ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 15, 2023

നിപ അവധികാലത്തെ ഓൺലൈൻ ക്ലാസ് ഒന്നിൽ


"ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ മലയാളം സചിത്ര ബുക്കിലേക്കുള്ള ടീച്ചർ സപ്പോർട്ട് മെറ്റീരിയൽ സ് ഒന്നും തയ്യാറായിട്ടില്ലായിരുന്നു

.കാത്തിരിപ്പിനൊടുവിൽ മണവും മധുരവും എന്ന യൂണിറ്റിന്റെ ടീച്ചർ സപ്പോർട്ട് മെറ്റീരിയലുകൾ എത്തി.

പിറ്റേദിവസം തന്നെ അതിലെ ചിത്രങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിക്കും ഓരോന്ന് വിധം പ്രിൻറ് എടുത്തു.

വ്യാഴാഴ്ച മുതൽ സചിത്ര ക്ലാസ്സ് ആരംഭിക്കാനും തീരുമാനിച്ചു.

അന്ന് രാത്രി തന്നെ ടി എം എഴുതിത്തീർത്തു .

സചിത്ര ബുക്കിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം കളർഫുൾ ആയി കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ എല്ലാ ചിത്രങ്ങളും നല്ല ഭംഗിയുള്ള ചിത്രങ്ങൾ .എഴുതാനുള്ളവയും കുട്ടികൾക്ക് താല്പര്യ ഉണർത്തുന്നത്.

പിറ്റേദിവസം സചിത്ര ബുക്ക് ചെയ്യുമ്പോൾ കുട്ടികൾക്ക് ഉണ്ടാകുന്ന ആ സന്തോഷം ....അത് ആലോചിച്ചപ്പോൾ തന്നെ എനിക്ക് വളരെ സന്തോഷം തോന്നി. രാത്രി 12 മണി ആയപ്പോൾ വെറുതെ ഒന്ന് വാട്സ്ആപ്പ് തുറന്നു നോക്കി. 

നിപ്പ കാരണം കോഴിക്കോട് ജില്ലയിൽ രണ്ടുദിവസം അവധിയാണത്രേ😢😢😢.

പിന്നെ ആകെ ടെൻഷനായി.

ഇനി എന്ത് ചെയ്യും? 

സചിത്ര ബുക്ക് ചെയ്തിട്ടില്ല.

അപ്പോഴേക്കും എച്ച് എം മെസ്സേജും വന്നു നാളെ മുതൽ ഓൺലൈൻ ക്ലാസ്സ് എടുക്കണമെന്ന് പറഞ്ഞു.

പക്ഷേ ഞാൻ എത്ര തലപുകഞ്ഞാലോചിച്ചു.

 സചിത്ര ബുക്ക് ഓൺലൈൻ വഴി എങ്ങനെ എടുക്കും?

 ചിത്രങ്ങൾ ഒട്ടിക്കുകയും വരക്കുകയും എഴുതുകയൊക്കെ ചെയ്യുന്നതാണ്.

അതിൽ തന്നെ ചാർട്ട് എഴുത്ത് ബോർഡ് എഴുത്ത് അങ്ങനെ പലതരം എഴുത്തുകളും ......അതുപോലെതന്നെ വായനകളും പലതരം വായനകളും ചങ്ങല വായന തുടങ്ങി ......ഇനി എന്ത് ചെയ്യും?

കുറേ ആലോചിച്ചു കിടന്നു. 

പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ നേരത്തെ എഴുന്നേറ്റു .കുറെ പുസ്തകങ്ങൾ സ്കൂളിലാണ്.

ഓൺലൈൻ ക്ലാസ് എടുക്കണമെങ്കിൽ അവയൊക്കെ വീട്ടിലെത്തിക്കണം.

10 മണി ആയപ്പോൾ സ്കൂളിൽ പോയി ആവശ്യമുള്ള സാധനങ്ങൾ എല്ലാം എടുത്ത് വന്നു.

അപ്പോഴും എൻറെ സംശയം സചിത്ര ബുക്ക് എങ്ങനെ ഓൺലൈൻ ആയിട്ട് എടുക്കും.

