ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 25, 2023

വീണ്ടും നൂറ് അധ്യാപകരുടെ പ്രതികരണങ്ങൾ

 

ഒന്ന് ഒന്നാന്തരം

ഒന്നാം ക്ലാസിലെ അധ്യാപകരുടെ അനുഭവക്കുറിപ്പുകൾ

രണ്ടാം ഭാഗം

ഒരു അധ്യയന വർഷത്തിൻ്റെ ഒന്നാം മാസം പിന്നിടുമ്പോൾ അധ്യാപകർ ആവേശത്തോടെ വിജയാനുഭവങ്ങൾ പങ്കിടുന്നത് ആരിലാണ് സന്തോഷം ജനിപ്പിക്കാത്തത്?

ദേശീയ പഠന നിലവാര സർവ്വേ, നിപുൺ ഭാരത് പഠനം, ദേശീയ നിലവാര പ്രകടന സൂചിക ഇവയെല്ലാം അക്കാദമിക വിടവുകൾ പരിഹരിക്കണമെന്ന് നമ്മെ ഓർമിപ്പിച്ചു. ഇത് ഉൾക്കൊണ്ടാണ് ഇത്തവണത്തെ അവധിക്കാല പരിശീലനം ഒന്നാം ക്ലാസിൽ നടത്തിയത്.

  • പരിശീലനത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ എത്രകണ്ട് പ്രായോഗികമാക്കാനായി?

  • നേരിട്ട പ്രയാസങ്ങൾ? അവ മറികടന്ന രീതി?

  • കൈവരിച്ച നേട്ടങ്ങൾ? കുട്ടികളിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?

  • തിരിച്ചറിവുകൾ എന്തെല്ലാം?

ഇവ അധ്യാപകരിൽ നിന്നും ശേഖരിക്കുന്നത് അക്കാദമിക സ്ഥാപനങ്ങൾക്കും റിസോഴ്സ് ടീമിനും വിദ്യാഭ്യാസ പ്രവർത്തകർക്കും വിലപ്പെട്ട വിവരങ്ങളാകും. ഈ ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഒന്നാം ക്ലാസുകളിലെ അധ്യാപകരുടെ 

അനുഭവക്കുറിപ്പുകൾ ശേഖരിക്കുവാൻ തീരുമാനിച്ചു. വലിയ പ്രതികരണമാണ് അധ്യാപകരിൽ നിന്നുണ്ടായത്.

ഒന്ന് ഒന്നാന്തരം എന്ന പേരിൽ ഒന്നാം ഭാഗം ഓൺലൈനിൽ പ്രകാശിപ്പിച്ചു.ഇതാ രണ്ടാംഭാഗവും സമർപ്പിക്കുകയാണ്. മൊബൈൽ ഫോണിൽ ഗൂഗിൾ ഡോക്കിലാണ് രൂപകല്പന. അതിൻ്റെ ചില പരിമിതികൾ ഉണ്ട്.

വയനാട്ടിലെ ഗോത്ര വിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ വിവരങ്ങളും ഇതിലുണ്ട്.  ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് വേണ്ടത്ര പ്രാതിനിധ്യം ഇല്ല.ഒന്നാം ക്ലാസിൽ അക്കാദമിക മോണിറ്ററിംഗ് നടത്തിയ അനുഭവം ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്.

200 രക്ഷിതാക്കളുടെ വിലയിരുത്തൽക്കുറിപ്പുകൾ ഉടൻ തന്നെ പ്രകാശിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു.

വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗമായ അധ്യാപകർ പറയുന്നതും ഗുണഭോക്താക്കളായ രക്ഷിതാക്കൾ പറയുന്നതും തമ്മിൽ പൊരുത്തമുണ്ടെങ്കിൽ നമ്മൾക്ക് ഉണ്ടായ ഗുണാത്മക മാറ്റത്തിൻ്റെ തുടർച്ച ആലോചിക്കാനാകും.

അതിന് അക്കാദമിക സ്ഥാപനങ്ങൾക്ക് ഈ രേഖ പ്രയോജനപ്പെടുമെന്ന് കരുതുന്നു.

ഡോ.ടി.പി.കലാധരൻ

24/7/23


2023

അവധിക്കാല പരിശീലനം ഉള്ളടക്കം, സവിശേഷതകൾ

  • പ്രദർശന ക്ലാസോടെ തുടക്കം

  • ഭാഷക്ക് മാത്രം പരിഗണന

  • ഒന്നാം ടേമിലെ ഭാഷാ ശേഷികളും പാഠങ്ങളും

  • ആശയാവതരണ രീതി

  • ദൃശ്യാനുഭവവും രൂപീകരണ പാoവും ( സചിത്ര നോട്ട് ബുക്ക് )

  • തത്സമയ വിലയിരുത്തലും പിന്തുണാ ബുക്കും

  • അക്ഷരബോധ്യവും അക്ഷര പുനരനുഭവവും

  • കണ്ടെത്തൽ വായന (വാക്യം, വാക്ക്, അക്ഷരം)

  • താളാത്മക വായനയും ഭാവാത്മക വായനയും

  • തെളിവെടുത്തെഴുത്തും ഓർത്തെഴുത്തും

  • ടീച്ചറെഴുത്തും കുട്ടിയെഴുത്തും

  • പൊരുത്തപ്പെടുത്തലും തിരുത്തലും

  • ബോർഡെഴുത്തും എഡിറ്റിംഗും

  • വ്യക്തിഗത പിന്തുണയും ഉപ പാഠങ്ങളും

  • സംയുക്ത ഡയറിയും സ്വതന്ത്രരചനാ സന്ദർഭങ്ങളും

  • വായനോത്സവം

  • രചനോത്സവം

  • സചിത്ര ബാലസാഹിത്യ രചന

  • വര, നിർമാണം, കഥ, പാട്ട്, അഭിനയം,, എഴുത്ത്, വായന എന്നിവ കോർത്തിണക്കൽ

  • ഗവേഷണാത്മക അധ്യാപനം

  • രക്ഷാകർതൃപoനോപകരണ ശില്പശാലകൾ

  • അക്കാദമിക മാസ്റ്റർ പ്ലാൻ





101.

എൻ്റെ കുഞ്ഞുങ്ങൾ എൻ്റെ പ്രതീക്ഷകൾക്കും അപ്പുറത്തെ പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്

സചിത്ര പുസ്തകത്തെ അതിൻ്റെ തുടക്കം മുതൽ തന്നെ പൂർണമായും ഉൾക്കൊണ്ട് കൊണ്ട് ആവേശത്തോടെ അതിലെ പ്രവർത്തനങ്ങൾ (ഒട്ടിക്കൽ, നിറം നൽകൽ തുടങ്ങിയവ) ചെയ്യാൻ മുന്നോട്ടു വന്ന എൻ്റെ 

  • കുഞ്ഞുങ്ങൾ എൻ്റെ പ്രതീക്ഷകൾക്കും അപ്പുറത്തെ പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.

  • കഴിഞ്ഞ വർഷം പൂന്തേൻ മലയാളം പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്തതിൻ്റെ അനുഭവങ്ങൾ ഉള്ളതും എനിക്കു സഹായകമായി.

  • എടുത്തു പറയേണ്ടത് ഖുഷിരാജ് എന്ന ബീഹാറുകാരിയെക്കുറിച്ചാണ്.മലയാളിയല്ലാത്ത കുട്ടിയെ എങ്ങനെ മലയാളം പഠിപ്പിക്കും എന്ന ആശങ്ക തുടക്കത്തിൽ എനിക്കുണ്ടായിരുന്നു.എന്നാൽ അവൾ ഇപ്പൊൾ എൻ്റെ ക്ലാസിലെ മികച്ച വായനക്കാരിയും എഴുത്തുകാരിയുമാണ്. സചിത്ര പുസ്തകത്തിലെ ചിത്രങ്ങളും കൊച്ചു കൊച്ചു വാക്യങ്ങളും അവൾ ശ്രദ്ധയോടെ നിരീക്ഷിച്ച് വായിക്കാൻ പഠിച്ചു.ആദ്യമൊക്കെ വെറും ഗ്രാഫിക് റീഡിംഗ് ആണെന്നു കരുതിയെങ്കിലും ഇപ്പോൾ അക്ഷരങ്ങളെ തിരിച്ചറിഞ്ഞ് എല്ലാം വ്യക്തമായി വായിക്കുന്നു. ഒന്നാമത്തെ യൂണിറ്റ് ഒരു അവ്യക്തതയും ഇല്ലാതെ അവൾ വായിക്കുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നാറുണ്ട്.

ക്ലാസിലെ രണ്ടു പേർ വായനയിൽ പിറകിലാണ്. അവർക്ക് ലളിതമായ പ്രവർത്തനങ്ങൾ നൽകി വരുന്നു (കുഞ്ഞു പദക്കാർഡുകൾ, അക്ഷരക്കാർഡുകൾ, ചിത്രങ്ങൾക്കൊപ്പം അവയുടെ പേര് കൂടി എഴുതിച്ചേർത്ത കാർഡുകൾ ) ഇവ 

  • ഉപയോഗിക്കുന്നു..കുഞ്ഞുങ്ങളെ മികച്ച ഭാഷാനൈപുണികൾ നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ സചിത്ര പുസ്തകം വലിയ പങ്ക് വഹിക്കും എന്ന് ഞാൻ തിരിച്ചറിയുന്നു.

പാഠപുസ്തകത്തിലെ എല്ലാ ഭാഗവും ഉൾപ്പെടുത്തി വിപുലീകരിക്കാൻ കഴിഞ്ഞാൽ കൂടുതൽ നന്നായിരിക്കും എന്നാണ് എൻ്റെ അഭിപ്രായം🙏

നസീമ. വി.പി

ജി.എൽ.പി.എസ്.കിഴക്കമ്പലം, എറണാകുളം

 102.

ഒന്നാം പാഠഭാഗം അവസാനിക്കുന്നതിന് മുൻപ് തന്നെ എന്റെ മക്കളിൽ 19 പേരും എന്റെ പ്രതീക്ഷയേക്കാൾ ഒത്തിരി ഉയരത്തിൽ ഭാഷാശേഷികൾ കൈവരിച്ചിരിക്കുന്നു

ആശയ അവതരണ രീതി നമ്മൾ പിന്തുടരാൻ തുടങ്ങിയിട്ട് കാലം ഒട്ടേറെയായെങ്കിലും, ആശയ അവതരണവും അല്ല എന്നാൽ അക്ഷര അവതരണവും അല്ല എന്നുള്ള ഒരു പ്രത്യേക രീതിയിലായിരുന്നു ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. എന്നാൽ ഈ വർഷം അവധിക്കാല പരിശീലന പരിപാടികളിൽ നിന്നും ലഭിച്ചതിലുപരി, ആവശ്യമായ ഘട്ടങ്ങളിലെല്ലാം  വിവിധ വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ ലഭിച്ച പിന്തുണയും നിർദ്ദേശങ്ങളും കൂടിയായപ്പോൾ, ഏറ്റവും മനോഹരമായ രീതിയിൽ സചിത്ര പുസ്തകത്തിലൂടെ പഠന പ്രവർത്തനങ്ങളുമായി മുന്നേറാൻ സാധിച്ചു. 

27 കുട്ടികളുള്ള എന്റെ ക്ലാസിലെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ സചിത്ര പുസ്തകം തയ്യാറാക്കൽ മാനസിക സമ്മർദ്ദം ഏൽപ്പിച്ച ഒരു പ്രവർത്തനമായിരുന്നു. ( ഒരു തരത്തിലും പ്ലാൻ ചെയ്ത സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ വന്നത്, ക്ലാസ് മാനേജ്മെന്റ് കൈവിട്ടു പോകുന്നു എന്ന പേടി, മറ്റു വിഷയങ്ങൾക്ക് വേണ്ട സമയം കൂടെ സചിത്ര പുസ്തകത്തിലേക്ക് എടുക്കേണ്ടി വന്നത്, വേണ്ട രീതിയിൽ രക്ഷിതാക്കളുടെ പിന്തുണ ലഭിക്കാതെ വരുന്ന മക്കളുടെ പ്രയാസങ്ങൾ, ചില സന്ദർഭങ്ങളിലെങ്കിലും കുട്ടികൾക്കു കഥയിൽ ആവർത്തനവിരസത അനുഭവപ്പെടുന്നതായുള്ള തോന്നൽ,.............) 

24 വർഷത്തെ അധ്യാപക ജീവിതത്തിൽ 18 വർഷവും ഒന്നാം ക്ലാസ് കൈകാര്യം ചെയ്തുവരുന്ന എനിക്ക് ഇത്രയേറെ ടെൻഷൻ സമ്മാനിച്ച മറ്റൊരു ജൂൺമാസം ഉണ്ടായിട്ടില്ല. 

എന്നാൽ ഒന്നാം പാഠഭാഗം അവസാനിക്കുന്നതിന് മുൻപ് തന്നെ എന്റെ മക്കളിൽ 19 പേരും എന്റെ പ്രതീക്ഷയേക്കാൾ ഒത്തിരി ഉയരത്തിൽ ഭാഷാശേഷികൾ കൈവരിച്ചിരിക്കുന്നു. നാലുപേർ ചിഹ്നങ്ങൾ ചേർക്കാത്ത വാക്കുകൾ വായിക്കുന്നു. ( ശേഷിക്കുന്ന ഒരാൾ പഠന വൈകല്യം നേരിടുന്ന കുട്ടിയും,) 

സംയുക്ത ഡയറി എഴുത്ത് ആരംഭിച്ചിട്ടില്ല.ആഗസ്റ്റ് ആദ്യം ആരംഭിക്കാൻ ഇരിക്കുകയാണ്.

 LAILA  N C

 AMLPS MATTHUR NORTH , MALAPPURAM

103.

ഒന്നാം ക്ലാസ് അധ്യാപകർ ആത്മഹർഷത്തോടെ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഏറ്റെടുത്തു

കേരളത്തിലെ ഒന്നാം ക്ലാസ് അധ്യാപകർ ആത്മഹർഷത്തോടെ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഒന്നാമത്തെ യൂണിറ്റ് കഴിയുന്നതോടെ ഏറ്റുവാങ്ങി യിരിക്കുകയാണ്.ഈയൊരുദ്യമം മക്കളിലെത്തിക്കാൻ തുടക്കക്കാരാവാൻ നമ്മൾക്ക് ഭാഗ്യം ലഭിച്ചു എന്നതിൽ  അഭിമാനിക്കുന്നു.വളരെയധികം താത്പര്യത്തോടുകൂടി മക്കൾ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സംതൃപ്തി വളരെ വലുതാണ്.

സുധ.കെ

കുന്നുമ്മൽ സബ്ജില്ല, കോഴിക്കോട്

104.

ഗോത്ര വിഭാഗം കുട്ടികളിൽ വലിയ മാറ്റം

 സചിത്ര പുസ്തകം സംയുക്തഡയറി വായനോത്സവം, രചനോത്സവം, തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ  കോർത്തിണക്കി  കൊണ്ടുള്ള അവധിക്കാല പരിശീലനം തന്നെ വളരെയധികം വ്യത്യസ്തത പുലർത്തി.

ഇതെല്ലാം കുട്ടികളിൽ എങ്ങനെ നടപ്പിലാക്കുമെന്ന് കാര്യത്തിൽ ആയിരുന്നു ആശങ്ക കാരണം 19 കുട്ടികൾ മാത്രമുള്ള ക്ലാസ്സിൽ പകുതി കുട്ടികൾ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ് അതുകൊണ്ടുതന്നെ ഫ്രെയിം തുടങ്ങുന്നത്  തന്നെ ഏറെ താമസിച്ചായിരുന്നു. കാരണം ആദ്യത്തെ ഒന്നുരണ്ടാഴ്ച്ചകൾ അവരെ ക്ലാസ്സിൽ ഇരുത്താൻ തന്നെ വളരെയധികം പ്രയാസമനുഭവിച്ചു സർവീസിൽ തുടക്കക്കാരി ആയ എനിക്കത് പ്രയാസമായിരുന്നു.

സന്നദ്ധത പ്രവർത്തനത്തിൽ പരിശീലനത്തിൽ നിന്ന് സ്വായത്തമാക്കിയ നിർമ്മാണ  പ്രവർത്തനത്തിലൂടെ കുട്ടികളെ ക്ലാസ്സിൽ ഇരുത്താൻ സാധിച്ചു.

ജൂൺ പകുതിയോടുകൂടി പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി.

ഏറ്റവും സന്തോഷകരമായ കാര്യം ശില്പശാലയിൽ ഗോത്ര മേഖലയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ എല്ലാവരും പങ്കെടുത്തു എന്നുള്ളതാണ് അതെനിക്ക് ഒരുപാട് ഊർജ്ജം തന്നു.

മുന്നോക്കക്കാർ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട് പിന്തുണ ആവശ്യമുള്ള കുട്ടികൾ ക്ലാസിൽ പത്തോളം പേർ ഉള്ളതുകൊണ്ടുതന്നെ അവരെ ഒരുപോലെ പരിഗണിച്ചുകൊണ്ട് പിന്തുണ നൽകേണ്ടത് ആവശ്യമായിരുന്നു കൈ വഴങ്ങാത്ത കുട്ടികളായിരുന്നു പിന്നോക്കകാരായ കുട്ടികളിലേറെയും  പിന്തുണ പുസ്തകത്തിൻറെ സഹായത്തോടെയും ആരോ മാർക്ക് ചെയ്തിട്ടുള്ള അക്ഷരങ്ങൾ എഴുതുന്ന പ്രിൻറ് കൊടുത്ത് എഴുതിച്ചതിലൂടെയും ഒരു പരിധിവരെ  അവരുടെ കൈവഴങ്ങുന്നതിനു സഹായിച്ചു . മുന്നോക്കക്കാരായ കുട്ടികളെ കുറിച്ച് പറയുന്നതിനേക്കാൾ കൂടുതൽ ഗോത്ര മേഖലയിൽ നിന്നുള്ള കുട്ടികളെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം സാധാരണ ഗോത്ര മേഖലയിൽ നിന്ന് വരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വർഷാവസാനം ആകുമ്പോഴേക്കും മാത്രമേ അവർ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് എഴുത്തിലേക്ക് വരാറുള്ളൂ (മുൻ വർഷങ്ങളിലെ അനുഭവം) എന്നാൽ ചിത്ര പുസ്തകത്തിൻറെ സഹായത്തോടുകൂടി അവർ തുടക്കം മുതൽ അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതുവാനും ചെറിയ വാക്കുകൾ വായിക്കുവാനും (4 കുട്ടികൾ) താൽപ്പര്യം കാണിച്ചു തുടങ്ങി എന്നുള്ളത് വിപ്ലവകരമായ മാറ്റമായി എനിക്ക് തോന്നുന്നു.

സംയുക്ത ഡയറിയെഴുത്ത് ആരംഭിച്ചിട്ടുണ്ട്  മൂന്നുനാലു കുട്ടികളൊഴിച്ച്( അവർ സ്കൂളിൽനിന്ന് ടീച്ചറുമായി ചേർന്ന് എഴുതുന്നു) ബാക്കിയുള്ളവർ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ എഴുതുന്നു . വരയ്ക്കാനും നിറം നൽകാനും ചിത്രങ്ങൾ ഒട്ടിക്കാനും എല്ലാം അവർ വളരെയധികം താൽപര്യം കാണിക്കുന്നു.

എല്ലാദിവസവും വളരെ താല്പര്യത്തോടെ ക്ലാസ്സിൽ എത്തുന്നു .

ഭാഷയിൽ മാത്രമല്ലാതെ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ഇത്തരത്തിലുള്ള ഒരു ചരിത്രപുസ്തകം ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

Sruthikrishnan kk

Glps Thengumunda, Wayanad

105.

ബാലികേറാമലയാകുമോ?

 : ആദ്യനോട്ടത്തിൽ സചിത്ര പുസ്തകത്തിലെ പ്രവർത്തനങ്ങൾ എനിക്കൊരു ബാലികേറാമലയാകുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ കുട്ടികൾ വളരെയധികം താൽപര്യം കാണിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലായി. 

ഇപ്പോൾ പാഠപുസ്തകം തനിയെ വായിക്കാവുന്ന രീതിയിലേക്ക് വരെ അവരുടെ നിലവാരം മെച്ചപ്പെട്ടു. 

സചിത്ര പുസ്തകത്തിലെ പ്രവർത്തനവും പാഠപുസ്തകത്തിലെ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാവുന്ന രീതിയിൽ ആസൂത്രണം ചെയ്തിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.

ചിത്ര.ജി

എറണാകുളം

106.

വയനാടിനും വഴി തെളിയുന്നു

100%പിന്നോക്ക വിഭാഗത്തിൽ പെട്ട കുട്ടികൾ ആണ് എന്റെ ക്ലാസ്സിൽ അക്ഷരം പോലും അറിയാതെ വന്ന അവർക്കിടയിൽ സച്ചിത്രബുക്കിലെ ആദ്യ പ്രവർത്തനം വളരെ ബുദ്ധിമുട്ട് ആയി തോന്നി.

എന്നാൽ ഓരോ പ്രവർത്തനം കഴിയുംതോറുംഎല്ലാ കുട്ടികളും ത ത്ത താര തുടങ്ങിയ വാക്കുകൾ വായിക്കാനും എഴുതാനും തുടങ്ങി. വളരെ സന്തോഷം തോന്നി.

സുധിന

Glps ചീങ്ങേരി വയനാട്

107.

താല്പര്യവും പങ്കാളിത്തവും

സചിത്രപുസ്തകം കുട്ടികളുടെ എഴുത്തിനും അവർ എഴുതിയത് വായിക്കാനും ശ്രമിക്കുന്നതായി അനുഭവപ്പെട്ടു. ഒരു കുട്ടിക്കാണ് എഴുതാൻ ബുദ്ധിമുട്ടുള്ളത്. രക്ഷിതാക്കളുടെ സഹകരണം ഉണ്ട്. ശില്പശാലയിലും നല്ല രീതിയിൽ പങ്കാളിത്തം ഉണ്ടായിരുന്നു. ഒന്നാമത്തെ പാഠം കഴിഞ്ഞു. രണ്ടാമത്തേത് തുടങ്ങി. അതുപോലെ സംയുക്ത ഡയറിയും കുട്ടികൾ എഴുതാറുണ്ട്. ഇതിലൂടെ കുട്ടികൾക്ക് വരയ്ക്കാനും നിറം നൽകാനും താല്പര്യം കാണിക്കുന്നുണ്ട്.

Nusrath k k

AMUPS Parakkal- Kanmanam, po Thekkumuri

Malappuram

108.

ലക്ഷ്യത്തിലേക്കെത്തുന്നു

ജൂലൈ 14 ന് ഒന്നാം യൂണിറ്റ് പൂർത്തിയായി. 

ആ പാഠഭാഗത്തിൽ  കൈവരിക്കേണ്ട ആശയങ്ങൾ , അക്ഷരങ്ങൾ എന്നിവ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. രക്ഷിതാക്കൾക്ക് പുതിയ രീതിയെക്കുറിച്ച് (സചിത്രം നോട്ട്ബുക്ക് ) നല്ല അഭിപ്രായം. ഒപ്പം സംയുക്ത ഡയറിയെയും രക്ഷിതാക്കൾ ഏറ്റെടുത്തു. കാണുന്ന കാഴ്ചകളെ കുട്ടി സ്വഭാവികമായി രക്ഷിതാവിന്റെ സഹായത്തോടെ ആവിഷ്കരിക്കുകയും തുടർന്നുള്ള നാളുകളിൽ സന്ദർഭോചിതമായി അനുഭവത്തെ രേഖപ്പെടുത്തുന്നു (സംയുക്ത ഡയറിയിലൂടെ )

ധനലക്ഷ്മി പി.വി

ശ്രീരാമവിലാസം എൽ.പി സ്കൂൾ ചെറുതാഴം . മാടായി സബ്‌ജില്ല .കണ്ണൂർ ജില്ല .

109.

കുട്ടികൾ കൃത്യമായി വായിക്കുന്നു

കുട്ടികൾ നല്ല താല്പര്യത്തോടെ എഴുതുകയും, വായിക്കുകയും ചെയ്യുന്നുണ്ട്. ശില്പശാല യിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.ഒന്നാം യൂണിറ്റിൽ പഠിച്ച അക്ഷരങ്ങൾ വരുന്ന വാക്കുകൾ കുട്ടികൾ കൃത്യമായി വായിക്കുന്നുണ്ട്.

Vidya

Kannapuram East UP

Mottammal

110.

കുട്ടികളിൽ പഠന പിന്നോക്കാവസ്ഥ  ഉണ്ടാകാൻ സാധ്യതയില്ല.

ഒന്നാം യൂണിറ്റ് തീർന്നപ്പോൾ....

നാടകീയമായി തുടങ്ങിയ പ്രദർശന ക്ലാസിലൂടെ സചിത്ര നോട്ടുപുസ്തക താളുകളിലൂടെ ഏകദേശം ഒന്നരമാസം പിന്നിട്ടപ്പോൾ  ഒന്നാം യൂണിറ്റ് പൂർത്തിയായി.

തികച്ചും  കുട്ടികളിൽ മാറ്റങ്ങൾ ഉളവാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആശയവിതരണ രീതിയിൽ ഊന്നിക്കൊണ്ട് സചിത്ര നോട്ടുബുക്ക് ..  

രൂപീകരണ പാഠങ്ങൾ കുട്ടികൾക്ക് ആശയം ഉൾക്കൊണ്ടു തന്നെ  വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒന്നാം യൂണിറ്റിൽ വരുന്ന ചില കൂട്ടക്ഷരങ്ങൾ  കുട്ടികളിൽ സ്വായത്തമാക്കാൻ പ്രയാസം നേരിട്ടെങ്കിലും തെളിവെടുത്തെഴുത്ത് തികച്ചും അവർക്ക് ലേഖനത്തിൽ താല്പര്യമുളവാക്കിയിട്ടുണ്ട് തുടർന്ന് ടീച്ചറുടെ പിന്തുണ ബുക്ക്  ലേഖന പ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് ടീച്ചറോടൊപ്പം ഇരുന്ന് എഴുതാനുള്ള  താല്പര്യമുണ്ടാക്കിയിട്ടുണ്ട്.

സചിത്ര നോട്ടുബുക്കിലേക്ക്  വേണ്ട ചിത്രങ്ങൾ വരക്കൽ, നിർമ്മാണം എന്നിവ ക്ക് രക്ഷിതാക്കളുടെ മുഴുവനായ സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.. 28 കുട്ടികളുള്ള എന്റെ ക്ലാസ് മുറിയിൽ  9 കുട്ടികൾക്ക് ടീച്ചറുടെ പിന്തുണ എപ്പോഴും ആവശ്യമാണ്... എങ്കിലും അവർ പഠനത്തിൽ താൽപര്യം കാണിച്ച് മുന്നോട്ടു വരുന്നു.. ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾ സംതൃപ്തരാണ്... അതുപോലെതന്നെ സംയുക്ത ഡയറി... ഏറ്റവും കൂടുതൽ കുട്ടികളിലും രക്ഷിതാക്കളിലും താല്പര്യമുളവാക്കുന്നു.

