ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 13, 2014

പ്രതിഫലനാത്മക കുറിപ്പ് എസ് ആര്‍ ജിയില്‍ എങ്ങനെ അവതരിപ്പിക്കും?


പ്രതിഫലനാത്മക കുറിപ്പെഴുതണം എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം എന്നു നിര്‍ദ്ദേശം
  • അത് എസ് ആര്‍ ജിയില്‍ എന്തിനാ ചര്‍ച്ച ചെയ്യുന്നത്?
  • എന്താ അവതരിപ്പിക്കേണ്ടത്?
  • എങ്ങനെ ചര്‍ച്ച ചെയ്യും?
  • പ്രതഫലനാത്മകകുറിപ്പുകള്‍ ഒന്നാം വാരം രണ്ടാം വാരം എന്ന കണക്കിനേ എഴുതാനാകുകയുള്ളോ? തന്റെ ഉളളിലേക്ക് നോക്കുന്ന ഏതൊരധ്യാപികയ്ക്കം പ്രതിഫലിക്കുന്നവ കുറിച്ചു കൂടേ? അധ്യാപികയ്ക് തോന്നുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും കുറിക്കാം.
വ്യക്തമായ ഉദാഹരണമില്ലാതെ സാങ്കല്പികമായി എത്ര നാള്‍ പറയും?
ഗുണപരമായ എന്തെങ്കിലും സംഭവിച്ചാലല്ലേ എസ്‍ ആര്‍ ജി യോഗങ്ങള്‍തന്നെ ഗുണമുളള ഏര്‍പ്പാടാകൂ
വിദ്യാലയങ്ങളില്‍ അവ്യക്തതയുളള നിരവധി കാര്യങ്ങള്‍.
അതിനു പ്രായോഗികമായ തെളിവുകള്‍ നല്‍കേണ്ടതാരാണ്?
ജില്ലയിലെ അക്കാദമിക സ്ഥാപനങ്ങള്‍ തന്നെ.
ആലപ്പുഴ ഡയറ്റ് കഴിഞ്ഞ മാസം മൂന്നു ട്രൈ ഔട്ട് നടത്തി.
ഫാക്കല്‍റ്റിയംഗങ്ങള്‍ വിദ്യാലയത്തില്‍ പോയി ക്ലാസെടുത്ത് ബോധ്യപ്പെട്ടു.
ആ വിദ്യാലയത്തിലെ അധ്യാപകരെ ബോധ്യപ്പെടുത്തി.
(വെറുതേ വിദ്യാലയം സന്ദര്‍ശിച്ച് സന്ദര്‍ശകഡയറയില്‍ ഉപദേശരൂപേണ കുറേ കുറിപ്പുകള്‍ എഴുതുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.)
ചെയ്തു കാണിച്ചു കൊടുക്കണം
സുലഭ ടീച്ചര്‍ മിത്രകരി സ്കൂളില്‍ നടത്തിയ ട്രൈ ഔട്ടിന്റെ അനുഭവവും വിശകലനവുമാണ് ചുവടെ നല്‍കുന്നത്.

 
വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് കുട്ടികള്‍ പ്രവര്‍ത്തനം ചെയ്തു. 
അതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തല്‍ കുറിപ്പുകളിലൂടെ മനസിലാകും. അതു നോക്കൂ.

