ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, July 22, 2023

ഒന്നാം ക്ലാസിലെ 100 അധ്യാപകർ അനുഭവം പങ്കിടുന്നു


ഒന്ന് ഒന്നാന്തരം

ലക്കം 1

പ്രിയ അധ്യാപകരേ,

ഒന്നാം ക്ലാസിലെ അധ്യാപകർ ഒന്നാം യൂണിറ്റ് പൂർത്തീകരിച്ചപ്പോൾ എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ ഒന്ന് ഒന്നാന്തരം

ഇതിലെ ഓരോ കുറിപ്പും സ്വയം സംസാരിക്കുന്നവയാണ്.

അഭിമാനത്തോടെയും സംതൃപ്തിയോടെയും അധ്യാപനം നടത്തിയതിൻ്റെ ആഹ്ലാദം അവ പ്രതിഫലിപ്പിക്കുന്നു.

  • ഗവേഷണാത്മകമായാണ് ഒന്നാം മാസത്തിൽ പ്രവർത്തനങ്ങൾ അധ്യാപകർ നടത്തിയത്.

  • സ്റ്റേറ്റ് റിസോഴ്സ് ടീം ഓരോ പരിശീലന ഘട്ടം കഴിയുമ്പോഴും കൂടുതൽ പേരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് വിപുലീകരിച്ചു. ഇപ്പോൾ എട്ട് ഗ്രൂപ്പുകളിലായി ആറായിരത്തോളം ഒന്നാം ക്ലാസുകാർ അനുഭവങ്ങൾ പങ്കിടുന്നു. ആശയങ്ങൾ പങ്കിടുന്നു

  • വിഭവ പിന്തുണ നൽകിയും ആശയ വ്യക്തത വരുത്തിയും സംസ്ഥാന റിസോഴ്സ് ടീം ഒപ്പം ഉണ്ട്. ഏപ്രിൽ അവസാന വാരം മുതൽ ടീം കർമനിരതരായിരുന്നു.

  • ആശയാവതരണ രീതിയെ സംബന്ധിച്ച് കൃത്യത വരുത്താനും പ്രായോഗികാനുഭവത്തിലൂടെ സാധ്യത ബോധ്യപ്പെടാനും ശ്രമിച്ചു.

  • രൂപീകരണ പാഠങ്ങൾക്ക് ദൃശ്യാനുഭവ അടിത്തറ ഒരുക്കാനായാണ് സചിത്ര നോട്ട് ബുക്ക് എന്ന ആശയം ഏറ്റെടുത്തത്. 

  • സ്വതന്ത്ര സന്ദർഭത്തിലെ ആശയ പ്രകാശനത്തിനുള്ള പങ്കാളിത്ത രചനാ സന്ദർഭമായി സംയുക്ത ഡയറി മാറി.

  • വായനോത്സവം ബാലസാഹിത്യ കൃതികളുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കയിൽ നിന്നും വിഭവങ്ങൾ തന്നു സഹായിച്ചു

  • രചനോത്സവവും സചിത്ര ബാലസാഹിത്യ കൃതി തയ്യാറാക്കലും അടുത്ത ടേമിലെ ആകർഷക ഘടകങ്ങളാണ്

  • ആശയാവതരണ രീതി പാഠപുസ്തക കേന്ദ്രിതമല്ല. ആധികാരിക സന്ദർഭങ്ങളുമായി കണ്ണി ചേർക്കുകയാണ്.

  • വ്യക്തിഗത പിന്തുണ, ഉപപാഠങ്ങൾ, പിന്തുണാ ബുക്ക്, തെളിവെടുത്തെഴുതൽ, ഓർത്തെഴുത്ത്, ഭാവാത്മക വായന, താളാത്മക വായന, കണ്ടെത്തൽ വായന, രക്ഷാകർതൃ ശില്പശാല, തേനെഴുത്ത് പതിപ്പുകൾ എന്നിങ്ങനെ വൈവിധ്യം ഏറെയുള്ള ഒന്നാന്തരം ഒന്നാം ക്ലാസായി ഓരോ കുട്ടിയെയും പരിഗണിച്ച് മുന്നേറുകയാണ്

2023 ലെ ഒന്നാം ക്ലാസ് അധ്യാപകരുടെ അനുഭവങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നത് അക്കാദമിക സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അധ്യാപകർക്കും പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.



1.

എ ഇ ഒ വന്നപ്പോൾ എൻ്റെ മനസ്

സന്തോഷം കൊണ്ട് തുള്ളിച്ചാടി


"ഇന്ന് ഞങ്ങളുടെ സ്കൂൾ സന്ദർശിക്കാൻ എഇഒ നിഷ medam ഡയറ്റിൽ നിന്നുള്ള സനോജ് സാറും വന്നിരുന്നു.. എൻറെ സചിത്ര നോട്ട്ബുക്കും ടീച്ചിങ് മാനുവലും ഒപ്പം സംയുക്ത ഡയറിയും വളരെ അഭിമാനത്തോടെ തന്നെയാണ് ഞാൻ അവരുടെ മുന്നില് പ്രദർശിപ്പിച്ചത്. 

നമ്മുടെ സുസ്മിത ടീച്ചർ ഡയറി അവതരിപ്പിച്ചപ്പോൾ ഞങ്ങളുടെ മുഖത്തുണ്ടായിരുന്ന ഒരു സന്തോഷവും കൗതുകവും എൻറെ കുട്ടികളുടെ ഡയറി വായിക്കുന്ന സമയത്ത് അവരുടെ മുഖത്തും പ്രതിഫലിച്ചത് വളരെ സന്തോഷമുളവാക്കി... 

ഒന്നാം യൂണിറ്റ് തുടങ്ങിയപ്പോൾ എനിക്കും പലകാര്യങ്ങളിലും സംശയങ്ങൾ ഉണ്ടായിരുന്നു…

 പലപ്പോഴും ആ സംശയങ്ങൾ വരികളിൽ ആക്കണമെന്നും എന്താണ് സംശയങ്ങൾ എന്ന് പോലും പറയാൻ പറ്റാത്ത ഒരു അവസ്ഥ.... 

പക്ഷേ സചിത്ര ടെക്സ്റ്റ് ബുക്കിംഗ് ഫ്രെയിമുകൾ ആറിനു ശേഷം പാഠപുസ്തകത്തിലേക്ക് ഞാൻ ഇറങ്ങിയപ്പോൾ എൻറെ ആശങ്കകൾ അസ്ഥാനത്തായി അവിടെ നിറഞ്ഞ സന്തോഷം മാത്രം...  

കാരണം, ഞാൻ പറയുന്നത് ചൊല്ലുന്ന തത്തകൾ ആയിരുന്ന കഴിഞ്ഞ വർഷവും അതിനുമുന് വർഷത്തെയും കുട്ടികളെ മാറ്റിനിർത്തി എൻറെ ഈ വർഷത്തെ സചിത്ര ബുക്കിലൂടെ പഠിച്ച കുട്ടികൾ വാക്കുകൾ വായിക്കുമ്പോഴും വാക്യങ്ങൾ വിളിച്ചു പറയുമ്പോഴും അവരെക്കാൾ ഉപരി എന്റെ മനസ്സ് ആയിരുന്നു അവിടെ സന്തോഷം കൊണ്ട് തുള്ളി ചാടിയത്.... പരിചിതമായ അക്ഷരങ്ങൾ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്ത വാക്കുകളിൽ വ്യത്യസ്ത വാക്യങ്ങളിൽ അവർ തിരിച്ചറിഞ്ഞ് ഒട്ടും സമയം എടുക്കാതെ വായിക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.... 

കൂടാതെ സംയുക്ത ഡയറിയിലൂടെ കൂടുതൽ ചിഹ്നങ്ങളും അക്ഷരങ്ങളും പരിചയപ്പെടാനും അർത്ഥവത്തായ രീതിയിൽ അതിനെ പ്രയോഗിക്കാനും കഴിയുന്നതിലും അതിനു വേണ്ടി രക്ഷിതാക്കളും മുന്നിട്ടുനിൽക്കുന്നു എന്ന സന്തോഷം തിരിച്ചറിയുന്നു... 

പലപ്പോഴും മൊബൈലിലും ടിവിയിലും ഒതുങ്ങിയിരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ലോകം അവര് തമ്മിലുള്ള ആശയവിനിമയത്തിന് അവസരം ഉറപ്പിക്കുന്ന ഒന്നായി മാറ്റി... എന്നാൽ തന്നെയും ആശയ വിനിമയശേഷി വികസിപ്പിക്കുന്നു എന്ന ബോധ്യം ഇല്ലാതെ തന്നെ രക്ഷിതാക്കളും കുട്ടികളും ആസ്വാദ്യകരമായി ഇതിൽ പങ്കുചേരുന്നതിൽ അധ്യാപിക എന്ന നിലയിൽ വളരെയധികം സന്തോഷം... 

കഴിഞ്ഞ വർഷങ്ങളിൽ cpta കളിൽ കുട്ടികളുടെ പഠനത്തിന് സാഹചര്യം ഒരുക്കുന്നതിന് രക്ഷിതാക്കളുടെ സ്ക്രീൻ ടൈം കുറയ്ക്കണമെന്ന് വാക്കുകളിൽ ആവർത്തിച്ചു പറഞ്ഞിട്ടും കാണാത്ത നേട്ടമാണ് ഇത്... 

അതുകൂടാതെ കുട്ടികൾക്ക് ഉണ്ടാകുന്ന അംഗീകാരവും എടുത്തു പറയത്തക്കതാണ്....  

നമ്മുടെ കുട്ടികളുടെ നോട്ടുപുസ്തകത്തിൽ അവരുടെ ചിന്തകളിൽ അക്ഷരാർത്ഥത്തിൽ മഴവില്ല് വിരിയിക്കാൻ നമ്മുടെ ചരിത്ര നോട്ടുബുക്കിന് സാധിക്കുന്നു.... 

സമയക്കൂടുതലുകൾ പലപ്പോഴും തുടക്ക കാലഘട്ടങ്ങളിലും പകർച്ചപ്പനിയുടെ അവസരത്തിലും വഴിയിൽ തടസ്സമായി എത്തുന്നു എങ്കിലും പൂർവാധികം അതിജീവനം സാധ്യമാകുന്ന പഠനമായി തുടരും."

ജസ്റ്റീന

ജി യു പി എസ് വടക്കുംകര, തൃശൂർ



2

ആത്മവിശ്വാസം ചെറുതല്ല

"ഒന്നാം യൂണിറ്റ് പൂർത്തിയാക്കി

🌟 പരിശീല തെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഫ്രെയിമുകൾ പൂർത്തിയാക്കി

🌟 തുടർന്ന് പാഠപുസ്തകം പരിചയപ്പെടുത്തി

🌟 ആകെ 2 ഡിവിഷനുകളിലായി 38 കുട്ടികൾ

🌟 25 പേർ എല്ലാ ഫ്രെയിമുകളും ആശയഗ്രഹണത്തോടെ വായിക്കുന്നുണ്ട്

🌟 13 പേരിൽ 6 പേർ ലേഖന പരിചയം ഇല്ലാത്തവരായതിനാൽ ഹൈലൈറ്റർ പേന ഉപയോഗിച്ച് എഴുതുന്ന രീതി ഗുണനം ചെയ്തു വരുന്നുണ്ട്

🌟 7 പേരിൽ ലേഖനം ശരിയായി വരുന്നു . പക്ഷേ വായനയിലേക്ക് വരുമ്പോൾ ചിഹ്നങ്ങൾ ചേർന്നു വരുന്ന പദങ്ങൾ ബുദ്ധിമുട്ട് നേരിടുന്നവരാണ്.

🌟 എല്ലാ ദിവസവും ഒരു കഥ എന്ന രീതിൽ പറഞ്ഞു വരുന്നുണ്ട്

🌟 കേട്ട കഥ പറയാൻ അവസരം നൽകിവരുന്നു

🌟 രക്ഷിതാക്കളുമായി സംസാരിച്ചപ്പോൾ (മുൻ മ്പ് ഒന്നാം ക്ലാസ് പൂർത്തിയായക്കിയ കുട്ടികളുള്ളവർ ) ഒന്നാം പാഠത്തിൽ തന്നെ മുമ്പുള്ള   രീതിയിൽ നിന്ന് വ്യത്യസ്തമായി ധാരളം പദങ്ങൾ പരിചയപ്പെടുന്നത് നന്നായി എന്നാണ് അഭിപ്രായപ്പെട്ടത്. അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കുട്ടിയും രക്ഷിതാവും . അധ്യാപകരും ഏറെ താല്പര്യത്തോടെ തന്നെയാണ് മുന്നോട്ടു പോകുന്നത്. "

സുനിൽ പി.എസ്

എസ്.വി.എം.എ. എൽ.പി.സ്കൂൾ നാമ്പുള്ളിപ്പുര, മുണ്ടൂർ,പാലക്കാട്

3. 

കുറ്റബോധം  മാറി

"ഒന്നാം ക്ലാസിലെ ഒന്നാം പാഠം പൂർത്തിയായപ്പോൾ

 ഒന്നാം ക്ലാസിൽ കുറെ വർഷങ്ങളായി ഞാൻ അധ്യാപികയാണ്..

എന്നാൽ ഓരോ വർഷവും കുട്ടികൾക്ക് ഒന്നും കാര്യക്ഷമമായി നൽകാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന കുറ്റബോധം മനസ്സിൽ ഉണ്ടാകാറുണ്ട്..

ജൂൺ മാസത്തിൽ സാധാരണ നടത്തുന്ന സന്നദ്ധത പ്രവർത്തനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ, കളികൾ എന്നിവക്ക് മുൻതൂക്കം നൽകിയുള്ള യായിരുന്നു..

എന്നാൽ ഈ വർഷം മനസ്സിന് വളരെ തൃപ്തി തോന്നി... രക്ഷിതാക്കളുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ഒരു അവസരം കിട്ടിയതുപോലെ...

കുട്ടികൾക്ക് ഭാഷാപരമായി വ്യക്തത യുള്ള കുറച്ച് കാര്യങ്ങൾ നൽകിയെന്ന് ചാരിതാർത്ഥ്യം അനുഭവപ്പെട്ടു..

കൃത്യമായ ഒരു കഥനുഭവം ലഭിച്ചതിനാൽ എല്ലാ അദ്ധ്യാപകർക്കും ഒരേ പോലെ പോകാൻ സാധിച്ചു..

കൃത്യമായി ലേഖന പ്രക്രിയയും ലഭിച്ചതിനാൽ വളരെ ഉപകാര പ്രദമായിരുന്നു 

അതോടനുബന്ധിച്ചുള്ള വായന പ്രവർത്തനങ്ങൾ കഥ അനുഭവങ്ങൾ, രചനാ പ്രവർത്തനങ്ങൾ, ഡയറി എഴുത്തു കൾ ഇങ്ങനെ ഒട്ടേറെ അനുഭവങ്ങൾ ഒറ്റ മാസം കൊണ്ട് കുട്ടികൾക്ക് നൽകാൻ സാധിച്ചു..ഇത്രയും അനുഭവങ്ങൾ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ മുൻപെങ്ങും ഒന്നാം ക്ലാസ്സിൽ നൽകിയിട്ടില്ല..

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പിന്തുണ പുസ്തകവും.അത് വളരെ നല്ല ഒരു കാര്യമായിട്ടാണ് അനുഭവപ്പെട്ടത്..

കൂടാതെ അദ്ധ്യാപകർക്കായി സപ്പോർട്ടിങ് വിഭവങ്ങൾ ലഭിക്കുന്നത്

കുറെ കൂടി ഉയർന്നു ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.

തീർച്ചയായും ഇത്രയും നാൾ കുട്ടികൾക്ക് കിട്ടാതിരുന്ന

നിലവാരമുള്ള ഒരുപ്രവർത്തനക്രമത്തിലൂടെയാണ് ഒന്നാം ക്ലാസ്സിലെ കുട്ടികൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്."

ജിജി

E. S. ആലത്തൂർ, കുന്നംകുളം. ഉപജില്ല, തൃശൂർ. 


4. 

ഞാൻ ഹാപ്പിയാണ്

 "എന്റെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു.മൂന്നാമത്തെ ബാച്ച് ആണ് ഇപ്പോൾ ഞാൻ പഠിപ്പിക്കുന്നത്. കഴിഞ്ഞ  രണ്ടു  വർഷവും കാണാത്ത പല പുതുമ കളും ഇത്തവണ ഉണ്ടായി. അതിൽ ഒന്നാണ് സച്ചിത്ര ബുക്ക്‌. ആദ്യം ഒരു പേടിയായിരുന്നു ഇത് എങ്ങനെ നടപ്പിലാക്കും എന്നത്. ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞ പ്പോൾ മുതൽ ഒരു ചെറിയ ആത്മവിശ്വാസം വന്നു തുടങ്ങി. കുട്ടികളിൽ ചെറിയ മാറ്റങ്ങൾ കണ്ടു. അവർ ഏറെ താല്പര്യം ഉള്ളവരായി തോന്നി. അതു പോലെ തന്നെ രക്ഷിതാക്കളുടെയും സപ്പോർട്ട് നേടിയെടുക്കാൻ സാധിച്ചു. ഡയറി എന്ന വ്യവഹാരരൂപം പരിചയപ്പെടാൻ കുട്ടികൾക്ക് കഴിഞ്ഞു. ഞാൻ ഹാപ്പിയാണ്. നമുക്ക് ഇത്തവണ എന്തെങ്കിലു മൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതു ഉറപ്പാണ്."

ശ്രുതി

ജി ടി എം എൽ പി എസ് , എറണാകുളം


5.

പുതിയ അധ്യാപികയ്ക്കും മികച്ച അനുഭവം

 "എന്റെ പേര് അനുജ. ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്തുള്ള ഗവ: LPSപുതിയവിളയിലെ അധ്യാപികയാണ്. ഒരു വർഷമായില്ല ഞാൻ join ചെയ്തിട്ട്. അതുകൊണ്ട് തന്നെ വളരെയധികം പേടിയും ടെൻഷനുമുണ്ടാ യിരുന്നു കോഴ്സ് കഴിഞ്ഞപ്പോൾ . സ്കൂൾ തുറന്ന് ആദ്യത്തെ കുറച്ചു ദിവസം നല്ല പ്രയാസം അനുഭവപ്പെട്ടു. ചിത്രങ്ങൾ ഒട്ടിക്കാനുള്ള സമയനഷ്ട മായിരുന്നു ഒന്ന്. പക്ഷേ പിന്നീടാണ് സചിത്ര പാഠപുസ്തകം കുട്ടികളിലുണ്ടാ ക്കിയ മാറ്റം എനിക്കനുഭവപ്പെടാൻ സാധിച്ചത്. കഴിഞ്ഞ തവണ വളരെ ബുദ്ധിമുട്ടി വായിപ്പിച്ച പാഠഭാഗങ്ങൾ ഇപ്പോൾ കുട്ടികൾ നിസാരമായി വായിക്കുന്നുണ്ട്. കാരണം അവർ പരിചയപ്പെട്ട അക്ഷരങ്ങളാണ് അതിൽ കൂടുതലും. പ്രാ പോലുള്ള അക്ഷരങ്ങളിലേ ബുദ്ധിമുട്ടുള്ളൂ. എനിക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു."

6.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ നല്ല മാറ്റം.

 "സചിത്ര പുസ്തകം ആദ്യം അധികഭാരമായി തോന്നിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ  മുതൽകുട്ടികൾക്ക് നല്ല മാറ്റം വരുന്നതായി കണ്ടത്തി . പിന്തുണ പുസ്തകവും എഴുതാൻ പ്രസാസപെടുന്ന കുട്ടികൾക്ക് ഇതിൽ എഴുതിയിരുന്നത് വഴി പ്രയോജനപ്പെട്ടു."

നിമിഷ, കണ്ണൂർ

7. 

വിരസതയില്ലാത്ത പഠനം

 "എന്റെ പേര് സജിത കണ്ണൂർ ജില്ലയിലെ ചനപ്പുഴ സ്കൂളിലാണ് പഠിപ്പിക്കുന്നത്. ഞാനും കഴിഞ്ഞ വർഷമാണ് join ചെയ്തത്. രൂപീകരണപാഠം ഒന്നാം ഫ്രെയിം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നീട് അത്ര പ്രയാസമില്ലാതെ ചെയ്യാൻ സാധിച്ചു. കുട്ടികൾക്ക് സചിത്ര പാഠപുസ്തകം വളരെ താൽപര്യമുണർത്തി. രക്ഷിതാക്കൾക്കും താൽപര്യമായിരുന്നു.കുട്ടികൾക്ക് വിരസതയുണ്ടാകാതെ പാഠഭാഗത്തേക്ക് കടക്കാൻ പറ്റി. റ, ര, ത, വ, ന, ന്ന എന്നീ അക്ഷരങ്ങൾ കുട്ടികളിൽ ഉറയ്ക്കാൻ പറ്റി. ഞ്ഞ, ന്ത തുടങ്ങിയ അക്ഷരങ്ങൾ അവർക്ക് തിരിച്ചറിയാനും സാധിച്ചു. "

8..

എല്ലാ കുട്ടികളും വായിക്കാനും എഴുതാനും പ്രാപ്തരായി

 "കണ്ണൂർ ജില്ലയിലെ പറൂർ എ എൽ പി സ്കൂളിലെ അധ്യാപികയാണ് ഞാൻ. സചിത്ര പുസ്തകം കുട്ടികളും രക്ഷിതാക്കളും താല്പര്യത്തോടെ ഏറ്റെടുത്തിരിക്കുന്നു. പുസ്തകങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന തോന്നൽ ആദ്യഘട്ടത്തിൽ തന്നെ കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു. ക്ലാസിലെ ഒമ്പതു കുട്ടികളും കൃത്യമായി വായിക്കാനും വാക്യങ്ങൾ എഴുതാനും പ്രാപ്തരായിട്ടുണ്ട്. സചിത്ര പുസ്തകം പൂർത്തിയാക്കി ടെക്സ്റ്റ് ബുക്കിലേക്ക് പ്രവേശിച്ചപ്പോൾ മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വാക്കുകൾ അവർ അറിഞ്ഞു വായിക്കുന്നത് കാണാൻ സാധിച്ചു. പഠിച്ച കാര്യങ്ങൾ മറ്റു സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കുട്ടികൾ   ആവേശം കാണിക്കുന്നുണ്ട്. ഇതിനവരെ സഹായിച്ചത് സചിത്ര പുസ്തകമാണ്.

9.