എല്ലാദിവസവും കുറച്ചുസമയം കുട്ടികളോടൊപ്പം  പഠനപ്രവർത്തനങ്ങളിൽ  സഹായിക്കാൻ  സംയുക്ത ഡയറി ഒരു മാർഗ്ഗമായി കാണുന്നു.. സ്കൂളിലെ വിശേഷങ്ങൾ കുട്ടികൾ വളരെ കൃത്യമായി ഓർമ്മയോടെ വീട്ടിൽ ചെന്ന് പറയുന്നതായി രക്ഷിതാക്കൾ പറഞ്ഞു..

 ഈ രീതിയിൽ മുന്നോട്ടു പോകുമ്പോൾ  കുട്ടികളിൽ പഠന പിന്നോക്ക അവസ്ഥ  ഉണ്ടാകാൻ സാധ്യതയില്ല.. 

ടെക്സ്റ്റ് ബുക്കുകളിലെ യൂണിറ്റുകളുടെ എണ്ണം,  ഈ രീതിയിൽ പോകുമ്പോൾ മുഴുവനായി എടുത്തു തീർക്കാൻ പ്രയാസം നേരിടുന്നതായി അനുഭവപ്പെടുന്നു.. സമയക്കുറവ് വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ്... ഗവേഷണാത്മക  പഠന രീതിയോട്    രക്ഷിതാക്കളും കുട്ടികളും ടീച്ചറും സംതൃപ്തരാണ്....

മിനി. എ.

എ എം എൽ പി എസ് ഇന്ത്യനൂർ

മലപ്പുറം.

111.

സചിത്ര നോട്ടു പുസ്തകത്തിന്റെ മാതൃക തന്നെയാണ്  വർഷങ്ങളായി ഞാൻ തുടർന്നു പോന്നിരുന്നത്.

 എന്റെ ക്ലാസ്സിൽ 16 കുട്ടികളാണ് ഉള്ളത്. ഏതാണ്ട് സചിത്ര നോട്ടു പുസ്തകത്തിന്റെ മാതൃക തന്നെയാണ്  വർഷങ്ങളായി ഞാൻ തുടർന്നു പോന്നിരുന്നത്. പക്ഷേ വീടൊഴികെ മറ്റു നിർമാണ പഠനോപകരണങ്ങൾ ഒന്നും തന്നെ നോട്ടു പുസ്തകത്തിൽ ഒട്ടിച്ചിരുന്നില്ല. കുട്ടികൾ സ്വയം വരച്ചും ഞാൻ വരച്ച് ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുത്ത ചിത്രങ്ങൾ ഒട്ടിച്ച് നിറം കൊടുത്തും ചില സന്ദർഭങ്ങളിൽ രക്ഷിതാക്കളുടെ സഹായത്താലും കുട്ടികൾ തങ്ങളുടെ നോട്ടുപുസ്തകങ്ങൾ മനോഹരമാക്കിയിരുന്നു.

ചിത്ര സഹായത്താൽ ആശയാവതരണരീതിയിലൂടെ തന്നെയായിരുന്നു എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത്. ചിത്രങ്ങൾ സ്വയം വരയ്ക്കുന്നതും സംഭാഷണത്തിലൂടെ പാഠഭാഗങ്ങൾ കടന്നുപോകുന്നതും കുട്ടികളിൽ ആശയ ഗ്രഹണം എളുപ്പമാക്കി. കുട്ടികൾ വരയ്ക്കുന്ന ചിത്രത്തിന്റെ ഭംഗിയേക്കാൾ ആശയ ഗ്രഹണത്തിന് പ്രാധാന്യം നൽകി. ഈ വർഷം വലിയ പുസ്തകത്തിൽ നിർമാണ പഠനോപകരണങ്ങൾ കൂടി ഉൾപ്പെടുത്തി എന്നതാണ് പുതുമ. ഇത് പുസ്തകത്തെ കൂടുതൽ ആകർഷകവും കുട്ടികളിൽ താൽപര്യജനകവുമാക്കി മാറ്റി എന്നതിൽ തർക്കമില്ല. പക്ഷേ ചിത്രം ഒട്ടിച്ചതിന്റെ പിൻഭാഗത്ത് എഴുതേണ്ടി വരുന്ന സന്ദർഭത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി തോന്നി. പാഠപുസ്തകമാണ് ചിത്രാവതരണ രീതിയിലൂടെ പഠിപ്പിച്ചിരുന്നത് എങ്കിൽ ഇത്തവണ രൂപീകരണ പാഠത്തിനു ശേഷം പാഠപുസ്തകത്തിലേക്ക് കടന്നതിനാൽ പാഠാവതരണം കുറച്ചുകൂടി എളുപ്പമായി..

പരിചിത പദങ്ങളും വാക്യങ്ങളും കണ്ടെത്തി വായിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നു. പുതിയ പദങ്ങൾ വരുന്ന സന്ദർഭത്തിൽ രൂപീകരണ പാഠത്തിലെ പരിചിത അക്ഷരങ്ങളും ചിഹ്നങ്ങളും ഓർത്തെടുത്തും തെളിവെടുത്തും വായിക്കുകയും എഴുതുകയും ചെയ്തിരുന്നു.

സംയുക്ത ഡയറി വളരെ നല്ല ഒരു ആശയമാണ്. പക്ഷേ രക്ഷിതാക്കളുടെ ശരിയായ പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ അത് ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തൂ. എന്റെ ക്ലാസ്സിൽ ഡയറി എഴുതി കൊണ്ടുവരുന്ന കുട്ടികളുടെ രക്ഷിതാക്കൾ എല്ലാവരും ഭാഷാശേഷി വികാസത്തിന് സഹായകമായ രീതിയിൽ ആത്മാർത്ഥ പിന്തുണ നൽകുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അത് സാധ്യമാക്കാനായാലെ ഡയറി എഴുത്ത് പൂർണ വിജയത്തിലെത്തൂ. ഈ രീതിയിലൂടെ വാക്യങ്ങളും വാക്കുകളും അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിച്ച് കുട്ടികളെ ഒപ്പം കൊണ്ടുപോകണം എന്നുണ്ടെങ്കിൽ പാഠങ്ങളുടെ ബാഹുല്യം കുറച്ചേ മതിയാവൂ എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്.

നിലവിലെ മലയാളവും ഇംഗ്ലീഷും ഗണിതവും വർക്ക്ബുക്കും കമ്പ്യൂട്ടറും കുട്ടികളിലേക്ക് എത്തിക്കുന്നത് അധ്യാപകരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകമാണ്. പാഠഭാഗങ്ങൾ തീർക്കേണ്ടുന്ന തത്രപ്പാടിൽ കുട്ടികൾക്ക് കിട്ടേണ്ടതിൽ വീഴ്ച വന്നേക്കാം. പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ ഇതൊന്നു ശ്രദ്ധയിൽ കൊണ്ടുവന്നാൽ നന്നായിരുന്നു. അധ്യാപകരെ അവരുടെ കടമകൾ നിർവഹിക്കാൻ മാത്രം അനുവദിക്കുകയും അധ്യാപകർ തങ്ങളുടെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്താൽ ഈ പദ്ധതി പൂർണവിജയത്തിലെത്തും. ക്ലാസ് മുറികളിലെ കുട്ടികളുടെ ഹാജറും ഒരു പ്രധാന ഘടകമാണ്. പകുതിയിലേറെ കുട്ടികൾ ആഴ്ചകളോളം മുടങ്ങിയ എന്റെ ക്ലാസ്സിൽ ഒന്നാം യൂണിറ്റ് അവസാനത്തിലേക്ക് എത്തിക്കാൻ ഒരുപാട് അധിക ദിവസങ്ങൾ വേണ്ടിവന്നു. എങ്കിലും ഈ രീതിയിൽ തന്നെ തുടർന്നു പോകാൻ ആഗ്രഹിക്കുന്നു..

 മിനി. കെ,

കെ എസ് എൽ പി എസ്, എം ജി കാവ്, തൃശൂർ

112.

പാഠ്യപദ്ധതി പരിഷ്ക്കരിക്കുമ്പോൾ പാഠഭാഗം ലഘൂകരിക്കാനും ബാഹുല്യം കുറക്കാനും കഴിയണം


എന്റെ ക്ലാസ്സിൽ 38 കുട്ടികളാണ് ഉള്ളത്. സചിത്ര പുസ്തകം , സംയുക്ത ഡയറി എന്നീ രണ്ട് ആശയങ്ങളും വളരെ രസകരവും താല്പര്യജനകവുമാണ്. ഈ വർഷം ഈ രണ്ട് നൂതനാശയങ്ങളും കൊണ്ടുവന്നതിന് ഒരു പാട് സന്തോഷം.ചിത്രങ്ങൾ ഒട്ടിച്ച് ആശയങ്ങൾ അവതരിപ്പിക്കുന്ന രീതിയിലുള്ള സചിത്ര പുസ്തകം കുട്ടികളിൽ കൗതുകവും താല്പര്യവും ഉണ്ടാക്കുന്നു. അതേ പോലെ തന്നെയാണ് ആശയത്തിനനുസരിച്ച് ചിത്രങ്ങൾ വരച്ച് ആശയപ്രകടനം നടത്തുന്ന സംയുക്ത ഡയറിയും.  ഒന്നാം യൂണിറ്റ് പൂർത്തിയാക്കാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടി. എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിച്ചു വരുമ്പോൾ നല്ല രീതിയിൽ നടത്താൻ കുട്ടികളുടെ ബാഹുല്യവും ഹാജർ നിലയും എന്നെ ബാധിച്ചിട്ടുണ്ട്. പനിയും മറ്റ് അസുഖങ്ങളും കാരണം ഹാജരാകാത്ത കുട്ടികൾക്ക് സചിത്ര പുസ്തക പൂർത്തീകരണം എന്നെ വിഷമത്തിലാക്കി. അതോടൊപ്പം പാഠഭാഗങ്ങളും കൊണ്ടുപോകേണ്ടിവരുമ്പോഴും പ്രശ്നമുണ്ട്. എങ്കിലും പരമാവധി കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്ക്കരിക്കുമ്പോൾ പാഠഭാഗം ലഘൂകരിക്കാനും ബാഹുല്യം കുറക്കാനും പരിഗണിക്കുന്നത് നല്ലതായിരിക്കും. 

അക്ഷരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരണ പാഠം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ലളിതമായ അക്ഷരങ്ങൾ ആദ്യം (റ, ര, ത, പോലെയുള്ള ) തുടങ്ങുന്ന വിധത്തിൽ  പാഠങ്ങൾ  പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയാൽ ഉപകാരമായിരിക്കും. 

ആദ്യം തന്നെ കൂട്ടക്ഷരങ്ങളും അ പോലുള്ള എഴുതാൻ പ്രയാസമുള്ള അക്ഷരങ്ങളും ഒഴിവാക്കിയാൽ ഏറെ ഗുണപ്രദമാകും.

ഉഷാകുമാരി . കെ.സി

ഏര്യം വിദ്യാമിത്രം യു പി . സ്കൂൾ

കണ്ണൂർ

113.

സമയം ഒരു പ്രശ്നമായി

സചിത്ര പുസ്തകം ആദ്യം വളരെ പ്രയാസമായിരുന്നു. ആദ്യത്തെ പ്രവർത്തനം ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 

ഇപ്പോൾ കുട്ടികൾ സചിത്ര പുസ്തകം ചെയ്യാൻ വളരെ താല്പര്യം കാണിക്കുന്നുണ്ട്. ചെറുതായി കുട്ടികൾ വായിക്കാൻ തുടങ്ങിയിട്ടുണ്ട്. 

അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. രക്ഷിതാക്കൾ വളരെ താല്പര്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.

തുടർന്ന് പാഠങ്ങൾ പഠിപ്പിക്കാൻ വളരെ സഹായകമാകും. 

സമയം ഒരു പ്രശ്നമായി തീരുന്നു.

പക്ഷെ തുടർച്ചയായ പ്രവർത്തനങ്ങൾ കൊണ്ട് നന്നായി കൊണ്ടുപോകാൻ സാധിക്കും.

അനു. എ

ജി.വി.എൽ.പി.എസ്

ചിറ്റൂർ

114.

ഒന്നാം പാഠം കഴിഞ്ഞപ്പോൾ തികച്ചും നല്ല ആത്മ വിശ്വാസം

 ശരിക്കും വളരെ വളരെ വ്യത്യസ്ത ഉള്ള ഒരു ഭാഷാ പഠന രീതി ആണ് ഈ വർഷത്തേത്. ആദ്യമൊക്കെ ഇത് വളരെ എല്ലാ കുട്ടികളിലും എത്തിക്കാൻ ബുദ്ധിമുട്ട് തോന്നി. എന്നാൽ ഒന്നാം പാഠം കഴിഞ്ഞപ്പോൾ തികച്ചും നല്ല ആത്മ വിശ്വാസം അനുഭവപ്പെടുന്നുണ്ട്. കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും നന്നായി ഉറപ്പിക്കുവാൻ സചിത്ര ബുക്ക് സഹായകരമാണ്. കുട്ടികൾക്ക് വായനയിൽ നല്ല താൽപര്യം തോന്നുന്നുണ്ട്.

ശ്യാമ

ജി എൽ പി എസ് കുറിച്യർ മല

വൈത്തിരി

വയനാട്

115.

വേറിട്ട ഒരു അനുഭവമായി  അദ്ധ്യയനരീതി .

സചിത്ര പുസ്തകം  വളരെ നല്ല  ഒരു അനുഭവം  ആയി. എന്റെ ക്ലാസ്സിൽ ഒരു അന്യസംസ്ഥാന കുട്ടി ഉണ്ട്. മലയാളം പറയാൻ  പോലും കഴിയാത്ത  അവൻ തത്ത  വന്നു താര വന്നു  എന്ന് വേഗം  വായിക്കാൻ പഠിച്ചു. അപ്പോഴാണ് സചിത്ര  പുസ്തകത്തിന്റെ ഗുണം  ശരിക്കും  അറിഞ്ഞത്. അതുകൊണ്ട് കുട്ടികൾക്ക് ചിഹ്നങ്ങളും  പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വേറിട്ട ഒരു അനുഭവമായി  അദ്ധ്യയനരീതി.

സ്വപ്ന

വി സ് യു പി സ് വെള്ളറക്കാട്

തൃശൂർ ജില്ല

116.

കുട്ടികളെ പോലെ ഞാനും അടുത്ത ഭാഗങ്ങൾ ഒട്ടിക്കാനും വായിപ്പിക്കാനും ആകാംക്ഷയോടെ തന്നെയാണ് ക്ലാസ്സിൽ പോവുന്നത്

 : ഒന്നാം ക്ലാസ്സിൽ ആദ്യമായിട്ടാണ്.. എങ്ങനെയാണ് കുട്ടികൾ അക്ഷരം പഠിച്ചു വരുന്നത് എന്നത് അറിയുന്നത് ഒരു നേരിട്ടുള്ള ആദ്യത്തെ അനുഭവം ആയിരുന്നു വാക്യങ്ങളിൽ നിന്നും പദ ങ്ങളിലേക്കും പിന്നീട് അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം അവർ സച്ചിത്രപുസ്തത്തിന്റെ സഹായത്തോടെ പെട്ടെന്ന് സ്വായത്തമാക്കുന്നത് വളരെ നല്ലതായി തോന്നി..

2 പേർ പിന്തുണയോടെയും ബാക്കി 13 പേർ വളരെ പെട്ടെന്നും എഴുതുകയും വായിക്കുകയും ചെയ്തു.ആദ്യം സചിത്ര പുസ്തകം തയ്യാറാക്കാൻ അനുഭവപ്പെട്ട പ്രയാസം പിന്നീട് കുറഞ്ഞു. സംയുക്ത ഡയറിയും എഴുതുന്നുണ്ട്.

കുട്ടികളെ പോലെ ഞാനും അടുത്ത ഭാഗങ്ങൾ ഒട്ടിക്കാനും വായിപ്പിക്കാനും ആകാംക്ഷയോടെ തന്നെയാണ് ക്ലാസ്സിൽ പോവുന്നത്.

ധീഷ്മ

Glps pullannur, Kunnamangalam 

117.

രൂപീകരണ പാഠങ്ങൾ     കുട്ടികൾക്ക്     വായിക്കാൻ    കഴിയുന്നുണ്ട്

: ഒന്നാം യൂണിറ്റ് പൂർത്തിയായി. രൂപീകരണ പാഠങ്ങൾ     കുട്ടികൾക്ക്     വായിക്കാൻ    കഴിയുന്നുണ്ട്.    തെളിവെടുത്ത് എഴുത്തിലൂടെ    ലേഖനത്തിലും   മാറ്റങ്ങൾ           വരുത്താൻ   കഴിയുന്നുണ്ട്.  സചിത്ര നോട്ടുബുക്കിൽ   ഒട്ടിക്കാനും   വായിക്കാനും            കുട്ടികൾ     താല്പര്യ      കാണിക്കുന്നുണ്ട്.     സമയം     പോകുന്നത് അറിയുന്നില്ല

Jessy    Poulose

GUPS   Kundoor, Mala    subdistrict

118.

ഈപഠനരീതിയിൽ രക്ഷിതാക്കളും കുട്ടികളും ടീച്ചറും സംതൃപ്തരാണ്.' ഇതിൽക്കൂടുതൽ ഇനിയെന്തുവേണം അഭിമാനിക്കാൻ

 പതിവിലും വ്യത്യസ്തമായി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടാണ് ഇക്കുറി ഒന്നാംക്ലാസിലേക്ക് പ്രവേശിച്ചത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു സചിത്രപുസ്തകവും  പിന്തുണബുക്കും സംയുക്ത ഡയറിയും.... തുടക്കത്തിൽ ഒരുപാട് ആശങ്കകളും വ്യാകുലതകളും മനസ്സിനെ അലട്ടി....സമയം തികയുമോ.. അക്ഷരം ഉറക്കില്ലേ..എന്നിങ്ങനെ ഒട്ടേറെ ചിന്തകൾ.          

എന്നാൽ ഒന്നാം ക്ലാസിൽ തുടക്കത്തിൽ ആശയവതരണരീതി കുട്ടികളുടെ പഠനപ്രവർത്തനത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സചിത്രനോട്ടു ബുക്കിൻ്റെ

തുടക്കത്തിൽ അധ്യാപകന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഓരോപാഠങ്ങളും ഇത്തരത്തിൽ... മുന്നോട്ടു കൊണ്ടു പോകുന്നതിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കടത്തിവിടാൻ കഴിയുംഎന്ന കാര്യത്തിൽ തർക്കമേ ഇല്ല... രക്ഷിതാക്കളുടെ പൂർണമായ സഹകരണവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ വളരെ മികച്ച അനുഭവമാണ് സചിത്ര പുസ്തകം നൽകുക..

ടീച്ചറുടെ പിന്തുണ ബുക്ക്

ലേഖനപ്രവർത്തനങ്ങളിൽ പ്രയാസംനേരിടുന്ന കുട്ടികൾക്ക് വളരെയധികം താൽപര്യം ജനിപ്പിക്കുന്നു... തെളിവെടുത്തെഴുത്തിലൂടെ ലേഖനത്തിലുംമാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ട്...

ഒരുപാട് വർഷങ്ങളായി ഞാൻ സംയുക്ത ഡയറി പിന്തുടർന്നുവരുന്നു.

അതിൽ ഏറ്റവും കൂടുതൽ താൽപര്യം കാണിക്കുന്നത്

കുട്ടികളും രക്ഷിതാക്കളുമാണ്... രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കൂട്ടാനും കുട്ടികളെ നിറങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും ഇത് വളരെയധികംസഹായിക്കുന്നു.. ഈ പഠനരീതിയിൽ പോകുമ്പോൾ പാഠഭാഗങ്ങൾ സമയക്രമം പാലിക്കാൻ പ്രയാസംനേരിടുന്നു..

എന്തുതന്നെയായാലും സചിത്ര പാഠപുസ്തകവും സംയുക്തഡയറിയുംകുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു.....ഈപഠനരീതിയിൽ രക്ഷിതാക്കളും കുട്ടികളും ടീച്ചറും സംതൃപ്തരാണ്... ഇതിൽകൂടുതൽ...ഇനിയെന്തുവേണം അഭിമാനിക്കാൻ....

സലിന. എം

കാപ്പാട് എൽപി സ്കൂൾ, കണ്ണൂർ

119.

കഴിഞ്ഞ വർഷം വായിക്കാൻ കുറച്ചു പേർക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ മറിച്ചാണ്

 കഴിഞ്ഞവർഷം എന്റെ ക്ലാസ്സിൽ18 കുട്ടികൾ ഉണ്ടായിരുന്നു അവരിൽ കുറച്ചുപേർക്ക് മാത്രമായിരുന്നു വായിക്കാൻ അറിയാമായിരുന്നത്.

മറ്റു കുട്ടികൾക്ക് വായിക്കാൻ വളരെ പ്രയാസം ആയിരുന്നു.

എന്നാൽ ഈ വർഷം 17 കുട്ടികൾ ഉണ്ട്. ആദ്യ യൂണിറ്റ് തുടങ്ങിയപ്പോൾ മുതൽ ഈ കുട്ടികൾക്ക് വായിക്കാനും എഴുതുവാനും എളുപ്പമായിരുന്നു. രണ്ടു കുട്ടികൾക്ക് കുറച്ചു പ്രയാസം അനുഭവപ്പെടുന്നുണ്ട്. അവർക്കും കൂടി എഴുതുവാനും വായിക്കുവാനും സചിത്ര ബുക്ക് പ്രയോജനപ്പെടുന്നുണ്ട്. കുട്ടികൾക്കെല്ലാം സചിത്രബുക്കിൽ ചിത്രങ്ങൾ ഒട്ടിക്കാനും എഴുതുവാനും വളരെ ഇഷ്ടമാണ്. സചിത്ര പുസ്തകം എല്ലാ ദിവസവും ക്ലാസിൽ വായിപ്പിക്കുന്നുണ്ട് .അതുപോലെ സംയുക്ത ഡയറി എഴുതുവാനും അതിൽ ചിത്രങ്ങൾ വരയ്ക്കാനും കുട്ടികൾക്കും അവരോടൊപ്പം ഇരുന്ന് എഴുതുവാൻ രക്ഷകർത്താക്കൾക്കും താല്പര്യമാണ്.

Tessy Thomas,

MSC LPS oottuparampu,Mannar,

Alappuzha .

120.

അഞ്ച് ഡിവിഷൻ, ഒരോ ഡിവിഷനിലും നാല്പതിന് മുകളിൽ കുട്ടികൾ. എല്ലാ ക്ലാസുകളിലും അത്ഭുതകരമായ മാറ്റം.

ഞങ്ങളുടെ സ്കൂളിൽ ഒന്നാം ക്ലാസ് 5 ഡിവിഷനുകൾ ഉണ്ട്. ഓരോ ക്ലാസിലും നാൽപതിന് മുകളിൽ കുട്ടികളുമുണ്ട്.

  • സചിത്ര നോട്ട്ബുക്കിൽ ഓരോ ഫ്രെയിമുകളും ആഖ്യാന രീതിയിൽ തന്നെ ഞങ്ങൾ മുന്നോട്ടു പോയി. 

  • കുട്ടികൾ കൂടുതലായതിനാൽ ശിൽപ്പശാലയിലൂടെയും രക്ഷിതാക്കളുടെയും സഹ അധ്യാപകരുടെയും സഹായത്തോടുകൂടി രൂപീകരണപാഠങ്ങൾക്കാവശ്യമായിട്ടുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും സമയക്രമം പാലിച്ചുകൊണ്ട് തന്നെ ഓരോ ഫ്രെയിമുകളും പൂർത്തിയാക്കുകയും ചെയ്തു 

  • ഓരോ ഫ്രെയിമുകളും പൂർത്തിയാക്കും തോറും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു. 

  • ഒന്നാമത്തെ യൂണിറ്റ് തുടങ്ങിക്കഴിഞ്ഞപ്പോൾ കുട്ടികളിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു കാരണം ഞാൻ 15 വർഷമായി ഒന്നാം ക്ലാസിൽ തന്നെയാണ് പഠിപ്പിക്കുന്നത്

  • പാഠഭാഗത്തിലെ ഓരോ പ്രവർത്തനങ്ങളും തുടങ്ങിയപ്പോൾ കുട്ടികൾ പെട്ടെന്ന് വായിക്കുകയും ലേഖനത്തിലും വലിയ മാറ്റമാണ് കാണാൻ സാധിച്ചത്.

  •  യു.പി സ്കൂൾ ആയതിനാൽ ഒന്നാം ക്ലാസിലെ അധ്യാപകരെല്ലാം തന്നെ ക്ലാസ്സിൽ തന്നെ മുഴുവൻ സമയവും ഉണ്ടാവും അതിനാൽ ലഞ്ച് ബ്രേക്കിന്റെ സമയത്ത് കുട്ടികൾ സചിത്ര നോട്ട്ബുക്കിലെ വായന ഓരോരുത്തരും മത്സരിച്ചുള്ള വായന അതിലെ കൂട്ടിച്ചേർക്കൽ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. 

  •  സചിത്രഡയറി എഴുതും വളരെ നല്ല രീതിയിൽ തന്നെ കുട്ടികളും ഏറ്റെടുത്തു. വരയ്ക്കാൻ അറിയാത്ത കുട്ടികൾ പോലും സചിത്ര ഡയറിയിൽ അവർ പറയുന്ന സന്ദർഭങ്ങൾക്ക് അനുസരിച്ച് വരയ്ക്കാൻ തുടങ്ങി. 

  • അതുപോലെതന്നെ സ്കൂളിലെയും അവരുടെ ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്ത് വയ്ക്കുന്നതിനും എഴുതുന്നതിനും രക്ഷിതാക്കൾ മറന്നു പോയാൽ അവരെ ഓർമ്മിപ്പിക്കുന്നതിനും ഇപ്പോൾ ഞങ്ങളുടെ കുട്ടികൾ തുടങ്ങിയിരിക്കുന്നു. 

  • ഇതിനെക്കുറിച്ച് എസ് ആർ ജിയിൽ അനുഭവങ്ങൾ പങ്കിട്ടപ്പോൾ രക്ഷിതാക്കളുടെയും സഹ അധ്യാപകരുടെയും അനുഭവങ്ങൾ പങ്കിട്ടപ്പോൾ തൊട്ടടുത്ത ദിവസം ഹെഡ്മിസ്ട്രസ് ക്ലാസിൽ എത്തുകയും സംയുക്ത ഡയറിയെ കുറിച്ച് ചോദിച്ചപ്പോൾ കുട്ടികൾ ഓരോരുത്തരായി ഞങ്ങളുടെ സചിത്ര ഡയറി കാണിക്കുന്നതിനായി ഓടി എത്തുകയും അത് വായിച്ചു കേൾപ്പിക്കുകയും ചെയ്തു

  • " ഇത് ഞാൻ എഴുതിയത് ഇത് എന്റെ അമ്മയെഴുതിയത് " ഇങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ അവർ പങ്കുവച്ചു 

  • കുട്ടികളിലെ ഈമാറ്റം ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി .... 

  • ഇന്നാണ് ഒന്നാമത്തെ യൂണിറ്റ് പൂർത്തിയായത്. 

ഇനി രണ്ടാമത്തെ യൂണിറ്റിന്റെ രൂപീകരണ പാഠങ്ങളിലേക്ക് ..... പൂർണ്ണ ആത്മവിശ്വാസത്തോടെ

സീമ എസ്

എസ് .ഡി.വി. ഗവ: യു.പി.എസ് നീർക്കുന്നം, അമ്പലപ്പുഴ, ആലപ്പുഴ

121.