ഈ വിലയിരുത്തല്‍ കുറിപ്പില്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചത്? അവയെല്ലാം പ്രസക്തമാണോ?
  • ഓരോ കുട്ടിയേയുംകുറിച്ച് 
  • കുട്ടികള്‍ക്ക് നല്‍കിയ സഹായം
  • അനുഭവപ്പെട്ട പ്രശ്നം
  • കുട്ടികളുടെ നോട്ട് ബുക്കിലെ രേഖപ്പെടുത്തല്‍
  • പഠനതന്ത്രം (ഐ ടി) ഫലപ്രദമായോ?
  • സ്വയം വിലയിരുത്തല്‍
എങ്കില്‍ എസ് ആര്‍ ജിയില്‍ പ്രതിഫലനാത്മക കുറിപ്പ് എങ്ങനെ എന്തിന് ചര്‍ച്ച ചെയ്യണം?
  • പഠനനേട്ടത്തിലൂന്നിയുള്ള പങ്കുവെക്കലാവണം
  • ക്ലാസിലെ മികവ് പങ്കുവെക്കുന്നതിന്
  • ക്ലാസ് തല പ്രശ്നങ്ങള്‍ക്ക് സ്കൂള്‍തല പരിഹാരം ആസൂത്രണം ചെയ്യുന്നതിന് സഹായകമാകണം. 
    • അധ്യാപികയുടെ ആസൂത്രണവും വിലയിരുത്തലും കാണിച്ച് ബോധ്യപ്പെടുത്തണം. നല്ല രീതിയില്‍  പ്രക്രിയയും വിലയിരുത്തലും എഴുതാത്തവര്ക്ക് പ്രതിഫലനാത്മക കുറിപ്പിനെ സാധൂകരിക്കാനോ വിദ്യാലയത്തെ അക്കാദമിക തെളിച്ചം കൊണ്ട് പ്രചോദിപ്പിക്കാനോ കഴിയില്ല.
    • മേല്‍ സൂചിപ്പിച്ച പ്രതിഫലനാത്മക കുറിപ്പിനെ പിന്തുണ്യ്കുന്ന ടീച്ചിംഗ് മാന്വലിലെ പ്രസക്ത ഭാഗം ഇങ്ങനെ-
അതെ പ്രതിഫലനാത്മക കുറിപ്പും തെളിവുകളും എസ്‍ ആര്‍ജിയുടെ മിനിറ്റ്സില്‍ വന്നാല്‍ പോര. നന്മകള്‍, കണ്ടെത്തലുകള്‍ മറ്റു ക്ലാസുകളിലേക്ക് വ്യാപിപ്പിക്കണം.അതിനുളള തീരുമാനം എടുക്കണം
ഉദാഹരണത്തിന് ഈ പ്രതിഫലനാത്മക കുറിപ്പ് അവതരിപ്പിക്കുന്ന എസ്‍ ആര്‍ ജി
എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കുന്നതിനും അതിനു പാകത്തില്‍ ടീച്ചിംഗ് മാന്വല്‍ സൂക്ഷ്മതയോടെ എഴുതുന്നതിനും തീരുമാനിക്കാം
ഭാഷേതര വിഷയങ്ങളിലും ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ഇടപെടല്‍ നടത്താനും 
സാങ്കേതിക വിദ്യാസഹായത്തോടെ ആശയരൂപീകരണം ശക്തമാക്കാനും തീരുമാനിക്കാം
ഓരോ ആഴ്ചയിലും ഓരോ പുതിയ കണ്ടെത്തുകള്‍ പ്രതിഫലനാത്മക കുറിപ്പിലൂടെ വരട്ടെ
പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും മറക്കേണ്ട

5 comments:

minimathew said...

ഇന്നലത്തെ ക്ലുസ്റെർ പരിശീലനത്തിലെങ്ങും ഇത്തരത്തിൽ പ്രതിഫലനക്കുറിപുകളെ കുറിച്ചൊരു ചർച്ചയും കണ്ടില്ല .ഒരുപക്ഷെ ഫീഡ് ബാക്ക് ,അല്ലെങ്കിൽ വിലയിരുത്തൽ തലം മാത്രമായിരിക്കാം ഇപ്പോഴും ചിന്തയിൽ ഉള്ളത് .എങ്ങനെയാണ് പ്രതിഫലന കുറിപ്പുകൾ രൂപപ്പെടെണ്ടത് എന്ന് ഇന്നത്തെ പോസ്റ്റിൽ നിന്നും വ്യക്ത മാകുന്നു .നന്ദി സർ .ഇത്തരത്തിൽ ഒരു തയ്യരെടുപ്പോടെയായിരിക്കും ഞങ്ങളുടെ അടുത്ത എസ് ആർ ജി

Unknown said...

ക്ലസ്റ്ററില്‍ ഞങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായി ചൂണ്ടുവിരലിലെ പോസ്റ്റുകള്‍ . സൂക്ഷ്മതലാസൂത്രണം (ICT സാധ്യതയോടെ )വിലയിരുത്തല്‍ എങ്ങനെ രേഖപ്പെടുത്തും, പ്രതിഫലനാത്മകകുറി പ്പ് എങ്ങനെ എഴുതും, എന്നിവ വളരെ വ്യക്തമായി അവതരിപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ ഏറെ സഹായകമായി എന്നറിയിക്കട്ടെ.

Ibrahim Sait said...

Sir,
Your Reflection note (details) is very useful to teachers. Thanks alot.

S.Ibrahim Sait,Trainer,B.R.C,Kollam

Anonymous said...

THANKS A LOT SIR..

Vadayam North LP School said...

Sir, your reflection note is very useful for the biginers. A lot of thanks