ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഒ.അയന അച്ഛൻ്റെ സഹായത്തോടെ ഒരു കുറിപ്പിട്ടു. അതു വായിക്കണ്ടെ?
പ്രിയപ്പെട്ട കൂട്ടുകാരേ,
നമ്മൾ കഥ ഉണ്ടാക്കുന്ന പോലെ, അച്ഛൻ എന്നോടൊരു പാട്ട് ഉണ്ടാക്കാൻ പറഞ്ഞു.
രണ്ട് വരികൾ അച്ഛൻ പറഞ്ഞ് തന്നു.
"മഴ മഴ മഴ മഴ പെയ്യുന്നു...
തോട്ടിൽ മീനുകൾ നീന്തുന്നു..."
ഇതാണ് ആ വരികൾ...
ഞാൻ കുറച്ച് വരികൾ ഉണ്ടാക്കിയിട്ടുണ്ട്...
അത് ഞങ്ങൾ നാളെ ഇവിടെ പങ്ക് വെക്കാം.
നിങ്ങളും ഉണ്ടാക്കി നോക്കൂ,
ആദ്യ വരി മാറ്റണ്ട ട്ടോ, രണ്ടാമത്തെ ഒരു വരി മാത്രം ഉണ്ടാക്കിയാൽ മതി.
നല്ല വരികൾ ഞങ്ങൾക്ക് അയച്ച് തരണേ ....
കൊറേ വരികൾ എഴുതി അയക്കുന്നവർക്ക് അച്ഛൻ സമ്മാനം തരും എന്നും പറഞ്ഞിട്ടുണ്ട്.
അയന ഒ.
ക്ലാസിലുണ്ടായ പ്രതികരണങ്ങൾ അയനയുടെ അച്ഛൻ എനിക്ക് അയച്ചു തന്നു. എന്തു കിട്ടിയാലും ചികഞ്ഞു നോക്കുന്ന ശീലമുള്ളതിനാൽ ഞാൻ വിശദാംശങ്ങൾ തേടി.
അയനയുടെ അച്ഛൻ എഴുതിയ കുറിപ്പ് ചുവടെ
📝📝📝📝
കലാ(ധ)കാരൻ മാഷേ,
ആദ്യമേ പറയട്ടെ
ഞാൻ ഒരു സ്കൂൾ അധ്യാപകൻ അല്ലാ ട്ടോ. എന്ന് കരുതി അധ്യാപനം എനിക്ക് വശമില്ലാത്ത പരിപാടിയുമല്ല ....
👉എൻറെ മകൾ അയന ഒന്നിൽ ചേർന്നതു മുതലാണ് ഞാൻ വീണ്ടും വിദ്യാഭ്യാസ കാര്യങ്ങളിൽ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്.
മാഷ് ചോദിച്ച കാര്യത്തിലേക്ക് വരാം👇
✒️ഇതിൻറെ ക്ലാസ് അനുഭവം എന്ന് പറഞ്ഞാൽ, ഒന്നാം ക്ലാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ മകളുടെ ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ഒരു കഥ നിർമ്മാണ പരിപാടി തുടങ്ങിയിരുന്നു.
📌എന്നും വൈകിട്ട് ക്ലാസ് അധ്യാപകൻ ഒരു ചിത്രവും കുറച്ചു വരികളും ചേർത്ത് ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇടും .
👉തുടർന്ന് കുട്ടികൾ ...... വിട്ട ഭാഗത്ത് കഥാസന്ദർഭങ്ങൾ പൂരിപ്പിച്ച് ചിത്രം വരച്ച് തിരിച്ചു വാട്സാപ്പിൽ അയക്കണം.
📝അപ്പോഴാണ് ഞാൻ KTR റിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്. KTR കോളേജ് അധ്യാപികയായ എന്റെ ഭാര്യയുടെ കുട്ടിക്കാലത്തെ അധ്യാപകൻ കൂടിയായിരുന്നു.
♻️അതിലൂടെ യുറീക്കയും പരിഷത്തും ഉദ്ദേശിക്കുന്ന ഐഡിയയുടെ വലിപ്പം എനിക്ക് ബോധ്യമായി.
👉അന്ന് രാത്രി, മകളും എന്നോടൊപ്പം കുറച്ചു സമയമൊക്കെ മേൽ പരിപാടിയുടെ ഭാഗമായിരുന്നു .....
❓രാവിലെ അവൾ അവിടെ എന്താണ് നടന്നത് എന്ന് അന്വേഷിച്ചു .....
❓അപ്പോൾ, ഞാൻ അവളോട് ഒരു പാട്ട് ഉണ്ടാക്കാൻ പറ്റുമോ, നിങ്ങൾ ചിത്ര കഥ ഉണ്ടാക്കുന്നത് പോലെ എന്ന് ചോദിച്ചു .....?