പ്രഥമാധ്യാപിക  ഒന്നാം ക്ലാസിൽ ജൈത്രയാത്രയിൽ

 "ആദ്യമായാണ് ഒന്നാം ക്ലാസ്സിൽ.. സ്കൂൾ തുറന്നപ്പോൾ അധ്യാപകരുടെ കുറവ് കാരണം ഞാൻ ഒന്നിൽ പോയി... ആദ്യം ഒരു പേടി ഉണ്ടായിരുന്നു.. പ്രധാന അദ്ധ്യാപിക യുടെ തിരക്കിനിടയിൽ സചിത്ര ബുക്ക്‌ ഒക്കെ നടക്കുമോ എന്ന ആശങ്ക.. ഞാൻ ഏതായാലും നടത്താൻ തന്നെ തീരുമാനിച്ചു.. ആദ്യ ഫ്രെയിം കുറച്ചു ബുദ്ധിമുട്ടി... പക്ഷേ ആദ്യ ദിവസം തന്നെ  കുഞ്ഞിക്കണ്ണുകളിലെ തിളക്കം... താര യും തത്തയും ഒക്കെ വന്നപ്പോൾ അവർ തുള്ളിച്ചാടി... ഈ മേളത്തിനിടയിൽ അവർ അക്ഷരം ശ്രദ്ധിക്കുമോ എന്നായി എന്റെ  ആശങ്ക... അക്ഷര ഘടന പാലിച്ചു എഴുതിക്കാനും പിന്തുണ നൽകാനും ഒക്കെ ഒരുപാട് സമയം എടുത്തു... ഓരോ ദിവസം കഴിയും തോറും അവർ വേഗം എഴുതാൻ തുടങ്ങി... ഫ്രെയിം എല്ലാം തീർന്നപ്പോൾ 70%പേരും  നമ്മുടെ ഒപ്പം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി... ഇതിനിടയിൽ ഒരു daily wage tr വന്നു.. ഞാൻ  tr നെയും ഒറ്റ ദിവസം കൊണ്ട് ഈ method പഠിപ്പിച്ചു... ഞാൻ മാറിയില്ല.. ഒപ്പം നിന്ന് പാഠ ത്തിലേക്ക് കടന്നു... കുട്ടികൾ വളരെ വേഗം വായിക്കുന്നു... പഠിപ്പിച്ച അക്ഷരങ്ങൾ അവർ തിരിച്ചറിഞ്ഞു... വാക്കുകളും... രാവിലെ വരുന്ന പത്രത്തിൽ അവർ അവരുടെ അക്ഷരങ്ങൾ കണ്ടെത്തി.. ന്ത മാത്രം കുറേപ്പേർക്ക് ഇപ്പോഴും ബുദ്ധിമുട്ട് ഉണ്ട്... 

വയനോത്സവവും സംയുക്ത ഡയറി യും പുരോഗമിക്കുന്നു.

കുട്ടികൾ എല്ലാ ദിവസവും സ്കൂളിൽ എത്താൻ താല്പര്യം കാണിക്കുന്നു... 

രക്ഷിതാക്കളും ഇത് ഏറ്റെടുത്തിരിക്കുകയാണ്.

51കുട്ടികൾ ഉള്ള 2 ഡിവിഷനുകളിലായി ഞങ്ങളുടെ ജൈത്ര യാത്ര അടുത്ത യൂണിറ്റിലേക്ക് കുതിക്കാൻ തയ്യാറാകുന്നു

വസന്തകുമാരി

GLPS Puthiyavila

10.

ഒട്ടും സംശയം വേണ്ട... 

എല്ലാവരും നെഞ്ചോട് ചേർത്തു

എന്റെ പേര് അശ്വതി

(ജി എ ൽ പി എ സ് ജി എ ച്ച് എ സ് കൊടുങ്ങല്ലൂർ.തൃശൂർ ജില്ല.)

  • ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് 4വർഷം..

  • ഈ വർഷം എസ് ആർ ജി യിൽ പങ്കെടുത്തിരുന്നു. വളരെ വ്യത്യസ്ത മായ ഒരു അനുഭവം ആണ് എനിക്ക് അവിടെ നിന്ന് ലഭിച്ചത്.

  • കോർ എസ് ആർ ജി ഗ്രൂപ്പകാരുടെ അർപ്പണ ബോധം, നമ്മുടെ കുട്ടികൾക്ക് വേണ്ടി കണ്ടെത്തിയ ആശയങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി.

  • കുട്ടികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുക അവരെ ചേർത്ത് നിർത്തി കൊണ്ട് കല, നിർമാണം, കഥ എന്നിവ യിലൂടെ വിരസത യില്ലാതെ പഠനത്തിലേക്ക് കൂ ട്ടികൊണ്ട് പോവുക എന്ന പ്രക്രിയയാണ് നമ്മൾ ഓരോരുത്തരും ക്ലാസ്സ്‌മുറി കളിൽ ചെയ്‌യേണ്ടത് എന്ന യാഥാർഥ്യം മനസിലാക്കാൻ സാധിച്ചു.. 

  • അത് കൊച്ചു കുട്ടികളി ലേക്ക് എത്തിക്കാൻ തെരഞ്ഞെടുത്ത വഴികളിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് ഞങ്ങൾ ഒന്നാം ക്ലാസുകാർ..

  • ഇതു പ്രവർത്തികമാക്കാൻ സചിത്ര പുസ്തകം, സംയുക്ത ഡയറി എന്നിവ പരിചയപ്പെട്ടു..

  • ഇതുമായി ഡി ആർ ജി ട്രെയിനിങ് നടത്തിയപ്പോൾ പലരും ഇതിനോട് വിയോജിച്ചിരുന്നു..

    • എങ്ങനെ ക്ലാസ്സ്‌ മുറികളിൽ ഇതു പ്രാ വർത്തികമാക്കും....

    • കുട്ടികൾ ഫ്രെയിം കൾക്ക് ശേഷം വായിക്കുമോ... ടെക്സ്റ്റ്‌ പുസ്തകം എടുത്തു തീരുമോ?.

    • സംയുക്ത ഡയറി എങ്ങനെ കൈകാര്യം ചെയ്യും.. നൂറു നൂറു സംശയങ്ങൾ..

  • ഇത്തരം സംശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് സചിത്ര പുസ്തകം, സംയുക്ത ഡയറി മുന്നേറി കൊണ്ടിരിക്കുന്നു.. 

  • ഒട്ടും സംശയം വേണ്ട എല്ലാവരും നെഞ്ചോട് ചേർത്തു തന്നെ വെച്ചു.

  • എന്റെ കുട്ടികളിൽ ഇതു പ്രയോഗിക മാക്കിയപ്പോൾ

  • എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല..

  • രക്ഷിതാക്കളും എന്നോട് ഒപ്പം ചേർന്ന് നിന്നുകൊണ്ട് എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു..

  • ഞാൻ തികച്ചും പൂർണമായും എന്റെ ക്ലാസ്സ്‌ മുറിയിലെ പ്രവർത്തനങ്ങളിൽ സംതൃപ്തയാണ്. അത്രയേറെ എന്നെ പിന്തുണയ്ക്കുന്നു 

11.

പത്തൊമ്പതു വർഷം ഒന്നിൽ പഠിപ്പിച്ച ടീച്ചർ ഈ വർഷം മിന്നിത്തിളങ്ങി.

" എന്റെ പേര് മാലു . ഞാൻ തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ Taj LP സ്കൂളിൽ പഠിപ്പിക്കുന്നു.  എന്റെ 19-ാമത്തെ ഒന്നാം ക്ലാസാണ്. 

ഇതുവരെ തോന്നാത്ത ഒരു സംതൃപ്തിയാണ് എനിക്ക് ഇപ്പൊഴത്തെ ഒന്നാം ക്ലാസിൽ ഒന്നാം മാസം പിന്നിട്ടുമ്പോൾ തോന്നുന്നത്. വളരെ നിറപ്പകിട്ടാർന്ന ഒരു ഒന്നാം ക്ലാസ്. ചിത്രങ്ങളുടേയും അക്ഷരങ്ങളുടേയും ഒരു ലോകം തന്നെ നമ്മുടെ കുട്ടികൾക്ക് സചിത്ര ബുക്കും ഡയറിയും സമ്മാനിക്കുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ട കാര്യം. രക്ഷിതാക്കളും ഒരുപോലെ എല്ലാ പ്രവർത്തനത്തിലും പങ്കാളികളാക്കുന്നു. ഇന്നിപ്പോൾ താരയും തത്തയും കുഞ്ഞിക്കോഴിയുമെല്ലാം നമ്മുടെ അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുന്നു. അതിനിടയിൽ ചെറിയ ചെറിയ വാക്കുകളും വാക്യങ്ങളും  അവരിലേയ്ക്ക് ലളിതമായി എത്തിക്കാനും കഴിഞ്ഞു. അങ്ങനെ പല ഘട്ടങ്ങളായുള്ള ലേഖനവും വായനയുമായി ഞങ്ങൾ ഒന്നാം യൂണിറ്റ് പൂർത്തിയാക്കി കഴിഞ്ഞു. "

12.

പഠിച്ചത് പ്രയോഗിച്ച് മുന്നേറുന്നു, 

ഞാനും കുട്ടികളും.

 "ഞാൻ രേഖാറാണി ഹരിജൻ എൽ പി എസ് കിളികൊല്ലൂർ.

 70% കുട്ടികൾ സചിത്ര ബുക്ക് സന്തോഷത്തോടെ ഏറ്റെടുത്ത് മുന്നേട്ട്പോകുന്നു. 

അവർ ഉറപ്പിച്ച അക്ഷരങ്ങൾ വ്യത്യസ്ത സാഹചര്യത്തിൽ വായിക്കാൻ എഴുതാനും പറ്റുന്നുണ്ട്.

പ്രയാസം നേരിടുന്നവരെ കൂടെ കൊണ്ടുവരാൻ അധിക സമയം കണ്ടെത്തുന്നുണ്ട്. സംയുക്ത ഡയറിയും വായനോത്സവവും നന്നായി പോകുന്നുണ്ട്. രക്ഷിതാക്കളും നല്ല താല്പര്യത്തിലാണ്.

21 വർഷമായി അധ്യാപികയായി പ്രവർത്തിക്കുന്നെങ്കിലും വളരെ നല്ല ഒരു ശാക്തീകരണ പരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. തുടർന്ന് മൂന്ന് ട്രൈ ഔട്ട്‌ ക്ലാസ്സുകൾ എടുത്തു. അതിൽ നിന്നും എനിക്ക് വ്യക്തമായി സചിത്രപുസ്തകം നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയും എന്ന്. ആദ്യ ക്ലാസുകൾ നല്ല രീതിയിൽ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. 7, 8 ഫ്രെയിമുകൾ കുട്ടികൾക്ക് പ്രയാസം നേരിട്ടെങ്കിലും ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്. പിന്തുണ ബുക്ക്‌ എനിക്ക് ഏറെ സഹായകമായി.

അന്യഭാഷ കുട്ടികൾ ഒഴിച്ചാൽ ബാക്കി എല്ലാവർരും നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഉറച്ച അക്ഷരങ്ങൾ വ്യത്യാസ സന്ദർഭത്തിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ട്.അവരെ ഗ്രൂപ്പുകളായി  കൂട്ടഎ ഴുത്തിന് അവസരം നൽകി. അംഗൻവാടിയിൽ പോകാതെ വന്ന കുട്ടികൾവരെ  മിടുക്കരായി എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. 9 ഫ്രെയിം നന്നായി കൈകാര്യം ചെയ്യുവാൻ അവർക്ക് കഴിയുന്നുണ്ട്. ക്ലാസിലെ എല്ലാ കുട്ടികളും സംയുക്തമായി തന്നെ സംയുക്തഡയറി എഴുതുന്നുണ്ട്. രക്ഷിതാക്കൾ ഏറെ സന്തോഷത്തിലാണ് അവർ എല്ലാവരും സംയുക്ത ഡയറി ഏറ്റെടുത്തു കഴിഞ്ഞു. കുട്ടികളും ഇങ്ങനെ പോയാൽ ഒന്നാം ക്ലാസ് കഴിയുമ്പോൾ അവർ നല്ല ചിത്രകാരും എഴുത്തുകാരും ആകുമെന്ന് യാതൊരു സംശയവുമില്ല. വളരെ സന്തോഷത്തിലും അതിലേറെ ആത്മവിശ്വാസത്തിലും ആണ് ഞാൻ.

രേഖാ റാണി

ഹരിജൻ എൽ പി എസ് കൊല്ലം

13.

യു പിയിൽ നിന്നും എൽ പി യിലേക്ക് ആദ്യമായി വന്നപ്പോൾ

 "ഞാൻ മഞ്ജു.

23 വർഷമായി UP ക്ലാസിൽ പഠിപ്പിക്കുകയായിരുന്നു.

ഈ വർഷം LP യിലേക്ക്

അതും ഒന്നാം ക്ലാസിൽ

അവധിക്കാല പരിശീലനത്തിൽ idea കിട്ടിയെങ്കിലും ആശങ്കയായിരുന്നു.

Schl. തുറന്ന് സന്നദ്ധതാ പ്രവർത്തനങ്ങൾ ചെയ്തപ്പോൾ അത് ഇരട്ടിയായി. 2 ക്ലാസുകളിലായി 60 കുട്ടികളുണ്ട്. 15 പേർ പരിമിത സാഹചര്യമുള്ളവർ

ശിൽപശാലയും സചിത്ര ബുക്കുമായി ഞാൻ മുന്നോട്ടു പോയി.

പനിയും മഴയും ചില കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്.

എങ്കിലും ഒരു മാസവും ആദ്യ യൂണിറ്റും അവസാനിക്കാനിരിക്കേ നെഗറ്റീവുകൾ കുറഞ്ഞുവരുന്നു.

അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കാൻ 80 % കുട്ടികൾക്ക് കഴിയുന്നു.

പിന്തുണാബുക്കിന്റെ സഹായത്തോടെ മറ്റുള്ളവരും ശ്രമിക്കുന്നുണ്ട്.

സംയുക്ത ഡയറിയും രക്ഷിതാക്കൾ ഏറ്റെടുക്കുന്നുണ്ട്.

ഞാനും ആത്മവിശ്വാസത്തിലാണ്.

അടുത്ത ആഴ്ച യൂണിറ്റ് Test നടത്തി ക്ലാസ് PTA വിളിക്കും.

അടുത്ത യൂണിറ്റിന്റെ ശിൽപശാലയും നടത്തണം."

14. 

90% പേരും സ്വതന്ത്ര സന്ദർഭത്തിലും വായിക്കും.

" ഞാൻ റീന . നാലുവർഷമായി ഒന്നാം ക്ലാസിൽ ആകെ 11 കുട്ടികൾ . വളരെയധികം ആശങ്കയോടെയാണ് സചിത്ര ബുക്ക് തുടങ്ങിയത്. ആദ്യ ഫ്രെയിമുകളിൽ ചിത്രം ഒട്ടിക്കലും എഴുതലും എല്ലാം വളരെ പ്രയാസമനുഭവപ്പെട്ടു. എന്നാൽ തൊട്ടടുത്ത ഫ്രെയിമുകളിലൂടെ കടന്നുപോയപ്പോൾ ഇത് എത്ര രസകരവും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദവുമാണെന്ന് മനസിലായത്. ഇപ്പോൾ 90% പേരും സചിത്ര ബുക്ക് വായിക്കും. അതിലെ വാക്യങ്ങൾ ബോർഡിൽ എഴുതിയാലും ചിത്രമില്ലാതെ വായനാ കാർഡ് ആക്കിയപ്പോഴും ഒത്തിരി താൽപ്പര്യത്തോടെ വായിക്കുന്നു ഒന്നാം യൂണിറ്റ് തുടങ്ങിയപ്പോൾ അതിലെ ഊന്നൽ നൽകുന്ന അക്ഷരങ്ങൾ ചേർന്ന പദങ്ങൾ സ്വയം കണ്ടെത്താനും, വായിക്കാനും എളുപ്പമായി. രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്. വീട്ടിൽ വന്നാൽ വാതോരാതെ കഥ പറച്ചിലാണ് എന്നാണവർ പറയുന്നത് സംയുക്ത ഡയറിയും പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായി കുട്ടികളും രക്ഷിതാക്കളും കൈകാര്യം ചെയ്യുന്നു. ഒത്തിരി സന്തോഷം "

15.

ഇതര സംസ്ഥാന കുട്ടികൾ പോലും വായിക്കാനും എഴുതാനും തുടങ്ങി

" ഞാൻ സുജിത Gups അല്ലപ്ര. ഇത് മൂന്നാം വർഷമാണ് ഒന്നാം ക്ലാസ്സിൽ. ആദ്യ ഫ്രെയിമുകളിൽ ഒട്ടിക്കലും എഴുതലും പ്രയാസം ആയിരുന്നു. ഇപ്പോൾ കുട്ടികൾ തനിയെ ഒട്ടിക്കും. ബുക്കിന്റെ വലുപ്പം ഇപ്പോഴും പ്രയാസം തന്നെയാണ്. പിന്തുണബുക്ക് വളരെയധികം സഹായകരമാകുന്നുണ്ട്. ഇതരസംസ്ഥാന കുട്ടികൾ (preschool അനുഭവം ഇല്ലാത്തവർ ) പോലും ഇപ്പോൾ വായിക്കാനും എഴുതാനും തുടങ്ങിയിട്ടുണ്ട്. സംയുക്ത ഡയറിയും, വായ നോത്സവവും എല്ലാം നന്നായി പോകുന്നു."

16. 

ചിട്ടയായ പുനരനുഭവം വായന, ലേഖന പ്രവർത്തനങ്ങൾക്ക് ഗുണകരമായി

" എന്റെ പേര് ശ്രീകല. കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ അധ്യാപികയാണ്.  രക്ഷിതാക്കൾക്ക്  സചിത്ര പാഠപുസ്തകനിർമാണ ശിൽപശാല സംഘടിപ്പിക്കുക വഴി അവരുടെ പൂർണ്ണപിന്തുണയും സഹകരണവും സാധ്യമാക്കാൻ കഴിഞ്ഞു. മാത്രമല്ല സംയുക്ത ഡയറി ഈ മീറ്റിംഗിൽ വെച്ച്  പരിചയപ്പെടുത്തുകയും ചെയ്തു.സംയുക്ത ഡയറി സംബന്ധിച്ച് രക്ഷിതാക്കൾക്ക് തുടർന്നുണ്ടായ  സംശയങ്ങൾ വാട്സ്ആപ് മുഖേന  ദുരീകരിച്ചു.സചിത്ര പാഠപുസ്തകത്തിലെ ആദ്യ രണ്ടു ഫ്രെയിമുകൾ പൂർത്തിയാക്കാൻ സമയം കൂടുതൽ ആവശ്യമായി വന്നു. കുഞ്ഞുങ്ങൾ  വളരെ യേറെ  കൗതുകത്തോടെയും താല്പര്യത്തോടെയുമാണ് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. പുനരനുഭവം സാധ്യമാക്കുന്ന തരത്തിൽ ചിട്ടയായി സംയോജിപ്പിച്ച കഥാനുഭവവും ലേഖന,വായന പ്രക്രിയകളും ഏറെ ഗുണകരമായി. ഒന്നാം മാനം പൂമാനം എന്ന വാട്സ്ആപ്പ് കൂട്ടായ്മ എനിക്ക് കൂടുതൽ കർമ്മോത്സുകയാകാനുള്ള  പ്രേരണ നൽകി.

17.

അവധിക്കാല പരിശീലനം കിട്ടിയില്ല, 

ഒന്നിച്ചുയരാം സഹായിച്ചു

 "എന്റെ പേര് ചൈതന്യ. കണ്ണൂർ ജില്ലയിലെ കെ. എ. കെ. എൻ എസ് എ യു പി എസ് കുറ്റ്യാട്ടൂരിലാണ് പഠിപ്പിക്കുന്നത്. ഈ വർഷം ആദ്യമായിട്ടാണ് ഒന്നാംക്ലാസിൽ എടുക്കുന്നത്. 

4 വർഷം മൂന്നാംക്ലാസ്സിലാണ് എടുത്തത്. അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തതുകൊണ്ട് ആശങ്കയോടെയാണ് വിദ്യാലയത്തിലേക്ക് പോയത്.

സചിത്ര പുസ്തകം എന്നെ വിസ്മയിപ്പിച്ചു. കുട്ടികൾ നല്ല രീതിയിൽ സ്വീകരിച്ചിട്ടുണ്ട്. തനിയെ ഒട്ടിക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട് കൂടുതൽ പ്രചോദനം കിട്ടിയത് ഒന്നിച്ചുയരാം ഗ്രൂപ്പിൽ നിന്നാണ്. അഡ്മിൻ മാർക്കും മറ്റ് അധ്യാപകർക്കും നന്ദി.ശില്പശാല, സംയുക്ത ഡയറി,വായനോത്സവം അതിഗംഭീരമായി മുന്നോട്ട് പോകുന്നു…

18. 

സചിത്ര ബുക്കിന് നല്ല പ്രതികരണം

 പത്മകുമാരി കെ

ഗവ.യു.പി.സ്കൂൾ വിളപ്പിൽശാല

തിരുവനന്തപുരം.

"സചിത്ര ബുക്ക് - 

ക്ലാസ്സ് PTA യിൽ നല്ല പ്രതികരണമായിരുന്നു. 

എപ്പോഴും വായിക്കാൻ താല്പര്യം കാണിക്കുന്നു എന്നാണ് രക്ഷാകർത്താക്കൾ അറിയിച്ചത്.

July 1 മുതലാണ് സംയുക്ത ഡയറി എഴുത്ത് ആരംഭിച്ചത്.

കഥാവായനയും നന്നായി പുരോഗമിക്കുന്നുണ്ട്. "

19

മാറ്റം ദൃശ്യമാണ്

 "ഞാൻ സി .ക്ലാരീസ് 

പൂഴിത്തോട് ഐ സി യു പി സ്കൂൾ ഞാൻ 9 വർഷമായി  ഒന്നിൽ പഠിപ്പിക്കുന്നു മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വായന വളരെ വേഗത്തിൽ നടക്കുന്നുണ്ട് എന്നതാണ്.

എടുത്തു പറയേണ്ട കാര്യം സംയുക്ത ഡയറിയും നന്നായി ചെയ്യുന്നു "


20

ആശങ്ക മാറി

" എന്റെ പേര് അൻസില

കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ അധ്യാപിക ആണ്.

വളരെ അധികം ആശങ്കയോടെയാണ് ആദ്യം സചിത്ര ബുക്ക് ഫ്രെയിമുകൾ തുടങ്ങിയത്. എന്നാൽ കുട്ടികൾ വളരെ അധികം താല്പര്യത്തോടെയും,കൗതുകത്തോടെയും ആണ് ചെയ്തത്. 

പെട്ടെന്ന് തന്നെ അവർ വാക്കുകൾ തിരിച്ചറിയാനും എഴുതാനും തുടങ്ങി. 

എന്റെ ക്ലാസ്സിൽ ഒരു അന്യ സംസ്ഥാന കുട്ടി ഉണ്ട്. അവനിൽ സച്ചിത്രബുക്കിലൂടെ ആശയങ്ങൾ എളുപ്പം എത്തിക്കാൻ കഴിഞ്ഞു.

കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു അവൻ വന്നിട്ട്. 

എങ്കിലും 2 ഫ്രെയിം നന്നായി വായിക്കാനും എഴുതാനും പഠിച്ചു. 

വളരെ അധികം സന്തോഷം തോന്നുന്നു."

21. 

ആദ്യ അസംബ്ലിയിൽ എന്റെ ഒന്നാം ക്ലാസുകാർ മക്കൾ സചിത്ര പുസ്തകം വായിച്ചു


" ഞാൻ സുചിത്ര കണ്ണൂർ നോർത്ത് സബ്ജില്ലയിലെ എടചൊവ്വ യു പി സ്കൂളിലാണ്.