സചിത്ര നോട്ട് ബുക്ക് തയ്യാറാക്കൽ നല്ലൊരു സന്നദ്ധത പ്രവർത്തനമായി അനുഭവപ്പെട്ടു.


സചിത്ര ബുക്കും കുട്ടികളും

തുടർച്ചയായി ഒന്നാം ക്ലാസ്സിൽ ഇത് അഞ്ചാമത്തെ വർഷം... 

കഴിഞ്ഞ വർഷങ്ങളിൽ ജൂൺ ആദ്യത്തെ രണ്ടാഴ്ചയോളം സന്നദ്ധത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാറാണ് പതിവ്.. 

ഈ വർഷം ജൂൺ ആദ്യ ആഴ്ചയിൽ തന്നെ സചിത്ര നോട്ട് തയ്യാറാക്കാൻ ആരംഭിച്ചു.. 

ഇത് നല്ലൊരു സന്നദ്ധത പ്രവർത്തനമായി അനുഭവപ്പെട്ടു.. ആശവതരണ രീതിയിൽ കഥയും, പാട്ടും, വരയും, ഒട്ടിക്കലും എല്ലാം ആവേശപൂർവം മക്കൾ ഏറ്റെടുത്തു.. കൂടെ രക്ഷിതാക്കളും... ആദ്യമൊക്കെ ചിത്രങ്ങൾ ഒട്ടിക്കാനും മറ്റും പ്രയാസങ്ങൾ പിന്നോക്കക്കാരായ, പ്രീ സ്കൂൾ അനുഭവം ഇല്ലാത്ത കുട്ടികൾ ക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും അതിനു പ്രാപ്തരായിട്ടുണ്ട് എന്നതാണ് എന്റെ അനുഭവം.

6 ഫ്രെയിമിനു ശേഷം പാഠ ഭാഗത്തേക്ക് കടന്നപ്പോൾ സചിത്ര ബുക്കിൽ പരിച്ചയിച്ച അക്ഷരങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് പ്രയാസമുണ്ടായില്ല..

എല്ലാവരും പൂർണമായും വാക്യങ്ങൾ വായിക്കാൻ കഴിയുന്നവരാണ് എന്ന് പറയാൻ സാധിക്കില്ല എങ്കിലും 35 പേര് ഉള്ള ക്ലാസ്സിൽ 4പേർക്ക് ആണ് കൂടുതൽ പ്രയാസം അനുഭവപ്പെടുന്നത്... 

പിന്തുണ ബുക്കിലെഴുത്തു അക്ഷരങ്ങൾ തിരിച്ചറിയാൻ അവരെ സഹായിക്കുന്നുണ്ട്

കൂടുതൽ വായന കാർഡുകൾ നിർമിച്ചു ഇത്തരക്കാർക്ക് നൽകണമെന്ന് ചിന്തയിലാണ് ഞാൻ....

പുനരനുഭവ സാധ്യതയിലൂടെ കടന്നു പോവുന്നത് അക്ഷരങ്ങൾ ഉറപ്പിക്കാൻ സഹായകമായി തോന്നി.. വായനോത്സവം വിജയകരമായി തുടർന്ന് പോവുന്നു... ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകം വായിക്കാനും ചിത്രങ്ങൾ നോക്കാനും കുട്ടികൾ ആവേശം കാണിക്കുന്നത് വയനോത്സവത്തിന്റെ  മികവായി അനുഭവ വേദ്യമാകുന്നു....

 ഒന്നാം യൂണിറ്റ് പൂർത്തീകരിച്ച ശേഷം നടത്തിയ cpta യിൽ സചിത്ര പുസ്തകത്തിനോടു കുട്ടി കാണിക്കുന്ന താല്പര്യം, ഞാൻ സചിത്ര ബുക്കിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കാതെ തന്നെ രക്ഷിതാക്കൾ പറഞ്ഞത് നല്ലൊരു അനുഭവമായി... വയനോത്സവത്തെ കുറിച്ചും രക്ഷിതാക്കൾക്ക് പറയുന്നുണ്ടായിരുന്നു... 

ഒരു പുസ്തകം കഴിഞ്ഞു അടുത്ത ബുക്ക്‌ വായിക്കാനുള്ള അവരുടെ താല്പര്യവും പങ്കു വെച്ചു.... സംയുക്ത വായനയിലൂടെ കുട്ടികൾ കേട്ട കഥകളും പാട്ടുകളും സ്കൂളിൽ അവരുടെ കൂട്ടുകാരുടെ ഇടയിൽ അവതരിപ്പിക്കുന്നു... 

ഇത് മറ്റു കുട്ടികളിലും  പ്രചോദനം ഉണ്ടാക്കുന്നതായി കണ്ടു... അവരും മുന്നോട്ട് വന്ന് വായിച്ച പുസ്തകത്തിലെ അനുഭവങ്ങൾ പങ്കു വെക്കാൻ തുടങ്ങി....👍👍🥰.

ഇംഗ്ലീഷ് ഭാഷ യിലും ഇത്തരത്തിൽ ഒരു സചിത്ര ബുക്ക്‌ തുടങ്ങുന്നത് നന്നായിരിക്കും എന്ന് രക്ഷിതാക്കൾ cpta യിൽ അഭിപ്രായപ്പെട്ടു 🌟🌟🌟

Saleena. M

G. L. P. S. KAREKKAD

Kuttippuram sub, Malappuram

122.

വളരെ ആവേശകരമായി ഒന്നാം ക്ലാസ് നല്ല രീതിയിൽ

: രാവിലെ എത്തുമ്പോൾ തന്നെ സംയുക്ത ഡയറി കാണിക്കുവാനുള്ള തിരക്കിലാണ് കുട്ടികൾ. അതുകഴിഞ്ഞാൽ സചിത്ര പുസ്തക വായന, എഴുത്ത് അങ്ങനെ വളരെ ആവേശകരമായി ഒന്നാം ക്ലാസ് നല്ല രീതിയിൽ നടന്നു പോകുന്നു. . ഫ്രെയിം വർക്കുകളിലൂടെ പഠിച്ച അക്ഷരങ്ങൾ ഉള്ള വായന കാർഡ് വരെ വായിക്കാനുള്ളതാല്പര്യം കുട്ടികളിൽ ഉണ്ടായി. ജൂൺമാസം ആരംഭത്തിൽ തന്നെ പ്രവർത്തനങ്ങൾ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു . അക്ഷരങ്ങൾ എഴുതാനോ പെൻസിൽ പിടിക്കാനും അറിയാത ചില കുട്ടികൾ ഉണ്ടായിരുന്നു.  എന്നാൽ അവർക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും കഴിയുന്നുണ്ട്. ഒരു കഥാ പുസ്തകം വായിക്കുന്ന പ്രതീതിയിലാണ് സചിത്രപുസ്തകം വായിക്കുന്നത്.  സചിത്ര പുസ്തകത്തിന്റെ പ്രവർത്തനത്തിൽ എവിടെയാണ് ടെസ്റ്റ് പുസ്തകത്തിന്റെ പ്രാധാന്യം എന്ന് മനസ്സിലാകാത്തതിനാൽ ആദ്യം ആശങ്കയായിരുന്നു.  രക്ഷിതാക്കൾ അടക്കം പാഠപുസ്തകം എടുക്കാത്തതിനാൽ  അറിയിച്ചിരുന്നു. അപ്പോഴും എനിക്ക് മനസ്സിലായില്ല പാഠപുസ്തകം ഉപയോഗിക്കേണ്ടത് എവിടെയാണ്‌ എന്ന്. ഫ്രെയിം മൂന്ന് തൊട്ട് പാഠപുസ്തകത്തിന്റെ ഉപയോഗം  വന്നപ്പോൾ ചില അക്ഷരങ്ങൾ കുട്ടികൾ ടെക്സ്റ്റ്‌ ബുക്കിലും കണ്ടെത്തുന്നതായി അനുഭവപ്പെട്ടു. ഫ്രെയിം വർക്കൊക്കെ കഴിയുമ്പോഴേക്കും ചിലർക്ക് പാഠഭാഗം സ്വന്തമായി വായിക്കാനുള്ള പ്രാപ്തി നേടിയതായും അനുഭവപ്പെട്ടു.

ക്ലാസ്സ്‌ പിടി എ യിൽ പങ്കെടുത്ത ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടത്  സ്കൂളിൽ വരുമ്പോൾ പെൻസിൽ പിടിക്കാനോ  വരക്കാനോ കഴിവില്ലാത്ത കുട്ടി ഇന്ന് സ്വന്തമായി  എഴുതാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഇതുപോലെതന്നെ പോകണം ടീച്ചറെ എന്നാണ്. സംയുക്ത ഡയറിയിൽ എഴുതേണ്ട വാചകം പോലും കുട്ടിയാണ് കണ്ടെത്തുന്നത്. വളരെ നല്ല അഭിപ്രായങ്ങളാണ് രക്ഷിതാക്കൾ അറിയിക്കുന്നത്.

ജസീല സി

ജി. യു. പി. സ്കൂൾ കരയത്തുംചാൽ

ഇരിക്കൂർ ഉപജില്ല

കണ്ണൂർ

123.

വീടുകളിൽ ശ്രദ്ധിക്കാത്ത മക്കളെ ഉച്ച സമയങ്ങളിൽ ഞാൻ തന്നെ സംയുക്ത ഡയറി എഴുതിപ്പിച്ചു..

............................ 

വെക്കേഷൻ കോഴ്സ് കഴിഞ്ഞ നിമിഷം മുതൽ സചിത്ര പാഠപുസ്തകവും  പാഠപുസ്തകവും  സംയുക്ത ഡയറിയും  ആരംഭിക്കുന്നതുവരെ ഓരോരോ ചിന്തകൾ കൊണ്ട് ഉറക്കം കെടുത്തിയ രാത്രികൾ ആയിരുന്നു. 

സ്കൂളിലേക്കു പുതിയതായി എത്തുന്ന കുഞ്ഞുമക്കൾ. അക്ഷരങ്ങളും വരകളുമെല്ലാം ഒന്ന് പരിചിതമാകാൻ സമയം ആവിശ്യമായിട്ടുള്ള മക്കൾ.. 

അവരുടെ മുന്നിൽ വേണം  ആദ്യദിനങ്ങളിലായി സചിത്ര പാഠപുസ്തകം അവതരിപ്പിക്കാൻ.. 

അവർ ഈ പ്രവർത്തനങ്ങൾ  ഏറ്റെടുക്കുമോ? ഇഷ്ടമാകുമോ?  എഴുതുമോ?  എന്നുള്ള ചിന്തകൾ ഓരോദിവസവും ഉറക്കം കെടുത്തികൊണ്ടേ ഇരുന്നു....... 

    ആദ്യ ക്ലാസ്സ്‌ PTA യിൽ പ്രവർത്തനങ്ങൾ  എല്ലാം വിശദമാക്കി. 80% രക്ഷിതാക്കൾ സചിത്ര പാഠപുസ്തകവും സംയുക്ത ഡയറിയും ഏറ്റെടുത്തു. വീടുകളിൽ ശ്രദ്ധിക്കാത്ത മക്കളെ ഉച്ച സമയങ്ങളിൽ ഞാൻ തന്നെ സംയുക്ത ഡയറി എഴുതിപ്പിച്ചു..ഓരോ ഡയറി എഴുത്തിനുവേണ്ടിയും അവർ പറയുന്ന അവരുടെ അനുഭവങ്ങൾ എന്നെയും പലപ്പോഴും ഞെട്ടിച്ചു.

നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന  ഓരോ ചെറിയ ചെറിയ  കാര്യങ്ങൾ  കുട്ടികളിൽ ഉണ്ടാക്കുന്ന സന്തോഷവും സങ്കടവും എത്രത്തോളം ആണെന് മനസിലാക്കാൻ കഴിഞ്ഞു. ആദ്യസമയങ്ങളിൽ കൂടുതൽ ഉണ്ടായിരുന്ന എന്റെ അക്ഷരങ്ങൾ തുടരെത്തുടരെ കുറഞ്ഞു വരുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... 

ഇത്തരത്തിലുള്ള പഠനാനുഭവത്തിലൂടെ എന്റെ കുഞ്ഞുമക്കൾ എല്ലാവരും സചിത്ര പാഠപുസ്തകവും   ഒന്നാo  പാഠഭാഗവും   പൂർത്തിയാക്കി കഴിഞ്ഞപ്പോൾ അവരിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്  ഇന്ന് അവർ ഓരോ അക്ഷരങ്ങളും വാക്യങ്ങളും വായിച്ച് കേൾപ്പിക്കുകയും എഴുതുകയും ചെയുമ്പോൾ   എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവർക്കു വേണ്ടി തയ്യാറാക്കിയ ചാർട്ടുകളുടെയും  വായനക്കാർഡുകളുടെയും  പണിപ്പുരയിൽ ഉറക്കംഇല്ലാതായ രാത്രികളൊക്കെ തന്നെ സന്തോഷത്തിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നവയായിത്തീർന്നു 🥰 

 രക്ഷിതാക്കളുടെ അഭിപ്രായം മുൻനിർത്തി ഇംഗ്ലീഷ് ലും സചിത്രപാഠപുസ്തകം ആരംഭിച്ചിട്ടുണ്ട്. പാഠപുസ്തകത്തിലേക്കു പ്രവേശിക്കുന്നതിനു മുന്നേ തന്നെ കുട്ടികൾ Ben, sen, Big,  small..... ഇതൊക്കെ പരിചിതമാക്കി. ഒന്നാം തരം എല്ലാരീതിയിലും മികവുറ്റതായി മാറിക്കഴിഞ്ഞിരിക്കുന്നു 

  ഒത്തിരി ഇഷ്ടം ഒന്നാം ക്ലാസ്.  ഒരുപാട് സ്നേഹം. ഏറെ സന്തോഷം.. 

Remya.V.A

1.A*

Gups. മുളിയാർ മാപ്പിള, കാസറഗോഡ്

124.

സചിത്രബുക്ക്, സംയുക്തഡയറി ഇവ 100%വിജയം

ആകെ 34 കുട്ടികൾ. പ്രാക്- ലേഖന പ്രവർത്തനങ്ങൾ ആവശ്യമുള്ള കൈവഴക്കമില്ലാത്തവർ 13, അക്ഷരങ്ങൾ എഴുതിപഠിച്ചുവന്നവർ 8 (ഇവർ ശരിയായ ആലേഖനക്രമം പാലിച്ചിരുന്നില്ല) ബാക്കിയുള്ളവർക്കു കൈവഴക്കമുണ്ട് മാതൃക നോക്കി എഴുതും. ഇങ്ങനെ ആയിരുന്നു ക്ലാസ്.

3,4 ക്ലാസ്സുകളിൽ ആയിരുന്നു ഞാൻ കുറെ വർഷങ്ങളായി പഠിപ്പിച്ചിരുന്നത്. കഴിഞ്ഞവർഷമാണ് 1ൽ വന്നത്. 2022ൽ അധ്യാപക പരിശീലനത്തിൽ കുട്ടികളുടെ 5 വികാസമേഖലകളുമായി ബന്ധിപ്പിച്ചുള്ള പരിശീലനമാണ് നമുക്ക് കിട്ടിയത്. എല്ലാ പരിശീലനങ്ങളും ഞങ്ങൾ അദ്ധ്യാപകർക്കു ഒരു പുതിയ ഉണർവ് നൽകുന്നവയാണ്.ഇത്തവണ ഭാഷാവികാസമേഖലക്കായിരുന്നു പ്രാധാന്യം 👍.

സചിത്രബുക്ക്, സംയുക്തഡയറി ഇവ 100%വിജയം. ഒന്നാംക്ലാസിൽ കുട്ടിനേടാനുള്ള ഭാഷാശേഷി കൈവരിക്കാൻ ഇതുവളരെ പ്രയോജനപ്പെടുന്നു.ഇതു നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ മിന്നുന്ന മികവുതന്നെ 🙏

ജയ. S, St. Andrew's LPS, karumkulam,NTA, Thiruvananthapuram.

125.

ഈ രീതിയിൽ ഗോത്ര വിഭാഗം കുട്ടികളിൽ

പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കാൻ സാധിച്ചു.

ഒട്ടും വിരസയില്ലാതെ ഒന്നാം യൂണിറ്റ് കഴിഞ്ഞു. സചി ത്ര

നോട്ടബുക്ക് അവർക്ക് വളരെ ഇഷ്ടമാണ്. കുട്ടികൾ കുറവായതിനാൽ സച്ചിത്ര നോട്ടബുക്നിർമാണം ബുദ്ധി മുട്ടായി തോന്നിയില്ല. ആകെ 8 കുട്ടികളിൽ 5 പേർ ST വിഭാഗത്തിൽ പെട്ടവരാണ്. അവർ നമ്മളുമായ് അടുക്കാൻ ആഴ്ചകൾ എടുക്കുന്നതാണ്. എന്നാൽ ഈ രീതിയിൽ അവർക്ക് പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കാൻ സാധിച്ചു. 6 പേരും ചാർട്ടുകളും സച്ചിത്ര നോട്ടുകളും വായിക്കുന്നു. രണ്ട് പേർക്ക് എഴുത്തിലും വായനയിലും പിന്തുണ ആവശ്യം ആണ്.

4 പേർ സംയുക്ത ഡയറി എഴുതുന്നു.

ജസീന. വി. എച്

ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്

വയനാട്

126.

ശില്പശാല മുതൽ രക്ഷിതാക്കളുടെ പിന്തുണ നന്നായി ലഭിച്ചു

എട്ടാമത്തെ വർഷമാണ് ഒന്നാം ക്ലാസ്സിൽ...     ഈ വർഷത്തെ  പരിശീലനത്തിന് എത്തിയപ്പോൾ ആകെയൊരു സന്തോഷം തോന്നി.

നമ്മുടെ ക്ലാസ്സിൽ പ്രയോഗിക്കാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ.

പരിശീലനത്തിനെത്തിയവരിൽ ചിലർക്കെങ്കിലും ഇതൊക്കെ നടക്കുമോ എന്ന അങ്കലാപ്പ് ഉണ്ടായിരുന്നു.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും നന്നായി ചെയ്യണമെന്ന വാശിയുമായാണ്‌ ക്ലാസ്സിലെത്തിയത്.

ശില്പശാല മുതൽ രക്ഷിതാക്കളുടെ പിന്തുണ നന്നായി ലഭിച്ചു

തുടക്കത്തിലെ 4 ഫ്രെയിമുകൾ പൂർത്തിയാക്കാൻ ഒരുപാട് സമയം വേണ്ടി വന്നു... 

പ്രീപ്രൈമറിയിൽ ഒന്നും പോകാതെ വന്ന കുട്ടികൾ വാക്യങ്ങളും വാക്കുകളും വായിക്കുകയും തെളിവെടുത്തും ഒറ്റയ്ക്കും എഴുതുന്നതും മാത്രം മതി ഇതെത്രത്തോളം വിജയിച്ചു എന്ന് മനസ്സിലാക്കാൻ..

29 കുട്ടികളുള്ള  ക്ലാസ്സിൽ 15 പേർക്ക് അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാം...എങ്കിലും കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും വരുമ്പോൾ ചെറിയ സഹായം വേണ്ടി വരുന്നുണ്ട്...8 പേർ സഹായമില്ലാതെ എഴുതുന്നു..

6 കുട്ടികൾക്ക് ഇപ്പോഴും പിന്തുണ വേണ്ടി വരുന്നു... 

ഡയറി കഴിഞ്ഞ വർഷവും ഒന്നാം ക്ലാസ്സുകാർ എഴുതിയിരുന്നു..

സംയുക്ത ഡയറിയല്ല.. സംയുക്ത ഡയറി തന്നെയാണ് ശരിയായ രീതി...(എന്റെ UKGയിൽ പഠിക്കുന്ന മോനും സംയുക്ത ഡയറി എഴുതുന്നു.)അതിന്റെ മാറ്റം രണ്ടാം CPTA യിൽ രക്ഷിതാക്കൾ എടുത്തു പറഞ്ഞു.. സചിത്രപുസ്തകം കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തിട്ടുണ്ട്...

ദീപ.എം,ജി.യു.പി.എസ്.കൂടശ്ശേരി, മലപ്പുറം


127.

ആശയാവതരണ രീതിയിലൂടെ കുട്ടികളുടെ ഭാഷാ പഠനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും എന്ന് ഉറപ്പിച്ച് പറയാം.

___________________

ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ ഏറെ സന്തോഷം തോന്നുന്നു. പുതിയ ഒരു പഠന രീതി എന്ന നിലയിൽ തുടക്കത്തിൽ ഒരു പാട് ആശങ്കകൾ ഉണ്ടായിരുന്നു. ശില്പശാല മുതൽ തന്നെ രക്ഷാകർത്താക്കളുടെ നല്ല പിന്തുണ ലഭിച്ചു. എല്ലാവരും താല്പര്യത്തോടെയും . കൗതുകത്തോടുമാണ് പ്രദർശന ക്ലാസ്സിൽ പങ്കെടുത്തത്. കുട്ടികളുടെ നല്ല രീതിയിലുള്ള പ്രതികരണം (തെളിവെടുത്തെഴുത്ത്, അക്ഷര ഘടന പാലിച്ചുള്ള പറഞ്ഞെഴുത്ത്, സാതന്ത്ര വായന, താളാത്മക വായന, ഭാവാത്മക വായന, ബോർഡെഴുത്ത്,  സ്വയം/ പരസ്പരം വിലയിരുത്തൽ , എഡിറ്റിംഗ് ) എന്നീ ഘട്ടങ്ങളിൽ ഉണ്ടായിരുന്നു. ഇത് രക്ഷാകർത്താക്കൾക്ക് ഈ പഠന രീതിയിൽ മുന്നോട്ട് പോയാൽ നമ്മുടെ കുട്ടികൾ സ്വതന്ത്രമായി വായിക്കുകയും എഴുതുകയും ചെയ്യും എന്ന ബോധ്യം ഉണ്ടാക്കി. അതിനാൽ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും നല്ലൊരു ശതമാനം രക്ഷാകർത്താക്കളുടെ പിന്തുണ ലഭിച്ചിരുന്നു.


എല്ലാ കുട്ടികൾക്കും പഠനാനുഭവങ്ങൾ ലഭിക്കുന്നു എന്നതാണ് ആശയാവതരണ രീതിയുടെ മെച്ചം. പരിമിതികൾ ഉള്ളവരെയും കൂടെ കൂട്ടാൻ കഴിയുന്നു. സചിത്ര പാഠപുസ്തകവും ടെക്സ്റ്റ് ബുക്ക് പ്രവർത്തനങ്ങളും കണ്ണി ചേർത്ത് കൊണ്ട് പോകാൻ കഴിയുന്നു.

കൃത്യമായി സ്ക്കൂളിൽ വരാൻ കഴിഞ്ഞ എല്ലാ കുഞ്ഞുങ്ങൾക്കും അക്ഷരം തിരിച്ചറിഞ്ഞ് വായിക്കാൻ കഴിയുന്നു. ചിഹ്നങ്ങൾ ചേർത്തെഴുതുമ്പോൾ സംശയങ്ങൾ ഉണ്ടാകുന്നു. പിന്തുണാ പ്രവർത്തനങ്ങളിലൂടെ പരിഹരിച്ച് വരുന്നു. വായനോത്സവം , രചനോത്സവം, സചിത്ര ബാലസാഹിത്യ കൃതികളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്കും അതോടൊപ്പം രക്ഷാകർത്താക്കൾക്കും ആശയഗ്രഹണത്തിനും അവയുടെ പ്രകടനത്തിനും ഉള്ള വേദി ഒരുക്കി. ഇത് നല്ല ഒരു ആശയമായിരുന്നു. എല്ലാവരും പങ്കാളികളായി. നന്നായി ആസ്വദിച്ചു. മികവ് പുലർത്തിയവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ അവസരം ഒരുക്കി.

സംയുക്ത ഡയറി ആവേശത്തോടെയാണ് രക്ഷിതാവും കുട്ടിയും ഏറ്റെടുത്തിരിക്കുന്നത്. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയങ്ങൾ പങ്ക് വയ്ക്കപ്പെടുന്നു. എഴുത്തും ചിത്രരചനയും ദിനം പ്രതി മെച്ചപ്പെടുന്നു. ഡയറി വായന ആസ്വദിച്ചാണ് ചെയ്യുന്നത്. ഗ്രൂപ്പിൽ വരുന്ന ഡയറിയും കഴിയുന്നിടത്തോളം വായിക്കാൻ ശ്രമിക്കുന്നുണ്ട്. കുട്ടികൾ വെറും കുട്ടികളല്ലെന്നും ഏത് കാര്യത്തിലും കുട്ടികൾക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടെന്നുള്ള കാര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കുട്ടിയെഴുത്തിലൂടെയും കുഞ്ഞ് വരകളിലൂടെയും . കേരള സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഡയറിക്കുറിപ്പിലൂടെ വെളിവാക്കുന്നത്. സമയം കുറച്ച് കൂടുതൽ വേണ്ടി വരുന്നുണ്ടെങ്കിലും ആശയാവതരണ രീതിയിലൂടെ കുട്ടികളുടെ ഭാഷാ പഠനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും എന്ന് ഉറപ്പിച്ച് പറയാം.

ഈ നല്ല മാതൃക പങ്ക് വച്ച് പിന്തുണയുമായി എപ്പോഴും കൂടെയുള്ള സംസ്ഥാന റിസോഴ്സ് ടീമിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിച്ച് കൊള്ളന്നു.

വിജയാശംസകളോടെ

ബീനാ വാസുദേവൻ

തൊടിയൂർ.എസ്.എൻ.വി. എൽ.പി.എസ്. 

കരുനാഗപ്പള്ളി( ബി.ആർ.സി),കൊല്ലം .

128.

അക്കാദമിക സന്ദർശന റിപ്പോർട്ട് 

 ഇന്ന്  തൊടിയൂർ എസ് എൻ വി എൽ പി എസ് സന്ദർശിക്കുകയുണ്ടായി. സ്കൂളിന്റെ അക്കാദമികവും ഭൗതികപരവുമായ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് സ്കൂൾ സന്ദർശിച്ചത്. പ്രീ പ്രൈമറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള ഓരോ ക്ലാസുകളിലെയും  അക്കാദമിക പുരോഗതി വിശകലനം ചെയ്തു. 


  • എനിക്ക് ഏറ്റവും തൃപ്തികരമായി തോന്നിയ  ഒരു പ്രവർത്തനം സ്കൂളിലെ ഒന്നാം ക്ലാസ് കുട്ടികളുടെ സംയുക്ത ഡയറിക്കുറിപ്പുകൾ ആണ്. 

  • ഓരോ കുട്ടികളുടെയും അന്നന്നുള്ള ഡയറിക്കുറിപ്പുകൾ വായിക്കുവാൻ അവസരം ലഭിച്ചു. 

  • വളരെ മികച്ച ഭാഷാശൈലിയും ആശയസമ്പുഷ്ടവുമായ ഡയറിക്കുറിപ്പ്. 

  • അവസരത്തിന് യോജിച്ച ചിത്രങ്ങൾ. ഒ

  • രു ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പഠന നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള അവതരണ ശൈലി. 

