുവിരലിൻ്റെ ആദരം. അതികഠിനമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ട് ഓൺലൈൻ സാധ്യത സർഗാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ടീച്ചർ. വായിച്ച ശേഷം അധ്യാപികയിൽ നിന്നും നേരിട്ട് അറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ

ഫോൺ നമ്പർ+91 95262 26592

ശബ്ദപുസ്തകം

കുട്ടികളുടെ രചനകൾ അവരുടെ തന്നെ ശബ്ദത്തിൽ വായിച്ചു കേൾക്കുന്ന രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ശബ്ദപുസ്തകം
ലക്ഷ്യങ്ങൾ :-

1 മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ ഓൺലൈ ൻ പഠനപ്രവർത്തനം രൂപപ്പെടുത്തും.
2. അധ്യാപക കേന്ദീ കൃതമല്ലാത്ത പ്രവർത്തനം ഓൺലൈൻ രീതി വികസിപ്പിക്കുക
3. വായിക്കാനും എഴുതാനും കൂടുതൽ താല്പര്യമുണ്ടാക്കുക
4.വായനയിലൂടെയും കേട്ടും പരിചയിച്ച അക്ഷരം, പദം ,താളം ഇവയുടെ പുനരനുഭവമുള്ള പുതിയ വരികൾ നിർമ്മിക്കാൻ കൊച്ചു കുട്ടികളെ സഹായിക്കുക.
4. സ്വന്തമായ അവതരണ ശൈലി, വായനാ ശൈലി ഇവ രൂപപ്പെടുത്താൻ സഹായിക്കുക.
5. സർവ്വോപരി സ്വന്തം രചന സ്വന്തം ശബ്ദത്തിലൂടെ കേൾക്കുമ്പോഴുണ്ടാകുന്ന ആനന്ദം നല്കുന്ന ആത്മവിശ്വാസം മറ്റു പ്രവർത്തനങ്ങൾക്കും ഊർജ്ജമാക്കുക
6. മറ്റു വിഷയങ്ങളും ഈ രീതിയിൽ അവതരിപ്പിക്കുവാൻ കഴിയുക

രക്ഷിതാക്കളുടെ പ്രതികരണങ്ങൾ നോക്കാം

"ടീച്ചറേ ഞങ്ങളും കവികളാകുമെന്നാ തോന്നുന്നേ.. "
"വരികൾ ആവർത്തിച്ചാൽ പ്രശ്നമുണ്ടോ?"
"ഈ കവിത പാടാൻ ഈ രീതി മതിയോ..?"
"എനിക്കിനി എൻ്റെ കുട്ടീടെ കാര്യത്തിൽ പേടിയില്ല അവൻ വായിച്ചു തുടങ്ങിയിരിക്കുന്നു" .".പ്രകൃതിയിലെ സംഭവങ്ങളേക്കുറിച്ച് ,അവയുടെ പ്രത്യേക തകളെക്കുറിച്ച് short Iist ചെയ്യുന്നുണ്ടേ.. എന്നിട്ട് വരികളാക്കാം.. "
"ഒരേ അർത്ഥമുള്ള മറ്റൊരു വാക്കുണ്ടോ.. ഈ വാക്കിനു പകരം .. "
 "അവതരിപ്പിക്കാനുള്ള രീതി മാറ്റണോ.. "
 അവർ ഈ പ്രവർത്തനത്തെ എത്രമാത്രം ഏറ്റെടുത്തുവെന്ന് ചോദ്യങ്ങളിൽ നിന്നറിയാൻ സാധിക്കും.
പുതിയ ഒരു പ്രവർത്തനമായതു കൊണ്ടാണോയെന്നറിയില്ല. രക്ഷിതാക്കളും കുട്ടികളും വലിയ സന്തോഷത്തോടെയാണ് ശബ്ദ പുസ്തക രൂപീകരണത്തിൽ പങ്കെടുത്തത്.
 ഓരോ കുട്ടിയുടെയും  കേൾക്കുവാനും വായിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള താല്പര്യത്തെക്കുറിച്ച് രക്ഷിതാക്കൾ സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു. 