🔸അവധിക്കാല പരിശീലനം കഴിഞ്ഞപ്പോൾ എവിടെന്ന് തുടങ്ങണം, എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരവസ്ഥയായിരുന്നു.. 

എല്ലാ കാര്യവും ഗ്രൂപ്പിൽ share ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും അത്ര വ്യക്തമായിരുന്നില്ല.. പിന്നീട് ഇങ്ങനൊരു ഗ്രൂപ്പിൽ add ആയതിനു ശേഷമാണ് കുറച്ചെങ്കിലും ഒരു idea വന്നത്. തുടർന്ന് may 30 ന് തന്നെ ശില്പശാല നടത്തി.. രക്ഷിതാക്കളോട് സചിത്ര പുസ്തകവും സംയുക്ത ഡയറിയും വിശദീകരിച്ചപ്പോൾ അവർക്കും പലവിധ സംശയങ്ങൾ ആയിരുന്നു.. സമയം കൂടുതൽ വേണ്ടേ, പഠിക്കാൻ ആകെ കുറച്ചല്ലേ, എഴുതാൻ കുറവല്ലേ, ഡയറി എഴുതാൻ പറ്റുമോ തുടങ്ങി...സന്നദ്ധത പ്രവർത്തനങ്ങൾ  ക്ലാസ്സിൽ ചെയ്യിക്കുമ്പോൾ അതിൽ പരീക്ഷണാടിസ്ഥാനത്തിൽ പാട്ടുപാടുന്നതോടൊപ്പം ചിത്രങ്ങൾ ഒട്ടിച്ചു ചാർട്ടിൽ തൊട്ടു വായിക്കുമ്പോൾ അടുത്ത അതേ വാക്ക് ആരെങ്കിലും കണ്ടെത്തുന്നുണ്ടോ എന്ന് നോക്കി.. കൂടുതൽ സമയം വേണ്ടി വരുമോ എന്നറിയാനുള്ള ചെറിയ പണികൾ നടത്തി നോക്കി.. ആദ്യ ദിവസം അമ്പേ പരാജയപ്പെട്ടതായി തോന്നി.. പക്ഷേ അടുത്ത ദിവസം രണ്ട് പേർ ചാർട്ടിൽ അമ്മ ഉമ്മ എന്നൊക്കെ കണ്ടെത്തി

🔸ഫസ്റ്റ് ഫ്രെയിം തുടങ്ങിയപ്പോൾ കുറച്ചധികം സമയം വേണ്ടി വന്നിരുന്നു.. രണ്ട് ആസാമികുട്ടികളും ഒരു തമിഴ് കുട്ടിയും അടക്കം 12 പേർ... ആദ്യ ദിവസം ആഖ്യാനം എല്ലാവരും നന്നായി സ്വീകരിച്ചു 2-3 ഫ്രെയിം കുറച്ചൂടി നന്നായി ചെയ്തു.  ആത്മവിശ്വാസം വന്നു എനിക്കും പിള്ളേർക്കും.. പിന്നെ ഇടക്കിടക്ക് മക്കൾ ലീവ് ആവുന്നത് ഒരു പ്രശ്നം ആയിരുന്നു.. തമിഴ് കുട്ടി ഒന്നും സംസാരിക്കാൻ താല്പര്യം കാണിക്കുന്നില്ല പക്ഷേ എഴുതികൊടുത്തത് നല്ല ഭംഗിയായി എഴുതും. യ, ന്ത, കുറച്ചു പേർക്ക് പ്രശ്നം വന്നു പിന്തുണ ബുക്കിന്റെ സഹായത്തോടെ കുറെയേറെ ശരിയായി. അതുപോലെ തത്ത എവിടെ കണ്ടാലും ആവർത്തനമായി വന്നു എന്നത് സ്വയം തിരുത്തി വായിക്കാൻ തുടങ്ങി..6 ഫ്രെയിമിനു ശേഷം ചേർന്ന pta മീറ്റിംഗിൽ രക്ഷിതാക്കൾക്ക് ആശങ്കകൾ ഇല്ലായിരുന്നു. സംയുക്ത ഡയറി  രക്ഷിതാക്കൾ ഏറ്റെടുത്തു..

ഇതിനെല്ലാം ഉപരിയായി സ്കൂളിൽ ചേർന്ന ആദ്യ അസംബ്ലിയിൽ എന്റെഒന്നാം ക്ലാസുകാർ മക്കൾ സചിത്ര പുസ്തകം വായിച്ചു. HM മക്കളോടൊപ്പം എന്നെയും അഭിനന്ദിച്ചു.

ഇപ്പോൾ ഉച്ച സമയത്ത് മുതിർന്ന ക്ലാസ്സിലെ മക്കൾ ഇവരുടെ സചിത്ര ബുക്കും, സംയുക്ത ഡയറിയും കാണാനും വായിക്കാനും വരാറുള്ളത് മക്കൾക്ക് ആവേശം തന്നെയാണ് "

22.

 നല്ല പോലെ പൂർത്തിയാക്കാൻ കഴിഞ്ഞു

എന്റെ പേര് സ്വപ്ന. എന്റെ ക്ലാസ്സിൽ സച്ചിത്രബുക്ക് വളരെ  ഉപകാരപ്രദമായിരുന്നു  ആദ്യം കുറച്ച് പ്രയാസം  അനുഭവിച്ചു. അതായത്  രണ്ടു ദിവസം. പിന്നീട് കുട്ടികൾക്ക് സചിത്രബുക്  വളരെ താല്പര്യം ഉണ്ടാക്കി.  ഒരു ബംഗാളിക്കുട്ടി ഉണ്ട് എന്റെ ക്ലാസ്സിൽ അവൻ വളരെ  പെട്ടെന്നാണ് തത്ത  വന്നു താര  വന്നു എന്ന് വായിച്ചത്. എല്ലാ ഫ്രെയിം നല്ല പോലെ പൂർത്തിയാക്കാൻ കഴിഞ്ഞു.

എന്റെ ക്ലാസ്സിൽ ആകെ 45 കുട്ടികൾ അതിൽ പിന്തുണ വേണ്ടവർ 7 പേർ സചിത്ര പുസ്തകം ആദ്യം വളരെ ബുദ്ധിമുട്ടായി തോന്നി കാരണം (വിതരണം ഒട്ടിക്കൽ എന്നിവ ) ഒട്ടിച്ചത് ചില കുട്ടികളുടെ Correct ആകാതെ വരും. ആദ്യം നന്നായി വിഷമിച്ചു എന്നാൽ പാഠഭാഗത്തേയ്ക്ക് കടന്നപ്പോൾ കുട്ടികൾ പാഠഭാഗം വളരെ നന്നായി വായിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. School ൽ 5 Division ൽ ആയി 190 കുട്ടികളു 54 teachers ഉം ആയി മുന്നോട്ട് പോകുന്നു.

23

എല്ലാ ഫ്രെയിമുകളും വളരെ ഉപകാരപ്പെട്ടു

 എൻറെ പേര് സുജിത്ത്. Gov: LPS Edappady Pala ( Kottayam) .  എൻറെ ക്ലാസിൽ ആകെ എട്ടു കുട്ടികളാണുള്ളത്. അതിനാൽ തന്നെ ഒട്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വലിയ സമയം ആവശ്യമായി വന്നില്ല. എല്ലാവരിലും സചിത്ര ബുക്കിന്റെ ആശയങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ കഴിഞ്ഞു. എല്ലാ ഫ്രെയിമുകളും വളരെ ഉപകാരപ്പെട്ടു. ക്ലാസുകൾ കുറച്ചുകൂടി എളുപ്പമാക്കുന്നതിന് അതിലൂടെ കഴിഞ്ഞു.

24.

നാല് കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യം

 എന്റെ പേര് വിദ്യ. Gups Puthur Kozhikode.

എന്റെ ക്ലാസ്സിൽ 35 കുട്ടികളാണ് ഉള്ളത് അതിൽ 4 പേര് ഒഡിഷയിൽ നിന്നുള്ളവർ. വളരെ ആശങ്ക യോടെ ആയിരുന്നു  സചിത്രം തുടങ്ങിയിരുന്നത്. കുറച്ചു സമയം  കൂടുതൽ വേണ്ടി വന്നെങ്കിലും ഓരോ ഫ്രെയിം കഴിയുമ്പോളും  കുട്ടികൾ  പരിചിതമായ  വാക്കുകൾ പറഞ്ഞു കൊടുക്കുമ്പോൾ സ്വന്തം എഴുതിയപ്പോൾ സന്തോഷം തോന്നി. മുകളിൽ പറഞ്ഞ  4 കുട്ടികളിലേക്ക് ആദ്യ യൂണിറ്റിലെ മുഴുവൻ  അക്ഷരങ്ങളും ചിഹ്നങ്ങളും എത്തിക്കാൻ കഴിഞ്ഞിട്ടില്ല

25. 

കുട്ടികൾ ഏറ്റെടുത്തു

 എന്റെ പേര് shanooja . Aups chembrakulam palakkad. എന്റെ ക്ലാസ്സിൽ  31  കുട്ടികളാണ് ഉള്ളത്  ആദ്യമൊക്കെ സചിത്ര പുസ്തകം  വളരെ ബുദ്ധിമുട്ടായി തോന്നി  ഒരാഴ്ച പിന്നിട്ടപ്പോൾ കുട്ടികൾക്ക് idea കിട്ടി പിന്നീട് രസകരമായാണ്  അവർ ഏറ്റെടുത്തത് രക്ഷിതാകളുടെ ഭാഗത്തു നിന്നും നല്ല പിന്തുണ ലഭിച്ചു    അക്ഷരങ്ങൾ  അവർ മനസ്സിലാക്കാനും തിരഞ്ഞെടുത്തു എഴുതാനും  വായിക്കാനും തുടങ്ങി  സചിത്ര പുസ്തകം നോക്കി അവർ കഥകൾ പറയാനും തുടങ്ങി  വളരെ സന്തോഷം

26. 

മുൻ സി ബി എസ് ഇ സ്കൂൾ അധ്യാപിക പറയുന്നു

നമസ്കാരം🙏 

കഴിഞ്ഞ 9 വർഷമായി ഞാൻ CBSE school ലെ K.G coordinator ആയി വർക്ക് ചെയ്തിരുന്ന ആളാണ്. ഈ വർഷം ജൂൺ 1 നാണ് U.L.P S നാരായണമംഗലം സ്കൂളിൽ ഒന്നാം ക്ലാസ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. എനിക്ക് സചിത്ര പുസ്തകം എന്നത് വിചിത്രമായ ഒന്നായിരുന്നു. കോഴ്സുകൾ ഒന്നിനും പോയിട്ടില്ല. എന്താണ് സചിത്ര പുസ്തകം, എന്താണ് ഇതിന്റെ പ്രസക്തി , എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഒരു ആശയവും ഇല്ലായിരുന്നു. ഹെഡ്മിസ്ട്രസ് ആണ് പറഞ്ഞത് സചിത്ര പുസ്തകം , സംയുക്ത ഡയറി എന്നിവ ഉൾപ്പെടുത്തിയ പുതിയ പഠന രീതി. ശരിക്കും ഞാൻ കരഞ്ഞ് പോയി😰 ഞാൻ എന്ത് ചെയ്യും ? എന്റെ വിഷമം കണ്ട് ടീച്ചർ ഒന്നിച്ചുയരാം എന്ന group ന്റെ link വിട്ടു. ആദ്യ ദിവസം തന്നെ നൂറുകണക്കിന് മെസേജ് വന്നപ്പോൾ വീണ്ടും ടെൻഷൻ പിന്നെ ഞാൻ ഓരോ മെസേജും പ്രത്യേകിച്ച് Dr. കലാധരൻ സർ ന്റെ കുറിപ്പുകൾ, നിർദ്ദേശങ്ങൾ ഇരുന്ന് വായിച്ച് മനസിലാക്കി. ( നേരിൽ കണ്ടിട്ടില്ലെങ്കിലും സർ നോട് ഒരു ആയിരം നന്ദിയുണ്ട് ) അങ്ങനെ സചിത്ര പുസ്തകം ആരംഭിച്ചു. ശില്പ ശാല നടത്തി രക്ഷിതാക്കളുടെ support പ്രതീക്ഷിച്ചതിലും അപ്പുറം. പിന്നെ "താരയുടെ വീട് " ഒരു ആഘോഷമായിരുന്നു. മക്കളാണെങ്കിൽ നല്ല ഉത്സാഹത്തോടെയാണ് ഓരോ വാക്കുകളും , വാച കങ്ങളും എഴുതിയതും , വായിച്ചതും. ആകെ 20 കുട്ടികൾ 5 പേർക്ക്  മാത്രമാണ് പിന്തുണാ ബുക്കിന്റെ സഹായം വേണ്ടി വരാറുണ്ടായിരുന്നു. ഒന്നാം പാഠം അവസാനിച്ചപ്പോൾ എങനെയാണ് എന്റെ സന്തോഷം, അനുഭവങ്ങൾ കുറിക്കണ്ടത് എന്ന് അറിയില്ല. അത്രയ്ക്കും ഒരു Impact എന്റെ മക്കളിൽ കൊണ്ടുവരാൻ കഴിഞ്ഞു. എന്തുകൊണ്ടും സചിത്ര പുസ്തകവും, സംയുക്ത ഡയറി ഒരു പോലെ കൊച്ചു മനസുകളിൽ ഉല്ലാസകരമായ രീതിയിൽ അക്ഷരങ്ങൾ 95% കുട്ടികളിലും ഉറപ്പിക്കാൻ സാധിപ്പിച്ചു എന്നത് ഒരുപാട് സന്തോഷവും , സംതൃപ്തിയും തരുന്നു. 

Sarika P.A

U.L.P.S Narayanamagalam (Kodungallor)

27.

തെറ്റാതെ എഴുതുന്നത് കാണുമ്പോൾ സന്തോഷം…

എന്റെ പേര് സംഗീത. മലപ്പുറം GLPS ok muri 

ക്ലാസ്സിൽ 23 കുട്ടികൾ.സച്ചിത്ര ബുക്കിൽ തെളിവെടുത്ത് എഴുതുന്നവർ വളരെ കുറവായിരുന്നു..അക്ഷരങ്ങൾ അറിയാ മെങ്കിലും ചിഹ്നങ്ങൾ ഉൾപ്പെടെ കൂട്ടി വായിക്കുന്നവർ കുറവായിരുന്നു.(ലാസ്റ്റ് ഫ്രെയിമുകളിലേക്ക്  വന്നപ്പോൾ ).5കുട്ടികൾ നല്ല പിന്തുണ ആവിശ്യമുള്ളവരായിരുന്നു..

എഴുതുന്നതിനു കൈ വഴക്കം നന്നേ കുറവായിരുന്നു.. പിന്തുണ ബുക്കിൽ അക്ഷരങ്ങൾ എഴുതിപ്പിക്കുന്നത്  അക്ഷരങ്ങൾ മനസിലാക്കി എഴുതാൻ  അവരെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്... അക്ഷരങ്ങൾക്ക് വടിവില്ലെങ്കിലും തെറ്റാതെ എഴുതുന്നത് കാണുമ്പോൾ സന്തോഷം

28. 

സചിത്ര പാഠപുസ്തകം പഠനം എളുപ്പമാക്കി.

 ➡️എന്റെ പേര് Sr. നിമ

ഞാൻ കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഒന്നാം ക്ലാസ്സ്‌ അധ്യാപിക.

➡️എനിക്ക് ക്ലാസ്സിൽ 42 കുട്ടികൾ ഉണ്ട്.

➡️സചിത്ര പാഠപുസ്തകം പഠനം എളുപ്പമാക്കി. 

➡️കുട്ടികൾക്ക് പഠനം രസകരമാക്കി

➡️തുടക്കത്തിൽ 8 കുട്ടികൾക്ക് പകർത്തിയെഴുത് പോലും ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ ഒരാൾ ഒഴികെ എല്ലാവരും പകർത്തി എഴുതുന്നു.

➡️വടിവൊത്ത അക്ഷരമാക്കാൻ ശ്രമിക്കുന്നുണ്ട് കുട്ടികൾ.

➡️25 കുട്ടികൾ സ്വന്തമായി എഴുതാൻ സാധിക്കുന്നുണ്ട്.

➡️9 കുട്ടികൾക്ക്‌ എഴുതാൻ ചെറിയ സഹായം ആവശ്യം ഉണ്ട്.

➡️മുൻപ് പറഞ്ഞ 8 കുട്ടികൾക്ക് പിന്തുണ വളരെ അധികം ആവശ്യം ആണ്.

➡️കഥ പറയാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. അഭിനയവും തകർക്കുന്നുണ്ട് 🥰🥰🥰.

29

പാഠ ഭാഗങ്ങൾ കൂടുതൽ പേരും നന്നായി വായിക്കുന്നു

എന്റെ പേര് സബ്ന മലപ്പുറം

ക്ലാസിൽ 35 കുട്ടികൾ

വളരെ ആശങ്കയോടെയാണ് സചിത്ര പുസ്തകം തുടങ്ങിയത്. ഇപ്പോൾ ഫ്രെയിം 9 കഴിഞ്ഞു. 

പാഠ ഭാഗങ്ങൾ കൂടുതൽ പേരും നന്നായി വായിക്കുന്നു.  

7 പേർ പിന്തുണ ആവശ്യമായവർ.

30

മുൻവർഷങ്ങളിലേക്കാൾ കുട്ടികൾക്ക് പെട്ടന്ന് അക്ഷരങ്ങളും വാക്യങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു 


സ്മിത GHHS muthuvallur Malappuram 

6 വർഷമായി ഒന്നാംക്ലാസിൽ ഈ വർഷം സചിത്രപുസ്തകം ഏറെ വ്യത്യസ്തതഉള്ളതാണ് ആദ്യ ദിവസങ്ങളിൽ സമയക്കൂടുതൽ വേണമെങ്കിലും പിന്നീട് കൂടുതൽ എളുപ്പമായി മുൻവർഷങ്ങളിലേക്കാൾ കുട്ടികൾക്ക് പെട്ടന്ന് അക്ഷരങ്ങളും വാക്യങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു 

കൊ,കോ അക്ഷരങ്ങൾ വന്നപ്പോൾ കുറച്ച് പ്രയാസം നേരിട്ടു


31.

സമയം തികയുന്നില്ല

Salina. M

Kappad LP S chool, Kannur

സചിത്രപുസ്‌തകം കുട്ടികൾക്ക് വായിക്കാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നുണ്ട്.എന്നാലും സച്ചിത്രപുസ്‌തകം ഉള്ളതുകൊണ്ട് ക്ലാസ് സമയം തികയാത്തതുപോലെ അനുഭവപ്പെടുന്നു.

എല്ലാദിവസവും ഒരുകഥ കുട്ടികൾക്ക് നിർബന്ധമായും പറഞ്ഞുകൊടുക്കുകയും കുട്ടികൾ വീട്ടിൽ പോയി അവരുടെതായ രീതിയിൽ പങ്കുവെക്കുകയും വീണ്ടും പിറ്റേന്ന് ക്ലാസ്സ്‌റൂമിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇത്‌ മികച്ച അനുഭവമായി എനിക്ക് തോന്നി. സംയുക്തഡയറി ഞാൻ വളരെ മുമ്പ് തന്നെ ചെയ്യാറുണ്ടായിരുന്നു.

അക്ഷരങ്ങൾ ഉറപ്പിക്കാൻ ഈ പ്രവർത്തനം വളരെ നല്ലതാണ്.

32.

സചിത്രരീതി നേരത്തെ പരീക്ഷിച്ച് സാധ്യത തിരിച്ചറിഞ്ഞതാണ്

എന്റെ പേര് ജ്യോതി കണ്ണൂർ ജില്ലയിലെ ചെറുപഴശ്ശി  വെസ്റ്റ് എ.എൽ.എൽ.പി സ്കൂളിൽ 5 വർഷമായി ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിക്കുന്നു. ഞാൻ ഈ പ്രവർത്തനങ്ങൾ കഴിഞ്ഞ 5 വർഷങ്ങളായി ചെയ്തു വരുന്നുണ്ട്. 

മലയാളം, ഗണിതം, ഇംഗ്ലീഷ് എല്ലാ വിഷയങ്ങൾക്കും സചിത്ര പുസ്തകമാതൃകയിൽ  ചിത്രങ്ങൾ പ്രിന്റ് എടുത്ത് നോട്ടിൽ ഒട്ടിച്ച് നൽകും. 

അവർ അത് നിറം നൽകി അതിന്റെ താഴെ വാക്യങ്ങൾ എഴുതും. അല്ലെങ്കിൽ വാക്കുകൾ . 

ഒന്നാം ക്ലാസുകാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിറം നൽകലാണ്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ക്ലാസ് എപ്പോഴും അക്ടീവ് ആയിരിക്കും.                        പിന്നെ സംയുക്ത ഡയറി എന്നുള്ള രീതി നവംബർ ഡിസംബർ മാസമാകുമ്പോഴാണ് തുടങ്ങാറ്. ഒരു ദിവസം അവർ കണ്ടതോ അനുഭവിച്ചതോ ആയ എന്തെങ്കിലും ഒരു കാര്യം അവരെക്കൊണ്ട് എഴുതിക്കാൻ  രക്ഷിതാക്കളോട് പറയും. നവംബർ, ഡിസംബർ മാസങ്ങളിലായതു കൊണ്ട് അവർ സ്വന്തമായി തന്നെ എഴുതാനുള്ള കഴിവ് നേടിയിട്ടുണ്ട്. പക്ഷെ എന്റെ കഴിഞ്ഞ വർഷം വരെയുള്ള സചിത്ര പുസ്തകത്തിൽ പാഠപുസ്തക പ്രവർത്തനങ്ങളും ചിത്രവാക്യങ്ങളും രണ്ടും ചേർന്നുകൊണ്ടാണ് പോകാറ്. ഞാൻ ഈ അനുഭവം അവധിക്കാല പരിശീലനത്തിൽ പങ്ക് വച്ചിരുന്നു. പുസ്തകം കാണിക്കുകയും ചെയ്തിരുന്നു.          

എന്നാൽ ഈ വർഷം അക്കാദമിക തലത്തിൽ തന്നെ നിർദ്ദേശവും ആവശ്യമായ മോഡ്യൂളും തന്നതുകൊണ്ട്  എന്റെ പ്രവർത്തങ്ങളെ കൂടുതൽ എളുപ്പമാക്കാൻ സാധിച്ചു.

ക്ലാസിൽ ഒരു കുട്ടിക്ക് മാത്രമാണ് പിന്തുണ ആവശ്യമായി വന്നത്. ഞാൻ പിന്തുണാ ബുക്കിൽ ചെയ്യിക്കാതെ അവളുടെ സചിത്ര പുസ്തകത്തിൽ തന്നെ എഴുതിച്ചു. രക്ഷിതാവിനോടും അതു നോക്കി റഫ് ബുക്കിൽ എഴുതിക്കാനുള്ള പിന്തുണ നല്കാനും നിർദ്ദേശം നൽകി. അവരും എന്റെ കൂടെ നിന്നു . മൂന്നോ നാലോ ഫ്രെയിം കഴിയുമ്പോഴേക്കും എന്റെ ആ കുഞ്ഞു പൂമ്പാറ്റ സ്വന്തമായി എഴുതിത്തുടങ്ങി. അത് അപ്പോൾ തന്നെ ഡോക്യുമെന്റ് ചെയ്ത് രക്ഷിതാവിന് അയച്ചു കൊടുക്കും. അപ്പോൾ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . ഞാൻ അത് രാത്രിയിലെ ഫോൺ കോളിലൂടെ അനുഭവിച്ചറിയാറുണ്ട്.