  • കുട്ടികളുടെ ഭാവന, സർഗാത്മകത  എന്നിവ പരിപോഷിപ്പിക്കുന്നതിൽ  ഇത്തരം ഡയറിക്കുറിപ്പുകളുടെ രചന  സഹായിക്കും എന്നുള്ളതിൽ തർക്കമില്ല. 

  • ക്ലാസ് ടീച്ചർ ,കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരുടെ മികച്ച പിന്തുണയും കുട്ടികൾക്കു  ലഭ്യമാകുന്നു എന്നുള്ളതാണ്ഏറ്റവുംസന്തോഷകരമായ കാര്യം.

  • വിദ്യാർത്ഥികൾ,അധ്യാപിക, രക്ഷിതാക്കൾ ഇവർ തമ്മിലുള്ള ആശയവിനിമയം നടത്തുന്നതിനുള്ള ഏറ്റവും നല്ല വേദിയായി ഈ ഡയറിക്കുറിപ്പുകൾ പ്രയോജനപ്പെടുത്താം.

  • രണ്ടാമതായി അതേ ക്ലാസ്സിൽ തന്നെ നടത്തിയ സചിത്ര പാഠപുസ്തകത്തിന്റെ രചന നോക്കി കാണുവാൻ കഴിഞ്ഞു. 

  • സ്കൂളിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാലയുടെ അടിസ്ഥാനത്തിൽ  തയ്യാറാക്കപ്പെട്ട പഠന സാമഗ്രികൾ ഉപയോഗിച്ചുകൊണ്ട്  ഓരോ പാഠഭാഗങ്ങളും ഏറ്റവും ആകർഷണീയമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. 

  • സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, എന്നിവ അനായാസേന സ്വായത്തമാക്കുന്നതിന് പര്യാപ്തമായ രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നതാണ്   സചിത്രപാഠപുസ്തകത്തിന്റെ രചനയിലൂടെ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്. 

  • അധ്യാപക പരിശീലനത്തിലൂടെ  ലഭ്യമായ എല്ലാ പഠന പ്രവർത്തനങ്ങളും അതിന്റെ തുടർ പ്രവർത്തനങ്ങളും കുട്ടികളിലേക്ക് അതിന്റേതായ അർത്ഥതലത്തിൽ എത്തിക്കുവാനും ഓരോ പഠന നേട്ടങ്ങളും കുട്ടികൾ  ആർജിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ക്ലാസ് അധ്യാപിക എടുത്തിരിക്കുന്ന ശ്രമം  അഭിനന്ദനാർഹമാണ്. 

പ്രശോഭ കുമാരി എസ്

ട്രെയിനർ, ബ്ലോക്ക് റിസോഴ്സ് സെന്റർ, കരുനാഗപ്പള്ളി, കൊല്ലം ജില്ല.

129.

ഇപ്പോൾ കുറച്ചു കൂടി വേഗത്തിൽ

ജോഫി. പി.ജെ

ഗവ.എൽ.പി.സ്കൂൾ, കുറുമ്പിലാവ്, തൃശ്ശൂർ.

ഒന്നാമത്തെ യൂണിറ്റ് പൂർത്തിയാക്കി. ആദ്യത്തെ നാല് ഫ്രെയിമുകൾ പൂർത്തിയാക്കാൻ കുറേ സമയം വേണ്ടി വന്നു. ഇപ്പോൾ കുറച്ചു കൂടി വേഗത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്. 

60 ശതമാനം കുട്ടികൾക്ക് തനിയെ വായിക്കാനും തെളിവെടുത്തെഴുതാനും കഴിയുന്നുണ്ട്.

130.

വളരെ ആത്മവിശ്വാസത്തോടെ

മഞ്ജു. സി. എം

ടി. എ. ജെ. ബി. എസ്. പറളി

പറളി സബ് ജില്ല

ക്ലാസ്സിൽ 12 കുട്ടികളാണ്.. കുട്ടികൾ കുറവായതിനാൽ തന്നെ എല്ലാ കുട്ടികളുടെയും അടുത്ത് ചെന്ന് പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞു. 7 കുട്ടികൾക്ക് തെളിവെടുത്തെഴുതുവാനും വായിക്കുവാനും കഴിയുന്നുണ്ട്. നാല് കുട്ടികൾക്ക് എഴുതുവാൻ പിന്തുണ ആവശ്യമായി വരുന്നുണ്ട്. ഒരു കുട്ടി അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ്. ഭാഷയുടെ പ്രശ്നമുള്ളതിനാൽ ഞാൻ പറയുന്നത് മുഴുവനായും  അവനിൽ എത്തുന്നില്ല. ചിത്രങ്ങളും  കഥകളും ശ്രദ്ധിക്കുവാൻ തന്നെഅവൻ കൂട്ടാക്കുന്നില്ല. സചിത്ര പുസ്തകത്തെ കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച അഭിപ്രായമാണ്. ശില്പശാലയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ട്. ഒ, ഓ ചിഹ്നങ്ങൾ വായനയിൽ വരുന്നത് കുട്ടികൾക്ക് ചെറിയ തടസ്സം ഉണ്ടാക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് ഓരോ ഫ്രെയിം ചെയ്യുന്നത്.

131.

സ്ഥിരമായി എത്തിച്ചേരുന്നവർക്ക് നല്ല മാറ്റം

 സംയുക്ത ഡയറിയെക്കുറിച്ച് അധ്യാപക പരിശീലനത്തിൽ നിന്നും മനസ്സിലാക്കിയപ്പോൾ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് വളരെ ആശങ്ക ഉണ്ടായിരുന്നു. ജൂലൈ മാസം 1 മുതൽ സംയുക്ത ഡയറി ആരംഭിച്ചു.19 കുട്ടികൾ ഉള്ള ക്ലാസിൽ 8 പേർ ആണ് ആദ്യം എഴുതിയത്. തുടർന്ന് 95 % കുട്ടികളും എഴുതാനാരംഭിച്ചു. ഗോത്രവർഗ്ഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി ഉള്ള വിദ്യാലയമായതിനാൽ സ്ഥിരമായി എത്തിച്ചേരുന്നവർക്ക് നല്ല മാറ്റം പ്രകടമായിട്ടുണ്ട് . 

ഒന്നാം ക്ലാസിലെ കുട്ടിയെ സംബന്ധിച്ചെടുത്തോളം ഒരു ദിവസത്തെ ഡയറി എന്താണ് , എങ്ങിനെയാണ് എഴുതേണ്ടത് എന്നത് കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. അതു പോലെ അതിനനുസരിച്ച ചിത്രങ്ങൾ വരക്കാനുള്ള ശേഷിയും ലഭിക്കുന്നു.  എഴുതാനും വായിക്കാനും ഉള്ള താൽപര്യം കുട്ടിയിൽ ഉണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു. 3 കുട്ടികൾക്ക് മാത്രമേ ഇപ്പോൾ പിന്തുണ നൽകേണ്ടതുള്ളൂ.

Sindhu. KS

GUPS Kolagappara, Sulthanbathery, Wayanad

132.

വാക്കുകളും വാക്യങ്ങളും വായിക്കുന്നതും അവർക്ക് വളരെയധികം സന്തോഷം

ഒന്നാമത്തെ യൂണിറ്റ് പൂർത്തിയാ ശേഷം ഒരു ആത്മവിശ്വാസം തോന്നുന്നു. കുട്ടികൾ എല്ലാവരും നന്നായി എഴുതുവാനും വായിക്കാനും നല്ല താൽപര്യം കാണിക്കുന്നു.

സചിത്ര പുസ്തകത്തിൽ ഓരോ ചിത്രങ്ങൾ /ഒറിഗാമികൾ ഒട്ടിക്കാനും എഴുതിയ വാക്കുകളും വാക്യങ്ങളും വായിക്കുന്നതും അവർക്ക് വളരെയധികം സന്തോഷം നല്കുന്നുണ്ട്. ഇതോടൊപ്പം പാo പുസ്തകത്തിലെ പ്രവർത്തനങ്ങൾ  ചെയ്യാൻ സമയം വളരെ കുറവാണ്. എങ്കിലും ഇല്ല സമയം കൊണ്ട് കുട്ടികൾ എല്ലാ പ്രധാന പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട്. അതുപോലെ സംയുക്ക ഡയറി എഴുതുന്നതുമൂലം അവർക്ക് ധാരാളം അക്ഷരങ്ങളും ചിഹ്നങ്ങളും വാക്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അമ്മമാരും ഈ സംയുക്ത ഡയറി കുട്ടികൾ എഴുതുന്നതിൽ പൂർണ്ണ സംതൃപ്തരാണ്.

സീന.പി

ചന്തൻ മെമ്മോറിയൽ എ .എൽ പി.സ്കൂൾ

വെള്ളൂർ, പയ്യന്നൂർ സബ് ജില്ല,കണ്ണൂർ

133.

 " ഇനി  കവിതടീച്ചർ ഒന്നിൽ തന്നെ എടുത്താൽ മതി ".

ഞാൻ പെരിന്തിലേരി എയുപി സ്കൂളിൽ  ഒന്നാംതരത്തിൽ പഠിപ്പിക്കുന്ന ടീച്ചറാണ്. 

  • ഈ വർഷത്തെ ഒന്നാം തരം  മികച്ചതായി.  

  • ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അനുഭവപ്പെട്ടു. 

  • ഈ തവണ കുട്ടികൾ വളരെ  വേഗത്തിൽ എഴുതാനും വായിക്കാനും പഠിച്ചു.

ചിഹ്നങ്ങൾക്കാണ് ചെറിയൊരു പ്രയാസം അനുഭവപ്പെട്ടത്. പിൻതുണ ആവശ്യമുള്ള കുട്ടികൾ  ഉണ്ട് ,  അതിൽ ഒരാൾ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ്  ചെറിയ ചെറിയ പദങ്ങൾ  വാക്കുകൾ വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. 

  • സചിത്രപുസ്തകം  നല്ല മാറ്റമാണ് കുട്ടികളിൽ ഉണ്ടാക്കിയിരിക്കുന്നത്. 

  • പാഠഭാഗങ്ങൾ   കുട്ടികൾക്ക്  നാം വായിച്ചുകൊടുക്കാതെ തന്നെ അവർക്ക് വായിക്കാൻ പറ്റുന്നുണ്ട്. അത് വളരെ വലിയ ഒരു കാര്യമാണ്. 

  • പദങ്ങൾ സ്വന്തമായി എഴുതുന്നു. 

  • സംയുക്ത  ഡയറി എഴുത്തിലൂടെ  കുട്ടികൾക്ക് സ്വന്തം അനുഭവങ്ങൾ  പങ്കിടാനുള്ള വേദിയായി മാറി. അത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ  സന്തോഷം നൽകുന്നു. ഒരോ ദിവസവും താല്പര്യം ജനിപ്പിക്കുന്നു.

  • ഇത്തരം ആശയങ്ങൾ  കുട്ടികളെ മികച്ചവരായി  മാറ്റാനാവും.

എനിക്ക് അഭിമാനം തോന്നിയ നിമിഷം ആണ് സ്കൂളിലെ ടീച്ചറുടെ  ഈ വാക്കുകൾ.  " ഇനി  കവിത ടീച്ചർ ഒന്നിൽ തന്നെ എടുത്താൽ മതി എന്ന് ".

കവിത എം വി

പെരിന്തിലേരി എയുപി സ്കൂൾ ,കണ്ണൂർ ഇരിക്കുർ.

134.

ക്ലാസ്സ്‌ പിടി എ യിൽ രക്ഷിതാക്കൾ നല്ല അഭിപ്രായം പറഞ്ഞു

ഒന്നാം യൂണിറ്റിന് ശേഷം നടത്തിയ ക്ലാസ്സ്‌ പിടി എ യിൽ രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. സചിത്ര ബുക്ക്‌, സംയുക്ത ഡയറി എന്നിവ എഴുതാനും വായിക്കാനും നല്ല താല്പര്യം കാണിക്കുന്നു. സചിത്ര ബുക്കിൽ എഴുതിയതും വായിച്ചതും പാഠഭാഗത്തു കാണുമ്പോൾ തന്നെ വായിക്കുന്നു. എന്റെ ക്ലാസ്സിൽ 18 കുട്ടികളാണുള്ളത്.  എല്ലാവരും സചിത്ര ബുക്ക്‌ വായിക്കും.

Leela. K. G

Jbs kanayannur Tripunithura, Ernakulam

135.

സചിത്ര പുസ്തകം വളരെ ഉപകാരപ്രദമായിട്ടുണ്ട്.

കുട്ടികൾ വളരെ താല്പര്യത്തോടെയാണ് സചിത്ര നോട്ട് എഴുതുകയും വായിക്കുകയും ചെയ്യുന്നത്. 

ഒന്നാം യൂണിറ്റിലെ ഊന്നൽ നൽകേണ്ട അക്ഷരങ്ങൾ കുട്ടികൾക്ക് ഉറച്ചിട്ടുണ്ട്. സചിത്ര പുസ്തകം ഇതിന് വളരെ ഉപകാരപ്രദമായിട്ടുണ്ട്.

Shajima. M

 കക്കുന്നത് എംഎൽപി സ്കൂൾ. കോഴിക്കോട് ജില്ല

136.

സചിത്ര പുസ്തകത്തിലൂടെ വന്നതിനുശേഷം പാഠഭാഗം കൈകാര്യം ചെയ്യുവാൻ വളരെ കുറച്ച് സമയമേ ആവശ്യം വന്നുള്ളൂ

ഹഫ്‌സത്ത്. വി. ബി ജി യു പി എസ് പെരിഞ്ഞനം.

പെരിഞ്ഞനം. 

ജൂലൈ 20 ന് ഒന്നാം യൂണിറ്റ് പൂർത്തിയായി. ആ പാഠത്തിൽ നേടേണ്ട ആശയങ്ങളും അക്ഷരങ്ങളും മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി  വളരെ ഭംഗിയായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു എന്ന ആത്മസംതൃപ്തി എനിക്ക് ഉണ്ടായി. സചിത്ര  പുസ്തകം കുട്ടികളും രക്ഷിതാക്കളും ഒരേപോലെ നെഞ്ചിലേറ്റി. സംയുക്ത ഡയറിയും വളരെ ഭംഗിയായി പോകുന്നു.   31 കുട്ടികളുള്ള എന്റെ ക്ലാസ്സിൽ 67% കുട്ടികളും  വളരെ നന്നായി  വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. മൂന്നു കുട്ടികൾക്ക് നന്നായി പിന്തുണ നൽകണം.  മറ്റു കുട്ടികൾക്ക് ചെറിയ പിന്തുണ മതി. ചരിത്ര പുസ്തകം കുറച്ച് അധികം സമയം എടുത്തു എങ്കിലും  സചിത്ര പുസ്തകത്തിലൂടെ വന്നതിനുശേഷം പാഠഭാഗം കൈകാര്യം ചെയ്യുവാൻ വളരെ കുറച്ച് സമയം ആവശ്യം വന്നുള്ളൂ.

137.

ഈ രീതിയിൽ, അധ്യാപിക എന്ന നിലയിൽ ഞാനും കുട്ടികളും രക്ഷിതാക്കളും ഒരു പരിധി വരെ സംതൃപ്തരാണ്.


കഴിഞ്ഞു മൂന്നു വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വളരെ മെച്ചപ്പെട്ട രീതിയിലാണ് ഈ വർഷം വീട് നല്ല വീട് എന്ന പാഠഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞത്. കുട്ടികൾ സചിത്ര ബുക്ക് വളരെ ഇഷ്ടത്തോടെ തന്നെ ഏറ്റെടുത്തു. അതിനോടൊപ്പം  സംയുക്ത ഡയറി കൂടിയായപ്പോൾ  അക്ഷരങ്ങളും ചിഹ്നങ്ങളും ഊട്ടിയുറപ്പിക്കാൻ കഴിയുന്നുണ്ടെന്ന് കണ്ടെത്തി. മലയാളത്തിൽ എന്നതുപോലെ ഇംഗ്ലീഷിലും സചിത്ര ബുക്ക് എന്ന ആശയം ചിത്രത്തിലൂടെയും വരയിലൂടെയും പരമാവധി കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. 39 കുട്ടികളിൽ 32പേരും സ്ഥിരമായി തന്നെ  സംയുക്ത  ഡയറി എഴുതുന്നുണ്ട്. ചില കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചു വരുന്നത് കൊണ്ട് രക്ഷിതാക്കളുടെ സഹായത്തോടെയാണ് പൂർത്തിയാക്കുന്നത്. സമയത്തിന്റെയും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ രീതിയിൽ അധ്യാപിക എന്ന നിലയിൽ ഞാനും കുട്ടികളും രക്ഷിതാക്കളും ഒരു പരിധി വരെ സംതൃപ്തരാണ്.

Shini. K. P

AMLPS PATHIRIYAL THIRUVALI, MANJERI (MALAPPURAM )

138.

കുട്ടികൾക്ക് നല്ല ആവേശം

Asha K Nair

ജി എൽ പി എസ് പെരിങ്ങോട്ടുകുറിശ്ശി പാലക്കാട്‌

Training ന്റെ സമയം സചിത്രപുസ്തകം, സംയുക്തഡയറി ഇവയുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. 35 കുട്ടികളുള്ള ക്ലാസ്സിൽ ആദ്യ ഫ്രെയിമുകൾക്ക് കൂടുതൽ സമയം എടുത്തു. ഇപ്പോൾ കുഴപ്പമില്ല. എങ്കിലും സമയം ആവുന്നുണ്ട്. കുട്ടികൾക്ക് നല്ല ആവേശം ഉണ്ടായിട്ടുണ്ട് വായിക്കാനും ചെയ്യാനും. 11 കുട്ടികൾ ഒഴിച്ച് നന്നായി വായിക്കുന്നു. 

ഡയറിയും നന്നായി ചെയ്യുന്നുണ്ട്.

139.

അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല

PATHU . E. E.

A A H M L P S PUTHIYATHUPURAYA

MALAPPURAM

ഞാൻ അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. സചിത്ര പുസ്തകത്തെ കുറിച്ച് പങ്കെടുത്തവരോട് ചോദിച്ച് മനസ്സിലാക്കി ചെയ്യുന്നു.

എന്റെ ക്ലാസിൽ 38 കുട്ടികൾ ഉണ്ട്. 24 കുട്ടികൾ നന്നായി പ്രവർത്തനങ്ങൾ ചെയ്യുന്നു. നന്നായി വായിക്കാൻ കഴിയുന്നുണ്ട്. 

9 കുട്ടികൾ ചെറിയ സപ്പോർട്ടോടെ മുന്നോട്ടു പോകുന്നു. 

5 കുട്ടികൾക്ക് നല്ല സഹായം വേണം. 

സചിത്ര പുസ്തകം എന്ന ആശയം വളരെ നല്ലത് തന്നെയാണ്. 

20 കുട്ടികൾ വരെ ഉള്ള ക്ലാസ്സുകളിൽ നന്നായിട്ട് ചെയ്യാൻ കഴിയും. നാട്ടുഭാഷയിൽ പറഞ്ഞാൽ ഞാൻ നട്ടം തിരിയുകയാണ്.

140.

കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കുവാനും എഴുതുവാനും കഴിയുന്നു

 സചിത്ര പുസ്തകത്തിലൂടെ എല്ലാ കുട്ടികളും എഴുതുവാനും വായിക്കുവാനും താല്പര്യ കാണിക്കുന്നു. ചില കുട്ടികൾ സ്ഥിരമായി ക്ലാസ്സിൽ വരുന്നില്ല. അവരുടെ കാര്യത്തിൽ കുറച്ചു പ്രയാസമുണ്ട്. സചിത്ര പുസ്തകം കഴിഞ്ഞിട്ട് പാഠഭാഗത്തിലേക്ക് കടന്നതുകൊണ്ട് കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കുവാനും എഴുതുവാനും കഴിയുന്നുണ്ട്.

Greeshma

G U P S   Kurumandal

Paravoor, Kollam.

141.

കുട്ടികൾ നന്നായി വായിക്കുന്നുണ്ട്

SEMEELA E.I

KMLPS MUVATTUPUZHA

ഒന്നാം പാഠം തുടങ്ങുന്നതിന് മുമ്പ് Parents നെ വിളിച്ച് സചിത്ര നോട്ട്ബുക്ക് സംയുക്ത ഡയറി എന്നിവയെ കുറിച്ച് ഒരു അവതരണം നടത്തി. സചിത്ര നോട്ട്ബുക്കിലെ ചിത്രങ്ങൾ ഒട്ടിക്കാനും വരക്കാനും രക്ഷിതാക്കൾക്കും വളരെയധികം ഇഷ്ടമാണ്. എല്ലാ കുട്ടികൾക്കും സചിത്ര നോട്ട് ബുക്ക് വായിക്കാൻ വളരെയധികം ഇഷ്ടമാണ്. കുട്ടികൾ നന്നായി വായിക്കുന്നുണ്ട്

സംയുക്ത ഡയറിയിൽ ചെറിയ കാര്യങ്ങൾ പോലും വളരെ ഭംഗിയായി എഴുതി അവതരിപ്പിക്കാറുണ്ട്. ഞങ്ങളുടെ School ൽ Kids Radio ഉണ്ട് . ഈ ആഴ്ച ഒന്നാം class ലെ കുട്ടികളുടെ പരിപാടികൾ ആണ് അവതരിപ്പിക്കേണ്ടത്.

Radio പരിപാടികളിലെ കാര്യങ്ങൾ പോലും വളരെ സൂക്ഷ്മമായി സംയുക്ത ഡയറിയിൽ എഴുതിയിരിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി.👍

ഒന്നാം പാഠം തീർന്നപ്പോൾ ശിൽപശാല നടത്തി.

എല്ലാ രക്ഷിതാക്കൾക്കും 💯ഉത്സാഹമായിരുന്നു

ശിൽപശാലയിൽ പങ്കെടുക്കാൻ .

സചിത്ര ബുക്ക് വായിക്കാൻ എല്ലാ കുട്ടികൾക്കും ഇഷ്ടമാണ്

142.

രണ്ടാമത്തെ യൂണിറ്റ് മുന്നേറികൊണ്ടിരിക്കുന്നു

ഒന്നാം ക്ലാസിലെ സചിത്ര പുസ്തകം കുട്ടികൾക്കും രക്ഷിതാക്കൾക്കും  വളരെ പ്രിയങ്കരമായി മാറിയിരിക്കുന്നു.  പഠനത്തിന്റെ വിരസത ഇല്ലാതെ കുട്ടികളെ പഠനത്തിലേക് നയി ക്കാൻ സചിത്ര പാഠ പുസ്തകം ഉപകാരപ്രദമാകുന്നു.  

കുട്ടികളുടെ കലാവാസനകളെ ( പാട്ട്, കഥ, അഭിനയം etc)  പരിപോഷിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു.

അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയുന്നതോടൊപ്പം തന്നെ വായനയ്ക്കും പ്രാധാന്യം നൽകുന്ന സചിത്ര പുസ്തകത്തിൽ രണ്ടാമത്തെ യൂണിറ്റ് മുന്നേറികൊണ്ടിരിക്കുന്നു.

 Suchithra S Rajan

U P S Attoorkonam

Veliyam, Kollam

143.

പഠനത്തോടുള്ള കുട്ടികളുടെ ആഭിമുഖ്യം കൂടി

ആദ്യമായാണ് ഞാൻ ഒന്നാം ക്ലാസിൽ ക്ലാസ്സ് എടുക്കുന്നത്. സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും വലിയൊരു ആശങ്ക തന്നെ ഉണർത്തിയിരുന്നു. ആദ്യം തന്നെ ക്ലാസ് പിടിഎ വിളിക്കുകയും  സംയുക്ത ഡയറിയെക്കുറിച്ചും സചിത്ര പുസ്തകത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരണം നടത്തി. ശില്പശാലയിൽ ഒന്നാമത്തെ പാഠഭാഗത്തിന് ആവശ്യമായ മുഴുവൻ വസ്തുക്കളും അന്ന് തന്നെ നിർമ്മിച്ചു. രക്ഷിതാക്കൾ വളരെയധികം ഉത്സാഹത്തോടെ സഹകരിച്ചു. ഒന്നുരണ്ട് രക്ഷിതാക്കൾ പങ്കെടുക്കാത്തത് കൊണ്ട്  അവർക്ക് ഓരോന്നും ചെയ്യേണ്ട വിധം പറഞ്ഞുകൊടുക്കുകയും പിന്നീട് ചെയ്യിപ്പിക്കുകയും ചെയ്തു.


 സചിത്ര പാഠപുസ്തകത്തിലെ ആദ്യത്തെ ഫ്രെയിം ഒരു ദിവസം ഉണ്ട് തീർക്കാൻ സാധിച്ചില്ല. പക്ഷേ കുട്ടികൾ വളരെ ഉത്സാഹത്തോടെ സഹകരിക്കുകയും  പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. ആദ്യമായി സ്കൂളിലേക്ക് വന്ന മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് പിന്തുണ പുസ്തകത്തിന്റെ സഹായം വേണ്ടിവന്നു. ഒന്നാമത്തെ പാഠഭാഗം പൂർത്തിയായതോടെ കുട്ടികൾ അക്ഷരങ്ങൾ കൂട്ടി വായിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. ദിവസവും ഓരോ വായനക്കാർഡ് വീതം നൽകുമ്പോൾ അവർ ഉത്സാഹത്തോടെ വായിക്കാൻ ആരംഭിച്ചു.


സംയുക്ത ഡയറി ജൂൺ അവസാനത്തോടെയാണ് ആരംഭിച്ചത്. വേറെ ആശങ്കയോടെയാണ് സംയുക്ത ഡയറി യെ സമീപിച്ചത് എന്നാൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം വളരെയധികം ആശ്വാസമായി. കുട്ടികളുടെ എഴുത്ത് ക്രമേണ കൂടിക്കൂടി വരുന്നതായി കാണാൻ സാധിച്ചു. 14 കുട്ടികളുള്ള എന്റെ ക്ലാസിൽ  രണ്ടു കുട്ടികൾ സംയുക്ത ഡയറിയിൽ വളരെ പിന്നോക്കം നിൽക്കുന്നു. ബാക്കി എല്ലാവരും വളരെ മനോഹരമായി തന്നെ ചെയ്യാൻ തുടങ്ങി. കുട്ടികളുടെ ഉത്സാഹവും പ്രവർത്തനവും വളരെയധികം ഉന്മേഷം നൽകുന്ന ഒന്നാണ്. പഠനത്തോടുള്ള കുട്ടികളുടെ ആഭിമുഖ്യം തന്നെ മാറ്റപ്പെട്ടു.

Rejulasmi

ATMA AUPS KARAPARAMBA

Calicut

144.

മുൻപത്തെ വർഷങ്ങളിലെ ക്ലാസുകളെ അപേക്ഷിച്ച് കുട്ടികൾ ഒന്നാം യൂണിറ്റുകൾ കൂടി തന്നെ വായിക്കാനുള്ള കഴിവ് നേടിത്തുടങ്ങിയിട്ടുണ്ട്.

G.M.U.P.S Ozhukur

സവിത.

