എഴുതും......
ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
- എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
- അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികൾ വളരെ എളുപ്പത്തിൽ പഠിക്കാൻ "വാക്യങ്ങൾ എഴുതാം സ്മൈലി നേടാം "എന്നൊരു മത്സരം നടത്താൻ ഞാൻ തീരുമാനിച്ചു .
- 5 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് ഒരു സ്മൈലി 😊10 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് 2 സ്മൈലി😊... കുട്ടികൾ അവർക്ക് സ്മൈലി കിട്ടാൻ വേണ്ടി വാക്യങ്ങൾ എഴുതാൻ തുടങ്ങി..
- എല്ലാ കുട്ടികളും ഈ പ്രവർത്തനം വളരെ ആവേശത്തോടെ ചെയ്യാൻ തുടങ്ങി.
- വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാക്യങ്ങൾ അവർ ഉണ്ടാക്കുന്നത് കണ്ടപ്പോൾ..
- 100 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകും എന്ന് പറഞ്ഞു.. " വാക്യങ്ങൾ എഴുതാം സമ്മാനം നേടാം " എന്ന പ്രവർത്തനമാക്കി ഇതു മാറ്റി...
- പിന്നീട് കുട്ടികൾ അവർക്ക് കിട്ടുന്ന ഫ്രീ ടൈം മുഴുവൻ വാക്യങ്ങൾ എഴുതാൻ സമയം കണ്ടെത്തി.
- ഒരു മടിയും കൂടാതെ വളരെ ഇഷ്ടത്തോടെ ആവേശത്തോടെ ഈ പ്രവർത്തനം ചെയ്യാൻ തുടങ്ങി...
- അവർ എഴുതുന്ന വാക്യങ്ങളുടെ എണ്ണം അവരുടെ പേര് എഴുതിയ ചാർട്ടിൽ രേഖപ്പെടുത്താൻ തുടങ്ങി.
- സമ്മാനം നേടുന്ന കുട്ടികളുടെ ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ വരാൻ തുടങ്ങി..
- പിന്തുണ ആവശ്യമുള്ള കുട്ടികൾ പോലും ഈ പ്രവർത്തനം വളരെ ആവേശത്തോടെ ഏറ്റെടുത്തത് അത്ഭുതമായി..
- കുഞ്ഞു സമ്മാനങ്ങൾ അവർക്കും കിട്ടാൻ തുടങ്ങിയപ്പോൾ അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി...
- 100 വാക്യങ്ങൾ എഴുതിയപ്പോൾ 200 എഴുതുന്നവർക്ക് സമ്മാനം
- അതിനു ശേഷം 500 എഴുതുന്നവർക്ക് സമ്മാനം.. കുട്ടികൾ വളരെ വേഗത്തിൽ ഈ കടമ്പയും കടന്നു..
- പിന്നെ 1000 വാക്യങ്ങൾ ആയി മത്സരം..വളരെ വേഗത്തിൽ ആ നേട്ടവും അവർ സ്വന്തമാക്കി....
- അവരെ സ്വർണ മെഡൽ കൊടുത്ത് ആദരിക്കാൻ തയ്യാറെടുക്കുകയാണ്.
- ഇനിയും ഇനിയും ഒരുപാട് വാക്യങ്ങൾ എഴുതാനുള്ള ആവേശത്തിലാണ് കുഞ്ഞു മക്കൾ...
- ഒന്നാം ക്ലാസ്സിലെ മാറിയ പാഠപുസ്തകവും വാക്യങ്ങൾ എഴുതാൻ അവർക്ക് പ്രചോദനമാകുന്നു...😊😊😊😊
സൗമ്യ ടീച്ചർ
ഏറാമല സെൻട്രൽ. എൽ. പി. സ്കൂൾ
No comments:
Post a Comment