അതുപോലെ എനിക്ക് ഒന്നാം പാഠത്തിലെ സചിത്ര പുസ്തകം ചെയ്തു തുടങ്ങിയപ്പോൾ അനുഭവപ്പെട്ട ഒരു പ്രയാസം വീട് , തത്ത, കാക്ക ഇവയൊക്കെ നിർമ്മിച്ച് ഒട്ടിക്കുന്ന സമയത്ത് പിന്നീടുള്ള പേജുകളിൽ എഴുതാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. (പുസ്തകത്തിന് കം കൂടും) അതുകൊണ്ട് തന്നെ കൂടുതലും ' കഴിഞ്ഞ വർഷങ്ങളിൽ നല്കിയതു പോലെ ചിത്രങ്ങൾ പ്രിന്റ് എടുത്ത് നൽകുകയും അതിന് നിറം നൽകാനാവശ്യപ്പെടുകയും ചെയ്യുകയാണ് ചെയ്തത്.

അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കളർ പ്രിന്റ് എടുത്ത് ഒട്ടിക്കുന്നതിനേക്കാൾ കുട്ടികൾക്ക് താത്പര്യം പ്രിന്റ് എടുത്ത് നോട്ടിൽ ഒട്ടിച്ച ചിത്രങ്ങളിൽ നിറം നൽകി ഭംഗിയാക്കാനാണ്.

5 വർഷങ്ങളായി ഓരോ വർഷവും 33,35, 39, 31 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. എങ്കിലും എല്ലാ കുട്ടികൾക്കും ഇങ്ങനെ പ്രിന്റെടുത്ത് നിറം നൽകി പ്രവർത്തനങ്ങൾ ചെയ്യിക്കാറുണ്ട്. കഴിഞ്ഞ വർഷം വളരെ പ്രയാസമുള്ള ഒരു ഭിന്നശേഷി ക്കാരനടക്കം 33 കുട്ടികൾ ഉണ്ടായിരുന്നു. അധ്യാപിക രാത്രി ഉറങ്ങുന്ന സമയം ഒഴികെ ബാക്കി സമയം മുഴുവൻ ഇതിനായി നീക്കി വയ്ക്കേണ്ടി വരാറുണ്ട്.

 പക്ഷെ ഈ വർഷം വ്യക്തമായ ഒരു മോഡ്യൂൾ കിട്ടിയതു കൊണ്ട് അതിനനുസരിച്ച് നീങ്ങാൻ കഴിയുന്നുണ്ട്. ഈ വർഷം ഒന്നാം ക്ലാസിൽ 17 കുട്ടികളാണ് ഉള്ളത്. ഇപ്പോൾ പിന്തുണ ആവശ്യമുള്ള കുട്ടികൾ ഇല്ല. എല്ലാവരും സ്വന്തമായി എഴുതിത്തുടങ്ങി. ഒരു കുട്ടിക്ക് എഴുതി തുടങ്ങിയാലും അക്ഷരങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ട്. കൂടുതൽ തെളിവെഴുത്തുകളിലൂടെ അതു കൂടി പരിഹരിക്കാൻ ശ്രമിക്കണം. സചിത്ര പുസ്തകവും സംയുക്ത ഡയറിയും നല്ല രീതിയിൽ തുടർന്നു പോകുന്നുണ്ട്.










33

രക്ഷിതാക്കൾക്കും കൗതുകവും ഉത്സാഹവുമാണ്

 എന്റെ പേര് ശ്രീലത, കൊല്ലം ജില്ല.

സചിത്ര പുസ്തകം വളരെ താല്പര്യവും ഇഷ്ടമായി ചെയ്ത പ്രവർത്തനമാണ്. രക്ഷിതാക്കൾക്കും കൗതുകവും ഉത്സാഹവുമാണ്. .കുട്ടികൾക്ക് വായിക്കാനും എഴുതാനും വളരെ താല്പര്യമാണ്. എല്ലാ ഫ്രെയിം ചെയ്യാൻ സാധിച്ചു. 25 കൂട്ടികളിൽ 21 പേര് സ്വയവും 4 കുട്ടികൾക്ക് സഹായവും വേണം. അടുത്ത ഫ്രെയിമുകൾ മഴ മേളം ചെയ്യാൻ ഉള്ള ശില്പശാല തുടങ്ങാൻ ഒരുങ്ങുന്നു

34

വളരെ നല്ല മാറ്റം ഉണ്ടായി

എന്റെ പേര് വിദ്യ, മലപ്പുറം ജില്ല

30 കുട്ടികളുള്ള ക്ലാസ്സിൽ 5 പേർക്ക് പിന്തുണ ആവശ്യമാണ്.

 സചിത്ര പുസ്തകം തുടങ്ങിയപ്പോൾ കൂടുതൽ കുട്ടികളുള്ളതിനാൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു  എന്നാൽ കുട്ടികൾ വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും

 പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവരിൽ വളരെ നല്ല മാറ്റം കാണാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

35. 

വായിക്കാനും ഒട്ടിക്കാനും എഴുതാനും വളരെ താല്പര്യം

എന്റെ പേര് ഷൈസി. A. U. P. S. Velikkad Palakkad

സചിത്ര പുസ്തകം ക്ലാസ്സിൽ വളരെ ഉപകാര പ്രദമായിരുന്നു, ആദ്യ ദിവസങ്ങളിൽ കുട്ടികൾക്ക് ഒട്ടിക്കാനും എഴുതാനും പ്രയാസം ഉണ്ടായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ വളരെ എളുപ്പത്തിൽ താല്പര്യത്തോടെ കുട്ടികൾ ചെയ്യാൻ തുടങ്ങി. 

വായിക്കാനും ഒട്ടിക്കാനും എഴുതാനും വളരെ താല്പര്യത്തോടെയാണ് ചെയ്യുന്നത്. കുട്ടികളിൽ നല്ല രീതിയിൽ എത്തിക്കാൻ സാധിച്ചു

36.

സചിത്രരീതി മറ്റു വിഷയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്

എന്റെ പേര്  ഷേറ. ഞാൻ കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ താഴെ കളരി യു. പി സ്കൂളിലാണ്. ഞാൻ 12 വർഷമായി ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. മലയാളം, ഗണിതം, ഇംഗ്ലീഷ്, എല്ലാ വിഷയങ്ങളും നോട്ട്ബുക്കിൽ ചിത്രം വരക്കുകയും ഒട്ടിക്കുകയും ചെയ്താണ് എഴുതിപ്പിക്കാറ്. അതുകൊണ്ടുതന്നെ കുട്ടികൾ അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും എഴുതാറുണ്ട്. ഈ വർഷം സചിത്രപുസ്തകം തുടങ്ങിയപ്പോൾ  വളരെ നല്ല ആവേശത്തോടെ കുട്ടികൾ ചെയ്യുന്നുണ്ട്. എന്റെ ക്ലാസ്സിൽ 12 കുട്ടികളാണുള്ളത്. അതിൽ ഒരുകുട്ടി നഴ്സറിയിൽ അക്ഷരം പഠിക്കാതെ വന്നതാണ്. അവനാണ് ഇപ്പോൾ ക്ലാസ്സിൽ ഒന്നാമൻ.12 കുട്ടികളും സചിത്ര പുസ്തകം തെറ്റാതെ വായിക്കുന്നുണ്ട് പിന്തുണ ആവശ്യമുള്ള ഒരു കുട്ടി മാത്രമേ ഉളളൂ. 

അവളും ഇപ്പോൾ പിന്തുണ ഇല്ലാതെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. 

പാഠഭാഗം വളരെ എളുപ്പത്തിൽ വായിക്കാനും പഠിച്ച വാക്കുകൾക്ക് അടിവരയിടാനും ഒരു കുട്ടിയൊഴികെ എല്ലാവർക്കും കഴിയുന്നുണ്ട്. 

ചാർട്ടിൽ എഴുതുന്നത് കൊണ്ട് കുട്ടികൾ ദിവസവും പറയാതെ തന്നെ വായിക്കുന്നുണ്ട്. 

വാട്സ് അപ്പ്‌ ഗ്രൂപ്പിൽ കുട്ടികൾ എല്ലാവരും വായിക്കുന്ന വീഡിയോ അയക്കാറുണ്ട്. 

ഡയറി ജൂലൈ 5നാണ് തുടങ്ങിയത്.

കുട്ടികൾ വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവരിൽ നല്ല മാറ്റമുണ്ടാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

37.

എല്ലാ രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുടെയും ഭംഗിയായി മുന്നോട്ട്

Shijina

Valiyannur north ups, Kannur

സചിത്രപുസ്തകം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായിമാറി. അത് ക്ലാസ്സ്‌റൂമിൽ നിന്നും ചെയ്യുമ്പോൾ ഒരുപാട് സമയം വേണ്ടിവരുന്നു. അതുകൊണ്ട് കുറച്ച് പകുതിയായപ്പോൾ കളർപേപ്പർ കട്ട്‌ ചെയ്ത് കൊടുത്ത് ഒട്ടിക്കേണ്ട സ്ഥലവും പറഞ്ഞുകൊടുത്തു എഴുതേണ്ട കാര്യങ്ങൾ സ്കൂളിൽ നിന്നുതന്നെ എഴുതിക്കും. ബാക്കി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് രക്ഷിതാക്കൾക്ക് മനസിലാക്കാൻ വേണ്ടി വാട്സാപ്പിൽ നിർദ്ദേശങ്ങൾ കൊടുക്കും അത് അനുസരിച്ച് എല്ലാ രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുടെയും ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു.

38

കൂടുതൽ പിന്തുണ വേണ്ടവർ കുറയുന്നു

എന്റെ പേര് ലിജിന കെ കെ

ശ്രീ ജനാർദ്ധന എൽ പി സ്കൂൾ മുരിങ്ങോടി, കണ്ണൂർ 

എന്റെ ക്ലാസ്സിൽ 22 കുട്ടികളുണ്ട്. അതിൽ ആദ്യഘട്ടത്തിൽ അഞ്ചു കുട്ടികൾക്ക് പിന്തുണ ആവശ്യമായിരുന്നു ഇപ്പോൾ രണ്ടു രണ്ടു കുട്ടികൾക്ക് മാത്രമാണ് ആവശ്യമുള്ളത് സചിത്ര പുസ്തകം വളരെ താല്പര്യത്തോടെയാണ് എല്ലാവരും ചെയ്യുന്നത്. 

എല്ലാവരും സചിത്ര ബുക്കിൽ എഴുതുന്നത് വായിക്കുന്നുണ്ട്. സംയുക്ത ഡയറിയെഴുത്ത് ജൂൺ 15നാണ് ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ്  കുട്ടികളും രക്ഷിതാക്കളും ഓരോ ദിവസവും ഡയറി എഴുതുന്നത് അവധി ദിവസങ്ങളിൽ ഡയറി എഴുതി ഫോട്ടോ അയച്ചു തരുന്നുണ്ട്

39

വായിച്ചു എഴുതിയും ഒട്ടിച്ചും വരച്ചും

ശാലിനി

ഗവണ്മെന്റ് എൽ പി എസ് കുടശ്ശനാട്.ആലപ്പുഴ ജില്ല 

ഒന്നാം ക്ലാസ്സിലെ മക്കൾ സചിത്രബുക്കിന്റെ ഭംഗി കൂട്ടൽ ആണ്... 

ബുക്ക് ആകർഷകമാക്കി തന്നെ ആയിരുന്നു മുൻ വർഷങ്ങളിലും ചെയ്തിരുന്നത്.. 

എങ്കിലും ഈ വർഷം കുഞ്ഞുങ്ങൾ ഏറെ ഇഷ്ടത്തോടെയും വായിച്ചു എഴുതിയും ഒട്ടിച്ചും വരച്ചും ഏറ്റെടുത്തു.. 

രക്ഷിതാക്കളുടെ പിന്തുണ ഉണ്ട്.

ഡയറി എഴുതാൻ ശീലം കുഞ്ഞു മക്കൾക്ക് ഇഷ്ടം ആണ്.. സ്വന്തം ഇഷ്ടത്തിൽ അവർ എഴുതുന്നു. ക്രമേണ ശരിയാകുമെന്ന വിശ്വാസം ഉണ്ട്.

 എന്റെ പേര് രേഷ്മ.  

ഇടുക്കി ജില്ലയിലെ എസ് എൻ വി എച്ച്എസ്എസ്  എൻ ആർ സിറ്റി 

40

പിന്നീട് എളുപ്പത്തിൽ താല്പര്യത്തോടെ കുട്ടികൾ ചെയ്യാൻ തുടങ്ങി


"ഒന്നാം ക്ലാസിലെ ശില്പശാല വളരെ ഭംഗിയായി നടന്നു. രക്ഷിതാക്കൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.

 സചിത്ര പുസ്തകം തുടങ്ങിയപ്പോൾ കൂടുതൽ കുട്ടികളുള്ളതിനാൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു  എന്നാൽ കുട്ടികൾ വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും

 പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.സചിത്ര പുസ്തകം ക്ലാസ്സിൽ വളരെ ഉപകാര പ്രദമായിരുന്നു, ആദ്യ ദിവസങ്ങളിൽ കുട്ടികൾക്ക് ഒട്ടിക്കാനും എഴുതാനും പ്രയാസം ഉണ്ടായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ വളരെ എളുപ്പത്തിൽ താല്പര്യത്തോടെ കുട്ടികൾ ചെയ്യാൻ തുടങ്ങി "

41.

തുടക്കത്തിൽ കുറച്ചു പ്രയാസമായി

ഞാൻ ഷിജിത. 

സചിത്ര പുസ്തകം തുടക്കത്തിൽ കുറച്ചു പ്രയാസമായി. പിന്നീട് നന്നായി പോയി. സംയുക്ത ഡയറി നന്നായി പോകുന്നു.20കുട്ടികളിൽ 2പേർ ഒഴികെ ബാക്കി എല്ലാവരും ഡയറി എഴുതുന്നുണ്ട്.

42.

കുട്ടികൾ അറിയാതെ തന്നെ അക്ഷരങ്ങളിലൂടെ കടന്നു വന്നത് പുതിയ അനുഭവം 

"എൻ്റെ പേര് റീന. ജി.എൽ പി.എസ്. എരുതുംകടവ്

കാസറഗോഡ്.

 എൻ്റെ ക്ലാസ്സിൽ സചിത്ര പുസ്തകം ആദ്യ ഘട്ടത്തിൽ കുറച്ച് അധികം വിഷമം നേരിട്ടു. രണ്ടാം ഫ്രെയിം എത്തിയപ്പോൾ കുട്ടികൾ വിഷമം കൂടാതെ പ്രവർത്തനം ചെയ്തു തുടങ്ങി. രണ്ടു കുട്ടികൾക്കാണ് പിന്തുണ പുസ്തകത്തിൻ്റെ ആവശ്യകത അവസാന ഘട്ടം വരെ വേണ്ടി വന്നത്. സചിത്ര പുസ്തകത്തിലൂടെ കുട്ടികൾ അറിയാതെ തന്നെ അക്ഷരങ്ങളിലൂടെ കടന്നു വന്നത് പുതിയ ഒരു അനുഭവം ആയിരുന്നു."

43.

ഞങ്ങൾ ഒന്നാം ക്ലാസ് അധ്യാപകർ മറ്റ് അധ്യാപകർക്കിടയിൽ ഇപ്പോൾ നന്നായി തിളങ്ങുന്നുണ്ട്!

"ഒന്നാം ക്ലാസിൽ 12 വർഷം ക്ലാസ്സെടുത്ത അധ്യാപികയാണ് ഞാൻ . മുൻ  വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം നടപ്പിലാക്കിയ സചിത്ര നോട്ട്ബുക്ക്, സംയുക്ത ഡയറി, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കടന്നുപോയപ്പോൾ കുട്ടികൾക്ക് വലിയ മാറ്റം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഈ വർഷത്തെ അധ്യാപക പരിശീലനത്തിന്റെ ഏറ്റവും സവിശേഷമായ പ്രവർത്തനങ്ങളായിരുന്ന  -സചിത്ര നോട്ട്ബുക്കും, സംയുക്ത ഡയറിയും കുട്ടികളും രക്ഷിതാക്കളും വളരെ ആസ്വാദ്യകരമായി ചെയ്തു വരുന്നു. മുമ്പ് ക്ലാസുകളിൽ നടന്നിരുന്ന ഗ്രാഫിക് റീഡിംഗ്,  ഗ്രാഫിക് റൈറ്റിംഗ് രീതിയിൽ നിന്നു മാറി അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും തിരിച്ചറിഞ്ഞ് കൊണ്ടുള്ള ലേഖനത്തിനും, വായനക്കും ഇപ്പോൾ പിന്തുടരുന്ന ആശയാവതരണ രീതിക്ക് കുറേ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്.

രക്ഷിതാക്കളുടെ സഹകരണവും, കുട്ടികളുടെ താല്പര്യവുമാണ് അധ്യാപകരുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജം . കുഞ്ഞുവായനക്കായി കുഞ്ഞു പുസ്തകം കൊടുത്തപ്പോൾ കുഞ്ഞു കണ്ണുകളിൽ നിറഞ്ഞ കൗതുകം ശ്രദ്ധിച്ചു.. അതിൽ അവർ പഠിച്ച അക്ഷരങ്ങൾ ചൂണ്ടിക്കാണിച്ച് വായിച്ചത് ഏറെ സന്തോഷമേകി. വായനോത്സവം തുടങ്ങി.

രക്ഷിതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകി സംയുക്‌ത ഡയറി തുടങ്ങിയത് ജൂലൈ -7 നാണ്. ആദ്യ ദിവസം 14 പേരിൽ 10 പേർ ഡയറി എഴുതി തുടങ്ങി. ചിലർ ഒറ്റവാക്യമാണ് എഴുതുന്നത് എങ്കിലും ഇപ്പോൾ എല്ലാവരും ഡയറി എഴുതുന്നുണ്ട്. നമ്മൾ വിചാരിച്ചതിനപ്പുറം അവരുടെ ചിന്തകളും, ഭാവനകളും, ആശയങ്ങളും ഡയറിയിലൂടെ പ്രതിഫലിക്കുന്നു. ഗ്രൂപ്പിലൂടെ പങ്കിടുന്ന ഡയറികളിലൂടെ കടന്നുപോകുമ്പോൾ ആവർത്തന വിരസരതയയോ, മടുപ്പോ ഇല്ലാതെ ഓരോന്നും വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞതായി തോന്നുന്നു.

രക്ഷിതാക്കൾ സംതൃപ്തരാണ്. ഞാനും. പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലെ കുഞ്ഞു മനസ്സുകളിൽ അവരുടെ രക്ഷിതാക്കളിൽ ചലനം സൃഷ്ടിച്ച പുത്തൻ ആശയങ്ങൾക്ക് ചുക്കാൻ പിടിച്ച കലാധരൻ സാർ , സൈജ ടീച്ചർ ഉൾപ്പെടെയുള്ള കൂട്ടായ്മക്ക് ബിഗ് സല്യൂട്ട് .

ഒന്നര മാസം പിന്നിടുമ്പോൾ മുമ്പ് പഠിച്ചിരുന്ന [മിടുക്കരായ രണ്ടാ മൂന്നോ കുട്ടികൾ ഒഴിച്ച് ]  കുട്ടികൾ  ഈ സമയത്ത് അക്ഷരങ്ങളും , വാക്കുകളും മാത്രമാണ് എഴുതുകയും വായിക്കുകയും ചെയ്യാറുള്ളത്. എന്നാൽ ഈ വർഷം നേരെ തിരിച്ചാണ് അനുഭവം. തുടക്കം മുതൽ പിന്തുണ വേണ്ടി വന്ന 3 കുട്ടികൾ ഒഴികെ ബാക്കി എല്ലാവർക്കും സചിത്ര ബുക്ക് നോക്കി വായിക്കാൻ കഴിയുന്നു എഴുതാൻ കഴിയുന്നു. TB യിലെ പ്രവർത്തനങ്ങൾ വേഗത്തിൽ ചെയ്യാൻ കഴിയുന്നു. ചാടിച്ചാടി നടന്നു നടന്ന് പോലുള്ള വിഷമം പിടിച്ചവ പോലും തെളിവെടുത്തെഴുത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ഒരു രക്ഷിതാവ് [എന്റെ സഹപ്രവർത്തക ] പറഞ്ഞു. ടീച്ചറേ, ഈ ആശയം കഴിഞ്ഞ വർഷമേ തുടങ്ങാമായിരുന്നല്ലേ എന്ന് -.

ഞങ്ങൾ ഒന്നാം ക്ലാസ് അധ്യാപകർ മറ്റ് അധ്യാപകർക്കിടയിൽ ഇപ്പോൾ നന്നായി തിളങ്ങുന്നുണ്ട്. നമ്മുടെ രീതി, കുട്ടികളിൽ കാണുന്ന മാറ്റം  എല്ലാ രക്ഷിതാക്കളേയും അമ്പരപ്പിക്കുന്നു. 🙏🙏

സി.എം.ഉഷ

 ദേശമിത്രം UPS, ചേടിച്ചേരി, കണ്ണൂർ.

44. 