ഒന്നാം യൂണിറ്റ് അവസാനിച്ചതോടുകൂടി കഴിയുന്ന പോലെ കുട്ടികൾവായിക്കാൻ ശ്രമിക്കുന്നുണ്ട് . ഇത് തികച്ചും സചിത്ര പുസ്തകത്തിൻറെ മേന്മ തന്നെയാണ്. സചിത്ര പുസ്തകത്തിലൂടെ കടന്നു പോയത് കൊണ്ട് അക്ഷരങ്ങൾ കുട്ടികൾ ക്ക് ഉറയ്ക്കുകയും അത് വെച്ച് കുട്ടികൾ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് .ഇത് നല്ല ഒരു പുരോഗതി തന്നെയാണ്. മുൻപത്തെ വർഷങ്ങളിലെ ക്ലാസുകളെ അപേക്ഷിച്ച് കുട്ടികൾ ഒന്നാം യൂണിറ്റുകൾ കൂടി തന്നെ വായിക്കാനുള്ള കഴിവ് നേടിത്തുടങ്ങിയിട്ടുണ്ട്. 

അഞ്ചു കുട്ടികൾക്കാണ് പിന്തുണയോടെ വായിക്കാൻ കഴിയുന്നത്. എങ്കിലും അവർ അക്ഷരങ്ങൾ തിരിച്ചറിയാനും തപ്പിപ്പിടിച്ച് വായിക്കാനും ശ്രമിക്കുന്നതാണ് ഏറ്റവും വലിയ ഒരു സന്തോഷം എന്നു പറയുന്നത്.

145.

95% കുട്ടികൾക്കും അക്ഷരം തിരിച്ചറിഞ്ഞ് വായിക്കാൻ സാധിക്കുന്നു

 ജൂലൈ 19 ന് ഒന്നാം യൂണിറ്റ് പൂർത്തിയായി. ആ പാഠഭാഗത്തിൽ  കൈവരിക്കേണ്ട ആശയങ്ങൾ , അക്ഷരങ്ങൾ എന്നിവ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. രക്ഷിതാക്കൾക്ക് പുതിയ രീതിയെക്കുറിച്ച് (സചിത്രം നോട്ട്ബുക്ക് ) നല്ല അഭിപ്രായം. തെളിവെടുത്തെഴുതാനും ഓർത്തെഴുതാനും കുട്ടികൾക്ക് കഴിയുന്നുണ്ട്. സചിത്ര പുസ്തകം നല്ല രീതിയിൽ 95% കുട്ടികൾക്കും അക്ഷരം തിരിച്ചറിഞ്ഞ് വായിക്കാൻ സാധിക്കുന്നുണ്ട്. ഒരാൾക്ക് പിൻതുണ നന്നായി വേണം. ബാക്കിയുള്ളവർക്ക് ചെറിയ ഒരു കൈത്താങ്ങ്... ചിഹ്നങ്ങൾ പ്രയാസമുള്ളതായി തോന്നി.സംയുക്ത ഡയറി ഉദ്ദേശിച്ചതിനേക്കാളും നല്ല രീതിയിൽ പോകുന്നു .സചിത്ര പുസ്തകം ,അക്ഷരങ്ങളുടെയും വാക്കുകളുടെയുംപുനരനുഭവ സാധ്യത - തുടങ്ങിയവ പാഠ പുസ്തകം  എളുപ്പമാക്കി

ശ്രീഷ  പി

ചീനംവീട് നോർത്ത് ജെ.ബി സ്കൂൾ

വടകര ബി.ആർ സി, കോഴിക്കോട് ജില്ല

146.

ഒന്നാം പാഠത്തിലെ അക്ഷരങ്ങൾ നന്നായി ഉറച്ചിട്ടുണ്ട്

 വളരെ ഉത്സാഹത്തോടെയാണ് ഒന്നാം പാഠം പഠിച്ചു കഴിഞ്ഞത്. സചിത്ര നോട്ട് ബുക്കിൽ പ്രവർത്തനങ്ങൾ ചെയ്യാൻ എല്ലാവർക്കും വളരെ താല്പര്യമായിരുന്നു. പാഠം തുടങ്ങുന്നതിന്ന് മുൻപ് ശിൽപ്പശാല നടത്തിയിരുന്നു. സചിത്ര നോട്ട് ബുക്ക് വായിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. സംയുക്ത ഡയറി  എഴുതാൻ കുറച്ചുപേർ പിന്നോക്കം നിൽക്കുന്നു. ഒന്നാം പാഠത്തിലെ അക്ഷരങ്ങൾ നന്നായി ഉറച്ചിട്ടുണ്ട്. 

ഷമീന  കെ. ബി

ഗവ :യു പി സ്കൂൾ പൂവം, കോട്ടയം ജില്ല.

147.

തുടക്കത്തിൽ സചിത്ര പുസ്തകം ഒട്ടിക്കലും കുട്ടികളുടെ ബുക്ക് നോക്കലും ആകെ പ്രയാസമായിരുന്നു

വളരെ ആശങ്കയോടെയാണ് ഈ വർഷം ഒന്നാം ക്ലാസ് ആരംഭിച്ചത്. സചിത്ര ബുക്ക്, സംയുക്ത ഡയറി 46 കുട്ടികൾ ഉള്ള ഒരു ക്ലാസിൽ വിജയിക്കുമോ എന്ന പേടിയായിരുന്നു. തുടക്കത്തിൽ സചിത്ര പുസ്തകം ഒട്ടിക്കലും കുട്ടികളുടെ ബുക്ക് നോക്കലും ആകെ പ്രയാസമായിരുന്നു. പിന്നീട് കുട്ടികൾ സ്വയം ചെയ്യാൻ തുടങ്ങുകയും Parents സഹായിക്കുകയും ചെയ്തപ്പോൾ എളുപ്പമായി. പാഠപുസ്തകത്തിലേക്ക് കടന്നപ്പോഴാണ് ശരിക്കും സന്തോഷമായത്. കുട്ടികൾ പാഠം easy യായി വായിക്കുന്നു.. നല്ല പിന്തുണ ആവശ്യമുള്ള 6 കുട്ടികൾ ഉണ്ട്.. അവർക്കു വേണ്ടി ഉപാഠങ്ങൾ നൽകുന്നു സംയുക്ത ഡയറി തുടങ്ങിയതേയുള്ളൂ CPTA വിളിച്ച് ഉമ്മമാരോട് പറഞ്ഞു. അവർ ഏറ്റെടുത്തിട്ടുണ്ട്.

Molly VA

RALPS MOWVAL

BEKAL

KASARGOD

148. 

കഴിഞ്ഞ വർഷത്തെ കുട്ടികൾ ഒന്നാം ക്ലാസിൽ ഇതൊക്കെ കാണാനെത്തുമ്പോൾ അവർക്ക് ഇതൊക്കെ നഷ്ടമായല്ലോ എന്നൊരു സങ്കടം

ഞാൻ 22 വർഷമായി ഒന്നാം തരത്തിൽ പഠിപ്പിക്കുന്നു. ഇത്തവണ SRG യായി. ജില്ലയിലും സബ്ബ് ജില്ലയിലും സചിത്ര പാഠവുമായി ബന്ധപ്പെട്ട ആശയങ്ങൾ കൈമാറാൻ സാധിച്ചു. സബ്ബ് ജില്ലയിലെ അധ്യാപകരെല്ലാം എന്നും എന്നോട് സംശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കും. സംസ്ഥാന ഗ്രൂപ്പുകളിൽ നിന്നും കിട്ടുന്ന അറിവുകളും  ഉല്പന്നങ്ങളും ഞാനവരുമായി പങ്കിടും. 

ഇന്നലെയാണ് സചിത്ര പാഠ പ്രക്രിയകൾക്ക് ശേഷം *വീട് നല്ല വീട്* പൂർത്തിയാക്കിയത്. വളരെ പിന്നിലാണെന്നതിൽ പ്രയാസമുണ്ട്. എങ്കിലും സചിത്ര പാഠ പ്രക്രിയയിലൂടെ കൃത്യമായി കടന്നു പോയി എന്ന ആത്മവിശ്വാസമാണ് ഒരാശ്വാസം. അതിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങളിലൂടെ പോയപ്പോൾ

  🎤 ആദ്യ ഘട്ടത്തിൽ മക്കൾ മിക്കവരും ബാഗ്, പുസ്തകങ്ങൾ എന്നിവ കൈകാര്യം ചെയ്യാനറിയാത്തവരായിരുന്നു. നിർദ്ദേശങ്ങൾ ആവർത്തിച്ചു നൽകി നൽകി രണ്ടാഴ്ച കൊണ്ടാ പ്രശ്നം പരിഹരിച്ചു. ഇപ്പോൾ ഭംഗിയായി ചിത്രങ്ങൾ ഒട്ടിക്കാനും എഴുതാനും ശീലിച്ചു.

🎤 രക്ഷിതാക്കളെ കൂടെ നിർത്തുകയാണ് ആദ്യം ചെയ്തത്. പ്രവേശനോത്സവദിനത്തിൽ തന്നെ ആശയങ്ങൾ കൈമാറി. ഇപ്പോൾ 4 ക്ലാസ് പി ടി എ നടന്നു കഴിഞ്ഞു. ദിവസവും വാട്സാപ്പിലൂടെ വിവരങ്ങൾ കൈമാറി വരുന്നു.

🎤 ആകെ 10 കുട്ടികളാണ് ഒന്നാം തരത്തിൽ. ഒന്നാം പാഠത്തിലൂടെ വിലയിരുത്തുമ്പോൾ 90% കുട്ടികൾക്കും ഊന്നൽ അക്ഷരങ്ങളും പദങ്ങളും ലഘുവാക്യങ്ങളും ഉറച്ചിട്ടുണ്ട്. ,വീട് നല്ല വീടിൽ പാഠഭാഗങ്ങളിൽ മിക്ക വരികൾ അവർക്ക് സ്വന്തമായി വായിക്കാൻ സാധിച്ചു.

🎤 ജൂൺ 19നു തന്നെ വായനോത്സവം തുടങ്ങി. ആദ്യം ഞാനും രക്ഷിതാവും കഥകൾ കേൾപ്പിച്ചു. സ്വതന്ത്രഭാഷണത്തിലൂടെ ആശയങ്ങൾ പങ്കിടുവാനവസരം നൽകി. പിന്നെ ചിത്രകഥകൾ നൽകി സ്വന്തമായി കഥകൾ നിർമിച്ച് പറയാനും ശേഷം വായിച്ചു കേൾപിക്കാനും തുടങ്ങി. ഇപ്പോൾ പഠിച്ച അക്ഷര / പദങ്ങൾ ഉപയോഗിച്ച് വായനക്കാർഡുകൾ സ്വയം നിർമിച്ചു ദിവസവും നൽകി വായനാ പ്രവർത്തനം തുടരുന്നു. ഇതു കൂടാതെ  സംസ്ഥാന ഗ്രൂപ്പുകളിൽ ലഭ്യമാക്കുന്നവയും സബ്ബ് ജില്ല ഗ്രൂപ്പുകളിലും നൽകി വരുന്നു.

🎤  ജുലായ് ആദ്യ ആഴ്ച തന്നെ സംയുക്ത ഡയറി ആരംഭിച്ചു. എത്ര നിർദ്ദേശിച്ചിട്ടും ചില രക്ഷിതാക്കൾ പേപ്പറിൽ മുഴുവനും എഴുതി കൊടുത്ത് പകർത്തിയെഴുതുന്ന രീതിയൊക്കെയുണ്ടായിരുന്നു. ഇപ്പോൾ കൃത്യമായി സംയുക്തമായി കുട്ടിക്കറിയാവുന്ന മാത്രം കുട്ടിയും മറ്റുള്ളവ രക്ഷിതാവും എന്ന രീതിയിൽ തന്നെ എഴുതി വരുന്നു. ചിത്രങ്ങൾ മക്കൾ സ്വന്തമായി വരക്കുന്നു.

🎤 രചനോത്സവം പെട്ടെന്നു തന്നെ നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

മുമ്പത്തേക്കാളും വളരെ നന്നായി വർക്കു ചെയ്തൊരു അധ്യയന വർഷമാണിത്. കഴിഞ്ഞ വർഷത്തെ കുട്ടികൾ ഒന്നാം ക്ലാസിൽ ഇതൊക്കെ കാണാനെത്തുമ്പോൾ അവർക്ക് ഇതൊക്കെ നഷ്ടമായല്ലോ എന്നൊരു സങ്കടവുമുണ്ട്. മുതിർന്ന കൂട്ടുകാരും പഠനോപകരണങ്ങൾ ഒരുക്കുന്നതിൽ എന്നോടൊപ്പമുണ്ട്. 

വനജ പി

കാടാച്ചിറ L P S

കണ്ണൂർ സൗത്ത്, കണ്ണൂർ

149. 

കുട്ടികൾ ഏറ്റെടുത്തിരിക്കുകയാണ്

സചിത്ര പുസ്തകം വളരെ ആകാംക്ഷയോടെയും താല്പര്യത്തോടു കൂടിയുമാണ് കുട്ടികൾ പൂർത്തിയാക്കുന്നത്.

ലേഖനവും നിർമ്മാണ പ്രവർത്തനവും ചിത്രം വരയുമായി അവർ അത് ഏറ്റെടുത്തിരിക്കുകയാണ്.

പാഠരൂപീകരണത്തിന് ശേഷം പാഠഭാഗത്തേക്ക് എത്തുമ്പോൾ അവർ പഠിച്ച വാക്കുകൾ പെട്ടെന്ന് തന്നെ  തിരിച്ചറിയുന്നു. 

ഇത് ക്ലാസ്സ് കൈകാര്യം ചെയ്യാൻ എളുപ്പമാക്കുന്നു.

സൗമ്യ 

ജി എൽ പി എസ് മാതമംഗലം 

പയ്യന്നൂർ

കണ്ണൂർ

150.

വിരസതയില്ലാത്ത പഠനത്തിലേക്ക് നയിക്കാൻ സചിത്ര നോട്ട് പുസ്തകം വളരെയേറെ പ്രയോജനകരം

ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ ഊന്നൽ നൽകേണ്ട അക്ഷരങ്ങൾ ഉറച്ചിട്ടുണ്ട്. 

വളരെ താല്പര്യത്തോടെ സചിത്ര നോട്ട് പുസ്തകം എഴുതകയും വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ സചിത്ര ഡയറി തയ്യാറാക്കുന്നതിന് നല്ല താല്പര്യമാണ് എന്നതാണ് രക്ഷിതാക്കളുടെയും അഭിപ്രായം.

വിരസതയില്ലാത്ത പഠനത്തിലേക്ക് നയിക്കാൻ സചിത്ര നോട്ട് പുസ്തകം വളരെയേറെ പ്രയോജനകരം തന്നെ.

സതി.ടി.വി.

എസ്.വി.യു.പി.സ്കൂൾ.

മുത്തത്തി.കോറോം.

പയ്യന്നൂർ

151.

ഒന്നാം ക്ലാസിൽ ആദ്യമായിട്ടാണ് പഠിപ്പിക്കുന്നത്

 ഒന്നാം ക്ലാസിൽ ആദ്യമായിട്ടാണ് പഠിപ്പിക്കുന്നത്. സചിത്ര നോട്ട്ബുക്ക്, സംയുക്ത ഡയറിയും എനിക്ക് നല്ലൊരു അനുഭവമാണ് നൽകുന്നത്. ജൂൺ ആദ്യത്തിൽ തന്നെ രക്ഷിതാക്കൾക്കുള്ള പഠനോപകരണ ശിൽപശാല നടത്തി. അതിനെ പറ്റി ക്ലാസ് രക്ഷിതാക്കൾക്ക് എടുക്കാൻ വന്നത് എനിക്ക് അവധികാല ക്ലാസ് തന്ന ശ്രീജ ടീച്ചർ തന്നെ ആയിരുന്നു. അത് വളരെയധികം ഉപകാരമായി. രക്ഷിതാക്കൾക്ക് സചിത്ര നോട്ട് , സംയുക്ത ഡയറി യെയും പറ്റി വളരെ നല്ല അഭിപ്രായവും അവർക്ക് നല്ലൊരു അനുഭവമുമാണെന്ന് അഭിപ്രായപ്പെട്ടു. CPTA യിൽ പുതിയ പഠന രീതിയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വളരെ സന്തോഷത്തോടെയാണ് പങ്കുവെച്ചത്. ഒന്നാം യൂണിറ്റ് കഴിഞ്ഞ് രണ്ടാം യൂണിറ്റ് തുടങ്ങി. സംയുക്ത ഡയറി ജൂൺ അവസാനത്തോടെ ആരംഭിച്ചു. എല്ലാവരും ദിവസവും എഴുതി വരുന്നുണ്ട്. 3 കുട്ടികളാണ് എഴുതാൻ പിന്നിൽ നിൽക്കുന്നത്. അവർ രക്ഷിതാക്കളുടെ സഹായത്തോടെ ഡയറി എഴുതാറുണ്ട്. 17 കുട്ടികളാണ് ക്ലാസിലുള്ളത്. 14 കുട്ടികൾ നന്നായി പഠിക്കുന്നവരാണ്. രക്ഷിതാക്കൾ എല്ലാവരും നല്ല രീതിയിൽ സഹകരിക്കുന്നവരാണ്. അതു പോലെ തന്നെ ഈ ഒരു ഗ്രൂപ്പ് എനിക്ക് വളരെയധികം ഉപകാരമായിയെന്ന്

എടുത്തു പറയേണ്ട ഒരു കാര്യo തന്നെയാണ്.

കുട്ടികൾ സചിത്ര നോട്ട്ബുക്ക് വളരെ ആവേശത്തോടെയാണ് ചെയ്യുന്നതും അത് വായിച്ച് തരുന്നതും.

Rasiya P       

AUPS  Pulamanthole,  Malappuram

152.

ഒന്നാം ക്ലാസ് കൈകാര്യം ചെയ്യാൻ കൊതിയോടെ ആഗ്രഹിച്ച ദിനങ്ങൾ 

ഒന്നാം ക്ലാസ് അക്ഷരാർത്ഥത്തിൽ ഒന്നാന്തരമാക്കുന്ന പ്രവർത്തന രീതിയായിരുന്നു.

കുട്ടികളിൽ പഠനത്തിനുള്ള താല്പര്യം വർധിപ്പിക്കാൻ സചിത്ര പാഠപുസ്തകവും സംയുക്തഡയറിയും വഹിച്ച പങ്ക് ചെറുതല്ല .രക്ഷിതാക്കളുടെ കൂടെ വിദ്യാർഥികൾ നടത്തിയ ഒരു യാത്ര, അത് ഒന്നാം യൂണിറ്റ് പൂർത്തിയാക്കിയിരിക്കുന്നു.

ഏറെ സന്തോഷത്തോടെ പറയട്ടെ, ഓരോ രക്ഷിതാവും അവരവരുടെ ബാല്യത്തിലേക്ക് ഉള്ള തിരിച്ചുപോകലായിരുന്നുശില്പശാലയും സംയുക്ത ഡയറി എഴുത്തും.

ഓരോ അധ്യാപകനും ഒന്നാം ക്ലാസ് കൈകാര്യം ചെയ്യാൻ കൊതിയോടെ ആഗ്രഹിച്ച ദിനങ്ങൾ .

പഠനം കൂടുതൽ ലളിതമാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് അക്ഷര ബോധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്.ഊന്നൽ അക്ഷരങ്ങളും അവയുടെ പുനരുപയോഗ സാധ്യതയും പഠനം മികച്ചതാക്കി.ഒന്നാം യൂണിറ്റ് പൂർത്തിയാക്കിയപ്പോൾ എൻെറ എല്ലാ കുട്ടികളെയും പരാശ്രയമില്ലാതെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുന്നതിനുള്ള ആദ്യപടി കയറിയെന്ന് ഉറപ്പിച്ചു പറയാം.

G.J.B.S Naduvattom

Angamaly,Ernakulam

153.സംയുക്ത വായനയും തുടർ പ്രവർത്തനങ്ങളും 

കുട്ടികൾക്ക് വായനയിൽ കൗതുകമുണർത്തി

14.7.2023 വെള്ളി

ഇന്ന് മലയാളം ഒന്നാം യൂണിറ്റ് പൂർത്തീകരിച്ചു.

സചിത്ര പുസ്തക രീതിയിൽ സന്നദ്ധതാ പ്രവർത്തനങ്ങൾ ചെയ്തതു കൊണ്ട് പാഠത്തിലേക്കു പ്രവേശിച്ചപ്പോൾ കുട്ടികൾക്ക് മുൻപരിചയമുള്ള ആശയം, വാക്കുകൾ ശൈലികൾ ഒക്കെ  മടുപ്പില്ലാത്ത വിധത്തിൽ ഉത്സാഹത്തോടെ TBപാഠഭാഗങ്ങൾ ചെയ്യാൻ സാധിച്ചു.

സംയുക്ത വായനയും തുടർ പ്രവർത്തനങ്ങളും 

കുട്ടികൾക്ക് വായനയിൽ കൗതുകമുണർത്തി

ജൂലായ് 6 ൽ സംയുക്ത ഡയറി എഴുത്ത് തുടങ്ങി. സംയുക്ത ഡയറിയെഴുത്ത് വളരെ ഉല്ലാസപൂർവ്വം ഏറ്റെടുത്തു. രക്ഷിതാക്കളുടെ പൂർണ പിന്തുണ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനമായി. മനസ്സിലെ ആശയങ്ങൾ എല്ലാം ഡയറിയാക്കാൻ ആവേശമാണ്. കുട്ടികൾ സ്വയം ആവിഷ്ക്കരിക്കുന്നു. സജീവമായ ക്ലാസ് അന്തരീക്ഷമാണ് ലഭിക്കുന്നത്.

36 കുട്ടികൾ ഉണ്ടെങ്കിലും അവസാനമായപ്പോഴേക്കും വേഗതയും താല്പര്യവും കൂടി .

ആദ്യ ഘട്ടങ്ങളിൽ വളരെ പ്രയാസമുണ്ടായിരുന്നെങ്കിലും കുറെ കുട്ടികൾ വളരെ പെട്ടെന്നു മുൻനിരയിലെത്തി.

ഇനിയും പിന്തുണ വേണ്ടവർ 5 പേരുണ്ട്.

തുടർച്ചയായി ക്ലാസ്സിൽ വരാൻ കഴിയാത്തവർ ആണ്.

ബുധനാഴ്ചയോടെ മഴ മേളത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു. 

സചിത്ര രൂപീകരണ പാഠങ്ങളിലൂടെ അതിനുള്ള പിന്തുണ ഈ ഗ്രൂപ്പിൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ഒന്നിനൊപ്പം 

എൻ്റെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 75 കുട്ടികളാണ് ഉള്ളത് ജൂലൈ 6 മുതൽ ഡയറിയെഴുത്ത് ആരംഭിച്ചു .ഡയറിയെഴുതാനുള്ള പുസ്തകം 75 എണ്ണം ഞാൻ സമ്മാനമായി നൽകി.6 മുതൽ എഴുതിയവർ എൻ്റെ ക്ലാസ്സിൽ 36 പേരിൽ 20 പേരാണ്.

പലതും അവ്യക്തത ഉണ്ടായിരുന്നു. സംശയങ്ങൾ തീർത്ത് നിർദ്ദേശം നൽകി നല്ല ഡയറിക്കുറിപ്പുകൾ വായിച്ചു. മാതൃക പരിചപ്പെടുത്തി പിന്നീടങ്ങോട്ട് വളരെ ഉത്സാഹത്തോടെ രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്തു.

പ്രത്യേകിച്ചും അവർ വരച്ച ചിത്രം കാണിക്കാനും അവരെഴുതിയ അക്ഷരങ്ങൾ കാണിക്കാനുമൊക്കെ മറ്റുള്ളവരുടെ ഡയറിയിലെ കഥ വായിച്ചു കേൾക്കണം എന്നു പറയും 

ഡയറിക്ക് പേരിട്ട് വിളിച്ച് ഡയറിയെഴുതുന്ന കുട്ടികളുണ്ട്. മനോഹരമായ ബോർഡർ വരച്ച് ഡയറി എഴുതുന്നവരുണ്ട്. ക്ലാസ്സിൽ 4 പേർ ഒഴികെ എല്ലാവരും ഡയറി എന്നും എഴുതുന്നു തേനെഴുത്ത് രണ്ടാം ലക്കത്തിൽ അജ്നാ സ് എന്ന കുട്ടിയുടെ ഡയറി ഉൾപ്പെട്ടതോടെ ഓരോ കുട്ടിക്കും സ്വയം ആവിഷ്ക്കരിക്കാൻ വലിയ ഉത്സാഹമാണ്.

ഡയറി ഏറ്റവും നല്ല സാധ്യതയാണ് ഭാഷയിൽ. കുട്ടികളുടെ ഡയറികൾ നോക്കി അംഗീകാരമുദ്ര നൽകി ആഴ്ചയിലെ അവസാന ദിവസം PDF ആക്കി സ്ക്കൂളിൻ്റെ തേനെഴുത്ത് ചെയ്യുന്നുണ്ട്. കുട്ടികൾ അവരെ ആവിഷ്ക്കരിക്കട്ടെ... 

അവരുടെ കുഞ്ഞു മനസ്സിനെ രക്ഷിതാക്കളോടും അദ്ധ്യാപികയോടും പങ്കുവയ്ക്കട്ടെ 

ജയന്തി. പി.പി.

എ.എം.എൽ.പി.സ്ക്കൂൾ

മൂർക്കനാട് ,മങ്കട, മലപ്പുറം

154.

പത്ത് കുട്ടികൾക്ക് പിന്തുണ വേണ്ടിവരുന്നു.

 സചിത്രപുസ്തകം തുടക്കത്തിൽ ഉണ്ടായ ബുദ്ധിമുട്ട് ഓരോ ഫ്രെയിം കഴിയുമ്പോഴും കുറഞ്ഞുവന്നു.

ചാർട്ടു വായന,ബോർഡ് വായന,വാക്കുകൾ കണ്ടെത്തൽ തുടങ്ങിയവയിലൂടെ വായനയിൽ ഭൂരിഭാഗം കുട്ടികൾ കഴിവു നേടി. എന്നാൽ 5-6 കുട്ടികൾക്ക് ഒപ്പം എത്താൻ കഴിയുന്നില്ല. സചിത്രപുസ്തകം കഴിഞ്ഞു പാഠത്തിലേക്ക് കയറിയപ്പോൾ വളരെ എളുപ്പം തോന്നി. വളരെ സാവധാനത്തിലാണ് സചിത്രപുസ്തകം പൂർത്തിയാക്കാൻ കഴിഞ്ഞത്. പുതിയ അക്ഷരങ്ങൾ സചിത്രപുസ്തകത്തിൽ എഴുതുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 30 കുട്ടികളുള്ള എന്റെ ക്ലാസ്സിൽ 20 കുട്ടികൾക്ക് വായിക്കാനും എഴുതാനും കഴിയുന്നുണ്ട്.10 കുട്ടികൾക്ക് പിന്തുണ വേണ്ടിവരുന്നു.

Vineetha wilson p

A. L P.S Puduponnani

Malappuram

155.

ഒന്നാം ക്ലാസ്സിൽ നല്ല മാറ്റങ്ങൾ

സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇത്തവണ ഒന്നാം ക്ലാസ്സിൽ നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും വാക്കുകളും വാക്യങ്ങളും കഴിഞ്ഞവർഷത്തെ ഒന്നാം ക്ലാസ്സിനെ അപേക്ഷിച്ച്‌ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. 

അതിന് അവരെ പ്രാപ്തരാക്കിയത് സചിത്ര പുസ്തകം തന്നെ.. 