കുട്ടികൾ അതിൽ എങ്ങനെ ചിത്രങ്ങൾ ഒട്ടിക്കും അവർക്ക് ചിത്രങ്ങൾ എങ്ങനെ എത്തിക്കും???????.എൻറെ കോ വർക്കർ ശബ്ന ടീച്ചർക്കും ഇതേ സംശയങ്ങൾ തന്നെ ആയിരുന്നു.

അവസാനം കലാധരൻ സാറോട് ചോദിക്കാൻ തീരുമാനിച്ചു ഞങ്ങൾക്ക് സചിത്രവുമായി ബന്ധപ്പെട്ട്  സംശയങ്ങൾ ഉണ്ടെങ്കിലും സാറാണ് ഗ്രൂപ്പ് വഴി അത് തീർത്തു തരുന്നത്.ഞാൻ സാറിനെ മെസ്സേജ് അയച്ചു ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട് ഗൂഗിൾ മീറ്റ് വഴി എങ്ങനെ ഞങ്ങൾ സചിത്ര ബുക്ക് എടുക്കുക ..... സർ വളരെ കൃത്യമായ ഒരു മറുപടി അതിന് എനിക്ക് നൽകി.

ചിത്രങ്ങൾ ഒട്ടിക്കുന്നതിന് പകരം ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെട്ടു .


ഏതു രീതിയിൽ ക്ലാസ് നൽകണമെന്ന് കാര്യത്തിലും സർ ഞങ്ങൾക്ക് ഒരു വ്യക്തത നൽകി.അതോടുകൂടി എനിക്ക് കുറച്ച് ധൈര്യം വന്നു .

അതുവരെ ആകെ ടെൻഷനിലായിരുന്നു. ,അങ്ങനെ സചിത്ര ബുക്കിന്റെ ക്ലാസ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുമെന്ന് കുട്ടികളെ അറിയിച്ചു.

കൃത്യം 10 മണിക്ക് തന്നെ എല്ലാ കുട്ടികളും ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്തു.

എല്ലാവരുടെ മുഖത്തും വളരെ സന്തോഷം .

കാരണം അവരുടെ ടീച്ചറെ അവര് ഫോണിൽ കാണുകയാണല്ലോ.

ടീച്ചറെ എന്ന് വിളിച്ച് അവർ അവരുടെ സന്തോഷം പ്രകടിപ്പിച്ചു.

എനിക്കും വളരെ സന്തോഷം. ഒരു ദിവസത്തെ ഇടവേളക്കുശേഷം ഞാൻ എൻറെ കുട്ടികളെ കാണുകയാണ് പെട്ടെന്ന് ആയിരുന്നല്ലോ അവധി പ്രഖ്യാപിച്ചത്.

ഇന്നലെ ഗൂഗുൾ മീറ്റ് വഴിയല്ല ക്ലാസ്സ് എടുത്തത് വാട്സ്ആപ്പ് വഴിയായിരുന്നു.

അതുകൊണ്ടുതന്നെ അവരുടെ ആദ്യത്തെ ഗൂഗിൾ മീറ്റ് ക്ലാസും ആയിരുന്നു ഇന്ന് .

രണ്ടു പൂമ്പാറ്റയുടെ ചിത്രങ്ങൾ എടുത്ത് അതിൽ ഒന്നിന് നിറം നൽകി ഒന്ന് നിറം നൽകാത്തതും എടുത്തു.

ക്ലാസിൽ പറയുന്ന പോലെ തന്നെ പറഞ്ഞുനോക്കി എത്രത്തോളം ഫലവത്താവും എന്ന് അറിയില്ലല്ലോ.

പക്ഷേ എൻറെ കുട്ടികളുടെ പ്രതികരണം ഞാൻ പ്രതീക്ഷിച്ചതിനപ്പുറം ആയിരുന്നു.

എൻറെ ഓരോ ചോദ്യങ്ങൾക്കും കൃത്യമായി അവർ ഉത്തരം നൽകി.

പൂമ്പാറ്റ വരയ്ക്കാൻ ആവശ്യപ്പെട്ടു അവരോട് .വൃത്തിയായി വളരെ മനോഹരമായ ഒരു പൂമ്പാറ്റയെ അവർ വരച്ചു.