അവധിക്കാല പരിശീലനം വളരെയധികം ഗുണകരമായി

ഞാൻ കഴിഞ്ഞ വർഷം ഓണാവധിക്ക് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. അതിനാൽ തന്നെ കുട്ടികളെപ്പോലെ എനിക്കും പുതിയ അനുഭവമാണ്. അവധിക്കാല പരിശീലനം വളരെയധികം ഗുണകരമായി ക്ലാസ് മുറിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. എൻറെ ക്ലാസിൽ 45 കുട്ടികളാണുള്ളത് അതിൽ 80 ശതമാനം പേരും  കൃത്യമായി വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. 90% പേർ തെളിവെടുത്ത് എഴുതും. ഒരാൾ അന്യഭാഷ കുട്ടി ആയതുകൊണ്ട് സചിത്ര പുസ്തകത്തിൻറെ ഒരു നേട്ടവും കൈവരിക്കാൻ ആയിട്ടില്ല ക്ലാസ് റൂമിൽ വായിച്ചു കേട്ടിട്ടുള്ള വാക്കുകളും ചെറിയ വാചകങ്ങളും കേട്ട ഓർമ്മയിലാണ് അവൾ വായിക്കുന്നത് തെളിവെടുത്തെഴുതുമ്പോൾ മറച്ചു നോക്കി വളരെയധികം സമയമെടുത്താണ് പൂർത്തിയാക്കുന്നത് അക്ഷരം മനസ്സിലാക്കിയല്ല അവൾ എഴുതുന്നത് മലയാളം കേൾക്കാനുള്ള സാഹചര്യം സ്കൂളിൽ നിന്ന് മാത്രമാണ് ഉള്ളത്. കേട്ടാലും അവൾക്ക് മനസ്സിലാവുകയുമില്ല. ഏതു വിഷയം ആയാലും അവൾക്ക് അവൾക്കറിയാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കേണ്ടതായി വരുന്നു. ക്ലാസിലെ മറ്റു കുട്ടികൾകഥാപുസ്തകങ്ങൾ വായിക്കാൻ താല്പര്യംകാണിക്കാറുണ്ട് രക്ഷിതാക്കളുടെ സഹകരണത്തോടെ പഠന പ്രവർത്തനങ്ങൾ നന്നായി മുന്നോട്ടു പോകുന്നുണ്ട്. ജൂലൈ ഒന്നുമുതലാണ്സംയുക്ത ഡയറി എഴുതി തുടങ്ങിയത്. ക്ലാസിലെ പകുതി പേരു മാത്രമേ എഴുതി തുടങ്ങിയുള്ളൂ. എഴുതിയവർ കൃത്യമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും പിറ്റേദിവസം ക്ലാസിൽ കൊണ്ടുവന്ന് കാണിക്കുകയും ചെയ്യുന്നുണ്ട്. ഗ്രൂപ്പിൽ ഷെയർ ചെയ്യുമ്പോൾ രക്ഷിതാക്കൾ എഴുതുന്നതിൽ വരുന്ന തെറ്റുകൾ അവരോട് വ്യക്തിപരമായി പറയുമ്പോൾ അവർ തിരുത്തി അടുത്തദിവസംക്ലാസിൽകൊടുത്തയക്കാറുണ്ട്. ക്ലാസിൽ അധ്യാപകരറിയാതെ നടക്കുന്ന  കാര്യങ്ങൾ അറിയാനുള്ള ഒരു ഉപാധിയായി സംയുക്ത ഡയറി മാറി. ഡയറി എഴുതുന്നതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം.ഈ മാസം അവസാനത്തോടെ സാധിക്കും എന്നു കരുതുന്നു.ക്ലാസിലെ രക്ഷിതാക്കൾ വളരെയധികം സന്തുഷ്ടരാണ്. പാഠപുസ്തകത്തിൽ നിന്നല്ലാതെ മറ്റുള്ള വാക്കുകൾ, കടയുടെ ബോർഡുകൾ തുടങ്ങിയവയൊക്കെ കുട്ടികൾ വായിക്കുന്നുണ്ട്.  മുൻപത്തേക്കാളും ആസ്വദിച്ചു പഠിക്കുന്നുണ്ട് എന്നൊക്കെയാണ് രക്ഷിതാക്കൾ പറഞ്ഞത്. 

അൽഫ അസീസ് A A,

GUPS Konathukunnu, Thrissur


45.

90 % കുട്ടികളും തെളിവെടുത്ത് എഴുതുന്നു

 ഒന്നാംതരക്കാരി ആയിട്ട് 6 വർഷമായി. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പാO പുസ്തകം വായിപ്പിക്കുമ്പോൾ മക്കൾ അനായാസമായി വായിക്കുന്നു. ചിത്രങ്ങൾ വരയ്ക്കാനോ, നിർമ്മി ക്കാനോ ഞാൻ മുന്നിലല്ല. എന്നാലും കഴിവിൻ്റെ പരമാവധി ശ്രമി ക്കുന്നു'. മക്കൾക്ക് ഒട്ടിക്കുന്നതിനേക്കാൾ ഇഷ്ടം വരയ്ക്കാനാണ്. സചിത്ര നോട്ടുബുക്കിൽ അതു കൊണ്ട് തന്നെ വരയാണ് കൂടുതൽ.

90 % കുട്ടികളും തെളിവെടുത്ത് എഴുതുന്നുണ്ട്. ഉച്ച സമയത്ത് ചാർട്ട് വായന യ്ക്ക് മത്സരമാണ്. 

ചാർട്ട് സ്ഥിരമായി ഭിത്തിയിൽ ഒട്ടിക്കുന്നതി നാൽ അടുത്ത യൂണിറ്റ് കഴിയുമ്പോ സ്ഥലപരിമിതി ഉണ്ടാകുമോ എന്നാണ് ആശങ്ക. 

എൻ്റെ ഇംഗ്ലീഷ് നോട്ട് ബുക്കും സചിത്രമാക്കി🥰 

ഡയറി എഴുത്ത് പുരോഗമിക്കുന്നു. ഒരാൾ ഒഴികെ എല്ലാവരും എഴുതുന്നു. എഴുതാത്ത കുഞ്ഞിനെ ആത്മവിശ്വാസം നല്കി ഞാൻ മുൻകൈയെടുത്ത് എഴുതിപ്പിക്കുന്നു. എന്നാൽ തുടർച്ചയായി എഴുതാൻ മടി കാണിക്കുന്നു. ക്ലാസ്സിൽ 15 കുട്ടികൾ

പഠന കാര്യങ്ങളിൽ കുട്ടികളെ വീട്ടിൽ ശ്രദ്ധിക്കുന്നവർ - 2🙏

 94950 47657: 

ലക്ഷ്മീദേവി ആർ.എം

ഗവ: എച്ച് എസ് എസ്, സദാനന്ദപുരം

46. 

എഴുതിയത് അവർ വായിക്കുകയും ചെയ്യുന്നു

ആലപ്പുഴ ജില്ലയിലെ എംഎസ്സി എൽപിഎസ് ഊട്ടുപറമ്പ് സ്കൂളിലെ ടീച്ചറാണ് എൻറെ പേര് ടെസ്സി .

സ്കൂളിലെ എല്ലാ കുട്ടികളും സചിത്ര ബുക്കും സംയുക്ത ഡയറിയും നല്ലരീതിയിൽ തന്നെ ചെയ്തു വരുന്നു .കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്ല താല്പര്യമാണ്. എല്ലാദിവസവും കുട്ടികൾ സംയുക്ത ഡയറി എഴുതുന്നു .

ചിത്രം വരയ്ക്കാനും കുട്ടികൾക്ക് താല്പര്യം ആണ്. 

കുട്ടികൾ എഴുതിയത് അവർ വായിക്കുകയും ചെയ്യുന്നു. 

ഈ ഡയറി എഴുത്ത് ഒരു പുതിയ അനുഭവമാണ്.

47. 

രൂപീകരണ പാഠങ്ങൾ മക്കൾക്ക് വളരെയിഷ്ടം.

ഞാൻ 30 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു. ഓരോ വർഷവും അവധിക്കാലപരിശീലനം കഴിയുമ്പോൾപുതുമയുള്ള എന്തെങ്കിലും ഒന്ന് കിട്ടാറുണ്ട്. പക്ഷെ സാറേ.

ഒത്തിരി ഒത്തിരി ആശങ്കയോടെ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഏറ്റെടുത്തു. ഒരു ആഴ്ച പിന്നിട്ടപ്പോൾ തന്നെ രണ്ടും ഞങ്ങളുo  രക്ഷിതാക്കളും മക്കളും നെഞ്ചിലേറ്റി. , ഇക്കണക്കിന് പോയാൽ ആദ്യ ടേം കഴിയുമ്പോൾ 90 % മക്കളും സ്വതന്ത്ര വായനക്കാരും രചയിതാക്കളുമാകും🤝 

⭐ 31 മക്കളുണ്ട് ക്ലാസിൽ 22 പേർ എന്റെ ഒപ്പം സചിത്ര ബുക്ക് ചെയ്യും 5 പേർക്ക് പിന്തുണാ ബുക്കിലൂടെ എഴുതിക്കുന്നു. 4 പേർക്ക് ഒരു താങ്ങ് മതി . സചിത്ര പാഠം കഴിഞ്ഞ് പാഠഭാഗം വളരെ എളുപ് മായി. മുൻവർഷങ്ങൾ ഒരു തമാശയായി ഓർക്കുന്നു.

💚 , രക്ഷിതാക്കളുടെ പൂർണ സഹകരണം ഉള്ള സ്കൂളാണ് ചില ദിവസങ്ങളിൽ (അമ്മമാരുടെ സഹായം

 വേണ്ടപ്പോൾ ) അവർ ക്ലാസിലുണ്ടാകും

💚 ആദ്യം സമയക്കൂടുതൽ വേണ്ടി വരുന്നുണ്ടെങ്കിലും സ്രചിത്രം) അത് കഴിയുമ്പോൾ മക്കൾ പഠിച്ച് മറ്റൊരവസരത്തിൽ ഉപയോഗിക്കാൻപ്രാപ്തരാകുന്നുണ്ട്.

💚 മുഴുവൻ മക്കളേയും തത്സമയ വിലയിരുത്താൻ പ്രയാസമുണ്ട്. എന്റെ പിന്തുണ വേണ്ടവരുടെ കൂടുതൽ ശ്രദ്ധിക്കുന്നു.

💚 ആശയാവതരണ രീതിയിലുള്ള രൂപീകണ പാഠങ്ങൾ മക്കൾക്ക് വളരെയിഷ്ടം. കഴിഞ്ഞ പാഠം കഥ പോലെ ശബ്ദവ്യതിയാനത്തോടെ മക്കൾ അവതരിപിക്കുന്നുണ്ട് എന്തു കൊണ്ടും മൂന്നു കണ്ണികളും (കുട്ടി, രക്ഷിതാവ്. ടീച്ചർ ) ജിൽ... ജിൽ... എന്നു നിന്നാൽ ക്ലാസിൽ വലിയ മാറ്റം വരുത്താൻ കഴിയും. പുതിയ ഒരു മാറ്റം വരുത്താൻ സചിത്ര ബുക്കി നും സംയുക്ത ഡയറിക്കും സാധിച്ചു. പിന്നിൽ പ്രവർത്തിച്ച ഏവർക്കും നന്ദിയോടെ.......

ഗീത

ജീ എൽ പി എസ്,തിരുവിഴ, ചേർത്തല

48

രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് നല്ല സപ്പോർട്ട്

ഒന്നാം യൂണിറ്റ് കഴിഞ്ഞു. 

കുട്ടികൾ വളരെ താൽപ്പര്യത്തോടെ ആണ് സചിത്ര ബുക്ക് ചെയ്തിരുന്നത് രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് നല്ല സപ്പോർട്ട് ലഭിച്ചു.

സംയുക്തഡയറിയും ആരംഭിച്ചു. 

ഒരു കുട്ടി അക്ഷരം മറന്നു പോകുന്നു. 

എങ്കിലും അവൾ ശ്രമിക്കുന്നുണ്ട്. 

അക്ഷരങ്ങൾ ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്.

BHAVYA

GUPS ERATHUMPAMON, Pathanamthitta


49.

വലിയ പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ മുന്നോട്ടുപോകുന്നു

ഒന്നാം യൂണിറ്റ് സചിത്ര പുസ്തകം  കഴിഞ്ഞു. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ആണ് സചിത്ര ബുക്ക് ചെയ്തിരുന്നത്. ഇന്നലെ സി പി ടി എ ആയിരുന്നുരക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല സപ്പോർട്ട് ആണ് കിട്ടുന്നത്…

കുട്ടികൾക്ക് വളരെയധികം താല്പര്യമുണ്ടെന്ന് അറിഞ്ഞു.... ടെസ്റ്റുകൾ വായിക്കുന്നതിനും വളരെയധികം താല്പര്യവും കാണിക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ അറിയിച്ചു....

രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ലൊരു സപ്പോർട്ട് ആണ് ഇന്നലെ നടന്ന cpta യിൽ കിട്ടിയത്....

44 കുട്ടികളിൽ നാല് കുട്ടികൾ ഒഴികെ കുട്ടികൾ വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്......

നാലു കുട്ടികൾക്ക് ചെറിയ പിന്തുണ ആവശ്യമുള്ളവരാണ്....

എങ്കിലും വലിയ പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ മുന്നോട്ടുപോകുന്നു...

 ജ്യോതി കൃഷ്ണ

 നിലമ്പൂർ സബ് ജില്ല

50.

90%കുട്ടികളും കഴിവ് നേടി

ഒന്നാം യൂണിറ്റ് കഴിഞ്ഞു 90%കുട്ടികളും ഒന്നാം പാഠത്തിലെ ഊന്നൽ  നൽകിയ  അക്ഷരങ്ങൾ എഴുതാനും  വായിക്കാനും കഴിയുന്നവരാണ്.

 2 കുട്ടികൾ പിന്തുണ ആവശ്യമുള്ളവരാണ്.സചിത്ര പുസ്തകം കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു. ചിത്രം വരയ്ക്കുകയും ഒട്ടിക്കുകയും ചെയ്യുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങി. കുറച്ച് രക്ഷിതാക്കളും  കൂടി സഹകരിക്കാനുണ്ട്

Asha 

S K V L P S POTTA

51.

കുട്ടികൾക്കും രക്ഷിതാക്കൾക്കും താല്പര്യം

ഒന്നാം unit കഴിഞ്ഞു. 

കുട്ടികൾ വളരെ താൽപ്പര്യത്തോടെ ആണ് സചിത്ര ബുക്ക് ചെയ്തിരുന്നത്. 

രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഗ്രാഫിക് Reading ലൂടെ എല്ലാ വാക്കുകളും വായിച്ചെടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഊന്നൽ നൽകേണ്ട അക്ഷരങ്ങൾ നേടിയിട്ടുണ്ട്. 

കുട്ടികൾക്ക് സംയുക്ത ഡയറി വളരെ പ്രയോജനകരമായി അനുഭവപ്പെട്ടു.

LIBI

SNLPS KUNJITHAI

എറണാകുളം

52. 

എഴുത്തും വായനയും എളുപ്പമാക്കി

സചിത്ര പുസ്തകത്തിലൂടെയുള്ള പഠനം കുട്ടികളിൽ  താല്പര്യം വളർത്തി. എഴുത്തും വായനയും എളുപ്പമാക്കി.

4പേർക്കു പിന്തുണ ആവശ്യമുണ്ട്. ഒ, ഓ, ചിഹ്നങ്ങൾ ഉറപ്പിക്കാനുണ്ട്. ഡയറി എഴുതി തുടങ്ങി.. രക്ഷിതാക്കളുടെ പൂർണ സഹകരണം ഉണ്ട്.

A. L. P. S. Chemmappilly, Thrissur

53.

കൂടുതൽ സമയം വേണ്ടി വന്നു

സചിത്ര പുസ്തത്തിലൂടെയുള്ള പഠനം കുട്ടികൾക്ക് തല്പര്യം ഉള്ളതാക്കി എഴുത്തും വായനയും കുട്ടികൾക്ക് പഠനം എളുപ്പമാക്കാൻ കഴിഞ്ഞു. 

കൂടുതൽ സമയം വേണ്ടി വന്നു .പിന്നീട്  വായന എളുപ്പമായി

Jiji John ,

MTLPS,perayam

54.

ചാർട്ടുകളിലൂടെ കുട്ടികൾക്ക് 

വീണ്ടും വായനക്ക് അവസരം

ഒന്നാം യൂണിറ്റിലെ പ്രവർത്തനങ്ങളെല്ലാം വിജയകരമായി പൂർത്തീകരിച്ചു. ക്ലാസ്സിൽ 18 കുട്ടികളുണ്ട്. സചിത്ര പുസ്തകം രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ ഏറ്റെടുത്തു. അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ വേഗത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞു. സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചാർട്ടുകളിലൂടെ കുട്ടികൾക്ക് വീണ്ടും വായനക്ക് അവസരം ലഭിക്കുന്നു. 

സംയുക്ത ഡയറി എഴുത്ത് ആരംഭിച്ചു. കുട്ടികൾ മുടങ്ങാതെ ഡയറി എഴുതുന്നുണ്ട്. അതിലെ ചിത്രീകരണവും ആവേശത്തോടെ ചെയ്യുന്നുണ്ട്.

 പ്രിയ      

 (ജി എൽ പി എസ് കാട്ടിപ്പരുത്തി, വളാഞ്ചേരി. ( MLM  Dis )

55.

ചില രക്ഷിതാക്കളുടെ പിന്തുണയില്ലായ്മ 

കുട്ടികളേയും എന്നെയും 

ഏറെ  വിഷമിപ്പിക്കുന്നു

ഒന്നാം യൂണിറ്റ് കഴിഞ്ഞു.24 കുട്ടികളാണ് എന്റെ ക്ലാസ്സിൽ ഉള്ളത്. 9 കുട്ടികൾക്ക് പൂർണ പിന്തുണ ആവശ്യമാണ്. 10 കുട്ടികൾ നന്നായി വായിക്കുന്നുണ്ട്. സചിത്ര പാഠപുസ്തകം മിക്ക കുട്ടികളും ഭംഗിയായി  ചെയ്യുന്നുണ്ട്. ചില രക്ഷിതാക്കൾ കുട്ടികൾ ക്കൊപ്പം നിൽക്കുന്നുണ്ട്. എന്നാൽ ചില രക്ഷിതാക്കളുടെ പിന്തുണ ഇല്ലായ്മ കുട്ടികളേയും എന്നെയും ഏറെ  വിഷമിപ്പിക്കുന്നു. വേണ്ട നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകിയെങ്കിലും  ചിലരിൽ ഒരു മാറ്റവും കാണുവാൻ സാധിക്കുന്നില്ല. സംയുക്ത ഡയറി മിക്ക കുട്ടികളും ചിത്രം  വരച്ച് നന്നായി എഴുതുന്നു. ക,മ,എന്നീ അക്ഷരങ്ങൾ കൃത്യമായ ഘടനയിൽ എഴുതാതിരുന്ന കുട്ടികൾ ശരിയായ ഘടനയിൽ  ഇപ്പോൾ എഴുതുന്നുണ്ട്.

ആര്യ.ജി

എൽ.പി.എസ്.മിടായിക്കുന്നം., കോട്ടയം

56.

നന്നായി എഴുതുവാനും വായിക്കുവാനും പഠിച്ചുവരുന്നു 


സചിത്ര ബുക്കും സംയുക്ത ഡയറിയും കുട്ടികൾ നന്നായി ചെയ്തു പോരുന്നു സചിത്ര ബുക്കിന്റെയും സംയുക്ത ഡയറിയും പിന്തുണ ബുക്കിന്റെയും സഹായത്താൽ കുട്ടികൾ അക്ഷരങ്ങൾ. നന്നായി എഴുതുവാനും വായിക്കുവാനും പഠിച്ചുവരുന്നു 

സചിത്ര ബുക്കും സംയുക്ത ഡയറിയും തുടങ്ങിയപ്പോൾ കുട്ടികളെ ക്കാളും ഒരു ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടായിരുന്നു എങ്കിലും അത് വളരെ നന്നായി തന്നെ കുട്ടികളിൽ ഫലം നൽകുന്നുണ്ട്.

St. Joseph'S UPS Koonammavu

57.

വളരെ താല്പര്യത്തോടെ

ഒന്നാം യൂണിറ്റ് ഇന്നലെ കഴിഞ്ഞു. കുട്ടികൾ വളരെ താല്പര്യത്തോടെ ആണ് ചെയ്തത് അതുപോലെ സംയുക്ത ഡയറി രക്ഷിതാക്കളുടെ സഹായത്തോടെ വളരെ നല്ല രീതിയിൽ എഴുതി വരുന്നു

SWAPNA ,

KUPS, KEEZHARIYUR

58.

കഴിഞ്ഞ വർഷം വരെ ഉള്ളതിനെക്കാളും പാഠഭാഗം വളരെ വേഗം മുന്നോട്ടു പോയിട്ടുണ്ട്

ഒന്നാം യൂണിറ്റ്  കഴിഞ്ഞു. കുട്ടികൾ വളരെ താല്പര്യത്തോടെ ആണ് ചെയ്തത്.  സംയുക്ത ഡയറി രക്ഷിതാക്കളുടെ സഹായത്തോടെ വളരെ നല്ലരീതിയിൽ എഴുതി വരുന്നു..

ക്ലാസ്സിൽ 28 കുട്ടികൾ ഉള്ളതിൽ 2 പേരൊഴികെ ബാക്കി എല്ലാവരും വാക്യങ്ങൾ വായിക്കുന്നുണ്ട്.. ഒന്നാം പാഠത്തിലെ ഊന്നൽ നൽകിയ അക്ഷരങ്ങൾ എല്ലാവരിലും ഉറച്ചിട്ടുണ്ട്.. കഴിഞ്ഞ വർഷം വരെ ഉള്ളതിനെക്കാളും പാഠഭാഗം വളരെ വേഗം മുന്നോട്ടു പോയിട്ടുണ്ട്..

Sanila M  CWUPS, kannur

59

ഊന്നൽ നൽകിയ അക്ഷരങ്ങൾ വളരെ വേഗം അവരുടേതായി.

ഒന്നാം യൂണിറ്റ് പൂർത്തിയാക്കി. സചിത്ര പാഠപുസ്തകം കുട്ടികളിൽ വളരെയേറെ താൽപര്യമുണർത്തി. 

ഊന്നൽ നൽകിയ അക്ഷരങ്ങൾ വളരെ വേഗം ഉറപ്പിക്കാൻ കഴിഞ്ഞു. 

സചിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ചാർട്ട് കുട്ടികൾക്ക് പുനർവായനയ്ക്കുള്ള അവസരo നൽകുന്നുണ്ട്.

അനുപമ T

GLPS cheriya Kumbalam, Kozhikode (Dt)

60..

വളരെ നന്നായി പൂർത്തിയാക്കി.

ഒന്നാംയൂണിറ്റ് കഴിഞ്ഞു ചെറിയൊരു ആശങ്കയിലാണ് സചിത്ര പുസ്തകം തുടങ്ങിയത് എങ്കിലും വളരെ നന്നായി പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സംയുക്ത ഡയറി കൃത്യമായി എഴുതി വരുന്നുണ്ട് .ഒരാൾ ഒഴികെ ബാക്കിയെല്ലാവരും നന്നായി വായിക്കുവാനും എഴുതുവാനും തുടങ്ങി

അശ്വതി കൃഷ്ണ

എ.എൽ പി സ്ക്കൂൾ കാഞ്ഞി ക്കുളം

പറളി സബ് ജില്ല

61.

വളരെ താൽപ്പര്യമുളവാക്കി

ഒന്നാം യൂണിറ്റ് പൂർത്തിയായി. സചിത്ര പുസ്തകം കുട്ടികളിൽ വളരെ താൽപ്പര്യമുളവാക്കി. 

സംയുക്ത ഡയറി എഴുതി തുടങ്ങിയിട്ടില്ല. 

അടുത്ത ആഴ്ചയിലെ CPTA യിൽ ഡയറിയെ കുറിച്ച് പറഞ്ഞതിന് ശേഷം തുടങ്ങും.

AMIUPS ERIYAD

62.

16 വർഷമായി ഒന്നാം ക്ലാസ്സിലാണ്...

ഒന്നാം യൂണിറ്റിലെ പ്രവർത്തനങ്ങളെല്ലാം  പൂർത്തീകരിച്ചു. 16 വർഷമായി ഒന്നാം ക്ലാസ്സിലാണ്... മുൻ വർഷങ്ങളെക്കാൾ സചിത്ര ബുക്ക് സംയുക്ത ഡയറി എന്നിവ വളരെ സഹായം ആകുന്നുണ്ട്..