 വായനയും എഴുത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ 'ഭാഗമായി ഒരു എഴുത്തുപുര എന്ന പ്രവർത്തനംനടത്തുന്നുണ്ടേ.അതിന് 5 ഘട്ടങ്ങളാണ് ഉള്ളത്.
1 കേട്ട്ആസ്വാദനം
2, സാഹിത്യ രൂപങ്ങൾ പരിചയപ്പെടുക
3. ഓരോരുത്തർക്കും യോജിച്ച മാധ്യമം കണ്ടെത്തുക 
4. കൂടുതൽ സാഹിത്യ സൃഷ്ടികളും ശൈലികളും പരിചയപ്പെടുത്തുക. 
5. എഴുത്ത്.
അതിൽ ഒന്നാം ഘട്ടത്തിലെ ആസ്വാദനത്തിൽ നിന്നും വന്ന Product ആണിത്.
1 കഥ ,കവിത കേൾക്കുക ആസ്വാദനം.
2 വരികൾ താളത്തിനൊത്ത് കൂട്ടി പാടുക ,എഴുതുക 
3. സ്വന്തമായി കവിത കഥ എഴുതുക ,അവതരിപ്പിക്കുക
ഇങ്ങനെയായിരുന്നു ആദ്യ ഘട്ട പ്രവർത്തനങ്ങൾ

നിർമ്മാണ പ്രക്രിയ

കുട്ടികൾ അയച്ച കവിതകൾ  Pdf ആക്കി മാറ്റി
ആദ്യം Flip html 5 ൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റി. 
പക്ഷേ ശബ്ദം നല്കണമെങ്കിൽ ഈ Paid app ൽ നല്ലൊരു തുക നല്കണം. സാധാരണ ടീച്ചേഴ്സിനത് സാധിക്കില്ല. അപ്പോഴാണ് ഇങ്ങനെ ഒരു സാധ്യത വായിച്ചറിഞ്ഞത്.

1ആദ്യം കുട്ടികൾ അയച്ചവ Type ചെയ്ത ആകർഷകമാക്കി.
2. അവ Power Point Presentation ൽ slide കൾ ആക്കി മാറ്റി.
3. കുട്ടികൾ പാടി അയച്ച voice notes MP3 ആയി convert ചെയ്തു.
4. ഓരോSlide ലും add ചെയ്തു.
5. Transition & Curve animation ചെയ്തു.
6. ഓരോ കവിതയുടേയും സമയം കണക്കുകൂട്ടി flip ചെയ്തു.
ബുക്ക് റെഡി.

അനുബന്ധം
1.
 മാഷേ ,
Power Point Presentation ഉപയോഗിക്കാൻ രക്ഷിതാക്കൾ മുഴുവൻ തയ്യാറാണെങ്കിൽ Online പഠനത്തിന് ഇതിലും നല്ലൊരു tool വേറെയില്ല..
1. പ്രത്യേക ഭാഗം / ബുക്ക് വായനക്കായി നല്കുന്നത് അധ്യാപിക Slide ൽ paste ചെയ്തു ഓരോ കുട്ടിക്കും അയക്കുന്നു. കുട്ടിക്ക് അതിൽ voice  Insert ചെയ്ത് തിരിച്ചയക്കയാം. 2. കുട്ടി വരച്ച ചിത്രം Paste ചെയ്ത് തിരിച്ചയക്കാം.
3 കുട്ടിക്ക് വർക്ക് ഷീറ്റുകൾ പൂരിപ്പിച്ച് തിരിച്ചയക്കാം.
google Slide നേക്കാൾ നന്നായി ഇത് ക്ലാസ്സ് റൂമിൽ ഉപയോഗിക്കാം. എൻ്റെ ക്ലാസ്സിൽ ഉള്ള രക്ഷിതാക്കളെയും കുട്ടികളേയും ഇതിനെല്ലാം പ്രാപ്തരാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