പിന്തുണ ആവശ്യമുള്ള കുട്ടികളും ക്ലാസ്സിലുണ്ട് അവരിലും മാറ്റങ്ങൾ വരുന്നുണ്ട്.സചിത്ര പുസ്തകത്തിൽ ചിത്രങ്ങൾ ഒട്ടിക്കുന്നതും എഴുതുന്നതും  എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്.

സചിത്ര പുസ്തകത്തിന്റെ കൂടെ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ കൂടി വരുമ്പോൾ സമയം തികയുന്നില്ല. കുട്ടികൾക്ക് സ്ഥിരമായി ക്ലാസ്സിൽ വരാൻ സാധിക്കുന്നില്ല എന്നതും ഒരു വലിയ പ്രശ്നമാണ്.

Anju.v

Gups Manakkad

Kozhikode Rural.

156.

"സ്ഥിരമായി വരാത്ത കുട്ടികൾ മാത്രമാണ് ഈ ശേഷി ഇതുവരെയും നേടാത്തത് "

നിമിഷ ആന്റണി

GUPS Thalappuzha

Wayanad

എൻറെ ക്ലാസിൽ 17 കുട്ടികളാണുള്ളത് ,ഭൂരിഭാഗം കുട്ടികളും അംഗനവാടിയിൽ പോലും പോയിട്ടില്ലാത്ത, സ്കൂളിൽ ആദ്യമായിട്ട് എത്തിച്ചേർന്ന കുട്ടികളായിരുന്നു. തുടക്കത്തിൽകൈവഴക്കം പോലും നേടിയിട്ടില്ലാത്ത കുട്ടികളായിരുന്നതിനാൽ സചിത്ര ബുക്ക് ചെയ്യുമ്പോൾ വളരെയധികം പ്രയാസം അനുഭവപ്പെട്ടിരുന്നു. ഒന്നാമത്തെ ഫ്രെയിം പൂർത്തിയാക്കാൻ കുറേ ദിവസങ്ങളെടുത്തു. സമയം കൂടുതൽ എടുത്താലും കുട്ടികൾ ഇഷ്ടത്തോടും താൽപര്യത്തോടും കൂടിയാണ് ഓരോ പ്രവർത്തനവും ചെയ്തത്. അവസാനത്തെ ഫ്രെയിമുകൾ അതുപോലെ തന്നെ പൂർത്തിയാക്കാൻ എനിക്ക് സാധിച്ചില്ല. എങ്കിലും അവസാനമായപ്പോഴേക്കും ത , ര, റ, വ, ന്ന, ത്ത, ക, ക്ക എന്നീ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടു തന്നെ താര,തത്ത, വന്നു , പറന്നു , കാക്ക എന്നീ വാക്കുകളും ചെറിയ വാചകങ്ങളും ഭൂരിഭാഗം കുട്ടികളും എഴുതാനും വായിക്കാനും പഠിച്ചു. സ്ഥിരമായി വരാത്ത കുട്ടികൾ മാത്രമാണ് ഈ ശേഷി ഇതുവരെയും നേടാത്തത്. ജൂലൈ മാസത്തിൽ തന്നെ ഒന്നാം യൂണിറ്റിൽ ഊന്നൽ നൽകുന്ന അക്ഷരങ്ങൾ സ്ഥിരമായി വരുന്ന എല്ലാരും എഴുതാനും വായിക്കാനും പഠിച്ചു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇത് ഒരു നല്ല തുടക്കമാവട്ടെ.

157. 

ഒന്നിലെ മികവ് മറ്റ് അധ്യാപകർക്കും  രക്ഷിതാക്കൾക്കും ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഒന്നാം യൂണിറ്റ് പൂർത്തിയാകുമ്പോൾ എൻ്റെ കുട്ടികൾ വളരെ മികച്ച രീതിയിൽ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട് അവരുടെ മികവ് മറ്റ് അധ്യാപകർക്കും  രക്ഷിതാക്കൾക്കും ഇടയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട് രക്ഷിതാക്കൾ സംയുക്ത ഡയറി എഴുത്തിൽ മികച്ച പങ്കാളികളാകുന്നു.         

അശ്വതി R പ്രസാദ്, 

GLPS urukunnu,കൊല്ലം district,punalur ഉപജില്ല

158.

ശരിക്കും വളരെ വളരെ വ്യത്യസ്ത ഉള്ള ഒരു ഭാഷാപഠനരീതിയാണ്

+91 94466 15153: 

ശരിക്കും വളരെ വളരെ വ്യത്യസ്ത ഉള്ള ഒരു ഭാഷാപഠനരീതി ആണ് ഈ വർഷത്തേത്. ആദ്യമൊക്കെ ഇത് വളരെ എല്ലാ കുട്ടികളിലും എത്തിക്കാൻ ബുദ്ധിമുട്ട് തോന്നി. എന്നാൽ ഒന്നാം പാഠം കഴിഞ്ഞപ്പോൾ തികച്ചും നല്ല ആത്മ വിശ്വാസം അനുഭവപ്പെടുന്നുണ്ട്. കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും നന്നായി ഉറപ്പിക്കുവാൻ സചിത്ര ബുക്ക് സഹായകരമാണ്. കുട്ടികൾക്ക് വായനയിൽ നല്ല താൽപര്യം തോന്നുന്നു.

സ്മിത ഇക്ബാൽ

ജി.എം.യു.പി.എസ്  എടപ്പാൾ :

159.

മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ വായനയിലും എഴുത്തിലും താല്പര്യം

ഞാൻ സ്മിത.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കല്ലോട് എ.എൽ പി സ്കൂളിൽ പഠിപ്പിക്കുന്നു. ജൂലായ് 20 ന് ഒന്നാം യൂണിറ്റ് പൂർത്തിയായി. ക്ലാസിൽ 9 കുട്ടികളാണുള്ളത്. ഇതിൽ 7 പേർ ഈ പാഠത്തിൽ നേടേണ്ട ആശയങ്ങളും അക്ഷരങ്ങളും നേടിയിട്ടുണ്ട്. 2 പേർക്ക് നന്നായി പിന്തുണ നൽകണം. സചിത്ര പുസ്തകം മൂലം കുട്ടികളിൽ നല്ല മാറ്റങ്ങൾ കണ്ടു. 

മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ വായനയിലും എഴുത്തിലും താല്പര്യം കാണിക്കുന്നു. സംയുക്ത ഡയറി എല്ലാവരും എഴുതുന്നുണ്ട്. കോഴ്സിൽ സംയുക്ത ഡയറി , സചിത്ര ബുക്ക് എന്നൊക്കെ പറഞ്ഞപ്പോൾ ഇത് നടപ്പിലാക്കാൻ പറ്റുമോ എന്നുള്ള ആശങ്കയായിരുന്നു ഇപ്പോൾ മാറി.

160.

അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നതിലും എഴുതുന്നതിലും ഉത്സാഹം

സചിത്രപുസ്തകം നല്ല രീതിയിൽ തന്നെ മുന്നേറുന്നു. 

17 കുട്ടികളിൽ  5 പേർക്ക് പിന്തുണ ആവശ്യമാണ്. പാഠഭാഗം എളുപ്പത്തിൽ മനസിലാക്കാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നതിലും എഴുതുന്നതിലും ഉത്സാഹം കാണിക്കുന്നു.

Sreema

GM LPS Mankadavu

Kannur

161.

കൂടുതൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഒന്നാം യൂണിറ്റിൽത്തന്നെ പരിചയപ്പെടാനായി

വളരെ ആശങ്കയോടു കൂടിയാണ് സചിത്ര പാഠപുസ്തകം തുടങ്ങിയതെങ്കിലും കുട്ടിക ളിൽ നല്ല മാറ്റം പ്രകടമായിരുന്നു. കൂടുതൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഒന്നാം യൂണിറ്റിൽത്തന്നെ പരിചയപ്പെടാനായി . 26 കുട്ടികളാണ് എനിക്കുള്ളത്. അതിൽ 4 പേർക്ക് പിന്തുണ ആവശ്യമുണ്ട്. സമയം ഒരു പ്രശ്നമായി തോന്നിയിട്ടുണ്ട്. 

എല്ലാ കുട്ടികളും ഒട്ടിച്ച് ,വായിച്ച് വരുമ്പോഴേക്കും കൂടുതൽ സമയം വേണ്ടി വരുന്നുണ്ട്. 

കുട്ടികൾചിത്രം ഒട്ടിക്കാനും വായിക്കാനും എഴുതാനും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്.

Biji T

Gups Kizhur


162.

വായനക്കും എഴുത്തിനുംകുട്ടികൾ മുന്നിൽ തന്നെ.

ഒന്നാം യൂണിറ്റ് കഴിഞ്ഞതോടെ കുട്ടികളിൽ പ്രതീക്ഷിക്കുന്നതിൽ അപ്പുറം കാഴ്ചകളാണ് കാണാൻ സാധിച്ചത്. അതിന്റെ പ്രധാന കാരണമായി തോന്നിയത് സചിത്ര  ബുക്കും സംയുക്ത ഡയറിയും തന്നെ. നേരത്തെ തീരുന്നതിനേക്കാൾ കുറച്ചു പ്രയാസത്തോടെയാണ് പാഠഭാഗം തീരുന്നതെങ്കിലും കുട്ടികളിൽ അക്ഷരങ്ങളും വാക്യങ്ങളും ചിഹ്നങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വായനക്കും എഴുത്തിനുംകുട്ടികൾ മുന്നിൽ തന്നെ. രക്ഷിതാക്കളുടെയും അഭിപ്രായം ഇത് തന്നെ. സംയുക്ത ഡയറി എഴുതാൻ കുട്ടികളുടെ കൂടെയിരുന്നു ഓരോ രക്ഷിതാവും പൂർണ്ണ  സഹകരണത്തോടെയാണ്. അതിലെ ചിത്രങ്ങളും ആശയങ്ങളും അതിലേറെ കൗതുകും തോന്നുന്നതാണ്..

Nasheeda pp

Amups Parakkal

Malappuram

163.

പുനരനുഭവ പ്രാധാന്യം ഏറെ മനസ്സിലായത് അവർക്ക് പാഠം  വായിക്കുവാൻ സാധിച്ചപ്പോഴാണ്

സചിത്ര നോട്ടുപുസ്തകം ഏറെ ആശങ്കയോടെയാണ് ഏറ്റെടുത്തത്.എന്നാൽ ഓരോ ദിവസവും ക്ലാസുകൾ മുൻപോട്ടു പോയപ്പോൾആശങ്കകൾ അസ്ഥാനത്തായി. പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി ചെയ്തു.സചിത്ര നോട്ടുബുക്കിന്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഏറെ മനസ്സിലായത് പാഠഭാഗത്തിലേക്ക് കടന്നപ്പോഴാണ് .സച്ചിത്ര നോട്ടുപുസ്തകത്തിൽ പരിചയപ്പെട്ട കാര്യങ്ങൾ കുട്ടികൾ ഏറെഉത്സാഹത്തോടെ വായിക്കുകയും, എഴുതുകയും ചെയ്തു. പാഠപുസ്തകം വായിക്കുമ്പോൾ അവർക്ക് പുനരനുഭവം കിട്ടുകയും വേഗത്തിൽ വായിക്കുവാൻ സാധിക്കുകയും ചെയ്തു. പുനരനുഭവ പ്രാധാന്യം ഏറെ മനസ്സിലായത് അവർക്ക് പാഠം  വായിക്കുവാൻ സാധിച്ചപ്പോഴാണ് . കുട്ടികൾ പാഠം വായിക്കുമ്പോൾ വളരെയധികം സന്തോഷം തോന്നി. ആശങ്കകൾ ഇല്ലാതായി. 

                 സംയുക്ത ഡയറി എഴുതുന്നതു മൂലം കുട്ടികളുടെ മനസ്സിനെ കുടുതൽ അറിയുവാൻ സാധിച്ചു. കുട്ടികൾ ക്ലാസ്സിൽ നടക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി വീടുകളിൽ പറയുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. നിത്യവും ഡയറി എഴുതുന്നവർക്ക് അക്ഷരങ്ങൾ , ചിഹ്നങ്ങൾ ,കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ വ്യക്തമായി ഓർത്തെഴുതുവാൻ കഴിയുന്നുണ്ട്.  പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ തെറ്റുകൂടാതെ എഴുതുകയും വായിക്കുകയും ചെയ്യുമ്പോൾ അധ്യാപിക എന്ന നിലയിൽ ലഭിക്കുന്ന സംതൃപ്തി ഏറെ വലുതാണ്.

ആതിരകൃഷ്ണൻ P

J U P S പന്തല്ലൂർ, തൃശ്ശൂർ ജില്ല.

164.

രക്ഷിതാക്കൾ സചിത്ര ബുക്കിനെ ഇപ്പോഴും(രണ്ടാം യൂണിറ്റ് ) താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്

ഒന്നാം യൂണിറ്റ് പൂർത്തിയായി സചിത്ര ബുക്കിലൂടെ കടന്നുവന്നത് കൊണ്ട് കുട്ടികൾക്ക്‌ വായനയും ലേഖനവും കൂടുതൽ എളുപ്പമായി. ആദ്യത്തെ യൂണിറ്റ് തീർക്കാൻ സമയം കൂടുതൽ വേണ്ടി വന്നു

രക്ഷിതാക്കൾ സചിത്ര ബുക്കിനെ ഇപ്പോഴും(രണ്ടാം യൂണിറ്റ് ) താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്

അമ്പിളി എസ് നായർ

എ. എൽ.പി.എസ് കോട്ടക്കുന്ന്

വണ്ടൂർ ഉപജില്ല

165.

ഈ പഠനരീതിയോട് താല്പര്യം കുറവുള്ള രക്ഷിതാക്കളിൽ ചിലർ രണ്ടാം യൂണിറ്റ് തുടങ്ങിയതോടെ മാറി  ചിന്തിക്കാൻ തുടങ്ങി.

ഞാൻ ഒന്നാം  ക്ലാസ്സ്‌ ട്രൈനിങ്ങിൽ പങ്കെടുത്തിട്ടില്ല. 

മറ്റൊരു ക്ലാസ്സിലാണ്  പഠിപ്പിക്കുന്നത്. ഇവിടെ 1st term മാത്രം. 

ഒന്നിച്ചുയരം എന്ന ഗ്രൂപ്പിൽ ചേർന്ന് അതിൽ നിന്ന് ലഭിക്കുന്ന നൽകുന്ന മറുപടിയും പിന്തുണയും ആണ്.

ക്ലാസ്സിലെ കുട്ടികളെ സമചതുരാകൃതിയിൽ ഇരുത്തി. 

ഒരു ലീഡറെ നിശ്ചയിച്ചു. 

ഗ്രൂപ്പ്‌ ഉണ്ടാക്കി. 

പിന്നീട് ക്ലാസ്സ്‌ ആരംഭിച്ചു. 

എന്റെ ക്ലാസ്സിൽ 21 കുട്ടികൾ. അതിൽ 3 പേർക്ക് പിന്തുണ book വേണം. ആശയാഅവതരണ രീതി  18 പേരുടെ രക്ഷിതാക്കൾ സ്വീകരിച്ചു.  

ക്ലാസ്സ്‌ പി. ടി. എ. ൽ എന്താണ് സചിത്ര നോട്ടബുക്ക്, സംയുക്ത ഡയറി ഇതിനെ കുറിച്ച് വ്യക്തമാക്കി കൊടുത്തു. അതോടെ അവരുടെ പിന്തുണ ലഭിച്ചു. 

പിന്നീട് ശിൽപ്പശാല കഴിഞ്ഞതോടെ ഒരു ധാരണ അവർക്ക് കിട്ടി. ആദ്യ ഘട്ടത്തിൽ ഒരു പ്രയാസം അനുഭവപ്പെട്ടു. 

പാഠരൂപീകരണത്തിന് കൂടുതൽ സമയം എടുത്തു. 

കൂടാതെ ആവർത്തിച്ചു പറ യുന്നതിലൂടെ കുട്ടികൾ കാണാതെ വായിക്കുന്നതായി മനസ്സിലായി. ഇതിൽ മാറ്റം വരുത്തി. 

ഇപ്പോഴും ചില രക്ഷിതാക്കളുടെ പിന്തുണ ഇല്ലാത്ത കുട്ടികൾക്കു പ്രയാസം നേരിടുന്നു.

ആദ്യത്തെ രണ്ടോ മൂന്നോ ദിവസം മാത്രമേ സംയുക്ത ഡയറി അമ്മ ഡയറി ആയുള്ളൂ. 

പിന്നീട് കുട്ടികൾക്ക് വിഷമമുള്ള അക്ഷരം മാത്രം അമ്മ എഴുതി കൊടുക്കുന്നു. 

തനിയെ എഴുതുന്നവരും ഉണ്ട്. നിരക്ഷരരായ അമ്മമാർ ഉണ്ട്. അവരുടെ കുട്ടികൾക്ക്, ഉച്ചക്ക് കുട്ടിയും ഞാനും അനുഭവം പങ്കുവെച്ചു അതിൽ ഒരു ചെറിയ അനുഭവം എഴുതിക്കുന്നു. 

ചിത്രം കുട്ടിവരച്ചുനിറം നൽകുന്നു. പല രക്ഷിതാക്കളുടെയും അഭിപ്രായം tr. ഈ ക്ലാസ്സിൽ നിന്ന് പോകേണ്ട എന്നാണ്. 

എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായി തോന്നി.

ഒന്നാം യൂണീറ്റ് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായത് ആശയതുടർച്ച, പ്രവർത്തനം യാന്ത്രികമല്ല, പാഠഭാഗത്തോട് യോജിക്കുന്ന വാക്യങ്ങളുടെ, വാക്കുകളുടെ അവതരണം, പുനരനുഭവം  ഉണ്ടാക്കുന്നു, പഠനപ്രക്രിയയിൽ  നിന്ന് അക്ഷരങ്ങളെ മാറ്റി നിർത്തുന്നില്ല കുട്ടിക്ക് വായിക്കാൻ പറ്റുന്ന ലളിതമായ വാക്യങ്ങൾ. 

കുട്ടികൾക്ക് വിരസത ഉണ്ടാക്കുന്നില്ല കുട്ടിക്ക് താല്പര്യം ഉണ്ടാക്കുന്ന സച്ചിത്രബുക്ക്, സംയുക്ത ഡയറി ഒരു പഠനോപ കരണമായി  ഉപയോഗിക്കാം.

രണ്ടോ മൂന്നോ രക്ഷിതാവ് ഈ പഠനരീതിയോട് താല്പര്യം കുറവ്. രണ്ടാം യൂണിറ്റ് തുടക്കത്തോടെ ഇവരിൽ ചിലർ മാറി  ചിന്തിക്കാൻ തുടങ്ങി.വളരെ എളുപ്പം രണ്ടാം യൂണിറ്റ് നീങ്ങുന്നുണ്ട്.

ആദ്യം ഉണ്ടായിരുന്ന ആശങ്ക എല്ലാം എനിക്കും രക്ഷിതാക്കൾക്കും നീങ്ങി.. മുന്നോട്ട് പോകുന്നു.

സിനി. വി. എൻ

എ, യു. പി. എസ് ആലമ്പള്ളം. കൊല്ലെങ്കോട്. പാലക്കാട്. 

166.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം

ഈ വർഷം ഒന്നാം ക്ലാസ്സിലെ പഠനം രസകരമാക്കി തീർത്തത് തീർച്ചയായും സചിത്ര നോട്ട് ബുക്കും സംയുക്ത ഡയറിയും തന്നെയാണ് കുട്ടികൾ വളരെ ഉഷാറോടുകൂടി തന്നെ സച്ചിത്ര നോട്ട്ബുക് ചിത്രങ്ങൾ ഒട്ടിക്കുകയും വായിക്കുകയും ചെയുന്നു. കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ചേർന്ന് ഇഷ്ടത്തോടെ സച്ചിത്രനോട്ട്ബുക്ക് വാക്യങ്ങളിൽ വിരൽ വച്ചു വായിക്കുന്നത് കാണുമ്പോൾ  പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.. 

ഒന്നും പറയാതെ തന്നെ ഇടക്കിടക്ക് എടുത്തു വായിക്കും 

5 കുട്ടികൾക്കു അക്ഷരം തിരിച്ചറിയുന്നു കൂട്ടിച്ചേർത്തു വായിക്കാൻ പ്രയാസമുണ്ട് 

ചിഹ്നങൾ ചേർത്തു വായിക്കാൻ പഠിച്ചു വരുന്നു രക്ഷിതാക്കളുടെ സഹകരണം ഉണ്ട് 

യൂണിറ്റ് തുടങ്ങുന്നതിനു മുൻപ് തന്നെ ശില്പശാല നടത്തി രണ്ടാം യൂണിറ്റിലേക്ക് പ്രവേശിച്ചു

Sumathi S

Gmhs karippol, Valanchery Malappuram


167. 

നല്ല താല്പര്യത്തോടെ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തു

ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ ഭാഷാ പഠനത്തിനോട് നല്ല താല്പര്യം ഉണ്ട് എന്ന് മനസ്സിലായി 

സചിത്ര പാഠപുസ്തകം നല്ല താല്പര്യത്തോടെ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തു

നീതു  ഇ. എം

തലവിൽ എൽ പി സ്കൂൾ

കണ്ണൂർ ജില്ല

168. 

ആദ്യത്തെ യൂണിറ്റിൽ ഊന്നൽനൽകേണ്ട അക്ഷരങ്ങളൊക്കെ കുട്ടികളിൽ ഉറച്ചിട്ടുണ്ട്.

എന്റെ ക്ലാസ്സിൽ മൊത്തം 36 കുട്ടികൾ ആണുള്ളത്.

സചിത്രപുസ്തകം തുടക്കത്തിൽ കുറച്ചു പ്രയാസം നേരിട്ടെങ്കിലും പാഠഭാഗത്തിലേക്ക് കടന്നപ്പോൾ വളരെ എളുപ്പത്തിൽ കുട്ടികൾ വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യാൻ കഴിഞ്ഞു. 

മൂന്ന് കുട്ടികൾക്ക് മാത്രമേ ചെറിയൊരു പ്രയാസം നേരിട്ടത് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. ബാക്കി 33 കുട്ടികളും എഴുതുകയും വായിക്കുകയും ഒക്കെചെയ്യുന്നുണ്ട്. 

സംയുക്ത ഡയറി ജൂലൈ ആദ്യം ആഴ്ചയിലാണ് ഞാൻ തുടങ്ങിയിട്ടുള്ളത്. 

സംയുക്ത ഡയറി കുട്ടികളിൽ ചിഹ്നങ്ങൾ കൂടുതൽ ഉറക്കാനും  അക്ഷരങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും സഹായകമാകുന്നു. ആദ്യത്തെ യൂണിറ്റിൽ ഊന്നൽനൽകേണ്ട അക്ഷരങ്ങളൊക്കെ കുട്ടികളിൽ ഉറച്ചിട്ടുണ്ട്.

ഹസ്ന. വി

എയുപിഎസ് മടവൂർ

കോഴിക്കോട് ജില്ല

169.

പഠനോപകരണ ശില്പശാലയിൽ 95 ശതമാനം രക്ഷിതാക്കളും പങ്കെടുത്തു.

ഒന്നാമത്തെ യൂണിറ്റ് പൂർത്തിയായപ്പോൾ സചിത്രപാഠപുസ്തകം കുട്ടികളിൽ ചെലുത്തിയ സ്വാധീനം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

കാരണം പഠന പ്രയാസം നേരിടുന്ന കുട്ടികൾ പോലും വാക്കുകൾ ചിത്രവായന നടത്തുന്നുണ്ട്.

36 കുട്ടികളാണ് ക്ലാസ്സിലുള്ളത്.

അതിൽ 8 കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും അത്യാവശ്യം പഠിപ്പിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് പുതിയ വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

ബാക്കി 8 കുട്ടികളും സചിത്ര പാഠപുസ്തകത്തിൽ എഴുതിയ വാക്കുകൾ കാണുമ്പോൾ വായിക്കാൻ ശ്രമിക്കുന്നുണ്ട്.

സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിനുശേഷം കുട്ടികൾ ദൈനംദിന കാര്യങ്ങൾ  പറയാൻ ശ്രമിക്കുന്നുണ്ട്

എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

പഠനോപകരണ ശില്പശാലയിൽ 95 ശതമാനം രക്ഷിതാക്കളും പങ്കെടുത്തു.

നമിത .സി

നല്ലൂർ ഈസ്റ്റ് എ യു പി സ്കൂൾ .

പെരുമുഖം

ഫറോക്ക് സബ്ജില്ല

കോഴിക്കോട്

170.

ആദ്യ  യൂണിറ്റിലെ  ഊന്നൽ  അക്ഷരങ്ങൾ ഉറച്ചിട്ടുണ്ട്.

എന്റെ ക്ലാസ്സിൽ മൊത്തം 27  കുട്ടികൾ ആണുള്ളത്. അതിൽ  3  കുട്ടികൾ ഒഴികെ  എല്ലാവർക്കും  ആദ്യ  യൂണിറ്റിലെ  ഊന്നൽ  അക്ഷരങ്ങൾ ഉറച്ചിട്ടുണ്ട് സചിത്രബുക്കിൽ ചിത്രങ്ങൾ ഒട്ടിക്കാനും എഴുതാനും തുടക്കത്തിൽ കുറച്ചു പ്രയാസം നേരിട്ടെങ്കിലും  ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നുണ്ട് .  

സംയുക്ത ഡയറി ജൂൺ പകുതി  മുതൽ  എഴുതി തുടങ്ങി. സംയുക്ത ഡയറി കുട്ടികളിൽ ചിഹ്നങ്ങൾ കൂടുതൽ ഉറക്കാനും  അക്ഷരങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും സഹായകമാകുന്നു. 

ഇന്നാണ്  രണ്ടാം  unit  തുടങ്ങിയത്.

Premaletha, 

G. U. P. S Parayakad, Alappuzha

171.

എന്തെന്നില്ലാത്ത ഒരു സന്തോഷം 

ഞാൻ കുറേ കാലത്തിനു ശേഷമാണ് ഒന്നാം ക്ലാസ്സിൽ എടുക്കുന്നത് അതിനാൽ തന്നെ വളരെ ആശങ്കയോടെ ആയിരുന്നു ഏറ്റെടുത്തത്. എന്നാൽ കോഴ്‌സിന് സച്ചിത്ര നോട്ട് ബുക്ക്‌ പരിചയപ്പെടുകയും അത് ക്ലാസ്സ്‌ റൂമിൽ പ്രവർത്തികമാക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി കാരണം എന്റെ ക്ലാസ്സിൽ ആകെ 11 കുട്ടികളിൽ 9കുട്ടികളും അക്ഷരം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. സാർ നൽകിയ നിർദ്ദേശങ്ങൾ എനിക്ക് ഏറെ പ്രയോജനപ്പെട്ടു. അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത കുട്ടികൾ ഈ സമയങ്ങളിൽ കൂടുതലും ലീവ് ആയിരുന്നു.                                                                                                                                                                                                                                ജിഷ്ണു                            

മരുതേരി എ. എം. എൽ. പി, സ്കൂൾ.    കോഴിക്കോട് ജില്ല

172.