പൂമ്പാറ്റയുടെ ഒരു മോഡൽ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.

ചില കുട്ടികൾ അവരുടെതായ ഭാവനയിൽ പൂമ്പാറ്റയെ വരച്ചു.

മറ്റു കുട്ടികൾ ഞാൻ കാണിച്ച പൂമ്പാറ്റയുടെ അതേ മാതൃകയിൽ വരച്ചത്.

പിന്നീട് എൻറെ ഓരോ നിർദ്ദേശങ്ങൾക്കും അനുസരിച്ച് അവർ പൂമ്പാറ്റയ്ക്ക് നിറം നൽകുകയും പൂമ്പാറ്റയെ കുറിച്ച് എഴുതുകയും ചെയ്തു.

ഗൂഗിൾ മീറ്റ് വഴി ആയതിനാൽ എനിക്ക് അവർ വരയ്ക്കുന്നതും എഴുതുന്നതും കാണാൻ സാധിച്ചിരുന്നു.

രക്ഷിതാക്കളുടെ സഹായം തീരെ വേണ്ട എന്ന് തന്നെ ഞാൻ അവരോട് പറഞ്ഞിരുന്നു.

കുട്ടികൾ സ്വന്തമായി തന്നെ വരച്ച് നിറം നൽകി എഴുതി.

വളരെ സന്തോഷം തോന്നി.

കുട്ടികളും അതേ വളരെ സന്തോഷത്തിലായിരുന്നു കാരണം അവരുടെ ടീച്ചറുടെ മുമ്പിൽ ഇരുന്നാണ് അവർ വരയ്ക്കുന്നതും എഴുതുന്നതും.

ക്ലാസിൽ ചെയ്യുന്നതുപോലെ തന്നെ ഓരോ ഭാഗങ്ങളും നിറം നൽകുമ്പോഴും ടീച്ചറെ ഇങ്ങനെ പോരെ ഇങ്ങനെ മതിയോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു.

ഓരോ കുട്ടിയുടെ സംശയങ്ങൾക്കും കൃത്യമായി ഞാൻ മറുപടിയും നൽകി.

ചെയ്തു കഴിഞ്ഞവർ ചിത്രം ഉയർത്തി കാണിച്ചു.

എഴുതിക്കഴിഞ്ഞവർക്ക് എഡിറ്റിങ്ങിനു വേണ്ടി  ഞാൻ എഴുതിയത് കാണിച്ചു.

അവർ അത് നോക്കി അവരുടെ തെറ്റുകൾ കണ്ടുപിടിച്ച് തിരുത്തി എഴുതി. 

പ്പു , മ്പ , തുടങ്ങിയ അക്ഷരങ്ങളിൽ ചില കുട്ടികൾക്ക് കൺഫ്യൂഷൻ ഉണ്ടായി.

എഴുതിയ വാക്യങ്ങൾ കുട്ടികൾ വായിച്ചു കേൾപ്പിച്ചു.

ഗൂഗിൾ മീറ്റ് വഴി ആയതു കൊണ്ടായിരിക്കാം എല്ലാ കുട്ടികൾക്കും വായിക്കാൻ വളരെ ഉത്സാഹം ആയിരുന്നു.

മുഴുവൻ കുട്ടികളും എഴുതിയത് വായിച്ചു കഴിഞ്ഞതിനുശേഷം ആണ് ക്ലാസ്സ് അവസാനിച്ചത്.

സത്യം പറയാലോ അപ്പോഴാണ് എൻറെ ശ്വാസം നേരെ വീണത്😊.

ഗൂഗിൾ മീറ്റ് വഴി സചിത്രമൊക്കെ എങ്ങനെ എടുക്കാം എന്നുള്ള കൺഫ്യൂഷൻ അതോടുകൂടി അവസാനിച്ചു. "

Filsy K Makkoottam AMUPS

Kunnamangalam

Kozhikode


3 comments:

വെയിൽത്തുള്ളികളും ജെസിബിയും said...

ഹൃദയാഭിവാദ്യങ്ങൾ ടീച്ചർ.

Hash said...
This comment has been removed by the author.
Hash said...

സൂപ്പർ