ക്ലാസ്സിൽ 43 കുട്ടികളുണ്ട്. സചിത്ര പുസ്തകം രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ ഏറ്റെടുത്തു. 

അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ വേഗത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞു. 

  • സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചാർട്ടുകൾകുട്ടി കൾക്ക് പുനർവായനക്ക് അവസരം നൽകുന്നു. 

  • ഇത് പിന്നീട് അക്ഷരം ഓർത്തെടുത്തെ ഴുതാനും സംയുക്ത ഡയറി എഴുതാനും വളരെ സഹായിക്കുന്നുണ്ട്.

  • മുടങ്ങാതെ സംയുക്തഡയറി കുട്ടികൾ എഴുതുന്നുണ്ട്.. 

  • എന്നും വൈകിട്ട് സ്കൂളിലെ വിശേഷം കേൾക്കാനും അതു പറയാനും രക്ഷിതാവും കുട്ടിയുംവളരെ താൽപ്പര്യം കാട്ടുന്നു. അതു ചിത്രങ്ങളായും മറ്റും സംയുക്ത ഡയറിയിൽ പ്രതിഫലിക്കുന്നുണ്ട്.. 

  • മുൻവർഷങ്ങളെക്കാൾ എളുപ്പം പാഠപുസ്തക പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്നു..

ഹേമ 

ജി എൽ പി എസ്സ്കീരിക്കാട, ആലപ്പുഴ

63.

എഴുതി വരുന്നതേയുള്ളൂ

+91 95393 44054:

 ഇന്നാണ് ഒന്നാമത്തെയുണിറ്റ് കഴിഞ്ഞത്. 100 ശതമാനവും ST കുട്ടികളാണ്. കുട്ടികൾ കുറെ ആബ്സന്റാകുന്നുണ്ട്. രക്ഷിതാക്കൾ ഒന്നും ശ്രദ്ധിക്കുന്നില്ല. സചിത്ര പുസ്തകം ഉപയോഗപ്രദമായി. 

ഡയറി തുടങ്ങിയിട്ടില്ല. കൈവഴങ്ങാത്ത കുട്ടികളാണ്. 

അക്ഷരം എഴുതി വരുന്നതേയുള്ളൂ. എല്ലാം പണിയ വിഭാഗത്തിലെ കുട്ടികളാണ്.

64. 

കഴിഞ്ഞ അധ്യയന വർഷം ജൂലൈ മാസം വളരെ കുറച്ച് അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രം

ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോൾ കുട്ടികളിൽ നല്ല രീതിയിലുള്ള മാറ്റം പ്രകടമാണ്. വായനയിലും എഴുത്തിലും ചിത്രം വരയിലും താല്പര്യം കാണിക്കുന്നു. രക്ഷിതാക്കൾ വീട്ടിൽ നിന്ന് കുട്ടികളെ പിന്തുണക്കുന്നത് സംയുക്ത ഡയറിയിലൂടെ തിരിച്ചറിയാം.

കഴിഞ്ഞ അധ്യയന വർഷം ജൂലൈ മാസം വളരെ കുറച്ച് അക്ഷരങ്ങളും ചിഹ്നങ്ങളും ആണ് കുട്ടികൾ ഗ്രഹിച്ചത്.

ഈ പുതിയ രീതിയിൽ കൂടുതൽ അക്ഷരങ്ങളും ചിഹ്നങ്ങളും ചിലകുട്ടികൾ ഒഴികെ വായിക്കുകയും എഴുതുകയും ചെയ്യുന്നത് പുതിയ അനുഭവമാണ്.

നിർദ്ദേശിക്കുന്ന ക്രമത്തിൽ വായിക്കാൻ ആവശ്യപ്പെടുമ്പോൾ വായിക്കുന്ന കുട്ടികൾ അക്ഷരം തിരിച്ചറിഞ്ഞ് വായിക്കുകയാണ് ചെയ്യുന്നത് എന്നത് രക്ഷിതാക്കൾക്ക് വളരെ സന്തോഷം നൽകുന്നുണ്ട്.

ശ്രീവിദ്യ

ഗവ: വെൽഫേർ HSS, ചെറുകുന്ന്, കണ്ണൂർ .

65. 

ഹാജരില്ലായ്മ ഒരു പ്രശ്നം തന്നെ

ഒന്നാം യൂണിറ്റ് പൂർത്തിയായി. സചിത്ര ബുക്ക് വളരെ താല്പര്യത്തോടെ എല്ലാവരും ചെയ്തു. എന്നാൽ കുറച്ചു കുട്ടികൾ നിരന്തരം ആബ്സെന്റ് ആകുന്നത് പ്രയാസം ആകുന്നു.18 കുട്ടികളുള്ള ക്ലാസ്സിൽ12 പേരോളം വായിക്കുന്നുണ്ട്. സംയുക്ത ഡയറി എഴുതി തുടങ്ങിയതേ  ഉള്ളു.

Thushara

GVHSS kallara


66

ചങ്ങാതിത്തത്തയിൽ ഉള്ളതിനേക്കാൾ കൂടുതൽ അക്ഷരങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞു

ഒന്നാം യൂണിറ്റ് കഴിഞ്ഞു. സചിത്ര പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് നല്ല താൽ പര്യം ആണ്. സചിത്ര പുസ്തകത്തിലെ ചിത്രങ്ങളാണ് അവർക്ക് കൗതുകം സചിത്ര പുസ്തകത്തിലൂടെ പോയപ്പോൾ പാഠപുസ്തകത്തിലെ ചങ്ങാതിത്തത്തയിൽ ഉള്ളതിനേക്കാൾ കൂടുതൽ അക്ഷരങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞു. സംയുക്ത ഡയറിയിൽ രക്ഷിതാക്കളുടെ സഹായം കുറവാണ്

ഷീന കെ

ഇരിവേരി എൽ പി, കണ്ണൂർ

67.

എപ്പോഴും വായിക്കാൻ ഉത്സാഹം

ഒന്നാം യൂണിറ്റ് കഴിഞ്ഞു. സചിത്രപുസ്തകം എല്ലാ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തുകഴിഞ്ഞു. എന്റെ ക്ലാസ്സിൽ 19 കുട്ടികൾ അതിൽ 15 കുട്ടികളും നന്നായി വായിക്കുന്നുണ്ട്. Assembly ൽ സചിത്രപുസ്തകം വായിക്കാറുണ്ട്.ക്ലാസ്സിൽ ചാർട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എപ്പോഴും വായിക്കാൻ ഉത്സാഹം കാണിക്കുന്നതു കാണുമ്പോൾ നല്ല സന്തോഷമുണ്ട്.

'സംയുക്ത ഡയറി എല്ലാവരും എഴുതുന്നില്ല.

പ്രസീത

GUPS olarikkara, Thrissur

68

കുട്ടികൾക്കും എനിക്കും വളരെ വ്യത്യസ്തമായ അനുഭവം

ഒന്നാം പാഠം ഇന്ന് തീർന്നു.

കുട്ടികൾക്കും എനിക്കും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു സചിത്ര പുസ്തകം. വെക്കേഷൻ കോഴ്സിൽ വളരെ ആശങ്ക ഉണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്താണെന്ന് ക്ലാസ് ആരംഭിച്ചപ്പോൾ മനസ്സിലായി. 

കുട്ടികൾ വരയ്ക്കുന്നതിലും ചിത്രങ്ങൾ യഥാസ്ഥാനത്ത് ഒട്ടിക്കുന്നതിലും ഒക്കെ കഴിവുകൾ വർദ്ധിക്കുന്നതിന് ഫ്രെയിമുകൾ രൂപീകരിക്കുന്നത് സഹായകമായി. 

20 കുട്ടികളിൽ 17 പേരും വായിക്കാനും പഠിച്ച അക്ഷരങ്ങൾ മറ്റു സന്ദർഭങ്ങളിൽ കണ്ടെത്താനും വാക്യങ്ങൾ വായിക്കാനും കഴിവ് നേടിയിട്ടുണ്ട്.  

മൂന്നു പേർക്ക് ചെറിയ പിന്തുണ ആവശ്യമായി വരുന്നുണ്ട്. ഫ്രെയിമുകൾ രൂപീകരിക്കുന്നതിന് ധാരാളം സമയമെടുക്കുന്നു എന്നതായിരുന്നു നേരിട്ട ഒരു പ്രശ്നം. 

കൂടാതെ ക്ലാസ്സിൽ മുടങ്ങുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അധിക സമയം കണ്ടെത്തേണ്ടിയും വന്നു. എന്നിരുന്നാലും കുട്ടികളിൽ നല്ലൊരു മാറ്റം കാണാൻ കഴിഞ്ഞതിൽ സന്തോഷം.

BINI

CMMOLPS KODUNGALLUR

THRISSUR

69

സമയം കൂടുതലെടുത്തു; ഫലവും കൂടുതലാണ്

Beena

VVLPS Alathiyur, Malappuram, Tirur

സചിത്ര പുസ്തകം ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നുണ്ടെങ്കിലും അതിൻറെ ഫലം വളരെ വലുതാണ്. പാഠപുസ്തകം എടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. സചിത്ര പുസ്തകത്തിലെ പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ പാഠപുസ്തകം എളുപ്പത്തിൽ വായിക്കാൻ കഴിയുന്നുണ്ട്. 33 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്. രണ്ടുപേർ ഒഴികെ എല്ലാവർക്കും തെളിവെടുത്തെഴുതാൻ ഇപ്പോൾ കഴിയുന്നുണ്ട്. സംയുക്ത ഡയറിയും ഒരാളൊഴികെ എല്ലാവരും എഴുതുന്നുണ്ട്.

70.

80 % കുട്ടികളും അക്ഷരങ്ങൾ , പദങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഒന്നാം യൂണിറ്റ് കഴിഞ്ഞു. സചിത്ര പുസ്തകം കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഏറ്റെടുത്തത്. തുടക്കത്തിൽ കൂടുതൽ സമയം വേണ്ടി വന്നു. 28 കുട്ടികളിൽ 5 കുട്ടികൾ ഒഴികെ എല്ലാവരും നന്നായി വായിക്കുന്നുണ്ട്. അഞ്ചു പേരേയും പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 80 % കുട്ടികളും അക്ഷരങ്ങൾ , പദങ്ങൾ തിരിച്ചറിയുന്നുണ്ട്. ചിഹ്നങ്ങൾ വരുമ്പോഴാണ് പ്രയാസം നേരിടുന്നത്. ചാർട്ടുകൾ കുട്ടികൾക്ക് എപ്പോഴും വായിക്കാൻ കഴിയുന്ന രീതിയിൽ ക്ലാസിൽ ക്രമീകരിച്ചിട്ടുണ്ട്. 

എല്ലാ ദിവസവും ചാർട്ട് വായന നടക്കുന്നുണ്ട്. സംയുക്ത ഡയറി രക്ഷിതാക്കളും കുട്ടികളും വളരെ താൽപര്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ കുട്ടികളും ഡയറി എഴുതുന്നുണ്ട്. തുടക്കത്തിൽ ചില ഡയറികൾ രക്ഷിതാവിന്റെ മാത്രമായി മാറിയിരുന്നു. അവർ എഴുതിയത് കുട്ടി പകർത്തി എഴുതുന്ന രീതിയും തുടർന്നിരുന്നു. അങ്ങനെയുള്ള രക്ഷിതാക്കൾക്ക് കൂടുതൽ വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടാം ടേമിനു ശേഷമാണ് കുട്ടികൾ വീട്ടിലെ വിശേഷങ്ങൾ എന്ന പേരിൽ ഡയറി എഴുതി തുടങ്ങിയത്. ഈ വർഷം നേരത്തെ എഴുതി തുടങ്ങിയത് കുട്ടികൾക്ക് ലേഖനത്തിലുള്ള പ്രയാസം കുറയ്ക്കാൻ സഹായിക്കും.

ശ്രീജ.കെ

ജി. എൽ.പി എസ് പാലപ്പെറ്റ, മലപ്പുറം

71.

വീട്ടുകാരുടെ ശ്രദ്ധകൂടെ കിട്ടുന്നവർ 100% നേട്ടം കൈവരിക്കുന്നു

സചിത്ര പുസ്തകം കുട്ടികളിൽ താല്പര്യവും കൗതുകവും ഉണർത്തുന്നു. വീട്ടുകാരുടെ ശ്രദ്ധകൂടെ കിട്ടുന്നവർ 100% നേട്ടം കൈവരിക്കുന്നു. മറ്റുള്ളവരുംഅവർക്ക് ഒപ്പമെത്താൻ ശ്രമിക്കുന്നതിനു പ്രധാനകാരണം സചിത്രപ്രവർത്തനങ്ങൾ തന്നെയാണ്. ഇന്ന് പത്രം ക്ലാസിൽ കൊടുത്തു ഏതൊക്കെ വായിക്കും എന്ന് ചോദിച്ചപ്പോൾ അറിയാവുന്ന അക്ഷരങ്ങൾ കണ്ടെത്തി പറയാനും വായിക്കാനും എന്തൊരു ആവേശമായിരുന്നു.

Jaya. S, St. Andrew's Lps, Karumkulam. Tvpm.

72

80 % കുട്ടികളും വാക്കുകൾ പുനർവായനക്ക് നൽകുമ്പോൾ വായിക്കുന്നു

ഒന്നാം യൂണിറ്റ് കഴിഞ്ഞു . പാഠാരംഭത്തിൽ ഒത്തിരി സമയമെടുത്തെങ്കിലും പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് അത് നല്ല പിന്തുണ നൽകി. നോട്ട്ബുക്കുകൾ വീണ്ടും മറിച്ച് നോക്കാൻ താല്പര്യം കൂടുമെന്നതിൽ സംശയമില്ല. 

80 % കുട്ടികളും വാക്കുകൾ പുനർവായനക്ക് നൽകുമ്പോൾ വായിക്കുന്നുണ്ട്. സംയുക്ത ഡയറി കുട്ടികളെ വ്യക്തിപരമായി കൂടുതലറിയാനും സഹായിക്കുന്നുണ്ട്

Veena

PVLPS  KILIMANOOR

73.

അഞ്ച് പേർക്ക്   

നല്ല   പിന്തുണ  

ആവശ്യമാണ്

ഒന്നാം  യൂണിറ്റ്  കഴിഞ്ഞു 

ക്ലാസ്സിൽ  22 കുട്ടികൾ 

5 പേർക്ക്   നല്ല   പിന്തുണ  

ആവശ്യമാണ്. കുട്ടികൾ തുടർച്ചയായി absent  ആകുന്നത്   വലിയ   പ്രശ്നമാണ്. സചിത്ര പുസ്‌തകം വളരെ താൽപ്പര്യത്തോടെ കുട്ടികൾ വായിക്കുന്നുണ്ട്

Geethamony  ,  Gups  pazhangalam,    kollam

74. 

76% പേരും മികവിൽ

ഒന്നാം യൂണിറ്റ് കഴിഞ്ഞു. സചിത്ര പുസ്തകം വളരെ താല്പര്യത്തോടെ ചെയ്ത് പോരുന്നു. 27 കുട്ടികളിൽ 4 കുട്ടികൾക്ക് നല്ല പിന്തുണ ആവശ്യമാണ്. അതിൽ ഒരു കുട്ടി അന്യസംസ്ഥാനമാണ്. മിക്ക കുട്ടികളും രക്ഷിതാക്കളുടെ.സഹായത്തോടെ സംയുക്ത ഡയറി എഴുതി വരുന്നുണ്ട്.

Alps valakulam, Malappuram

75. 

വളരെ സന്തോഷം അവരെ സ്വതന്ത്ര രചന എന്ന ലവലിലേക്ക് എത്തിക്കാൻ പറ്റിയതിൽ

ഇന്നത്തോടെയാണ് ഒന്നാം യൂണിറ്റ് കഴിഞ്ഞത് , വേറിട്ട ഒരു അനുഭവം, ആശങ്കയോടെയാണ് യൂണിറ്റ് തുടങ്ങിയത്. പക്ഷെ ആശങ്കകൾ അസ്ഥാനത്താണ് എന്ന് നന്നായി മനസ്സിലായി, വരയ്ക്കലും ഒട്ടിക്കലും , കഥ പറച്ചിലും , കേട്ട കഥ സ്വന്തം വാചകത്തിൽ എഴുത്തും ഒക്കെയായി എന്തൊരു രസം, കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്നെ ടീച്ചർക്കും , 40 കുട്ടികളിൽ 30 പേരും വാചകങ്ങൾ എഴുതാനും വായിക്കാനും പറ്റുന്നവരായി. പിന്നെ 8 പേർക്ക് പിന്തുണ ആവശ്യമുണ്ട്. 2 പേർ വളരെ സാവധാനത്തിൽ എഴുതി വരുന്നു

 എന്തായാലും വളരെ സന്തോഷം അവരെ സ്വതന്ത്ര രചന എന്ന Level ലേക്ക് എത്തിക്കാൻ പറ്റിയതിൽ

Jeeva 

Kollam


76

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 

കുട്ടികൾ  നന്നായി വായിക്കുന്നു

മൂന്നാം വർഷമാണ് ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ പാഠപുസ്തകം നന്നായി വായിക്കുന്നുണ്ട്. അതിനു കാരണം സചിത്ര പുസ്തകം തന്നെയാണ്. ഒട്ടിക്കലും സചിത്ര പുസ്തകത്തിൽ എഴുതലും കുട്ടികൾക്ക് വളരെ താല്പര്യമുള്ള കാര്യമാണ്. 90% കുട്ടികളും തെളിവെടുത്തു എഴുതുന്നുണ്ട്. ഒരാൾ ഒഴികെ ബാക്കി എല്ലാവരും അക്ഷരം ഉൾക്കൊണ്ട് വായിക്കാനും ശ്രമിക്കുന്നുണ്ട്. ആ ഒരാൾക്ക് പ്രത്യേകമായി അക്ഷരങ്ങൾ ഉൾക്കൊള്ളാൻ പറഞ്ഞുകൊടുക്കുന്നുണ്ട്. ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോൾ 90% പേരും നന്നായി വായിക്കുന്നുണ്ട്. ആദ്യം സചിത്ര പുസ്തകത്തിന് ഒരുപാട് സമയം ആവശ്യമായി വന്നിരുന്നു,എന്നാൽ ഇപ്പോൾ സമയം ഒരു പ്രശ്നമായി തോന്നുന്നില്ല.

സംയുക്ത ഡയറി ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. ആദ്യമൊക്കെ കുട്ടികൾ ഒറ്റയ്ക്ക് എഴുതുന്ന രീതിയിലും, രക്ഷിതാക്കൾ എഴുതിക്കൊടുത്തത് നോക്കി എഴുതുന്ന രീതിയിലും ആയിരുന്നു ഡയറി. എന്നാൽ ഇപ്പോൾ അതിന് ഏറെക്കുറെ മാറ്റം വന്നിട്ടുണ്ട്, രക്ഷിതാക്കളും ഡയറിയിൽ പങ്കാളിയാവാൻ തുടങ്ങിയിട്ടുണ്ട്.

ശില്പ A

AMMAMUPS chelupadam, Chelembra

77. 

ഒന്നാം യൂണിറ്റു പൂർത്തിയായി മുഴുവൻ കുട്ടികളിലും അക്ഷരം ഉറച്ചിട്ടുണ്ട്

 സചിത്ര പാഠപുസ്തക രൂപീകരണ പാഠങ്ങൾ രൂപീകരിച്ചതിനു ശേഷമാണ് പാഠഭാഗപ്രവർത്തനങ്ങളിലേക്കു കടന്നത്. രൂപീകരണപാഠങ്ങൾ ചിത്രങ്ങൾ ഒട്ടിച്ചും ,വരച്ചു നിറം കൊടുത്തും വായനയ്ക്കുംലേഖനത്തിനും പിന്തുണ നൽകിയും പുനരനുഭവങ്ങൾ നൽകിയും , ചാർട്ടെഴുത്ത്, ബോർ ഡെഴുത്ത് തുടങ്ങിയ ഘട്ടങ്ങൾ പാലിച്ചു ചെയ്തതുകൊണ്ട് തുടക്കത്തിൽ പ്രയാസമനുഭവിച്ച കുട്ടികൾക്കും പഠന പ്രവർത്തനങ്ങളിൽ മുന്നേറാൻ കഴിഞ്ഞു. ക്ലാസിലെ മികച്ച കുട്ടികൾക്ക് നല്ല പ്രതികരണം കാഴ്ചവയ്ക്കാനും കഴിഞ്ഞു. ഒന്നാം യൂണിറ്റു പൂർത്തിയായി മുഴുവൻ കുട്ടികളിലും അക്ഷരം ഉറച്ചിട്ടുണ്ട്. അവവരുന്ന വാക്കുകളും വാക്യങ്ങളും വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. 

ശശികല സി

പുറക്കാട് എം.എൽ പി,തിക്കോടി





78.

മാറ്റത്തിൻ്റെ പാതയിലാണ്

 എന്റെ ക്ലാസ്സിൽ12 കുട്ടികളാണുള്ളത്. സചിത്ര രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുന്നത് കുട്ടികൾക്ക് പഠന താൽപര്യം കൂട്ടുന്നു ഫ്രെയിമുകൾ പൂർത്തിയായപ്പോൾ, 8 കുട്ടികൾ പാഠങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു. 3പേർ മെച്ചപ്പെടു ന്നു. ഒരാൾ താമസിച്ച് അഡ്മിഷൻ എടുത്തയാളാണ് . ഉറച്ചു പോയ ചില അക്ഷര ഘടനകൾ ശരിയായി എഴുതുന്നതിന് കൂടുതൽ ശ്രദ്ധ കൊടുത്തു. അക്ഷരഘടന പാലിച്ച് എഴുതുന്നു. 

 ബിന്ദു. എം.

 ഗവ.എൽ പി എ സ്,   മുതുകുളം  തെക്ക് ,ആലപ്പുഴ

79. 

ലക്ഷ്യപ്രാപ്തി സാധ്യമാണ്

ഒന്നാം യൂണിറ്റ് പൂർത്തീകരിച്ചു. 

സചിത്ര പുസ്തകം പൂർത്തിയാക്കി 19 കുട്ടികളിൽ 10പേർ വാക്യങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.

 KG ക്ലാസുകൾ പൂർത്തിയാക്കാതെ വന്ന 9 കുട്ടികൾക്ക്  അക്ഷരങ്ങൾ ഉറച്ചിട്ടുണ്ട്. ചിഹ്നങ്ങളും ഉറപ്പിക്കാനാവുന്നതേയുള്ളൂ. സംയുക്ത ഡയറി എഴുതി തുടങ്ങി

രാജി

GLPS Kumaramputhur





80.

സചിത്ര നോട്ടു ബുക്കും സംയുക്ത ഡയറിയും

 നമ്മുടെ കുഞ്ഞുങ്ങളെ 

അക്ഷരങ്ങളുടെ ലോകത്തേക്ക് 

കൈ പിടിച്ചുയർത്താൻ 

ഏറെ സഹായകമാകുന്നുണ്ട്

ഞാൻ ആരക്കുന്നം സെന്റ് ജോർജ്സ് എൽ. പി. സ്കൂളിലെ അധ്യാപികയാണ്.