അനുബന്ധം 2.
മാഷേ ..
 എൻ്റെ 4-ാംക്ലാസ്സ് അനുഭവം പറയാം
ക്ലാസ്സ്  വാട്ട്സാപ്പ് ഗ്രൂപ്പിൽ രാവിലെ 7 മണിക്ക് തന്നെ പത്രം വായിക്കാനായി നല്കും
3 page ൻ്റെ Photo /download screen shoot നല്കുന്നു. ക്ലാസ്സിലെ 35 കുട്ടികളും പത്രം വായിച്ച് voice നല്കുന്നു - എല്ലാവരുടേയും വാർത്തകൾ പരമാവധി കേട്ട് ഒരു like കൊടുക്കും.
ഓരോ ദിവസത്തെയും വായനയിൽ നിന്നും കുട്ടിക്കെത്ര മാത്രം വായനയിൽ മാറ്റമുണ്ടായി എന്നറിയാൻ കഴിയും. പത്രവാർത്തയുമായി ബന്ധപ്പെട്ട ക്വിസ് ഉം  നല്കും -
എല്ലാവരും 10 മണിക്കുള്ളിൽ പത്രം വായിച്ചിടണം - (സമയ കൃത്യത പാലിക്കണമെന്നുള്ളത് വളരെ നിർബന്ധമാണ്.) പത്ര വായനയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 7 ഗ്രൂപ്പാക്കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും ഓരോ വായനാ കാർഡ് നല്കുന്നു. അത് 1 മണിക്കുള്ളിൽ ഓരോ ഗ്രൂപ്പിനും അനുവദിച്ച സമയത്ത് Voice ആയി കുട്ടികൾ അയക്കും.
1 മണി മുതൽ 4.30 വരെ free time ആണ്. 
ആ സമയത്ത് വിക്ടേഴ്സിലെ ക്ലാസ്സുകൾ കാണാം. വായിച്ച വായന കാർഡിലെ കഥാപാത്രങ്ങളെ വരക്കാം, കവിതയെഴുതാം പുസ്തകം വായിക്കാം.. പാട്ടു പാടാം അവർ എന്താണോ ചെയ്തത് അതെല്ലാം നോക്കി ടിക്കും തിരുത്തുമെല്ലാം ചെയ്യും. - അതിനും സമയക്രമമുണ്ടേ.
4.30 pm ന് Zoom ൽ ഞങ്ങൾ വളരെ ആസ്വദിച്ച് തന്നെ ക്ലാസു നടത്തും. 
അതിലെ വർക്കുകൾ 7 മണിക്കുള്ളിൽ കുട്ടികൾ അയക്കും. അതും edit ചെയ്തു നല്കും ഒരാളുടെ like അടിക്കാനോ ടിക്ക് ചെയ്യാനോ വിട്ടു പോയാൽ ഗ്രൂപ്പിലൊരു voice വന്നിട്ടുണ്ടാകും. ആരെയും നിർബന്ധിക്കേണ്ട കാര്യമില്ല എല്ലാവരും കൃത്യമായി അയച്ചു തരും.
ഇത്രയും ദിവസത്തെ ക്ലാസ്സനുഭവങ്ങൾ ചേർത്ത് വാർത്തകളും പരസ്യങ്ങളും കുട്ടികൾ തന്നെ എഴുതി അയച്ചു തന്നത് ഒരു ഡിജിറ്റൽ പത്രമാക്കി മാറ്റിയിട്ടുണ്ട്. 
അവരുടെ കവിതകൾ അയച്ചു തന്നത് ഒരു ക്ലാസ്സ് മാഗസിനും ആക്കിയിട്ടുണ്ട്. 
അതിലെ പ്രത്യേക ത ഈ മാഗസിനിൽ എഴുത്തിനൊപ്പം അവരുടെ ശബ്ദവുമുണ്ടെന്നതാണ് അതിനു വേണ്ടി ഉപയോഗിച്ച ആപ്പ് Issu ആണ്. പത്രം Microsoftword ൽ (phone തന്നെ)
reading card വായന രസകരമാക്കാനായി കുട്ടികളോട് പറ്റുന്നവർ Pic voice ആപ്പ് ഉപയോഗിക്കാൻ പറഞ്ഞു. അവർ അതുപയോഗിച്ച് കൃത്യമായി വായനാ കാർഡുകളും കഥകളും വായിക്കുന്നു. photo album - പരിസ്ഥിതി ദിനത്തിൽ, digital Poster ,രക്ഷിതാക്കളുടെ സഹായത്താൽ കുട്ടികൾ ചെയ്യുന്നു. 
രക്ഷിതാക്കളും കുട്ടികളും -എൻ്റെ നാലാം ക്ലാസ്സുകാർസന്തോഷത്തിലാണ്.

അനുബന്ധം 3

ക്ലാസ്സ് റൂമിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആകർഷകമായ രീതിയിൽ എങ്ങനെ അവതരിപ്പിക്കാം എന്ന് എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്ന അധ്യാപികയാണു ഞാൻ.. പ്രത്യേകിച്ചും കുട്ടികൾ  എൻ്റെ തൊട്ടടുത്തില്ലാതിരിക്കുന്ന ഈ കാലത്തിൽ .. വിവര സാങ്കേതിക വിദ്യയുടെ ക്ലാസ്സ് റൂം Innovations നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതും പഠിതാവിൻ്റെ പഠന നിലവാരമനുസരിച്ച് .എൻ്റെകുട്ടികൾ ഈ ഒരു മാസക്കാലത്തെ പഠനം വളരെ ആസ്വദിച്ചു തന്നെയാണ് നടത്തിയതെന്ന്
കുട്ടികളുടെ പ്രവർത്തനങ്ങളിൽ നിന്നും രക്ഷിതാക്കളുടെ സന്തോഷം നിറഞ്ഞ അഭിപ്രായങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു.
ഒരു രോഗാവസ്ഥയെ തരണം ചെയ്തു കൊണ്ടിരിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ എന്തു പോസിറ്റീവ് എനർജി വേണം ..?
എൻ്റെ ക്ലാസ്സിലെ രക്ഷിതാക്കളും കുട്ടികളും തരുന്ന സ്നേഹത്തോടെയുള്ള സപ്പോർട്ട് അതാണ് എന്നെ നിലനിർത്തുന്നതും പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നതും.. എനിക്കിതിനു കഴിയുമെങ്കിൽ എന്നേക്കാൾ കഴിവും ആരോഗ്യവുമുള്ള പ്രിയ അധ്യാപകരേ നിങ്ങൾക്കിതിൻ്റെ ഇരട്ടിയായി പ്രവർത്തിക്കാൻ കഴിയും.. എൻ്റെ ക്ലാസ്സ് റൂമിലെ  സാങ്കേതിക വിദ്യയിലൂന്നിയ ചില പ്രവത്തനങ്ങൾ

1. പ്രവേശനോത്സവം, പരിസ്ഥിതി ദിനം എന്നിവയോടനുബന്ധിച്ചുള്ള Digital Poster making.. (അതിന് പ്രത്യേക app ൻ്റെ ആവശ്യമൊന്നുമില്ല. വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളൂ.) 34 /35 കുട്ടികളും ചെയ്തു.
2. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട Digital ആൽബം തയ്യാറാക്കൽ
 a ) വീടിനു ചുറ്റുമുള്ള ചെടികൾ ,മരങ്ങൾ, ഒരു വർഷം മാത്രം ആയുസുള്ള ചെടികൾ ഇവ തരം തിരിച്ചുള്ള Digital ആൽബമാണ് കുട്ടികൾ തയ്യാറാക്കിയത്.26/35 കുട്ടികളും പൂർണ്ണമായും ചെയ്തു.
3. പത്രവായന, വായനക്കാർഡുകളുടെ വായന എല്ലാ ദിവസവും 34/35 കുട്ടികളും ചെയ്യുന്നു.
4 .Zoom ക്ലാസ്സുകൾ .. അതിൽ white board ഉപയോഗിക്കുവാനും കുട്ടികൾ പഠിച്ചു കഴിഞ്ഞു.
5. ശബ്ദവും ലേഖനവുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തനങ്ങൾ
സ്വര ചിഹ്നങ്ങളുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ (Digital Platform ൽ തന്നെ)
കവിത കഥാ വായന എല്ലാം Picture voice ആപ്പിലൂടെ തയ്യാറാക്കിയ പ്രവർത്തനങ്ങാൽ നടന്നുകൊണ്ടിരിക്കുന്നു.
6. വായനക്കായി ചിത്ര കഥകൾ ഇപ്പോൾ pdf download  /സ്ക്രീൻ ഷോട്ടുകളോ നല്കുന്നു.
7. കഥ / കവിതപൂർത്തിയാക്കൽ പൂർണ്ണമായും Digital ആയി തന്നെ.. (app നെക്കുറിച്ച് പിന്നീട് വിശദ്ദീകരിക്കാം)
8 Digital പത്രം  News letter ഫോർമാറ്റിൽ - അതിലെ കുട്ടികൾ തയ്യാറാക്കിയ വാർത്തകളിൽ നിന്നും ഒരു മാസത്തെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നുവെന്നു മനസിലാക്കാം.
9 ഇന്ന് പ്രസിദ്ധീകരിക്കുന്ന ശബ്ദ പുസ്തകം. ശബ്ദപുസ്തകം കേൾക്കുമ്പോൾ നിസാരനാണെങ്കിലും അത്ര നിസാരക്കാരനല്ല... Flip ചെയ്യുന്ന ശബ്ദ പുസ്തകങ്ങൾ ക്ലാസ് റൂമിലെ പല പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം.. തയ്യാറാക്കിയ രീതിയും മറ്റും പിന്നീട് വിശദീകരിക്കാം..
ഒരു പക്ഷേ ഇതിലും നന്നായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർ നമുക്ക് ചുറ്റിലുമുണ്ടാകാം. 

ചിലതെങ്കിലും ചിലർക്ക് മാതൃക ആയാലോ..

ഒരു സ്വയം പുകഴ്ത്തലായി ഇന്നത്തെ ഈ Post നെ നിങ്ങൾ കണ്ടേക്കാം. പക്ഷേ എനിക്കു വിഷമമില്ല .. കാരണം എനിക്കിതിനെല്ലാം ഇപ്പോൾ കഴിയുന്നുണ്ടെന്ന ആത്മവിശ്വാസം .. അതു മാത്ര മാണെന്നെ നിലനിർത്തുന്നത് ..




3 comments:

Muhammed said...

നല്ല പ്രവർത്തനങ്ങൾ... ആശംസകൾ...

റോഷ്നി എറണാകുളം said...

വേറിട്ട സാധ്യതകള്‍ കണ്ടെത്തിയ ടീച്ചര്‍ക്ക് ആശംസകള്‍

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

വളരെ നല്ല തുടക്കം, നല്ല മാതൃക ...

ഈ കൊറോണ കാലം ഉല്ലാസപ്രദമാക്കാൻ
കൂടുതൽ അധ്യാപകർക്ക്,
ഇത് പ്രേരണ ആകട്ടെ!
(സമയവും സന്മനസ്സും)