കുട്ടികളിൽ ആവേശവും താല്പര്യവും കൂട്ടി

നജ്മുന്നിസ ടി വി

തുറയൂർ എ എൽ പി സ്കൂൾ

കോഴിക്കോട്

11 വർഷങ്ങളായി ഒന്നാം ക്ലാസ്സിൽ. ഈ വർഷം നടത്തിയ സചിത്ര പുസ്തകവും  സംയുക്ത ഡയറിയും  സംയുക്ത വായനയും ഒക്കെ പുതുമയും  കുട്ടികളിൽ ആവേശവും താല്പര്യവും കൂട്ടി. സമയ ക്രമമനുസരിച്ചു കൊണ്ട് പോകാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇനിയുള്ള ഭാഗം എളുപ്പമാകും എന്ന് കരുതുന്നു. വായന എളുപ്പമാക്കി. ഡയറി വളരെ ഗുണകരമായി അനുഭവപ്പെട്ടു.

173.അക്ഷരങ്ങളും ചിഹ്നങ്ങളും നന്നായി ഉറയ്ക്കുവാൻ സചിത്ര ബുക്ക് പ്രയോജനപ്രദമാണ്

സചിത്ര ബുക്ക് ആദ്യം ഏറെ ആശങ്കയോടെയാണ് ഏറ്റെടുത്തത് .എന്നാൽ വളരെ നല്ല രീതിയിൽ വളരെ ആവേശത്തോടു കൂടി എൻ്റെ കുട്ടികൾ പ്രവർത്തനങ്ങൾ പൂർത്തിയാക്കി .കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും നന്നായി ഉറപ്പിക്കുവാൻ സചിത്ര ബുക്ക് പ്രയോജനപ്രദമാണ്. കുട്ടികൾക്ക് വായനയോട് കൂടുതൽ താൽപര്യം ഉണ്ടായി. രക്ഷിതാക്കളുടെ പൂർണ സപ്പോർട്ടുണ്ട്. സംയുക്ത ഡയറി എഴുത്ത് വളരെ നല്ല കാര്യമാണ് ' കുട്ടികൾ ക്ലാസ്സിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വീട്ടിൽ വന്നു പറയുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു ' ഡയറി എഴുത്തിലൂടെ കുട്ടികൾക്ക് എഴുത്തിൽ വളരെയധികം പുരോഗതി ഉണ്ട്.

സിനി സന്തോഷ്

എസ് എൻ യുപിഎസ്

പോത്തിൻകണ്ടം, ഇടുക്കി

174.

അക്ഷരങ്ങളും ചിഹ്നങ്ങളും  ഉറപ്പിക്കാൻ സചിത്ര നോട്ടു പുസ്തകം ഒത്തിരി

സഹായിച്ചു. 

 ഒന്നാം യൂണിറ്റ് പ്രവർത്തനങ്ങൾ ഇന്നായിരുന്നു പൂർത്തിയായത്. പുതിയ പഠനരീതി കുഞ്ഞുങ്ങൾ

വളരെയധികം താല്പര്യത്തോടെയാണ്‌  ഉൾക്കൊണ്ടത്.

അക്ഷരങ്ങളും ചിഹ്നങ്ങളും  ഉറപ്പിക്കാൻ സചിത്ര നോട്ടു പുസ്തകം ഒത്തിരി

സഹായിച്ചു. 

രക്ഷിതാക്കളും കുട്ടികളും ചേർന്ന് സംയുക്ത ഡയറി

 ഈ മാസം 10  മുതൽ ആരംഭിച്ചിട്ടുണ്ട്.

Jyothisha M.P

Siva vilasam  LP

Mokeri, Panoor 

Kannur

175. 

കുട്ടികൾ ഒഴികെ പാഠങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു

എന്റെ ക്ലാസ്സിൽ 16 കുട്ടികളാണുള്ളത്. സചിത്ര രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുന്നത് കുട്ടികൾക്ക് പഠന താൽപര്യം കൂട്ടുന്നു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞപ്പോൾ 4 കുട്ടികൾ ഒഴികെ പാഠങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.  4 പേർ അക്ഷരങ്ങൾ തിരിച്ചറിയുന്നുണ്ട് പക്ഷേ അവർ കൂട്ടിച്ചേർത്തു വായിക്കാൻ പ്രയാസം നേരിടുന്നു. ഇതിൽ രണ്ടു പേർ അക്ഷരങ്ങൾ ഒട്ടും തന്നെ അറിയാത്തവർ ആയിരുന്നു . 

ഇപ്പോൾ അക്ഷരങ്ങൾ ഉറച്ചിട്ടുണ്ട്. ചിഹ്നങ്ങൾ ഉറച്ചു വരുന്നതേയുള്ളൂ. 

സംയുക്ത ഡയറി എഴുത്തും പുരോഗമിക്കുന്നുണ്ട്.

Syama s v

MMHSS UPPOODU

EAST KALLADA

KOLLAM

176.

പഠനം രസകരമായി കൊണ്ടുപോകാൻ പറ്റിയ മാർഗങ്ങളാണിത്.

വർഷങ്ങളായി ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപികയാണ് ഞാൻ. ഈ വർഷം സചിത്രബുക്ക്, ഡയറി എഴുത്ത് എന്നൊക്കെ കേട്ടപ്പോൾ എങ്ങനെ നടപ്പാക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു.എന്നാൽ പഠനം രസകരമായി കൊണ്ടുപോകാൻ പറ്റിയ മാർഗങ്ങളാണിത് എന്ന് ഉറപ്പായി. ഇപ്പോൾ കുറച്ചുകുട്ടികൾ എങ്കിലും നന്നായി എഴുതുകയും വരക്കുകയും ചെയ്യുമ്പോൾ സന്തോഷം ഉണ്ട്.

എന്നാൽ ഇതു നടപ്പാക്കുന്നതിൽ കുറെയൊക്കെ പരിമിതികൾ ഉണ്ടാകുന്നു. 

അവധികൾ, നീണ്ട പാഠങ്ങൾ, ഇതെക്കുറിച്ചുള്ള അറിവില്ലായ്മ, ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. Late ആയിട്ടാണെങ്കിലും മുന്നോട്ടു പോകുന്നു. 

ഓരോ യൂണിറ്റും കഴിയുമ്പോൾ അവ്യക്തത മാറും എന്ന് കരുതുന്നു. 

കുട്ടികൾക്ക് വളരെ സന്തോഷം തരുന്ന പ്രവർത്തങ്ങളാണ്.

ELSY MATHEWS.           

CMSUPS, KODUKULANJI

CHENGANNUR

ALAPPUZHA

177.

ഉദ്ദേശിച്ചതിനേക്കാളും സമയം വേണ്ടി വന്നു

സചിത്ര പുസ്തകം കുട്ടികൾക്ക് വളരെ താല്പര്യം ഉണ്ടായിരുന്നു.

എന്റെ ക്ലാസ്സിൽ 37കുട്ടികൾ ഉണ്ട്. ഇതിൽ 8 കുട്ടികൾ കുറച്ചു പിന്നിൽ ആയിരുന്നു. ബാക്കി കുട്ടികൾ നല്ല രീതിയിൽ വായിക്കുന്നുണ്ട്. ഒട്ടിക്കുന്നതിനൊക്കെ വളരെ താല്പര്യം ആണ്.

ഉദ്ദേശിച്ചതിനേക്കാളും സമയം വേണ്ടി വന്നു.

ഫെജിന.ബി. ആർ

എം എൽ പി എസ്, ഞാറയിൽക്കോണം

തിരുവനന്തപുരം

178.

കുട്ടികൾ അവരുടെ ആശയങ്ങൾ നന്നായി എഴുതി പ്രകടിപ്പിക്കന്നുണ്ട്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒന്നാം ക്ലാസ്സ് ഒന്നാം തരം ആക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെട്ടു. സചിത്ര പുസ്തകത്തിൽ ചിത്രങ്ങൾ ഒട്ടിക്കുന്നതും വരയ്ക്കുന്നതും എഴുതുന്നതും കളർ ചെയ്യുന്നതും കുട്ടികൾ വളരെ സന്തോഷത്തോടെ ചെയ്യുന്നു പിന്തുണ ആവശ്യമുള്ള കുട്ടികൾ ക്ലാസ്സിലുണ്ട്. അവരും സചിത്ര പുസ്തകത്തിന്റെ പ്രവർത്തനങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ പാഠഭാഗത്തിലെ പല വാക്കുകളും സ്വന്തമായി എഴുതുകയും വായിക്കുകയും ചെയ്യുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയിട്ടുണ്ട്. കുട്ടികൾ അവരുടെ ആശയങ്ങൾ നന്നായി എഴുതി പ്രകടിപ്പിക്കന്നുണ്ട്. എനിക്ക് വളരെ സംതൃപ്തിയുണ്ട്.

Presanna P.A

Govt.JBS Mundancavu

Chengannur,Alappuzha

179.

ഡെയിലി വേജ് ആയതു കാരണം ആകെ ടെൻഷൻ ആയിരുന്നു.

 ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ എന്ന് പറഞ്ഞപ്പോൾ ആദ്യം നല്ല പേടിയുണ്ടായിരുന്നു. അവധിക്കാലപരിശീലനത്തിന് പങ്കെടുത്തില്ല. ഡെയിലി വേജ് ആയതു കാരണം ആകെ ടെൻഷൻ ആയിരുന്നു.

സചിത്ര പുസ്തകം ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. എന്റെ ഒരു ഫ്രണ്ട് എനിക്കു വേണ്ട എല്ലാ pdf ഉം പിന്നെ അതിനുവേണ്ടുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. പിന്നീട് കുട്ടികൾ എങ്ങനെ ഈ സചിത്ര പുസ്തകം എടുക്കുമ്പോൾ അവർക്ക് മനസ്സിലാകുമോ എന്നായി.കുട്ടികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതു കണ്ടപ്പോൾ വളരെ സന്തോഷമായി ജൂലൈ 17 തിയ്യതികൊണ്ട് മാത്രമേ ഒന്നാമത്തെ പാഠം തീർക്കാൻ കഴിഞ്ഞുള്ളു 

രണ്ടു കുട്ടികൾ കുറച്ച് ബാക്കിലോട്ടാണ് എഴുതാൻ ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാവരും എഴുതുന്നുണ്ട് വായിക്കുന്നുമുണ്ട്. നന്നായി രക്ഷിതാക്കളും കൂടെ നിന്നതുകൊണ്ട് ഈ സചിത്ര പുസ്തകം നന്നായി എന്നാണ് എനിക്കു തോന്നിയത്.

 ഒരു പാട് ചിത്രങ്ങൾ വരുന്നത് കൊണ്ടു കുട്ടികൾക്കും ഉത്സാഹമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.

സജിത

ALPS PARUTHIKKAD

MALAPPURAM

180.

മഴമേളം തുടങ്ങിയപ്പോൾ എഴുത്തിന് വേഗത കൂടിയിട്ടുണ്ട്.

സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് നല്ല ഇഷ്ടമാണ്.

ചിത്രങ്ങൾ ഒട്ടിക്കാനും, വരക്കാനും എഴുതാനും നല്ല താല്പര്യമുണ്ട്.

ആദ്യ ഘട്ടത്തിൽ 17 കുട്ടികളിൽ 6 പേരാണ് ശരിയായി എഴുതിയിരുന്നത്. ഇപ്പോൾ 17 പേരിൽ 12 പേരും നന്നായി എഴുതുന്നുണ്ട്.

4 പേർക്ക് പിന്തുണ ആവശ്യമാണ്.

ഒരാളുടെ മാത്രം കൈ ഒട്ടും വഴങ്ങുന്നില്ല..

പുസ്തകത്തിൽ എഴുതിക്കൊടുത്ത്‌ മുകളിലൂടെ എഴുതിക്കുകയാണ്‌ ചെയ്യുന്നത്.

തെളിവെടുത്തെഴുതാൻ 13 പേർക്ക് കഴിയും.

അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വാചക വായന നടത്തുന്നത് 7 പേരാണ്.

15 കുട്ടികൾ ചാർട്ടിൽ കാണുന്ന പരിചിത പദങ്ങൾ തിരിച്ചറിയുന്നുണ്ട്.

സചിത്ര പാഠങ്ങൾക്കു ശേഷം പാഠഭാഗം എടുത്തപ്പോൾ

കുട്ടികൾ വളരെ വേഗത്തിൽ കാര്യങ്ങൾ കണ്ടെത്തി.

മഴമേളം തുടങ്ങിയപ്പോൾ എഴുത്തിന് വേഗത കൂടിയിട്ടുണ്ട്.

പരിചിത അക്ഷരങ്ങളും പദങ്ങളും വേഗത്തിൽ മനസ്സിലാക്കുന്നുണ്ട്.

90% കുട്ടികളും ഊന്നൽ അക്ഷരങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ചേർത്തു നിർത്താൻ കഴിയുന്നുണ്ട്.

താര ,തത്ത കാക്ക, അരി തുടങ്ങിയ പദങ്ങൾ വേഗം കണ്ടെത്തുന്നുണ്ട്.

സംയുക്ത ഡയറി.. ശരിയായ രീതിയിൽ എഴുതുന്നത് 6 പേരാണ്

അമ്മ എഴുതിക്കൊടുത്ത് പകർത്തുന്ന രീതി ചിലർ സ്വീകരിക്കുന്നുണ്ട്.

സംയുക്ത ഡയറിയെഴുത്ത് കുട്ടിയുടെ പദസമ്പത്തും

അക്ഷരബോധവും , ഭാഷയും മെച്ചപ്പെടുത്തുന്നു.

ഒന്നരമണിക്കൂർ സമയത്തിനുള്ളിൽ ബോർഡെഴുത്തിന് സമയം

കുറവായി അനുഭവപ്പെടുന്നു.

വായനയും

തെളിവെടുത്തെഴുത്തും നന്നായി നടക്കുന്നുണ്ട്.

സ്വന്തമായി എഴുതാൻ കുട്ടികൾക്ക് പ്രയാസമുണ്ട്.

ക്ലാസ്സിൽ വായനോത്സവത്തിന്റെ ഭാഗമായി കുഞ്ഞു പുസ്തകങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് ഏറെ ഇഷ്ടം.

പുസ്തകങ്ങൾ മറച്ചു നോക്കി ചിത്രവായനയിലൂടെ കുട്ടികൾ സ്വയം കഥകൾപറയുന്നു.

ലഘുപദങ്ങൾ വായിക്കാൻ ശ്രമിക്കുന്നുണ്ട്.

അമ്മമാർ കുട്ടികൾക്കായി കഥ പറയാൻ നല്ല താല്പര്യത്തോടെ വരുന്നുണ്ട്.

കുട്ടികൾക്ക് പരിചിതമല്ലാത്ത അക്ഷരങ്ങൾ ഉള്ള ഭാഗങ്ങൾ

ഇപ്പോഴും പാഠത്തിലുണ്ട്.

ചില ഭാഗങ്ങൾ എടുക്കുമ്പോൾ ബന്ധിപ്പിക്കൽ പ്രയാസകരമാണ്.

മൊഡ്യൂളിലും, പാഠ ഭാഗത്തുമുള്ള കഥാസന്ദർഭത്തിൽ വരുന്ന വ്യത്യാസം ചില വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്.

സചിത്ര പാഠത്തിന് അനുയോജ്യമായ പാഠപുസ്തകം ഈ ആശങ്കകൾ അകറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീലേഖ ടീച്ചർ

എ.ജെ.ബി.എസ്. കിഴക്കുംപുറം

പാലക്കാട് ജില്ല

181.

"എന്താ ടീച്ചർ ചിത്രം വരയും  ഒട്ടിക്കലും മാത്രമേ ഉള്ളോ?"

Saleena. A

GWLPS Kalappetty

Kuzhalmannam

Palakkad

മൂന്നു വർഷമായി ഒന്നാം ക്ലാസ്സിലെ ടീച്ചർ  ആണ്. അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തപ്പോൾ സച്ചിത്രബുക്ക്, സംയുക്തഡയറി, പിന്തുണബുക്ക് എന്നൊക്ക കേട്ടപ്പോൾ വല്ലാത്ത ആശങ്ക  തോന്നി. ഇത് കുട്ടികളിൽ ശരിയായ രീതിയിൽ എത്തിക്കാൻ കഴിയുമോ  എന്നെല്ലാം കരുതി.4 ഫ്രെയിം കഴിഞ്ഞപ്പോൾ രക്ഷിതാക്കൾ പറയാൻ തുടങ്ങി എന്താ ടീച്ചർ ചിത്രം വരയും  ഒട്ടിക്കലും മാത്രമേ ഉള്ളു എന്ന്. ശില്പശാലയിൽ  താല്പര്യത്തോടെ പങ്കെടുത്ത് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ അവരും ആവേശത്തിലാണ്. കുട്ടികൾക്ക് നല്ലൊരു മാറ്റം ഉണ്ടാവാനും വായനയ്ക്കും എഴുത്തിലും കൂടുതൽ താല്പര്യം ഉണ്ടാവാൻ സച്ചിത്രബുക്ക് വളരെ ഉപകാരപ്രദമായി

182.

കുട്ടികൾ അക്ഷരം തിരിച്ചറിഞ്ഞ് വായിക്കുകയാണ്

ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോൾ കുട്ടികളിൽ നല്ല രീതിയിലുള്ള മാറ്റം പ്രകടമാണ്. വായനയിലും എഴുത്തിലും ചിത്രം വരയിലും താല്പര്യം കാണിക്കുന്നു. രക്ഷിതാക്കൾ വീട്ടിൽ നിന്ന് കുട്ടികളെ പിന്തുണക്കുന്നത് സംയുക്ത ഡയറിയിലൂടെ തിരിച്ചറിയാം.

കഴിഞ്ഞ അധ്യയന വർഷം ജൂലൈ മാസം വളരെ കുറച്ച് അക്ഷരങ്ങളും ചിഹ്നങ്ങളും ആണ് കുട്ടികൾ ഗ്രഹിച്ചത്.

ഈ പുതിയ രീതിയിൽ കൂടുതൽ അക്ഷരങ്ങളും ചിഹ്നങ്ങളും ചിലകുട്ടികൾ ഒഴികെ വായിക്കുകയും എഴുതുകയും ചെയ്യുന്നത് പുതിയ അനുഭവമാണ്.

നിർദ്ദേശിക്കുന്ന ക്രമത്തിൽ വായിക്കാൻ ആവശ്യപ്പെടുമ്പോൾ വായിക്കുന്ന കുട്ടികൾ അക്ഷരം തിരിച്ചറിഞ്ഞ് വായിക്കുകയാണ് ചെയ്യുന്നത് എന്നത് രക്ഷിതാക്കൾക്ക് വളരെ സന്തോഷം നൽകുന്നുണ്ട്.

ശ്രീവിദ്യ

ഗവ: വെൽഫേർ HSS

ചെറുകുന്ന്, കണ്ണൂർ .

183.

രാവിലെ ക്ലാസ്സിൽ വന്നാലുടൻ സംയുക്ത ഡയറിയിലെഴുതിയ കാര്യങ്ങൾ പുഞ്ചിരിയോടു കൂടി എനിക്ക് പറഞ്ഞു തരും.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇത്തവണ ഒന്നാം ക്ലാസ്സിൽ നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും വാക്കുകളും വാക്യങ്ങളും കഴിഞ്ഞവർഷത്തെ ഒന്നാം ക്ലാസ്സിനെ അപേക്ഷിച്ച്‌ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. അതിന് അവരെ പ്രാപ്തരാക്കിയത് സചിത്ര പുസ്തകം തന്നെ.. 

പിന്തുണ ആവശ്യമുള്ള കുട്ടികളും ക്ലാസ്സിലുണ്ട് അവരിലും മാറ്റങ്ങൾ വരുന്നുണ്ട്.

സചിത്ര പുസ്തകത്തിൽ ചിത്രങ്ങൾ ഒട്ടിക്കുന്നതും എഴുതുന്നതും  എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. സംയുക്ത ഡയറിയും കുട്ടികളും രക്ഷിതാക്കളും സന്തോഷത്തോടെ തന്നെ ഏറ്റെടുത്തു. രാവിലെ ക്ലാസ്സിൽ വന്നാലുടൻ സംയുക്ത ഡയറിയിലെഴുതിയ കാര്യങ്ങൾ പുഞ്ചിരിയോടു കൂടി എനിക്ക് പറഞ്ഞു തരും. ചിത്രങ്ങൾ കാണിച്ചു തരും എന്നാലേ ചില കുട്ടികൾക്ക് സമാധാനമാകൂ.. എനിക്കും അത് സന്തോഷം നൽകുന്നു.

സചിത്ര പുസ്തകത്തിന്റെ കൂടെ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ കൂടി വരുമ്പോൾ സമയം തികയുന്നില്ല എന്നതും കുട്ടികൾക്ക് സ്ഥിരമായി ക്ലാസ്സിൽ വരാൻ സാധിക്കുന്നില്ല എന്നതും ഒരു വലിയ പ്രശ്നമാണ്.

Anju.v

Gups Manakkad

Kozhikode Rural.

184.

രണ്ടാം ടേമിലൊക്കെ സ്വായത്തമാക്കുന്ന ചിഹ്നങ്ങളുടെ ഉപയോഗം നേരത്തെ കുട്ടികൾ ആവേശത്തോടെ ഉൾക്കൊണ്ടു

ഒന്നാം യൂണിറ്റ് പൂർണ്ണമാകുന്നതോടെ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കുട്ടികൾ വാക്കുകൾ, വാക്യങ്ങൾ നന്നായി വായിക്കാൻ കഴിയുന്നു എന്ന വലിയ നേട്ടമാണ് എനിക്ക് അനുഭവപ്പെട്ടത്. രണ്ടാം ടേമിലൊക്കെ സ്വായത്തമാക്കുന്ന ചിഹ്നങ്ങളുടെ ഉപയോഗം നേരത്തെ കുട്ടികൾ ആവേശത്തോടെ ഉൾക്കൊണ്ടു . വലിയ സന്തോഷം .. സചിത്രമായ അവരുടെ നോട്ടുബുക്ക് അവർ ഏറെ ഇഷ്ടപ്പെടുന്നു . നന്നായി സൂക്ഷിക്കുന്നു . സംയുക്ത ഡയറി എന്ന ആശയമാണ് അതിലേറെ ഫലപ്രദമായി തോന്നിയത് രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ പരിചിതമല്ലാത്ത അക്ഷരങ്ങൾ തേടിപ്പിടിച്ച് കുട്ടികൾ കുറിക്കുന്ന വിശേഷങ്ങൾ, നിറമുള്ള ചിത്രങ്ങൾ കൗതുകമുള്ള കാഴ്ചയാണ് ...

Faida V

Gups vellamunda

Wayanad

185.

വായനയിലും ലേഖനത്തിലും  കുട്ടികൾ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നു

സചിത്ര പുസ്തകത്തിലെ   ചിത്രങ്ങളിലൂടെ കടന്നുപോയപ്പോൾ   താരയും മറ്റ് കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ എളുപ്പത്തിൽ സ്ഥാനം പിടിച്ചു. എല്ലാ കുട്ടികളിലും  താല്പര്യമുളവാക്കാൻ ചിത്രങ്ങൾക്കും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കും സാധിച്ചു. ആശയ രൂപീകരണം കൂടുതൽ എളുപ്പമായി തോന്നി. വായനയിലും ലേഖനത്തിലും  കുട്ടികൾ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സചിത്ര പുസ്തകം കുട്ടികളിലും രക്ഷിതാക്കളിലും ഒരു പുത്തനുണർവുണ്ടാക്കാൻ സാധിച്ചു.                           Rini Soman. 

T, GLPS BHS Kodungallur.

186.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ മികച്ചതും ശിശു സൗഹൃദപരവും ആയ രണ്ട് ആശയങ്ങളാണ്.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ മികച്ചതും ശിശു സൗഹൃദപരവും ആയ രണ്ട് ആശയങ്ങളാണ്.  

സചിത്ര പുസ്തകത്തിൻ്റെ ചെറു പതിപ്പ് തന്നെയാണ് മുൻ വർഷങ്ങളിൽ നമ്മുടെ കുട്ടികളുടെ  ഭാഷാ നോട്ടുപുസ്തകങ്ങളിൽ ഉണ്ടായിരുന്നത്. 

ചിത്രങ്ങൾ വരച്ചു തന്നെയാണ്  കുട്ടികൾ ആശയം വാക്ക് അക്ഷരം എന്ന ക്രമത്തിൽ പഠിച്ചിരുന്നത്. ഇപ്പോൾ സചിത്ര പുസ്തകം എന്നത് വേറൊരു പുസ്തകം തന്നെ വേണമെന്നാണ് ഞങ്ങളോട് പരിശീലനത്തിൽ നിർദേശിച്ചത്. 

അതു പ്രകാരം ഭാഷാ നോട്ടുപുസ്തകം കൂടാതെ പുതിയൊരു പുസ്തകം തയ്യാറാക്കുമ്പോൾ സമയപരിമിതി വലിയ ഘടകമായി ഭവിക്കുന്നു. എങ്കിൽ കൂടിയും പരമാവധി ചെയ്യാൻ ശ്രമിക്കുന്നു. 

ആദ്യത്തെ രണ്ടു മൂന്ന് ഫ്രയിമുകൾ അതുപോലെ തന്നെ ചെയ്തെങ്കിലും പിന്നീടുള്ള ഫ്രയിമുകളിൽ കുട്ടികളുടെ പ്രതികരണത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുന്നു.  പാഠപുസ്തകത്തിൽ ഇല്ലാത്ത , കൊത്തി ,നൊന്തു പോലുള്ള പദങ്ങൾ ചില കുട്ടികൾക്ക് വളരെ പ്രയാസമുണ്ടാക്കി. 

വേണ്ട മാറ്റങ്ങൾ വരുത്തി പുരോഗമിക്കുന്നു. ഒന്നാം യൂണിറ്റ് പ്രവർത്തനങ്ങൾ തീർക്കാൻ കൂടുതൽ സമയം വേണ്ടി വന്നു.

സംയുക്ത ഡയറിയെ കുറിച്ച്  വളരെ നല്ല അഭിപ്രായമാണ്. രക്ഷിതാക്കൾക്ക് കൂടി പ്രോത്സാഹനം നൽകിയിട്ടാണ് ഡയറി എഴുത്ത് ഗംഭീരമാവുന്നത്.  രക്ഷിതാക്കളുടെ പിന്തുണ എത്രത്തോളമുണ്ടോ അത്രയും മികവ് ഡയറിയെഴുത്തിലൂടെ കുട്ടികൾ നേടും എന്നത് നിസ്സംശയം പറയാം.. കുഞ്ഞുങ്ങൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് അക്ഷരങ്ങളായി പരിണമിക്കുന്നത്. അതും കുഞ്ഞിൻ്റെ സ്വന്തം രചന ആയതിനാൽ അതിൻ്റെ മേന്മ എടുത്തുപറയത്തക്കതാണ്. തെളിവെടുത്തെഴുതലും പുനരനുഭവങ്ങളുടെ രേഖപ്പെടുത്തലുകളും ഉള്ളതിനാൽ സംയുക്തഡയറി ഭാഷാപഠനത്തിന് പിന്തുണ നൽകുന്നു.  അനുഭവം എഴുതി വെച്ചപ്പോൾ അത് ഹൃദയത്തിൽ രേഖപ്പെടുത്തിയതുപോലെ ആകുന്നുണ്ട്. 