♻️എന്നിട്ട് ഞാൻ സച്ചിദാനന്ദൻ മാഷുടെ വരികളെ എന്റെതായ രീതിയിൽ ഒന്നാം ക്ലാസ് വലിപ്പത്തിലേക്ക് ഇറക്കി .....
🎶തുടർന്ന്, ആദ്യത്തെ രണ്ടു വരി അൽപം ഈണത്തിൽ തന്നെ ചൊല്ലി നൽകി.....
👉" മഴ മഴ മഴ മഴ പെയ്യുന്നു തോട്ടിൽ മീനുകൾ നീന്തുന്നു" ഇതായിരുന്നു വരികൾ .
🤔തുടർന്ന് അവളോട് അവളുടെ മഴക്കാല അനുഭവങ്ങളും, ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു മഴക്കാല കാര്യങ്ങളും ഓർമിക്കുവാൻ പറഞ്ഞു.
🎶തുടർന്ന്, ഇടയ്ക്കിടെ ആദ്യത്തെ രണ്ടു വരി
ഞാൻ ഞങ്ങളുടെ വർത്തമാനത്തിനിടയിൽ പാടിക്കൊണ്ടിരുന്നു .....
🎶അതേ വരി അവളെ കൊണ്ടും പാടിച്ചു / താളം ഇഷ്ടം ആയപ്പോൾ അവളും ഏറ്റു പാടാൻ തുടങ്ങി ..../ രണ്ടും ഒരുമിച്ച് നടന്നു എന്ന് പറയുന്നത് കൂടുതൽ ശരി
👉ഒരു പത്ത് തവണ പാടിയപ്പോഴേക്കും അതേ ഈണത്തിലും താളത്തിലും അവളുടെ വായിൽ നിന്ന് തന്നെ സാമാന്യം തല്ല ഈണത്തിൽ ഓർമ്മയിലെ അനുഭവങ്ങൾ വരികൾ ആയി വന്നു തുടങ്ങി .....
👉ഓരോ വരിയും വരുമ്പോഴുള്ള എൻറെ സന്തോഷവും പാട്ടിൻറെ വലിപ്പം കൂടുന്നതും പാട്ട് മുറുകുന്നതും അവളെയും സന്തോഷിപ്പിച്ചു .... അച്ഛന് സന്തോഷം വന്നാൽ കൊടുക്കുന്ന ജയ് വിളിയും വായുവിൽ എടുത്തുയർത്തി ജയ് വിളിക്കുന്നതും ഒക്കെ കൊടുത്തു ...... ആ തിളക്കം അങ്ങനെ നിലനിർത്തി .
👉അപ്പോഴേക്കും അവൾ ഒരു ആറ് ഏഴ് വരി പാട്ടുപാടുകയും മഴ പെയ്യുമ്പോൾ മുറ്റത്തിറങ്ങി കളിക്കണമെന്നും .... പക്ഷേ, അച്ഛനൊഴികെ അച്ഛമ്മയും മറ്റുള്ള ആരും സമ്മതിക്കില്ലല്ലോ എന്നൊക്കെ പറഞ്ഞു നിർത്തി ....
♻️ഒരു, ഒന്ന് രണ്ട് മണിക്കൂറിനിടയിൽ സംഭവിച്ച കാര്യങ്ങളാണിതെല്ലാം.
👉ബോറടി വരുമ്പോഴേക്കും ഞങ്ങൾ അടുത്ത വിഷയത്തിലേക്ക് പോയി.
👉വൈകിട്ട് അവരുടെ ക്ലാസ് ഗ്രൂപ്പിലെ പുതിയ വിശേഷങ്ങൾ കാണാനായി ഫോണെടുത്തപ്പോൾ ഞാൻ ഇതിൻറെ രണ്ടാം ഭാഗം എടുത്തു പുറത്തിട്ടു
👉 അമ്മു മോൾ, പാട്ടുണ്ടാക്കിയ പോലെ മറ്റു കൂട്ടുകാരോട് പാട്ട് ഉണ്ടാക്കാമോ എന്ന് ചോദിച്ചാലോ അവരുടെ ഗ്രൂപ്പ് വഴി എന്ന് ചോദിച്ചു. അത് അവൾക്ക് ഇഷ്ടമായി. അങ്ങനെ വരികൾ ഉണ്ടാക്കിയാൽ അവർക്ക് സമ്മാനം കൊടുക്കാം എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു. കാരണം അവൾക്ക് ഇടയ്ക്കിടെ ഇങ്ങനെ കേട്ടെഴുത്തിനും വായിക്കുന്നതിനും ഒക്കെ സമ്മാനം കിട്ടി വരിക പതിവുണ്ട്
👉അങ്ങനെ അവൾ പറയുന്ന ഭാഷ ഞങ്ങൾ വോയിസ് ടൈപ്പ് ആക്കി / മൊബൈലിൽ ഞങ്ങൾ എഴുതി പോസ്റ്റ് ഇട്ടു .
