വൈകിട്ട് ഏഴു മുപ്പതാകാന്‍ കാത്തിരുന്നു. സൂചിത്തലപ്പിന്റെ കൃത്യതയിന്‍ ദീപങ്ങള്‍ പിന്‍വാങ്ങി.
ആകാശം അപൂര്‍വ ദൃശ്യാനുഭവത്തിനു വേദിയായി.
നചികേതസ് കണ്ട അതെ അഭൌമ കാഴ്ചകള്‍.
എട്ടു ദിക്കും പൊട്ടുന്ന ഇടിമുഴക്കം .
അഗ്നിപര്‍വതത്തിന്റെ സംഹാര തീവ്ര ഭീകരത.
തിരമാല കുതിപ്പുകള്‍.
അട്ടഹസിക്കുന്ന രക്ഷോരൂപങ്ങള്‍
ഗഗനചാരികളുടെ വരവായി.
ആകാശത്ത് വിശ്വമോഹിനിയുടെ വശ്യ നടനം.
മായികവര്‍ണങ്ങള്‍ കൊണ്ട് ആകാശത്തെ വെള്ളത്തിരയില്‍ ചലച്ചിത്ര പ്രദര്‍ശനം.
സങ്കല്പമല്ല. യാഥാര്‍ത്ഥ്യം .
സാങ്കേതിക വിദ്യയുടെ ചേരുവ കൊണ്ട് ചേതോഹര കാഴ്ചകള്‍.
താമര ഇതള്‍വിടര്‍ത്തി ചിറകു കുടഞ്ഞ് ഹംസമായി മാറുന്നു!
വര്‍ണരാജി പുണര്‍ന്ന മത്സ്യങ്ങള്‍ നീന്തി തുടിച്ചു ആകാശത്തെ പൂങ്കാവനമാക്കുന്നു!
മാനം നിറഞ്ഞാടുന്ന മയൂരം .ചിത്രപതംഗങ്ങള്‍.
കുട്ടിക്കൊമ്പന്മാര്‍ തുള്ളിക്കുലുങ്ങി എത്തി വട്ടം ചുറ്റി മാനത്തുയര്‍ന്നു കരി മേഘങ്ങളായി തീരുന്നു.!
നചികേതസ് യമപുരിയില്‍ എത്തിയ പുരാണമാണ് പ്രമേയം. നചികേതസ്സിനെ ലോക സൌന്ദര്യങ്ങള്‍ കൊണ്ട് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ആ അനുഭവം അതെ തീവ്രതയോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
സത്- ചിത് -ആനന്ദ ജല ക്കാഴ്ച എന്നാണു പേര്.
നൂറ്റി മുപ്പതടി വീതിയിലും അറുപതടി ഉയരത്തിലും ജലം കൊണ്ട് തിരശീല തീര്ത്തതിലാണ് പ്രദര്‍ശനം.
ബഹു വര്‍ണ ലേസര്‍ രശ്മികളുടെ വിന്യാസം .
നാലായിരം വാട്ടര്‍ നോസിലുകളും നൂട്ടിപ്പതിനെട്ടു പമ്പുകളും രണ്ടായിരം ലൈറ്റുകളും പന്ത്രണ്ടു അഗ്നി ചീറ്റുന്ന ഉറവകളും ഉപയോഗിച്ചാണ് ഈ അത്ഭുതക്കാഴ്ച ഒരുക്കുന്നത്.
വെള്ളം,വെളിച്ചം,ലേസര്‍ രെശ്മികള്‍,ശബ്ദം , ആനിമേഷന്‍, വീഡിയോ ,പിന്നെ ഒറിജിനല്‍ അഭിനേതാക്കളും.
പാറക്കൂട്ടങ്ങളും ജലാശയവും പശ്ചാത്തലം.
വിടര്‍ന്ന കണ്ണുകളോടെ ഓരോ നിമിഷവും നിങ്ങളെ പിടിച്ചിരുത്തും.
ആകാശത്ത് എഴുതി കാണിക്കാനും ആകും .തെളിഞ്ഞ അക്ഷരങ്ങള്‍ വായിക്കാനും കഴിയും.
നാല്പത്തഞ്ച് മിനിട്ട് നേരം ഞാനും അവിടുണ്ടായിരുന്നു. ഗുജറാത്തിലെ അക്ഷര്‍ധാമില്‍ .
ചോദ്യം :
യാത്ര
- വിവരണമാണോ വര്‍ണനയാണോ ഇത് അതോ അനുഭവക്കുറിപ്പോ?
- ഇതില്‍ ഏതു വാക്കും വാക്യവുമാണ് നിങ്ങള്‍ എഡിറ്റ് ചെയ്യുക?
- ഇതിന്‍ രചന പ്രക്രിയ ?
No comments:
Post a Comment