     പഠന വൈകല്യങ്ങൾ ഉള്ള കുട്ടികൾക്കും SIow learners ആയ കുട്ടികൾക്കും സചിത്ര പുസ്തകവും സംയുക്ത ഡയറിയും  വളരെ പ്രയോജനപ്രദമാണ്. മറ്റുള്ളവർക്ക് ഭാഷാ ശേഷികൾ വികസിക്കാനും ഇതു വഴി സാധിക്കുന്നു..

പാഠപുസ്തകപരിഷ്കരണം സംബന്ധിച്ച് ചില അഭിപ്രായങ്ങൾ പറഞ്ഞോട്ടെ.

🟣 ആശയാവതരണ രീതിയിൽ  വാക്യങ്ങൾ / ആഖ്യാനം കുറച്ച് പാഠപുസ്തകത്തിൽ കൊടുത്താൽ നന്നായിരുന്നു.  പാഠ്യപദ്ധതിയിൽ പാഠപുസ്തകത്തിന് അമിത പ്രാധാന്യം ഇല്ലെന്നിരിക്കിലും കുട്ടിയെ സംബന്ധിച്ച് അവളുടെ / അവൻ്റെ കൈയ്യകലത്തിലുള്ള പഠനോപകരണം പാഠപുസ്തകമാണ്. അത് അവർക്ക് പ്രിയമുള്ളതായാൽ മറ്റ് പുസ്തകങ്ങളെയും അവർ  സ്നേഹത്തോടെ തൊട്ടറിയാൻ ശ്രമിക്കും. അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ ആണ് നാം അവരെ സഹായിക്കേണ്ടത്. ആശയത്തിലൂടെ തന്നെ അക്ഷരങ്ങളെ ഉറപ്പിച്ചെടുക്കാനുള്ള കൂടുതൽ പ്രവർത്തനങ്ങൾ പാഠപുസ്തകത്തിൽ വേണ്ടതാണ് എന്നാണ് തോന്നിയത്.

🟣വലിയ ചിത്രങ്ങളും കുഞ്ഞുവാക്യങ്ങളും ഉണ്ടായാൽ നല്ലത്. വലിയ ആഖ്യാനങ്ങൾ Teacher text ൽ നൽകാമല്ലോ.

🟣 ചിഹ്നങ്ങൾ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാഠപുസ്തകത്തിൽ കാണാറില്ല. ആശയാവതരണം നടത്തി  ചിഹ്നം നേരിട്ട് പാഠപുസ്തകത്തിൽ ഉൾപെടുത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയില്ല.  

🟣പാഠപുസ്തകം സംബന്ധിച്ച് നീണ്ട ആഖ്യാനങ്ങൾ നൽകാതെ ( അവ TT ൽ മാത്രം നൽകി ) കുട്ടി ആഖ്യാനങ്ങൾ നൽകിയാൽ കുട്ടിയെ കുഞ്ഞുവായനയിലേക്കും കുഞ്ഞെഴുത്തിലേക്കും നയിക്കാൻ എളുപ്പമാകും എന്നാണ് അനുഭവപ്പെട്ടത്. .

നമിത

ജി എൽ പി സ്കൂൾ, എടയാർ

കണ്ണൂർ

(രണ്ടു പിശകുകൾ കുറിപ്പിലുണ്ട്. ന്ത , ത്ത, എന്നീ അക്ഷരങ്ങൾ ഒന്നാം പാഠത്തിലെ കഥാപാത്രങ്ങളുടെ പേരുകളിൽത്തന്നെ ഉണ്ട്. തത്ത, പരുന്ത്. രണ്ടാമത്തേത് സചിത്ര പാo പുസ്തകം, ഭാഷാ പാഠപുസ്തകം എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ നിർദേശിച്ചിട്ടില്ല. ആശയാവതരണ രീതിയിൽ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പ്രക്രിയയുടെ ഭാഗമായി പരിചയപ്പെടുത്തിയിരുന്നു. മറ്റൊരു കാര്യം ദൃശ്യാനുഭവത്തിൽ നിന്ന് പാഠ രൂപീകരണം നടത്തുന്നതും പാഠത്തെ ചിത്രീകരിക്കുന്നതും രണ്ടാണ്. അവ ഒന്നായി തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് സംശയം )

187.

ഓരോ ദിവസവും പുതുതായി എന്താണ് കഥയും ചിത്രങ്ങളും ഉണ്ടാവുക എന്ന ആകാംക്ഷയാണവർക്ക്.

ഒന്നാം യൂണിറ്റ് കഴിയുമ്പോഴേക്കും തത്തയും താരയും സചിത്ര നോട്ട്ബുക്കും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. ഓരോ ദിവസവും പുതുതായി എന്താണ് കഥയും ചിത്രങ്ങളും ഉണ്ടാവുക എന്ന ആകാംക്ഷയാണവർക്ക്.

 വായനയും ലേഖനവും എളുപ്പമാവാൻ ഈ ആകാംക്ഷ  സഹായകമായിത്തീർന്നിട്ടുണ്ട്.സമയപരിമിതി ഒരു പ്രശ്നമായി അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളെപ്പോലെ തന്നെ ഞാനും ഈ ആശയാവതരണ രീതിയെ ഏറെ ഇഷ്ടപ്പെടുന്നു

Ummukulsu

GVHSS for Girls, Payyambalam. Kannur

188.

സംയുക്ത ഡയറി എന്ന ആശയം വന്നതോടെ അതിനും പരിഹാരമായി.

 സചിത്ര പുസ്തകം എന്തുകൊണ്ടും നല്ലൊരനുഭവം തന്നെ. കുട്ടികൾ താല്പര്യത്തോടെ ചിത്രങ്ങൾ ഒട്ടിക്കുന്നു , എഴുതുന്നു, വായിക്കുന്നു, നിറം നൽകുന്നു തെളിവെടുത്തെഴുതുന്നു , ഓർമ്മയിൽ നിന്നെഴുതുന്നു. മുഷിച്ചിലില്ലാത്ത പഠനം.

ആശയങ്ങൾ മനസിലുണ്ടെങ്കിലും അക്ഷരങ്ങൾ മനസിലില്ലാത്തതിനാൽ ഒന്നാം തരത്തിലെ കുഞ്ഞുമക്കൾക്ക് ആദ്യ ഘട്ടങ്ങളിൽ ഡയറി എഴുതാൻ പ്രയാസം. സംയുക്ത ഡയറി എന്ന ആശയം വന്നതോടെ അതിനും പരിഹാരമായി.

എന്റെ ക്ലാസിൽ 26 കുട്ടികളുണ്ട്. .അതിൽ 20 ഓളം പേർ സചിത്ര ബുക്കിലെ വരികളും ചാർട്ടിലെ വരികളും നന്നായി വായിക്കും. ബാക്കിയുള്ളവർ കുറേയൊക്കെ വായിക്കും. എങ്കിലും ചില സന്ദർഭങ്ങളിൽ പിന്തുണ വേണം. ഒരാൾക്ക് മലയാളമറിയില്ല. അതിന്റെ പ്രശ്നമുണ്ട്. 80 ശതമാനം കുട്ടികൾ തെളിവെടുത്തെഴുതും. 55 ശതമാനം പേർ ഓർമ്മയിൽ നിന്നെഴുതുണ്ട്. ബാക്കിയുള്ളവർക്ക് ചില സന്ദർഭങ്ങളിൽ പ്രശ്നങ്ങളുണ്ട്. അവർക്ക് പിന്തുണ നൽകി വരുന്നു. അടുത്ത യൂനിറ്റിലൂടെ കടന്നുപോകുമ്പോൾ അക്ഷരങ്ങൾക്കും ചിഹ്നങ്ങൾക്കും കൂടുതൽ തെളിച്ചം വരുമെന്ന് വിശ്വസിക്കുന്നു

സംയുക്ത ഡയറി എല്ലാവരും എഴുതുന്നുണ്ട്.

രാധാമണി സി വി.

ഐ.എ.എൽ.പി.എസ്. ബേക്കൽ, കാസറഗോഡ്.


189.

എഴുത്തിലെ തെറ്റുകൾ ശരിയാക്കാൻ പിന്തുണാ ബുക്ക്‌ എന്നെ ഒരുപാട് സഹായിച്ചു

ഈ ചാർട്ടുകളുടെ സഹായത്തോടെ എന്റെ ആസ്സാമിലെ കുട്ടി കുറച്ചെങ്കിലും വായിക്കാൻ തുടങ്ങി.

28 കുട്ടികളിൽ 20 പേർ നന്നായി വായിക്കും, എഴുതും.8  പേരിലെ എഴുത്തിലെ തെറ്റുകൾ ശരിയാക്കാൻ പിന്തുണാ ബുക്ക്‌ എന്നെ ഒരുപാട് സഹായിച്ചു.

ഈ ബുക്ക്‌ ഉപയോഗിച്ചപ്പോൾ അവരുടെ ചെറിയ പിഴവുകൾ കണ്ടെത്തി റെഡിയാക്കാൻ കഴിഞ്ഞത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. പക്ഷെ അക്ഷരം തിരിച്ചറിഞ്ഞു വായിക്കാൻ അവർ ആവുന്നേ ഉള്ളൂ. രക്ഷിതാക്കളുടെ പൂർണ പിന്തുണ വലിയൊരു ഭാഗ്യമാണ്.

സംയുക്ത ഡയറി കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തു കഴിഞ്ഞു.

മുഫീദ യു

ജിഎംയുപിഎസ്                                

മേൽമുറി

മലപ്പുറം

190.

ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ 3rd term ആവുമ്പോഴേക്കും എല്ലാ കുട്ടികളും സ്വാതന്ത്ര വായനക്കാരും എഴുത്തുകാരും ആകും

സചിത്ര നോട്ട് ബുക്ക്‌ വളരെ വേഗത്തിൽ തന്നെ കുട്ടികളിൽ വായന എന്ന ലോകത്തേക്ക് കടത്തി വിടാൻ സഹായിക്കുന്നുണ്ട്... 

തുടർന്ന് ഉള്ള ദിവസങ്ങളിൽ ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ 3rd term ആവുമ്പോഴേക്കും എല്ലാ കുട്ടികളും സ്വാതന്ത്ര വായനക്കാരും എഴുത്തുകാരും ആകുമെന്നുള്ള കാര്യത്തിൽ വളരെയധികം ആത്മ വിശ്വാസം ഉണ്ട് 💯ടെക്സ്റ്റ്‌ ബുക്കും സചിത്ര നോട്ട് ബുക്കും ഒരേപോലെ കൊണ്ട് പോകാൻ തക്കവണ്ണം ഉള്ള തന്ത്രങ്ങൾ യഥാവിധി സ്വീകരിച്ചാൽ തീർച്ചയായും സമയ ബന്ധിതമായി പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്...അതിന് വേണ്ടി സ്വതന്ത്രമായ ആസൂത്രണം ഉണ്ടാകണം എന്ന് മാത്രം... പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കുറച്ച് സമയം അധികം വേണ്ടി വരും എങ്കിലും അവരെ ഒരു ഗ്രൂപ്പ്‌ ആക്കി പ്രത്യേകം പരിഗണിച്ചു കൊണ്ട് പോയാൽ അവർക്ക് വേണ്ടി അധിക സമയം കണ്ടെത്തേണ്ടി വരില്ല... അത് രക്ഷകർത്താക്കളെ പറഞ്ഞു മനസിലാക്കിയാൽ മതിയാകും...

വിനു വി എസ്

Glpgs vakkom

തിരുവനന്തപുരം 🙏🏻

191.

കുട്ടിയും അമ്മയും കൂടി അന്നത്തെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുള്ള ഡയറിയെഴുത്ത് നല്ലൊരു പഠന രീതി

എന്റെ ക്ലാസ്സിൽ 20 കുട്ടികളാണ്. സച്ചിത്ര പുസ്തകം എന്റെ ക്ലാസിലെ കുട്ടികളും, അവരുടെ അമ്മമാരും ഏറ്റെടുത്ത് കഴിഞ്ഞു. കുട്ടികളുടെ ഉയർന്ന നിലവാരത്തിലുള്ള സചിത്ര നോട്ട് വായനയും, ചെറിയ രീതിയിലുള്ള എഴുത്തും രക്ഷിതാക്കളിലും അധ്യാപിക എന്ന നിലയിൽ എന്നിലും വളരെ ആത്മസംതൃപ്തി നൽകുന്നു. 

സംയുക്ത ഡയറി പരിചയപ്പെടുത്തുവാനായി ശിൽപ്പശാല ഒരുക്കുകയും അതിലൂടെ കുട്ടിയും അമ്മയും കൂടി അന്നത്തെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുള്ള ഡയറിയെഴുത്ത് നല്ലൊരു പഠന രീതിയായി അനുഭവപ്പെട്ടു. ഇവയിലൂടെ എല്ലാം "" എന്റെ ചിത്രകഥ പുസ്തകം "" എന്ന ചെറിയ റീഡിങ് കാർഡ് വായനയിലേക്കും എന്റെ കുട്ടികളെ എത്തിക്കുവാൻ എനിക്ക് സാധിച്ചു.

Sandhya. K. B 

S. N. V. L. P. S. Edathiruthy west

Thrissur. Mathilakam( BRC)

192.

ഞാൻ എൻ്റെ വീട്ടിലെ എല്ലാ വർക്കും എൻ്റെ സചിത്ര ബുക്ക് കാണിച്ചു കൊടുത്തു.

 കോഴ്സിനു പോയപ്പോൾ തന്നെ ഞാൻ ആശങ്കയോടെയാണ് ഇരുന്നത്. കാരണം എൻ്റെ ക്ലാസിൽ 34 കുട്ടികൾ. ഒരേ സമയം അവർ എഴുതുന്നത് ഞാൻ ശ്രദ്ധിക്കുകയും നോക്കുകയും വേണമല്ലോ. ആദ്യ ദിവസം തന്നെ  ത്ത.  എന്ന അക്ഷരം എഴുതാൻ 10 പേർക്ക് പിന്തുണാബുക്കിൻ്റെ സഹായംവന്നു. പിന്നെ   യ, ഞ്ഞ അങ്ങനെ പോയി. ഫ്രെയിംവർക്കുകൾ തീർന്നതനുസരിച്ച് പാഠഭാഗത്തേക്കു കൂടി എത്തിയപ്പോൾ ക്ലാസ് പെട്ടെന്ന് റെഡിയായി. കുട്ടികളുടെ ഇടയ്ക്കിടയ്ക്കുള്ള വരാതിരിക്കലും ക്ലാസിൻ്റെ മുന്നോട്ടു പോകുന്നതിന് കുറച്ച് പ്രയാസമുണ്ടായി. എങ്കിലും എല്ലാറ്റിനും ഉപരിയായി രക്ഷകർത്താക്കളുടെ പിന്തുണയും ഇടപെടലും എടുത്തു പറയേണ്ടതു തന്നെ. സംയുക്ത ഡയറി എഴുത്തും 25 പേർ കൃത്യമായി ചെയ്യുന്നു, സ്കൂളിലെ പല കാര്യങ്ങളും മക്കളുടെ ഡയറി എഴുത്തിൽ നിന്നും അറിയാം. ജൂലൈ 14നു ആദ്യ യൂണിറ്റ് തീർന്നു. അടുത്ത യൂണിറ്റ് തുടങ്ങി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും എനിക്കും സചിത്ര ബുക്ക് ഒത്തിരി ഇഷ്ടമായി.

ഞാൻ എൻ്റെ വീട്ടിലെ എല്ലാ വർക്കും എൻ്റെ സചിത്ര ബുക്ക് കാണിച്ചു കൊടുത്തു. സ്കൂളിലെ മക്കൾ അതിനേക്കാൾ ആവേശത്തിലുമാണ്.

റുഷ്ദ.എ

Gups വെള്ളൂപ്പാറ

ചടയമംഗലം സബ് ജില്ല

കൊല്ലം

193.

കുട്ടികൾ പാഠഭാഗം സ്വയം വായിക്കുകയും അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതും കണ്ടപ്പോൾ വളരെ സന്തോഷവും ഉത്സാഹവും 

 ഞാൻ അമൃത 

വടകര കീഴൽ ദേവിവിലാസം യൂ പി സ്ക്കൂളിൽ പഠിപ്പിക്കുന്നു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സചിത്ര ബുക്ക്, സംയുക്ത ഡയറി എന്നൊക്കെ കേട്ടപ്പോൾ എങ്ങനെ നടപ്പാക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ 2,3 ഫ്രെയിം പൂർത്തിയാക്കാൻ കൂടുതൽ സമയം എടുത്തു. എന്തിനാണ് ഇതൊക്കെ എന്നു പോലും ചിന്തിച്ചു. ഫ്രെയിം ഒരോന്നും പൂർത്തിയാക്കുമ്പോൾ കുട്ടികളിലുണ്ടാവുന്ന മാറ്റം എന്നെ അതിശയിപ്പിച്ചു പാഠഭാഗത്തിലേക്ക് കടന്നപ്പോഴാണ് കുട്ടികളിലെ യഥാർത്ഥ മാറ്റം മനസ്സിലായത്. കുട്ടികൾ പാഠഭാഗം സ്വയം വായിക്കുകയും അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതും കണ്ടപ്പോൾ വളരെ സന്തോഷവും ഉത്സാഹവും തോന്നി. പിന്നീട് സചിത്ര പുസ്തകം ഒരു ഭാരമായി അനുഭവപ്പെട്ടില്ല. ഇപ്പോൾ എന്റെ കുട്ടികളിൽ 2 പേർക്ക് മാത്രമേ കൂടുതൽ പിന്തുണ ആവശ്യമായി വരുന്നുള്ളൂ. മറ്റുള്ളവർ സ്വയം വായിക്കുകയും വാക്കുകളും അക്ഷരങ്ങളും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല കുട്ടികളിൽ സചിത്ര പുസ്തകം വായനയ്ക്കും എഴുത്തിലും താൽപര്യo ഉണ്ടാക്കുവാനും സഹായകമായി.

194.

ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠം വളരെ ആത്മാർത്ഥമായി അതിലേറെ ഇഷ്ടത്തോടെ എന്റെ കുഞ്ഞുങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു

 ആദ്യമൊക്കെ വളരെയധികം ടെൻഷനും ഭയവും നിറഞ്ഞതായിരുന്നു കേട്ടറിവുകൾ.. എന്താണ് സച്ചിത്രബുക്ക്,, എന്താണ് പിൻതുണ,,, സംയുക്തഡയറി.. പക്ഷെ ആശങ്കകൾക്കൊടുവിൽ  വളരെ രസകരമായും കുഞ്ഞുങ്ങളിൽ താല്പര്യം ഉണർത്തിയും എല്ലാ വർഷത്തെത്തിലും മനോഹരമായും പൂർണമായും ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠം വളരെ ആത്മാർത്ഥമായി അതിലേറെ ഇഷ്ടത്തോടെ എന്റെ കുഞ്ഞുങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയട്ടെ ... എന്റെ ക്ലാസ്സിലെ അന്യസംസ്ഥാന വിദ്യാർത്ഥിയായ അജോയ് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും തുടങ്ങി എന്നതും സന്തോഷപൂർവം പങ്ക് വയ്ക്കുന്നു... അതിന് എന്നെ സഹായിച്ചത്  നമ്മുടെ ഗ്രൂപ്പുകളിലൂടെ കിട്ടിയ അറിവുകളാണ്... 

പുതിയപാഠം തുടങ്ങുമ്പോൾ ഒട്ടും ആശങ്ക ഇല്ല..... 

നമ്മൾ എല്ലാവരും ഇല്ലേ.. എന്നുള്ള ഉറച്ച വിശ്വാസം,, പിന്നെ എന്റെ കുട്ടികൾ അടിസ്ഥാനം ഉറച്ചവരായി.. പിന്നെന്തിനാ ഭയം... കൂടെ നിൽക്കുന്ന എല്ലാ കുടുംബാoഗങ്ങൾക്കും നന്ദി... സ്നേഹം......

ശാരി എസ് പിള്ള

MDLPS പുത്തൻകാവ്..

195.

'കുട്ടികളിൽ താത്പര്യമുണർത്തി മുന്നോട്ട് പോകാൻ കഴിയുന്നു

സചിത്ര ബുക്ക്, സംയുക്ത ഡയറി എന്നൊക്കെ കേട്ടപ്പോൾ എങ്ങനെ നടപ്പാക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു 

കുട്ടികളിൽ താത്പര്യമുണർത്തി മുന്നോട്ട് പോകാൻ കഴിയുന്നുണ്ട് ഈ പാഠ ഭാഗങ്ങളിൽ കൈവരിക്കേണ്ട ആശയങ്ങൾ അക്ഷരങ്ങൾ എന്നിവ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു 

GLPS അരീക്കര, ചെങ്ങന്നൂർ

196.

ഇപ്പോൾ എഴുതാനും വായിക്കാനും കഴിയുന്നു

കുട്ടികൾ താൽപര്യത്തോടെയാണ് സചിത്ര പുസ്തകം ഏറ്റെടുത്തത്. അ,ക, ക്ക , ഞ്ഞ എന്നീ അക്ഷരങ്ങളും ചിഹ്നങ്ങളും ആദ്യം കുട്ടികൾക്ക് പ്രയാസമായിരുന്നു. ഇപ്പോൾ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്.

VIJI J

A U P S VADAKKUMPURAM, MALAPPURAM

97.

വളരെ നന്നായി പോകുന്നു

 37 കുട്ടികളാണ് എന്റെ ക്ലാസ്സിൽ ഉള്ളത്. സചിത്രപുസ്തകം വളരെ ആവേശത്തോടെയാണ് ഞാൻ ആരംഭിച്ചത്. പക്ഷെ ആദ്യദിവസങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നീട് മാതാപിതാക്കളുടെ സഹായം തേടി. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്. മലയാളം അറിയാത്ത 4 പേരുണ്ട്. അവർക്ക് അക്ഷരങ്ങൾ ആദ്യമുതലേ തുടങ്ങി വരുന്നു. ചിത്രങ്ങൾ ഒട്ടിക്കാനും വരയ്ക്കാനുമൊക്കെ  ഉള്ളത് കൊണ്ട് കുട്ടികൾ നല്ല താല്പര്യത്തോടെ ചെയ്യുന്നുണ്ട്.ഒന്നാം യൂണിറ്റ് പൂർത്തിയാക്കി. ഇനി രണ്ടാം യൂണിറ്റ് ആരംഭിക്കുന്നു. വളരെ നന്നായി പോകുന്നുണ്ട്. വായിക്കുന്നവർക്ക് സ്റ്റിക്കർ നൽകുന്നുണ്ട്. അതിനാൽ എല്ലാവരും വായിക്കാൻ തിടുക്കം കൂട്ടി വരുന്നുണ്ട്.

Stella P F

St. Augustine's C L P S, Kokkalai, Thrissur.

198.

കൂടുതൽ പദങ്ങൾ അക്ഷരങ്ങൾ ഊന്നൽ നൽകിയതു കൊണ്ട് രണ്ടാം പാഠം പഠിപ്പിക്കാൻ പ്രയാസം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.

സചിത്ര നോട്ട് ആദ്യ ഘട്ടത്തിൽ വളരെ പ്രയാസമായിരുന്നു. ഒന്നാം ക്ലാസ് ആയതു കൊണ്ട്. പിന്നീട് സമയം ക്രമീകരിച്ചു. ഇപ്പോൾ നല്ല രീതിയിൽ നല്ല താല്പര്യത്തോടെ ചെയ്തു വരുന്നു. രക്ഷിതാക്കളുടെ പൂർണ സപ്പോട്ട് ഉണ്ട്. സചിത്ര പുസ്തകം ഇപ്പോൾ കുട്ടികൾ വായിക്കുന്നുണ്ട്. കൂടുതൽ പദങ്ങൾ അക്ഷരങ്ങൾ ഊന്നൽ നൽകിയതു കൊണ്ട് രണ്ടാം പാഠം പഠിപ്പിക്കാൻ പ്രയാസം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.

പ്രഭാവതി.

വാണീവിലാസം, തില്ലങ്കേരി, കണ്ണൂർ

199.

എന്ത് രസമാണ് സംയുക്ത ഡയറി വായിക്കാൻ

ഞാൻ പരിശീലനത്തിൽ പങ്കെടുത്തില്ല

അതിനാൽ ആശങ്ക യോടെ ഒന്നിലെത്തി. എന്ത് രസമാണ് സംയുക്ത ഡയറി വായിക്കാൻ. ഡയറി എഴുത്തിലെ ഒരു പൊൻ കതിര് തന്നെയാണ്  സംയുക്ത ഡയറി.. കുട്ടികളുടെ അനുഭവങ്ങൾ അമ്മ ചോദിച്ചറിയുന്നു എന്നതുതന്നെ.,( മനഃശാസ്ത്ര സമീപനം )

നല്ല ഡയറി ക്ക് ഉദാഹരണം തന്നെ യാണ്. കുട്ടികളെ കൂടുതൽ അടുത്തറിയാൻ ഈ എഴു ത്തിലൂടെ സാധിക്കുന്നു

സചിത്ര പുസ്തകം  കുട്ടികൾക്ക് കൂടുതൽ ഇഷ് ടമാണ്.. വായനയുടെ വസന്തത്തിലേക് കുട്ടികളെ എത്തിക്കാൻ നമുക്ക് ഇതിലൂടെ സാധിക്കട്ടെ

PREETHA. P

G M L P School Kondotty. Chungam

Kondotty Malappuram (dt)

200.

പുതുമയാർന്ന ഒരു പഠനരീതി സമ്മാനിക്കുന്നതിൽ അധ്യാപിക എന്ന നിലയിൽ ഞാനും തൃപ്തയാണ്. 

 സചിത്ര പുസ്തകം വളരെ സന്തോഷത്തോടുകൂടിയാണ് രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്തത്.  പുതുമയാർന്ന ഒരു പഠനരീതി സമ്മാനിക്കുന്നതിൽ അധ്യാപിക എന്ന നിലയിൽ ഞാനും തൃപ്തയാണ്. 

ഒന്നാം പാഠം പിന്നിട്ടപ്പോൾ 23 കുട്ടികൾ ഉള്ളതിൽ 12 പേർ  പാഠഭാഗവുമായി ബന്ധപ്പെട്ട വായന സാമഗ്രികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആറ് കുട്ടികൾ പാഠഭാഗത്തിലെ ആവർത്തിച്ചു വരുന്ന വാക്കുകള്‍ വായിക്കുന്നുണ്ട്.1 ഒരു കുട്ടി cwsn ആണ്.4  കുട്ടികൾ ക്ലാസ്സിൽ മിക്ക ദിവസവും അവധിയായതിനാൽ പഠനത്തിൽ വളരെ പുറകിലേക്കാണ്. സംയുക്ത ഡയറി വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഡയറി ഒരിക്കലും ആവർത്തനവിരസത അനുഭവപ്പെടുന്നില്ല. ചുരുക്കം രക്ഷിതാക്കൾക്ക് കുട്ടികൾ ഒന്നാം പാഠം പിന്നിടുമ്പോൾ തന്നെ എല്ലാം  വായിക്കണം എന്ന നിർബന്ധ ബുദ്ധി ഉള്ളതായി അനുഭവപ്പെട്ടു. ക്ലാസ്സ് പൊതുവേ തൃപ്തികരമായി അനുഭവപ്പെടുന്നു.

നിഷ എം

SNK UPS, vemballur

Trissur


നേട്ടത്തിൻ്റെ തിളക്കമാണ് വഴിവെട്ടം 


No comments: