
വന്നു .ശില്പ ടീച്ചര്‍ എന്നും വീട്ടിലേക്കു ഫോണ്‍ വിളിച്ചു വിവരം തിരക്കുമായിരുന്നു.എല്ലാ രീതിയിലും എല്ലാ കഴിവുകളും വികസിപ്പിക്കാന്‍ എല്ലാ സാഹചര്യവും സന്ദര്‍ഭവും ഒരുക്കും."
റജീന-.(രക്ഷിതാവ് )
വിജയ ലക്ഷ്മി ഇങ്ങനെ വിലയിരുത്തി" എല്ലാ ക്ലാസിലെ ടീച്ചര്‍മാര്‍ക്കും സ്കൂളിലെ എല്ലാ കുട്ടികളെ പറ്റിയും നല്ല ധാരണയുണ്ട്.

ദൃശ്യയുടെയും ചൈതന്യയുടെയും അമ്മ പറഞ്ഞു
"ഇവിടെ രക്ഷിതാക്കള്‍ക്ക് വലിയ സ്വാതന്ത്ര്യം ഉണ്ട്.എപ്പോള്‍ വേണമെങ്കിലും വരാം.അധ്യാപകര്‍ അത് സന്തോഷത്തോടെ കാണുന്നു.പെണ്‍കുട്ടികള്‍ക്ക് കൌണ്‍സലിംഗ് ക്ലാസുകള്‍ നടത്തും .ജാഗ്രതാ സമതിയുണ്ട്..വളരെ നല്ല അഭിപ്രായമാണ് ഞങ്ങള്‍ക്ക് ഈ സ്കൂളിനെ കുറിച്ച്"
സ്ക്കൂളിനെ ഹൃദയത്തില്‍ ഏറ്റെടുത്ത സമൂഹം
ഈ സ്കൂളിനു എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സമൂഹം തന്നത്.
പൂര്‍വ വിദ്യാര്‍ഥികള്‍ നാല് ക്ലാസ് മുറികള്‍ പണിതു കൊടുത്തു.ഫാന്‍,കമ്പ്യൂടര്‍,വായനാ സാമഗ്രികള്‍,എന്തിനു ഒരേക്കര്‍ പതിനാറു സെന്റു സ്ഥലം.ഇപ്പോള്‍ ദാ പെയിന്റ് അടിച്ചതും ഒരു പൂര്‍വ വിദ്യാര്‍ഥിയുടെ സംഭാവന.

അധ്യാപകര്‍ സംഭാവന നല്‍കിയ ഫാനുകള്‍.കുട്ടികള്‍ സംഭാവന നല്‍കിയവ ,സമൂഹത്തിലെ വിവധ ഏജന്‍സികള്‍ സഹായിച്ചതിന്റെ ഒട്ടേറെ തെളിവുകള്‍.പഞ്ചായത്തുകളുടെ സഹായം..
എല്ലാം സ്കൂളിനു കിട്ടിക്കൊണ്ടിരിക്കുന്നു .ഈ പിന്തുണ അംഗീകാരമാണ് .
കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള അംഗീകാരം
തന്നതിന്റെ നൂറിരട്ടി സമ്പത്ത് അറിവിന്റെ മൂല്യത്തില്‍ തിരിച്ചു നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു
പാലക്കാട് ബമ്മണ്ണൂര്‍ യു പി സ്കൂള്‍ -അവിടെ വിശേഷങ്ങള്‍ ഏറെയുണ്ട്..(തുടരും )
No comments:
Post a Comment