"ഇ ന്ന് ഞങ്ങൾ വിരുന്നു പോ ന്നപ്പോൾ ഞങ്ങളുടെ ഉപ്പച്ചിക്ക് സങ്കടമായി "
അക്ഷരങ്ങൾക്കിടയിലൂടെ ഞാൻ വീണ്ടും.. വീണ്ടും...കണ്ണോടിച്ചു.....
ആവർത്തിച്ചാവർത്തിച്ച് പല തവണ വായിച്ചു......
ഉമ്മമ്മ യുടെ അടുത്തേക്കുള്ള വിരുന്നു പോക്ക് അത് മക്കൾസിനെന്നും ആഘോഷമാണ്....🛺
മദ്രസയിലേയും സ്ക്കൂളിലേയും ലീവുകൾ ഞായറാഴ്ച്ച അല്ലാത്ത ദിവസങ്ങളിൽ നേർരേഖയിൽ വരുമ്പോഴാണ് അത് സംഭവിക്കാറ്
(ഞായറാഴ്ചകളിൽ വിരുന്ന് പോയി അവരെന്നെ ഒറ്റപ്പെടുത്താറില്ല )
അങ്ങനെയുള്ള ഏതോ ഒരു വിരുന്നു പോക്കിൽ അവരെ ഞാൻ യാത്രയാക്കിയപ്പോൾ പുഞ്ചിരി കൊണ്ട് മറച്ചു പിടിക്കാൻ ശ്രമിച്ചഎന്റെ മനസ്സിലെ മൗന നൊമ്പരം അകക്കണ്ണു കൊണ്ട് വായിച്ചെടുത്ത് അത് സംയുക്ത ഡയറിയുടെ നിറം മങ്ങിയ പേജിൽ വ്യാകരണത്തിന്റെ അകമ്പടിയില്ലാതെ കുറിച്ചു വെച്ചിരിക്കുകയാണ് ഒന്നാം ക്ലാസിലെ എന്റെ രാജകുമാരി........ 📝
ആ വരികളിലാണ് എന്റെ കണ്ണുടക്കിയത്...
"ഇക്കാ...
സംയുക്ത ഡയറിയെ കുറിച്ച് അഭിപ്രായം എഴുതി അറിയിക്കാൻ പറഞ്ഞ് ക്ലാസ് ടീച്ചർ വിളിച്ചിരുന്നു.....
ഇങ്ങളെഴുതോ.....?😉
എനിക്കടുക്കളയിൽ ഒരുപാട് ജോലിയുണ്ട്... "
രാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എന്നോട് ശ്രീമതിയുടെ മുൻകൂർ ജാമ്യാപേക്ഷ കേട്ടപ്പോഴാണ് ഇങ്ങനെ ഒരു ഡയറിയെ കുറിച്ച് എന്റെ മനസ്സിൽ പുനർവിചിന്തനം ഉണ്ടായത്..
അഞ്ചാറു മാസങ്ങൾക്കുമുമ്പ് ഒരു ഹോസ്പിറ്റൽ കേസുമായി ബന്ധപ്പെട്ട് എനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയ ക്ലാസ് PTA യിലെ നിർദേശങ്ങളും തീരുമാനങ്ങളും ക്ലാസ് ടീച്ചർ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചപ്പോൾ.... കുട്ടികളെ കൊണ്ടും അവരുടെ രക്ഷിതാക്കളെ കൊണ്ടും വിശിഷ്യാ അമ്മമാരെ കൊണ്ടും "ക്ഷ'' വരപ്പിക്കുന്ന പുതിയ പാഠ്യ പദ്ധതിയോട് അമർഷം തോന്നിയിരുന്നു...
ഒറ്റയക്ഷരങ്ങൾ പോലും വേണ്ട പോലെ എഴുതാനറിയാത്ത ഈ കുഞ്ഞു മക്കളെങ്ങനെ ഡയറിയെഴുതാനാണ്...?
ഹോം വർക്കിന്റെ ഏറ്റിയാൽ പൊങ്ങാത്ത വലിയ ഭാരക്കെട്ടുകയുമായി വീട്ടിലെത്തുന്ന കുട്ടിക്ക് ഇനിയിപ്പോ ,ഒരു ഡയറിയെഴുത്ത്.....🎒🎒🎒🎒
നടന്നതു തന്നെ......
ടീച്ചറ് പറഞ്ഞതല്ലേ....
ഇങ്ങള് രാത്രി വരുമ്പോൾ 10 രൂപയുടെ വരയിട്ട ഒരു നോട്ടുപുസ്തകം കൊണ്ടു വന്നാൽ മതി, ബാക്കി കാര്യം
ഞാൻ നോക്കിക്കോളാം......
ആശങ്ക ഭാര്യയോട് പങ്കുവെച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു..
അല്ലേലും അള്ളാഹുവും റസൂലും ( ദൈവവും പ്രവാചകനും)
കഴിഞ്ഞാൽ പിന്നെ അവൾക്കേറ്റവും പ്രിയപ്പെട്ടത് മക്കളുടെ ടീച്ചേഴ്സിനേയാണ്....
ടീച്ചേഴ്സിന് തിരിച്ചും....