സംയുക്ത ഡയറി എഴുത്തിന്റെ കാര്യത്തിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് എന്റെ കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ ദിവസവും ഡയറി എഴുതിക്കൊണ്ടു വരുന്നു. ഓരോ ദിവസവും അവർ എഴുതിയത് വായിച്ചു കേൾപ്പിക്കുന്നു. (ടീച്ചറുടെ സഹായത്തോടെ വായിക്കുന്നു ) ആദ്യം അല്പം പിന്നിൽ ആയിരുന്ന കുട്ടികൾ പോലും ഇപ്പോൾ വായിക്കാനും എഴുതാനും താല്പര്യം കാണിക്കുന്നുണ്ട്. രക്ഷിതാക്കളുടെ നല്ല സഹകരണം ഉണ്ട്. സചിത്ര നോട്ടു ബുക്കും സംയുക്ത ഡയറിയും നമ്മുടെ കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ ഏറെ സഹായകമാകുന്നുണ്ട്. ഓരോ ദിവസവും എന്റെ കുട്ടികളുടെ ഡയറി വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സന്തോഷം.. അതിലേറെ അഭിമാനം. ❤️

ജെസ്സി വർഗീസ്.

81.

ഒരാഴ്ചത്തെ അവധി കഴിഞ്ഞ് എത്തിയെങ്കിലും കുട്ടികൾക്കെല്ലാം മുൻ ഭാഗങ്ങൾ വായിക്കുന്നതിനും വാക്കുകൾ എഴുതുന്നതിനുമെല്ലാം കഴിയുന്നുണ്ടായിരുന്നു

 ഒന്നാം യൂണിറ്റ് പൂർത്തീകരിച്ചു. കുട്ടികൾ വളരെ ആവേശത്തിലാണ്. തത്തയും താരയുമൊക്കെ  അവരുടെ ഇഷ്ടകഥാപാത്രങ്ങളായി . 

പാഠഭാഗം കുട്ടികൾക്ക് എളുപ്പമുള്ളതായി തീർന്നു. തെളിവെടുത്തെഴുതാൻ കുട്ടികൾക്കെല്ലാം കഴിയുന്നുണ്ട്. ക്ലാസ്സിൽ 12 കുട്ടികളാണ് ഉള്ളത്.

ഒരാഴ്ചത്തെ അവധി കഴിഞ്ഞ് എത്തിയെങ്കിലും കുട്ടികൾക്കെല്ലാം മുൻ ഭാഗങ്ങൾ വായിക്കുന്നതിനും വാക്കുകൾ എഴുതുന്നതിനുമെല്ലാം കഴിയുന്നുണ്ടായിരുന്നു

റ്റീന ആന്റണി 

GUPS ചീരംകുളം

82.

തെളിവെടുത്തെഴുത്ത് വളരെ ഫലപ്രദം

 ഒന്നാം പാഠം പൂർത്തിയാക്കി. സചിത്ര രീതിയിലുള്ള പഠനം എല്ലാവർക്കും ഇഷ്ടമായി. തെളിവെടുത്തെഴുത്ത് വളരെ ഫലപ്രദമായിരുന്നു. എല്ലാവർക്കും വായിക്കാനും അതിൽനിന്നും അക്ഷരങ്ങൾ കണ്ടെത്താനും  കഴിയുന്നുണ്ട്

 Tessy 

SHCGLPS Chalakudy

83.

ഭൂരിഭാഗം കുട്ടികളും സ്വതന്ത്ര വായനക്കാരും എഴുത്തുകാരും ആയി മാറും എന്നതിൽ സംശയം ഇല്ല ..

എല്ലാം നടന്നത് തന്നെ എന്ന് ചിന്തിച്ചു ... പക്ഷെ രണ്ടാം ദിനം മുതൽ ഒത്തിരി ആവേശം തോന്നി ..ഇതൊക്കെ കുട്ടികൾക്ക് എന്റേതായ ആശയങ്ങളും ചേർത്ത് കൂടുതൽ ഭംഗി ആക്കി കൊടുക്കണം എന്ന ആവേശം . ആശങ്ക ഉണ്ടായിരുന്നു എല്ലാവരിലേക്കും ഒരുപോലെ ഈ ആശയാവതരണ രീതിയും ,മറ്റും എത്തിക്കാൻ പറ്റുമോ എന്ന് 👍🏻

എന്നാൽ ഒന്നാം യൂണിറ്റ് പൂർത്തിയാകുന്ന ഈ വേളയിൽ ഏറെ സന്തോഷത്തോടെയും നന്ദിയോടെയും ആണ് കുറിപ്പ് എഴുതുന്നത് .

😍😍🥰❤️ 

34  മക്കൾ ഉണ്ട് ക്ലാസ്സിൽ .

20 പേർ  എന്റെ ഒപ്പം സചിത്ര ബുക്ക് ചെയ്യും ... 

8 പേരെ  കുറച്ചു കൂടി സഹായിക്കണം . 

6  പേർക്ക് നന്നായി സഹായം ആവശ്യമുള്ളവർ …

2  കുട്ടികൾക്കെ പിന്തുണ ബുക്കിന്റെ ആവശ്യം ഉള്ളു . സചിത്രബുക്കിന്റെ ഒന്നാം യൂണിറ്റ് ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു .

ഈ രീതിയിൽ പോയാൽ  ഭൂരിഭാഗം കുട്ടികളും സ്വതന്ത്ര വായനക്കാരും എഴുത്തുകാരും ആയി മാറും എന്നതിൽ സംശയം ഇല്ല .... 

ആദ്യത്തെ  4  ഫ്രെയിം തയ്യാറാക്കാൻ കൂടുതൽ സമയം എടുത്തു .പിന്നീട് അത് എളുപ്പമായി വരുന്നു . ചാർട്ടിൽ തയ്യാറാക്കുന്ന ഫ്രെയിം ക്ലാസ്സിൽ പ്രദർ ശിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് അത് ഇട സമയത്തു വായിക്കുന്നതിനു ഏറെ സഹായകമാണ് .

 ♦️എല്ലാവരുടെയും വിലയിരുത്തൽ നടത്താറുണ്ടെങ്കിലും പിന്തുണ ആവശ്യമുള്ള 14  പേരെ കൂടുതൽ ശ്രദ്ധിക്കുന്നു .

♦️ആശയാവതരണ രീതിയും ഓഡിയോ വീഡിയോ സംവിധാനങ്ങളിലൂടെ ക്ലാസുകൾ എടുക്കുന്നതിനാൽ കുട്ടികൾക്ക് താരയും തത്തയും  കുഞ്ഞിക്കോഴിയും  ക്ക് ഏറെ ഇഷ്ട്ടം  

♦️വളരെ രസകരമായി ഭാവങ്ങൾ ഉൾക്കൊണ്ട് അവർ തന്നെ കഥ പറയും .

♦️പുനരനുഭവ പാഠങ്ങൾ   കിട്ടുന്നത് ഏറെ സഹായകമാകുന്നുണ്ട് ...

♥️രക്ഷകർത്താക്കളുടെ പിന്തുണ ഏറെ കിട്ടുന്നത് ഏറെ അഭിമാനത്തോടെ പറയട്ടെ അമ്മമാരും അപ്പന്മാരും ഇതിൽ സഹകരിക്കുന്നു ...

♥️വായനോത്സവം വളരെ ഭംഗിയായി ഓൺലൈനിലും ഓഫ് ലൈനിലും നടക്കുന്നു …

 😍26  കുട്ടികൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്നു.

🤩ഒന്നരമണിക്കൂർ  പോകുന്നത് ഞാനും മക്കളും അറിയുന്നില്ല. ♦️അത്ര രസകരമായി ഞങ്ങൾ മുൻപോട്ടു പോകുന്നു ....  

കഴിഞ്ഞ വർഷങ്ങളിലും ഇതിന്റെ ഒരു ചെറിയ പതിപ്പ് ആയിരുന്നു എന്റെ കുട്ടികളുടെ ഇംഗ്ലീഷ് ,മലയാളം  നോട്ടുകൾ എങ്കിലും ഈ വർഷം മാതാപിതാക്കളുടെയും സഹ അധ്യാപകരുടെയും സഹകരണം ഏറെ എടുത്തു പറയേണ്ടതാണ് ...

♥️സംയുക്ത ഡയറി എന്ന ആശയം ആദ്യ ക്ലാസ് പി ടി എ യിൽ അവതരിപ്പിച്ചപ്പോൾ തന്നെ മാതാപിതാക്കൾ അത് നടക്കില്ല എന്ന് തന്നെ പറഞ്ഞു ...പക്ഷെ ഇന്ന് ഏറെ ആവേശത്തോടെ  എന്റെ മക്കളും മാതാപിതാക്കളും അത് ഏറ്റെടുത്തു.

 4  പേർക്ക് ടീച്ചറിന്റെ പിന്തുണ വേണം.ബാക്കി ഉള്ളവർ എന്നെ കൂടി അത്ഭുതപെടുത്തിക്കൊണ്ടു ഡയറി എഴുതുന്നു ... 😍തേനെഴുത്തിന്റെ  ആദ്യ പതിപ്പിൽ കുട്ടികളുടെ ഡയറി സ്ഥാനം പിടിച്ചത് ഓർക്കുന്നു.....

അധ്യാപകരും , മാതാപിതാക്കളും,കുട്ടികളും എല്ലാം ഒറ്റകെട്ടായി നിന്നാൽ ഈ വർഷത്തെ   പ്രവർത്തനം   ഏറെ ഭംഗിയായി.....

 🤩 നേടേണ്ട ശേഷികൾ എല്ലാം കുട്ടികൾക്ക് നേടിയെടുക്കാൻ കഴിയും 🙏🏻🙏🏻♥️♥️♥️🙏🏻🙏🏻

റ്റിന്റു  ജെന്റി 

അമലോത്ഭവ എൽ.പി.സ്കൂൾ, പുളിങ്കുന്ന്  ,മങ്കൊമ്പ് ഉപജില്ലാ


ഒന്ന് ഒന്നാന്തരം അടുത്ത ലക്കം ഉടൻ പ്രതീക്ഷിക്കുക

84.

എല്ലാ യൂണിറ്റിനും ഇതു പോലെ വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യപെട്ടിട്ടുള്ളത്


ഒന്നാം യൂണിറ്റ് കഴിഞ്ഞു. ഞാൻ ഇതു വരെ UP ക്ലാസ്സിലായിരുന്നു പഠിപ്പിച്ചിരുന്നത്. ആദ്യമായിട്ടാണ് ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആരും ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ തയ്യാറല്ല. അപ്പോൾ ഞാൻ ഈ വർ ഷം പഠിപ്പിക്കാം എന്ന് ഏറ്റു. അപ്പോഴാണ് നമ്മുടെ പരിശീലന ക്ലാസ്സ്‌. ഞാൻ അതിൽ പങ്കെടുത്തു. ആദ്യ ദിവസത്തെ ക്ലാസ്സിൽ ക ഴിഞ്ഞപ്പോൾ സത്യം പറയട്ടെ വേലിമ്മേൽ കിടക്കുന്ന പാമ്പിനെ യെടുത്തു തോളത്ത് ഇട്ടതു പോലെയാണ് എനിക്ക് തോന്നിയത്.കാരണം വരക്കലും വെട്ടലും ഒട്ടിക്കലും ഇതെല്ലാം കൂടി ഞാനെങ്ങനെ ഒന്നാം ക്ലാസ്സ്‌ മുന്നോട്ട് കൊണ്ടു പോകും. നല്ല ഭയം ഉണ്ടായിരുന്നു മനസ്സിൽ. പക്ഷെ ഞാൻ ഇപ്പോൾ വളരെ happy യാണ്. സചിത്ര നോട്ട് ബുക്കും, സംയുക്ത ഡയറി യുമാണ് എന്റെ happy യ്ക്ക് കാരണം.എന്റെ കുട്ടികൾ മിടുക്കരാണ്. അവർ നന്നായി മലയാളം വായിക്കും എഴുതുകയും ചെയ്യും.3കുട്ടികൾക്ക് മാത്രമാണ് കുറച്ചു പ്രശ്നമുള്ളത്.രണ്ടു കുട്ടികൾ നേരിട്ട് ഒന്നിൽ ചേർന്നവരാണ്. ഒരുകുട്ടിക്ക് പറയുമ്പോൾ എല്ലാം ഓർമ്മയുണ്ട്. പെട്ടന്ന് മറക്കുന്നു. പക്ഷെ ചിത്രം നോക്കി എല്ലാം കാണാതെ പറയും. രക്ഷിതാക്കൾ നല്ല അഭിപ്രായമാണ് പറഞ്ഞത്. അവർ എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്. എല്ലാ യൂണിറ്റിനും ഇതു പോലെ വേണമെന്നാണ് ആവശ്യപെട്ടിട്ടുള്ളത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് കലാധരൻ സാറിന് വളരെയധികം നന്ദിയുണ്ട്.

രണ്ടാം യൂണിറ്റിന് രക്ഷിതാക്കൾക്ക് WORK SHOP ന്റെ അവശ്യമുണ്ടോ?

Rasiya

AUPS PULAMANTHOLE

MALAPPURAM🖕

85.

അവധിക്കാല പരിശീലനത്തോട് നീതി പുലർത്തിയപ്പോൾ 

+91 99610 70341: 

അവധിക്കാല പരിശീലനത്തിനോട്  നീതി പുലർത്തിക്കൊണ്ട് പ്രവർത്തന ങ്ങൾ ചെയ്തപ്പോൾ ക്ലാസ് മുറിയിൽ നല്ല ഒരു മാറ്റം കഴിഞ്ഞു പോയ വർഷങ്ങളേക്കാൾ ഉണ്ടാക്കാൻ കഴിഞ്ഞ  സംതൃപതി കിട്ടി. 

സചിത്ര പുസ്തകം കുട്ടികൾക്ക് ആവർത്തന വിരസത ഉണ്ടാക്കാതെ, അവതരിപ്പിച്ചിട്ടുണ്ട്

86.

ക്ലാസ്സിൽ 32കുട്ടികൾ, സമയം തികയുന്നില്ല

91 94951 92004: 

ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ, മുൻവർഷത്തെ അപേക്ഷിച്ചു കുട്ടികൾ വേഗത്തിൽ വാക്കുകൾ തിരിച്ചറിഞ്ഞു വായിക്കുന്നതായി കാണുന്നുണ്ട്. അത് സചിത്ര പുസ്തകം, സംയുക്ത ഡയറി മുതലായ നൂതന പ്രവർത്തനങ്ങളുടെ മേന്മ തന്നെ യാണ്. ക്ലാസ്സിൽ 32കുട്ടികൾ ഉള്ളത് കൊണ്ട് സമയത്തു പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു.3 അന്യ സംസ്ഥാന കുട്ടികൾക്ക് ഭാഷാ പ്രശ്നം ഉണ്ട്.70%കുട്ടികൾക്കും പ്രവർത്തനങ്ങൾ നല്ല രീതിയിൽ ചെയ്യാൻ ആവുന്നുണ്ട്. രക്ഷിതാക്കൾ നല്ല രീതിയിൽ സഹകരിക്കുന്നതു കൊണ്ട് വലിയ പ്രയാസം കൂടാതെ മുന്നോട്ടു പോകുന്നു.

87.

കൃത്യമായ നിലവാരവിശകലനത്തോടെ മുന്നോട്ട്

91 96052 10281: 

സീതാലക്ഷ്മി.എ

അമ്മ എ എൽ പി സ്കൂൾ. വെന്നൂർ

തൃശ്ശൂർ

ക്ലാസിൽ 23 കുട്ടികളാണ്. 15പേർക്ക് ഈ  ഫ്രെയിമുകളിലൂടെ സ്വായത്തമാക്കിയ അക്ഷരങ്ങൾ ചേർന്ന പദങ്ങളും വാക്യങ്ങളും വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. 4 പേർക്ക് തെളിവെടുത്തെഴുതാൻ കഴിയുന്നുണ്ട്. (എല്ലാം തെളിവെടുത്ത് എഴുതേണ്ടി വരുന്നില്ല. ചിഹ്നങ്ങൾ ചേർന്നുവരുന്ന ചില പദങ്ങൾ മാത്രം)

3 പേർക്ക് പിന്തുണ നല്കേണ്ടി വരുന്നുണ്ട്. ഒരു കുട്ടിയ്ക്കു ഡൗൺ സിൻഡ്രോം  ആണ്. മോൻ്റെ പുസ്തകത്തില് ചിത്രം ഒട്ടിച്ച് എഴുതി കൊടുക്കുന്നുണ്ട്.

88.

നോവ് എന്ന വാക്ക് അപരിചിതം

91 99619 34433:

സരിത ഫ്രാൻസിസ്. ടി.

ഗവണ്മെന്റ്. ജി. എൽ. പി. എസ്, പെരുമ്പടന്ന.

ഒന്നാം  യൂണിറ്റ് കുട്ടികൾക്ക് പൊതുവെ ലളിതമായിരുന്നെങ്കിലും നോവ് എന്ന വാക്ക് കേട്ടിട്ടില്ലായിരുന്നു. ഒരാൾ ഒഴികെ എല്ലാവരും നന്നായി വായിക്കുന്നുണ്ട്. സചിത്ര പുസ്തകം എന്ന ആശയം കുട്ടികൾക്ക് വളരെ ഇഷ്ടം ആയി. പണ്ടത്തെക്കാൾ സമയം കൂടുതൽ എടുക്കുന്നുണ്ടെങ്കിലും എല്ലാവരും തന്നെ താത്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.

89. 

വലിയ നേട്ടം.

+91 94951 79742: 

ഒന്നാം യൂണിറ്റ് പൂർണ്ണമാകുന്നതോടെ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കുട്ടികൾ വാക്കുകൾ, വാക്യങ്ങൾ നന്നായി വായിക്കാൻ കഴിയുന്നു എന്ന വലിയ നേട്ടമാണ് എനിക്ക് അനുഭവപ്പെട്ടത്. രണ്ടാം ടേമിലൊക്കെ സ്വായത്തമാക്കുന്ന ചിഹ്നങ്ങളുടെ ഉപയോഗം നേരത്തെ കുട്ടികൾ ആവേശത്തോടെ ഉൾക്കൊണ്ടു . വലിയ സന്തോഷം. സചിത്രമായ അവരുടെ നോട്ടുബുക്ക് അവർ ഏറെ ഇഷ്ടപ്പെടുന്നു . നന്നായി സൂക്ഷിക്കുന്നു . സംയുക്ത ഡയറി എന്ന ആശയമാണ് അതിലേറെ ഫലപ്രദമായി തോന്നിയത് രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ പരിചിതമല്ലാത്ത അക്ഷരങ്ങൾ തേടിപ്പിടിച്ച് കുട്ടികൾ കുറിക്കുന്ന വിശേഷങ്ങൾ, നിറമുള്ള ചിത്രങ്ങൾ കൗതുകമുള്ള കാഴ്ചയാണ് ...

90.

മക്കൾ ഓരോ വാക്കുകളും കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ  മനസ്സ് നിറയുന്നു

91 97451 25500: 

Silpa K

ALPS chelembra

ഞാൻ ഒന്നാം ക്ലാസ്സിൽ 3വർഷം ക്ലാസ്സ്‌ എടുത്തിട്ടുണ്ട്. പക്ഷെ ആ വർഷങ്ങളിൽ ഒന്നും കിട്ടാത്ത ഒരു അനുഭവമാണ് സചിത്രബുക്ക്‌ സമ്മാനിച്ചത്. ഒരു മാസമേ കടന്നു പോയുള്ളു എന്റെ മക്കൾ ഓരോ വാക്കുകളും കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ  മനസ്സ് നിറയാറുണ്ട്.. പാഠഭാഗത്തേക്ക് കടന്നപ്പോൾ അവർ എന്നെ സംസാരിക്കാൻ സമ്മതിക്കാതെ അതിലെ ഓരോ കാര്യങ്ങളും വിളിച്ചു പറഞ്ഞു. ഒരു പാഠഭാഗം കടന്നുപോയത് അറിഞ്ഞില്ല. പ്രത്യകം എടുത്തു പറയേണ്ടത് എനിക്ക് വായിക്കേണ്ടി വന്നില്ല അവർ ഞാൻ വായിക്കും ഞാൻ ഞാൻ. എന്നായി അതിൽ ആരെ ഞാൻ ആദ്യം വിളിക്കും എന്നത് ആയി എനിക്ക്. എല്ലാവരെയും വിളിക്കാം ന്ന് ഞാനും. പിന്നെ എന്നെ ആദ്യം എന്നായി അടുത്തത്. മക്കൾക്ക് ഒരു ഉത്സവം ആണ് സചിത്രബുക്ക്‌. ഇപ്പൊ എഴുത്തും ഒറ്റക്ക് തുടങ്ങി ഞാൻ വളരെ സാവകാശം പറഞ്ഞു കൊടുത്താൽ അവർ ഒറ്റക്ക് ചിഹ്നങ്ങളെ ചേർത്ത് എഴുതാൻ തുടങ്ങി. ചാർട്ടുകൾ എല്ലായിപ്പോഴും അവരെ കൂടുതൽ ആകർഷിക്കാറുണ്ട് എല്ലാവരും അതിന്റ അരികിൽ വന്നു തൊട്ട് വായിക്കാറുണ്ട്

NB :ഉച്ച സമയങ്ങളിൽ ബോർഡിന് അരികിൽ സ്ഥലം പിടിക്കാനുള്ള തള്ള് എന്നെ അത്ഭുതപ്പെടുത്തി. വരക്കുന്നു കൂടെ എഴുതുന്നു. തെറ്റ് സംഭവിച്ചാൽ കൂടെ ഉള്ളവർ പറയും അങ്ങനെ അല്ലല്ലോ ഇതല്ലേ അതിന്റെ ചിഹ്നം എന്ന്. പിന്നെ സംശയം ആയി last എന്റെ അരികിൽ വരും.

കുട്ടികൾ അവർ അറിയാതെ അവരിൽ ഓരോ ചിഹ്നങ്ങളെയും അക്ഷരങ്ങളെയും എത്തിക്കാൻ സചി ത്രബുക്കിനു കഴിഞ്ഞു. ക്ലാസ്സിൽ എനിക്ക് ഒരു വിഷമം അനുഭവപ്പെട്ടു ഒരു കുട്ടി വളരെ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട് എല്ലാം പറയാനും എഴുതാനും ഇഷ്ടമാണ്. പക്ഷെ അവന് കഴിയുന്നില്ല. അവനെ ഞാൻ അരികിൽ വിളിച്ചു പറഞ്ഞു കൊടുക്കും വളരെ ഇഷ്ടത്തോടെ എല്ലാം മനസിലാക്കും പക്ഷേ കുറച്ചു സമയം കഴിഞ്ഞാൽ അവന് അത് അറിയില്ല പറയുന്നു. അതിൽ എനിക്ക് ഒരു വിഷമം ഉണ്ട്.. ശരിയാക്കാൻ എനിക്ക് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ…

91.