👉അവളുടെ ക്ലാസ് അധ്യാപകൻ ഗ്രൂപ്പിൽ കൈയടിച്ചു. അത് അവളെ കൂടുതൽ സന്തോഷവതിയാക്കി👏👏
👉കൂടെ, നാല് അഞ്ച് കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു. അവരുടെ സൃഷ്ടികളാണ് ഞാൻ മുകളിൽ മാഷിന് അയച്ചത്.
👉എല്ലാവരുടെയും വരികൾ കൂട്ടിച്ചേർത്ത്, കുട്ടികളുടെ ഫോട്ടോ ഒക്കെ ചേർത്ത് കളർ പ്രിൻറ് ചെയ്തു അവരുടെ ക്ലാസ്സിൽ വായിക്കാൻ പാകത്തിൽ ഒരു സമ്മാനമായി കൊടുത്തു ഈ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ ചാർട്ട് തൂക്കലും മനസ്സിലുണ്ട്.
ഞങ്ങൾ ക്ലാസ് PTA യോഗത്തിന് പോയപ്പോൾ , പഴയ കുഞ്ഞു കുട്ടികളുടെ ഇത്തരം ചിന്തകൾ ആലേഖനം ചെയ്ത കുറെ ബുക്കുകൾ, ക്ലാസ് അധ്യാപകൻ ഞങ്ങൾ രക്ഷിതാക്കളെ കാണിച്ചിരുന്നു.....
ഇതാണ് എൻറെ മഴ പാട്ടുമായുള്ള വാട്ട് സപ്പ് അനുഭവം.
✒️✒️✒️
ജ്യോതിഷ് മണാശ്ശേരി
(മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ 1 A യിൽ പഠിക്കുന്ന അയന ഒ.യുടെ രക്ഷിതാവ്.)
ഇനി ഈ രചനയിലേക്ക് നയിച്ച കാര്യങ്ങൾ
1. കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ വിദ്യാഭ്യാസ വിഷയ സമിതിയിൽ ആറ് ഉപ ഗ്രൂപ്പുകൾ ഉണ്ട്.അതിൽ ഒന്നാണ് ഗവേഷണാത്മക അധ്യാപന ഗ്രൂപ്പ്. തേൻ മലയാളം, പൂന്തേൻ മലയാളം, ഇംഗ്ലീഷ് ഫോർ എക്സലൻസ്, യുറീക്കയെ പ0ന വിഭവമാക്കുന്നതിനുള്ള യുറീക്ക വായനോത്സവം എന്നീ പരിപാടികൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. യുറീക്ക വായനോത്സവ ഗ്രൂപ്പിൽ 510 പേരുണ്ട്. ആ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വായനയും സർഗാത്മകതയും ഭാഷാ വികസനവും യുറീക്കയുടെ സാധ്യതകൾ എന്ന വിഷയത്തിൽ കെ.ടി.രാധാകൃഷ്ണൻ്റെ അവതരണം ഉണ്ടായിരുന്നു. അതിലാണ് അയനയുടെ അച്ഛൻ പങ്കെടുത്തത്
2. അടുത്ത ദിവസം യുറീക്ക സെപ്തംബർ ലക്കത്തിൽ സച്ചിദാനന്ദൻ എഴുതിയ മഴയുടെ തില്ലാന എന്ന കവിത ചർച്ചക്ക് വച്ചു. മൂന്നു ദിവസം ആ കവിത ഗ്രൂപ്പിനെ ധന്യമാക്കി. അപ്പോൾ അയനയിലും വരികൾ ചെയ്യാൻ ആരംഭിച്ചിരുന്നു
3. അയനയുടെ വിദ്യാലയത്തിലെ അധ്യാപകൻ പാoപുസ്തകത്തിൽ ഒതുങ്ങുന്ന ആളല്ല. കുട്ടികളെ കൊണ്ട് കഥകൾ എഴുതിക്കുക പതിവാണ്. അതിനാൽ അയനയുടെ / അച്ഛൻ്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു
4. കുട്ടി ജൈവ രചനയുടെ ഭാഗമാവുകയാണിവിടെ
5. ആശയാവതരണ രീതിയുടെ മറ്റൊരു സാധ്യതയാണ് കണ്ടെത്തപ്പെടുന്നത്
6. ഒരോ ഭാഷാ ക്ലാസും സർഗാത്മകവും വ്യത്യസ്തവും ആക്കുക എന്ന വെല്ലുവിളി അധ്യാപകർ ഏറ്റെടുക്കണം
7. രക്ഷിതാക്കളെ സഹാധ്യാപക നിലയിലേക്ക് വളർത്തിക്കൊണ്ടുവരണം
8.