അത് കൊണ്ടാണല്ലോ.... ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ദീർഘകാലം ഹോസ്പിറ്റലിൽ കഴിയേണ്ടിവന്നപ്പോൾ മകളുടെ പഠന കാര്യത്തിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, അവളുടെ ഹോം വർക്കുകൾ കൃത്യമായി തീർക്കാൻ കഴിയുന്നില്ല എന്ന ആവലാതി ക്ലാസ് ടീച്ചറുമായി ഫോണിലൂടെ പങ്കുവെച്ചപ്പോൾ
"നിങ്ങൾ അവളുടെ ഉമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി, അവളുടെ പഠനകാര്യം ഞങ്ങൾ നോക്കി ക്കോളാം
നിങ്ങൾ ധൈര്യമായിരിക്ക്, അവൾക്ക് കാക്കയേയും ,തത്തയേയും ,പൂച്ചയേയും ഒക്കെ ഞാനുണ്ടാക്കി കൊടുത്തോളാം...
എന്ന് വളരെ Positive ആയി ടീച്ചർ പ്രതികരിച്ചത്...
ശേഷം അവൾക്കൊരു കുഞ്ഞനുജത്തി പിറന്നപ്പോൾ ആദ്യ ദിവസം തന്നെ ആദ്യമായി ഒരു കുഞ്ഞുടുപ്പും കൊണ്ട് കുഞ്ഞിനെ കാണാനെത്തിയും അവളുടെ
മറ്റൊരു ടീച്ചറായിരുന്നു...... 🛍👗
തീർന്നില്ല...
ആറാം ക്ലാസിൽ പഠിക്കുന്ന അവളുടെ ഇക്കാകാക്ക് കലോൽസവത്തിൽ A ഗ്രേഡ് ലഭിച്ചപ്പോൾ സമ്മാനവുമായി വീട്ടിലെത്തിയത് അവളുടെ വേറൊരു ടീച്ചറായിരുന്നു.....👝👝👝
നന്ദിയും കടപ്പാടും അറിയിക്കുകയാണ്....
വീണു കിട്ടിയ ഈ അവസരത്തിൽ...🙏🤲
ഏതായാലും ടീച്ചറോട് അഭിപ്രായം പറയുന്നതിന് മുൻപ്
അന്ന് വാങ്ങിക്കൊണ്ടു വന്ന 10 രൂപയുടെ വരയിട്ട ആ പഴയ നോട്ടുപുസ്തകത്തിൽ ഞാനൊന് കണ്ണോടിച്ചതാണ്...
അവളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും പരാതികളും പരിഭവങ്ങളും ആശങ്കകളും ആവലാതികളും അതിശയങ്ങളും പ്രതീക്ഷകളും.....
അങ്ങനെ എല്ലാമുണ്ട് ഈ കുഞ്ഞു ഡയറിയിൽ.....
ഇപ്പോൾ ഞാൻ മനസിലാക്കുന്നു...
ഇത് ഒന്നാം ക്ലാസിൽ മാർക്ക് സ്കോർ ചെയ്യാനുള്ള വെറുമൊരു പുസ്തകമല്ല.... മറിച്ച് ....അവളുടെ Autobiography യാണി തെന്ന്..
ചുരുങ്ങിയത് അവൾക്കായുസ്സുള്ള കാലമെങ്കിലും നിലനിൽക്കേണ്ടതാണ്.
അതിനെന്റെ മകൾക്ക് ഞാൻ വാങ്ങിക്കൊടുത്തത് ഈ നിറം മങ്ങിയ വില കുറഞ്ഞ പുസ്തകമായിപ്പോയല്ലോ എന്ന കുറ്റബോധമാണെനിക്ക്.....
ഇപ്പേഴെനിക്ക് തോന്നുന്നു....
അന്നവൾക്ക് ഭംഗിയുള്ള ,വൃത്തിയുള്ള, തെളിഞ്ഞപേജുകളുള്ള ഒരു സംയുക്ത ഡയറി തയാറാക്കികൊടുക്കാമായിരുന്നു എന്ന്....തീർച്ചയായും അവൾക്ക് അതൊരു പ്രചോദനമാകും....
ചില്ലക്ഷരങ്ങളുടേയും, കൂട്ടക്ഷരങ്ങളുടേയും ക്രമം തെറ്റിയ എഴുത്തിൽ നിന്നും അടുക്കും ചിട്ടയുമുള്ള വൃത്തിയുള്ള എഴുത്തിലേക്കുള്ള ഓരോ ദിവസത്തേയും
അവളുടെ മാറ്റം നമുക്കതിൽ വായിച്ചെടുക്കാം....
ജീവിതത്തിൽ അവൾക്കതൊരു മുതൽകൂട്ടാവും....
വലുതാവുമ്പോൾഅവൾ വിചിന്തനം നടത്തും
തെറ്റിൽ നിന്നും ശരിയിലേക്കുള്ള ദൂരം ഇത്ര എളുപ്പമായിരുന്നോ എന്ന്......
ഇനിയും അവളുടെ മാതാപിതാക്കളുടേയും അധ്യാപകരുടേയും സഹപാഠികളുടേയും മുഖം
മങ്ങുന്നതും
മിന്നുന്നതും
തെളിയുന്നതും
അവളറിയും
അതവൾ പകർത്തും ....
സംയുക്ത ഡയറിയിലേക്ക് മാത്രമല്ല...
അവളുടെ ജീവിതത്തിലേക്കും......
ഇനിയും നിങ്ങളെ പോലെയുള്ള Dedicate ആയ നല്ല അധ്യാപകരെ കൂടെ ചേർത്ത് നല്ലആശയങ്ങളുമായി മുന്നോട്ടുപോവാൻ TEAM PARAMBA ക്കും നമ്മുടെ വിദ്യാഭ്യാസ ഗവേഷണ വകുപ്പിനും സാധിക്കട്ടെ എന്ന പ്രതീക്ഷയോടെ....
ഒരു രക്ഷിതാവ്
നസീർ എൻ ടി
F/o അംന മെഹ്റിൻ
Gups പറമ്പ.
No comments:
Post a Comment