ആദ്യമായി ഒന്നാം ക്ലാസിൽ , 

പരിശീലനം കിട്ടിയില്ല, 

ഗ്രൂപ്പ് സഹായിച്ചു

Majida beegum. M

ALPS chelembra

+91 86064 11540: 

ആദ്യമായിട്ടാണ് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുതിയ പദ്ധതി തികച്ചും എനിക്ക് ഒരു പുതിയ അനുഭവം തന്നെയാണ്. ഒന്നാം ക്ലാസുകാർക്കുള്ള ട്രെയിന് ക്ലാസ്സിനൊന്നും ഞാൻ പോയിട്ടില്ല എന്നാലും എങ്ങിനെ ഒന്നാം യൂണിറ്റ് മുന്നോട്ട് കൊണ്ടുപോവണം എന്നതിന് ഒരു നല്ല മാർഗദർശി ആകാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ഈ യൂണിറ്റിൽ എന്തൊക്കെ പഠനോപകരണങ്ങൾ വേണം എന്ന് ലിസ്റ്റ് ചെയ്തുകൊണ്ട്  നല്ല ഒരു ശില്പ ശാല നടത്തുകയാണ് ഞാനാദ്യം ചെയ്തത്. അത് വളരെ അധികം വിജയകരമായി പൂർത്തിയാക്കി.അതിനാൽ സചിത്ര പുസ്തകം മുന്നോട്ടു കൊണ്ടു പോകാൻ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല കൂടാതെ കുട്ടികൾക്ക് അതിൽ ചിത്രം വരയ്ക്കാനും അവസരം നൽകിയിരുന്നു. സചിത്ര പുസ്തകം എടുക്കാം എന്നുപറയുമ്പോൾ തന്നെ കുട്ടികൾക്ക് ഉത്സാഹമാണ്. . മക്കൾ അതിലെഴുതുന്ന ഒരോ വാക്യങ്ങളും വ്യക്തമായി ശ്രദ്ധിച്ച് വായിക്കുന്നുമുണ്ട്.  കൂടാതെ എഴുതുന്ന അവസരത്തിൽ തെളിവെടുത്ത് എഴുതുന്നുണ്ട്. കൃത്യ സമയങ്ങളിൽ ഉച്ച സമയത്ത് ചാർട്ട് എഴുതി കാണിക്കുന്നതിനാൽ കുട്ടികൾക്ക് വായനയ്ക്ക് അവസരം കിട്ടുകയാണ് .ഒഴിവ് സമയങ്ങളിൽ   ഭിത്തിയിൽ ഒട്ടിക്കുന്ന ചാർട്ട് നോക്കി വായിക്കുന്നവരുണ്ട്. സചിത്ര പുസ്തകം മുന്നോട്ട് പോകുന്നതിന്റെ കൂടെ തന്നെ കുട്ടികൾ ചിഹ്നംങ്ങളും പഠിക്കുന്നു. കെജി ഇല്ലാത്ത 2കുട്ടികൾ ഒഴികെ എല്ലാവരും എഴുതുന്നു, വായിക്കുന്നു.അവർക്ക് കൂടുതൽ പിന്തുണ നൽകുന്നുണ്ട്. രക്ഷിതാക്കളിൽ നിന്നും നല്ല അഭിപ്രായം വരുന്നുണ്ട് (കുട്ടികൾക്ക് നന്നായിട്ട് വായിക്കാൻ കഴിയുന്നു എന്നും ചില വാക്കുകൾ അതിൽ ആവർത്തിച്ചു വരുന്നത് കൊണ്ട്  ആ വാക്കുകൾ കുട്ടികൾ എളുപ്പത്തിൽ പഠിക്കുന്നു. അതുപോലെ ചില ചിഹ്നങ്ങൾ കുട്ടികൾ പഠിച്ചു)

92.

ശരിയായ രീതിയിലുള്ള ആസൂത്രണവും 

സാമഗ്രികളും കരുതിയാൽ 

ക്ലാസ് വിജയകരമാക്കാൻ കഴിയും

പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് സചിത്ര പുസ്തകം എന്നത്. കുട്ടികളും രക്ഷിതാക്കളും വളരെ താത്പര്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. അക്ഷരങ്ങൾ, പദങ്ങൾ എന്നിവ വായിക്കുന്നതിനും, വടിവെഴുത്തിലൂടെ അക്ഷരങ്ങളുടെ ശരിയായ ആലേഖന ക്രമം മനസിലാക്കി എഴുതാനും കുട്ടികൾ ശ്രമിക്കുന്നുണ്ട്. തെളിവെടുത്തെഴുതാൻ പകുതിയിലധികം പേരും സന്നദ്ധരായി. ബാക്കിയുള്ളവർക്ക് പിന്തുണ നൽകി ഒപ്പം എത്തിക്കാൻ കഴിഞ്ഞു. ശരിയായ രീതിയിലുള്ള ആസൂത്രണവും സാമഗ്രികളും കരുതിയാൽ ക്ലാസ് വിജയകരമാക്കാൻ കഴിയും* 🥰

*ശ്രുതി.VR*

*GLPS അരക്കുപറമ്പ്*

പെരിന്തൽമണ്ണ, മലപ്പുറം

93.

ക്ലാസ്സിൽ പുസ്തകം പൂർത്തിയാക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ടീച്ചർ എന്ന നിലയിൽ 

എല്ലാ പിന്തുണയും നൽകുന്നു.

സച്ചിത്ര പാഠ പുസ്തകം കുട്ടികൾ നല്ല രീതിയിൽ ഏറ്റെടുത്തു. എഴുതാനും വായിക്കുവാനും ഉത്സാഹം കാണിക്കുന്നുണ്ട്... Leave ആകുന്നവരും അത് പൂർത്തിയാക്കുവാൻ ശ്രമിക്കുന്നുണ്ട്. ചിത്രങ്ങൾ ഉള്ളതുകൊണ്ട് കുട്ടികൾ അത് ഏറെ ഇഷ്ട്ടപെടുന്നു. പഠന വൈകല്യം അനുഭവപ്പെടുന്ന 2 കുഞ്ഞുങ്ങൾ ഒഴികെ എല്ലാപേരും നന്നായി വായിക്കുന്നുണ്ട്. അവർ ചിത്ര വായന നടത്താറുണ്ട്. രക്ഷിതാക്കളും ഇത് നല്ല രീതിയിൽ ഏറ്റെടുത്തിട്ടുണ്ട്. ക്ലാസ്സിൽ പുസ്തകം പൂർത്തിയാക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ടീച്ചർ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുന്നുണ്ട്.

ജിതിക. എസ്

ജി എൽ പി എസ് ആര്യനാട്, തിരുവനന്തപുരം

94.

അക്ഷരങ്ങളും പദങ്ങളും മനസ്സിലാക്കിക്കൊണ്ടു തന്നെ വായിക്കാൻ കഴിയുന്നു

എന്റെ പേര് അനിത P P

സ്കൂൾ. GLPS . കൽപ്പകഞ്ചേരി

മലപ്പുറം ജില്ല.

സചിത്ര പുസ്തകം കഴിഞ്ഞതിനു ശേഷമാണ് ഞാൻ പാഠപുസ്തകം ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ താരയുടെ കുഞ്ഞിക്കോഴി എന്ന ഭാഗം ഗ്രാഫിക് വായനയുടെ ഭാഗമായി കാണാപാഠം വായിക്കുകയായിരുന്നു. എന്നാൽ ഈ വർഷം സചിത്ര പുസ്തകം തുടക്കത്തിൽ വളരെയധികം പ്രയാസം അനുഭവിച്ചിരുന്നു. എങ്കിലും അത് എടുത്തു കഴിഞ്ഞ് പാഠഭാഗത്തേക്കു കടന്നപ്പോൾ മുക്കാൽ ഭാഗം കുട്ടികൾക്കും അക്ഷരങ്ങളും പദങ്ങളും മനസ്സിലാക്കിക്കൊണ്ടു തന്നെ വായിക്കാൻ കഴിയുന്നുണ്ട്. സാധാരണ രീതിയിൽ സെക്കന്റ് ടേം കഴിയുമ്പോഴേക്കാണ് കുട്ടികൾ പദങ്ങൾ മനസ്സിലാക്കി സഹായമില്ലാതെ വായിക്കാൻ തുടങ്ങാറുള്ളത്. പുതിയ രീതിയിൽ ഒന്നാം ടേമിൽ തന്നെ സഹായമില്ലാതെ വായിക്കാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു

95.

വായനയും എഴുത്തും തികച്ചും അനായാസമായി

91 93872 69203: 

അക്ഷരങ്ങൾക്കും

ആലേഖന ക്രമങ്ങൾക്കും

ചിഹ്നങ്ങൾക്കും

ഇത്രമേൽ പ്രാധാന്യം

കൊടുത്ത്  മനസിൽ ഉറപ്പിച്ച ശേഷം പാഠത്തിലേക്ക് കടന്നപ്പോൾ വായനയും എഴുത്തും തികച്ചും അനായാസമായി

26 ൽ 4 പേർ ഒഴികെ നന്നായി വായിക്കുന്നു

സചിത്ര പുസ്തകത്തിനു

ചെലവഴിച്ച സമയം അസ്ഥാനത്തായില്ലെന്ന് 4 പേരിലൊഴികെ ബോധ്യപ്പെട്ടു എന്നിട്ടും അവശേഷിച്ച ആ 4 പേർ കഥയുടെ സ്വപ്നാടനത്തിൽ നിന്നും മോചിതരാവുന്നില്ല .

26 കുട്ടികളിലും ഒരു പോലെ എത്തുക എന്നത് തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു  പിന്നെ പതിയെ trackൻ ആയി . Graphic reading ന്റെ പ്രശ്നങ്ങളിൽ നിന്നും ചിഹ്നം ഉറച്ചു കൊണ്ടുള്ള വായനയിലേക്ക് കടക്കാൻ കഴിഞ്ഞു. തത്തയെ പോലെ ഏറ്റുപറച്ചിലിൽ നിന്നും ഉറച്ച അക്ഷരങ്ങളോടൊപ്പം ചിഹ്നങ്ങളിലേക്കും എഴുത്തിലേക്കും അവർ ബോധപൂർവ്വമല്ലാതെ ആസ്വദിച്ചു കൊണ്ട് കടന്നു.  കുട്ടികളുടെ സചിത്രപുസ്തകം എന്റെ ക്ലാസിലേത്. ഒട്ടും ആ കർഷകമല്ല തന്നെ

ലീന. കെ GMLPS ഇരിങ്ങല്ലൂർ

96.

രക്ഷിതാക്കൾക്ക് പുതിയ രീതിയെക്കുറിച്ച് (സചിത്രം നോട്ട്ബുക്ക് ) നല്ല അഭിപ്രായം

91 85475 84822: 

ജൂലൈ 19 ന് ഒന്നാം യൂണിറ്റ് പൂർത്തിയായി. ആ പാഠഭാഗത്തിൽ  കൈവരിക്കേണ്ട ആശയങ്ങൾ , അക്ഷരങ്ങൾ എന്നിവ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. രക്ഷിതാക്കൾക്ക് പുതിയ രീതിയെക്കുറിച്ച് (സചിത്രം നോട്ട്ബുക്ക് ) നല്ല അഭിപ്രായം. തെളിവെടുത്തെഴുതാനും ഓർത്തെഴുതാനും കുട്ടികൾക്ക് കഴിയുന്നുണ്ട്. സചിത്ര പുസ്തകം നല്ല രീതിയിൽ 95% കുട്ടികൾക്കും അക്ഷരം തിരിച്ചറിഞ്ഞ് വായിക്കാൻ സാധിക്കുന്നുണ്ട്. ഒരാൾക്ക് പിൻതുണ നന്നായി വേണം. ബാക്കിയുള്ളവർക്ക് ചെറിയ ഒരു കൈത്താങ്ങ്. ചിഹ്നങ്ങൾ പ്രയാസമുള്ളതായി തോന്നി. സംയുക്ത ഡയറി ഉദ്ദേശിച്ചതിനേക്കാളും നല്ല രീതിയിൽ പോകുന്നു .സചിത്ര പുസ്തകം ,അക്ഷരങ്ങളുടെയും വാക്കുകളുടെയുംപുനരനുഭവ സാധ്യത - തുടങ്ങിയവ പാഠപുസ്തകം  എളുപ്പമാക്കി

ശ്രീഷ  പി

ചീനംവീട് നോർത്ത് ജെ.ബി സ്കൂൾ

വടകര ബി.ആർ സി, കോഴിക്കോട് ജില്ല

97.

എന്തായാലും കഴിഞ്ഞ വർഷങ്ങളെയപേക്ഷിച്ച് ഇത്തവണത്തെ ഒന്നാം ക്ലാസിലെ മക്കൾ 

നല്ല വായനക്കാരും 

എഴുത്തുകാരുമാവുമെന്ന് തീർച്ച

ഞാൻ സവിത . മലപ്പുറം ജില്ലയിലെ മലപ്പുറം സബ് ജില്ലയിലെ എ.എം യു.പി സ്കൂൾ വള്ളുവമ്പ്രത്ത് ജോലി ചെയ്യുന്നു.എനിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പരിശീലനത്തിലെ കാര്യങ്ങളെല്ലാം RP മാരെ വിളിച്ച് ചോദിച്ചറിഞ്ഞിരുന്നു. എന്നാലും ഒരവ്യക്തത സചിത്ര നോട്ടു പുസ്തകം, സംയുക്ത ഡയറി എന്നിവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്നൊക്കെയുള്ള സംശയങ്ങൾ . എന്നാൽ ഒന്നിച്ചുയരാം എന്ന ഗ്രൂപ്പിൽ എത്തിയപ്പോൾ കലാധരൻ സാറിന്റെയും ടീമിന്റെയും പിന്തുണ വളരെയധികം എന്നെ സഹായിച്ചു. മക്കൾക്ക് കഥ കേൾക്കാനും കഥ പറയാനുമുള്ള താത്പര്യം തുടക്കത്തിൽ തന്നെ സന്തോഷമുണ്ടാക്കി.

ക്ലാസിൽ 34 കുട്ടികളാണുള്ളത്. സചിത്ര നോട്ടുബുക്കിലെ 9 ഫ്രെയിം കഴിഞ്ഞ ശേഷം ഒന്നാം യൂണിറ്റ് പൂർത്തിയാക്കാൻ വലിയ പ്രയാസങ്ങൾ നേരിട്ടില്ല. കൃത്യസമയത്ത് ഫ്രെയിമുകൾ തീർക്കാൻ പ്രയാസപ്പെട്ടിരുന്നു.

ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോൾ  അതിൽ 21 കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. 9 കുട്ടികൾ ചെറിയ കൈത്താങ്ങ് കൊണ്ട് എഴുതുകയും വായിക്കുകയും ചെയ്യുന്നു. 4 കുട്ടികൾക്ക് പ്രയാസം നേരിടുന്നു. അവരും മറ്റു കുട്ടികൾക്കൊപ്പമെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ എഴുതാൻ മടിയുണ്ടായിരുന്ന അവർ താത്പര്യത്തോടെ എഴുതാൻ ശ്രമിക്കുന്നുണ്ടെന്നു രക്ഷിതാക്കൾ പറയുന്നതു കേട്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം. മക്കളുടെ കൂടെ എല്ലാ കാര്യങ്ങളും ചെയ്യാൻ കൂടുതൽ സമയം കണ്ടെത്തുന്ന രക്ഷിതാക്കളെ കാണാൻ കഴിഞ്ഞതും ഇത്തവണത്തെ പ്രത്യേകതയാണ്. എന്തായാലും കഴിഞ്ഞ വർഷങ്ങളെയപേക്ഷിച്ച് ഇത്തവണത്തെ ഒന്നാം ക്ലാസിലെ മക്കൾ നല്ല വായനക്കാരും എഴുത്തു കാരുമാവുമെന്ന് തീർച്ച.

98.

നോട്ട്ബുക്ക് വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നു.

പ്രിയദർശിനി .ബി .

ജി.എൽ.പി.എസ്.

വിളബ്ഭാഗം

സചിത്ര ബുക്ക് വേറിട്ടൊരു അനുഭവമായിരുന്നു. വരയ്ക്കലും ഒട്ടിയ്ക്കലും നിറം നൽകലും എഴുത്തും എല്ലാം കുട്ടികൾ ആസ്വദിച്ച് ചെയ്തു. നോട്ട്ബുക്ക് വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നു. ആറാമത്തെ ഫ്രെമിൽ നിന്ന് പാഠത്തിലേക്ക് കടന്നപ്പോൾ കുട്ടികൾക്ക് വാക്കുകൾ അനായാസം കണ്ടെത്താനും വായിക്കാനും കഴിഞ്ഞു.

99.

ആശയാവതരണത്തിലൂടെയുള്ള ഈ പഠന രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്

പൂന്തേൻ മലയാളത്തിന്റെ ഭാഗമായതിനാൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഒപ്പം ഒന്നാം ക്ലാസും ഒന്നാന്തരമാക്കി ആസ്വദിച്ച് കുട്ടികളൊത്ത് പഠന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഒന്നാം യൂണിറ്റ് വിജയകരമായി പൂർത്തീകരിച്ചു. പഠനോപകരണ ശില്പശാലയ്ക്കു നേതൃത്വം വഹിച്ചു. രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണ തുടർന്നുകൊണ്ടിരിക്കുന്നു. ആകെയുള്ള 34 കുട്ടികളിൽ 30 കുട്ടികളും എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്നു. 4 പേർക്ക് പിന്തുണ പുസ്തകം ഉപയോഗപ്പെടുത്തി. അതിലൊരാൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെടുന്നവനാണ്. അവനെയും ഒപ്പം കൂട്ടുന്നു. എല്ലാവരുടെയും എഴുത്ത് വൃത്തിയുള്ളതായി അനുഭവപ്പെട്ടു. സചിത്ര പുസ്തകത്തിൽ നിന്ന് പാഠഭാഗത്തിലേക്ക് കടക്കുമ്പോൾ കുട്ടികളെല്ലാം മുന്നറിവ് മറ്റൊരു തലത്തിൽ പാഠഭാഗത്തിൽ പ്രയോഗിക്കുന്നതു കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. അക്ഷരത്തെളിവ് നേടിയെടുക്കാനും ആയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ലാസിൽ പത്ര തലക്കെട്ടുകൾ ഉപയോഗപ്പെടുത്തിവരുന്നു. എന്തായാലും ആശയാവതരണത്തിലൂടെയുള്ള ഈ പഠന രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. പൂന്തേൻ മലയാളം വഴിപ്രിയപ്പെട്ട കലാധരൻ മാഷും , സൈജ ടീച്ചറും പകർന്നു തന്ന പഠന തന്ത്രങ്ങളുടെ അനുഭവസമ്പത്തിൽ ഒരു പ്രയാസവും കൂടാതെഒന്നാം ക്ലാസ് അധ്യാപനം ആസ്വദിച്ചു കൊണ്ടുപോകുന്നു.

അഭിലാഷ്.സി ജി.

എ.എൽ .പി.എസ്. തത്തനംപുള്ളി

പട്ടാമ്പി. പാലക്കാട്


100.

"പഠിപ്പിടവും പഠിപ്പിക്കലിടവും" സമ്പന്നമാക്കുന്ന കൂട്ടായ്മ

(ഒന്നാം ക്ലാസധ്യാപകരുടെ ഗവേഷണാത്മ അധ്യാപക വേദി അധ്യാപക കൂട്ടായ്മകളെക്കുറിച്ച് എം എഡ് വിദ്യാർഥിയുടെ വിലയിരുത്തൽ)

അദ്ധ്യാപനം ഈയിടെയായി എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ്. അഞ്ചു ദിവസം ജോലി, രണ്ട് ദിവസം അവധി, വർഷം രണ്ടു മാസം വെറുതേ ഇരിക്കാം,'റിസ്ക്കില്ല ' എന്നൊക്കെയുള്ള പൊള്ളയായ പ്രലോഭനങ്ങൾ തന്നെയാവണം എന്നെയും ഈ വഴിക്ക് വിട്ടത്. പക്ഷേ, തൊഴിൽ എന്നതിനപ്പുറം അതൊരു ജീവിതവൃത്തിയായി തന്നെ കാണുന്ന, മുന്നിലിരിക്കുന്ന ഓരോ കുഞ്ഞിന്റെയും അക്ഷരം മാത്രമല്ല, അസ്ഥിത്വവും മികച്ചതാക്കാൻ പരിശ്രമിക്കുന്ന എന്റെ ഉമ്മ അടക്കമുള്ള കുറേ അധ്യാപകരോട് വല്ലാത്ത ആരാധന തോന്നി തുടങ്ങിയത് അടുത്തിടെയാണ്. ഗവേഷണാത്മക അധ്യാപക വേദി എന്ന പേരിൽ ഉമ്മയുടെ ഫോണിൽ ഒരു whatsapp group പ്രത്യക്ഷപ്പെടുമ്പോൾ എനിക്ക് വലിയ പുതുമയൊന്നും ആദ്യം തോന്നിയില്ല. ആരംഭശൂരത്തം എന്നൊക്കെ തോന്നുകയും ചെയ്തു. ഇടയ്ക്കിടെ വരുന്ന notification നോക്കി നോക്കി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വേദിയായിക്കഴിഞ്ഞു അതിപ്പോൾ. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒന്നാം ക്ലാസുകാരായ അധ്യാപകരുടെ ഏറ്റവും സജീവമായ ഒത്തുചേരലാണത്. സച്ചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും പിന്തുണാ പുസ്തകവും എന്നും ചർച്ച ചെയ്യപ്പെടുന്നു. ചെറുതും വലുതുമായ ക്ലാസ്സ്‌ റൂം വിശേഷങ്ങൾ കൊണ്ട് ഓരോ ചർച്ചയും സമ്പന്നമാകുന്നു.. പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികൾക്ക് ഉണ്ടായ ചെറിയ മാറ്റങ്ങൾ പോലും group ഇൽ ആഘോഷമാകുന്നു .

പല ടീച്ചർ അനുഭവങ്ങളും അത്യാഹ്ലാദം കൊണ്ട് എന്റെ കണ്ണു നിറച്ചിട്ടുണ്ട്.

നേരിട്ടു കാണാത്ത പലരെയും കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം എന്നു തോന്നിയിട്ടുണ്ട്..

ആവേശവും ആവലാതികളും സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നപരിഹാരവും സഹായ ഹസ്തങ്ങളും മാതൃകകളും കൊണ്ടു നിറഞ്ഞ ഇത്തരം നല്ല കൂട്ടായ്മകൾ കൊണ്ട് "പഠിപ്പിടവും പഠിപ്പിക്കലിടവും" സമ്പന്നമാകുന്നുണ്ട്.,

ജോലിക്കപ്പുറം സേവനമായി അധ്യാപനത്തെ നോക്കിക്കാണാൻ നമ്മെയും പഠിപ്പിക്കുന്നുമുണ്ട്... ❤️

ഫൈഖ ജാഫർ . M Ed വിദ്യാർത്ഥിനി


(വയനാട് ജില്ലയിലെ നൂൽപുഴ പഞ്ചായത്ത്‌.

ജി. എൽ. പി. സ്കൂൾ വടക്കനാട് ,സൗധ. ടി. കെ യുടെ മകളാണ് ഫൈഖ)


No comments: